സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
“മോളെ അമ്മു ഒന്നിങ്ങ് വന്നെ....”
അച്ഛൻ ഉച്ഛത്തിൽ വിളിച്ചതും അമ്മു പുറത്തേക്ക് ഓടി വന്നു അപ്പോഴാണ് അച്ഛന്റെ കൈയിലിരിക്കുന്ന തത്തമ്മയെ കണ്ടത്ത്.കൗതുകത്തോടെയും ആശ്ചര്യത്തോടെയും അമ്മു ചോദിച്ചു
“നല്ല ഭംഗിയുള്ള ഇതിനെ എവിടുന്നാണ് കിട്ടിയത് അച്ഛാ....”
അത് കേട്ടതും അച്ഛൻ പറഞ്ഞു “തൊടിയിലേക്ക് പോയപ്പോൾ അവിടെ
പറക്കാൻ കഴിയാതെ കിടക്കുകയായിരുന്നു മോളെ അതിനാൽ മരുന്ന് വെച്ച് പറത്തി വിടാനായി കൊണ്ടുവന്നാ....”
അത് കേട്ടതും അമ്മു വിന്റെ മുഖം സന്തോഷത്തിനാൽ വിടർന്നുഅമ്മു അച്ഛന്റെ കൈകളിൽ നിന്നും തത്തയെ വാങ്ങി എന്നിട്ട് പതിയെ തലോടാൻ തുടങ്ങിയതും അത് കണ്ട് കൊണ്ട് അമ്മുവിന്റെ അമ്മ അങ്ങോട്ട് വന്ന് ചോദിച്ചു
“ അച്ഛനും മോളും ഇവിടെയായിരുന്നോ ഉള്ളത് പറയാതെ പുറത്തേക്ക് ഇങ്ങ് വന്നു അല്ലേ നീ....”
ചിരിച്ച് കൊണ്ട് അമ്മു പറഞ്ഞു
“അച്ഛൻ ഒരു തത്തയെ കൊണ്ട് വന്നത് കണ്ടില്ലേ അതിനെ കാണാൻ വന്നാ”
അപ്പോൾ അമ്മ പറഞ്ഞു അതിനെ പറത്തി വിട്ട് വാ കേട്ടോ ചോറ് കഴിക്കാം അ
തും പറഞ്ഞ് അമ്മ കയറി പോയതും അമ്മു അച്ഛനോട് കുണുങ്ങി കൊണ്ട് ചോദിച്ചു
“ഈ തത്തയെ നമ്മുക്ക് കുട്ടിലിട്ട് വളർത്തിയാലോ...”
അമ്മുവിന്റെ കൈയിൽ നിന്ന് തത്തയെ വാങ്ങി മരുന്നു വെച്ചു കൊണ്ട് ആ നിഷ്ക്കളങ്കത നിറഞ്ഞ് നിൽക്കുന്ന മുഖത്തേക്ക് നോക്കി അച്ഛൻ പറഞ്ഞു
“അമ്മു...,അമ്മുവിനെ പിടിച്ച് ഇത് പോലൊരു കൂട്ടിൽ അടച്ചാൽ മോൾക്ക് വിഷമമാവില്ലെ അതുപോലെ ഇതിനുമുണ്ടാവില്ലെ സങ്കടം”
അച്ഛന്റെ വാക്കുകൾ കേട്ട് നിന്നിരുന്ന അമ്മുവിന്റെ കൈകളെ ചേർത്ത് പിടിച്ചു ആ തത്തയെ പറത്തി വിട്ടു.തന്റെ സ്വാതന്ത്രത്തിലേക്കെന്നപോൽ തത്ത പറന്നുയർന്നു പോവുന്നതും നോക്കി നിന്ന അമ്മുവിനോട് അച്ഛൻ പറഞ്ഞു
“ ഓരോ ജീവികൾക്കും അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട് ഒരിക്കലും നമ്മൾ അതിലേക്ക് കടന്നുപോവരുത് അമ്മു...”
അച്ഛൻ പറഞ്ഞത് പൂർണമായി മനസ്സിലായില്ലെങ്കിലും ഒരു കൊച്ചുപുഞ്ചിരിയോടെ അവൾ അച്ഛനൊടൊപ്പം ആ തത്ത പറന്നുയർന്നു പോവുന്നത് നോക്കി നിന്നു.............
::::(സ്വാതന്ത്ര്യം അത് കൂട്ടിലടയ്ക്കപ്പെടാനുള്ളതല്ല പറന്നുയരാനുള്ളതാണ്):::::