Omana R Nair

Horror Classics Fantasy

4.0  

Omana R Nair

Horror Classics Fantasy

ഒടിയന്‍

ഒടിയന്‍

4 mins
676


പാണക്കുടികളില്‍ വല്ലാത്ത നിശബ്ദത. പതിനാറു തികഞ്ഞിട്ടില്ലാത്ത വള്ളി... അവളെയാണ് തമ്രാന്റെ ആള്‍ക്കാര്‍ പിടിച്ചു കൊണ്ടോയത്... തമ്രാന്റേയും ഏമാമാരുടേയും എല്ലാം കഴിഞ്ഞപ്പോഴേക്കും വള്ളി ശവതുല്യം ചോരപോയി പോയി... വള്ളി ചത്തു...


വള്ളീടെ കൂടപ്പിറപ്പ് വേലനും... തള്ള കാളിയും തന്ത ചിങ്കനും കൂടിയിരുന്നു കരഞ്ഞു... പാണക്കുടിയിലെ എല്ലാവരും അവരുടെ സങ്കടം പങ്കിട്ടു... കരയാനെ അവര്‍ക്ക് കഴിയു... മൃഗതുല്യമാണ് അവരുടെ ജീവിതം... ഇത് ഒരു വള്ളിയുടെ അനുഭവമല്ല. അവിടെ പെണ്ണായ എല്ലാ കന്യകമാരും മാനം നഷ്ടമായി ജീവിക്കുന്നു... ചിലര്‍ ചത്തുപോവും... ചിലര്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും...


കേരളത്തിലെ സ്വാതന്ത്ര്യ കാലഘട്ടത്തിനു മുന്‍പത്തെ അവസ്ഥ. 1930 മേലാളന്‍മാര്‍ മാത്രമല്ല കയ്യൂക്കുള്ളവരെല്ലാം കാര്യക്കാരായിരുന്ന കാലം... അധകൃത സമൂഹം നരകയാതന അനുഭവിച്ചു വന്നു... പാണന്‍ കുടകെട്ടും... നന്നായിപാടും. കൊയ്ത്തും ഞാറുനടീലും കന്നുപൂട്ടും പുലയരാണ്... പാടത്ത് വൈകി വന്ന പുലയന് തലങ്ങും വിലങ്ങും അടിയാണ്...

താഴ്ന്ന ജാതിക്കാര്‍ മാറുമറക്കരുത്. അവരുടെ മേനിയഴക് കണ്ടാണ് തമ്രാന്‍മാര്‍ കളപ്പരേലു കൂട്ടബലാത്സംഗം നടത്തുന്നത്... ഇനി അവര്‍ ജീവിച്ചു എന്നിരിക്കട്ടെ ഗര്‍ഭിണിയായാല്‍... അടി വയറ്റിലേക്ക് തൊഴിച്ചു കൊല്ലും... ശവം

കുളത്തിലോ കിണറ്റിലോ ഇടും...


ഈ കാലത്താണ് വള്ളി കൊല്ലപ്പെടുന്നത്‌...


"എന്താടാ?" കാര്യസ്ഥന്‍ വേലനെ ശാസിച്ചു... "മോങ്ങാണ്ടിരുന്നോ... നിന്നേം കൂടി കൊല്ലണോ..."

ഇത് കേട്ട പാടെ കാളിയും ചിങ്കനും അലമുറയിടാന്‍ തുടങ്ങി...


വള്ളീടെ തീണ്ടാരിക്കുളി ഈയിടെ ആയിരുന്നു... ഇരു ചെവിയറിയാതെ. വള്ളി വെളുത്ത പെണ്ണായിരുന്നു... പെണ്ണിനെ പുറത്തു കാണിക്കാതിരിക്കാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... തൊട്ടടുത്ത കുടീലെ ശങ്കരനു വള്ളിയെ കൊടുക്കാന്‍ ഇരുവീട്ടുകാരും തീരുമാനിച്ചതുമാണ്... ഒരു മുണ്ടു പെണ്ണിന് കൊടുക്കാ...  ഞണ്ടുകറികൂട്ടി തറക്കാര്‍ക്ക് ഒരു ഊണും... കല്യാണം ഗംഭീരം... വേലന്‍ കണക്കു കൂട്ടി...


വേലന്‍ അദ്ധ്വാനിയാണ്... വേനലില്‍ രാത്രിയും കുടകെട്ടും... വട്ടിയും മുറവും നെയ്യും തന്തയും തള്ളയും ചെക്കനെ സഹായിക്കും... ആ വീട്ടിലെ രാജ കുമാരിയാര്‍ന്നു വള്ളി...


ചന്തേന്ന് വേലന്‍ കുപ്പി വളയും ചാന്തും വെളുത്ത തോര്‍ത്തും കൊണ്ടു കൊടുത്തു... ശങ്കരനെ അവള്‍ക്കിഷ്ടമായിരുന്നു.

സ്വപ്നം കാണുന്ന പ്രായത്തില്‍ മൃഗീയമായി കൊല്ലപ്പെട്ടു പെണ്ണ്... മാറെല്ലാം കടിച്ചു മുറിച്ച്... ചോരയില്‍ കുളിച്ച പെണ്ണിനെ കണ്ട് കാളി അലറി കരഞ്ഞു...


***********


ഒരു തീപ്പൊരിയില്‍ ലോകം കത്തും, ഇത്തിരി എണ്ണയും വൈക്കോലും ഇട്ടു കൊടുത്താല്‍... വേലന്‍ പകയോടെ മനസ്സിലോര്‍ത്തു... തന്റെ പെങ്ങടെ വിധി ഇനിയൊരു പെണ്ണിനുണ്ടാവരുത്.


അവന്‍ മുറ്റം കിളച്ചു അനിയത്തിയുടെ ശവമിറക്കിയ ഇടത്തില്‍ നിന്ന്... കുറച്ചു മണ്ണ് കുഴച്ചു... അത് മെനയാന്‍

തുടങ്ങി... അത് അവനെപ്പോലെ... അല്ലെങ്കില്‍ മനുഷ്യരെപോലെ രൂപമാക്കാന്‍ നോക്കി... അവനതില്‍ കുറേയൊക്കെ വിജയിച്ചു... ആ രൂപം തീകൂട്ടി അതില്‍ ചുട്ടെടുത്തു... അതിനെ കുടിക്കാരുടെ ഇടയിലുള്ള അലരിച്ചോട്ടില്‍ കൊണ്ടു വെച്ചു... അലരിപൂക്കള്‍ പെറുക്കി കൂട്ടി... അവന്‍ കുടിക്കാറുള്ള റാക്ക് ഒരു മണ്‍പാത്രത്തിലെടുത്തു... ഒരു കോഴീടെ

തലയറുത്ത ചോര ആ മണ്‍രൂപത്തിനു മുന്നില്‍ വീഴ്ത്തി... കരിഞ്ഞുപോയ ആ രൂപത്തെ അവന്‍ വിളിച്ചു...


കരിങ്കുട്ടീ


"കരിങ്കുട്ടീ... ഏക്കടെ പെണ്ണുങ്ങക്ക് മാനം വേണം... ഏങ്ങക്ക് കുടീമ്മെ തലചായ്ക്കണം... തൊയിരം മേണം... ഏന്റെ പെങ്ങപെണ്ണ് വള്ളി ചത്ത്..."


അവനു കരച്ചിലടക്കാനായില്ല... അവന്‍  കണ്ണീരോടെ പറഞ്ഞു,


"ചാമീ ഞിങ്ങ ഒപ്പരം നിന്നാലെകൊണ്ട് ഏനും തന്തോയം..."


ഈ പ്രാര്‍ത്ഥന അവന്‍ തുടര്‍ന്നു... ഇരുപത്തി ഒന്നാം നാള്‍ ആ ദൈവം അവനു മുന്നില്‍ വന്നു... അര്‍ദ്ധ രാത്രി... കരിമ്പനയില്‍ കാറ്റു തൊട്ട നേരം... കൂമനും കാലം കോഴിയും രാവു വാഴും നേരം... യക്ഷിപാലയില്‍ പുള്ളുകള്‍ ചിറകടിക്കും നേരം... അവനുണ്ടാക്കിയ അതേ രൂപത്തില്‍ കരിങ്കുട്ടി അവനുമുന്നിലെത്തി...


അവന്‍ കൊടുത്ത പൂവന്റെ ചോരകുടിച്ച് ദൈവം സംപ്രീതനായി... അവന്‍ താനടക്കമുള്ള അധകൃതരുടെ സങ്കടം പറഞ്ഞു... കരിങ്കുട്ടി തെല്ലു ചിന്തിച്ച് അവനോടായി പറഞ്ഞു...


"ഞാനൊരു മരുന്നു പറഞ്ഞു തരാം... അത് ദേഹത്തും ചെവിയിലും പുരട്ടി ഞാന്‍ പറയുന്ന മന്ത്രം ചൊല്ലിയാല്‍ നിനക്ക് ഇഷ്ടമുള്ള രൂപം സ്വീകരിക്കാം. നീ ശത്രുവിനെ നോക്കി ഒരീര്‍ക്കില്‍ മുറിച്ചാല്‍ അവര്‍ രണ്ടായി മുറിയും മരിക്കും... പക്ഷെ കറുത്ത രാത്രിയിലെ രണ്ടാം യാമത്തിലെ ഇത് ചെയ്യാവു, പരിപൂര്‍ണ്ണ നഗ്നനായിട്ടെ ഈ മരുന്ന് പുരട്ടാവു...


ഈ മരുന്ന് ഒരു പച്ചിലയാണ്... പിന്നെ കന്നി ഗര്‍ഭം ധരിക്കുന്ന അന്തര്‍ജ്ജനത്തിന്റെ ഉറക്കാത്ത ഭ്രൂണം... (ഒന്നോ രണ്ടോ മാ

സത്തെ മൂപ്പ്) ഇത് കൂട്ടിയാണ് മരുന്നുണ്ടാക്കേണ്ടത്.. അമാവാസിയില്‍ അര്‍ദ്ധ രാത്രിയെ ഇത് ഉണ്ടാക്കാവു... മന്ത്രവും മരുന്നും മൂന്നാമതൊരാള്‍ അറിയരുത്..."


ഇത്രയും പറഞ്ഞ് കരിങ്കുട്ടി മറഞ്ഞു.


***********


ഇല്ലത്ത് ആദ്യ പ്രസവത്തിനെത്തീതാണ് ഇട്ടീര അന്തര്‍ജ്ജനം... പതിനെട്ട് തികഞ്ഞിട്ടില്ല... ഇല്ലത്തെ കുളത്തില്‍ മേല്‍ കഴുകാനിറങ്ങീപ്പോള്‍ വേലിപുറത്ത് രണ്ടു കണ്ണുകള്‍... തങ്കനിറമുള്ള ഇട്ടീരകുട്ടി മേല്‍ കഴുകി കേറി ആത്തേമ്മാര് അകില്‍ പുകകൊള്ളിച്ചു പനം കുലപോലുള്ള കുഞ്ഞാത്തോലിന്റെ മുടിയില്‍... പാലില്‍ വെളുത്ത ശംഖു പുഷ്പവും കുങ്കുമപൂവും ഇത്തിരി തങ്കഭസ്മവും ഇട്ടു കാച്ചി കുടിക്കാന്‍കൊടുത്തു. വരാന്‍ പോണ ഉണ്ണിക്കു പൊന്നിന്‍ നിറം വേണം...


വേനലാണ്, അമാവാസിയും. ഇരുട്ട് വീണതും പഠിപ്പുര അടച്ചു... തേവാരം കഴിഞ്ഞ തിരുമേനിക്ക് പാല്‍കഞ്ഞി വിളമ്പി... സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങില്ല...


മുറ്റത്തെ മുല്ലയിലെ പൂവിറുക്കാനാണ് ഇട്ടീര പുറത്തിറങ്ങീത്... ആത്തോല്‍ അത്താഴത്തിന്റെ തിരക്ക്. പകല്‍ പണിക്കാരത്ത്യോളെല്ലാം ധാരാളം രാത്രി ആരും ഇല്ല. 


പൂ പറിക്കുന്നതിനിടയില്‍ ഒരു കൈ അന്തര്‍ജ്ജനത്തിന്റെ വാപൊത്തി പകല്‍പോലും ഇരുട്ടായ വന്‍മരങ്ങള്‍

നിറഞ്ഞ ഇല്ല പറമ്പിലേക്ക് കൊണ്ടു പോയതും ...ആത്തേമാരോ തിരുമേനിയോ അറിഞ്ഞില്ല.


********


നിലവിളികുന്നിലേക്കാണവന്‍ അന്തര്‍ജ്ജനത്തെ കൊണ്ടു പോയത്. ബോധരഹിതയായ അവളെ നിലത്തു കിടത്തി...


ആ തങ്കമേനി അവന്‍ ആസ്വദിച്ചു... അവന്റെ രക്തം തിളച്ചു... വള്ളിയുടെ മെയ്യില്‍ തമ്രാക്കള്‍ കാട്ടികൂട്ടിയ കാടത്തം ആ ആത്തോലിന്റെ ശരീരത്തില്‍ അവന്‍ ചെയ്തു... പാതി മൃതയായ അവളുടെ വയര്‍ മുളം കത്തികൊണ്ട് കീറി ഭ്രൂണം പുറത്തെടുത്തു...


മരിച്ച ശരീരം നിലവിളികുന്നിലെ കുറുക്കന്‍മാര്‍ക്ക് ഇട്ടുകൊടുത്തു...


**********


പിള്ളതൈലവും മഷികൂട്ടുമുണ്ടാക്കി നിലവിളികുന്നിലെ കരിമ്പന പട്ടക്കിടയില്‍ സൂക്ഷിച്ചു വേലന്‍... കരിങ്കുട്ടിക്ക് കോഴിചോരയും റാക്കും നേദിച്ചു വന്നു... ദിനം തോറും അവനിലൊരു ശക്തി സിരകളില്‍ ... പഴയ വേലനല്ല ഇപ്പോഴവന്‍, മന്ത്രം പഠിച്ച മരുന്നുണ്ടാക്കിയ ... ആരേയും വീഴ്ത്താന്‍ കെല്പുള്ള ഒടിയനാണ്.


*********


കഥകളി കഴിഞ്ഞു മടങ്ങായിരുന്നു തമ്പാന്‍... വേനല്‍ പാടങ്ങളെല്ലാം കൊയ്തൊഴിഞ്ഞിരിക്കുന്നു... കളപ്പുരയിലാണ് കിടത്തം ഒഴിഞ്ഞ കാറ്റ്, പിന്നെ അടിയാത്തി പെണ്ണുങ്ങളുടെ മേനിചൂടും...


കഥകളി നളചരിതം... നളദമയന്തീ പരിണയം... ഏതൊക്കെയോ രസ ശ്ലോകം ചൊല്ലി നടപ്പാണ്... കൂടെ നാണു ഉണ്ട്, കാര്യസ്ഥന്‍...


പെട്ടെന്നാണ് വഴിയിലൊരു കാള... കുത്താനൊരുങ്ങി നേര്‍ക്ക് പാഞ്ഞടുത്തത്... തമ്പുരാന്‍ ഭയന്നോടി പിന്നാലെ കാളയും...

വരമ്പത്തിട്ട് തലങ്ങും വിലങ്ങും കുത്തി കാള... ശരീരം നൂറായി കീറി ... ചോരവാര്‍ന്നു വാര്‍ന്ന്... കാര്യസ്ഥന്‍ നാണുനായര് ആളെ കൂട്ടിയെത്തുമ്പോഴേക്ക് തമ്പുരാന്‍ മരിച്ചു...


********


തമ്പുരാന്റെ ഏക സന്താനം... ദേവകി... കല്യാണ പ്രായം... അച്ഛന്‍ മരിച്ചതോണ്ട് പൊടമുറി ഇത്തിരി കഴിഞ്ഞാവാം എന്ന്

അമ്മാവന്‍മാര്‍. അച്ഛന്‍ മരിച്ചതില്‍ വ്യസനമുണ്ടെങ്കിലും ... അച്ഛന്റെ ചെയ്തികള്‍ അവള്‍ വെറുത്തിരുന്നു...


സര്‍പ്പകാവില്‍ തിരിവെക്കാന്‍ പോയതാണവള്‍ സന്ധ്യക്ക്... ചിത്രോട കല്ലിനുമുന്നില്‍ ചെരാതില്‍ തിരികൊളുത്തി പ്രാര്‍ത്ഥിച്ചു തിരിഞ്ഞതും... ഒരു ചെമ്പകപ്പൂ മുന്നില്‍ ആ തൊടിയില്‍ ചെമ്പകമില്ല പിന്നെങ്ങിനെ... അവള്‍ അത്ഭുതത്തോടെ ആ പൂവെടുത്തു മണത്തു...


പെട്ടെന്ന് സ്ഥലകാല ബോധം നഷ്ടമായവള്‍ നടക്കാന്‍ തുടങ്ങി... മുന്നിലാരോ അവളെ ആകര്‍ഷിക്കും പോലെ അവള്‍ നടന്നു... തൊടിയും ഇടവഴിയും കടന്നവള്‍ ഒരു മുറ്റത്തെത്തി... വേലന്റെ... അപ്പോഴവള്‍ക്കു ബോധം വീണു... ആ പൂ അവന്‍ ജപിച്ചെറിഞ്ഞ പൂവായിരുന്നു... ഒടിയന്റെ... മറ്റൊരു തന്ത്രം.


കാളി നിലവിളിച്ചു. കൂട്ടക്കാരെല്ലാം കൂടി.


"നങ്ങെല്ലാം തമ്രാ കൊല്ലും."


"ങ്ങളെ ആരും ഒന്നും ചെയ്യൂല... ഓളെന്റെ പെണ്ണായി ഈ കുടീമ്മില് കയ്യും... വല്ലാത്ത ധൈര്യത്തിലവന്‍ പറഞ്ഞു..."


പിറ്റേന്ന് തമ്രാട്ടി പാണക്കുടീലെത്തീത് നാട്ടാരറിഞ്ഞു... അവളെ കാരണവന്‍മാര്‍ ഇരിക്കപിണ്ഡം വെച്ചു പഠിപ്പുരയടച്ചു...

അച്ഛന്റെ തെറ്റിന് ഒന്നുമറിയാത്ത മകള്‍ക്ക് കിട്ടിയ ശിക്ഷ...


*********


വള്ളിയെ കൊന്നവരെ ഓരോരുത്തരെയായി വേലന്‍ ഒടിച്ചു കൊന്നു. നാട്ടിലെ പ്രധാനിമാര്‍ മരണപ്പെടുകയും അവരുടെ പെണ്‍മക്കള്‍ മാനഭംഗത്തിനിരയാവുകയും ചെയ്തു കൊണ്ടിരുന്നു... സന്ധ്യ കഴിഞ്ഞാല്‍ ആ നാട്ടിലാരും പുറത്തിറങ്ങാതായി ... വയല്‍ നടുവിലോ കുറ്റിക്കാട്ടിലോ രാവിന്റെ മദ്ധ്യയാമത്തിലവന്‍ കാളയും നരിയുമായി നിന്നു...

വഴികളില്‍ സുഗന്ധ പുഷ്പം ജപിച്ചെറിഞ്ഞു... അമ്മമാര്‍ പെണ്‍കുട്ടികളെ ഭയപ്പെടുത്തി; കണ്ട പൂവും പുഷ്പോം

മണത്തു നോക്കല്ലേന്ന്...


*********


ഒടിയന്റെ ശല്യം വല്ലാതായപ്പോഴാണ് നാട്ടുകാര്‍ തിരുമേനിയെ തേടി വരുന്നത്... നീലകണ്ഠന്‍, അദ്ദേഹത്തിന്റെ പേര്.

തിരുമേനി മഹാ മാന്ത്രികനാണ്... കഥകളെല്ലാം കേട്ട അദ്ദേഹം അതു മനസ്സിലാക്കി... വേലന്റെ വിദ്യകള്‍. തമോഗുണ പൂജയാണ്... രക്തപാനമാണ് മൂര്‍ത്തിക്ക്... ക്രൂരത നാള്‍ക്കു നാള്‍ വര്‍ദ്ധിക്കാണ്.


ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ തിരുമേനീടെ അടുത്ത് കൊണ്ടു വന്നു. കുട്ടി പൂ മണത്തു, അവന്‍ ജപിച്ചിട്ടത്. അന്നു മുതല്‍ ബോധമില്ല... അമ്മ കൂടെ ഉണ്ടായിരുന്നതോണ്ട്.. അവന്റെ കൂടെ പോയില്ല. പക്ഷെ ഇപ്പോഴും സ്വപ്നാടനത്തിലാണ്.


തിരുമേനി കുട്ടിയെ നോക്കി... വശീകരണം മാരണം ചെയ്തിരിക്കാണ്.


******


തിരുമേനി കുളിച്ച് ശുദ്ധിയായി വന്നു. കുട്ടിയെ പത്മമിട്ട കളത്തിലിരുത്തി, വെളുത്തശംഖു പുഷ്പത്തിന്റെ നീര് ആട്ടിന്‍ പാലില്‍ പച്ചമഞ്ഞള്‍ അരച്ചവെള്ളത്തില്‍ കലര്‍ത്തി, ചുണ്ണാമ്പുമിട്ട് ഗുരുതി തയ്യാറാക്കി... സര്‍പ്പത്തിന്റെ രൂപം മരം കൊണ്ടു കൊത്തീത് ... ഗുരുതിക്കു മുന്നിലെ പെണ്‍കുട്ടിയെ നോക്കി ഉഴിഞ്ഞു ... തുടുത്ത തെച്ചിപ്പൂ അര്‍ച്ചിച്ച് ഗരുഢ പഞ്ചാക്ഷരി നൂറ്റെട്ട് ഉരുവിട്ട് ഉഴിഞ്ഞ് ... ഗുരുതി കമഴ്ത്തി അതിനുമേലെ ഈ സര്‍പ്പരൂപം വെച്ചു തൊഴുതു നമസ്കരിച്ചു...

ഒടിബാധ പമ്പകടന്നു... പെണ്‍കുട്ടിയും വീട്ടുകാരും തിരുമേനിയോട് നന്ദി പറഞ്ഞു...


********


അന്ന് അമാവാസി, തിരുമേനി കാത്തിരുന്നു... അവന്‍ വരുന്ന വഴിയില്‍ നേരം പാതിരാ... ഒരു കാളക്കൂറ്റന്‍ തിരു

മേനീടെ നേര്‍ക്ക്... തിരുമേനി രക്തചാമുണ്ഢീ മന്ത്രം ചൊല്ലി വേതാളികയെ വിളിച്ച് കയ്യിലിരുന്ന വടി അവനുനേരെ വീശി... അനങ്ങാനാവാതെ ഒടിയന്‍.


ഒരു മൊരി തീ നീട്ടി തിരുമേനി ആഭിചാരമന്ത്രം ചൊല്ലി... മുള്ളിനെ മുള്ളോണ്ട്... ഒരു തീഗോളമായി ഒരു പിടി ചാരമായവന്‍ ആ വഴിയില്‍... തിരുമേനി തിരിഞ്ഞു നടന്നു... ഇനിയൊന്നു കുളിക്കണം.


*********


Rate this content
Log in

Similar malayalam story from Horror