Hibon Chacko

Drama Romance Tragedy

4  

Hibon Chacko

Drama Romance Tragedy

VACATION / PART 5

VACATION / PART 5

5 mins
299



ചെയ്തുപോന്ന ജോലി പൂർത്തിയായെന്നവിധം, ഇങ്ങനെ ചലനമില്ലാതെ പറഞ്ഞശേഷം ഡിലീന തിരിഞ്ഞ് തുടർന്ന് ഇരുവരേയും നോക്കി;

“പേടിക്കേണ്ട. എന്റെ ജോലി ഞാൻ കൃത്യമായി നോക്കും.

ഈ പാട്ടിന്റെ ബാക്കി ഞാനേറ്റു.”

   ബ്രേക്ക്‌ഫാസ്റ്റ് പൂർത്തിയായെന്നതിന്റെ മണം ശ്വസിച്ചറിഞ്ഞു ചെറിയ നിർവൃതിയോടെ മൂവരുമങ്ങനെയവിടെ നിന്നുപോയി, ഉദ്ദേശം അടഞ്ഞുകിടക്കുന്ന ഉടമകളുടെ വാതിലിനു നേർക്കായി.

5

   രാത്രി ഡിന്നർ, രണ്ടാം നിലയിലെ ഹാളിൽ പുതുതായി എടുത്തുകൊണ്ടുവന്നിട്ട ടേബിളിൽ പരസ്പരം അടുത്തായിരുന്ന് അരുണും അനുപമയും സാവധാനം കഴിച്ചുകൊണ്ടിരിക്കുകയാണ്, അദൃശ്യമായ ഒരു മേൽനോട്ടത്തിന് കീഴിലെന്നവിധം. ടേബിളിൽ ഒരു റൗണ്ട് ഡിന്നർ കഴിഞ്ഞതിന്റെ ബാക്കിപത്രം കാണാനുണ്ട്. താഴത്തെ നിലയിൽ നിന്നും, കഴിച്ചതിന്റെ ബാക്കിപത്രമെന്നവിധം ഒരു വലിയ ടർക്കി ഉപയോഗിച്ച്, കഴുകിക്കഴിഞ്ഞ കൈകളും മുഖവും വൃത്തിയാക്കിക്കൊണ്ട് പപ്പ സാധാരണ വേഷവിധാനത്തിലായിരിക്കെ സ്റ്റെയറിലൂടെ കയറിവന്നു.

   അല്പനിമിഷം അയാളങ്ങനെ തുടർന്നുനിന്നപ്പോഴേക്കും, പിറകെയായി ഡിലീനയും മമ്മിയും കൈയ്യും മുഖവും വൃത്തിയാക്കിയെന്നവിധം കയറിവന്നു.

“ഞങ്ങളൊന്നേയ്, ദേ അപ്പുറത്തെ വീട്ടിലൊന്ന് പോയിട്ട് വരാം.”

   ഇങ്ങനെ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഇരുവരോടുമായി പറഞ്ഞശേഷം, ടർക്കി വിടർത്തി തന്റെ പുറത്ത് -കഴുത്തിന് ചുറ്റുമായിട്ടു പപ്പ. ശേഷം, തയ്യാറെടുത്തപടി നിലകൊള്ളുന്ന ഡിലീനയെയും മമ്മിയെയും പരിഗണിച്ച് തുടർന്നു;

“രാവിലെ നമ്മുക്ക് അവര് കുറച്ച് ഹെൽപ്പൊക്കെ ചെയ്തിരുന്നു...

ഒന്ന്‌ ചെന്ന് മുഖം കാണിച്ചിട്ട് വരാം... അത് വേണ്ടേ,”

   രണ്ടാമത്തെ വാചകം അയാൾ അവസാനിപ്പിച്ചത് തെല്ലു ഒതുക്കത്തിലും അർത്ഥമില്ലാതെ മുഖമാകെ ചുളുപ്പിച്ചുമായിരുന്നു.

ഇതുകേട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന, അരുണും അനുപമയും ഒരുനിമിഷം ഒന്ന്‌ നിർത്തി.

“നിങ്ങള് കഴിച്ചോ... ഞങ്ങള് ദേ പോയിട്ടിങ് വെക്കം വരും!”

ആത്മാർത്ഥമായി, ഇതുകണ്ട പപ്പ ഇരുവരോടുമായി പറഞ്ഞു.

“അവരെയൊന്ന് പരിചയപ്പെടേണ്ടെടീ...

കുറച്ചുദിവസത്തേക്ക് വല്ല സഹായവും അവിടുന്നുണ്ടാകുമല്ലോ,,”

   മമ്മി ഒന്നുരണ്ടു സ്റ്റെപ്പ് മുന്നോട്ടുവെച്ച് തങ്ങളെ നോക്കിയിരിക്കുന്ന അനുപമയോടായി ഇങ്ങനെ പറഞ്ഞു.

   ഒരുനിമിഷം, കഴിപ്പ് താത്കാലികമായി നിർത്തിയിരിക്കെത്തന്നെ അരുണും അനുപമയും പരസപരമൊന്ന് നോക്കിപ്പോയി. ശേഷം മെല്ലെ കഴിപ്പ് തുടർന്നു -സമ്മതം തലയാട്ടി മെല്ലെ, ആത്മാവില്ലാത്തവിധം നൽകിക്കൊണ്ട് അനുപമയും.

   ഇരുവരും കഴിക്കുന്നത് ഒരിക്കൽക്കൂടി വെറുതെയെന്നവിധം നോക്കിയശേഷം പപ്പയും ഡിലീനയും മമ്മിയും യഥാക്രമം ഹാളിൽനിന്നും ഇറങ്ങി നടന്നുപോയി. അവരുടെ കാലടികൾ കേൾക്കെത്തന്നെ അരുണും അനുപമയും തങ്ങളുടെ സ്വന്തം മനസ്സിലേക്ക് ശ്രദ്ദിച്ചുപോയെന്നവിധമിരുന്ന് ഡിന്നർ പൂർത്തിയാക്കുവാനുള്ള ധൃതിയിലായിരുന്നു.

   തങ്ങളെ മൂവരെയും സ്വീകരിക്കുവാനെന്നവിധം വെളുത്തവെളിച്ചം പ്രവഹിച്ച് നിൽക്കുന്ന വഴിവിളക്കിനഭിമുഖമായി, കെട്ടിടത്തിന്റെ ചെറിയ മെയിൻ ഗേറ്റ് മെല്ലെ തുറന്ന് ആദ്യം പഴയപടി ടർക്കി പുതച്ചപോലെ പപ്പയും പിറകെ ഡിലീനയും അതിനുപിന്നിലായി മമ്മിയും ചെറിയ തണുപ്പിനെ അവഗണിച്ച് ചുറ്റുപാടും ശ്രദ്ദിക്കാതെ യഥാക്രമം വരിവരിയായി റോഡിനു കുറുകെ ചരിഞ്ഞു സഞ്ചരിച്ചു- തങ്ങളുടെ കാറിനെ അവഗണിച്ച്. ചുറ്റുപാടും അങ്ങിങ്ങായി നേർത്ത വെളിച്ചമൊക്കെയേ കാണുന്നുണ്ടായിരുന്നുള്ളൂവെങ്കിലും മൂവരും ഉന്നംവെച്ച കെട്ടിടത്തിന്റെ മുകളിലത്തെ നില പ്രകാശമുഖരിതമായിരുന്നു. താഴത്തെ നിലയിലെ വളരെ നേർത്ത വെളിച്ചത്തെ വകവെക്കാതെ മുകളിലേക്കുള്ള ഒതുങ്ങിയ പടികൾ മൂവരും യഥാക്രമം കയറി, അകത്തേക്കായി.

   ഉദ്ദേശം ചതുരത്തിലായി, ആ കെട്ടിടത്തിന്റെയാ നിലയിലെ ഹാളിൽ, സോഫകളിലും മറ്റിരിപ്പിടങ്ങളിലുമായി ഉദ്ദേശം അടുത്തായി മധ്യവയസ്ക ദമ്പതികളും കൃത്യതയോടുള്ള അകലത്തിലായി പപ്പയും മമ്മിയും ഡിലീനയും ഇരിക്കുകയാണ്, ഇരിപ്പുറപ്പിച്ചെന്നവിധം.

“പിള്ളേർക്ക് രണ്ടിനും സംശയമൊന്നും ഇല്ലല്ലോ അല്ലേ...?”

സോഫയിലിരുന്ന്, പുരുഷൻ ചോദിച്ചു -പൊതുവായെന്നവിധം.

“ഞങ്ങള് ഒരുമിച്ച് ഒരു ന്യൂട്ടറിലിങ്ങ് പോന്നതാ...

നമ്മുടെ ദീർഘകാലത്തെ ബന്ധമൊന്നും അറിയില്ല,,”

മറ്റൊരു സോഫയിലിരുന്ന് പപ്പ ഇങ്ങനെ മറുപടി നൽകിയശേഷം ഡിലീനയെയൊന്ന് നോക്കി.

“പേടിക്കേണ്ട... എന്തായാലും ഉടനെയൊന്നും അറിയാൻ വഴിയില്ല.

അവിടെ ഞങ്ങളുടെ കാര്യങ്ങളങ്ങനെയാ പോകുന്നത് അങ്കിളേ.”

   ഇതിനൊപ്പം ഒരു വ്യത്യസ്ത ഇരിപ്പിടത്തിലിരുന്ന് ഒരു പ്രത്യേകഭാവത്തിൽ മമ്മി, സ്ത്രീയോടും പുരുഷനോടുമായി ലഘുലാഘവം കലർത്തി പറഞ്ഞു;

“ഞങ്ങളെ അങ്ങനെയങ്ങ് കൊച്ചാക്കുകയൊന്നും വേണ്ടാ കെട്ടോ...,

വെറുതെയങ്ങ്, പിള്ളേരെ നോക്കാൻ നിങ്ങളെ ഞങ്ങളങ്ങ് ഏൽപ്പിക്കുമോ...!”

ഇതുകേട്ടവഴി പപ്പ, മമ്മിയെയൊന്ന് നോക്കിയശേഷം പറഞ്ഞു പെടുന്നനെ;

“അതെ. അതും കല്യാണം കഴിഞ്ഞ ദിവസം തന്നെ...!”

ഡിലീനയും മറ്റൊരു ചെയറിലിരിക്കെ ഇരുവരോടുമൊപ്പം ഭാവം പ്രകടമാക്കി.

“നമ്മള് പരസ്പരസമ്മതത്തോടെ ഇതുവരെ എത്തിച്ചില്ലേ...

ഇനിയും മുന്നോട്ടു പോകാമെന്നേയ്, നമുക്കൊരുമിച്ച്...!”

   പുരുഷനെയൊന്ന് നോക്കി, അയാളെപ്പോലെതന്നെ സാധാരണ വസ്ത്രം ധരിച്ചിരിക്കെ സ്ത്രീ പൊതുവായെന്നവിധം പറഞ്ഞു.

“കാര്യത്തിലേക്ക് കടക്കാം... വിശേഷം പറഞ്ഞിരിക്കാനല്ലല്ലോ നമ്മളിവിടെ...,

എന്തായി നിങ്ങളിവിടെ വന്നിട്ട്...!?”

അല്പം മുന്നോട്ടാഞ്ഞിരുന്ന് പുരുഷൻ, അല്പം കൂർമ്മത ഭാവിച്ച് തുടങ്ങി പൊതുവായി.

“അതെ, ഞങ്ങള് പറഞ്ഞത് ബോധ്യപ്പെട്ടോ...

അറിയിച്ചതെല്ലാം ബോധ്യമായില്ലേ...?!”

   പുരുഷനൊപ്പിച്ച് സ്ത്രീയിങ്ങനെ പൊതുവായി പറഞ്ഞവസാനിപ്പിച്ചത്, പുരുഷനെയൊന്ന് നോക്കിയായിരുന്നു.

   ഒന്നൊതുങ്ങിയിരുന്നുകൊണ്ട്, സ്വയം ശ്രദ്ധകേന്ദ്രീകരിക്കുംവിധമാണ് ചെറുതായൊന്ന് നെറ്റിചുളുപ്പിച്ച് പപ്പ മറുപടി തുടങ്ങിയത്;

“ഞങ്ങള് വന്നിട്ടിതുവരെ വലിയ കുഴപ്പമൊന്നും കണ്ടില്ല രണ്ടുപേർക്കും.

ആഹ്... രണ്ടുപേരും തമ്മിൽ, കെട്ടോ...”

ഉടനടി മമ്മി, പപ്പയെ ഒന്നുനോക്കിയശേഷം, ഒന്നനങ്ങിയിരുന്ന് ദൃഢതഭാവിച്ച് പറഞ്ഞു;

“ഉവ്വ! എന്റെ മക്കളേ... കാര്യമായ പ്രശ്നമുണ്ട്.

പപ്പ പറയുന്നപോലെ കുറച്ചുകാണാൻ പറ്റില്ല നമുക്ക്.”

പപ്പ ഉടനടി മമ്മിയെ നോക്കി പറഞ്ഞു;

“അതിന് ഞാനൊന്ന് പറഞ്ഞുതുടങ്ങട്ടെ ആദ്യം!

വീട്ടിലിരിക്കുന്ന പലസാധനങ്ങളും പരിക്കുപറ്റിയിരിക്കുന്നത് ഞാൻ കണ്ടിട്ടാ...”

ഉടനെ ഡിലീന വൃത്തിയായി പറഞ്ഞു;

“എല്ലാം മൊത്തത്തിൽ...,

വീടാകെ അലങ്കോലപ്പെട്ടാ കിടക്കുന്നത്, ഇതുവരെ കുറേ പാടുപെട്ടു ഞങ്ങള്!”

   അവസാനവരിയവൾ പറഞ്ഞത് ലഘുവായി നെറ്റിചുളുപ്പിച്ച് പപ്പയെയും മമ്മിയെയും നോക്കിയായിരുന്നു.

“ഹുമ്, എനിക്ക് പറയാനുള്ളതിനി എന്നാൽ കേട്ടോ എല്ലാവരും...

വീടുമൊത്തം തലകുത്തിയല്ല നിൽക്കുന്നത് എന്നേയുള്ളൂ...,,”

   ഒന്നുറപ്പിച്ചവിധം പുരുഷനോടും സ്ത്രീയോടുമായും എന്നാൽ മറ്റിരുവരോടും നോക്കാതെ നോക്കിയെന്നവിധവും പപ്പ ഇങ്ങനെ പറഞ്ഞുനിർത്തി. ശേഷം, മമ്മിയെയും ഡിലീനയെയും പെടുന്നനെയൊന്ന് നോക്കിയശേഷം പഴയപടി തുടർന്നു;

“... ഏറും പിടുത്തവും കാര്യമായി നടന്നതിന്റെ എല്ലാ ലക്ഷണവും കണ്ടു ഞാൻ,

താഴെയുള്ള കിച്ചണും മറ്റും കിടക്കുന്ന കോലം നിങ്ങളും കണ്ടതല്ലേ!”

അവസാനവാചകം തങ്ങളോടാണെന്നുകണ്ട ഇരുവരിൽ ഡിലീന പറഞ്ഞു;

“താഴെ വലിയ അങ്കം കഴിഞ്ഞിട്ടായിരിക്കാം,

അവിടം ഉപേക്ഷിച്ചു മുകളിലേക്കായത്...!”

പ്രത്യേകഭാവമൊന്നും കൊടുക്കാതെയായിരുന്നു അവളിത് പറഞ്ഞത്.

   ഇത്രയുമായപ്പോഴേക്കും എന്തോ പറയുവാൻ, ഒരുമിച്ച് മുതിർന്ന പുരുഷനെയും സ്ത്രീയെയും ഒതുക്കിയെന്നവിധം പെടുന്നനെ പപ്പ കയറിപ്പറഞ്ഞു;

“പക്ഷെ പിള്ളേര്...ഇതുങ്ങളുടെ ദേഹത്തൊന്നും

ഒന്നും കാണാനില്ലെന്നേയ്... അതൊക്കെയാണ്‌...!”

   ശേഷം ഉടനെ പപ്പ ഒരു കാൽ മറ്റൊന്നിൽ ലഘുവായി ചാരിക്കേറ്റി വെച്ച് സ്വയം സംശയാലുവായപോലെ ഭാവിച്ചിരുന്നു. തങ്ങൾ സ്വയം കണ്ടെത്തിയതും കണ്ടതുമായ, വീട്ടിലെ പ്രശ്നമായ കാര്യങ്ങൾ ഒരിക്കൽക്കൂടി മൂവരും പെട്ടെന്നോർത്തു, വീണ്ടുമെന്നപോലെ.

അല്പനിമിഷത്തെ ഇടവേള ശ്രദ്ദിച്ചശേഷം സ്ത്രീ പറഞ്ഞു തുടങ്ങി;

“എന്നാലിനിയിതുകൂടി കേട്ടോ, ഇവിടെവരെ വന്നസ്ഥിതിക്ക്!”

ഒന്നുനിർത്തി ഒരു പ്രേത്യേകഭാവത്തിൽ, മുന്നോട്ടാഞ്ഞിരുന്നുകൊണ്ടവർ പറഞ്ഞു;

“... ഉടനെതന്നെ എന്തെങ്കിലുമൊരു വലിയ സംഭവം... എന്തിനാ,

വലിയ അപകടം ഉണ്ടാകുവാനുള്ള, നൂറുശതമാനം സാധ്യതയും ഉണ്ട്!”

വളരെ കാര്യമായി പറഞ്ഞ ഈ വാചകങ്ങൾക്കൊപ്പിച്ച് പുരുഷൻ തുടർന്നുപറഞ്ഞു;

“... പൊട്ടലും ചീറ്റലും ഇതുവരെ എന്നും ദൃക്‌സാക്ഷികളായിരുന്ന്,

കണ്ടതിന്റെ വെളിച്ചത്തിലാ, ഉറപ്പിലാ ഞങ്ങളിത് പറയുന്നത്..”

ഒരുനിമിഷത്തെ ഇടവേളക്കുശേഷം സ്ത്രീ തുടർന്നുപറഞ്ഞു, പഴയപടിയിരിക്കെ;

“ഞങ്ങള് പറയുവാണേൽ ചേട്ടാ ചേച്ചീ... മോളേ...,

എന്തിനും റെഡിയായിരുന്നോ... എന്തിനും...”

   ശേഷം സ്ത്രീയുടൻ പുരുഷനെ നോക്കിയതും അയാൾ അത് ശ്രദ്ദിക്കാത്തവിധം പ്രത്യേകഭാവത്തിൽ പറഞ്ഞു ഒപ്പിച്ച്;

“... എന്തിനും എന്നുവെച്ചാൽ... ഒരു ഹോസ്പിറ്റൽ കേസ് വരെ...”

   വാചകം പൂർത്തിയാക്കുവാൻ കഴിയാത്തവിധമയാൾ നിർത്തിനിന്നു, ഇരുന്നുകൊണ്ടുതന്നെ. പുരുഷനെ ഒന്നുകൂടി നോക്കി സ്ത്രീ ഉറപ്പിച്ച ഭാവം പ്രകടമാക്കി മൂവർക്കുംവേണ്ടി.

“പറയുന്ന കേട്ടിട്ട്... പേടിയാകുന്നുണ്ട്...”

ഭയം പ്രകടമാക്കി, അല്പനിമിഷത്തെ നിശബ്ദതയെ മായ്ച്ച് ഡിലീന പറഞ്ഞു പൊതുവായി.

“പിന്നെ ബാക്കിയുള്ളവർക്ക് പേടിയില്ലായിരിക്കും...!”

മമ്മിയിങ്ങനെ ഉടൻ ഡിലീനയെ നോക്കി, എന്നാൽ പൊതുവായെന്നവിധം പറഞ്ഞു.

   അല്പനേരംകൂടി എല്ലാവരുമങ്ങനെ നിശബ്ദത പാലിച്ചുനിന്നു, ഇരിക്കെത്തന്നെ. ശേഷം തല വട്ടം ആട്ടി, സ്വയം ശ്രദ്ധകേന്ദ്രീകരിച്ച് പപ്പ പറഞ്ഞുതുടങ്ങി;

“... ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ പറ്റില്ല.”

അയാളങ്ങനെ തുടരവേ, മമ്മി പറഞ്ഞു;

“പിള്ളേര് പിടിതരുന്നില്ലെന്നേയ്...

പിടിച്ചിരുത്തി കൈകാര്യം ചെയ്യണം.”

ഉടനെ ഒപ്പമെത്തി ഡിലീനയുടെ വാചകം;

“... അതെ. അത് വേണ്ടിവരും. വേറെ വഴിയില്ല!”

പപ്പ അല്പം മയത്തിൽ പറഞ്ഞു പിറകെയായി;

“കസിനെന്ന് പറഞ്ഞ് ഒരുത്തൻ അവിടെ വന്ന് ചാടിയിട്ടുണ്ട്...

ഇതിന്റെയൊക്കെ ഇടക്ക്...”

ഉടനെ, പുരുഷനെയും സ്ത്രീയെയും കാഴ്ചക്കാരാക്കി ഡിലീന പപ്പയോടായി പറഞ്ഞു;

“പപ്പാ, അവന്റെ കാര്യം എനിക്ക് വിട്ടേക്ക്.

അത് ഞാനേറ്റു... ഇനിയവിടം നോക്കേണ്ട.”

ഉടനെ മമ്മി അവളെനോക്കി ധൃതിയിൽ പറഞ്ഞു, അർത്ഥമില്ലാത്തവിധം;

“അപ്പോൾ നിന്നെ വിളിച്ചത് ഫലം ചെയ്തു.”

   ഇതുപറഞ്ഞവർ ഒന്ന്‌ ലഘുവായി മന്ദഹസിച്ചപ്പോഴേക്കും, എന്തോ ആലോചിച്ചുകൊണ്ടിരുന്ന പപ്പ പറഞ്ഞു;

“പിള്ളേരുമായിട്ടൊന്നിരുന്നു സംസാരിക്കണം...

ഇരുകൂട്ടർക്കും, എന്തൊക്കെയാ പറയാനുള്ളതെന്ന് കേൾക്കണമല്ലോ!?”

ഉടനടി സ്ത്രീയും പുരുഷനും ഒരുമിച്ച് തുടങ്ങിയെങ്കിലും, പുരുഷൻ പറഞ്ഞു;

“പിള്ളേര് കാര്യങ്ങൾ തുറന്നുപറയട്ടെന്നേയ്...”

ഉടനെ സ്ത്രീ ഇടയ്ക്കുകയറി;

“... കാര്യങ്ങൾ എത്രയുംവേഗം തീരുമാനമാക്ക്.”

   ‘അതെ’ എന്ന് പുരുഷൻ ഒപ്പം പൊതുവായെന്നവിധം കൂട്ടിച്ചേർത്തു. എന്തോ ആലോചനയിലായിരുന്ന പപ്പ, അതിൽനിന്നും മുക്തനാകാതെ തല വട്ടമാട്ടി പറഞ്ഞു;

“ഓകെയ്. ഞങ്ങളെന്നാൽ പോയേക്കുവാ വേഗം.

ഒരുപാട് സമയം ഇവിടിരുന്നാൽ, നിങ്ങളെ സംശയിക്കും പിന്നത്.”

   എല്ലാവരുമിത് ഒരുപോലെ ശരിവെച്ചു. ഉടനെതന്നെ പപ്പ ഉൾപ്പെടുന്ന മൂവർ എഴുന്നേറ്റ് യാത്ര ഭാവിച്ചു. മറ്റിരുവരും മെല്ലെ എഴുന്നേറ്റ ഭാവം സ്വീകരിച്ച്, സമ്മതം ഭാവിച്ചു. ഡിലീനയുടൻ മുന്നിലായി പോകുവാൻ ഭാവിച്ചുനിൽക്കുകയായിരുന്നു.

6

   സമയം വൈകുന്നേരം കഴിഞ്ഞുതുടങ്ങിയിരുന്നു. തിരക്കേറിയതും എന്നാൽ, ഒഴിഞ്ഞൊരിടത്തായി കടലിനെ നോക്കി കൈകൾ നെഞ്ചിലായി മടക്കിക്കെട്ടി അനക്കമില്ലാതെ നിൽക്കുകയാണ് അനുപമ -ഡാർക്ക് മഞ്ഞ നിറമുള്ള കോട്ട് ധരിച്ചിരിക്കെ. അല്പനിമിഷം കഴിഞ്ഞതോടെ, ഇരുകൈകളിലും പുതിയ ഐസ്ക്രീമുമായി ഒരു യുവാവ്- ഷർട്ടും കാക്കി പാന്റും ബ്രൗൺ ഷൂസും ധരിച്ചിരിക്കെ അവളുടെ അടുത്തേക്ക്, പിന്നിൽനിന്നും -ഒരു കോണിൽനിന്നെന്നപോലെ അല്പം വേഗം നടന്നെത്തി.

//തുടരും...



Rate this content
Log in

Similar malayalam story from Drama