Omana R Nair

Horror Tragedy Fantasy

3  

Omana R Nair

Horror Tragedy Fantasy

ശാപം - ഭാഗം നാല്

ശാപം - ഭാഗം നാല്

1 min
334


ചെറുക്കനും കൂട്ടരും പറഞ്ഞ സമയത്തു വന്നു. അമ്മയും വലിയമ്മമാരും ചേർന്ന് നല്ലൊരു ഊണൊരുക്കി... കാളനും ഓലനും പായസവും. അമ്മാമയും അമ്മായിയും അമ്മായീടെ കുടുംബക്കാരും ആയി പത്തു പേരാണ് വന്നത്.


പെണ്ണുകാണൽ ചടങ്ങും കൂട്ടത്തിൽ നിശ്ചയ തിയ്യതി ഉറപ്പിക്കലും നടന്നു. വൃശ്ചികത്തിൽ നിശ്ചയം, ധനുമാസത്തിൽ കല്യാണം. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.


സനൽ അവളെ വിളിക്കാനും കൊച്ചു വർത്തമാനങ്ങൾ പറയാനും തുടങ്ങി. ആ നേരങ്ങളിൽ അവളുടെ കിടപ്പറയിൽ സർപ്പഗന്ധി പക്കളുടെ മണം കൊണ്ടു നിറയും. പൊടുന്നനെ അവൾക്ക് ചെറിയ മയക്കം തോന്നുകയും അവൾ ഉറങ്ങാൻ തുടങ്ങുകയും പതിവായി.


സനലിന് നേരിയ നീരസം തോന്നിത്തുടങ്ങി, എന്നും തന്നോട് സംസാരിക്കുമ്പോൾ ഉറക്കം വരുന്നു. ഇനി ഈ പെണ്ണിന് വല്ല കുഴപ്പോം , അവൻ ശങ്കിക്കാൻ തുടങ്ങി. എന്നാൽ അവളുടെ അവസ്ഥയോ? ഉറക്കത്തിൽ അവൾ പാമ്പുകളുടെ ലോകം സ്വപ്നം കണ്ടു. ഭയന്നു വിറച്ചാണ് ഉണരുന്നത്.


മുത്തശ്ശിയോട് പറഞ്ഞപ്പോൾ മുത്തശ്ശി ആലോചനാ മഗ്നയായി. ഇരുത്തിയൊന്നു മൂളും. അവൾക്കൊന്നും മനസ്സിലായില്ല.


അന്ന് സനൽ സന്ധ്യയ്ക്കു വീട്ടിലേയ്ക്കു വരും വഴി എന്തോ കാലിൽ കടിച്ചു. പത്തടി നടക്കുമ്പോഴേയ്ക്കു സനൽ വഴിയിൽ വീണു. ആരോ കണ്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്ക് സനൽ മരിച്ചിരുന്നു.


വിഷം തീണ്ടിയതാണ് ഞെട്ടലോടെ അവൾ ആ വാർത്തകേട്ടു.


വൃശ്ചികമല്ലേ പാമ്പുകളുടെ വേളിക്കാലം എല്ലാട്ത്തും ഇഴജന്തുക്കൾ ഉണ്ടാവും. ആളുകൾ പരസ്പരം പറഞ്ഞു.


തുടരും...


Rate this content
Log in

Similar malayalam story from Horror