ഓർമ്മയിലെ വഴികൾ
ഓർമ്മയിലെ വഴികൾ
'അമ്മേ ഞാൻ റെഡി ആയിട്ടൊ'
അകത്തു നിന്നും ദർശൻ വിളിച്ചുപറയുമ്പോൾ,അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു അവന്റെ അമ്മ.രണ്ടു ഗ്ലാസിൽ ചായ പകർന്നു അവർ തീൻമേശയിൽ കൊണ്ടു വച്ചു.
തിരികെ അടുക്കളയിൽ പോയി രണ്ട് ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറും കൊണ്ടു വരുമ്പോളാണ് ദർശൻ ആമ്മയുടെ മറുപടി കാണാഞ്ഞു അവിടെക്കു വരുന്നത്.
'അത് ശരി അമ്മ ഇത് വരെ റെഡി ആയില്ലേ ?'
വീട്ടിൽ നിൽക്കുന്ന വേഷത്തിൽ കയ്യിൽ പ്ലാസ്റ്റിക് കണ്ടെയ്നറും പിടിച്ചു കൊണ്ടു നടന്നു വരുന്ന അമ്മയെ കണ്ടു ദർശൻ ചോദിച്ചു.
അവനെ നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ടു അവർ നേരെ മേശയുടെ പുറത്തു ഇരിക്കുന്ന വട്ടത്തിൽ ഉള്ള ഒരു പ്ലേറ്റിന്റെ
ഭാഗം തിരിച്ച് തന്റെ കയ്യിലുള്ള പ്ലാസ്റ്റിക് കണ്ടെയ്നറിലെ കായ വറത്തതും, ബിസ്കറ്റും വച്ചു.
'വാ ചായ കുടിക്കാം'
അവനെ ചായ കുടിക്കാൻ വിളിച്ചു കൊണ്ടു അവർ കസേരയിൽ ഇരുന്നു.
ഗ്ലാസിൽ പകർന്നു വച്ചിരുന്ന ചായ എടുത്തു ആസ്വദിച്ചു കുടിക്കാൻ തുടങ്ങി. ഇടയ്ക്കു രണ്ടും ഉപ്പേരി എടുത്തു കറുമുറെ കടിച്ചു അവനെ നോക്കി കൈകൊണ്ടു ചായ കുടിക്കാൻ വീണ്ടും മാടിവിളിച്ചു.
'അപ്പൊ നമ്മൾക്ക് പോകണ്ടേ, ചായേം കുടിച്ചിണ്ടിരുന്നാൽ മതിയോ?'
അമ്മയുടെ എതിർവശത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് ദർശൻ ചോദിച്ചു.ഒരു കവിൾ ചായ ഇറക്കി ഗ്ലാസ് മേശപ്പുറത്തു വച്ചു ഇരു ചുമലുകളും പൊക്കി വേണ്ട എന്ന് ആംഗ്യം കാട്ടി.
'വേണ്ടന്നോ! പറ്റൂല്ല രണ്ടു ദിവസം അവധി എടുത്തിട്ട ഞാൻ ഇരിക്കണേ, എന്നിട്ടു ഇപ്പൊ പോവണ്ടാന്ന് പറഞ്ഞാൽ എങ്ങനെയാ?'
സ്വരം ഒരൽപ്പം കടുപ്പിച്ചു,ഒരു കണ്ണ് ചെറുതായി അടച്ചു മറ്റേ പുരികം ഒരൽപ്പം ഉയർത്തി പറഞ്ഞു കൊണ്ടു പാത്രത്തിൽ നിന്നും ഒരു ബിസ്കറ്റു എടുത്തു വായിലേക്കിട്ടു.
'പോവണ്ടാന്ന് പറഞ്ഞാൽ പോവണ്ട അത്ര തന്നെ'
അവന്റെ വാക്കിനു വല്യ വിലയൊന്നും കൊടുക്കാതെ ചായ മുഴുവനും കുടിച്ചു ഒന്നു രണ്ടു ഉപ്പേരി കൂടി വായിലിട്ടു അവനെ നോക്കി കറുമുറെ കടിച്ചു കൊണ്ടു അവർ ആ ഗ്ലാസും കൊണ്ടു അടുക്കളയിലേക്ക് പോയി.തന്നെ പുച്ഛിച്ചു എഴുന്നേറ്റു പോയ അമ്മയെ നോക്കി ദേഷ്യത്തോടെ രണ്ടു ഉപ്പേരി എടുത്തു വായിലിട്ടു കഴിച്ചപ്പോളാണ് അവൻ തന്റെ നാക്കിൽ കടിച്ചത്.
'ആആഹ്ഹ്'
വേദന കൊണ്ടു മീശപ്പുറത്തു ശക്തമായി ഇടിച്ചു.ഇടിയുടെ ശക്തിയിൽ പ്ലേറ്റും, പകുതിയോളം ചായ ഉള്ള അവന്റെ ഗ്ലാസും ഒരു വട്ടം ഇളകി, ഉപ്പേരി മേശപ്പുറത്തു തെറിച്ചു വീണു, ഇടിയുടെ ശക്തിയിൽ പുറത്തേക്കു ചാടിയ ചായ
മേശപ്പുറത്തു അവിടിവിടായി തെറിച്ചു.
'ദർശാ '
അടുക്കളയിൽ നിന്നും ഒരലർച്ച കൊടുംകാറ്റു പോലെ എന്റെ കാതിൽ വന്നു പതിച്ചതും,കയ്യിലുള്ള തൂവാല കൊണ്ടു മേശപ്പുറത്തെ ചായ തുടച്ചതും,തെറിച്ചു വീണ ഉപ്പേരി തിരികെ പത്രത്തിലേക്കു പെറുക്കി ഇട്ടതും എല്ലാം നിമിഷങ്ങൾ കൊണ്ടു കഴിഞ്ഞു.
നാക്കിന്റെ വേദന കടിച്ചമർത്തി ദർശൻ ബാക്കി ചായ കൂടി കുടിച്ചു ഗ്ലാസും എടുത്തു എഴുനേൽക്കുമ്പോൾ ആണ്
അമ്മ അടുക്കളയിൽ നിന്നും വന്നത്.
' എന്താണ് പുത്രാ ആകെ ഒരു വല്ലായ്മ'
തന്റെ നാക്കു അമ്മയെ കാട്ടി കാര്യം പറഞ്ഞപ്പോൾ ഒരു ചിരിയായിരുന്നു അവരുടെ ഭാഗത്തു നിന്നും ഉണ്ടായതു. അവന്റെ കയ്യിൽ നിന്നും ഗ്ലാസും മേടിച്ചു അവർ അടുക്കളയിലേക്ക് തിരികെ പോയി.പുറകെ അവനും
കിച്ചൻ സിങ്കിൽ ഗ്ലാസുകൾ കഴുകാൻ തുടങ്ങിയ അമ്മയെ അവന്റെ പുറകിൽ നിന്നും കെട്ടിപിടിച്ചു.
'എന്താ അമ്മേ, അമ്മക്ക് പോവണ്ടേ?'
ഗ്ലാസുകൾ കഴുകികൊണ്ടിരുന്ന കയ്യികൾ ഒരു നിമിഷം നിശ്ചലമായി.
ഗ്ലാസുകൾ തിരികെ സിങ്കിൽ വച്ചു തന്നെ ചുറ്റിപ്പിടിച്ച ദർശന്റെ കയ്യുകൾ വിടുവിപ്പിച്ചു അവർ അവന്റെ നേർക്കു തിരിഞ്ഞു.അവന്റെ കണ്ണുകളിലേക്ക് നോക്കി.
'വേണ്ടടാ അമ്മക്ക് പോവണ്ട, നിന്നോട്
ഞാൻ അന്ന് വെറുതെ...'
മുഴുമിപ്പിക്കാൻ ആകാതെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടു ദർശൻ ആവരെ തന്റെ നെഞ്ചോടു ചേർത്തു പുണർന്നു.
'അതൊന്നും സാരൂല്ല അമ്മേ, അമ്മക്ക് പോകണം എന്ന് പറഞ്ഞു.കൊണ്ടു പോകണം എന്ന് എനിക്കും തോന്നി.ഞാനും കണ്ടിട്ടില്ലലോ അമ്മേടെ വീട്.'
അവന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന അമ്മയുടെ നെറുകയിൽ തലോടി കൊണ്ടു ദർശൻ പറഞ്ഞു.
'അന്ന് സ്നേഹിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കുമ്പോൾ ഒരു തിരിച്ചു പോക്ക് ഞാൻ ആഗ്രഹിച്ചതല്ല.നിന്റെ അച്ഛൻ മരിക്കും വരേയ്ക്കും അദ്ദേഹം എന്നോട് ചോദിച്ചിട്ടും ഇല്ല, അത്രയ്ക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട് നിന്റെ മുത്തച്ഛൻ നിന്റെ അച്ഛന്റെ കുടുംബത്തെ ഈ കല്യാണത്തിന്റെ പേരിൽ'
അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി അവർ സംസാരിക്കുമ്പോൾ,ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
' വാ പോകാം'
ഒറ്റ വാക്കിൽ എല്ലാം പറഞ്ഞൊതുക്കി
അമ്മയുടെ മറുപടികളും എതിർപ്പുകളും കണക്കാക്കാതെ കയ്യും പിടിച്ചു ദർശൻ ഇറങ്ങി.
കാറിൽ തന്റെ വീട് ലക്ഷ്യമാക്കി നീങ്ങുമ്പോൾ വർഷങ്ങൾ പുറകോട്ടു പോകുന്നതായി അവർക്കു തോന്നി.
പറഞ്ഞു കേട്ടു മാത്രം അറിവുള്ള അമ്മയുടെ നാട്, പാടവരമ്പും, കുളവും, കാവും, ആൽത്തറയും എല്ലാം ഉള്ള അമ്മയുടെ നാട് അവിടെ ഒരു കൊട്ടാരം കണക്കെ ഉയർന്നു നിൽക്കുന്ന അമ്മയുടെ തറവാട്.ദർശന്റെ മനസ്സും ആ കാഴ്ചകൾ ആഗ്രഹിച്ചു കൊണ്ടേ ഇരുന്നു.
'നിനക്ക് ദേഷ്യം ഉണ്ടോ അമ്മയോട്'
ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന ദർശന്റെ തോളിൽ കൈവച്ചു അമ്മ
ചോദിച്ചു
'ഇല്ലമ്മേ'
ചിരിച്ചു കൊണ്ടു മറുപടി. പറഞ്ഞു അവൻ ഡ്രൈവിംഗ് തുടർന്നു.ഇടയ്ക്കു അമ്മയെ ഇടംകണ്ണിട്ടു നോക്കി.അവർ
മുന്നിലെ കാഴ്ചകളിൽ മുഴുകിയിരുന്നു
അമ്മയിൽ നിന്നും കണ്ണെടുത്ത് നേരെനോക്കി കാർ ഓടിക്കുമ്പോൾ ആണ് അമ്മയുടെ ആ ചോദ്യത്തിന് കാരണമായ സംഭവം അവന്റെ ഓർമ്മയിലേക്ക് വന്നത്.
ഒരാഴ്ച്ച മുന്നേ ജോലി കഴിഞ്ഞു വീട്ടിൽ. വരുമ്പോൾ വിഷമിച്ചിരിക്കുന്ന അമ്മയെ കണ്ടുകൊണ്ടാണ് ദർശൻ വീടിനകത്തേക്ക് കയറുന്നതു. കാരണം തിരക്കിയപ്പോൾ ആദ്യം പറഞ്ഞില്ല.
പിന്നെ നിർബന്ധിച്ചപ്പോൾ മടിച്ചു മടിച്ചു കാര്യം പറഞ്ഞു.
'മോനെ നിന്റെ മുത്തശ്ശനു തീരെ വയ്യാന്നു പറഞ്ഞു നിന്റെ അമ്മാവൻ വിളിച്ചു.'
ഇത്രേം പറഞ്ഞു ദർശന്റെ മുഖത്തേക്ക് നോക്കിയപ്പോൾൾ അവൻ ദേഷ്യത്തോടെ എഴുന്നേറ്റു അകത്തേക്ക് പോവുകയായിരുന്നു.
ശക്തിയായി വാതിലടച്ചു മുറിയിലേക്ക്. കയറുമ്പോൾ.അവനോടു പറഞ്ഞുപോയതിന്റെ വിഷമത്തിൽ ആയിരുന്നു അവർ.
രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ദർശൻ തന്റെ അമ്മയെ നോക്കുന്നുപോലും ഉണ്ടായിരുന്നില്ല. അവരെ നോക്കതെ പ്ലേറ്റിലുള്ള ചപ്പാത്തിയുടെ മുകളിലേക്കു വലിയ സ്പൂൺ കൊണ്ടു കറി വിളമ്പി ഒഴിക്കുന്ന അവന്റെ കയ്യുകളിൽ അവർ പിടിച്ചപ്പോൾ. തീക്ഷണമായ ഒരു നോട്ടമായിരിന്നു.അവരുടെ കയ്യ് വിടുവിടച്ചു ഭക്ഷണം പാതിയിൽ നിർത്തി ദർശൻ എഴുന്നേറ്റു.
'അച്ഛൻ മരിക്കാൻ കാത്തിരുന്നു അല്ലെ?'
വാഷ് ബേസിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഒന്ന് തിരിഞ്ഞു അവൻ കഴിക്കാതെ ബാക്കി വച്ചു പോയ പത്രത്തിലേക്കു തന്നെ നോക്കിയിരിക്കുന്ന അമ്മയെ നോക്കി ചോദിച്ചു.എങ്ങലടിച്ചു കൊണ്ടു ഒറ്റ കരച്ചിൽ ആയിരിന്നു.
'അമ്മേ....'
പെട്ടെന്ന് അവരുടെ ഭാഗത്തു നിന്നുണ്ടായ ആ പ്രതികരണം അവനെ
പ്രതിസന്ധിയിലാക്കി.അമ്മ അങ്ങനെ. കരഞ്ഞു അവൻ ഇതുവരെ കണ്ടിട്ടില്ല. ചെറിയ പിണക്കങ്ങൾ ഒഴിച്ചാൽ. ഇല്ല ഇതുവരെ ഇല്ല.
അവൻ കാറിൽ ഇരുന്നു കഴിഞ്ഞ സംഭവങ്ങൾ ഓർത്തെടുത്തു.
അമ്മയുടെ അമ്മ ജീവിച്ചിരിപ്പില്ല അമ്മയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു.കൂട്ടു കുടുംബം ആയതു കൊണ്ടു അമ്മയുടെ കാര്യങ്ങളൊക്കെ വീട്ടിൽ പലരുടെയും സഹായത്തിൽ നടന്നു പോയി.അച്ഛനെ പരിചയ പെടുന്നത് വരെ അമ്മ വല്ലാതെ ഏകാന്തത അനുഭവിച്ചിരുന്നു എന്ന്. ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവരുടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആണ് അത് പറഞ്ഞത്.
അച്ഛൻ ക്ഷമിച്ചോളും.ദർശന്റെ മനസ്സ് മന്ത്രിച്ചു.
'ഡാ ദ ആ കാണുന്നതാ ചിത്രകാവ്,ഭദ്രകാളി ആണ് അവിടുത്തെ പ്രതിഷ്ഠ ചെറുപ്പത്തിൽ രാവിലെ കുളത്തിൽ കുളിച്ചു പോകുമായിരുന്നു, ദേ നോക്കിയേ ആ അത് യക്ഷിയമ്മയുടെ കാവ്,പിന്നെ ദേ ആ കാണുന്ന മരം കണ്ടോ അതാണ് ഗന്ധർവമരം അവിടെ പെണ്ണുങ്ങൾ പോകാൻ പാടില്ല ഗന്ധർവ്വൻ കൂടും എന്നും മുതിർന്നവർ പറയും'
മെയിൻ റോഡിൽ നിന്നും രണ്ടു വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ ബുദ്ധിമുട്ടുള്ള വഴിഅരുകിൽ ടാർ പാട്ടകൾ അവിടിവിടായി ഇരിക്കുന്ന ഈ അടുത്ത് ടാറിങ് കഴിഞ്ഞ വഴിയിലേക്ക് കയറവേ അമ്മ ഉത്സാഹത്തോടെ പറയാൻ തുടങ്ങി കാർ മുന്നോട്ടു നീങ്ങുംതോറും എത്തുന്ന ഓരോ സ്ഥലത്തിനും ഉള്ള പ്രത്യേകതകൾ അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു.
'വഴി ഒക്കെ ഇപ്പോൾ ടാർ ഒക്കെ ഇട്ടു പണ്ട് മണ്ണു റോഡ് ആയിരുന്നു.ഇപ്പോൾ വഴി അരുകിൽ കാടൊന്നും ഇല്ല, പക്ഷെ പണ്ട് കാടും കുറെ പൂക്കളും ഒക്കെ ഉണ്ടായിരുന്നു. നല്ല രസമായിരുന്നു.'
അമ്മയുടെ അവതരണം ആകാംഷയോടെ ഞാൻ കേട്ടിരുന്നു. ഇരുപത്തി അഞ്ചു വർഷങ്ങൾക്കിപ്പുറവും ആ ഓർമ്മകൾക്ക് സൂര്യന്റെ തിളക്കം ഉണ്ടായിരുന്നു.
ഇടയ്ക്കു ഒരിക്കലെങ്കിലും തിരിച്ചു വരാൻ ആഗ്രഹിച്ചിട്ടുണ്ടാകും തീർച്ച.
ദർശനന്റെ മനസ്സ് മന്ത്രിച്ചു.
മുന്നിലെ കാഴചകളിൽ സ്വയം മറന്നിരിക്കുന്ന അമ്മയെയും കൊണ്ട് ദർശൻ അവരുടെ വീട് ലക്ഷ്യമാക്കി കാർ പായിച്ചു.
Roopesh
