Sreedevi P

Drama Inspirational Children

4.3  

Sreedevi P

Drama Inspirational Children

ദീപാവലി

ദീപാവലി

1 min
877


ദീപാവലിയെകുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. അതിൽ ഒന്നാണ് ഇത്. രാവണ വധം കഴിഞ്ഞ് ശ്രീരാമസ്വാമിയും സീതാദേവിയും ലക്ഷ്മണ സ്വാമിയും ലങ്കയിൽ നിന്ന് അയോദ്ധ്യയിലേയ്ക് എഴുന്നള്ളി. വഴി നീളെ വിളക്കുകൾ വെച്ച്, പൂക്കൾ വിതറി, വാദ്ധ്യഘോഷങ്ങളോടെ, പടക്കങ്ങൾ പൊട്ടിച്ച് അവരെ എതിരേറ്റ് ആനയിച്ചിരുത്തി, പുതിയ വസ്ത്രങ്ങളും മധുര പലഹാരങ്ങളും നല്കി സൽക്കരിച്ച് സന്തോഷിപ്പിച്ചു രാജ്യത്തിലെ ആളുകൾ. 

അത് ഓർമ്മിപ്പിയ്കുന്നതാണ് ദീപാവലി. തിന്മകളെ കളഞ്ഞ് നന്മകളെ നമ്മൾ സ്വീകരിയ്കുന്നു എന്നാണ് ഇതിനർത്ഥം.

ദീപാവലി രാത്രികളിൽ ദീപാലങ്കാരം ബഹു കേമംതന്നെ. പലകളറിലുള്ള ലൈറ്റുകൾ തിളങ്ങി നില്കും. പല ലൈറ്റുകളുടേയും ആകൃതിയും പ്രകൃതിയും കാണുമ്പോൾ നമ്മളങ്ങനെ നോക്കിനില്കും. പൂത്തിരികളുടെ നിറവിൽ കുട്ടികൾ തുള്ളിച്ചാടുന്നത് കാണാൻ എന്തു രസമാണ്. ചിലർ പടക്കത്തിൽ മുങ്ങി പ്പോയിരിയ്കും. 

ദീപാവലി എത്തുമ്പോൾ എൻറെ മനസ്സിൽ ഒരു സംഭവകഥ ഓടി എത്തുകയാണ്.

ദീപാവലി ദിവസം പുത്തനുടുപ്പുകളിട്ട് ഉത്സാഹഭരിതരായി എൻറെ കൂട്ടുകാരിയും അവളുടെ കുട്ടികളും കൂടി എൻറെ വീട്ടിലേയ്ക് വന്നു. ചായ സല്കാരം കഴിഞ്ഞ് ഞങ്ങൾ അവളുടെ വീട്ടിലേയ്ക് പുറപ്പെട്ടു. ഇട റോഡിലെത്തിയപ്പോൾ റോഡിൻറെ രണ്ടു വശത്തും ആളുകൾ തിങ്ങി നില്ക്കുന്നു. അവർ എന്തൊക്കെയോ പറയുന്നുണ്ട്, ആർത്തു വിളിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഇങ്ങനെ കാണാറുള്ളതുകൊണ്ട് അതൊന്നും ശ്രദ്ധിയ്കാതെ, കുട്ടികളുടെ സ്കൂൾ വിശേഷങ്ങളും, ദീപാവലി പലഹാരങ്ങളുടെ കാര്യങ്ങളും പറഞ്ഞുകൊണ്ട് ഞങ്ങൾ അവരുടെ മുന്നിലൂടെ നടന്നു നീങ്ങി. അല്പ ദൂരം എത്തിയപ്പോൾ, "ഠേ…..ഠേ…….ഠഠഠഠഠഠഠേഠഠഠഠഠ……………! ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി. 

പടക്കങ്ങൾ തകൃതിയിൽ പൊട്ടുകയാണ്. ഞങ്ങൾ അല്പമൊന്നു വൈകിയിരുന്നെങ്കിൽ……….. എന്താവുമായിരിയ്കും ഞങ്ങളുടെ അവസ്ഥ എന്നു വിചാരിച്ച് പരിഭ്രമിച്ചു പേടിച്ചുകൊണ്ട് ഞങ്ങൾ പരസ്പരം നോക്കി. അപ്പോഴേയ്കും കൂട്ടത്തിൽ നിന്നും ചില ആളുകൾ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു,

"ഞങ്ങൾ നിങ്ങളോട് ഇപ്പോൾ ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു. കൂക്കി വിളിച്ചു പറഞ്ഞു. നിങ്ങൾ കേട്ടതേയില്ല. നിങ്ങൾ ഇവിടെ എത്തുന്നതുവരെ ഞങ്ങൾ ഉരുകിയുരുകി നില്കുകയായിരുന്നു…………." 

അത് കേട്ടപ്പോഴാണ്, വഴിയിൽ ശ്രദ്ധിക്കാതെ വർത്തമാനത്തിൽ മുഴുകി നടന്ന വിഡ്ഢിത്തം ഞങ്ങൾക്ക് മനസ്സിലായത്.

"മഹാവിഷ്ണു ഭഗവാൻ, മഹാലക്ഷ്മി ഭഗവതി, ഉണ്ണികൃഷ്ണ ഭഗവാൻ, എല്ലാ ഭഗവാനും ഭഗവതിയും ഞങ്ങളെ രക്ഷിച്ചു." 

എന്ന് ഞങ്ങൾ അവരോട് പറഞ്ഞു. എല്ലാവരും കൈകൂപ്പി നിന്ന് ഭഗവാനെ പ്രാർത്ഥിച്ചു.



Rate this content
Log in

Similar malayalam story from Drama