Omana R Nair

Horror Fantasy

2.7  

Omana R Nair

Horror Fantasy

ശാപം - ഭാഗം ആറ്

ശാപം - ഭാഗം ആറ്

1 min
482


നാഗങ്ങൾ


ആയിരം തലയുള്ള അനന്തന്റെ ഒരു ശിരസ്സിലാണ് ഭൂമിയിരിക്കുന്നത്. പാലാഴിയിൽ അനന്തനെ മെത്തയാക്കി വിഷ്ണു. ശ്രീപരമേശ്വരന്റെ കണ്ഠാഭരണം വാസുകി സർപ്പമത്രെ. ശ്രീ സരസ്വതി മീട്ടുന്ന വീണ ഒരൂ നാഗമാണെന്നും, അതിനാലതിനെ നാഗ വീണയെന്നു പറയുന്നു. ഗണപതി ഭഗവാന്റെ അരഞ്ഞാൺ നാഗമാണ്. ചൊവ്വയിൽ അധിവസിക്കുന്ന ഭദ്രകാളി വളയായി അണിഞ്ഞിരിക്കുന്നത് സർപ്പമാണ്.

മനുഷ്യരിലെ കുണ്ഡലിനീ ശക്തിയായി ഒരു പെൺ സർപ്പമാണെന്ന് സങ്കല്പം.


പറക്കുന്ന പാമ്പുകൾ പറ നാഗം. പാതാള വാസികളായ പാമ്പുകൾ കുഴിനാഗം.


ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു...? ആദി ശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്. പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു. മഹാവിഷ്ണുവിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു. കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.


മേരു പർവ്വത വാസിയായ ഒരു നാഗം. അവന്റെ നാമം കാലദന്തി. കാലപുരിയിലേയ്ക്ക് സർപ്പദംശനം ചെയ്ത് അയക്കേണ്ടവരെ ദംശനം ചെയ്യേണ്ടവൻ. കറുത്ത നിറം, ചുവന്ന മിഴികൾ, അഞ്ചു തലകൾ. അവൻ വാ തുറന്നാൽ വിഷമയമാവും ചുറ്റിനും.


ഒരിയ്ക്കൽ ഒരു ബാലികയും രണ്ടാൺ കുട്ടികളും ചേർന്ന്. ഒരു വിശേഷ സർപ്പത്തെ കൊന്നുകളഞ്ഞു. അവരുടെ പുനർജ്ജന്മ വിധി നിയതി നിശ്ചയിച്ചു. മൂന്നുപേരും സർപ്പദംശനത്താൽ മരിയ്ക്കണം. ആ മൂന്നുപേരും ജന്മമെടുക്കുകയും, വിധിവശാൽ കണ്ടു മുട്ടുകയും ചെയ്തു. രണ്ടുപേർ കാലപുരി പൂകി. 


പെൺകുട്ടി ജനിച്ച നാൾമുതൽ ആ സർപ്പം അവളെ പിൻ തുടർന്നു. രണ്ടു നാൾ അവളുടെ ആയുസ്സ്. രണ്ടാം നാൾ രണ്ടു നാഴിക രാച്ചെല്ലുമ്പോൾ അവളുടെ അന്ത്യം. 


ആ സർപ്പത്തിന്റെ ചുവന്ന മിഴികൾ തിളങ്ങി.


തുടരും... 


Rate this content
Log in

Similar malayalam story from Horror