Nibras Shameem

Drama Tragedy

3.5  

Nibras Shameem

Drama Tragedy

മോർഫിയസ്

മോർഫിയസ്

9 mins
233


ആറ് പേരടങ്ങുന്ന സുഹൃത്തുക്കളുടെ ഒരു കൊച്ചു കഥ... അത്ഭുതകരമായ ചില ശാസ്ത്രങ്ങളെക്കുറിച്ച് പഠിക്കാനിടയാക്കിയ അവരുടെ ഓരോ ജീവിതാനുഭവങ്ങളാണ് ഈ കഥയിലെ ഓരോ വരികളും.

ഇവിടെ നിന്ന് തുടങ്ങുക.


അനു, വിവേക്, റോയ്, അരുൺ, ദീപക്, ദാസ് എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. ബിടെക് വിദ്യാർത്ഥികളാണ്. കോളേജിലെ തന്നെ ഏറ്റവും അസൂയ തോന്നിപ്പിക്കുന്ന ഒരു ഗ്യാങ് ആയിരുന്നു ഇവരുടേത്. ഈ ഗ്യാങ് ലീഡ് ചെയ്തിരുന്നത് അനു ആണ്. ഇവർ 6 പേരും ചെറുപ്പം മുതലേ ഒരുമിച്ചാണ്. കോളേജ് ജീവിതമൊക്കെ ഭംഗിയായി മുമ്പോട്ട് പോയി കൊണ്ടിരുന്നു. പെട്ടെന്ന് ഒരു ദിവസം റോയിയുടെ പെരുമാറ്റം മാറിയ പോലെ അരുണിന് തോന്നി. റോയ് പഴയപോലെ ഒന്നും മിണ്ടിയില്ല. എപ്പോഴും മാറിയിരിക്കും. അരുൺ പോയ്‌ അവനോട് പ്രശ്നം ചോദിച്ചപ്പോൾ പറഞ്ഞില്ല. അരുണും വിവേകും ഒരുമിച്ച് പോയ്‌ റോയിയെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു, ' എന്താ നിന്റെ പ്രശ്നം? ഞങ്ങളോട് പറഞ്ഞൂടെ?'

കുറച്ചു നേരത്തേക്ക് റോയ് ഒന്നും മിണ്ടിയില്ല.


" ഞാൻ ഇന്ന് ഒരു സ്വപ്നം കണ്ടു, ഏകദേശം 4 മണി ആയിക്കാണും. സ്വപ്നം കണ്ട് ഞെട്ടി ഉണർന്നപ്പോൾ 4:20 ആയിരുന്നു. എനിക്കെന്തോ അത് കണ്ടപ്പോൾ മുതൽ ഒരു തരിപ്പ്. " റോയിയുടെ വാക്കുകൾ കേട്ട് അരുൺ അവനെ തുറിച്ചു നോക്കി. 

" അയ്യേ എടാ റോയ്, സ്വപ്നം കണ്ടതിനാണോ നീ ഇങ്ങനെ മിണ്ടാണ്ട് മാറി ഇരിക്കുന്നത്? എന്താ നീ കണ്ട സ്വപ്നം? "


"അനു എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് ഞാൻ സ്വപ്നം കണ്ടു," റോയിയുടെ മറുപടി കേട്ട് അരുണും വിവേകും പൊട്ടിച്ചിരിച്ചു. പിന്നെ ദീപകും ദാസും വന്നു.

" നീ എന്തിനാ സ്വപ്നം കണ്ടതും ആലോയ്ച്ചു നടക്കുന്നെ അത് വെറുമൊരു സ്വപ്നമല്ലേ? പിന്നെ അനു! അവളെ എല്ലാർക്കുമറിയാലോ, അവൾ നമ്മളുടെ ചങ്കാണ്. അവൾ നമ്മളോടാരോടും ഒരിക്കലും ഇങ്ങനെ പറയില്ല, ഇഷ്ടാണെന്നൊന്നും. "

പക്ഷേ ആ സ്വപ്നം കണ്ട നിമിഷം മുതൽ എനിക്കവളെ ഇഷ്ടമാണെന്ന് റോയ് പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും പരസ്പരം മുഖത്തേക്ക് നോക്കി...

"നീ വേണ്ടാത്ത പണിക്ക് പോയ്‌ ഓളോട് ഇഷ്ടമാന്നൊന്നും പറയണ്ട. ഓൾടെ സ്വഭാവം അനക്കറിയാലോ അല്ലെ?" എല്ലാവരും ഇതാണ് റോയിയോട് പറഞ്ഞത് പക്ഷേ റോയ് അത് കേട്ടില്ല.

അവൻ ഒരു ദിവസം അനുവിനെ കണ്ട് ഇഷ്ടമാണെന്ന് പറഞ്ഞു. പറഞ്ഞ നിമിഷം തന്നെ അനു അവനെ കേറി അടിക്കാൻ നോക്കി. അപ്പോൾ ദീപകും ദാസും വന്നവളെ പിടിച്ചുമാറ്റി... അനു വല്ലാതെ ദേഷ്യപ്പെട്ടു. അവൾക്കൊട്ടും ഇഷ്ടമായില്ല. അവനെ നമ്മുടെ ടീമിൽ നിന്ന് പുറത്താക്കണം എന്നുവരെ അവൾ പറഞ്ഞു. എല്ലാവർക്കും വിഷമമുള്ള കാര്യമായിരുന്നു അത്.


 "എടാ നമ്മളൊക്കെ ചെറുപ്പം മുതലേ ഒന്നല്ലേ? നീയെന്തിനാ വേണ്ടാത്ത പണിക്ക് പോയത്? ഓൾടെ സ്വഭാവം അനക്കറിയിന്നതല്ലേ? നമ്മക്ക് ഓൾ പറയുന്നതല്ലേ കേൾക്കാനാവു? ഓൾ അന്നെ ഒഴിവാക്കിയാലും അന്നെ നമ്മളാരും ഒഴിവാക്കില്ല എന്നാലും യ്യ് ഇവിടുന്ന് മാറണം എന്നാ ഓൾ പറയണത്."

ദീപക് സങ്കടത്തോടെ പറഞ്ഞു 

റോയ്ക്ക് ആ കോളേജിൽ നിന്നും മാറിനിക്കേണ്ട അവസ്ഥ വന്നു. അവൻ പോവുകയാണെന്നറിഞ്ഞ എല്ലാവരും വിഷമിച്ചു. അനു മാത്രം വിഷമിച്ചില്ല. അവൻ എന്തായാലും പോയെ പറ്റു എന്നവൾ വാശി പിടിച്ചു.

" ഓൾക്കൊരു പ്രത്യേക സ്വഭാവമാണ്, ഓൾക്കിഷ്ടല്ലാത്ത ന്തേലും സംഭവിച്ചാൽ പൊന്നുപോലെ സ്നേഹിക്കുന്നവരെ പോലും ഓൾ വെറുക്കും, അതാ ണ്ടായേ, ചെറുപ്പം മുതലേയുള്ള ചങ്കിനോടുപോലും."

കോളേജിലെ മറ്റു പലരും പറയുന്നത് കേട്ട് അരുണും ദീപകും ദാസും വിവേകിനും ഒക്കെ വിഷമം തോന്നി. റോയ് തുടർപഠനത്തിനായി കൊച്ചിയിലേക്കാണ് പോയത്.


2 മാസം കടന്നുപോയി... റോയിയെ കുറിച്ച് വിവരമൊന്നുമില്ല... വിളിച്ചിട്ട് ആർക്കും കിട്ടിയതുമില്ല. അവൻ നമ്പർ മാറ്റിക്കാണും, എങ്ങനാ അന്വേഷിക്കുക? എല്ലാവരും ഒരുപാട് ചിന്തിച്ചേലും ഒന്നും നടന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അനു 4 പേരുടെയും അടുത്തേക്ക് വന്നു.

" റോയിയെ കുറിച് വിവരമൊന്നുമില്ലല്ലോ, നിങ്ങളാരും വിളിച്ചില്ലേ? " അനുവിന്റെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി.

" നീയല്ലേ അവനെ പറഞ്ഞുവിട്ടത് ഇപ്പൊ യ്യ് എന്തിനാ അന്വേഷിക്കുന്നത്? " ദീപക് ചോദിച്ചു.

" എനിക്കെന്തോ അന്വേഷിക്കണമെന്ന് തോന്നി," അവളുടെ മറുപടിയിലും മുഖഭാവത്തിലും ഒരു മാറ്റാമുണ്ടായിരുന്നു.

" അവൾക്കെന്തോ കൊഴപ്പമുണ്ടല്ലോ!"


4 പേരും അവളുടെ അടുത്തേക്ക് പോയ്.‌

"അനു, നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?"

വിവേക് ചോദിച്ചു.

" ഏയ് ഇല്ല," ഉണ്ടെന്ന ഭാവത്തിലാണ് അനു മറുപടി കൊടുത്തത്

" കുഴപ്പമൊന്നുല്ല, ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു, ഏകദേശം 4 മണി ആയിക്കാണും അതുകണ്ടപ്പോൾ മുതൽ ഒരു തരിപ്പ്."

അനുവിന്റെ വാക്കുകൾ കേട്ട് ദീപകും വിവേകും ദാസും അരുണും വളരെ സംശയത്തോടെയും ഞെട്ടലോടെയും അവളെ നോക്കി...

റോയ് പറഞ്ഞ അതേ വാക്ക്, റോയിക്കുണ്ടായ അതേ മാറ്റം. സ്വപ്നം, 4 മണിക്ക്. എല്ലാവർക്കും വളരെ സംശമായി, ചോദ്യങ്ങളായി മനസ്സിൽ. പക്ഷേ ആരും അതൊന്നും മുഖത്തു കാണിച്ചില്ല.


" വെറുമൊരു സ്വപ്നമല്ലേ അയ്നെന്തിനാ യ്യ് ഇങ്ങനെ തരിച്ചു നിക്കണത്? എന്താ യ്യ് കണ്ട സ്വപ്നം?" അരുൺ ചോദിച്ചു ആ ചോദ്യത്തിന് അനു മറുപടി കൊടുത്തില്ല. അവളുടെ മുഖത്ത് ഭയമായിരുന്നു.

"സ്വപ്നം കണ്ട് ഇതുപോലെ റോയിയും ഞങ്ങളോട് പറഞ്ഞിരുന്നു, അവൻ കണ്ട സ്വപ്നം കോമഡിയായിരുന്നു, നീ അവനോടിഷ്ടമാണെന്ന് പറയുന്നതാണവൻ കണ്ടത്. അന്നുമുതൽ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു നടന്നതാ," ദാസിന്റെ വാക്കുകൾ കേട്ട് അനു വല്ലാതെ ഞെട്ടിപ്പോയി... വളരെ ഭയത്തോടെ എല്ലാവരെയും നോക്കി.

" എന്താ പ്രശ്നം? " എന്ന് 4 പേര് ചോയ്ച്ചപ്പോഴും പറഞ്ഞില്ല.

" നീ എത്ര തവണ ആ സ്വപ്നം കണ്ടു? " എന്ന വിവേകിന്റെ ചോദ്യത്തിന് അനു കൊടുത്ത മറുപടിയും ഞെട്ടിക്കുന്നതായിരുന്നു.

"4 തവണ കണ്ടു, എല്ലാ ദിവസവും 4 മണിക്ക് ശേഷമാണ്."

റോയിയും പറഞ്ഞ അതേ വാക്കായിരുന്നു ഇത്. ഇവർ രണ്ടുപേരും എന്തോ കണക്റ്റഡ് ആയ കാര്യമാണ് പറയുന്നത്. ദാസിനും വിവേകിനും ദീപകിനും അരുണിനും വല്ലാത്ത സംശയമായി. അവർ ഈ സ്വപ്നത്തെ കുറിച്ചറിയാൻ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചു.


"സ്വപ്നങ്ങളുടെ ലോകത്തെ കുറിച്ചു പറയാൻ ഒരുപാടുണ്ട്. വളരെ താല്പര്യമുണ്ടാവും... ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക.

നമ്മൾ ഉറങ്ങി കഴിഞ്ഞാൽ ഉറക്കത്തിനു രണ്ട് സ്റ്റേജ് ആണ് ഉള്ളത്. അതിൽ ഒന്നാണ് NREM എന്നുവെച്ചാൽ ' Non rapid eye movement '. ഈ സ്റ്റേജിലാണ് സ്വപ്നത്തിന്റെ 75-80 ശതമാനം, പക്ഷേ ഈ സ്റ്റേജിൽ നമ്മൾ കാണുന്ന സ്വപ്നം സിമ്പിൾ കാര്യങ്ങളായിരിക്കും. Less energy ആണ്... ആ സ്വപ്നങ്ങളൊന്നും നമ്മുടെ ഓർമയിൽ പോലും പിന്നീട് ഉണ്ടാവില്ല. രണ്ടാമത്തെ സ്റ്റേജ് ആണ് REM. എന്നുവെച്ചാൽ Rapid eye movement. ഇതിൽ സ്വപ്നത്തിന്റെ 20-25 ശതമാനമേ ഉള്ളു. ഈ സ്വപ്നം നമ്മൾ കാണുക ഏകദേശം ഉണരുന്നതിന്റെ കുറച്ചു മുന്പായിട്ടാണ്. പക്ഷേ ഈ സ്റ്റേജിൽ നമ്മുടെ ബ്രെയിൻ ഭയങ്കര ആക്റ്റീവ് ആയിരിക്കും. ഈ സ്റ്റേജിൽ കാണുന്ന സ്വപ്നം നമ്മുടെ ബ്രെയിനുമായി കമ്പയിൻ ചെയ്യും. ഒരു ട്രിക്ക് കളിക്കുന്ന പോലെയാണ് REM സ്റ്റേജിൽ കാണുന്ന സ്വപ്നം. അത് യഥാർഥ്യമായിരിക്കും. ഒന്നെങ്കിൽ കഴിഞ്ഞുപോയ യഥാർത്ഥ സംഭവങ്ങൾ ആയിരിക്കും അല്ലെങ്കിൽ വരാനിരിക്കുന്ന നടക്കാനിരിക്കുന്ന കാര്യങ്ങളായിരിക്കും. REM സ്റ്റേജിലെ സ്വപ്നങ്ങൾ യാഥാർഥ്യമാവാറുണ്ട്. ഈ സ്വപ്നങ്ങളുടെ സമയം 4:00 to 6 :00 ആവാം അല്ലെങ്കിൽ മറ്റെപ്പോഴും ആവാം. ഇത് അവസാന ഘട്ടമാണ്. "

സൈക്കോളജിസ്റ്റിന്റെ വാക്കുകൾ കേട്ട് 4 പേരും വളരെ അമ്പരന്നുപോയി...

REM സ്റ്റേജിൽ കണ്ട സ്വപ്നത്തെ കുറിച്ചാണ് റോയിയും അനുവും പറഞ്ഞത്. ആ രണ്ടു സ്വപ്നങ്ങളും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞു.


"റോയ് കണ്ട സ്വപ്നം യാഥാർഥ്യമായി അനുവിന് റോയിയെ ഇഷ്ടമാണെങ്കിലോ? അതായിരിക്കും അവൾ റോയിയെ കുറിച്ചന്വേഷിച്ചത്. പക്ഷേ അനു കണ്ട സ്വപ്നം എന്താണെന്ന് അറിയണം. അതിനെക്കുറിച്ചു ചോദിക്കുമ്പോഴൊക്കെ അവളുടെ മുഖത്തു ഭയമാണ്." ദീപക് പറഞ്ഞു.

അവർ ചോദിക്കുമ്പോഴൊന്നും അവൾ അതു പറയാൻ തയ്യാറായില്ല. അവൾ ഭയന്നുകൊണ്ടേയിരുന്നു. റോയിയെ വിളിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ ആർക്കും അവന്റെ നമ്പർ പോലുമറിയില്ലായിരുന്നു. അവർ 5 പേരും കൂടെ കൊച്ചിയിൽ റോയ് താമസിക്കുന്ന ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ അറിഞ്ഞത് റോയ് താമസിച്ചിരുന്ന ഫ്ലാറ്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു എന്നാണ്. എല്ലാവരും ഭയന്നു.


"ഇനിയെങ്കിലും നീ കണ്ട സ്വപ്നമെന്താണെന്ന് പറയെടീ!" അരുൺ വളരെ ദേഷ്യത്തോടെയും സങ്കടത്തോടെയും അനുവിനോട് ചോദിച്ചു.

അനു അപ്പോൾ കരയുന്നുണ്ടായിരുന്നു.

" റോയ് താമസിച്ചിരുന്ന ഫ്ലാറ്റ് തീ പിടിക്കുന്നതായാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്. പക്ഷേ അവനൊന്നും പറ്റിയില്ല... അവൻ മരിച്ചിട്ടില്ല എന്നാരോ പറയുന്നതായും സ്വപ്നത്തിൽ കണ്ടു," പറഞ്ഞു നിർത്തിയപ്പോഴും അവൾക്ക് കണ്ണീർ താങ്ങാനായില്ല. രണ്ടു മൂന്ന് ആഴ്ച അവർ അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒരു വിവരവും കിട്ടിയില്ല, റോയിയെ ഒരിക്കലും കാണില്ല എന്നോർത്തു എല്ലാവരും വിഷമിച്ചു. 4 പേരും അനുവിനെ വഴക്ക് പറഞ്ഞു.

" നീ ഒരൊറ്റൊരുത്തി കാരണമാണ് അവൻ ഇവിടേക്കുവന്നത്. എന്നിട്ടിപ്പോ എന്തായി? അവൻ മരിച്ചിട്ടുണ്ടാവുമോ? ബാക്കി സ്വപ്നം നീ കാണുമോ? അവനെന്താ സംഭവിച്ചത്?"


ഒറ്റ ചോദ്യങ്ങൾക്കും അവൾക്കും മറുപടി കൊടുക്കാനായില്ല അവൾ പൊട്ടികരഞ്ഞുകൊണ്ടേയിരുന്നു. അവൾ കാരണമുണ്ടായ പ്രശ്നങ്ങൾ ഓർത്തു വീണ്ടും വീണ്ടും കരഞ്ഞു. പിന്നീട് ഉറങ്ങിയപ്പോഴൊന്നും റോയിയെ കുറിച്ചൊന്നും സ്വപ്നത്തിൽ കണ്ടില്ല. തീപിടിത്തത്തിൽ പരുക്കേറ്റവരെ കുറിച്ചന്വേഷിച്ചപ്പോൾ ഒരു ആശുപത്രിയിൽ കുറെ പേരുണ്ടെന്നറിഞ്ഞു. അവിടെ ചെന്ന് രോഗികളുടെ പേര് ലിസ്റ്റിൽ നോക്കിയപ്പോൾ റോയ് മാത്യു എന്ന പേരും കണ്ടു. "അതേ ഇത് നമ്മുടെ റോയ് തന്നാണ്, അവൻ ഇവിടെയുണ്ട്." അരുൺ ഓടിവന്നു എല്ലാവരെയും വിവരം അറിയിച്ചു. എല്ലാവർക്കും സന്തോഷമായി.

" റോയ് ICU വിലാണ്. തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിരക്കിൽ മുകളിൽ നിന്ന് കാൽ തെന്നി നിലത്തേക്ക് വീണതാണ്, തലയ്ക്കു പരിക്കുണ്ട്, സീരിയസ് ആണ്... രക്ഷപ്പെടുമോ എന്നറിയില്ല " എന്ന ഡോക്ടറുടെ വാക്ക് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു.


അന്ന് എല്ലാവരും ആശുപത്രിയിൽ നിന്നു. ആ രാത്രി പെട്ടെന്ന് അനു ഞെട്ടി എഴുന്നേറ്റു. സമയം 4:30 അവൾ വല്ലാതെ വിറച്ചു. വെള്ളം കുടിച്ചുകൊണ്ടേയിരുന്നു. എഴുന്നേറ്റ് വരാന്തയിലേക്ക് പോയി... എല്ലാവരും അവളുടെ പുറകെ പോയി...

"അനു, എന്താ?എന്താ പ്രശ്നം?" ദാസ് ചോദിച്ചു. അവൾ ദാസിനെ കെട്ടിപിടിച്ചു കരഞ്ഞു... ആർക്കും ഒന്നും മനസ്സിലായില്ല... പക്ഷേ പിന്നീട് എല്ലാവരും സമയം നോക്കിയപ്പോൾ 5:00 AM. "ഇത് അതു തന്നെയാണ്, നീ റോയിയെ സ്വപ്നത്തിൽ കണ്ടോ?" അരുൺ അനുവിനെ നോക്കി ചോദിച്ചു. അവൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്... ഇടക്കിടക്ക് റോയ് കിടക്കുന്ന ICU വിലേക്കും നോക്കുന്നുണ്ട്... അവൾക്ക് കരച്ചിൽ നിർത്താനായില്ല... 5 പേരും റോയിയെ കാണാൻ ICU വിലേക്കു പോയി...

"നിങ്ങളൊക്കെ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെയുണ്ടെന്ന്?" റോയിയുടെ ചോദ്യം കേട്ട് എല്ലാവരും കണ്ണുനീർ തുടച്ചു... അനു പൊട്ടികരഞ്ഞുകൊണ്ടേയിരുന്നു.

" എനിക്കൊന്നും സംഭവിക്കില്ല," റോയ് പറഞ്ഞത് കേട്ട് അനുവിന് കണ്ണീർ താങ്ങാനായില്ല. അവൾ റോയിയുടെ കയ്യിൽ പിടിച്ചു കരഞ്ഞു. അവന്റെയടുക്കൽ ഇരുന്നു. റോയ് ഒന്നും മിണ്ടിയില്ല.

അവർ സംസാരിക്കട്ടെ എന്ന് വിചാരിച്ചു അരുണും ദീപകും ദാസും വിവേകും പുറത്തേക്കുപോയി...


"നീയെന്തിനാ കരയുന്നത്?" റോയിയുടെ ചോദ്യം കേട്ട് അനു കൂടുതൽ കരഞ്ഞു... അവൾക്ക് കരച്ചിൽ നിർത്താനായില്ല. അവൾ റോയിയുടെ കൈകളിൽ ചുംബിച്ചു. വീണ്ടും കരഞ്ഞു. "കരയണ്ട " എന്നും പറഞ്ഞു റോയ് അവളുടെ കൈ മുറുക്കെ പിടിച്ചു... പെട്ടെന്ന് അവന്റെ കൈ മെല്ലെ പിടുത്തം വിട്ട് പോകുന്നപോലെ അവൾക്ക് അനുഭവപ്പെട്ടു... തലകുനിച്ചു കരയുന്ന അനു പെട്ടെന്ന് തലയുയർത്തി... റോയിയുടെ കണ്ണുകൾ മെല്ലെ അടഞ്ഞുവരുകയാണ്...

" എനിക്കിപ്പോഴും നിന്നെ ഇഷ്ടമാണ്," അതായിരുന്നു അവസാനമായി റോയ് പറഞ്ഞത്... അനു പുറത്തേക്കു വന്നു... അരുണും ദീപകുമൊന്നും പുറത്തുനിന്നതും അവളെ വിളിച്ചതുമൊന്നും അവൾ അറിഞ്ഞില്ല, ICU വിനു പുറത്താളുകൾ കൂടിയതുമറിഞ്ഞില്ല... കാഴ്ചകൾ മങ്ങി എങ്ങോട്ടെന്നില്ലാതെ അവൾ ആശുപത്രിക്ക് പുറത്തേക്കിറങ്ങി...


REM സ്റ്റേജിലെ സ്വപ്നങ്ങൾ യഥാർഥ്യമാണെന്ന സൈക്കോളജിസ്റ്റിന്റെ വാക്കുകൾക്ക് മൂർച്ചയുണ്ട് എന്നത് അഞ്ചുപേരും വിശ്വസിച്ചത് റോയിയുടെ മരണത്തിനു ശേഷമാണ്. ആശുപത്രിയിൽ നിന്നും അനുകണ്ട സ്വപ്നം റോയിയുടെ മരണമാണെന്നും അതവൾ മറച്ചുവെച്ചതാണെന്നും 4 പേർക്കും മനസ്സിലായി. ആ സംഭവത്തിന്

ശേഷം 5 പേരും ഓരോ വഴിക്ക് തിരിഞ്ഞു. പഠനം കഴിഞ്ഞു എല്ലാവരും ജോലി തിരക്കുകൾ കാരണം ഓരോ കോണിലായി. പക്ഷേ ആ ബന്ധം അപ്പോഴും ശക്തമായി മുമ്പോട്ട് പോയികൊണ്ടിരുന്നു. 2 വർഷത്തിന് ശേഷം കോളേജ് റീ യൂണിയൻ മീറ്റിൽ എല്ലാവരും ഒന്നിച്ചു... ഓരോരുത്തരായും അവരുടെ കോളേജ് ജീവിതത്തിലെ നല്ലതായ അനുഭവങ്ങൾ പങ്കുവെച്ചു... പലരും തമാശകൾ പറഞ്ഞു, പാട്ടുപാടി, സ്റ്റേജിൽ കയറി ഡാൻസ് കളിച്ചു. കുറേ പേർ അവരുടെ ആഗ്രഹങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ പറഞ്ഞു. അനു ആകെ മാറിപോയിരുന്നു. അവൾ ഇപ്പോൾ പഴയ അനുവായിരുന്നില്ല...


ഓരോരുത്തരായി സംസാരിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ എന്താണ് നമ്മളൊക്കെ സ്പെഷ്യലായിട്ടു പറയുക എന്ന് അരുണും ദീപകുമൊക്കെ ചിന്തിച്ചു. കോളേജ് ദിനങ്ങളിൽ അവരുടെ ജീവിതത്തിനെ തന്നെ മാറ്റിമറിച്ച ഒരു അറിവായിരുന്നു അന്ന് സൈക്കോളജിസ്റ്റ് പറഞ്ഞ ഉറക്കത്തിന്റെ സ്റ്റേജും അതിന്റെ പിന്നിലെ രഹസ്യങ്ങളും.. സ്വപ്നങ്ങളുടെ ലോകത്തെ കുറിച്ചൊരുപാട് അറിയാനുണ്ട്. Science of sleep, Stages of dreams, Study of dreams തുടങ്ങിയ പല കാര്യങ്ങളും പറഞ്ഞു തുടങ്ങിയാലോ എന്ന് അരുൺ കുറേ ചിന്തിച്ചു... എല്ലാവർക്കും അതൊരു പുതിയ അറിവായിരിക്കും. പക്ഷേ REM സ്റ്റേജ്! ആ 5 പേരുടെയും ജീവിതം മാറ്റിമറിച്ച, ഉറ്റ സുഹൃത്തായ റോയ് അവരെ വിട്ടുപോവാനിടയായ ആ സംഭവം, നടുക്കിയ സ്വപ്നം... എല്ലാം ഓർക്കുംമ്പോൾ കണ്ണ് നിറഞ്ഞുപോവും... അനു ഇപ്പോൾ പഴയ ആളല്ല, പഴയ കോളേജിലെ അനുവല്ല... ഇപ്പോഴും ആ സൈക്കോളജിസ്റ്റ് പറഞ്ഞതിനെക്കുറിച്ച് അവളെ ഓർമിപ്പിക്കണ്ട എന്നവൻ കരുതി... റോയിയെ അവൾക്കിപ്പോഴും ഇഷ്ടമാണ്.. അവൻ കൂടെയുണ്ടെന്ന് അവൾ പറയാറുണ്ട്. അവൻ മരിച്ചിട്ടില്ല എന്ന് പറയാറുണ്ട്. അന്ന് ആ സംഭവത്തിന് ശേഷം അവൾ ഏറ്റവും വെറുത്ത ഒരു കാര്യമായിരുന്നു സ്വപ്നം. അവൾക്ക് സ്വപ്നം കാണാൻ ഇഷ്ടമില്ല. അവൾക്ക് ഉറങ്ങാൻ പോലും ഇഷ്ടമില്ല. ഉറക്കത്തിനും സ്വപ്നങ്ങൾക്കും പിന്നിലുള്ള ലോകത്തെ കുറിച്ചറിയാൻ അവൾക്ക് താല്പര്യം പോലുമില്ല... അതിനെ കുറിച്ചൊന്നും അറിയാൻ പോലുമവൾ ശ്രമിച്ചില്ല. സ്വപ്നങ്ങൾ യാഥാർഥ്യമാവുമെന്നും പലരും പറയുമ്പോഴും ചില സിനിമയിൽ കാണുമ്പോഴും അവൾ വിശ്വസിക്കില്ല. അവൾ സ്വയം ഒരു പുതിയ ആളായി മാറിയതാണ്. അവളുടെ കല്യാണം കഴിഞ്ഞതാണ്. അവളിപ്പോൾ പഴയ കാര്യങ്ങളൊന്നും ഓർക്കാറില്ല. ഓർക്കാൻ ശ്രമിക്കാറുമില്ല... ഉറക്കം,സ്വപ്നം എന്നതൊക്കെ അവളെ ഭയപ്പെടുത്തുന്ന കാര്യമായിരുന്നു...


ചെറുപ്പം മുതലേ പേടി സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന ആളായിരുന്നു അനു. ചില സ്വപ്നങ്ങൾ കണ്ടാൽ അവൾക്ക് തരിപ്പാണ്. അത് മനസ്സിൽ നിന്ന് മാഞ്ഞു പോവില്ല. അതിനെക്കുറിച്ചു തന്നെ ചിന്തിച്ചിരിക്കും. അന്ന് റോയിയെ കുറിച്ച് സ്വപ്നം കണ്ടപ്പോഴും ഇതായിരുന്നു സംഭവിച്ചത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി. ഭർത്താവിന്റെ പേര് റാം എന്നാണ്. റാമിനോട് അവൾ പഴയ കാര്യങ്ങളൊന്നും പറഞ്ഞില്ല. അന്ന് റോയ് മരിച്ചപ്പോൾ ദീപകും ദാസും പറഞ്ഞുകൊടുത്ത സൈക്കോളജിസ്റ്റിന്റെ ആ വാക്കുകളൊന്നും അവൾ പറഞ്ഞില്ല. ഉറങ്ങാൻ അവൾക്കു പേടിയാണ്. രാത്രി നേരം വൈകിയേ കിടക്കൂ. കിടന്നാൽ തന്നെ അവൾ റാമിനോട് ഒരുപാട് സംസാരിച്ചിരിക്കും. അവൻ അവളെ ഉറക്കാൻ നോക്കിയാൽ അവൾ ഉറങ്ങില്ല... പക്ഷേ അവൻ എന്തെങ്കിലും പറഞ്ഞു ഉറക്കും. എന്നാലും കൃത്യം 4 മണി ആയാൽ അവൾ ഞെട്ടി ഉണരും. പിന്നെ അവൾ ഉറങ്ങില്ല... ഉറക്കത്തിന്റെ 20-25 ശതമനുള്ള സമയങ്ങളിൽ കാണുന്ന സ്വപ്നം യഥാർഥ്യമാണെന്ന് വിശ്വസിക്കാനിടയായ റോയിയുടെ മരണത്തിനു ശേഷം മുഴുവൻ ഇതാണ് സംഭവിച്ചത്. 4:00 മണിക്ക് ഉണർന്നാൽ അവൾ ഉറങ്ങില്ല... ചിലപ്പോൾ രാത്രി തീരെ ഉറങ്ങില്ല...


അവളുടെ പ്രശ്നം മനസ്സിലാക്കാൻ വേണ്ടി റാം അരുണിനെയും ദീപകിനേയുമൊക്കെ വിളച്ചു കാര്യങ്ങളറിഞ്ഞു. റാം അവളെ ഡോക്ടറെ അടുത്ത് കൊണ്ടുപോയി ഉറക്കത്തിനുള്ള മരുന്ന് വരെ വാങ്ങി. ഡോക്ടറോട് അവൾ ഒന്നും തുറന്നു പറഞ്ഞില്ല. സൈക്കോളജിസ്റ്റ് എന്ന് കേൾക്കുന്നത് തന്നെ ഭയമാണ്. വെറുപ്പാണ്. ഉറങ്ങാനുള്ള മരുന്ന് കഴിക്കാനും അവൾ തയ്യാറല്ല. ഉറക്കമില്ലായ്മകൊണ്ട് പല രോഗങ്ങളും പിടിപ്പെട്ടു...


ഓരോ ദിവസവും റാം വിളിച്ചു ദാസിനോടും വിവേകിനോടുമൊക്കെ അനുവിനെ കുറിച്ചുപറയുമ്പോൾ അവർക്കൊക്കെ വിഷമം തോന്നും. എല്ലാം ഓർത്തപ്പോൾ psychology of dreams എന്ന കാര്യം സ്റ്റേജിൽ കയറി പറയണ്ട എന്ന് ദീപക് തീരുമാനിച്ചു. അവൻ ഉടനെ റാമിനെ വിളിച്ചു അനുവിനെ വീണ്ടും ഒരു ഡോക്ടറെ അടുത്ത് കൊണ്ടുപോവണമെന്ന് പറഞ്ഞു.ഡോക്ടറെ കാണാൻ വരാൻ പോലും അവൾക്കു താല്പര്യമുണ്ടായിരുന്നില്ല. റാം വാശി പിടിച്ചതുകൊണ്ട് മാത്രം അവൾ പോയി... രാത്രിയിൽ ഞെട്ടി ഉണരുന്നതും ഉറങ്ങാൻ പറ്റാത്തതും 4:00 മണിക്ക് ഉണരുന്നതുമൊക്കെ അവൾ ഡോക്ടറോട് പറഞ്ഞു.


"ഇത് ചിലരിലൊക്കെ കണ്ടുവരുന്ന പ്രശ്നമാണ്, പേടിക്കാനൊന്നുമില്ല. ഇവൾക്ക് REM sleep behaviour disorder ആയിരുന്നു, എന്നുവെച്ചാൽ ഉറക്കത്തിന്റെ അവസാന നിമിഷത്തിൽ കാണുന്ന സ്വപ്നം യഥാർഥ്യമാണെന്ന് അറിയുന്നതിന് മുൻപ് REM സ്റ്റേജിൽ സ്വപ്നം കാണുമ്പോൾ ശരീരം മൂവ് ചെയ്തുകൊണ്ടേയിരിക്കും. ചിലപ്പോൾ ഉറക്കെ സംസാരിച്ചെന്നു വരാം അല്ലെങ്കിൽ കിടക്കയിൽ നിന്നും ചാടിയെന്നു വരാം, അങ്ങനെ പലതും വരാം. ആ സ്റ്റേജിൽ കാണുന്ന സ്വപ്നങ്ങൾ എഴുന്നേറ്റു കഴിഞ്ഞാലും മനസ്സിലുണ്ടാവും. പേടിപ്പെടുത്തുന്നതാണെങ്കിൽ അത് നമ്മുടെ മനസ്സിൽ നിന്ന് വിട്ടു പോവുകയുമില്ല. പക്ഷേ ഇപ്പോൾ ഇവൾക്കു insomnia എന്ന രോഗമാണ്. എന്ന് വെച്ചാൽ രാത്രി ഉറങ്ങാൻ പറ്റില്ല... ഉറങ്ങിയാൽ തന്നെ പെട്ടെന്ന് ഉണരും, അത് മാനസികമായ എന്തോ മനസ്സിൽ നിന്നും വിട്ട് പോവാത്തതുകൊണ്ടാണ്. ഉറങ്ങാൻ ബുദ്ധിമുട്ട് തോന്നും. ഉണർന്ന് കഴിഞ്ഞാൽ തളർച്ച ഉണ്ടാവും, പിന്നെ ഉറങ്ങാൻ കഴിയില്ല. ഇതിനു മുൻപ് എന്തെങ്കിലും പേടിപ്പെടുത്തുന്ന സ്വപ്നം കണ്ടതോ അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചതോ ആണെങ്കിൽ ഒരു സാധാരണ മനുഷ്യരെ പോലെ സമയത്ത് ഉറങ്ങി സമയമാവുമ്പോൾ എഴുന്നേൽക്കണേൽ ഇവളെ കുറേ മാറ്റി കൊണ്ടു വരാനുണ്ട്."


ഡോക്ടറുടെ വാക്കുകൾ കേട്ട് റാം ഒന്നും പറഞ്ഞില്ല. എല്ലാത്തിനും പരിഹാരമുണ്ടെന്ന ഒരൊറ്റ വാക്ക് അവനിൽ വിശ്വാസമുണ്ടാക്കി. ഡോക്ടർ പറഞ്ഞ കാര്യമൊന്നും അവൻ അനുവിനോട് പറഞ്ഞില്ല. insomnia എന്ന രോഗത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പറഞ്ഞ ഓരോ വഴികളും റാം അനുവിനെ പറഞ്ഞു മനസ്സിലാക്കി. ഓരോ ദിവസവും ഉറങ്ങാനുള്ള ഒരു ടൈം ടേബിൾ തന്നെ ഉണ്ടാക്കി. മനസ്സൊന്നു ശാന്തമാക്കണം, വളരെ സമാധാനത്തോടെ ഉറങ്ങണം, സമാധാനത്തോടെ എഴുന്നേൽക്കണം, പെട്ടെന്ന് ഉറങ്ങാനുള്ള ഗുളിക കഴിക്കണം, ഉറങ്ങുന്നതിനു മുൻപ് ഒന്ന് കുളിക്കുന്നത് നല്ലതാണ് പക്ഷേ തൊട്ട് മുന്പായിട്ട് ഭക്ഷണമൊന്നും കഴിക്കരുത് തുടങ്ങിയ ഓരോ കാര്യങ്ങളും കൃത്യമായി ചെയ്യാൻ അവൾ മടിച്ചു... ഭയമായിരുന്നു മനസ്സിൽ... തനിക്ക് ഏറ്റവും പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുന്നതായി സ്വപ്നത്തിൽ കണ്ടാൽ അത് നേരിൽക്കാണാനുള്ള ശേഷിയില്ല എന്ന തോന്നൽ... ഉറക്കവും സ്വപ്നവും അതിനെക്കുറിച്ചുള്ള പഠനവുമൊന്നും ഒരു ചെറിയ കാര്യമല്ല, ചിലപ്പോൾ ജീവിതം പോലും മാറ്റിമറിക്കും എന്ന തോന്നൽ.


"നീ ധൈര്യമായി ഉറങ്ങണം. നിന്റെ മനസ്സിൽ സന്തോഷമായിരിക്കണം, സമാധാനമായിരിക്കണം... സന്തോഷമുള്ള കാര്യങ്ങൾ ഓർക്കുക അപ്പോൾ നീ സന്തോഷമുള്ള സ്വപ്നമേ കാണൂ." റാം എന്ത് പറഞ്ഞാലും അവൾക്കതൊന്നും ഏറ്റില്ല. "നിനക്കെന്തെങ്കിലും സംഭവിക്കുമോ "? എന്നാണവൾ തിരിച്ചു ചോദിച്ചത്. അവൾ ആ ടൈം ടേബിൾ പ്രകാരം ചെയ്യാൻ തയ്യാറായില്ല. മനസ്സിനെ എന്തെല്ലാമോ അലട്ടുന്നു, ഭയമാണ്... ഉറങ്ങണം, മനസ്സ് ശാന്തമാക്കണം എന്നൊന്നും തോന്നുന്നില്ല എന്ന അനുവിന്റെ വാക്കുകൾ കേട്ട് റാം ഒന്നും ചെയ്യാനറിയാതെ നിന്നു. Insomnia ഒരു ചെറിയ രോഗമല്ല, അത് മാറാൻ കുറച്ചു സമയമെടുക്കും എന്ന് പലരും പറയുന്നത് കേൾക്കുമ്പോൾ റാമിനും അറിയാൻ താല്പര്യം തോന്നി...


REM സ്റ്റേജ്, insomnia എന്താണിതൊക്കെ? Oneirology എന്ന് കേട്ടിട്ടുണ്ടോ? ഏകശാസ്ത്രം. സ്വപ്നങ്ങളെ കുറിച്ചുള്ള പഠനമാണ്. പണ്ട് ചിലർ പറഞ്ഞത് കേട്ടിട്ടുണ്ടാവും. നമ്മൾ എന്തെങ്കിലും വിചാരിച്ചു ഉറങ്ങാൻ കിടന്നാൽ അത് സ്വപ്നത്തിൽ കാണും, ചില സ്വപ്നങ്ങൾ യഥാർഥ്യമായി വരും. ചില യാഥാർഥ്യങ്ങൾ സ്വപ്നത്തിൽ കാണുകയും ചെയ്യും. അനുഭവമുള്ളവർ മറ്റുള്ളവരോട് പറഞ്ഞാൽ പോലും കേൾക്കുന്നവർ വിശ്വസിക്കില്ല. അതാണ് ഇതിന്റെയൊക്കെ പ്രത്യേകത! എല്ലാത്തിനെ കുറിച്ചും കൂടുതൽ പഠനം നടത്താൻ റാം തീരുമാനിച്ചു. അനുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന ലക്ഷ്യത്തോടെ ഒരു പഠനം നടത്താൻ തീരുമാനിച്ചു. സ്വപ്നങ്ങളെ കുറിച്ചുള്ള പഠനം. ഉറക്കത്തിന്റെ സ്റ്റേജുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്.


ചിലർ പറയും സ്വപ്നങ്ങൾ വെറും കെട്ടുകഥകളാണ്, അവയ്ക്കു നമ്മുടെ ചിന്തകളും വികാരങ്ങളുമായി ഒരു ബന്ധവുമില്ല എന്ന്. മറ്റു ചിലർ പറയും നമ്മുടെ മനസ്സിലെ ഓരോ ചിന്തകളും വികാരങ്ങളും സന്തോഷവും ഭയവുമെല്ലാം സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും അത് യാഥാർഥ്യമാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ നടന്നോണ്ടിരിക്കുന്ന കാര്യങ്ങളും നമ്മുടെ മനസ്സിലെ ചിന്തകൾക്കുമനുസരിച്ചാണ് സ്വപ്നം ഉണ്ടാവുന്നത് എന്നൊക്കെ. ഇതിൽ ഏത് വേണമെങ്കിലും വിശ്വസിക്കാം. ചിലർക്ക് സ്വപ്നം സന്തോഷമാണ്. മറ്റു ചിലർക്ക് ദുഃഖം അല്ലെങ്കിൽ പ്രതീക്ഷ. ദൈവമോ ബാഹ്യമായ മറ്റെന്തെങ്കിലും ശക്തിയോ മനുഷ്യർക്ക്‌ സന്ദേശം നൽകാൻ വേണ്ടിയാണ് സ്വപ്നങ്ങളെ ഉപയോഗിച്ചിരുന്നെതെന്ന് പണ്ടുള്ളവർ വിശ്വസിച്ചിരുന്നു


Rate this content
Log in

Similar malayalam story from Drama