പ്രതിബദ്ധത, സുതാര്യത, സത്യസന്ധത എന്നിവയാണ് ആരോഗ്യകരമായ ഏതൊരു ബന്ധത്തിന്റെയും നിർമാണഘടകങ്ങൾ; അത് ഏതൊരു തരത്തിലുള്ള ബന്ധവും ആയിക്കൊള്ളട്ടെ - കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഓഫീസ് സഹപ്രവർത്തകർ അല്ലെങ്കിൽ ഒരു കമ്പനിയുടെ ഉപഭോക്താക്കളുമായുള്ള ബന്ധം അങ്ങനെയേതും. അതിനാൽ എല്ലാ ബന്ധങ്ങൾക്കും "SeedhiBaat" ആവശ്യമാണ്.
"SeedhiBaat" അല്ലെങ്കിൽ "Straight Talk / നേരായ സംസാരം" എന്നത് ഒരു ചിന്തയാണ്, ഒരു ബന്ധത്തിൽ സത്യസന്ധവും നേരിട്ടുമുള്ള സംഭാഷണങ്ങൾ നടത്തുന്ന ശബ്ദമാണത്.
സ്റ്റോറി മിറർ IIFL Finance - മായി സഹകരിച്ച് #SeedhiBaat അവതരിപ്പിക്കുന്നു - പ്രതിബദ്ധത, സത്യസന്ധത, സുതാര്യത, ബന്ധങ്ങൾക്ക് വിലകല്പ്പിക്കുക മുതലായ കാര്യങ്ങളിൽ #SeedhiBaat വഹിക്കുന്ന പ്രാധാന്യം പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഒരു മത്സരം.
നിയമങ്ങൾ:
#SeedhiBaat എന്ന സന്ദേശം നൽകുന്ന ഒരു കഥ, കവിത അല്ലെങ്കിൽ ഉദ്ധരണി എഴുതുക.
നിങ്ങളുടെ രചനയിലും ടാഗുകളിലും #SeedhiBaat എന്ന് ഉപയോഗിക്കുക.
രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം.
നിങ്ങൾക്ക് സമർപ്പിക്കാൻ കഴിയുന്ന കഥകളുടെയോ കവിതകളുടെയോ ഉദ്ധരണികളുടെയോ എണ്ണത്തിന് പരിധിയില്ല.
പദങ്ങളുടെ എണ്ണത്തിന് പരിധിയില്ല.
എഡിറ്റോറിയൽ സ്കോറുകളുടെയും വോട്ടുകളുടെ എണ്ണത്തെയും അടിസ്ഥാനമാക്കി വിജയികളെ തീരുമാനിക്കും.
വിഭാഗങ്ങൾ:
കഥ
കവിത
ഉദ്ധരണി
ഭാഷകൾ:
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ.
സമ്മാനങ്ങൾ:
മികച്ച വിജയികൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് സൂപ്പർസ്റ്റാർ രോഹിത് ശർമ്മയെ ഫീച്ചർ ചെയുന്ന എക്സ്ക്ലൂസീവ് IIFL Finance മെർച്ചൻഡിസ്/ സാധനങ്ങൾ ലഭിക്കും. കൂടുതലറിയാൻ Prizes എന്ന വിഭാഗം കാണുക.
മികച്ച 3 വിജയികൾക്ക് ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റും സ്റ്റോറി മിറർ ഫിക്ഷൻ റൈറ്റിംഗ് കോഴ്സിലേക്ക് സൗജന്യ പ്രവേശനവും ലഭിക്കും (ഫൗണ്ടേഷൻ കോഴ്സ് - http://sm-s.in/hiTr31d).
എല്ലാ ഭാഷയിലെയും വിഭാഗത്തിലെയും മികച്ച 20 വിജയികളെ ഇ-പുസ്തകമായി പ്രസിദ്ധീകരിക്കും.
എല്ലാ മത്സരാർത്ഥികൾക്കും ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റും, ഒരു പുസ്തകം വാങ്ങുന്നതിന് 100 രൂപ വിലമതിക്കുന്ന സ്റ്റോറി മിറർ ഷോപ്പ് വൗച്ചറും ലഭിക്കും.
യോഗ്യത:
രചനകൾ സമർപ്പിക്കാനുള്ള കാലയളവ് - 2020 സെപ്റ്റംബർ 24 (00:01 മണിക്കൂർ) - 2020 ഒക്ടോബർ 20 (23:59 മണിക്കൂർ) IST.
വോട്ട് ചെയ്യാനുള്ള കാലയളവ് - 2020 ഒക്ടോബർ 25 - 2020 നവംബർ 15.