STORYMIRROR

Midhun Dinesh

Horror Tragedy Crime

4.0  

Midhun Dinesh

Horror Tragedy Crime

Echoes of the Unseen

Echoes of the Unseen

1 min
191


“Help meee... Help meeeee...”


എന്നലറി വിളിച്ചുക്കൊണ്ട് ശക്തമായ മഴയിൽ റോഡിലൂടെ ആ പെൺക്കുട്ടി എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു കാർ വന്നവളെ ഇടിച്ചു തെറിപ്പിച്ചത് . അവൾ നിലത്ത് വീണപ്പോൾ കാർ കുറച്ചു ദൂരം മുന്നോട്ട് പോയി തിരികെ വേഗതയിൽ വന്നവളുടെ ശരീരത്തിൽ കയറ്റി കടന്നുപോയി. ചോര വാർന്നൊഴുകിയതും കണ്ണടഞ്ഞപ്പോൾ ഉറങ്ങിക്കൊണ്ടിരുന്ന ആ പെൺകുട്ടി കതവിൽ ശക്തമായ മുട്ടൽ കേട്ടതും എഴുന്നേറ്റ് പോയി വാതിൽ തുറന്നു. പെട്ടെന്നൊരു മുഖം മൂടി ധരിച്ച ആൾ ഉള്ളിലേക്ക് പ്രവേശിച്ചു. അയാൾ തന്റെ കൈയിലുള്ള കത്തി അവളുടെ വയറ്റിലേക്ക് കുത്തിയിറക്കി ചവിട്ടി നിലത്തേക്കിട്ടു .എന്നിട്ടയാൾ നിലത്തിരുന്ന് അവളുടെ കഴുത്തിൽ പിടിച്ച് ഞെരിച്ചു. പെട്ടന്നവൾ ഉണർന്നതും റോഡിൽ കിടക്കുകയായിരുന്നു ദേഹത്തുക്കൂടെ കാർ കയറിയിറങ്ങിയതിനാൽ ഒന്നെഴുന്നേൽക്കാൻ പോലും സാധിക്കാത്തതിനാൽ വീണ്ടുവൾ അവിടെ കിടന്നു.


“ അലക്സ”


ഡോക്ട്ടർ തട്ടി വിളിച്ചു.


“ ഡോക്ടർ ...”


“ ഹാ പറയൂ അലക്സ"


“ ഞാൻ വീണ്ടും ...”


അത് പൂർത്തിയാക്കാൻ ശ്രമിക്കുമ്പോഴേക്കും ഡോക്ടർ സിറിഞ്ചെടുത്ത് അവളുടെ കഴുത്തിൽ ആഞ്ഞു കുത്തിയത

ും കണ്ണടഞ്ഞു.

അവൾ കണ്ണു തുറന്നപ്പോൾ വെള്ളത്തിൽ മുങ്ങി താണുക്കൊണ്ടിരിക്കുകയായിരുന്നു. ശ്വാസമെടുക്കാനായി ശ്രമിച്ചെങ്കിലും വെള്ളത്തിന്റ ആഴങ്ങളിലേക്കവൾ മുങ്ങി.

പെട്ടെന്നവൾ കണ്ണു തുറന്നു അപ്പോൾ തന്നെ സിറിഞ്ച് വലിച്ചൂരിയെങ്കിലും കണ്ണുകളുടെ നിറം നീലയായി മാറിയിരുന്നു. വേഗം തന്നെയവൾ ആ സിറിഞ്ച് വലിച്ചെടുത്ത് ഡോക്ടറുടെ കണ്ണിലേക്ക് മാറി മാറി കുത്തി


“ അലക്സ... വേണ്ടാ!”


ഡോക്ടർ കരഞ്ഞുക്കൊണ്ടലറി വിളിച്ചു. 

അത് ചെവിക്കൊള്ളാതയവൾ

അവിടെയുള്ള സർഞ്ചിക്കൽ ബ്ലേഡ് എടുത്തു


“ ഇനി ഈ പരീക്ഷണം ചെയ്യാൻ നീയുണ്ടാവില്ല ”


അതും പറഞ്ഞ് ഡോക്ടറുടെ കഴുത്തിൽ ആഞ്ഞു വെട്ടി. അയാൾ രക്തം വാർന്നുക്കൊണ്ട് നിലത്ത് വീണതും ആ ബ്ലേഡ് എടുത്ത് സ്വയം കഴുത്തിലൂടെ 

വരഞ്ഞു. നിമിഷ നേരക്കൊണ്ടവളും നിലത്തുവീണു എല്ലാ കണ്ണുകളും എന്നന്നേക്കുമായി അടഞ്ഞു.....



Written by ✍️


Midhun Dinesh 🎬


ഇത് ഒരു ചെറിയ mystery mind shifting story ആണ്. 

ഈ കഥ നിങ്ങൾക്ക് പുതിയൊരനുഭവം സമ്മാനിച്ചെങ്കിൽ അഭിപ്രായം ചേർക്കുക ❤️✍️


Thank you 🙏🎬 


Rate this content
Log in

Similar malayalam story from Horror