Sreedevi P

Classics Inspirational Children

4.4  

Sreedevi P

Classics Inspirational Children

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

2 mins
694


1947-ആഗസ്ത് 15-ന് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. അതിനു വേണ്ടി കുറേ ആളുകൾ ജീവത്യാഗം ചെയ്തിട്ടുണ്ട്. ഗാന്ധിജി, നെഹ്റു അങ്ങനെ വളരെ ആളുകൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ജയിൽ വാസം, അടി, ഇടി, ദീനം, പട്ടിണി. അങ്ങനെ പലതും. എന്നിട്ടിപ്പോൾ നമ്മൾ സ്വതന്ത്രരാണോ? എൻറെ കൂട്ടുകാരി എന്നോട് ചോദിച്ചു.


ഞാൻ പറഞ്ഞു, ഒരു സംഭവം പറയാം. ഞാൻ രാത്രി പതിനൊന്നരക്ക് എന്തോ ശബ്ദം കേട്ട് ജനൽ തുറന്നു നോക്കി. അടുത്ത വീട്ടിലെ ലലി അവളുടെ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകുകയാണ്. അവളുടെ അമ്മ അവളുടെ കുട്ടിക്കാലത്ത് മരിച്ചു പോയി. അച്ഛനെ ഏതു വിധേനയും രക്ഷിച്ചെടുക്കണം. അതിനുള്ള തീവ്ര ശ്രമത്തിലാണവൾ. 


അച്ഛന് നെഞ്ചു വേദനയാണ്. ഡോക്ടറുടെ അടുത്തു പോയി മരുന്നു കഴിക്കുന്നുണ്ട്. വൈകുന്നേരം ഞങ്ങൾ തമ്മിൽ കണ്ടപ്പോഴും ഭേദമാണ് എന്നാണവൾ പറഞ്ഞത്. ഇപ്പോൾ അധികമായിട്ടുണ്ടാവും. രാത്രി എന്നെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി വിളിക്കാതെ പോകുകയാണെന്നു തോന്നുന്നു. അവൾ കാർസ്റ്റാർട്ടാക്കി പോകുവാൻ തുടങ്ങി. ആ വഴി അത്ര നല്ലതല്ല. ഞാൻ ഉടനെ പോലീസിനു ഫോൺ ചെയ്തു.  


അവൾ കുറച്ചുദൂരം എത്തിയപ്പോഴേക്കും, ശബ്ദം കേട്ട് ആക്രമികൾ ഓടുന്ന കാറിനെ തടഞ്ഞു നിർത്തി. എന്തു ചെയ്യണമെന്നറിയാതെ അവൾ കുഴയുകയാണ്. "ഇറങ്ങെടീ പുറത്ത് അല്ലെങ്കിൽ ഞങ്ങൾ ഇറക്കും," അവർ ഭർത്സിച്ചു കൊണ്ടിരുന്നു.


"അച്ഛനു തീരെ വയ്യ, ഞങ്ങളെ പോകാനനുവദിക്കണം," അവൾ വളരെ താഴ്മയോടെ പറഞ്ഞു. 

"ഞങ്ങളോടാണോ കളി? ഇവിടെ ഇറങ്ങെടി," എന്നൊക്കെ പറഞ്ഞ് അവർ ചീത്ത വിളിക്കാൻ തുടങ്ങി.

"ഞാൻ പോലീസിനെ വിളിക്കും," അവൾ ഉറക്കെ പറഞ്ഞു. 

"എന്നാൽ വിളിക്ക് കൊച്ചെ," എന്നു പറഞ്ഞ് അവർ കാറിൻറെ ഡോർ തുറക്കാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ അവിടെ ഓടിയെത്തി. പിന്നെ അവർ എൻറെ നേർക്ക് തിരിഞ്ഞു. അപ്പോഴേക്കും പോലീസുകാരെത്തി അവരെ കൊണ്ടു പോയി. അങ്ങനെ അവൾ അപ്പോൾ രക്ഷപ്പെട്ടു. വീണ്ടും ഞാൻ പറഞ്ഞു,


"ഒരു പെൺകുട്ടിക്ക് രാത്രിയിൽ ഇറങ്ങി നടക്കാൻ പേടിയാണ്. എവിടെ നിന്നാണ്, ഏതു തരത്തിലുള്ള ഉപദ്രവമാണ് വരിക എന്നറിഞ്ഞുകൂടാ. അതിനു നമ്മൾ മാനസികമായി കരുത്തു നേടണം. കരാട്ടെ പോലുള്ള കാര്യങ്ങൾ പഠിക്കണം. ആരെങ്കിലും ഉപദ്രവിക്കാൻ വരുമ്പോൾ ഉന്നം വെച്ച് കാര്യങ്ങൾ കൈകാര്യം ചെയ്ത് നമ്മൾ നമ്മളെ രക്ഷിക്കണം. പുറത്തിറങ്ങുന്നതിനു മുമ്പായി പോലീസിനെ വിളിച്ചിട്ടിറങ്ങണം. തക്ക സമയത്ത് പോലീസ് വന്നെത്തും. ഇതു തുടർന്നാൽ പെൺകുട്ടികൾക്ക് നിർഭയമായി ഏതു സമയത്തും ഇറങ്ങി നടക്കാം."


ഇതുകേട്ട് അവൾ എന്നോടു ചോദിച്ചു, "പെൺ ഭ്രൂണഹത്യയെ പറ്റി നീ എന്തു പറയുന്നു?" ഞാൻ പറഞ്ഞു തുടങ്ങി.


എൻറെ ബന്ധത്തിൽ പെട്ട ഒരു കുട്ടിയുടെ വിവാഹം കഴിഞ്ഞു. മൂന്നു കൊല്ലം കഴിഞ്ഞിട്ട് കുട്ടികൾ മതി എന്നാണ് അവളുടെ വിചാരം. പക്ഷെ, ഒരു കൊല്ലം കഴിഞ്ഞപ്പോൾ അവൾ ഗർഭിണിയായി. അപ്പോൾ അവളുടെ ഭർത്താവ് അവളോട് പറഞ്ഞു, 


"നിനക്ക് കുട്ടികൾ ഇപ്പോൾ തന്നെ വേണ്ടെന്നല്ലെ നീ പറഞ്ഞത്, അതുകൊണ്ട് നമുക്കിത് കളയാം. അപ്പോൾ അവൾ പറഞ്ഞു, "എനിക്ക് കുട്ടികൾ ഉടനെ വേണ്ടെന്ന് ഞാൻ പറഞ്ഞു. പക്ഷെ, ഉണ്ടായത് കളയുന്നത് എനിക്കിഷ്ടമല്ല."


"അപ്പോൾ പെൺ കുട്ടിയായാലോ?" അയാൾ ചോദിച്ചു.

"പെൺ കുട്ടിയായാലും എനിക്കിഷ്ടമാണ്," അവൾ പറഞ്ഞു.

അയാൾ അവളെ അഭിനന്ദിച്ചു,"സ്ത്രീകളായാൽ ഇങ്ങനെ വേണം."

അവർക്ക് ആ പൊന്നുമോളുണ്ടായി. അവർ സന്തോഷത്തോടെ ജീവിച്ചു.


"പെൺ ഭ്രൂണഹത്യ വളരെ പാപമാണ്. ഈ ഭൂമിയിൽ എല്ലാവർക്കും ജീവിക്കാൻ അർഹതയുണ്ട്. അത് നിഷേധിക്കുന്നത് അതി നീചത്വമാണ്. ഒരു അമ്മ അതിനു കൂട്ടു നില്ക്കുകയാണെങ്കിൽ അവർ അവരെ പോലെയുള്ള അവരുടെ ജീവനെയാണ് തകർക്കുന്നതെന്ന് ഓർമ്മിക്കണം. അവർ അവരുടെ ജീവിതത്തിൽ നിന്ന് പിന്തിരിഞ്ഞ് ഓടുകയാണ്. എന്നിട്ടെന്തു കാര്യം? ജീവിതകാലം മുഴുവൻ അവർ വേദനിക്കേണ്ടി വരും. ഭ്രൂണത്തെ കളയാതെ പ്രസവിച്ച് വളർത്തുക, അതാണ് അച്ഛനമ്മമാരുടെ കരുത്ത്. " 


വീണ്ടും ഞാൻ അവളോട് പറയാൻ തുടങ്ങി. ഞങ്ങളുടെ സ്കൂളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകളനുഭവിക്കുന്ന കുട്ടികളുണ്ട്. ഞങ്ങൾ ടീച്ചേഴ്സും, കുട്ടികളും, മറ്റെല്ലാവരും ചേർന്ന് അവർക്ക് ഡ്രസ്സും, ബുക്കുകളും വാങ്ങികൊടുക്കും.


ഞങ്ങൾ ഫണ്ടുണ്ടാക്കി അവർക്കാവശ്യത്തിനുള്ള പൈസ കൊടുക്കും. ഇപ്പോഴത്തെ നൂതന സൗകര്യങ്ങളും അവർക്ക് ഏർപ്പെടുത്തി കൊടുത്തിട്ടുണ്ട്. 


നമ്മുടെ രാജ്യത്ത് പഠിക്കാനും മറ്റു സൗകര്യങ്ങളുമില്ലാതെ കുട്ടികളും, വലിയവരും വിഷമിക്കുന്നു. അതിന് പരസ്പരം സഹായിക്കുക, സംഘടനകളുണ്ടാക്കുക, സംഘടനയിലെ രീതികൾ നടപ്പാക്കുക. 


വലിയ നേതാക്കളെ നമ്മളോർമ്മിക്കുക, സരോജിനി നായിഡു, റാണിലക്ഷ്മി ബായ് അങ്ങനെയുള്ള ധീര വനിതകളുണ്ടായിരുന്ന രാജ്യമാണിന്ത്യ. അവരുടെ കാലടികളെ പിൻതുടുർന്ന് സ്വതന്ത്ര ഭാരതത്തിൽ സ്വതന്ത്രരായി നമ്മൾ ജീവിക്കുക. ഞാൻ പറയുന്നതു കേട്ട് എൻറെ കൂട്ടുകാരിക്ക് വലിയ സന്തോഷമായി. അവൾ പറഞ്ഞു, "നമ്മൾ സ്വതന്ത്രരായി തന്നെ നമ്മുടെ രാജ്യത്ത് ജീവിക്കും. സ്വാതന്ത്ര്യമുള്ള സ്വതന്ത്രഇന്ത്ര്യ" #FreeIndia


Rate this content
Log in

Similar malayalam story from Classics