Hanoona Sayyidha

Tragedy

4.0  

Hanoona Sayyidha

Tragedy

അവസാനത്തെ കത്ത് 💔

അവസാനത്തെ കത്ത് 💔

5 mins
403


അൽഹംദുലില്ലാഹ്! ഇയ്യ് ഇനി നാട്ടിൽ തന്നെ നിന്നോ റാഫി ഇനീം ഈ മരുഭൂമീൽ ഇയ്യ് നിക്കണ്ട "


" പെട്ടെന്നെന്നെ ഇങ്ങളും വരാൻ നോക്കീം ഇക്ക എത്ര കാലം ഇനീം ഇവടെ "


" ഇന്ഷാ അല്ലാഹ് പടച്ചോന്റെ കൃപ കൊണ്ട് കടങ്ങളൊക്കെ വീടിയാൽ ഞാൻ നാട്ട്ക്ക് തിരിക്കും "


" ഒക്കെ ശെരിയാവും റാഫി " അയാൾ നിഷ്വസിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു.


റാഫി നാട്ടിലേക്ക് തിരികെ വരാനുള്ള തിരക്കിലായിരുന്നു. നാല് കൊല്ലത്തിനു ശേഷം ഉമ്മയെയും ഉപ്പയെയും ഭാര്യയെയും മകളെയും കാണുന്നതിന്റെ ആകാംക്ഷയും.

അവൻ ദിനങ്ങൾ ഓച്ചിഴയും പോലെ ഇഴഞ്ഞു നീങ്ങി. അവസാനം അവന്റെ കാത്തിരിപ്പിനൊടുവിൽ ആ സുദിനം വന്നു ചേർന്നു.


എല്ലാവരോടും യാത്ര പറഞ്ഞിറങ്ങോമ്പോൾ എന്തിനോ വേണ്ടി കണ്ണുകൾ ഈറനണിഞ്ഞു. നാല് കൊല്ലാതെ അവന്റെ പാർപ്പിടം അവിടുത്തെ സുഹൃത്തുക്കൾ തന്റെ സുഖങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെച്ച ദിനങ്ങൾ എല്ലാം ഓർക്കവേ ഹൃദയം നൊന്തു.


"ഷെരീഫ്ക്ക.... ജാബിറേ.... റിസ്‌വാനെ... പോകാണ് ഇടക്ക് വിളിക്കണം " റാഫി

അവരാരും മറുപടി നൽകിയില്ല പുഞ്ചിരിക്കുക മാത്രം ചെയ്തു. റാഫി യാത്ര പറഞ്ഞു അവന്റെ നാട്ടിലേക്ക് പറന്നുയർന്നു.


" ഹബീബി കം ടു കേരള " വാട്സാപ്പിൽ നാട്ടിലെ റാഫിയുടെ ഉറ്റ ചങ്ങാതിയായ അൻവറിന്റെ മെസ്സേജ്. അവന്റെ ചുണ്ടുകളിൽ പുഞ്ചിരി നിറഞ്ഞു. ആ യാത്രയുടെ ഉടനീളം അവന്റെ നാടും വീടും ഉമ്മയും ഉപ്പയും മകളും ഭാര്യയും ചങ്ങാതിമാരും നിറഞ്ഞു. അവരെല്ലാം തന്നെ കണ്ടാൽ ഞെട്ടും അതിലുപരി പരിഭവിക്കും പറയാതെ വരുന്നതിൽ.


" ഹലോ അൻവറേ ഇയ്യെവടെ "


" ബ്ലോക്ക്‌ ആണ് അരമണിക്കൂറിനുള്ളിൽ എത്തും "


" മ്മ്ഹ് " മൂളിക്കൊണ്ട് ഫോൺ കട്ട്‌ ആക്കി. അരമണിക്കൂർ തികയുന്നതിന് മുന്നേ തന്നെ അൻവർ എയർപോർട്ടിൽ എത്തിയിരുന്നു.


" അസ്സലാമുഅലൈക്കും " അൻവർ അവൻ നേരെ ഹസ്തധാനം നൽകി.


" വഅലൈക്കുമുസ്സലാം " ഹസ്തധാനം നൽകി ഇരുവരും പുണർന്നു.


" എന്തൊക്കെയുണ്ട് അൻവർ നാട്ടിലെ വിശേഷം "


" നാട്ടിലെന്താ മഴ വെയിൽ ഓണം ക്രിസ്തുമസ് പെരുന്നാൾ റമളാൻ മാറി മാറി വരുന്നു "


" തമാശയായാകും അല്ലെ " ഇരുവരും ചിരിച്ചു.


" ഞാൻ വരുന്ന കാര്യം നീ ആരോടും പറഞ്ഞിട്ടില്ലല്ലോ "


" ഇല്ലടാ നജീബിനോട് പോലും പറഞ്ഞിട്ടില്ല "


" സർപ്രൈസ് ആയിക്കോട്ടെ " അൻവർ ചിരിച്ചതെ ഒള്ളു. ഇരുവരും കോഴിക്കോട് വിമാനത്താവളം മുതൽ പാലക്കാട്‌ വരെ നാട്ടിലെ വിശേഷവും രാഷ്ട്രീയ ചർച്ചകളും അങ്ങനെ ഒരുപാട് സംസാരിച്ചു.


വീടിനടുത്തെത്തിയതും റാഫി കാർ നിർത്താൻ പറഞ്ഞു. വീട്ടിലേക്ക് നടന്നു നിലാവിന്റെ വെളിച്ചത്തിൽ ആ ഇരുനില വീട് ശോഭയാൽ തുടങ്ങുന്നത് പോൽ അവനനുഭവപ്പെട്ടു.


" കാളിങ് ബെൽ അടിക്ക് " അൻവർ


" വേണ്ട ഞങളുടെ മുറിയിലെ ജനൽ തട്ടി അവളെ ഒന്ന് പേടിപ്പിക്കട്ടെ " റാഫി അതും പറഞ്ഞുകൊണ്ട് അവരുടെ മുറിയുടെ ജനലിൽ ചെറുതായി തട്ടി. ജനൽ തുറന്നില്ല. വീണ്ടും തട്ടി തുറന്നില്ല വീണ്ടും ശക്തിയിൽ തട്ടി അവൻ ജനൽ തുറക്കപ്പെട്ടില്ല.


" എന്തേ പേടിച്ചോ ഓൾ " അൻവറിന്റെ അടുത്തേക്ക് നടന്ന് വരുന്ന റാഫിയെ കണ്ടവൻ ചോദിച്ചു.


" പേടിച്ചെന്ന് തോനുന്നു ജനൽ തുറന്നില്ല " റാഫി ചിരിച്ചു.


" ന്ന വിളിച്ചോക്ക് "


" വേണ്ട കാളിങ് ബെല്ലടിക്കാം "


" ഞാൻ എന്നോട് നേരെത്തെ പറഞ്ഞതല്ലേ അപ്പൊ ന്തായിന്നു "


" ഇപ്പൊ ഇയ്യ് പറഞ്ഞതന്നെ അല്ലെ കേക്കണേ ബാ " റാഫി


അവൻ കാളിങ് ബെല്ലടിച്ചു. ഒട്ടൊരു നിമിഷത്തിൻ ശേഷം വാതിൽ തുറക്കപ്പെട്ടു.


" റാഫി.... മോനെ " അവന്റെ ഉപ്പ അവനെ കണ്ട ആശ്ചര്യത്തിൽ വിളിച്ചു.


" ഉപ്പാ " അവൻ വിളിച്ചുകൊണ്ടു അവർക്കടുത്തേക്ക് നടന്നു അദ്ദേഹത്തെ പുണർന്നു. പിന്നീട് അവന്റെ ഉമ്മയും വന്നു പക്ഷെ ഭാര്യയും മകളും മാത്രം അവനെ കാണാൻ വന്നില്ല. കുറെ നേരെത്തെ സ്നേഹത്തിന് ശേഷം അവൻ ഭാര്യ റസിയ്യയെയും മകൾ ഐറയെയും ചോദിച്ചു.


" ഓഹ് തള്ളേം മാളും എട്ട് മണിക്ക് കെടക്കും പിന്നെ രാവിലെ ആ റൂം തൊറക്കൂ അത് വരീം ആരെന്നെ വിളിച്ചാലും തൊറക്കുല " അവന്റെ ഉമ്മ. അവൻ ആശ്ചര്യത്തോടെ അവരെ കേട്ടിരുന്നു. താൻ പോകുന്ന വരെ അങ്ങനെ ആയിരുന്നില്ല സുബിഹിക്ക് എഴുന്നേൽക്കും നമസ്കാരവും ഓത്തും കഴിഞ്ഞ് അടുക്കളേൽ കയറുമായിരുന്നു.


ഇന്ന് പ്പോ ഇയ്യ് ന്റെ ഒപ്പം കെടന്നോ ന്റെ കുട്ടീനെ നാല് കൊല്ലായില്ലേ കാണാതിരിക്കുണു.


" ശെരി ഉമ്മ അൻവറുണ്ട് പുറത്ത് അവനെ പറഞ്ഞയക്കട്ടെ "


" ശെരി ശെരി "


" അൻവറേ " അവനെ എവിടെയും കാണാതെ ആയപ്പോൾ റാഫി ഉറക്കെ അവന്റെ പേര് മന്ത്രിച്ചു. അൻവർ കുറച്ച് നേരത്തിനു ശേഷം കിതാപ്പോടെ റാഫിക്കരികിലേക്ക് ഓടിയെത്തി.


" ഇയ്യെന്തിനാ ഇങ്ങനെ ഓടുന്നെ ഈ പാതിരാത്രീല് "


" റസിയ്യ.... "


" റസിയ്യേ... ഓളെവിടെ " അൻവറവൻ മറുപടി നൽകാതെ കൈത്തണ്ടയിൽ പിടിത്തമിട്ട് റാഫി ആദ്യം പോയ വഴിയിലേക്ക് വേഗത്തിൽ അവനെ വീണ്ടും കൊണ്ടുപോയി.


റസിയ്യ കിടക്കുന്ന റൂമിന്റെ ഒരു ജനൽപാളി പാതി തുറന്ന് കിടക്കുന്നു താൻ കൊട്ടിയത് അതിനപ്പുറത്തുള്ളതായിരുന്നു ആദ്യമേ അത് കൊട്ടാമായിരുന്നു എന്ന ചിന്ത അവനിൽ മുളച്ചു ചിരി പൊട്ടി.


എന്നാൽ ആ ചിരിയെ പൂർണമായും ഭംഗം വരുത്തുന്ന കാഴ്ചയായിരുന്നു ആ തുറന്ന ജനൽപാളിയിലൂടെ കണ്ട കാഴ്ച.


രണ്ട് കാലുകൾ തൂങ്ങിയാടുന്നു. കാലിൽ നിന്ന് മേലേക്ക് അവന്റെ കണ്ണുകൾ ചലിച്ചു. സാരിത്തുമ്പിൽ കുരുങ്ങിയ റസിയ്യയുടെ കഴുത്ത് കണ്ണുകൾ തുറിച്ച് നാവുകൾ പുറത്തേക്കായി അവളുടെ മുഖം വികൃതമാക്കി.


അവന്റെ ഉള്ളിൽ സുന്ദരിയായ നിഷ്കളങ്കമായ മുഖം ബുദ്ധിയിലൂടെ മിന്നി മാഞ്ഞു. അവന്റെ മിഴികൾ എന്തിനോ വേണ്ടി അലഞ്ഞു. തേടിയതെന്തോ കണ്ണിൽ പെട്ട സന്തോഷമോ ദുഃഖമോ അവനിൽ നിസ്സാംഗത നിസ്സംഗത നിറഞ്ഞു. അവന്റെ മകൾ ഐറ ഉറങ്ങുന്നു. അവന്റെ നേത്രങ്ങൾ ഇരുവരിലും മാറി മാറി സഞ്ചരിച്ചെന്നല്ലാതെ അവൻ അവിടെ നിന്നും അനങ്ങിയില്ല.


അൻവർ അവനെ തട്ടി വിളിച്ചു. അവനിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. അൻവർ അവനെ ബലമായി അവിടെ നിന്നും ഹാളിലേക്ക് കൊണ്ടുപോയി.


നിലാവെളിച്ചതിൽ ശോഭയാൽ തിളങ്ങിയ ആ വീട് അസ്റാഈലിന്റെ ചിറകിനാൽ മൂടപ്പെട്ട് ശോഭ നഷ്ട്ടപ്പെട്ട പോൽ അനുഭവപ്പെട്ടു.


അടുത്ത ദിവസം റസിയ്യയ്യുടെയും മകളുടെയും ശരീരം പോസ്റ്റ്മോർട്ടത്തിനയ്ക്കേണ്ടി വന്നു.


" കുഞ്ഞിനെ വെഷം കൊട്ത്ത് കൊന്നിട്ട് അവളും ചത്തു പെഴച്ചോൾ 

കണ്ടില്ലേ എന്റെ മോൻ ഇപ്പൊ ഈ ഗതി വന്നില്ലേ "


റാഫിയുടെ ഉമ്മ അപ്പുറത്തെ വീട്ടിലെ സ്ത്രീയോട് പതം പറഞ്ഞു കൊണ്ടിരുന്നു.


" പെഴച്ചോളോ ഇയ്യെന്തൊക്കെ കദീസു ഈ പറീണെ അതും മരിച്ചുപോയ ഒരാളെ ചത്തുനൊക്കെ അന്റെ മരോൾ അല്ലെ "


" പെഴച്ചോള് തന്നെയാ ചാവ്ണീന്റെ മുന്നേ ഓൾക് ഒരു മാസം പള്ളീൽ ണ്ട് പോസ്റ്റ്മോർട്ടും റിപ്പോർട്ടിൽണ്ട് പോരാതേൻ ആ കുഞ്ഞിനേം എവന്റെയോ മുന്നിൽ കാഴ്ചവെച്ചിട്ട് പെഴപ്പിച്ട്ടാ പോയെ ശവം "


കേട്ടതൊന്നും വിശ്വസിക്കാനാവാതെ അയൽവാസി സൈന തറഞ്ഞു നിന്നു.


" പറയാൻ പറ്റോ ഐറ ആരടെ ചോര ആണ്ന്ന് ആർക്കറിയാം ഓൾക് കബറിലും തൊയിരം കിട്ടൂല ഇതൊക്കെ കേസ് ആകാതെ നോക്കാൻ കാസിക്ക ഒരുപാട് കഷ്ടപ്പെട്ടുക്കുണു "


റാഫിയുടെ നിലവിളി കേൾക്കെ കദീജ അകത്തേക്ക് ഓടി കയറി. അവൻ മുടിയിഴകളിൽ കൊരുത്തി പിടിച്ചു സമനില തെറ്റി അലറുകയായിരുന്നു. അവന്റെ ഉപ്പ കാസിമിനെയും കദീജയെയും കണ്ട നിമിഷം അവൻ അലമുറയിട്ട് കരഞ്ഞുകൊണ്ട് അവിടെ കണ്ട ഫ്ലവർ വെസ് കാസിമിന്റെ തലക്കെറിഞ്ഞു. അയാളുടെ തലയിൽ നിന്ന് രക്തം ഒലിച്ചിറങ്ങി. 


_______________🖤


റസിയ്യയുടെ മരണ ശേഷം റാഫി മൂകമായിരുന്നു അവരുടെ വേർപാട് അവനെ തളർത്തി. പോസ്മോർട്ടും റിപ്പോർട്ട്‌ വരുന്നതിന്റെ പിറ്റേ ദിവസം അവൻ മുറിയിലേക്ക് കടന്നു. അവന്റെ മിഴികൾ ആ റൂം മുഴുവൻ അലഞ്ഞു. റസിയ്യയുടെയും ഐറയുടെയും ഗന്ധം അവരുടെ ചിരികൾ ആ മുറിയിൽ അലയടിച്ചു. ഇളം തെന്നൽ അവനെ തലോടി. ഇളം തെന്നൽ അവനെ വരിഞ്ഞുമുറുക്കി. ഒരിളം തെന്നൽ അവന്റെ കാലുകളെയും.


ജനലിനടുത്തുള്ള ടേബിളിൽ ഐറയുടെ പുസ്തകങ്ങൾ താഴെ വീണു. അവനത് ഓരോന്നായി എടുത്ത് മേശമേൽ വെച്ചു. ഒരു പുസ്തകത്തിൽ നിന്നും ഒരു പേപ്പർ താഴെ വീണു. ആ പേപ്പറിൽ എന്തെല്ലാമോ വരഞ്ഞതായിരുന്നു. അവനത് നിവർത്തി. ആ പേപ്പറിൽ ഒരു സ്ത്രീയും പുരുഷനും നടുക്കായി ചെറിയ പെൺകുട്ടിയും. മൂവരും കൈകോർത്തു നിൽക്കുന്നു.


ആ ചിത്രം അവന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചു. എന്നാൽ മറുവശത്ത് റസിയ്യയുടെ കൈപ്പട. അതെല്ലാം അവന്റെ സമനില തെറ്റാൻ പാകമായുള്ളവയായിരുന്നു. ആ വരികൾ അവനെ തളർത്തിക്കൊണ്ടിരുന്നു.


" താനൊന്ന് വിളിച് വന്നിരുന്നെങ്കിൽ " 

____________🥀


അതെ ഇക്കാ എന്തുണ്ട് സുഖല്ലേ എനിക്കും മോൾക്കും സുഖം എന്ന് പറഞ്ഞാൽ കള്ളമാവും നിങ്ങൾക് കള്ളം പറീണത് പുടികുലലോ


ഇങ്ങൾ ഇനി എന്ന നാട്ട്ക്ക് വെരാ ഞാൻ ഈടെ കൊറേ ആയി കാക്കുണു ങ്ങളെ കാണാൻ ആ നെഞ്ചിലൊന്ന് മുഖം പൂഴ്ത്താൻ എന്റെ കണ്ണീരിന്റെ നനവ് പടർത്താൻ


ഇങ്ങക്കറിയോ കാമം തലക്ക് പുടിച്ചാ പിന്നെ ഉമ്മേം പെങ്ങളും മോളും ആണ് നൊന്നും നോക്കുല അത് ഞാൻ മനസ്സിലാക്കി


ഇന്നേ ഒരുപാട് വേനപ്പിച്ചു ഇക്കാ ന്റെ കയ്മ്മേൽ ഒക്കെ പൊള്ളിച്ചു കടിച്ചു പിച്ചി ചീന്തി ഒരുപാട് മുറിവേൽപ്പിച്ചു. ഞാൻ കൊറേ ആർത്തു കരഞ്ഞു അതൊന്നും കേട്ടില്ല. അതിലും വല്യ സങ്കടം ന്റെ കുട്ടി ണെ ക്കുറിച്ച് ആലോയിച്ചാണ് ഓൾ കുഞ്ഞല്ലേ അത് പോലും നോക്കാതെ ഒരിറ്റ് ദയ കാണിക്കാതെ വേനപ്പിച്ചു കൊന്നില്ലെന്ന് മാത്രം ന്റെ കുട്ടീനെ


ഇൻക്കും ഓൾക്കും ഇങ്ങളെ പ്പോ കാണണം ഇനിക്ക് അങ്ങട് പറക്കാനൊന്നും കഴീല്ലല്ലോ 

പ്പോ ആലോയ്ക്കാ ഒരു ചെറക് ണ്ടായിന്നേൽന്ന് ന്ന ഇന്ക് പറന്നെത്താലോ

പടച്ചോൻ അങ്ങനെ ഒക്കെ മൻഷമ്മാർക്കും കൊടുക്കണാർന്നു അല്ലെ ഇക്ക

ഉണ്ടായിരുന്നേൽ ഇങ്ങൾ പ്പോ കരീല്ലാ ഞാനും

നമ്മടെ മോൾക്കിങ്ങളെ കാണണന്ന് വാശി പുടിച്ച്ണ്ട് ഇപ്പൊ ഓൾക് നല്ലോം വാശി കൂടീക്കണ് ങ്ങടെ അതെ വാശിയ കിട്ടീക്ക്ണേ 


ന്റെ കുട്ടി അന്ന് ഒരുപാട് വേനച്ചു ഇനീം ഇബടെ നിക്കാൻ കഴീല്ല

കഴുകൻ കണ്ണുകളാണ് ന്റെ കുട്ടിക്കും ഇൻക്കും ചുറ്റും

അതും താമസിക്കുന്ന വീട്ടിൽ

ഉപ്പയുടെ സ്ഥാനം അല്ലെ ഞാൻ കൊടുത്തിട്ടുള്ള എന്റെ കുഞ്ഞിന്റെ ഉപ്പാപ്പ അല്ലെ മൃഗം പേടിയാവാണ് ഇത്രേം ദിവസം പുടിച്ചു നിന്നു പറ്റൂല അയാൾ പിന്നേം പിന്നേം വരാണ് ന്റെ കുട്ടിനീം ന്നേം പിച്ചി ചീന്താൻ പേടിയാവാണ് 

ങ്ങടെ അടുത്ത്ക്ക് വരാണ് ഞാനും മോളും ഞങ്ങൾ ഇങ്ങളെ കണ്ട്ട്ട് പോവും

പെട്ടെന്ന് വരണം ഞങ്ങളടുത്ത്ക്ക്

ശെരി ഇക്ക............


____________________🖤


അവനവരുടെ കൊച്ചു സ്വർഗമായിരുന്ന റൂമിലേക്ക് പ്രവേശിച്ചു.

അവൻ അലമാര തുറന്ന് അവളുടെ ഡ്രസ്സ്‌ എടുത്ത് മുഖത്തോട് അടുപ്പിച്ചു അവളുടെ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറി. കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു അവന്റെ മകളുടെ ഡ്രെസ്സും എടുത്തു. ഇരുവരുടെയും വസ്ത്രങ്ങൾ അവന്റെ കൈകൾ പൊതിഞ്ഞു.


അവൻ അവരുടെ കിടക്കയിൽ ഒരു വശത്തു അവളുടെ വസ്ത്രം വിരിച്ചു. മറു വശത്തു മകളുടെ വസ്ത്രം നിവർത്തി വിരിച്ചു. രണ്ടു വസ്ത്രങ്ങുളുടെയും നടുക്കായി അവൻ കിടന്നു. ഇരു വശങ്ങളിലേക്കും രണ്ട് കൈകളും വിടർത്തി വെച്ചു. അവന്റെ ശരീരത്തിലേക്ക് തണുപ്പരിച്ചു കയറി. 


അവന്റെ ഇരുവശവും ഐറയും റസിയയും ചുറ്റിപ്പിടിച്ചു. അവന്റെ നെഞ്ചിൽ തലചായ്ച്ചു. ഇരുവരും അവന്റെ ചൂടിൽ സുരക്ഷിതമായി സമാധാനത്തോടെ ഉറങ്ങി.



Rate this content
Log in

Similar malayalam story from Tragedy