Jitha Sharun

Abstract Classics

4  

Jitha Sharun

Abstract Classics

ദാനം

ദാനം

1 min
231


ദാനം ആളറിഞ്ഞു ചെയ്യണം എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എങ്കിലും പലതും അങ്ങനെ ചെയ്യാൻ പറ്റില്ല. എല്ലാം ഉണ്ടായിട്ടല്ല കൊടുക്കുന്നെ.

ഇല്ല, ഇല്ല എന്ന് കേട്ടു കേട്ടാണ് കൊടുത്തത്..

" മതിയായില്ലേ, നിനക്ക്.. ഞാൻ പലപ്രാവശ്യം പറഞ്ഞതല്ലേ 

അവറ്റകളോട് ചങ്ങാത്തം കൂടേണ്ട ന്ന്‌

എന്തായി ഇപ്പോൾ

നാണം കേട്ടില്ലേ "

അമ്മ പറഞ്ഞു നിർത്തിയതും ബാല കരഞ്ഞു.

"ഇല്ല, ഇനി ഇല്ല. പാത്രം അറിഞ്ഞേ ഉള്ളു...

അമ്മ പറഞ്ഞപോലെ.. "

കണ്ണു നിറഞ്ഞൊഴുകി

"അവർ ഞാൻ കൊടുത്ത പൈസ തിരിച്ചു മുഖത്തേക്ക് എറിഞ്ഞപ്പോൾ

എന്റെ അഭിമാനമാണ് പോയത് അമ്മേ "

ബാല പറഞ്ഞു നിർത്തി...

"ദാനം അറിഞ്ഞു കൊടുക്കു ".... അമ്മ പിന്നേം പറഞ്ഞു...


Rate this content
Log in

Similar malayalam story from Abstract