Jitha Sharun

Others

4  

Jitha Sharun

Others

---വസന്തകാലം ---

---വസന്തകാലം ---

2 mins
268



ആദ്യമായി ഞാൻ ആ പടികൾ കയറുന്നത് അമ്മയുടെ

കൈപിടിച്ചാണ്. രണ്ടുവയസുള്ള എന്നെ ഓഡിറ്റോറിയത്തിന് അടുത്തുള്ള ക്രഷിലാക്കിയാണ്, മലയാളം ലെക്ചറർ

ആയിരുന്ന അമ്മ ജോലിക്കു പോയിരുന്നത്. ഓർക്കുമ്പോൾ ഇപ്പോഴും ആ

ഉരുളൻ, നീണ്ട പടികൾ എന്റെ ചെവിയിൽ ശബ്ദമുണ്ടാക്കുന്നു....


മിസ്സിന്റെ “മകൾ” എന്ന വാത്സല്യം ആവോളം ആസ്വദിച്ചു ആ

കാലഘട്ടത്തിൽ . ഇടയ്ക്കൊക്കെ അമ്മ എന്നെ ക്യാംപസ്സിൽ കൊണ്ട്

പോയിരുന്നു. പച്ചപട്ടു പാവാടയിട്ട് പോയ ദിവസം എടുത്ത ഫോട്ടോ ഇപ്പോഴും ഓർമ്മയിലെ മാണിക്ക്യം തന്നെ .


വർഷങ്ങൾക്കു ശേഷം ഡിഗ്രീ സുവോളജിക്കു

ചേർന്നു. ഒരുപാട് വസന്തങ്ങൾ ഒരുമിച്ച് വിടർന്ന വർഷങ്ങൾ

ആയിരുന്നു അത്.

ഞങ്ങളുടെ ക്ലാസ് ഒരു “മൾട്ടി ടാലെൻറഡ്” ക്ലാസ് ആയിരുന്നു.

സയൻസ് ,സ്പോർട്സ്, ഡാൻസ് , ഡ്രാമ അങ്ങനെ എല്ലാം ..

പ്രഗല്ഭരായ അധ്യാപികമാർ.

ഞങ്ങളുടെ ലാബ് .. 


ലൈബ്രറിയിൽ നിന്നു വായിച്ച ഓരോ പുസ്തകവും എന്നിൽ ഒരു

എഴുത്തുകാരിയെ തിരിച്ചറിയുന്നുണ്ടായിയുന്നു ..

കോളേജ് ബസ് , പിന്നെ ബൊട്ടാണിക്കൽ ഗാർഡൻ ...


എന്റെ കൂട്ടുകാർ .. ക്ലാസ്സിലെ ഒരു “ഓൾ- റൌണ്ടർ” ആയത്

കൊണ്ടാണോ , അറിയില്ല എല്ലാരും എന്റെ പ്രിയപ്പെട്ടവർ .


ഞങ്ങൾ ആർട്ട് ഫെസ്റ്റിവലിൽ അഭിനയിച്ച നാടകങ്ങൾ ..

പിന്നെ ഗ്രൂപ്പ് ഡാൻസ്

ഹോ .. ആലോചിക്കുമ്പോൾ .. വീണ്ടും അവിടേക്കു പോകാൻ

തോന്നുന്നു ...

പരീക്ഷകാലം എല്ലാവരും ചേർന്നു , ഗ്രൂപ്പ് ആയി പഠിപ്പ് ..

ചിലർ ലഷർ ടവർ തെരെഞ്ഞെടുക്കുമ്പോൾ , ചിലർ ക്ലാസ്സിൽ തന്നെ.

അങ്ങനെ കുറെ ഏറെ സുവോളജി പഠിക്കണം, ശാസ്ത്രജ്ഞയാകണം

ആഗ്രഹങ്ങൾ ഏറെ ..

ഡിഗ്രി രണ്ടാം വർഷം ഞാൻ ഡിപാർട്ട്മെൻറ് മാഗസിൻ എഡിറ്റർ ആയി

തെരെഞ്ഞെടുക്കപ്പെട്ടു.ആ വർഷത്തെ മികച്ച മൂന്നു മാഗസിനിൽ

ഞങ്ങളുടെ “ ദി അസെന്റ്” .. എന്തൊരു അഭിമാനമായിരുന്നു ..ആ

ദിവസം ഞാൻ കേട്ട ഹർഷാരവം ഇപ്പോഴും ചെവികളിൽ മുഴങ്ങുന്നു.

പിന്നെ ഞാൻ ആസ്വദിച്ച മലയാളം ക്ലാസ്സുകൾ .. 


ഡിഗ്രി അവസാന വർഷത്തെ ലക്ഷദ്വീപ് യാത്ര .. പവിഴപുറ്റുകൾ ,

ലൈറ്റ് ഹൌസ് .. ആദ്യ കപ്പൽ യാത്ര ..ക്രിസ്തുമസ് ആഘോഷം .. എന്ത്

രസമായിരുന്നു. ക്രിസ്തുമസ് ഫ്രണ്ട് എന്റെ ഒപ്പം എന്റെ കൂടെ

ഉണ്ടായിരുന്ന കൂട്ടുകാരിയാണെന്ന് അറിയുന്നത് കപ്പലിൽ വച്ചാണ് .

എല്ലാരും ക്ലാസിൽ മുന്പെ അറിഞ്ഞ പരസ്യമായ രഹസ്യം ..

ഞാൻ ശരിക്കും ഞെട്ടിപ്പോയി .....

സത്യം പറഞ്ഞാൽ ഇപ്പോഴും എന്തെങ്കിലും വിഷമം വന്നാൽ “ജിത..

ആർ യു ഓക്കെ .. എന്നു ചോദിക്കുന്നത് ആ കൂട്ടുകാരിയാണ്.

പലരും പലവഴി പിരിഞ്ഞു എങ്കിലും, ചില ചങ്ങാതിമാർ എന്നും

ഒപ്പം ഉണ്ട്. ലോകത്തിന്റെ പല ഭാഗത്ത് നിന്നാണെങ്കിലും ഒരു

ഫോണിന്റെ മറുപുറത്ത് ഒരു ബെഞ്ചിൽ ഒരുമിച്ചവർ.


ഒരു പതിറ്റാണ്ടിനപ്പുറം പ്രവാസിയായി തുടരുമ്പോഴും വസന്തത്തിന്റെ ഓർമ്മകൾ ശീതളിമ പകരുന്നു 

--------------------------------------------------------------------------------------------------------


Rate this content
Log in