കൊറോണക്കാലത്തെ വീട്
കൊറോണക്കാലത്തെ വീട്


കൊറോണക്കാലത്തെ വീട്
ഇതിപ്പോ പതിനൊന്നാമത്തേതാണ് . പതിനൊന്ന് വർഷവും പതിനൊന്നു വീടുകളും …….മരുഭൂമിയിലെ മരുപ്പച്ചതേടി ഇറങ്ങിയതല്ല …..അതൊരു പറിച്ചു നടലായിരുന്നു ………….
രാശിചക്രത്തിൽ ചിലഗ്രഹങ്ങൾ മാറിയിരുന്നു,ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകളിൽ എൻറെ നാടും
വീടും വീട്ടുകാരും ഇല്ലാതെ അറിയാത്ത ലോകത്തു ചെറിയ ഒറ്റ മുറിയിൽ ജിവിതപങ്കാളി ജോലി കഴിഞ്ഞ് വരുന്നതും കാത്തിരിക്കുമ്പോഴും തിരിച്ചു ചെല്ലാൻ ഒരു വീട് ഉണ്ടെന്ന സ്വാന്തനം ഉണ്ടായിരുന്നു ………..ഇന്നിപ്പോ അതില്ല…..
മനുഷ്യനോളും ഇല്ലാത്ത സൂക്ഷ്മാണു എല്ലാം തകിടം മറിച്ചിരിക്കുന്നു ………!!!!!
കാര്യകാരണങ്ങൾ പലതാണ് .
ചിലർ പറയുന്നു “അവർ വരട്ടെ , സ്വന്തം വീട്ടിൽ ഇരുന്നാൽ മതിയല്ലോ”
എന്നാൽ മറ്റു ചിലർ “വേണ്ട അവരാ നില്കുന്നിടത്തു തന്നെ നിൽക്കട്ടെ”...
“ക്വറന്റീൻ”
“ഐസൊലേഷൻ”
എന്നിങ്ങനെ പല പല പുതു പദങ്ങൾ കടന്നു വരുന്നു ….
ഞങ്ങൾ ഒരു ആവറേജ് പ്രവാസി കുടുംബം ആണ് ….
ഒറ്റ മുറിയിൽ നിന്ന് വിസ്താരമായ ഹാൾ , അടുക്കള ,ബെഡ്‌റൂം എന്ന വളർച്ചയെ ഇത്രേം വര്ഷത്തിനടയിൽ വന്നുള്ളൂ …
സൂര്യപ്രകാശം മുറിയിലേക്ക് വളരെ കുറച്ചു മാത്രേ കടക്കൂ .
പണ്ടേ ഞങ്ങൾ അധികം ഒന്നും പുറത്തു പോകാറില്ല . അത് കൊണ്ട് ഈ ലോക്ക് ഡൌൺ ഞങ്ങളെ അധികം ബാധിച്ചില്ല.
ഒരു വിധം എല്ലായിടവും വർക്ക് ഫ്രം ഹോം ആയി . മക്കൾ ഇ ലേർണിംഗു തുടങ്ങി ...എന്റെ ലോകവും ചെറുതിൽ നിന്ന് സൂക്ഷ്‌മമായി …..
എന്നും നേരെത്തെ ജോലിക്കു പോകുന്ന ഭർത്താവു പതിവ് തെറ്റിച്ചില്ല ..കാരണം അവർക്കു ഇപ്പോഴും അതെ സമയക്രമം ആണ് .
എല്ലാത്തിനിടയിലും എനിക്ക് നല്ല ടെൻഷൻ ഉണ്ട് ..
ഈ കുഞ്ഞു മക്കൾ , ഞങ്ങൾ എല്ലാം ഒറ്റപെട്ടു കിടക്കുന്ന ദ്വീപ സമൂഹം പോലെ മുന്നിൽ വന്നു .
കുറെ കരഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ ……..
മക്കൾ ഇടയിൽ വിളിക്കും
“അമ്മേ ….ഇനി എന്ത് ചെയ്യണം”
ഒരു ഒന്നാം ക്ലാസ് കാരനും മൂനാം ക്ലാസ്കാരനും എത്രെ മാത്രം ഒറ്റക്ക് ലാപ്ടോപ്പ് കൈകാര്യം ചെയ്യാനാകും ..
അടുക്കള , ബെഡ്‌റൂം, ഹാൾ , ലാപ്ടോപ്പ്, ടാബ്ലറ്റ് ,മൊബൈൽ ഇതായി മാറി എന്റെ ലോകം …..
വലകൾ കൊണ്ട് മറച്ച ബാൽക്കണി വെളിച്ചമോ,കുളിർകാറ്റോ തന്നില്ല …..
ഒറ്റമുറികൾക്കുള്ളിൽ ശ്വാസം മുട്ടുന്ന വീട്ടമ്മമാർ ഈ ചെറിയ ലോകത്തുണ്ട്….
വലിയ ലോകത്തിന്റെ ചെറിയ വാതായനങ്ങൾ പോലും കൊട്ടി അടക്കപെട്ടവർ …..
ഫോൺ ബെൽ അടിക്കുന്നു
താൽക്കാലികമായി ചിന്തകൾക്ക് വിരാമം
അച്ഛനാണ് …. പാവം ...ഞങ്ങളെ ഓർത്തിട്ടാകും ..
“മോളെ .. നിങ്ങൾ നാട്ടിൽ വരുന്നുണ്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെ താക്കോൽ ഗേറ്റിന്നടിയിൽ വെക്കാം ….നീയും മക്കളും അവിടെ വന്നു
നിന്നോളൂ …. 28 ദിവസം കഴിഞ്ഞു എല്ലാരേം കാണാമല്ലോ”
അച്ഛന്റെ വാക്കുകളിൽ നിന്നും ഒന്നു മനസിലായി .
“കൊറോണകാലത്തേക്കുള്ള വീട് റെഡി”
ഞാൻ ഒന്നും ആലോചിച്ചില്ല ….
“ഇല്ല അച്ഛാ .. ഞാൻ വരുന്നില്ല .. ഇതാണ് എന്റെ വീട്”
“എന്റെ മൈക്രോക്കോസം”