Jitha Sharun

Others

3  

Jitha Sharun

Others

“ഫൈബ്രോമയാൾജിയ” --- ഒരു ജീവിതാനുഭവം

“ഫൈബ്രോമയാൾജിയ” --- ഒരു ജീവിതാനുഭവം

2 mins
146



ജീവിതം വളരെ ലളിതവും സുന്ദരവും ആയി

പോകുകയായിരുന്നു . ഇഷ്ടപ്പെട്ട വിഷയം പഠിച്ചു

അദ്ധ്യാപികയും ആയി. ഓരോ പടവും ഞാൻ

എളുപ്പത്തിൽ കയറി കൊണ്ടേ ഇരുന്നു. എല്ലാ

സന്തോഷങ്ങളും ക്ഷണികമാണെന്ന് കവി ഭാഷ്യം. എന്റെ

അനുഭവവും വ്യത്യസ്തമല്ലായിരുന്നു. വിദ്യാഭാസം, ജോലി,

ഇനി അടുത്തത് വിവാഹം. അങ്ങനെ എന്റെ ജീവിതം

വിദേശത്തേക്ക് പറിച്ചു നടപ്പെട്ടു, ഒപ്പം എന്റെ

സ്വപ്നങ്ങളും നാടുകടത്തപ്പെട്ടു. ഒന്നു രണ്ടു മാസത്തെ

ഒറ്റമുറി ജീവിതം ഞാൻ എന്ന വ്യക്തിയെ സ്വാധീനിച്ചു

തുടങ്ങുമ്പോഴേക്കും ഒരു ജോലി കിട്ടി . വീണ്ടും “പുതിയ”

സന്തോഷങ്ങൾ.


എക്സ്ട്രാ ക്ലാസ്സ് , വിദ്യാർഥികൾ അങ്ങനെ ഒരു ഒഴുക്ക്.

കുടുംബത്തിന്റെ വളർച്ചയുടെ ഉത്തരവാദിത്തം

ഭരമേൽപ്പിക്കപ്പെട്ടപ്പോൾ പലപ്പോഴും ഇഷ്ടങ്ങൾ

ഇല്ലാതായി, ഒപ്പം എന്നിലെ അധ്യാപികയ്ക്ക് പലപ്പോഴും

ജോലി ഉപേക്ഷിക്കേണ്ടതായി വന്നു.

വീണ്ടും നല്ലൊരു ജോലി. പുതിയ ആകാശം.


ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കാൻ ഉള്ള ആഗ്രഹം. എന്നാൽ

ജോലി ഭാരം ഓരോ ദിവസവും കൂടി ,കൂടി വന്നു.

കാലത്ത് 5.55 നു വരുന്ന സ്കൂൾ ബസ് . 7.40 ക്ലാസ് .

നിർത്താതെ 1.30 വരെ .... ഒരു പീരിയഡ് പോലും

ഒഴിവില്ല . ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ .

സയൻസ് കൂടാതെ എക്സ്ട്രാ ക്ലാസ്സും ..മണിക്കൂറുകൾ

നിന്ന നിൽപ്പ് , സീറ്റിൽ ഇരിക്കാൻ പാടില്ല കാലിൽ പച്ച

നിറത്തിൽ വേരിക്കോസ് വൈൻ. നല്ല വേദന . ഭക്ഷണം

കഴിക്കാൻ പോലും സമയം എടുക്കാൻ അനുവാദം

ഇല്ലായിരുന്നു . ജോലി കിട്ടി , മൂന്നു മാസം കഴിഞ്ഞപ്പോൾ

വോക്കൽ കോർഡ് നീർക്കെട്ട് , ശബ്ദം വരുന്നില്ല .

ഒരുകാലിൽ മാത്രം നീര് . പ്രതേകിച്ച് വലത്തെ പാദം

ചുറ്റി. കുറച്ചു നാളത്തേക്കു വോയ്സ് റസ്റ്റ് ഡോക്ടർ

പറഞ്ഞു , കാലുകൊണ്ട് ഒട്ടും നടക്കാൻ പറ്റാതെ

വന്നപ്പോൾ ജോലി ഉപേക്ഷിച്ചു. കുറെ ക്ലിനിക്കുകൾ,

ഡോക്ടർ മാർ .. Xray കൾ എന്നിട്ടും വലത്തെ കാലിലെ

നീര് എന്താണെന്നു ഒരുകൊല്ലത്തോളം പ്രഹേളികയായി .

മനസ്സ് മടുത്തു ...

പിന്നീട് ആ നീർക്കെട്ട് ,

വേദനയായി .. ശരീരം മുഴുവൻ ....


നാട്ടിൽ അവധിക്കു പോയപ്പോൾ അവിടെയും പരിശോധന

. കാരണം ഒന്നും കാണാത്തത് കൊണ്ട് വേദനാസംഹാരികൾ

.. അപ്പോഴേക്കും ഞാൻ ഒരു വെറും “തോന്നൽ” രോഗി

ആയി എല്ലാവരുടെയും മുമ്പിൽ. ഞാൻ വേദന

പറയുന്നെങ്കിലും, ആരും കേൾക്കാതെ ആയി . എന്റെ

നീരുള്ള ശരീരം കാണുന്നവർ, എന്റെ മുൻപിലും ,

പിന്നിലും , ഞാൻ അറിഞ്ഞും അറിയാതെയും “തടിച്ചി”

എന്ന് വിളിച്ചു . സഹനം .. മാത്രമായിരുന്നു എന്റെ

ആശ്രയം .


എന്റെ വേദനകളുമായി തിരിച്ചെത്തിയപ്പോളും,

ചെറിയൊരു വിശ്വാസം “ഞാൻ ആരോഗ്യവാതിയാകും”

എന്നതായിരുന്നു.

അവിചാരിതമായി മനസ്സിനെ അലട്ടിയ ചില

കടുംബപ്രശ്നങ്ങൾ . തോളെളലിന് പുറകിൽ വേദന കൂടി

വന്നു. കൈ ഉയർത്തൻ പറ്റാതെ ആയപ്പോൾ ജനറൽ

ഫിസിഷ്യനെ കണ്ടു. അദ്ദേഹം എല്ല് രോഗ വിദഗ്ദ്ധനെ

കാണാൻ നിർദ്ദേശിച്ചു. അദ്ദേഹം വളരെ പെട്ടെന്ന് തന്നെ

എന്റെ അവസ്ഥ “ഫൈബ്രോമയാൾജിയ ” എന്ന്

തിരിച്ചറിഞ്ഞു.


എന്റെ സ്ട്രെസ്സ് , ഉത്കണ്ഠ, അമിതജോലി ഭാരം എല്ലാം

എന്നെ രോഗ ഗ്രസ്തയാക്കി എന്ന് പറഞ്ഞു മനസ്സിലാക്കി.

ഒരാഴ്ച ഫിസിയോതെറാപ്പി .

ചില മരുന്നുകൾ ... ചെറിയ വ്യായാമങ്ങൾ ..

ജീവിതചര്യ അല്പം ക്രമപ്പെടുത്തി.

ബോധപൂർവം മനസ്സിനെ വിഷമം

ഉണ്ടാക്കുന്ന സന്ദർഭങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി.

എങ്കിലും പലപ്പോഴും വേദന എന്നെ അലട്ടി കൊണ്ടേ

ഇരുന്നു. പക്ഷേ വേദന സംഹാരികൾ ഇല്ലാതെ ജീവിതം

മുൻപോട്ടു പോയി . വേദന വളരെ കൂടിയപ്പോൾ

ഇടയ്ക്ക് ഡോക്ടറെ വീണ്ടും കണ്ടു. പഴയ വിഷമം

ഉണ്ടാക്കിയ കാര്യങ്ങൾ ഓർക്കാതിരിക്കുക, വ്യയാമo

ചെയ്യുക ,വെള്ളം കുടിക്കുക , യോഗ എന്നിങ്ങനെ

ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട് .

അതുകൊണ്ട് വേദനകൾ എനിക്ക്

തരണം ചെയ്യാൻ ആകുന്നുണ്ട് .

എന്റെ അനുഭവം എന്നെ

പുതിയ ഒരു രോഗാവസ്ഥ മനസ്സിലാക്കി തന്നു . ചില

രോഗങ്ങളുടെ നിയന്ത്രണത്തിന് സാഹചര്യങ്ങൾ കൂടി

വലിയ പങ്ക് വഹിക്കുന്നു . ഇത് വരെ കേൾക്കാത്ത ഈ

അവസ്ഥ എന്നിൽ ഉണ്ടാക്കിയ മാനസിക വ്യഥ ചെറുതല്ല.

ഇത്തരം വിഷമതകൾ അനുഭവിക്കുന്നവരെ

,അനുതാപപൂർവം നോക്കിയില്ലെങ്കിലും

പരിഹസിക്കാതിരിക്കാൻ ശ്രദ്ധിക്കണേ .

“ഫൈബ്രോമയാൾജിയ” ഉള്ളവർക്കുള്ള ആത്മബലം ,

ചികിത്സ, അവരെ മനസിലാക്കി അവരോടൊപ്പം

നിൽക്കുക എന്നതും കൂടിയാണ് .....


Rate this content
Log in