STORYMIRROR

Hibon Chacko

Romance Crime Inspirational

4  

Hibon Chacko

Romance Crime Inspirational

ARCH---mystery thriller---PART 7

ARCH---mystery thriller---PART 7

4 mins
14

ARCH---mystery thriller---PART 7

തുടർക്കഥ

Written by Hibon Chacko

©copyright protected

“കോളേജിൽ വെച്ചായിരുന്നു ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടത്…

ഞാനൊരു ഓർഫൻ ആയിരുന്നതിനാൽ അവളെക്കുറിച്ചും ബോധർ ആയിരുന്നില്ല…”

ഇങ്ങനെയൊന്ന് നിർത്തിയശേഷം അവൻ തുടർന്നു;

“ഞങ്ങൾ തീവ്രമായി പ്രണയിച്ചിരുന്നെന്ന് എനിക്ക് പറയാൻ കഴിയും…

കാരണം അവളും ഇങ്ങോട്ട് എന്നെപ്പോലെ ആയിരുന്നു.”

   അടുത്തനിമിഷമൊന്നിങ്ങനെ പറഞ്ഞുനിർത്തി, തലയല്പം കുനിച്ച് വലതുകാൽപാദം അലക്ഷ്യമായി ഒന്നനക്കിയശേഷം മുഖം ആദ്യത്തേതിലും ഗൗരവം ഭാവിപ്പിച്ച് ഉയർത്തി തുടർന്നു പറഞ്ഞു;

“ഒരുഘട്ടം കഴിഞ്ഞപ്പോൾ അവളുടെ അടുപ്പം

പലരീതിയിൽ കുറഞ്ഞുവരുന്നതായി എനിക്ക് തോന്നി, അല്ല കുറഞ്ഞുവന്നു…”

ആരോൺ ഇടപെട്ടു ഒരുനിമിഷം;

“കാരണം എന്താണെന്ന്…?!”

   നെറ്റിചുളുപ്പിച്ച് മാഹിനിന്റെ വാചകങ്ങളെ സ്വീകരിച്ചിരുന്ന മാർക്കിനെ സാക്ഷിയാക്കുംവിധം അവൻ മറുപടി നൽകി ഇതിന്;

“ഓരോ തവണ കാരണം അന്വേഷിക്കുമ്പോഴും അവളെന്നെ

അകറ്റുകയല്ലാതെ…മറ്റൊന്നിനും തയ്യാറല്ലായിരുന്നു യഥാർത്ഥത്തിൽ…”

ഇത്തവണ ഇടപെടൽ മാർക്കിന്റെ ഭാഗത്തുനിന്നുമായിരുന്നു;

“നിങ്ങള് തമ്മിൽ ഇങ്ങനെ ആയിരുന്നോ…!?”

മാഹിൻ ഉടൻ മാർക്കസിന്റെ മുഖത്തുനോക്കി മറുപടി നൽകി;

“അതെ. രണ്ടുപേർക്കും പ്രാധാന്യമുള്ള ബന്ധമെന്ന് പറയാം…

പക്ഷെ, അതിലൊരാള് തോറ്റുതുടങ്ങിയാൽ…”

   ഇങ്ങനെ നിർത്തിയശേഷം മാർക്കിൽനിന്നും മുഖമെടുത്ത് സ്വന്തം മുന്നിലേക്ക് നട്ടുവെച്ചു മാഹിൻ. ശേഷം പറഞ്ഞു;

“കൂടുതലെനിക്ക് പറയുവാൻ സാധിക്കുന്നില്ല…

ഞാൻ എന്തുപറഞ്ഞിട്ടും കാര്യവുമില്ല…”

സാവധാനമുള്ള ഈ വാചകങ്ങൾക്ക് ശേഷം മാർക്ക് ചോദിച്ചു;

“എന്നിട്ട് എന്തുണ്ടായി പിന്നെ…?”

അങ്ങനെതന്നെ തുടരവേ മാഹിൻ പറഞ്ഞുതുടങ്ങി;

“അകന്നകന്ന് അവൾ എന്റെ ജീവിതത്തിൽ ഇല്ലാതായി…

മറ്റെന്തൊക്കെയോ കാര്യങ്ങളവൾക്ക് ഉണ്ടായിരുന്നു…”

ഒന്നുനിർത്തി അവൻ തുടർന്നുവെച്ചു;

“കോളേജ് പിന്നിട്ടശേഷം ഞാൻ ഒരു സുഹൃത്തുവഴി

പബ്ബിൽ സിംഗറായി കയറി. മൊത്തത്തിലൊരു പെർഫോർമറുടെ റോൾ…”

   രംഗത്തെയും മാഹിനിനെയും മനസ്സിലാക്കുന്നെന്നവിധം -തങ്ങൾക്ക് വേണ്ടവിധം, ആരോൺ പറഞ്ഞു;

“ഇപ്പോഴും അരുണിമ നിന്നെ പിന്തുടരുന്നില്ലേ…”

   ഒന്നു മുഖമുയർത്തി, തന്റെ ആകെയുള്ള ഭാവത്തെയാകെ പ്രതിഫലിപ്പിക്കുംവിധം ഒന്നു ശ്വാസം വലിച്ചെടുത്ത് വളരെ സാവധാനം പക്ഷെയത് പുറത്തേക്ക് വിട്ടശേഷം മാഹിൻ പറഞ്ഞു, പൊതുവായെന്നവിധം;

“അവളൊരു കൊലചെയ്തു എന്നാണ് ഞാനറിഞ്ഞത്…

എനിക്ക് പകരം പോലീസും ഗുണ്ടകളുമാണ് അവളുടെ പിറകെയിപ്പോൾ…”

   അവൻ പറഞ്ഞതിന്റെ അർത്ഥം, തങ്ങൾക്കുള്ള അവന്റെ മറുപടി ഗ്രഹിച്ചെന്നവിധം മാർക്കും ആരോണും പരസ്പരമൊന്ന് നോക്കി -അവനെ സാക്ഷിയാക്കുംവിധം.

   രണ്ടുമൂന്നു നിമിഷം മൂവരും അങ്ങനെ നിശ്ചലമായി മുന്നോട്ട് പോയി, പരിസരം മറന്നെന്നവിധം. ശേഷം മാഹിൻ ഈ രംഗം ആദ്യം തുടങ്ങിയപ്പോഴുള്ള ഭാവത്തിലേക്ക് വീണുപോയെന്നവിധമായി.

   അല്പനിമിഷങ്ങൾക്കൂടി മുന്നോട്ടുപോയതോടെ മാർക്കും ആരോണും ഏതാണ്ട് ഒരേപോലെ തങ്ങളുടെ കൈകൾ മടക്കി നെഞ്ചിൽ പിണച്ചുകെട്ടിവെച്ചുകൊണ്ട് പരസ്പരം നോക്കി. പിന്നെ ഏതാണ്ട് ഒരേപോലെ തങ്ങളുടെ മുന്നിൽ നിൽക്കുന്ന മാഹിനിനെ നോക്കി, പഴയതിൽനിന്നും മൂർച്ചയുള്ളൊരു തയ്യാറെടുപ്പിന്, തയ്യാറാകുംവിധം നിലകൊണ്ടുനിന്നു. ശേഷം മാർക്ക് പറഞ്ഞു;

“ഇനി ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് പറയുവാനുണ്ട്…”

മാഹിൻ ഇരുവർക്കും നേരെ മുഖമുയർത്തിയതോടെ ആരോൺ പറഞ്ഞു;

“ഞങ്ങൾ ഇതുവരെ അറിഞ്ഞതും മനസ്സിലാക്കിയതുംവെച്ച്,

അരുണിമയെ ഇനിയും അറിയുവാനുണ്ട്…വെറുതേ ഒരാളങ്ങനെ അകന്നുപോകില്ല…”

മാഹിനിന്റെ ഭാവം ഏതെങ്കിലും വിധം മാറും മുൻപ് മാർക്ക് തുടർന്നുപറഞ്ഞു;

“അരുണിമക്ക് നിന്നെപ്പോലൊരാളെ ഇനിയങ്ങോട്ട് ആവശ്യമുണ്ട്.

അരുണിമയെ നിന്റെ മുന്നിലെത്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം…”

കൂട്ടിച്ചേർക്കുംവിധം, ധൃതിയിൽ ആരോൺ;

“നിന്റെ അവസ്ഥ നിനക്ക് നന്നായി അറിയാമല്ലോ…

എന്തായിരിക്കും അരുണിമയുടെ അവസ്ഥയിപ്പോൾ…”

   ഇത്രയും കേട്ടതിൻപുറത്തെന്നവിധം തലതാഴ്ത്തി മുഖത്ത് വിഷമം നിഴലിപ്പിച്ചുപോയി മാഹിൻ. ശേഷം പൊതുവായെന്നവിധം, വിഷമം അമർത്തുംവിധം പറഞ്ഞു;

“എനിക്കിനി ആകെയുള്ള വഴി നിങ്ങൾ അറിഞ്ഞതുപോലെ

ഇതിലൊരു കപ്പലിൽ കയറി ഇവിടം വിടുക എന്നതാണ്…”

ഉടനെ മാർക്ക് പറഞ്ഞു, അവന്റെ വാചകങ്ങൾക്കൊത്തവിധം;

“കുറച്ചു സമയംകൂടി ഞങ്ങൾക്ക് കിട്ടിയാൽ,

ഒരുപക്ഷെ നിന്റെയൊപ്പം അരുണിമയും രക്ഷപെട്ടേക്കും…”

   മുന്നിലേക്കല്പം നീങ്ങിച്ചെന്ന്, തിരിഞ്ഞു മാഹിന് ഒപ്പം ചേർന്നുനിന്ന് അവന്റെ തോളിൽ കൈയ്യിട്ടശേഷം ആരോൺ പറഞ്ഞു, മാർക്കിനെ സാക്ഷിയാക്കി;

“നിങ്ങൾക്ക് രണ്ടാൾക്കും ജീവിക്കേണ്ടേ…

എന്തിനാ ഒരു വഴിയുള്ളപ്പോൾ അത് നോക്കാതിരിക്കുന്നത്?”

മാർക്ക് തന്റെ സുഹൃത്തിനോട് കൂട്ടിച്ചേർക്കുംവിധം, മാഹിനിനെ നോക്കി പറഞ്ഞു;

“നിങ്ങൾക്ക് ആരുമില്ലെന്ന് വിചാരിക്കേണ്ട…

നിങ്ങളെ ആഗ്രഹിക്കുന്ന ആളുകളും ഉണ്ട്,, ഉണ്ടാകും…”

   ആരോണിന്റെ ആശ്വാസകരത്തിലായിരിക്കെ മാഹിൻ ഒന്ന്‌ ദൃഢമായ ശാന്തതയിലായി ഒരുനിമിഷത്തേക്ക്. മാഹിനിന്റെയും അരുണിമയുടെയും പ്രണയകാലം ലൈബ്രേറിയൻ വിവരിച്ചതിന്റെ സത്ത് മാർക്കസിന്റെയും ആരോണിന്റെയും ശ്രമങ്ങളിൽ കലർന്ന ഒരു സംഗീതശകലം രംഗമാകെ മുഴുകിനടക്കുകയായിരുന്നു ഈ സമയം.

“തല്ക്കാലം…കുറച്ചുസമയംകൂടി ഞങ്ങൾക്ക് താ…

എന്താവശ്യം ഉണ്ടെങ്കിലും…ഞങ്ങൾ ഒപ്പം ഉണ്ടാകും…”

   നിർത്തി- നിർത്തി പറഞ്ഞ ഓരോ വാചകത്തിനും പ്രത്യേകം അർത്ഥം നൽകുംവിധമാണ് പുതിയൊരു രംഗത്തിന് തുടക്കംകുറിക്കുംവിധം ആരോണിങ്ങനെ ഒരിക്കൽക്കൂടി തന്റെ വലതുകരവലയത്തിലേ മാഹിനിനെ ആശ്വസിപ്പിക്കുംവിധം -കൈയ്യാലും ഇങ്ങനെ തുടങ്ങിയത്. കൈകൾ പഴയപടി നെഞ്ചിൽ പിണച്ചുകെട്ടി നിൽക്കവേ, മാഹിനിന് മുന്നിൽ മാർക്ക് പറഞ്ഞു അടുത്തതായി;

“അരുണിമയെ കണ്ട്, ഇതുപോലെ, മാഹിനിന്റെ കാര്യവും ഞങ്ങൾ പറയും.

മാഹിനാണ് അരുണിമയെ കാണുവാൻ സാധിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് മുൻപേ…”

പക്ഷെ പൂർത്തിയാക്കിയത് ആരോണായിരുന്നു, മാഹിനിനെ നോക്കി പഴയപടി;

“…അരുണിമ ഒരുക്കമാണെങ്കിൽ…വിട്ടുകൊടുക്കരുത്…”

   തന്റെ സാഹചര്യങ്ങളെയും ആഗ്രഹങ്ങളെയും അങ്ങനെ സർവ്വതുമുൾപ്പെടെ ആനിമിഷം ഉൾക്കൊണ്ടുപോയെന്നവിധം ഒരു ദൃഢത വരുത്തുകയാണ്, അത് തന്റെ ആകെ ശരീരഭാഷയിൽ പ്രകടമാക്കുകയാണ് മറുപടിയെന്നവിധം മാഹിൻ ചെയ്തത് ആ നിമിഷം.

“ശരി. ഞങ്ങളെന്നാൽ സമയം കളയുന്നില്ല.”

   മാർക്കസ് പഴയപടി തുടരവേതന്നെ മാഹിനിനോട് പറഞ്ഞു ഇങ്ങനെ. ഒത്തവിധം ആരോൺ തന്റെ കരമെടുത്ത് അവനിൽനിന്നും അടർന്നു. പ്രത്യേകം യാത്രപറയുവാൻ കൂടുതലൊന്നിനും തുനിയാതെ അതേപടി മാർക്ക് ആദ്യവും പിന്നാലെയായി ആരോണും മാഹിനിന്റെ അടുക്കൽനിന്നും, രംഗത്തിൽനിന്നും അകന്നുതുടങ്ങി -തങ്ങളുടെ ലക്ഷ്യത്തിലേക്കെന്നവിധം, കാറിനടുത്തേക്ക്. മാർക്ക് പാസഞ്ചർ സീറ്റിൽ, മുന്നിലായി കയറി ഇരുന്നു, ആരോൺ പിന്നാലെ ഡ്രൈവിംഗ് സീറ്റിലും. ഇരുവരുടെയും ജാക്കറ്റുകൾ കാറിന്റെ പിൻസീറ്റിൽ ഒരുമിച്ച് കിടക്കുന്നത് കാണാം. കാർ സ്റ്റാർട്ട്‌ ആക്കി സാവധാനം പിന്നോട്ട് ആരോൺ എടുക്കുമ്പോളും താൻ നിന്നിടത്തുതന്നെ, താൻ നിന്നതുപോലെ എന്നാൽ ഇരുവരേയും വലത്തേക്ക് മുഖംതിരിച്ച് നോക്കി മാഹിൻ തുടരുകയായിരുന്നു. കാർ അല്പം പിന്നോട്ട് പോയശേഷം വന്നവഴി തിരിച്ചുപോയി, മാഹിനിനെ സാക്ഷിയാക്കി വിജനമായ ആ ഹാർബർ ഏരിയയിൽനിന്നും. മറ്റൊന്നിനും ഈ രംഗത്തിൽ പ്രാധാന്യം ഉണ്ടായിരുന്നില്ല.

9

   അല്പംമാത്രം, തങ്ങളുടെ സ്ഥലത്തുനിന്നും അകലെയെന്ന് തോന്നിക്കുംവിധമുള്ള പ്രദേശത്തേക്കുള്ള യാത്രയിലാണ് മാർക്കസും ആരോണും തങ്ങളുടെ തവിട്ടുനിറമുള്ള കാറിൽ. മാർക്കസാണ് ഡ്രൈവ് ചെയ്യുന്നത് -ഇരുവരും തങ്ങളുടെ ജാക്കറ്റ് ധരിച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള മഞ്ഞിന്റെയും മഴയുടേയുമൊക്കെ ലക്ഷണങ്ങൾ പലവിധത്തിലായി ദൃശ്യമാണ് -വ്യത്യസ്തമായ ഒരു മൂടിയ അന്തരീക്ഷം പക്ഷെ മറച്ചിരിക്കുകയാണെന്ന് തോന്നിക്കുംവിധമുള്ള സായാഹ്നം. ഇരുവരിൽനിന്നും ആകെമൊത്തത്തിൽ ഒരു വേഗതയും എന്നാൽ ഒപ്പംതന്നെ ഒരു സാവധാനതയും പ്രവഹിക്കുന്നുണ്ട്. പരസ്പരം ഒന്നും മിണ്ടുവാൻ ഇല്ലാത്തവിധം എന്നാൽ പറയാനുള്ളത് മുൻപേ പരസ്പരം പറഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നവിധം, എന്നാൽ മുന്നോട്ടുള്ള തിരക്കിലിരിക്കുംവിധമാണ് മാർക്കസും ആരോണും യാത്രചെയ്തുകൊണ്ടിരിക്കുന്നത്. നേർത്തൊരു മലമ്പ്രദേശത്തിന്റെ ലക്ഷണങ്ങൾ കാണാം.

   കാർ, സന്ധ്യയാകുവാൻ തുടങ്ങുന്ന സമയം തുടരുന്ന അന്തരീക്ഷത്തിൽ മുങ്ങിനിൽക്കുന്ന ഒരു പഴക്കംതോന്നിക്കുന്ന ചെറിയ വീടിന് മുന്നിലെത്തി നിന്നു. ഇരുവരും പ്രത്യേകം സംശയങ്ങളൊന്നും കൂടാതെ ഒരുമിച്ച് ഇരുവശത്തുകൂടി കാറിൽ നിന്നിറങ്ങി വീടിന്റെ മെയിൻ വാതിലിനടുത്തേക്ക് ചെന്നെത്തി- അത് ചാരിയുറപ്പിച്ചിരിക്കുകയായിരുന്നു. അത് മനസ്സിലാക്കിയെന്നവിധം ആദ്യം മാർക്കും പിന്നെ ആരോണും, ആ ചെറിയ വാതിലിലൂടെ അകത്തേക്ക് കയറി -തുറന്ന്.

   ആ പഴയവീട്ടിലെ ഒരു മുറിയിൽ, കട്ടിലിൽ മലർന്ന് വിശ്രമിക്കുംവിധം കിടക്കുകയാണ് ഒരു പ്രായം ചെല്ലാറായ ആൾ -ഉദ്ദേശം റിട്ടയർമെന്റിനുള്ള പ്രായം തോന്നിക്കുന്നുണ്ട്. അതിനടുത്തായി, ഓരോ ചെറിയ കസേരകളിൽ കട്ടിലിന്റെ തലയ്ക്കൽ ഭാഗത്തുനിന്നും ആദ്യമെന്നവിധം മാർക്കസും കാൽക്കൽ ഭാഗത്ത് എന്നവിധം ആരോണും ഇരിക്കുകയാണ്. ഇരുവരും തയ്യാറായി എന്ന് മനസ്സിലാക്കുംവിധമെന്നവണ്ണം കിടന്നിരുന്ന ‘വയസ്സൻ’ മെല്ലെ എഴുന്നേറ്റ് ഒരു പുതപ്പ് അർദ്ധനഗ്നമേനിയിൽ പുതച്ചുകൊണ്ട്, ഇരുവർക്കുമെതിരെയായി കട്ടിലിൽ ഭിത്തിയോട് ചേർന്ന് ചാരിയിരുന്നു. ഇരുകൂട്ടർക്കുമിടയിൽ ഇപ്പോൾ കട്ടിൽ കുറുകെ കിടക്കുന്നു -അതിന് നടുവിൽ ഭിത്തിയോട് ചേർന്ന് വയസ്സായ ആൾ.

---തുടരും---



Rate this content
Log in

Similar malayalam story from Romance