Sreedevi P

Classics Inspirational Children

4.5  

Sreedevi P

Classics Inspirational Children

മാറ്റം

മാറ്റം

1 min
667


ഞാൻ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പട്ടു. ഇന്ത്യ മുഴുവൻ ചുറ്റി കാണണം. അതാണ് ആഗ്രഹം. റിപ്പബ്ളിക്ക് ദിനത്തിൽ അവിടെ എത്തും. ന്യൂയോർക്കിൽ നിന്നും പ്ളെയിൻ കയറി. ആളുകൾ ഇരുന്നു കഴിഞ്ഞപ്പോഴേയ്കും ഭക്ഷണം വന്നു തുടങ്ങി. ഊണിനുശേഷം ഞാൻ കിടന്നു. സ്കൂളിൽ പഠിയ്കുമ്പോഴുള്ള റിപ്പബ്ളിക് ദിനങ്ങൾ മനസ്സിൽ ഓടിയെത്തി. ആ ദിനത്തിൽ അസംബ്ളിയിൽ പറയാനുള്ളതെല്ലാം പഠിച്ചു വെച്ച് ഉറങ്ങാൻ കിടക്കും. പിറ്റേന്ന് രാവിലെ ഒന്നു കൂടി ഓർമ്മിച്ച് വേഗത്തിൽ സ്കൂളിലേക്ക് ഓടും. ഓടുമ്പോൾ അമ്മ സന്തോഷത്തോടെ എന്നോട് പറയും, "മോളു നന്നായി പഠിച്ചിട്ടുണ്ട്. ധൈര്യത്തോടെ പറയണം." അതു കേട്ട് ഞാൻ മതി മറക്കും.

സ്കൂളിലെത്തിയപ്പോൾ ഞാൻ മാത്രമേ എത്തിയിട്ടുള്ളു. പേടിച്ചു വിറച്ചങ്ങനെ നിന്നു……. അപ്പോഴുണ്ട് ഹെഡ് മാസ്റ്റർ വരുന്നു! സമാധാനമായി. വന്ന ഉടനെ മാസ്റ്റർ പറഞ്ഞു, "ആ ഭാഗത്തു നിന്ന് നീ മാത്രമെ വന്നിട്ടുള്ളു" അപ്പോഴേയ്ക്കും കുറേ കുട്ടികളെത്തി. 

തുടങ്ങാനുള്ള സമയമായി. അസംബ്ലി കഴിഞ്ഞു. ആദ്യം തന്നെ എൻറെ പേര് വിളിച്ചു. ഞാൻ പറഞ്ഞു തുടങ്ങി,

“മഹാത്മാ ഗാന്ധി, നെഹ്റു, സരോജിനിനായിഡു, വിജയലക്ഷ്മി പണ്ഡിറ്റ് മുതലായ അനേകം സ്വാതന്ത്ര്യ സമര സേനാനികളുടെ വിജയത്തിന്റെ ഫലമായിട്ടാണ്നമുക്ക് ഈ ദിനം ആഘോഷിക്കാൻ സാധിച്ചത്.

പട്ടിണി കിടന്നും ഉറക്കമൊഴിച്ചും മാനസിക സംഘർങ്ങളനുഭവിച്ചും, അടിയും, ഇടിയും കൊണ്ടും മറ്റനേകം ബുദ്ധിമുട്ടുകൾ സഹിച്ചും ആണ്

അവർ സ്വാതന്ത്യം നേടിയത്. അതുകൊണ്ടാണ് നമ്മൾ സുഖമായി ജീവിയ്കുന്നത്. അത് മറക്കരുത്.

ജനവരി 26ന് നമ്മൾ ഇന്ത്യക്കാർ റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. 1950-ൽ ജനവരി 26ന് ഇന്ത്യാ ഭരണഘടന നിലവിൽ വന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ സേനയുടേയും, കുട്ടികളുടേയും പതാക ഉയർത്തൽ ചടങ്ങുകളും പരേഡുകളും നടത്തി ഭാരതത്തെ ആദരിയ്ക്കുന്നു. 

പരേഡുകളിൽ ഏറ്റവും വലുതും, പ്രധാനപ്പെട്ടതുമാണ് ഡൽഹി റിപ്പബ്ലിക് ദിന പരേഡ്. നാനാത്വത്തിലും, സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലുമാണ് അതിൻറെ ഏകത്വം. മൂന്നു ദിവസം നീണ്ടു നില്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പ്രധാന ആകർഷണമാണിത്. 

ഭാരതമാതാകീ………..ജയ്………..!”

ഞാൻ പറഞ്ഞു നിർത്തി. എല്ലാവരും എന്നെ അഭിനന്ദിച്ചു. ഞാൻ സന്തോഷത്തോടെ വീട്ടിലേയ്ക് പോയി. 


"Would you like some water?"ശബ്ദം കേട്ട് ഞാൻ ചിന്തയിൽനിന്നുണർന്നു."എസ്," എന്നു പറഞ്ഞ്, ഞാൻ വെള്ളം വാങ്ങി കുടിച്ചു. സമയം പൊയ്കൊണ്ടിരുന്നു. പ്ളയിൻ കൊച്ചിയിലെത്തി.

വിദേശത്തു താമസിക്കുന്ന എന്നെ ഇതെല്ലാം ആകർഷിച്ച് ഇന്ത്യയിലേക്ക് എത്തിയ്കുകയാണ്. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തി അവിടെ സ്ഥിരമാക്കുകയാണ് ഞാൻ.

ഭാരതമാതാകീ…………ജയ്……….!!!



Rate this content
Log in

Similar malayalam story from Classics