Jitha Sharun

Abstract

4  

Jitha Sharun

Abstract

അനിയത്തി

അനിയത്തി

2 mins
334



അമ്മക്ക് അവളെ വലിയ ഇഷ്ടമായിരുന്നു . 


ഒരു പക്ഷെ ഞങ്ങളെക്കാൾ കൂടുതൽ അമ്മ അവളെ ആയിരിക്കാം സ്നേഹിച്ചത് .


“സരോ” അമ്മ അവളെ ആണ് വിളിക്കുന്നെ.


“എന്താ ടീച്ചറമ്മേ “ 


“ഇതമ്മ മോൾക്ക് എടുത്ത പാലക്കാമോതിരാണ് ഇഷ്ടായോ”


“ എന്തിനാ അമ്മെ എനിക്കിതൊക്കെ, രോഹിണി ചേച്ചിടെ മിന്നുന്നു കൊടുക്കാർന്നു “


സരോ അങ്ങനെ ആണ് ആരേം പിണക്കാനിഷ്ടമില്ലാത്തവൾ .


അമ്മ വളരെ ചെറുപ്പത്തിലേ ജോലിക്കു കയറിയതാണ്. ടീച്ചറമ്മേ എന്നാണ് എല്ലാരും വിളിക്കുന്നെ . അമ്മക്ക് എല്ലാരോടും പ്രത്യേക ഇഷ്ടമായിരുന്നു .കുറെ കുട്ടികൾക്ക് എക്സ്ട്രാ ക്ലാസ് എടുക്കുമായിരുന്നു അമ്മ .അതിനു പ്രത്യേകഫീസ് ഒന്നും വാങ്ങിയിരുന്നില്ല .


വീട്ടിലെ നെല്ലിമരത്തിലെ നെല്ലിക്കയും , കിണറ്റിലെ തണുത്ത വെള്ളവും അമ്മയുടെ ശിഷ്യർക്ക് കൂടി പ്രിയപെട്ടതായിരുന്നു .


ചിലപ്പോൾ അമ്മയുടെ ഈ ശിഷ്യ വാത്സല്യം ഞങ്ങളെ പ്രകോപിതരാക്കിയിട്ടുമുണ്ട് .


എന്തിനാണ് അമ്മ മക്കളെക്കാൾ കൂടുതൽ ശിഷ്യരെ സ്നേഹിക്കുന്നത് . അമ്മയുടെ സമയം ചിലപ്പോൾ സമ്പാദ്യവും അവർക്കു വേണ്ടി ചിലവഴിക്കുമ്പോൾ അതൃപ്തി പ്രകടിപ്പിക്കാനും ഞങ്ങൾ മറന്നില്ല . കാലം അങ്ങനെ കടന്നു പോയപ്പോൾ ആണ് ഞങ്ങളുടെ കുടുംബത്തിലേക്ക് “സരോ” വരുന്നത് .


ഞാനും ചേട്ടനും ആവോളും എതിർത്തു , അവളുടെ ഞങ്ങളുടെ കുടുംബത്തിലേക്കുള്ള കടന്നു കയറ്റം. 


“നിങ്ങളെപ്പോലെ ആണെനിക്ക് സരോ “ അമ്മ പറഞ്ഞു .


നാട്ടിൽ വല്ലപ്പോഴും വരുന്ന അച്ഛന് കുടുംബവിഷയത്തിലും അമ്മേടെ പരസഹായ പ്രസ്ഥാനത്തിലും താല്പര്യമില്ല .


“സരോക്ക് നമ്മളെ ഉള്ളു, പിന്നെ അവളുടെ അമ്മമയും , വെറുതെ വഴക്കുണ്ടാക്കേണ്ട “ അമ്മ താക്കീതു തന്നു .

അമ്മേടെ സ്കൂളിൽ തന്നെ ആണ് ഞങ്ങളും പഠിച്ചിരുന്നത് .


ഇടയ്ക്കു അമ്മേനെ കാണാൻ ക്ലാസ്സിലോട്ടു പോകുമ്പോൾ സാരോ അമ്മേടെ സാരിത്തുമ്പു പിടിച്ചു നില്കുന്നത് കാണാം .


ഉച്ചക്ക് ചിലപ്പോൾ അവൾ ചോറ് കൊണ്ട് വന്നിട്ടുണ്ടാകില്ല. അമ്മ കൊണ്ട് വന്നതാണ് പലപ്പോഴും അവൾ കഴിച്ചത് .ഞാനും ചേട്ടനും പത്തിലും , പ്ലസ് ടു വിലും പഠിക്കുമ്പോളാണ് എന്ന് തോന്നുന്നു സ്കൂൾ അസംബ്ലിയിൽ വച്ച് സാരോ ബോധം കേട്ടു വീണു . ഒന്നാം ക്ലാസ്സിലെ കുട്ടി ആണ് വീണത് എന്ന് ആരോ പറഞ്ഞു നോക്കിയപ്പോൾ അമ്മ അവളെ എടുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് ഓടുന്നത് കണ്ടു . അപ്പോൾ അമ്മയായിരുന്നു അവളുടെ ക്ലാസ് ടീച്ചർ .അവൾ കാലത്തു ഒന്നും കഴിക്കാതെ വെയിലത്തു നിന്നതാണ് പെട്ടെന്നു ബോധം കേട്ടത് ത്രെ .


അങ്ങനെ വർഷങ്ങൾ കഴിഞ്ഞു . ഞാനും ചേട്ടനും കുടുംബമായി കാനഡയിൽ സ്ഥിരതാമസമാക്കി . അമ്മയും അച്ഛനും നാട്ടിലും . ഇടക്കു നാട്ടിൽ പോകും .അങ്ങനെ ഒരു ഇടവേളയിലാണു സംഭവം .


ഞങ്ങൾ നാട്ടിൽ വരുമ്പോൾ സരോയും വരും മക്കളെ കാണാൻ. എന്റെ മിന്നു ജനിച്ചിട്ട് മൂന്ന് മാസായിട്ടാണ് നാട്ടിൽ വരുന്നേ. ചേട്ടനും ചേട്ടത്തിയമ്മയും മക്കളും എല്ലാരും കൂടി ഹാളിൽ ഇരുന്നു കളിക്കായിരുന്നു.പെട്ടന്ന് ഹാളിലെ വലിയ ലൈറ്റ് പൊട്ടി വീണു . മിന്നു സരോയുടെ കൈയിൽ ആയിരുന്നു . അവൾ മിന്നുനേ രക്ഷിക്കാൻ തല തിരിച്ചു .


“ഭഗവാനെ” എല്ലാരും ഒന്നിച്ചു വിളിച്ചു .


ഹാളിൽ വിരിച്ച പായയിലും മിന്നുന്റെ മുഖത്തും സരോയുടെ മുഖത്തും നിറയെ രക്‌തം ആർക്കാണ് എന്താണ് പറ്റിയത് . ഞാൻ കുഞ്ഞിനേം സരോയെം വെളിച്ചമുള്ള സ്ഥലത്തേക്കു കൊണ്ട് പോയി . ചേട്ടത്തിയമ്മയും ചേട്ടനും ആ ചില്ലു വീണിടമെല്ലാം തുടച്ചു വൃത്തിയാക്കി.

“ അമ്മേ , സരോ നെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം” ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു .


“മിന്നൂന്റെ ദേഹത്ത് ഒരു പോറൽ പോലും ഇല്ല . സരോന്റെ നെറ്റി ആണ് പൊട്ടിയേക്കുന്നെ . നല്ല ആഴമുണ്ട് . ആ ചില്ലു ഒക്കെ ഞാൻ മാറ്റി. മിന്നു കരയുന്നെ പേടിച്ചിട്ടാ . ചേട്ടാ, സരോയെ വേഗം കൊണ്ട് പോകു “


ചേട്ടനും ചേട്ടത്തിയമ്മയും കൂടി സരോയെ കൊണ്ട് പോയി. അവളുടെ നെറ്റിയിൽ ഇരുപതു മൈക്രോസ്റ്റിച്ച് ഇടേണ്ടി വന്നു.


ഇപ്പോഴും ഞങ്ങൾക്കു അറിയില്ല ആ വല്യ ലൈറ്റ് എങ്ങനെ പൊട്ടി വീണെന്നും സരോ മിന്നുനെ എങ്ങനെ രക്ഷിച്ചെന്നും.

സാരോ ഞങ്ങൾക്കു അനിയത്തി ആണ് . 


രക്തബന്ധമില്ലെങ്കിലും ചിലർ അങ്ങനെ ആണ്. ജീവനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുകയും അവർക്കു വേണ്ടി ജീവിക്കുകയും ചെയ്യും.


സരോ ,നീ ഞങ്ങൾക്കു ആരാണെന്നു അറിയില്ല .എന്നാലും ഒന്ന് പറയാം .  ഞങ്ങൾടെ കുഞ്ഞനിയത്തിയാണ് നീ. പകരംവെക്കാനില്ലാത്തവൾ.

എന്തിനാണ്നീ എന്റെ മകളെ രക്ഷിച്ചത്.


ഒരു പക്ഷെ നിന്നെ ദൈവം അയച്ചതാകാം. അവളെ എന്റെ അമ്മ സ്നേഹിച്ചത് മകളെ പോലെ ആണ് , അല്ലെങ്കിൽ മകളായിത്തന്നെ .

അവളുടെ സ്വപ്നങ്ങൾക്കു നിറം കൊടുത്ത അധ്യാപികക്കുള്ള ഗുരുദക്ഷിണയാകാം .


ഇന്നവൾ ഒരു ഡോക്ടറാകാൻ പഠിക്കുമ്പോഴും ഈ വീടുമായുള്ള ബന്ധം സൂക്ഷിക്കുന്നു.


അഭിമാനം മാത്രമേ ഉള്ളു സരോ,നിന്നെ കുറിച്ചോർക്കുമ്പോൾ ….


എന്റെ അമ്മേടെ മകളായി , ഞങ്ങളുടെ അനിയത്തിയായി, നല്ലൊരു ഡോക്ടർ ആയി നീ എന്നും ഉണ്ടാകണം .



Rate this content
Log in

Similar malayalam story from Abstract