STORYMIRROR

Jitha Sharun

Tragedy

4  

Jitha Sharun

Tragedy

പൂമ്പാറ്റ

പൂമ്പാറ്റ

1 min
39

പൂക്കൾ നിറഞ്ഞ മുറ്റം..

നിറയെ പൂമ്പാറ്റകൾ.

അവൾക്കു ഇതിൽ കൂടുതൽ ഒന്നും വേണ്ട.

എത്രെ നാളായി ഈ ഫ്ലാറ്റ് ജീവിതം.

മടുത്തു. ഒറ്റ മുറി.

ജനൽ പോലും ഇല്ല.

ബാരൽ പോലെ അടുക്കിയ ഫ്ലാറ്റുകൾ.

നാളുകൾക്ക്‌ ശേഷം പുറത്തു ഇറങ്ങിയതാണ്.

യഥാർത്ഥലോകം.

പരന്ന ആകാശം.. പറവകൾ...

കാറ്റും വെട്ടവും...

മനസ്സ് ഒരു പൂമ്പാറ്റ പോലെ പറന്നു.

കുറെ നേരം ഇവിടെ ഇരിക്കണം.

ഈ വീട് കുറെ സ്വപ്നം കണ്ടതാണ്.

ജനിച്ച വീട് അന്യമായപ്പോഴും

സ്വപ്‌നങ്ങൾ അവളെ വിട്ട് പോയപ്പോഴും  ....

കൂടെ കൂടിയത് " ഡിപ്രഷൻ ഗുളികകൾ "

ആയിരുന്നു.

അത് കഴിച്ചാൽ അവൾ ഏതോ ലോകത്ത് എത്തും.

"മായ, മതി ഉറങ്ങിയത് "...

അവൾ കണ്ണ് തുറന്നു....



Rate this content
Log in

Similar malayalam story from Tragedy