Sreedevi P

Drama Romance

4.5  

Sreedevi P

Drama Romance

മഴക്കാലം

മഴക്കാലം

2 mins
1.2K


പുതുമഴ പെയ്തപ്പോൾ ചുട്ടു പൊള്ളിയിരുന്ന ഭൂമിയും ജീവജാലങ്ങളും സന്തോഷത്തിലാറാടി. ഭൂമി മനോഹരിയായി. ജീവജാലങ്ങൾ ആർപ്പു വിളിച്ച് സുന്ദര ഗീതങ്ങൾ പാടി ആനന്ദ നൃത്തം ചെയ്തു. 

കുതിർന്ന മണ്ണിൽ കൃഷിക്കാർ കൃഷിയിറക്കി. ഞാനും എൻറെ അഞ്ചു സെൻറു സ്ഥലത്ത് കൃഷി തുടങ്ങി. രണ്ടു സെൻറിൽ നെല്ലിൻ വിത്തു വിതച്ചു. മൂന്നാമത്തെ സെൻറിൽ കിഴങ്ങു വിത്തുകൾ പാവി. നാലാമത്തെ സെൻറിൽ പച്ചക്കറികൾ നട്ടു. അഞ്ചാമത്തെ സെൻറിൽ പഴവർഗ്ഗങ്ങൾ തുടങ്ങി.

ദിവസങ്ങൾക്കുള്ളിൽ ചെടികൾ ഉയർന്നു വന്നു. മഴ അവയെ തഴുകികൊണ്ടിരുന്നു. ഞാൻ രാവിലേയും വൈകുന്നേരവും ചെടികളുടെ അടുത്തു ചെന്ന് അവയെ ശുശ്രൂഷിയ്കുകയും ഇടയ്ക്കിടെ വളമിടുകയും ചെയ്യും. 

മാസങ്ങൾക്കുള്ളിൽ ധാരാളം ഫലങ്ങൾ കിട്ടി. കുറെ പാവങ്ങൾക്ക് കൊടുത്തു. ഞാനും എൻറെ കുടുംബവും മതിയാവോളം ഭക്ഷിച്ചു. ബാക്കിയുള്ളത് വില്പന ചെയ്തു. പിന്നെ പൈസയുടെ വരവായി. സന്തോഷംകൊണ്ട് അമ്മ പറഞ്ഞു, "കുറച്ചു വൃക്ഷ തൈകൾകൂടി വെയ്ക്കുക."

അപ്പോൾ അച്ഛൻ പറഞ്ഞു, "എന്നാൽ ഭംഗിയായി." 

അഞ്ചു സെൻറിൻറെ അരികു ചേർന്ന് ഞാൻ തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ് മുതലായ വൃക്ഷ തൈകൾ വെച്ചു.     

ഗയിറ്റിനടുത്തു നിന്ന് വീട്ടിലേയ്കു വരുന്ന വഴിയിൽ രണ്ടു വശത്തുമായി ഞാൻ പൂചെടികളുണ്ടാക്കി. കുറെ പൂക്കളുണ്ടായി. പൂക്കളുടെ ഇതളുകളിൽ മഴ വെള്ളം തിളങ്ങുന്നത് കാണാം. അങ്ങനെ പല കളറിലുള്ള പൂക്കളെ കണ്ട് ഞാൻ മതി മറന്നു നില്കും.

ആ ഇടയ്ക് എനിയ്ക് അടുത്തുള്ള സ്കൂളിൽ ടീച്ചറായി ജോലി കിട്ടി. അടുത്തുള്ള ചേട്ടനും ആ സ്കൂളിൽ ആ ജോലി തന്നെ കിട്ടി.

ഞങ്ങൾ മുബയിലിൽ മഴ സ്ഥിരീകരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഫോൺ ചെയ്ത് ഒരേ സമയത്ത് സ്കൂളിലേയ്കിറങ്ങും. കുട പിടിച്ച് മഴയില്‍ നടക്കുവാൻ എന്തൊരു രസമാണെന്നോ! ഒരു ചെറിയ തണുപ്പ് പുല്കുന്നതുപോലെ ഞങ്ങൾക്ക് തോന്നും. പരസ്പരം നോക്കി ചിരിച്ച്, "ടാ……..കൂ!!...…ടാ………കൂ!!......"എന്ന ശബ്ദങ്ങളുണ്ടാക്കി കയ്യിലിരിക്കുന്ന കടലാസു ബോട്ടുകൾ മഴവെള്ളത്തിലിടും. എൻറെ ബോട്ടുകൾ മുന്നിൽ പോകും. അതു കണ്ട് ഞാൻ ഉറക്കെ ചിരിക്കും. ചേട്ടൻ ഒരു ചെറു ചിരിയോടെ എൻറെ മേലിലേയ്ക് മഴവെള്ളം തെറിപ്പിയ്കും. ഞാൻ തിരിച്ചങ്ങോട്ടും തെറിപ്പിയ്കും. അങ്ങനെ കളിച്ചു ചിരിച്ച് ഞങ്ങൾ സ്കൂളിലെത്തുമ്പോൾ ചില കുട്ടികൾ റെയിൻകോട്ടിട്ട് മഴയിൽ തുള്ളിച്ചാടി വരുന്നതു കാണാം. ഞങ്ങൾ കൊതിയോടെ നോക്കി നില്കും. പിന്നെ നന്നായി ക്ളാസെടുത്ത് കുട്ടികളിൽ ജിഞ്ജാസ വളർത്തി വൈകുന്നേരം ഞങ്ങൾ വീട്ടിലേയ്കു മടങ്ങും.

തമ്മിൽ കാണാവുന്ന അത്ര അടുത്താണ് ഞങ്ങളുടെ വീട്. ഞങ്ങൾ രണ്ടു പേരും ചായ കുടിച്ചുകൊണ്ട് ആകാശത്തു നിന്ന് ചാഞ്ചാടി മിന്നിത്തിളങ്ങി ഭൂമിയിൽ പതിയ്കുന്ന മഴയെ നോക്കിയിരിയ്കും. ഞങ്ങൾക്കെന്തൊരു നിർവൃതിയാണെന്നോ….. 

മാസങ്ങൾ പൊയ്കൊണ്ടിരുന്നു. സപ്തംബർ മാസം വന്നെത്തി. അല്പാല്പം ചൂടു തുടങ്ങി. എൻറെ അച്ഛനും അമ്മയും കാറ്റ് കൊള്ളുവാൻ പുറത്ത് വന്നു നില്കും. അപ്പുറത്ത് ചേട്ടൻറെ അമ്മയും അച്ഛനും വരും. എൻറെ അച്ഛൻ ചേട്ടൻറെ അച്ഛനെ നോക്കി പറഞ്ഞു, "മഴക്കാലം കഴിയുകയാണ്." അപ്പോൾ ചേട്ടൻറെ അച്ഛൻ എൻറെ അച്ഛനോട് പറഞ്ഞു, "ഒക്ടോബർ ഹീറ്റ് നമ്മൾ സഹിക്കേണ്ടി വരും." 

അത് കേട്ട് എല്ലാവരും കൂടി ചിരിച്ചു. ചിരിച്ചുകൊണ്ട് ചേട്ടൻറെ അമ്മ പറഞ്ഞു, "കുറെയൊക്കെ സഹിച്ചുകൊണ്ടേ ജീവിയ്കാൻ പറ്റുകയുള്ളൂ" അത് രസിച്ചുകൊണ്ട് എൻറെ അമ്മ പറഞ്ഞു, "അതു തന്നെ കാര്യം." 

എല്ലാവരും പുഞ്ചിരി തൂകികൊണ്ട് അടുത്ത മഴക്കാലത്തിനായി കാത്തിരുന്നു.              


Rate this content
Log in

Similar malayalam story from Drama