ചിന്ത
ചിന്ത


വലിച്ചുകൊണ്ടിരുന്ന ബീഡി തീർന്നപ്പോൾ അയാൾ പരതി നോക്കി. എല്ലാം തീർന്നു!!".
ഒരു മുറി ബീഡി എങ്കിലും ഇല്ലാതെ എങ്ങനെ നേരം വെളുപ്പിക്കുമെന്ന് കലുഷിതമായി ചിന്തിച്ചു.
അയാൾ ചുറ്റും നോക്കി.
പ്രതാപകാലത്തിന്റെ ഓർമപ്പെടുത്തലായി ഷെൽഫിലെ വിസ്കി ബോട്ടിലുകൾ തലയുയർത്തി നില്കുന്നു!!.
അതിനിടയിൽ പല്ലിമുട്ടയും, ചിലന്തി വലയും നിറഞ്ഞ പൊടിപിടിച്ച ഡയറി.
അന്തരിച്ച വരികൾ വിശ്രമം കൊള്ളുന്ന ശവപ്പറമ്പ്!!.
ഒരു ഡയറി എടുത്ത് തട്ടികുടഞ്ഞു തുറന്നു.
മണ്ണു മാറി..!
ഇനിയും ദ്രവിക്കാതെ വരികൾ ചത്തു കിടക്കുന്നു!!.
അതിലെ ഏറ്റവും മനോഹരമായ കവിതയുടെ പേജ് കീറി ചുരുട്ടി തന്റെ ചുണ്ടിൽ വച്ചു കത്തിച്ചു.
നിമിഴനേരത്തിൽ അയാളുടെ മൂക്കിൽ നിന്നും കട്ടിയുള്ള പുക പുറത്തു ചാടി.
കസേരയിൽ ചാരി ഇരുന്ന് അയാൾ ചിന്തിച്ചു.
എന്തൊരു ലഹരി ആണ് ഭൂതകാലത്തിലെ അന്തരിച്ച വരികൾക്ക്..!