Hanoona Sayyidha

Drama Romance

4  

Hanoona Sayyidha

Drama Romance

❤️‍🔥ʙʀᴇᴀᴋ ᴜᴩ❤️‍🔥

❤️‍🔥ʙʀᴇᴀᴋ ᴜᴩ❤️‍🔥

18 mins
405


അവളുടെ കണ്ണുകൾ ചുറ്റുപാടും അലഞ്ഞു. അവിടെ ഇവിടെയായി കോളേജ് വിദ്യാർത്ഥികൾ ഇരിക്കുന്നുണ്ട്. അവൾ കൂറ്റൻ ഗേറ്റ് കടന്ന് അകത്തേക്ക് കാലെടുത്തു വെച്ചു. ചിലർ വിദ്യാർഥികൾ അവളെ ഉറ്റു നോക്കുന്നുണ്ട്. അവൾക്കെന്തോ പരവേശം തോന്നി. ആരെയും വകവെക്കാതെ അവൾ ഓഫീസ് ലക്ഷ്യമാക്കി നടന്നു.

അവൾ എങ്ങനെയൊക്കെയോ ആ കൂറ്റൻ നാൽ നിലയുള്ള ആർ കെട്ടിടങ്ങളിൽ നിന്ന് ഓഫീസ് കണ്ടുപിച്ച് പ്രിൻസിപ്പാലിനെ കാണൻ കയറി.

" ഹാ പാർവണ ഇരിക്കൂ " മദ്യവയസ്കനായ പ്രിൻസിപ്പൽ മുഹമ്മദാലി അവളെ നിറ ചിരിയാലെ വരവേറ്റു. അവളും അയാൾക്ക് ചിരി സമ്മാനിച്ച് അയാൾ നേരെ ഓപ്പോസിറ്റ് ആയി ഇട്ട മൂന്ന് ചയറിൽ ഒന്നിൽ ഇരുന്നു.

" പാർവണ വരുമെന്ന് പറഞ്ഞ് പിള്ള വിളിച്ചായിരുന്നു " അയാൾ വിനയത്തോടെ പറഞ്ഞു. അവൾ തലയാട്ടി.

" ഇയാൾക്ക് ഇഷ്ടമില്ലാത്ത ഫീൽഡ് ആണെന്ന് പിള്ള പറഞ്ഞായിരുന്നു... തെൻ വൈ യു ചൂസ് ദിസ്‌ കരിയർ "

" പ്രത്യേകിച്ച് റീസൺ ഒന്നും ഇല്ല ജസ്റ്റ്‌ ട്രൈ ചെയ്ത് നോക്കാം എന്ന് കരുതി " അവൾ പുഞ്ചിരിയോടെ പറഞ്ഞു.

" എനി വേ ഓൾ തെ ബെസ്റ്റ് " അയാൾ അവൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു സ്വീകരിച്ചു.

" വരൂ സ്റ്റാഫ്‌ റൂമിലേക്ക് പോകാം " അയാൾ അവളെ സ്റ്റാഫ്‌ റൂമിലേക്ക് ആനയിച്ചു. അയാൾ സ്റ്റാഫ്‌ റൂമിൽ പ്രവേശിച്ചതും സ്റ്റാഫ്സ് എഴുന്നേറ്റു ബഹുമാനം പ്രകടിപ്പിച്ചു. അയാൾക്ക് പിന്നിലായി നിൽക്കുന്നവളെ സംശയത്തോടെ നോക്കി.

" ഗുഡ് മോർണിംഗ് ദിസ്‌ ഈസ്‌ പാർവണ വിശ്വാനാദ് നമ്മടെ ബികോം ഡിപ്പാർട്മെന്റിലേക്കുള്ള ന്യൂ ലെക്ചർ ആണ് " അയാൾ അവൾ എല്ലാവർക്കും പരിചയപ്പെടുത്തി. എല്ലാവരും അവളെ സൗഹൃദത്തോടെ നോക്കി ചിരിച്ചു തിരിച്ച് അവളും.

എല്ലാവരെയും പരിചയപ്പെട്ടു വന്നപ്പോഴേക്കും ബെൽ അടിച്ചു. ചിലർക്ക് ഫസ്റ്റ് ഹവർ ക്ലാസ്സ്‌ ഉണ്ടായിരുന്നു അതിനാൽ സ്റ്റാഫ്‌ റൂം ഏകദേശം ഒഴിഞ്ഞു. അവൾ അവളുടെ ഇരിപ്പിടത്തിൽ ഇരുന്നു.

വെറുതെ റഫറൻസ് ബുക്‌സൊക്കെ എടുത്തു നോക്കി മടുപ്പോടെ അവൾ ഡെസ്കിലേക്ക് തല ചായ്ച്ചു കിടന്നു.

ബെൽ അടി ശബ്‌ദം കേട്ടപ്പോഴാണ് അവൾ ഞെട്ടിയുണരുന്നത്. അവൾ ചുറ്റും കണ്ണോടിച്ചു. ഇത്രയും നേരം ശാന്തമായിരുന്ന സ്റ്റാഫ്‌ റൂം തിരക്ക് പിടിച്ചതുപോലെ ചില ഒച്ചകൾ കേൾക്കാം.

" പാർവണ ടീച്ചർക്ക് ക്ലാസ്സ്‌ ടൈം ടേബിൾ കിട്ടിയിട്ടില്ലല്ലേ?? " ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന ജിത ടീച്ചർ ചോദിച്ചു.

" കിട്ടിയിരുന്നു മൂന്നാമത്തെ പിരിയഡ് മുതലേ ക്ലാസ്സ്‌ ഒള്ളു " പാർവണ വ്യക്തമാക്കി. ജിത ടീച്ചർ മൂളിക്കൊണ്ട് ക്ലാസ്സിലേക്ക് വലിഞ്ഞു എന്നാൽ വാതിലിനടുത്ത് ആരെയോ കണ്ടപ്പോൾ അവർ സംസാരിച്ചു നിന്നു.

അവൾ ആരാണെന്ന് കാണാൻ വേണ്ടി അവരിൽ മിഴി നട്ടു. ജിത ടീച്ചറുടെ മറവിൽ ആരാണെന്ന് അവൾക്ക് വ്യക്തമായില്ല. ശബ്‌ദം കേട്ടപ്പോൾ പുരുഷനാണെന്ന് മാത്രം മനസ്സിലായി. അവൾ അവരെ കാതോർത്തിരുന്നു.

" ഹാ സാർ ഇന്നും ലേറ്റ് ആയിരുന്നല്ലേ " ജിത ടീച്ചർ

" അതെ... ടീച്ചർ ക്ലാസ്സിലേക്കാണോ "

" മ്മ്ഹ്ഹ് സാർ പേടിക്കണ്ട കൂട്ടുണ്ട് പുതിയൊരു ലെക്ചർ വന്നിട്ടുണ്ട് " ജിത ടീച്ചർ

" അതെയോ... അതിന് ഇവിടെ ഒഴിവ് പോസ്റ്റ്‌ ഒന്നും ഇല്ലല്ലോ " അയാളുടെ അതിശയം നിറഞ്ഞ ശബ്‌ദം.

" അതൊന്നും എനിക്കറിയാൻ പാടില്ല... ഞാൻ പോകട്ടെ " ജിത ടീച്ചർ ദൃതിയോടെ അയാളെ മറികടന്നു പോയി. അവൾക്ക് ഇപ്പോൾ അവന്റെ മുഖം വ്യക്തമായി കാണാം.

ഒതുങ്ങിയ താടിയും മീശയും അതിനിടയിലെ വയലറ്റ് ചുണ്ടുകൾ ചെറിയ പരന്ന നാസിക ഉണ്ട കണ്ണുകൾക്ക് മീതെ സ്പെക്‌സ് നെറ്റിയിൽ വരച്ച ചന്ദനവും അവൾ കൗതുകമാർന്ന മിഴികളോടെ നോക്കി. അവളുടെ നോട്ടം അവനിലാണെന്ന് മനസ്സിലാക്കിയതും അവൻ അവൾക്ക് നേരെ മന്ദഹാസത്തോടെ നോക്കി. തിരികെ അവളും ചിരിച്ചു.

" പുതിയ ആളാണല്ലേ " അയാൾ അവൾക്കടുത്തേക്ക് നടന്നുകൊണ്ടിരിക്കെ ചോദിച്ചു. അവൾ ചിരിയോടെ തലയാട്ടി.

" ഞാൻ സന്ദീപ് ഇവിടുത്തെ സൈക്കോളജി ഡിപ്പാർട്മെന്റിലെയാ ഇയാളോ? " അവൻ അവൾക്ക് നേരെ കൈകൾ നീട്ടി ഹൃദ്യമായി ചോദിച്ചു.

" ഞാൻ ബി. കോം " അയാൾ അവളെ ചുഴിഞ്ഞു നോക്കി.

" സോറി ഡിപ്പാർട്മെന്റ് ബി. കോം പേര് പാർവണ " അവൾ ലജ്ജയോടെ പറഞ്ഞു. അവൻ ചിരിച്ചു.

" ക്യാമ്പസ്‌ സെലെക്ഷൻ വഴി കിട്ടിയതാണോ? " സന്ദീപ്. അവൾ അല്ലെന്ന് തലയാട്ടി.

" എന്നാൽ എനിക്ക് അങ്ങനെ കിട്ടിയതാണ് ഞാൻ മഹാരാജാസിലായിരുന്നു ഇയാളോ? "

" ഞാൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ " അവൻ തലയാട്ടി. അവൾ അങ്ങോട്ട് ഇനിയെന്ത് സംസാരിക്കണം എന്ന് അറിയാതെ ഉഴറിയിരുന്നു.

" വീട്? " ആലോചനയുടെ ഒടുവിലവൾ ജാള്യതയോടെ ചോദിച്ചു.

" വീട് ട്രിവാൻഡ്രം ഇയാള്ടെ? "

" ഇവിടെ അടുത്ത് തന്നെയാണ് "

" അടുത്തെന്ന് വെച്ചാൽ? " സന്ദീപ്

" കോളേജ് കഴിഞ്ഞ് തൊട്ടടുത്ത കവലയുടെ അടുത്ത് "

" ഹ്മ്മ് " അവൻ മൂളി. അവർക്കിടയിൽ ചെറിയ രീതിയിൽ സൗഹൃദം നാമ്പെടുത്തു.

ഇന്റർവെൽ കഴിഞ്ഞ് പാർവണ അവൾക്ക് പീരിയഡ് ഉള്ള ക്ലാസ്സിലേക്ക് പോയി രണ്ട് മണിക്കൂർ തുടർച്ചയായി ക്ലാസ്സ്‌ എടുത്തതിന്റെ ക്ഷീണം അവൾ ആ പീരീടുകൾ കഴിഞ്ഞുള്ള ലഞ്ചിൻ വീട്ടി. അവൾ അധികം ആരോടും കൂട്ടായിരുന്നില്ല.

ഭക്ഷണം കഴിക്കൽ കഴിഞ്ഞ് വീണ്ടും ചിലർ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും വന്നു.

" കേട്ടോ... വരുന്ന തിങ്കൾ നമ്മടെ സുധീപ് സാറിന്റെ കല്യാണം " ജിത ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.

" നിങ്ങളെയൊക്കെ വിളിച്ചായിരുന്നോ? " സന്ദീപ്

" ഇല്ലെടോ " ജിത ടീച്ചർ. പാർവണ പുറത്തേക്ക് അവർ പറയുന്നത് കേട്ടുകൊണ്ട് ഇരുന്നു. പിന്നെയവൾ ഡെസ്കിലേക്ക് തലചായ്ച്ചു കിടന്നു.

" പാർവണ ടീച്ചറെ മുഹമ്മദാലി സാർ വിളിക്കുന്നുണ്ട് " പ്യുണ് ഗോപാലൻ അവളുടെ ഇരിപ്പിടത്തിന് മുന്നിൽ വന്ന് പറഞ്ഞു. അവൾ ഞെട്ടി തലയുയർത്തി.

" ഏഹ്? "

" പ്രിൻസിപ്പൽ വിളിക്കുന്നുണ്ട് " ഗോപാലൻ വീണ്ടുമാവർത്തിച്ചു.

" ഹ്മ്മ് " അവൾ മൂളികൊണ്ട് എഴുന്നേറ്റു. അയാൾക്കൊപ്പം നടന്നു. അല്പനേരം കഴിഞ്ഞ് അവൾ വീണ്ടും സ്റ്റാഫ്‌ റൂമിലേക്ക് കയറി വന്നു.

അവളുടെ ഡെസ്കിൽ നിരത്തിവെച്ച റഫറൻസ് പുസ്തകങ്ങൾ ബാഗിലെക്ക് ഇട്ടു.

" പോകുവാണോ? " അവളുടെ പ്രവർത്തികൾ വീക്ഷിച്ചുകൊണ്ട് സന്ദീപ് ചോദിച്ചു.

" ആഹ്ഹ... "

" എന്ത് പറ്റി? " ജിത ടീച്ചറായിരുന്നു ചോദ്യം ഉന്നയിച്ചത്.

" ഏയ് ഒന്നുല്ല ടീച്ചറെ അച്ഛൻ വന്നിട്ടുണ്ട് " അവൾ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് ബാഗ് തോളിലിട്ടു.

" നാളെ കാണാം " ജിത ടീച്ചർ. അവൾ അവർക്ക് മറുപടി ചിരിയാലെ ഒതുക്കി നടന്നകന്നു.

" ആരോടും വല്ലാതെ അടുക്കുന്ന പ്രകൃതം അല്ലെന്ന് തോനുന്നു " ജിത ടീച്ചർ

" മ്മ്ഹ്ഹ് എനിക്കും തോന്നി " സന്ദീപ് അവരോട് ശരി വെച്ചു.

ദിവസങ്ങൾ കടന്നു പോയി. ആരോടും വല്ലാതെ അടുക്കാതെ എന്നാൽ അത്യാവശ്യം എല്ലാവരോടും സംസാരിക്കുന്ന പ്രകൃതമാണ് പാർവണ എന്നെല്ലാവര്ക്കും മനസ്സിലായി.

" നാളെ സുധീപ് സാറിന്റെ മാര്യേജിൻ എല്ലാവരും വരില്ലേ? " പ്യൂൺ ഗോപാലൻ ഗോപാലൻ സ്റ്റാഫ്‌ റൂമിലേക്ക് വന്ന് ചോദിച്ചു. സ്റ്റാഫസ് എല്ലാവരും ഉണ്ടെന്ന് പറഞ്ഞു.

" പാർവണ ടീച്ചർക്ക് സുധീപ് സാറിനെ അറിയാൻ വഴിയില്ല ഇവിടുത്തെ ലെക്ചർ ആണ് ടീച്ചർ വന്ന ദിവസത്തിന് പിറ്റേന്നാണ് സാർ ലീവ് എടുത്തത് " ഗോപാലൻ പറയുന്നത് കേട്ട് അയാളുടെ മുഖത്തേക്ക് നോക്കുന്ന പാർവണയോട് ജിത ടീച്ചർ പറഞ്ഞു. പാർവണ തിളക്കമില്ലാത്ത പുഞ്ചിരി സമ്മാനിച്ചു. കല്യാണ ചർച്ചകൾ തകർത്തു നടക്കുന്ന സ്റ്റാഫ്‌ റൂമിൽ ഒറ്റയാനായി പുറത്തെ വിദൂരതയിലേക്ക് ശൂന്യമായ കണ്ണുകളോടെ പാർവണ നോക്കിയിരുന്നു.

അവളെ വല്ലാതെ അലോസരപ്പെടുത്തി അതിവേഗത്തിൽ കടന്നുപോയ ശനിയും ഞായറും കണ്ണാടിക്ക് മുന്നിൽ തന്റെ പ്രതിഭിംബത്തെ തുറിച്ചു നോക്കി ഓർക്കവേ പാർവണയുടെ കണ്ണിൽ നിന്നും ഒരിറ്റ് അടർന്നു വീണു.

ഒന്നുകൂടെ പ്രതിഭിംബത്തിലേക്ക് നോക്കി. കരിമഷി പടർത്തിയ മിഴികളിൽ തളം കെട്ടിയ വിരഹത്തിലേക്കും കയ്യിലെ മഞ്ഞ കുപ്പിവളയിലേക്കും കാതിൽ തൂങ്ങി നിൽക്കുന്ന ജുംകയിലേക്കും ചെറിയ രീതിയിൽ ചുവപ്പിച്ച ചുണ്ടുകളിൽ തെളിഞ്ഞ വേദന നിറഞ്ഞ ചിരി തിളങ്ങുന്ന മഞ്ഞ പൊട്ട് ഒഴുക്കൻ മഞ്ഞ സാരിയിൽ കുളിച്ച് നിൽക്കുന്ന ശരീരം അവൾ അസംതൃപ്തിയോടെ നോക്കി.

" പാറു.... " റൂമിന് പുറത്ത് നിന്ന് കേൾക്കുന്ന ശബ്ദതത്തിൽ അവൾ ഉണർന്നു.

" ഹാ ദാ വരുന്നു " വിളിച്ചു പറഞ്ഞവൾ മുറിയുടെ വാതിൽ തുറന്നു. പുറത്ത് നിൽക്കുന്നവളുടെ കണ്ണുകൾ പാർവണയെ കണ്ടതും വിടർന്നു.

" വൗ... പാറു ലൂകിംഗ് ഗോർജിയസ് " തെളിച്ചമില്ലാത്ത പുഞ്ചിരി നൽകിയവൾ നടന്നു.

" അല്ലി... നമുക്ക് ഒരുമിച്ച് പോകാം അച്ഛന്റെ കാറിൽ " പാർവണ തിരിഞ്ഞു നിന്നു.

" മ്മ്ഹ്ഹ് "

" ശെരിക്കും എന്നെ കാണാൻ ഭംഗി ഇല്ലേ " അവൾ തിരിഞ്ഞു നിന്ന് ഉറപ്പ് വരുത്താനായി മറ്റവളുടെ മുഖത്തേക്ക് നോക്കി.

" ശെരിക്കും നിന്നെ കാണാൻ ഭംഗിയുണ്ടെടി " അല്ലി

" എന്ന വാ " പാർവണ അല്ലിയുടെ കൈകൾ പിടിച്ചു വലിച്ചു നടന്നു.

💛✨️

" സുധീപ് വെഡ്സ് കീർത്തന " നല്ല ഭംഗിയായി എഴുതിവെച്ചത് വായിക്കവെ സന്ദീപിന്റെ ഹൃദയം കുളിർന്നു.

" അല്ലെങ്കിലും ലവ് മാരേജിനെക്കാൾ ബെറ്റർ അറേൻജ്ഡ് മാര്യേജ് തന്നെയാണ് " സന്ദീപ് കൂടെ നിൽക്കുന്നയാളോട് പറഞ്ഞു.

" അതൊക്കെ മാഷിന്റെ തോന്നലാ ഞാനും എന്റെ വൈഫും ലവ് മാരേജ് ആണല്ലോ ഇപ്പഴും ഹാപ്പി ആയി ജീവിക്കുന്നു ആൻഡ് ഞങ്ങൾ ദാമ്പത്യം തുടങ്ങുമ്പഴേ പരസ്പരം എല്ലാം അറിയാമായിരുന്നു ഇഷ്ടനിഷ്ടങ്ങൾ പെട്ടെന്നൊരുദിവസം ഒരാളുടെ ശരീരം ഭോഗിക്കാൻ എങ്ങനെയാണാവോ അറേൻചട് മാരേജ് ചെയ്യുന്നവർക്ക് കഴിയുന്നെ? "

" ഹ്മ്മ് കിരൺ സാർ പറഞ്ഞതിലും കാര്യമുണ്ട് ലവ് മാരേജ് ആണ് മോർ ബെറ്റർ ഞാനും എന്റെ വൈഫും ഫസ്റ്റ് നെറ്റിന് മാത്രമല്ല ജീവിതം പകുതിയോളം ജീവിച്ചു കഴിഞ്ഞിട്ടും ഒന്നും ശെരിയാവാതെ ഡിവോഴ്സ് ആയത് ലവ് മാരേജ് ആണെങ്കിൽ പരസ്പരം ഇഷ്ടപ്പെട്ടല്ലേ വിവാഹജീവിതം തുടങ്ങുന്നത് " കിരണിന്റെ പ്രസ്താവന ഉറപ്പിച്ചുകൊണ്ട് അടുത്തയാൾ പറഞ്ഞു.

" എനി വേ എനിക്ക് അറേജ്ഡ് മാറെജിനോടാണ് താല്പര്യം " സന്ദീപ് മുഖം വെട്ടിച്ചുകൊണ്ട് ഓഡിറ്റൊറിയത്തിലേക്ക് നടന്നു. ഒഴിഞ്ഞ ചയറിൽ മൂവരും ഇരുന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ജിത ടീച്ചറും ബാക്കിയുള്ളവരും വന്നു. അവരുടെ ഒപ്പം കൂടി.

കതിർ മണ്ഡപത്തിൽ കസവു മുണ്ടും ഷർട്ടും ധരിച്ച സുധീപും സുദീപിന് തൊട്ടരികെ ചുവന്ന സാരിയിൽ സ്വർണ്ണാഭരണ വിഭൂഷിതയായ കീർത്തനയും നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.

അത്‌ കണ്ടുകൊണ്ടാൻ പാർവണയും അല്ലിയും ഓഡിറ്റോറിയത്തിലേക്ക് കയറുന്നത്. പാർവണയുടെ കണ്ണുകൾ വേദനയാൽ തിളങ്ങി.

എന്തോ സംസാരിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ സന്ദീപ് കാണുന്നത് ഒഴുക്കൻ മഞ്ഞ സാരിയിൽ മനോഹരിയായ പാർവണെയെയാണ്. അവന്റെ കണ്ണുകൾ വികസിച്ചു. അവന്റെ കണ്ണുകൾ അവളുടെ കരിമഷി പടർത്തിയ കണ്ണുകളിലേക്ക് ഓടി പാഞ്ഞു. വേദയനയിൽ കുതിർന്ന കണ്ണുകൾ ഒരിക്കൽ പോലും കതിർമണ്ഡപതത്തിൽ നിന്നും വഴുതിമാറിയതെയില്ലെന്നവൻ ശ്രദ്ധിച്ചു.

" ദേ... പാർവണ ടീച്ചർ " സന്ദീപ് തല ചെരിച്ച് കിരണിനെയും ബാക്കിയുള്ളവരെയും നോക്കി പറഞ്ഞു. എല്ലാവരുടെ കണ്ണുകളും അവളിലേക്ക് ഒഴികി.

" നല്ല ഭംഗിയുണ്ടല്ലേ " ജിത ടീച്ചർ

" അതെ നല്ല ഭംഗിയുണ്ട് " അവളിലേക്ക് കണ്ണുകൾ നിലയുറപ്പിച്ചുകൊണ്ട് സന്ദീപ് പറഞ്ഞു.

" ഇഷ്ട്ടായോ??? " കിരൺ കുസൃതിയോടെ ചോദിച്ചു.

" ഹ്മ്മ്... ഇഷ്ട്ടായി " അവൻ ഏതോ ലോകത്തെന്ന പോൽ മൊഴിഞ്ഞു. നടക്കുന്നതിനനുസരിച്ച് നൃത്തം ചെയ്യുന്ന ജുംക്കയും അലസമായി സ്വാതന്ത്രത്തോടെ പാറികളിക്കുന്ന അവളുടെ നീളൻ മുടിയെയും ഒതുക്കി വെച്ച് വെളുത്ത മെലിഞ്ഞ കവിളിൽ കടിക്കാൻ അവൻ അതിയായ ആശ തോന്നി. അവന്റെ ചൊടികൾ മനോഹരമായി വിടർന്നു. അതിൽ പ്രണയം കലർന്നുവോ എന്നവൻ സംശയിക്കാതിരുന്നില്ല!

" സാറേ " തോളിൽ ശക്തമായി കിട്ടിയ അടിയോടൊപ്പം വന്ന കിരൺ സാറിന്റെ ശബ്ദമാണ് അവനെ അവളെന്നെ ഉന്മാദത്തിൽ നിന്നുമുണർത്തിയത്.

" എ.. എന്താ? " കണ്ണുകൾ പിടച്ചിലോടെ കിരണിന്റെ മുഖത്തേക്ക് നോക്കി.

" പതുക്കെയൊക്കെ നോക്കെന്റെ സാറേ ഇങ്ങനെ നോക്കിയാൽ അവർ ഉരുകി പോകും " അവിടം പൊട്ടിച്ചിരികൾ ഉയർന്നു.

" അത്‌.. ഞാൻ... ചുമ്മാ... " അവൻ തപ്പിത്തടഞ്ഞു.

" ഹാ... ചുമ്മാ... മനസ്സിലായി... മനസ്സിലായി " ജിത ടീച്ചർ സന്ദീപിനെ കളിയോടെ നോക്കി. അവൻ ജാള്യതയോടെ ചിരിച്ചു.

" പാർവണ ടീച്ചറെ... " കതിര്മണ്ഡപത്തിലേക്ക് മിഴികളുറപ്പിച്ചു ഏതോ ലോകത്തെന്ന പോൽ മുന്നോട്ട് നടക്കുന്ന പാർവണയെ ജിത ടീച്ചർ പിറകിൽ നിന്നും വിളിച്ചു. ബോധം വീണ്ടെടുത്തവൾ തിരിഞ്ഞു നോക്കി. ആദ്യത്തെ അന്താളിപ്പ് മാറിയതോടെയവൾ അവരെ നോക്കി അലസമായി ചിരിച്ചു.

" എന്താ ഇവിടെ... " ജിത ടീച്ചറുടെ ചോദ്യത്തിലവൾ നെറ്റി ചുളിച്ചു. അവൾ കതിര്മണ്ഡപത്തിലേക്ക് നോക്കി വീണ്ടുമവരെ നോക്കി.

" കല്യാണം... " പാർവണ

" ഹാ അതല്ല മിനിഞ്ഞാന്ന് വരുന്ന കാര്യമൊന്നും പറഞ്ഞില്ല " ജിത ടീച്ചർ ഇളിഞ്ഞ ചിരിയോടെ പറഞ്ഞു.

" ഞാനതിന്റെ കാര്യം വിട്ടു പോയി അതാ " പാർവണ

" മ്മ്ഹ്ഹ്... വാ ഇവിടെ ഇരിക്കാം " ജിത ടീച്ചർ

" ഞാൻ കുറച്ച് കഴിഞ്ഞ് വരാം ഞങ്ങൾ സുധീപിന്റെ ഫാമിലിയെ കണ്ടിട്ട് വരാം " പാർവണ

" അല്ലി... പാറു അങ്ങോട്ടേക്ക് വാ എന്താ ഇവിടെ നിൽക്കുന്നെ " പാർവണയുടെയും അല്ലിയുടെയും അടുത്ത് വന്ന് ഒരു പെൺകുട്ടി വന്ന് പറഞ്ഞതും ജിതയോട് പറഞ്ഞ് അവർ ഇരുവരും ആ പെൺകുട്ടിയോടൊപ്പം പോയി.

പാർവണയെ കണ്ടതും സുദീപിന്റെ മുഖത്തെ ഭാവങ്ങൾ മാറി മറഞ്ഞു. പാർവണ അവനെ വിടർന്ന ചിരിയോടെ നേരിട്ടു. അവൾ ഉത്സാഹത്തോടെ എല്ലാവരോടും സംസാരിച്ചിരുന്നു. അതെല്ലാം അസ്വസ്ഥതയോടെ സുധീപ് നോക്കി.

താലി കെട്ട് കഴിഞ്ഞ് എല്ലാവരും ഒന്നിച്ചു ഫോട്ടോ എടുത്തു. കോളേജ് സ്റ്റാഫ്‌മാരുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ വിസമ്മതം കാണിച്ച അവളെ പിടിച്ച പിടിയാൽ കൊണ്ടുവന്ന് ജിത ടീച്ചർ സന്ദീപിന്റെയും ജിതയുടെയും നടുവിൽ നിർത്തി.

അവളുടെ മുടിയിൽ നിന്നുമുയർന്ന് വരുന്ന മുല്ലപ്പൂവിന്റെ ഗന്ധം അവൻ അവളുടെ സമ്മതം കൂടാതെ ആവോളം ആസ്വദിച്ചു.

" ചേർന്ന് നിൽക്കൂ " ക്യാമറ മാൻ സന്ദീപിനെ ചൂണ്ടി നിർദ്ദേശിച്ചപ്പോൾ സ്റ്റാഫ്മാരുടെ അടക്കിയുള്ള ചിരിയിൽ അവൻ ലജ്ജയോടെ അവളോട് ഒന്നുകൂടെ ചേർന്ന് നിന്നു.

ഫോട്ടോ എടുക്കൽ കഴിഞ്ഞ് എല്ലാവരും സുദീപിനെയും വധു കീർത്തനയെയും വിഷ് ചെയ്ത് ഗിഫ്റ്റും കൊടുത്ത് സ്റ്റേജ് വിട്ടു.

" ടീച്ചറുടെ റിലേറ്റീവ് ആണോ? " സന്ദീപ് അവളുടെ ഒപ്പം ഇറങ്ങി നടന്നുകൊണ്ട് ചോദിച്ചു.

" അല്ല "

" പിന്നെ? "

" കോളേജിൽ സീനിയറായിരുന്നു "

" സീനിയർ ആയിട്ട് ഇത്ര നല്ല കൂട്ടോ? " സന്ദീപ് സംശയത്തോടെ അവളെ നോക്കി.

" ഹ്മ്മ് " അവൾ മൂളലോടെ മറുപടിയൊതുക്കി. സന്ദീപ് വീണ്ടും അവളോട് സംസാരിച്ചുകൊണ്ട് അവളോട് പറ്റി നിന്നു.

" കൂടെയുള്ളത് ആരാണ്? "

" അല്ലി ഫ്രണ്ട് ആണ് " പാർവണ

" ഹ്മ്മ് "

" എന്നാൽ ശെരി ഞാൻ പോകുവാണ് "

" നാളെ കാണാം " സന്ദീപ്. മറുപടിയായവൾ എപ്പോഴത്തെയും പോലെ അലസമായി ചിരിച്ചു.

അവളും അല്ലിയും അവനിൽ നിന്നുമകന്നു പോകുന്നത് തെല്ലൊരു കൗതുകത്തോടെ അവൻ നോക്കി നിന്നു.

" കഴിഞ്ഞോ? " കിരൺ മുരടനക്കി സന്ദീപിനോട് ചോദിച്ചു. സന്ദീപ് കപടദേഷ്യത്തിൽ മൂളി.

" അറേജ്ഡ് മാര്യേജ് ഈസ്‌ ബെറ്റർ താൻ ലവ് മാര്യേജ് " ആരോടെന്നില്ലാതെ കിരൺ മേൽപ്പോട്ട് നോക്കി പറഞ്ഞു.

" അതിനു? " സന്ദീപ് പുരികം പൊക്കി.

" ഏയ് ഓർമ്മിപ്പിച്ചത് മറന്നു പോവരുതല്ലോ " കിരൺ പറഞ്ഞു തീർന്നത് സന്ദീപ് അവന്റെ വലതു കൈ കിരണിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു ഞെരിക്കി.

" ഹമ്മേ... കൊല്ലല്ലേടാ നാറി " കിരൺ അവനെ ഊക്കോടെ തള്ളി. അവന്റെ കൈകൾ അയഞ്ഞു അവൻ ഒന്ന് പുറകോട്ട് ആഞ്ഞു.

" വല്ലാതെ ഊതല്ലേ മ്വോനെ നിനക്കുള്ളത് ഞാൻ തരാം " സന്ദീപ് ഷർട്ടിന്റെ കൈ മടക്കി കയറ്റി പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.

ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു കിരണിനടുത്തേക്ക് കൊണ്ടുപോയി നിർത്തി.

" കയറുന്നുണ്ടെകിൽ കയർ " സന്ദീപ് ഗൗരവം പൂണ്ടു. കിരൺ ചിറി കോട്ടി വണ്ടിയിൽ കയറിയിരുന്നു. കിരണിനെ അവന്റെ വീട്ടിലാക്കി സന്ദീപ് അവൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയി. ഫ്ലാറ്റിൽ എത്തിയതും ക്ഷീണത്തോടെ ബെഡിലേക്ക് കിടന്നു.

വിരഹം കത്തിജ്വലിക്കുന്ന കരിമഷി പടർത്തിയ കണ്ണുകളും കാറ്റിലൂടെ ഒഴുകി പാറുന്ന നീളൻ മുടികളും അവനെ അലോസരപ്പെടുത്തി. അവൻ ബെഡിൽ നിന്നെഴുന്നേറ്റിരുന്നു. കണ്ണുകൾ ഇരുകെയടച്ചു മുഖം ചുളുക്കിയവൻ നെറ്റിയിൽ അടിച്ചു.

പിന്നീടെതെന്തോ ആലോചിച്ചെന്ന പോൽ അവൻ ഫോൺ എടുത്ത് അമ്മ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു. മൂന്ന് നാൽ റിങ്ങിനുള്ളിൽ ഫോൺ എടുത്തു.

" ഹെലോ മോനെ... "

" ഹാ അമ്മാ കഴിച്ചോ "

" കഴിച്ചെടാ നീയോ "

" ഞാനും... കല്യാണം ഉണ്ടെന്ന് പറഞ്ഞില്ലാരുന്നോ അവിടെക്ക് പോയി നന്നായി ഫുഡ്‌ തട്ടി " സന്ദീപ്

" ഹ്മ്മ് ഹ്മ്മ് " അവർ ചിരിക്കുന്ന ശബ്‌ദം കേട്ടപ്പോൾ അവനും ചിരിച്ചു.

" അമ്മാ... " അവൻ ആർദ്രതയോടെ വിളിച്ചു.

" ഹ്മ്മ് എന്താടാ "

" ഏയ് ഒന്നുല്ല "

" അപ്പൂ... എന്താണെന്ന് പറ അമ്മ കേൾക്കട്ടെ " അവർ മകൻ തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് പറഞ്ഞു.

" ഹ്മ്മ്... അതില്ലേ... അമ്മോ "

" ഹാ പറപ്പൂ "

" പാർവണ ടീച്ചറെ എനിക്കൊത്തിരി ഇഷ്ട്ടായി "

" നിനക്കോ പ്രേമോ " അതിശയം നിറഞ്ഞ അവരുടെ ശബ്‌ദം അവനെ ചൊടിപ്പിച്ചു.

" ആന്നെ എനിക്ക് പ്രേമം... അമ്മ ഒരു കാര്യം ചെയ്യ് അവളുടെ വീട്ടിൽ പോയി സംസാരിക്ക് "

" ഹ്മ്മ് നമക്ക് നോക്കാം അഡ്രസ് പറഞ്ഞു താ "

" എന്റീൽ അഡ്രസ് ഒന്നുല്ല ഞാൻ ഗോപലേട്ടനോട് ചോദിച്ചിട്ട് പറയാം "

" മ്മ്ഹ്ഹ്... നിനക്കിനി എന്നാ ലീവ് ഒറ്റയ്ക്കിരുന്ന് മടുത്തെടാ "

" ലീവിനി ഈ മാസം എടുത്താൽ ശെരിയാകില്ല ലോൺ അടക്കാൻ കാശ് വേണ്ടേ " അവർ നിശ്വസിച്ചു.

" എന്ന വെക്കട്ടെ അമ്മാ കിടക്കട്ടെ വല്ലാത്ത ക്ഷീണം " അവർ മൂളി. കാൾ ഡിസ്‌ക്കണക്ട് ചെയ്തു.

അവൻ തലയ്ക്കു മീതെ കൈകൾ കുറുകെ വെച്ച് കിടന്നു. അവന്റെ മനസ്സിൽ പ്രാരാബ്ദ കെട്ടുകൾ നിറഞ്ഞു. മാസ വരുമാനം കൂട്ടിയും കിഴിച്ചും അസ്വസ്ഥമായ മനസ്സോടെ കിടന്നു.

💛✨️

പാർവണ അല്പം വൈകിയാണ് കോളേജിൽ എത്തിയത്. രജിസ്റ്ററിൽ ഒപ്പിട്ട് ക്ലാസ്സിലേക്ക് പോയി. തുടർച്ചയായി രണ്ട് മണിക്കൂർ ക്ലാസ്സിന് ശേഷം അവൾ സ്റ്റാഫ്‌ റൂമിലേക്ക് വന്ന് അവളുടെ സീറ്റിൽ ഇരുന്നു. അപ്പോഴേക്കും ചായ കൊണ്ട് ഗോപലേട്ടൻ വന്നു എല്ലാവരുടെ സീറ്റിലും ചായ വെച്ചു. അവൾക്ക് നേരെ വെച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് വാങ്ങി.

" ജിത ടീച്ചറെ സന്ദീപ് സാറെവിടെ " പാർവണയെ പാളി നോക്കികൊണ്ട് ജിത ടീച്ചറോട് ഗോപാലൻ ചോദിച്ചു. അത്‌ കേട്ടതും കുറച്ച് സാറുമ്മാരും ടീച്ചര്മാരും ജിത ടീച്ചറും അടക്കി ചിരിച്ചു.

" കുട്ടികളോട് സംസാരിച്ച് ഇങ്ങോട്ട് വരാൻ ലേറ്റ് ആകുന്നതാവും എന്നിട്ട് ബെൽ അടിച്ചാലുടനെ ചായ മൊത്തി കുടിച് ക്ലാസ്സിലേക്ക് പായാലല്ലേ പതിവ് " കിരൺ

" അതെ അതെ " ഗോപാലൻ അവരെ ശെരിവെച്ച് തിരിഞ്ഞു നടന്നു. അപ്പോഴേക്കും സന്ദീപ് സ്റ്റാഫ്‌ റൂമിന്റെ വാതിലിനവിടെ പ്രത്യക്ഷപെട്ടിരുന്നു. അവന്റെ മുഖത്ത് തെളിഞ്ഞ് നിന്ന സന്തോഷവും ഉണർവ്വും കണ്ട് ഗോപാലൻ കളിയാക്കി ചിരിച്ചു കണ്ണുകൊണ്ട് അകത്തേക്ക് കാണിച്ചു.

സന്ദീപ് ഗോപാലനോട്‌ കുശലം പറഞ്ഞ് സ്റ്റാഫ്‌ റൂമിലേക്ക് കയറി.

" ആഹ് എത്തിയല്ലോ എന്തെ പതിവില്ലാതെ ഇത്ര നേരത്തെയുള്ള ആഗമനോദ്ദേശം " കിരൺ പാർവണയെ ഒളിക്കണ്ണിട്ടു നോക്കി സന്ദീപിനോട് ചോദിച്ചു.

" ചൂടോടെ ചായ കുടിക്കാമെന്ന് കരുതി " പല്ല് കടിച് കിരണിനെ കലിപ്പോടെ നോക്കി. കിരൺ കണ്ണിറുക്കി കാണിച്ചു. സന്ദീപ് കപട ദേഷ്യത്തോടെ അവന്റെ സീറ്റിനടുത്തേക്ക് പോയി. അവിടെയിരിക്കുന്ന ജിത ടീച്ചറെ കണ്ട് അവന്റെ കണ്ണുകൾ കുറുകി.

" ജിത ടീച്ചറെന്താ ഇവിടെ ഇതെന്റെ സീറ്റ്‌ അല്ലെ "

" ആയിരുന്നു ഇപ്പൊ എന്റെ... സാറെന്റെ സീറ്റിലിരുന്നോ... അതല്ലേ എല്ലാം കൊണ്ടും സൗകര്യം " പൊട്ടി വരുന്ന ചിരിയെ കടിച്ചമർത്തി ജിത ടീച്ചർ പറഞ്ഞു. അവൻ ചുണ്ടിൽ വിരിയുന്ന ചിരിയോടെ ജിത ടീച്ചറോട് കണ്ണുകളടച്ചു നന്ദി പറഞ്ഞ് ജിത ടീച്ചറുടെ സീറ്റിൽ പോയിരുന്നു. അടുത്തിരിക്കുന്ന പാർവണയെ അവൻ ഒളിക്കണ്ണിട്ടു നോക്കി. അവൾ കാര്യമെന്തെന്നറിയാതെ എല്ലാവരെയും നോക്കി ചായ മൊത്തി മൊത്തി കുടിക്കുക്കയാണ്. അവനും ഡെസ്കിലുള്ള ചായ എടുത്തു കുടിച്ചു.

ബെൽ അടിച്ചപ്പോൾ സന്ദീപിനെ നോക്കി കിരൺ " ഓൾ ദി ബെസ്റ്റ് " എന്ന് ശബ്‌ദം പുറത്ത് വരാതെ മൊഴിഞ്ഞു അവൻ ആത്മവിശ്വാസത്തോടെ നിശ്വസിച്ചു കൊണ്ട് ചിരിച്ചു.

രണ്ട് ടീച്ചർമാർ ഒഴികെ ബാക്കിയുള്ളവർ എല്ലാം ക്ലാസ്സിലേക്ക് പോയിരുന്നു. അവൻ അവരെ പാളി നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവൻ പാർവണയെ നോക്കി.

" ടീച്ചറെ " മടിച്ചു മടിച്ചവൻ വിളിച്ചു. അവൾ റെഫെറെൻസിൽ നിന്നും തലയുയർത്തി അവനെ നോക്കി.

" ഹ്മ്മ്...? "

" അത്‌... എ.. ഏത്... കോളേജിലാ പഠിച്ചിരുന്നേ " അവൻ വെപ്രാളത്തോടെ അവളുടെ മുഖത് നിന്ന് കണ്ണുകൾ മാറ്റി. അവൾ അവനെ നെറ്റിച്ചുളിച് നോക്കി.

" ഞാൻ വന്ന അന്ന് പറഞ്ഞിരുന്നല്ലോ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെന്ന് ഇത്ര വേഗം മറന്നോ "

" ഹാ പറഞ്ഞിരുന്നു പെട്ടെന്ന് ഓർത്തില്ല " അവൻ പതർച്ച മറച്ചു.

" മ്മ്ഹ്ഹ് " അവൾ കടുപ്പത്തിൽ മൂളി.

" ഇന്നലെ ഡെസ്പ് ആയിരുന്നല്ലോ താൻ? " ആ ചോദ്യം ഒരമ്പായിരുന്നു അതവളുടെ നെഞ്ചിൽ ഏതോ കോണിൽ തറച്ചു ഹൃദയം കിടുങ്ങി വിറച്ചു.

" തോന്നിയതാവും ഞാൻ ഹാപ്പി ആയിരുന്നു " അവൾ അവനിൽ നിന്നും മുഖം വെട്ടിച്ചു.

" കള്ളം "

" അല്ല "

" ഞാൻ സൈക്കോളജിസ്റ് ആണെന്ന് ടീച്ചർ മറന്നു പോകുന്നു " അവളുടെ മിന്നിമാറുന്ന ഭാവങ്ങളെ ഉറ്റുനോക്കിയവൻ പറഞ്ഞു.

" ഇയാളെന്തിനാ എന്നെ ചോദ്യം ചെയ്യുന്നേ? " അവളുടെ മൂക്ക് ദേഷ്യത്താൽ ചുവന്നു. അവൾ ശക്തിയോടെ ചയറിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. അവിടെയുണ്ടായിരുന്ന രണ്ട് ടീച്ചേർസ് അവനെ നോക്കി കാര്യമെന്തെന്നറിയാൻ. അവൻ അവരെ ഗൗനിക്കാതെ സാവകാശം ചെയറിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക് പോയി.

വരാന്തയുടെ അരഭിത്തിയിൽ അമർന്നു നിന്ന് വിദൂരതയിലേക്ക് പിന്തിരിഞ്ഞു നിൽക്കുകയാണവൾ.

" പാർവണ ചോദ്യങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല " അവൻ അവളുടെ അടുത്ത് നിന്നു. അവർ തമ്മിൽ ചൂണ്ടുവിരലിന്റെ അകലം നിറഞ്ഞു. അവൾ അവനെ തിരിഞ്ഞ് നോക്കിയില്ല മറുപടി നൽകിയില്ല.

" ട്രസ്റ്റ്‌ മി ഞാൻ ആരോടും പറയില്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ? താനും സുദീപും തമ്മിൽ റിലേഷൻ ഉണ്ടായിരുന്നോ ഐ മീൻ ലവ്? " അവന്റെ ചോദ്യങ്ങൾ അവൾക് അവളെ തളർത്താനുള്ള അസ്ത്രം പോലെ തോന്നിച്ചു. ആ അസ്ത്രം തട്ടുന്നിടമെല്ലാം വേദനിച്ചു വല്ലാതെ വേദനിച്ചു. പക്ഷെ തോറ്റു കൊടുക്കാൻ ഇഷ്ടമില്ലാത്ത പോലെ അവളുടെ കണ്ണുകൾ ഈറനണിന്നില്ല മുഖത്ത് വിരഹം നിഴലിച്ചില്ല സദാ ചുണ്ടുകൾ വിജയികളുടെ ചിരി നിലനിർത്തി.

" ഒരു സീനിയർ ആയ പയ്യനോട് ലവ് മാത്രമേ ഉണ്ടാകൂ? എന്തൊരു മനുഷ്യനാ താനൊക്കെ? ഒരു പെണ്ണും ആണും തമ്മിൽ ലവ് എന്നതിലുപരി മറ്റൊന്നും ഉണ്ടായിക്കൂടെ? " അവളുടെ ചോദ്യത്തിലവൻ തോറ്റുപോകുമെന്നവൾ നിനച്ചു.

" ലവ് എന്ന് പറഞ്ഞാൽ പ്രണയം മാത്രമാണോ ഒരമ്മയോട് മകൻ ഐ ലവ് യു എന്ന് പറഞ്ഞാൽ പ്രണയമാണോ? സഹോദരി സഹോദരനോട് ഐ ലവ് യു എന്ന് പറഞ്ഞാൽ പ്രണയമാണോ? " അവന്റെ മുഖത്ത് അപ്പോഴും പുഞ്ചിരി തങ്ങി വിജയിയുടെയോ തൊറ്റവന്റെയോ ആയിരുന്നില്ല അവളോട് കൂടുതൽ സംസാരിക്കാൻ കൂടുതൽ അടുക്കാൻ കഴിഞ്ഞതിലുള്ള കാമുകന്റെ സന്തോഷം മാത്രമായിയുന്നത്.

ഇല്ല അവൻ തോറ്റില്ല അവന്റെ പത്തി താണില്ല. അവന്റെ മുഖത്തെ സന്തോഷം അത്‌ വിജയിയുടെ ചിരിയാണെന്നവൾ നിനച്ചു. അവൾക്ക് അവനോട് വല്ലാത്ത വെറുപ്പും ദേഷ്യവും തോന്നി. അവനോട് കടുത്ത പക തോന്നി. അവളുടെ മൂക്ക് ചുവന്നു.

" പാർവണ എന്തിനിത്ര ദേഷ്യം? ദേഷ്യം നല്ലതല്ല " സന്ദീപ് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. അവൾ അവന്റെ കണ്ണുകളിലേക്ക് ദേഷ്യത്തോടെ നോക്കി.

" ഞാൻ ദേഷ്യപിടിക്കണോ ചിരിക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും " അത്‌ കേട്ടതും അവൻ പുഞ്ചിരി തൂകി.

" കാം പാർവണ റിലാക്സ് " അവന്റെ സംസാരം അവളിൽ വല്ലാത്ത ആരോചകത്വം സൃഷ്ടിച്ചു.

" എന്റെ പ്രെസെൻസ് തനിക് ഫീൽ ബാഡ് ആണെന്ന് തോനുന്നു ഞാൻ പോകാം കൂൾ ആയിട്ട് ഇരിക്ക് " അവൻ അവളുടെ തോളിൽ സ്നേഹത്തോടെ തട്ടി. അവൾ ഈർഷ്യയോടെ അവനെ തറപ്പിച്ചു നോക്കി. അവൻ അപ്പോഴും ചിരിച്ചു.

തേർഡ് പീരിയഡ് കഴിഞ്ഞ് ജിത ടീച്ചർ സ്റ്റാഫ്‌ റൂമിലേക്ക് വന്നു. സന്ദീപിന്റെ മുഖത്തെ ചിരി കണ്ട് ജിത ടീച്ചർ അവനടുത്തേക്ക് നടന്നു.

" പുറത്ത് പാർവണ ടീച്ചർ മാനം നോക്കി നിക്കുന്നുണ്ട് ഇവിടെ സാറിരുന്ന് ചിരിക്കുന്നു സംതിങ് ഫിഷി ആണല്ലോ സാറെ " ജിത ടീച്ചർ കളിയോടെ ചോദിച്ചു.

" മ്ച്ചും ഒന്നുല്ല " സന്ദീപ്

" അതെന്താ സാറെ ഒന്നുല്ലാത്തെ " ജിത ടീച്ചർ കണ്ണുകൾ കുറുക്കി തമാശയോടെ ചോദിച്ചു.

" ഏയ് ടീച്ചർ അവളോട് ഇതേ പോലെ സംസാരിക്കണ്ട കടിച്ചു കീറി തിന്നും " സന്ദീപ് ചിരിയടക്കി.

" എന്തുപറ്റി? സാറെന്താ ടീച്ചറോട് പറഞ്ഞെ " ജിത ടീച്ചർ

" ഒന്നുല്ല വെറുതെ സംസാരിച്ചു ഇങ്ങനെ... എവിടെയൊക്കെയോ എത്തി സംസാരിച്ചിട്ട് ടീച്ചർ ഇഷ്ടല്ലാത്ത കാര്യമായിരുന്നു അപ്പോഴല്ലേ മനസ്സിലായെ ആളൊരു കലിപ്പത്തി ആണെന്ന് " സന്ദീപ് കണ്ണിറുക്കി ചിരിച്ചു.

" സാറിന്റെ സൈക്കോളജി പുറത്തെടുത്തുണ്ടാകും " ജിത ടീച്ചർ അവനെ കല്ലിച്ചു മുഖത്തോടെ നോക്കി. അവൻ ചിരിച്ചു.

💛✨️

ഒരു മാസം ആരോടും ചോദിക്കാതെ കടന്നു പോയി. സന്ദീപ് പാർവണയോട് അടുക്കാൻ ശ്രമിക്കുന്തോറും അവൾ ദേഷ്യത്തോടെ അവനോട് സംസാരിക്കും. അവനെ കൂടുതൽ കൂടുതൽ അകറ്റാൻ ശ്രമിക്കുന്നതോറും അവൻ കൂടുതൽ കൂടുതൽ അവളിലേക്ക് അടുക്കാൻ പരിശ്രമിച്ചു.

പ്യൂൺ ഗോപാലനോട് അവളുടെ അഡ്രെസ്സ് ചോദിച്ചപ്പോൾ അയാൾക്ക് അറിയില്ല ഡീറ്റെയിൽസ് ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് മറുപടി കിട്ടിയത്. പ്രിൻസിപ്പാലിനോട് ചോദിച്ചറിയാനാണെകിൽ അവൻ വല്ലാതെ ലജ്ജ തോന്നി. അതുകൊണ്ട് അതിനവൻ തുനിഞ്ഞില്ല. അതിനിടയിൽ കിരണിന്റെയും ജിത ടീച്ചറുടെയും വേറെ ചില കളിയാക്കലുകളും നിറഞ്ഞ് ദിവസങ്ങൾ മറഞ്ഞു നീങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം

സന്ദീപ് സ്റ്റാഫ്‌ റൂമിൽ ഇരിക്കുകയായിരുന്നു പാർവണയും ജിത ടീച്ചറും കിരണുമെല്ലാം ക്ലാസ്സിലും പോയിരിക്കുകയാണ്. അവൻ ഗോപാലനോട് ചായ കൊണ്ടുവരാൻ പറഞ്ഞ് ഫോണിൽ നോക്കിയിരിക്കുകയാണ്.

" മാഷേ... " സന്ദീപ് തലയുയർത്തി നോക്കി. സ്റ്റാഫ്‌ റൂമിലേക്ക് കയറി വന്ന ആളെ കണ്ട് അവന്റെ മുഖത്തെ ഭാവം മാറി സുദീപിനെ കണ്ടതിൽ സന്തോഷിക്കണോ അതോ പാർവണയുടെ പ്രതികരണം എങ്ങനെയാവും എന്നോർത്തു ആകുലതപ്പെടണോ? അവൻ വരുത്തി കൊണ്ട് വന്ന ചിരിയോടെ സുദീപിനെ വരവേറ്റു.

" സുഖമാണെന്ന് കരുതുന്നു എനിക്ക് സുഖമാണ് " സുധീപ് നിറഞ്ഞ ചിരിയോടെ കണ്ണുകൾ ചിമ്മിയടച്ചു.

" ഹ്മ്മ്... സുഖം തന്നെ... ജോയിൻ ചെയ്യാനായോ " സന്ദീപ്

" പിന്നേ ജോയിൻ ചെയ്യണ്ടേ ഇല്ലെങ്കി കൂടെ കൂട്ടിയ ആളെ പട്ടിണിക്കിടേണ്ടി വരില്ലേ " സുധീപ്

" അത്‌ ശെരിയാണ്... വൈഫ് എന്ത് പറയുന്നു " സന്ദീപ്

" അവൾക്ക് സുഖം കൂടെ വന്നിട്ടുണ്ട് " സുധീപ്.

സന്ദീപ് ചുറ്റും പരതി. അവിടെങ്ങും കീർത്തന ഇല്ലെന്ന് മനസ്സിലായതും സുദീപിനെ തിരിക്കെ നോക്കി.

" ഇന്ന് കേറുന്നില്ല "

" ഇല്ലാ നാളെ മുതൽ ഇന്ന് വെറുതെ അവൾക് കോളേജ് കാണണം എന്ന് അപ്പൊ കൊണ്ട് വന്നതാ "

" ഹ്മ്മ് എന്നിട്ടാളെവടെ "

" അവൾ ജിത ടീച്ചറുടെ അടുത്ത് വരാന്തയിൽ "

" മ്മ്ഹ്ഹ് " അപ്പോഴേക്കും ബെൽ മുഴങ്ങി.

" എനിക്കെ ക്ലാസ്സ്‌ ഉണ്ട് പോട്ടെ ഉച്ച കഴിഞ്ഞല്ലേ പോകുന്നത് " സുധീപ് തലയാട്ടി. സന്ദീപ് ബുക്ക്‌ എടുത്ത് നടന്നകന്നു. അവന്റെ മനസ്സ് പാർവണയെ കുറിച്ചോർത്തു വേവലാതി പെട്ടു.

" പ്രണയമായിരുന്നോ അവർക്കിടയിൽ അഥവാ ഫ്രണ്ട്ഷിപ്? എന്തിനാ അവൾ ഇങ്ങനെ അവന്റെ പേര് കേൾക്കുമ്പോൾ തന്നെ ഡെസ്പ് ആകുന്നത് " അവന്റെ ചിന്തകൾ ദിശയരിയാതെയൊഴുകി.

എങ്ങെനെയൊക്കെയോ അവൻ ക്ലാസ്സ്‌ എടുത്തു കഴിച്ചു. അവൻ ക്ലാസ്സിൽ നിന്ന് വേഗത്തിൽ ഇറങ്ങി പാർവണയുടെ ക്ലാസ്സിന് മുന്നിൽ വന്ന് നിന്നു. അവളപ്പോഴും ക്ലാസ്സ്‌ എടുക്കുന്ന തിരക്കിലായിരുന്നു.

" ഇന്നത്തേക്ക് ഇവിടെ നിർത്തുവാണ് എടുത്തത് വരെ പഠിച്ചിട്ട് വരില്ലെന്നറിയാം എന്നാലും പറയുവാണ് പഠിക്കണം " അവളുടെ വാക്കുകൾ കേൾക്കവേ അവനിൽ പുഞ്ചിരി വിടർന്നു. വിദ്യാർഥികളുടെ ചിരിയൊലികൾ ഉയർന്നു. അവൾ ഇറങ്ങി വന്നതും പുറത്ത് നിന്ന് ചിരിക്കുന്നവനെ കണ്ട് അവൾ നെറ്റിച്ചുളിച്ചു. അവളുടെ മൂക്ക് ചുവന്നു.

അവൻ അവളുടെ നാസിക ചുവന്നു വരുന്നത് കൗതുകത്തോടെ നോക്കി നിന്നു. അപ്പോഴേക്കും വിദ്യാർഥികൾ ഇറങ്ങി വന്നു. അവനെ കണ്ട് വിദ്യാർഥികൾ ബഹുമാനത്തോടെ ചിരിച്ചു. അവൾ അവനെ വകവെക്കാതെ നടന്നകന്നു. അവൻ അവൾക്ക് പിന്നാലെ നടന്നു.

" എന്റെ പാർവണേ നീയിങ്ങനെ ഓടിയാലോ എനിക്കൊരു കാര്യം പറയാനുണ്ട് " അവൾ കേൾക്കാത്ത പോലെ നടന്നു. കൂട്ടം കൂടിയ വിദ്യാർഥികൾക്കിടയിലൂടെ അവളുടെ ചുവടുകൾക്ക് വേഗതയേറി.

സ്റ്റാഫ്‌ റൂമിനടുത്തെത്തിയപ്പോൾ അവന്റെ നെഞ്ചിടിപ്പേറി. അവൻ ചുറ്റും നോക്കി. സ്റ്റാഫ്‌ റൂമിൻ അടുത്ത് രണ്ടാൾക്ക് കയറി നിൽക്കാനുള്ള ഗ്യാപ്പ് വിട്ടാണ് സ്റ്റാഫിന്റെ വാഷ്റൂം. അവിടെ ആരുമില്ലെന്ന് കണ്ട് അവന്റെ ബുദ്ധിയിൽ പെട്ടെന്നൊരു ഐഡിയ തെളിഞ്ഞു.

ഇരുവരും അവിടെയെത്തിയതും പൊടുന്നനെയവൻ അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി അവളെ ആ ഗ്യാപ്പിലേക്ക് വലിച്ചു. അവൾ ഞെട്ടി. അമ്പരപ്പ് വിട്ട് മാറിയവൾ അവനിൽ നിന്നും കുതറി. അവൻ അവളിൽ കൊടുക്കുന്ന ഭലം കൂട്ടി.

" അടങ്ങി നിക്കെന്റെ പെണ്ണെ ഒരു കാര്യം പറഞ്ഞു കഴിഞ്ഞാൽ നിന്നെ വിടാം " അവളതൊന്നും ശ്രദ്ധിക്കാതെ വീണ്ടും കുതറി എന്നാലവന്റെ കരുത്തിൽ അവൾ ദുർബലയായി. അവൾ അവനെ ദേഷ്യത്തോടെ നോക്കി.

അവളുടെ ചുവന്ന മൂക്കിലേക്ക് അവന്റെ കണ്ണുകളെത്തി. അവനവിടെ ദന്തങ്ങളാഴ്ത്താൻ കൊതിച്ചു.

" ആാാ " അവളലറിയതും അവൻ ഞെട്ടി. അവൻ പെട്ടെന്ന് തന്നെ അവളുടെ വായിൽ കയ്യമർത്തി.

" ഞാനൊന്ന് പറയട്ടെ കൊച്ചേ... ഒത്തിരി ഇഷ്ട്ടാ നിന്നെ ഒത്തിരി അമ്മയോട് പറഞ്ഞിട്ടുണ്ട് ഞാൻ വീട്ടിൽ വന്ന് ചോദിക്കാൻ അഡ്രസ് തരണം അനുവാദാമില്ലാതെ തൊട്ടതിനും കയറി പിടിച്ചതിനും റിയലി സോറി " അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ക്ഷമാപണം നടത്തി. അവളെവന്റെ കൈ തട്ടി മാറ്റി കവിളിലാഞ്ഞടിച്ചു.

അതെല്ലാം പ്രതീക്ഷിച്ചപോൽ അവൻ ചിരിച്ചു കൊണ്ട് കവിളിൽ തലോടി. അവൾ വെറുപ്പോടെ അവനെ തട്ടി മാറ്റി ദേഷ്യത്തോടെ മുന്നോട്ട് നടന്നു. അവളുടെ പോക്കും നോക്കി അവൻ നിമിഷങ്ങൾ നീക്കി. പെട്ടെന്ന് സുദീപിന്റെ കാര്യം ഓർമ വന്നതും അവൻ ഈർഷ്യയയോടെ തലക്കടിച്ചു.

" പറയാൻ വന്ന കാര്യം മറന്നു ശേ " അവൻ വേഗത്തിൽ അവിടെന്ന് ഓടി. അപ്പോഴേക്കും അവൾ സ്റ്റാഫ്‌ റൂമിലേക്ക് കയറിയിരുന്നു. അവൻ നെഞ്ചിടിപ്പോടെ അകത്തേക്ക് ഓടി കയറി.

അവൾ സീറ്റിൽ ചാഞ്ഞിരിക്കുന്നു. അവനെ കണ്ടതും ദേഷ്യത്തോടെ തറപ്പിച്ചു നോക്കി. അവൻ അവളെ ആശ്വാസത്തോടെ നോക്കി കൊണ്ട് ചുറ്റും പരതി.

" ഇല്ല അവനവിടെ ഇല്ല... പിന്നെ എവിടെ പോയി? ഉച്ചകഴിഞ്ഞല്ലേ പോകുന്നുള്ളൂ എന്ന് പറഞ്ഞത് " അവന്റെ നെറ്റി ചുളിഞ്ഞു.

അവളും ജിത ടീച്ചറും ഒരുമിച്ചെഴുന്നന്നേറ്റു. അവനടുത്തെത്തിയതും അവളുടെ മൂക്ക് ചുവന്നു ദേഷ്യത്താൽ വെറുപ്പിനാൽ. അവൾ മുഖം തിരിച്ചു. അവൻ വേദനിച്ചില്ല അവന്റെ മനസ്സ് അവളുടെ അവഗണയെ പോലും പ്രണയിച്ചു. ദേഷ്യം വരുമ്പോൾ ചുമക്കുന്ന നാസികയെ അതിലേറെ പ്രണയിച്ചു. അവന്റെ ചൊടികൾ പുഞ്ചിരി തൂകി.

ജിത ടീച്ചറും അവളും വാഷ് റൂമിൽ പോയി കൈ കഴുകി വന്നു. അപ്പോഴും അവൻ വരാന്തയിൽ അവളെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

" വിശപ്പൊന്നൂല്ലേ സാറെ " തമാശരൂപേണ ജിത തന്നെ ടീച്ചർ ചോദിച്ചു. അവൻ ചിരിയോടെ തലയാട്ടി വാഷ് റൂമിലേക്ക് നടന്നു. അവളുടെ അരികെ എത്തിയപ്പോൾ അവൾ മുഖം തിരിച്ചു.

അവൻ വരുമ്പോൾ അവളും ജിത ടീച്ചറും കഴിക്കുകയാണ് അതിനിടയിൽ എന്തെല്ലാമോ സംസാരിച്ചു ചിരിക്കുന്നുണ്ട്.

" ജിത ടീച്ചറെ എന്റെ സീറ്റ്‌ " പാർവണയുടെ അടുത്തുള്ള ചയറിൽ ഇരിക്കുന്ന ജിത ടീച്ചറുടെ മേശക്കരുകിൽ വന്ന് നിന്നു.

" സാറിന്ന് അവിടെ ഇരി " ജിത ടീച്ചർ അവൻ മേൽച്ചുണ്ട് കടിച് പിടിച്ചു തലയാട്ടി.

അവൻ നല്ല വിശപ്പുള്ളത് കൊണ്ട് തന്നെയവൻ വേഗം ഇരിപ്പിടത്തിലേക്ക് ഇരുന്ന് ബാഗിൽ നിന്നും ടിഫിൻ എടുത്ത് മേശമേൽ വെച്ച് തുറന്നു. പതുക്കെ കഴിച്ചു തുടങ്ങി. അവന്റെ കഴിപ്പ് പകുതിയാവുന്നതിൻ മുന്നേ തന്നെ പാർവണ കഴിച്ചു കഴിഞ്ഞു.

" ഞാൻ കൈകഴുകി വരാം ടീച്ചറെ " ടിഫിൻ അടച്ചുകൊണ്ട് പാർവണ പറഞ്ഞു. അവർ സമ്മതമറിയിച്ചതും അവൾ ടിഫിൻ ഹാൻഡ് ബാഗിലേക്ക് വെച്ച് എഴുന്നേറ്റു.

" ആഹാ കഴിച്ചു വന്നോ രണ്ടാളും " ജിത ടീച്ചറുടെ ആഹ്ലാദം നിറഞ്ഞ ശബ്‌ദം ആർക്കുവേണ്ടിയാണെന്ന് നോക്കിയ പാർവണയും സന്ദീപും ഞെട്ടി.

കയ്യോട് കൈ കോർത്ത് സ്റ്റാഫ്‌ റൂമിലേക്ക് കയറുന്ന സുദീപും കീർത്തനയും. പാർവണയുടെ ഹൃദയം നുറുങ്ങി വല്ലാണ്ട് വേദനിപ്പിച്ചു. കണ്ണുകളിൽ സ്ഥാനം പിടിക്കാൻ ആർത്തിപ്പൂണ്ട കണ്ണുനീർ കണ്ണ് നിറച്ചു. അവൾക് കാഴ്ച അവ്യക്താമായി.

" പാറു... നീ ഇവിടെ ജോയിൻ ചെയ്തോ " കീർത്തന സുദീപിന്റെ കൈ വിടുവിച്ചു കൊണ്ട് അവക്കടുത്തേക്ക് പാഞ്ഞു വന്നു. സുധീപ് തറഞ്ഞു നിൽക്കുകയാണ് പ്രതീക്ഷിക്കാതെ കണ്ട ഏറ്റവും പരിചിതമായ അപരിചിതയെ. അവൻ പരവേഷം തോന്നി.

" നിന്റെ കണ്ണെന്താ നിറഞ്ഞേക്കുന്നെ " കീർത്തന വേവലാതിപ്പെട്ടു.

" കണ്ടിട്ട് കുറെ ആയില്ലേ പെട്ടെന്ന് കണ്ടപ്പോ സന്തോഷം കൂടിയപ്പോ " അവളുടെ ചുണ്ടിൽ വരണ്ട പുഞ്ചിരി തങ്ങി.

" അങ്ങനെ " കീർത്തന അവളെ പുണർന്നു. അവൾ തിരികെയും പുണർന്നു.

" ഞാൻ കൈകഴുകി വരാം നീയിവിടിരി " പാർവണ. കീർത്തന തലയാട്ടി. അവൾ ബലരഹിതമായ കാലുകളെ വലിച്ചു നടന്നു. അവന്റെ അടുത്തെത്തിയതും അവൾക് വല്ലാത്ത വേദന തോന്നി അതിലുപരി കഠിനമായ വെറുപ്പും. അവളുടെ നാസിക ചുവന്നു. അവൾ കണ്ണുനീരിനെ ശാസിച്ചു നിർത്തി അവനെ നോക്കാതെ നടന്നകന്നു.

" കീർത്തനക്കെങ്ങനെ പാർവണയെ അറിയാം?

അവളെന്റെ കൂടെ പഠിച്ചതാ " ജിതയുടെയും കീർത്തനയുടെയും സംസാരം അവൾ കെട്ടു. അവന്റെ ചുണ്ടിൽ എന്തെല്ലാമോ നേടിയ ചിരി തെളിഞ്ഞു.

ഇതെല്ലാം സന്ദീപ് വീക്ഷിക്കുന്നുണ്ടായിരുന്നു. " പ്രണയമോ?? " അവന്റെ നെഞ്ചിൽ സംശയം നിറഞ്ഞു. സുധീപ് പുറത്തേക്കിറങ്ങി. അവന്റെ പോക്ക് കണ്ട് സന്ദീപ് ഭക്ഷണത്തിലേക്ക് നോക്കി.

" ഭക്ഷണം വേസ്റ്റ് ആക്കരുത് അപ്പൂ ഒരു വറ്റ് ചോറിന് വേണ്ടി തെണ്ടുന്ന ഒരുപാട് പാവങ്ങൾ ഉണ്ട് എന്റെ മോൻ വേസ്റ്റ് ആകരുത് " അവന്റെ അമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ടവൻ വേഗത്തിൽ കഴിച്ചു.

പാർവണ നിറഞ്ഞ കണ്ണുകളെ തുടച്ചു. മുഖം കഴുകി. ശേഷം പുറത്തിറങ്ങി. അവളുടെ നെഞ്ചിടിപ്പ് വർധിച്ചു. സുധീപ് അവളെ നോക്കി വരാന്തയിൽ നിൽപ്പുറപ്പിച്ചത് കാണെ അവൾക്ക് വെറുപ്പ് തോന്നി ഒരേപോലെ സങ്കടവും. വീറോടെ സങ്കടത്തെ തട്ടിയകറ്റി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.

" പാർവണ... " അവന്റെ അടുത്തെത്തിയതും അവൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കാൻ വിസമ്മതം കാണിച്ചെങ്കിലും അറിയാതെ അവനെ തിരിഞ്ഞു നോക്കി. അവൻ അവളുടെ അടുത്തേക് നിന്നു.

" നീയെന്താ നിരാശ കാമുകി പട്ടം എടുത്താടുകയാണോ? വെരി പുവർ... " അവൻ അവളുടെ കാതോരം ചെന്ന് പറഞ്ഞു. അവളുടെ കണ്ണുകൾ തുളുമ്പി.

" എന്താ ഇവിടൊരു കുശുകുശുപ്പ് " സന്ദീപ് കിതപ്പടക്കി ചോദിച്ചു. സുധീപ് തലയുയർത്തി നോക്കി.

" ഏയ് ഒന്നുല്ല പരിചയം പുതുക്കിയതല്ലേ അല്ലെ പാ.. ർ... വാണേ അല്ല പാറൂസ് " സുധീപ് അവളുടെ കവിളിൽ പിച്ചി. അവൾ ദയനീയതയോടെ സന്ദീപിനെ നോക്കി. ശാസിച്ചു നിർത്തുന്ന കണ്ണുകൾ നിറഞ്ഞു വന്നവളുടെ.

" സാർ പോയി കൈകഴുകി വാ ഇല്ലെങ്കിൽ കല്യാണം വൈകും അല്ലെ മോളെ " സുധീപ് വീണ്ടും വീണ്ടും അവൾക്ക് നേരെ അമ്പുകൾ എറിഞ്ഞു വിട്ടു. അവൾ വേദനയോടെ പിടഞ്ഞു കൊണ്ടിരുന്നു.

" ഹ്മ്മ് " സന്ദീപ് അവളെ അസ്വസ്ഥമായി കണ്ണുകളോടെ നോക്കികൊണ്ട് നടന്നകന്നു.

" പാറു നീയൊരു അൺലക്കി ഗേൾ ആണല്ലോ സ്നേഹിച്ചിരുന്ന ഞാൻ നിന്നെ വേണ്ടെന്ന് വെച്ചു. നീയൊരു സ്ത്രീയാണോ " സുധീപ് അവൾക്ക് നേരെയെറിയുന്ന അമ്പുകളിൽ നിറച്ചു വിഷം തട്ടിയവൾ ശ്വാസം കിട്ടാതെ പിടഞ്ഞു.

സന്ദീപ് പെട്ടെന്ന് താന്നെ അവർക്കടുത്തേക്കെത്തി.

" പരിചയം പുതുക്കൽ കഴിഞ്ഞോ സാറെ " സന്ദീപ്

" അതൊരിക്കലും കഴിയില്ലല്ലേ പാറൂസ് " അവൾക്ക് രോഷം അധികരിച്ചു. അവൾ പൊടുന്നനെ സന്ദീപിന്റെ കയ്യിൽ കൈ കോർത്തു. പകപ്പോടെയവൻ അവളെ നോക്കി. അവൾ സന്ദീപിനോട് ചേർന്ന് നിന്നു. സുധീപ് ഇരുവരെയും അർത്ഥമറിയാതെ നോക്കി. അപ്പോഴേക്കും കീർത്തന വന്നു.

" ഞങ്ങളുടെ മാര്യേജ് ആണ് ഒഫീഷ്യലി ആയി ആരോടും പറഞ്ഞിട്ടില്ല ആദ്യം നിങ്ങളോട് തന്നെ പറഞ്ഞു... അല്ലെ സന്ദീപ് " പാർവണ സന്ദീപിന്റെ കയ്യിൽ കൈ മുറുക്കി. കാര്യം മനസ്സിലായ പോൽ സന്ദീപ് പെട്ടെന്ന് ചിരിച്ചു പിന്നെ തലയാട്ടി.

" അതെ... ഡേറ്റ് ഫിക്സ് ആകുമ്പോൾ പറയാം തീർച്ചയായും വരണം " സന്ദീപ്

" ʟᴇᴛꜱ ʙʀᴇᴀᴋ ᴜᴩ ᴩᴀᴀʀᴠᴀɴᴀ " ആ വാക്കുകൾ ഒരിക്കൽ കൂടെ പാർവണയുടെ ചെവിയിൽ അലയടിച്ചു. അവൾക് തല മന്ദിച്ചു. അവർ മൂന്ന് പേരും അവൾക് ചുറ്റും സംസാരിക്കുന്നതും ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞുള്ള ബെൽ അടിച്ചതൊന്നും അവൾ കേട്ടില്ല. സുദീപിന്റെ ഓർമകൾ അവളെ ചുട്ടു പൊള്ളിച്ചു.

ശാന്തമാവാൻ ഹൃദയം കൊതിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഹൃദയം എരിഞ്ഞു മിടിപ്പ് വർദ്ധിച്ചു.

" പാറു ഞങ്ങൾ പോട്ടെ " സുധീപ് അവളുടെ കയ്യിനെ കവർന്നു.

" മ്മ്ഹ്ഹ് " അവളവന്റെ കണ്ണുകളിലേക്ക് വേദനയോടെ നോക്കി. അവന്റെ കണ്ണിൽ നിഴലിക്കുന്നത് വിരഹത്തിന്റെ വേദനയോ? അതോ കീർത്തനയുമായുള്ള ജീവിതത്തിലെ സന്തോഷമോ? അവൾ കൈവിടുവിച്ചു. കീർത്തന അവളോട് യാത്രപറഞ്ഞു സുദീപിന്റെ കയ്യിൽ കൈ കോർത്തു. ഇരുവരും നടന്നകന്നു.

അവളുടെ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ ഉരുണ്ടുവന്ന് പൂഴി നിറഞ്ഞ നിലത്ത് ചിതറി. അവൾ വരാന്തയുടെ അരഭിത്തിയിൽ ചേർന്ന് നിന്ന് അവർ പോകുന്നത് നോക്കി നിന്നു. അവളുടെ തോളിലൂടെ കയ്യിട്ട് സന്ദീപ് അവളെ അവനോട്‌ ചേർത്തു നിർത്തി. അവൾപോലുമറിയാതെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.

കീർത്തന കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു സുധീപ് ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് മുകളിലേക്ക് നോക്കി.

സന്ദീപിന്റെ നെഞ്ചിൽ പതുങ്ങി വേദനയോടെ അവനെ നോക്കുന്നവളെ കാണെ അവനിൽ നിന്നും പൊടിഞ്ഞു പോയ കണ്ണുനീർ ആരെയും നോക്കാതെ മണലിൽ കുതിർന്നു.

" സുദീപേട്ടൻ എന്നെ വേണ്ടന്ന് വെച്ചാൽ ഉറപ്പായും ഞാൻ മരിക്കും കണ്ടില്ലേ ഈ കത്തി വെച്ച് ഞാൻ സ്വയമേ മരിക്കും " ഭ്രാന്തിയെ പോലെ തന്റെ മുന്നിൽ നിന്നും പറയുന്നവളെ കാണെ അവന്റെ മനസ്സ് മരവിച്ചു. പാർവണയെ ഓർത്തതും അവൻ വേദനയോടെ കീർത്തനയെ നോക്കി.

" ഇല്ല... എന്നെ സ്നേഹിക്കുന്ന വിശ്വസിച്ച് ഒരു പെണ്ണുണ്ട് അവളെ ചതിക്കാൻ എനിക്കാവില്ല കീർത്തന " അത്രയേ പറഞ്ഞുള്ളു അവൻ അതിനകം തന്നെയവൾ കത്തി കൊണ്ട് അവളുടെ കൈ മുറിച്ചു. ഒഴുകുന്ന കട്ട ചുവപ്പ് രക്തത്തിലേക്കും അവളെയും അവൻ പകപ്പോടെ നോക്കി. പെട്ടെന്നവളെ കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ അവന്റെ മനസ്സിൽ ശൂന്യത നിറഞ്ഞിരുന്നു.

അവളുടെ അമ്മയുടെ നിസ്സഹായത അച്ഛന്റെ യാചന അവൻ പാർവണയെ ഉപേക്ഷിച്ച് കീർത്തനയെ തന്റെ പാതിയാക്കാൻ തീരുമാനിക്കാൻ കാരണം.

പഴയതെല്ലാം ഓർക്കവേ അവൻ വേദനിച്ചു.

" സുദീപേട്ട കയർ " കീർത്തനയുടെ സന്തോഷം അവന്റെ വേദനയും നിസ്സഹായതയും. ഒരിക്കൽ കൂടെ അവൻ സന്ദീപിന്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുന്ന പാർവണയെ നോക്കി പിന്നെ കീർത്തനയെയും.

ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിന്ന് വളമാകു 🥀💔 എന്നവൻ ഓർത്തു വരുത്തി വെച്ച ചിരിയോടെ കാറിൽ കയറി. വണ്ടി നീങ്ങി.

" ഞാനുണ്ടാകും കൂടെ എന്ന് പറയണം എന്നുണ്ട് ബട്ട്‌ താൻ സമ്മതിക്കുമോ? " സന്ദീപ് അവളുടെ ചുമലിൽ തട്ടി ചോദിച്ചു. അവൾ തലയുയർത്തി നോക്കി.

" നാളെ മുതലവൻ ജോയിൻ ചെയ്യും ചുമ്മാ അവനെ പറ്റിക്കാനെങ്കിലും... അങ്ങനെ പറ്റിച്ചു പറ്റിച്ചു അവസാനം ഇഷ്ട്ടപ്പെട്ടു പോയാൽ ഈ നാടകം ജീവിതകാലം മുഴുവൻ തുടരാമല്ലോ " അവൻ കണ്ണിറുക്കി. അവൾ വേദനയിലും പുഞ്ചിരിച്ചു.

" പാതിവഴിയിൽ ഉപേക്ഷിക്കില്ലെങ്കിൽ... " അവളവനെ നോക്കി.

" വീട്ടഡ്രസ്സ് വേണം അമ്മയ്ക് വീട്ടിൽ വന്ന് ചോദിക്കാൻ ഇന്നലെ കൂടെ പറഞ്ഞെ ഒള്ളു അമ്മ ഉപേക്ഷിക്കില്ലെന്ന് ഉറപ്പ് തരില്ല കാരണം ജീവിതമാണ് ഓരോ നിമിഷവും നമ്മൾ പ്രതീക്ഷിക്കാത്ത പലതും നടക്കുന്നുണ്ട് എല്ലാം വിധിക്ക് വിട്ട് കൊടുക്കാം " അവൾക് ചിരി വന്നു സമ്മതമെന്നോണം തലയനക്കി.

" ʟᴇᴛꜱ ꜱᴛᴀʀᴛ ᴡɪᴛʜ yᴏᴜʀ ʙʀᴇᴀᴋ ᴜᴩ ᴩᴀᴀʀᴀᴠᴀɴᴀ ❤️‍🔥? " അവൾ അവനിലേക്ക് ഒന്നുകൂടെ ചേർന്ന് നിന്നു. അവരെ പ്രണയത്തിന്റെ തുടക്കം അറിയിച്ചുകൊണ്ട് തെന്നൽ ഒഴുകി. ഇളം ചാറ്റൽ അവരുടെ മുഖത്തേക് ചിതറി വീണു. അവനവളെ പൊതിഞ്ഞു പിടിച്ചു.

       

                      



Rate this content
Log in

Similar malayalam story from Drama