ബ്രേക്ക് ദി ചെയിൻ
ബ്രേക്ക് ദി ചെയിൻ


ഞാൻ കൂട്ടിലകപ്പെട്ടിരിക്കുകയാണ്. ഇനി എന്തു ചെയ്യും? വല്ലാതെ 'ബോർ അടിക്കുന്നു, അമ്മേ.' അവൾ ഓരോന്നും പറഞ്ഞുകൊണ്ടേയിരുഞ്ഞു. അവൾക്ക് എന്തോ ഒരു ശല്യമായ തോന്നൽ. എന്തൊക്കെയോ തോന്നുന്നു. എന്താണെന്നറിയില്ല.
ചിലപ്പോൾ വീട്ടിൽ തന്നെ ഇരുന്നിട്ടായിരിക്കും ബോർ അടിക്കുന്നത്. കാരണം അവൾ 24 മണിക്കൂറും പുറത്തു പോകുന്ന കുട്ടിയായിരുന്നു. എപ്പോഴും കൂട്ടുകാരുമൊത്തു കറങ്ങി നടക്കലാണ് പതിവ്. അതാണ് അവൾക്ക് ഇഷ്ടവും. കൂട്ടുകാരികൾക്കും അതാണ് ഇഷ്ടം. ഇപ്പോൾ വീട്ടിനകത്തിരുന്നു അവർക്കും ബോർ അടിക്കുന്നുണ്ടാവും എന്ന് അവൾ വിചാരിച്ചു...
വീട്ടിനകത്തിരിക്കുമ്പോൾ എന്തൊക്കെ പണികൾ ചെയ്തു തീർക്കാനുണ്ട്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം. അച്ഛൻ അമ്മയോടൊപ്പം സംസാരിച്ചിരിക്കാം. പക്ഷേ അവൾക്കതൊന്നും പോരാ. അവൾക്ക് കൂട്ടുകാരികൾ തന്നെ വേണം. പുറത്തു പോവുകയും വേണം. പക്ഷേ ഇത് പുറത്തു പോവാൻ പറ്റിയ സാഹചര്യമല്ല. അങ്ങനത്തെ സമയമല്ല. എല്ലാവരും കൊറോണ എന്നൊരു ഭീകരതയെ ഭയന്നു
വീട്ടിലിരിപ്പാണ്. പുറത്തേക്കൊന്ന് ഇറങ്ങിയാൽ മതി, കൊറോണ നമ്മുടെ ദേഹത്ത് കയറാൻ. നമ്മുടെ സുരക്ഷ നമ്മൾ ഉറപ്പാക്കണം. നമ്മുടെ ജീവൻ നമ്മുടെ കയ്യിലാണ്. ഇന്ന് നാം സൂക്ഷിച്ചാൽ നാളെ നമുക്ക് സന്തോഷിക്കാം. ഇന്ന് നാം സൂക്ഷിച്ചില്ലെങ്കിൽ, നാളെ നമ്മൾ ദുഖിക്കും. കൂടുതൽ ജീവിക്കണമെങ്കിൽ ഇന്ന് നാം എല്ലാ ആഗ്രഹങ്ങളും അടച്ചു പൂട്ടി വീട്ടിനകത്തു തന്നെ ഇരിക്കണം. കൊറോണയെ അതിജീവിക്കണം, പോരാടണം, കൊറോണയുമായി ഏറ്റുമുട്ടി ആ യുദ്ധത്തിൽ ജയിക്കണം.
കൊറോണ എത്ര വരവ് വന്നാലും എത്ര നമ്മെ ഭയപ്പെടുത്തി കൊണ്ടിരുന്നാൽ പോലും ധൈര്യത്തോടെ മുന്നോട്ട് നീങ്ങണം. എല്ലാവരും ചേർന്ന് വിജയിക്കണമെങ്കിൽ, എല്ലാവരും ഒരുപോലെ തീരുമാനമെടുത്തു വീട്ടിൽ ഇരിക്കണം.
അമ്മയുടെ ഈ വാക്കുകൾ കേട്ടപ്പോൾ അവൾ ഉണർന്നു. ഇപ്പോൾ അവൾക്കും ഒരു ചിന്ത മാത്രേ ഉള്ളൂ. വീട്ടിൽ ഇരിക്കണം. ഒരുമിച്ചു പോരാടണം.
അതേ നമുക്ക് ഒരുമിച്ച് പറയാം. ' ബ്രേക്ക് ദി ചെയിൻ.' ഒരുമിച്ച് പ്രവർത്തിക്കാം.