THE DOOR EPISODE -1 SEASON 1
THE DOOR EPISODE -1 SEASON 1
𝙰𝙼𝙴𝚁𝙸𝙲𝙰
06/02/2019
4.00 pm
കാർ ഓടുകയാണ് . ഇരുണ്ട പ്രദേശമായിരുന്നു അവിടെ. രണ്ട് സൈഡിലും ക്വാകിങ് അസ്‌പെൻ (tree).
കാർ ഓടിക്കുന്നത്
'ജെസ്സ് ' ( നായിക) ആയിരുന്നു. കൂടെ ജെസ്റ്റിന്റെ ഹസ്ബൻഡ് വിക്ക്. അവർ രണ്ടുപേരും ഒരു റസ്റ്റോറന്റ് എത്തി. അത് പൂട്ടിക്കിടക്കുകയായിരുന്നു. റസ്റ്റോറന്റ് പുറത്ത് ജസ്റ്റിന്റെ ഫ്രണ്ട് ആയ ജെന്നിഫർ നിക്കുന്നത് . ജെസ്റ്റിന്റെ റസ്റ്റോറന്റ് നടതുന്നത് ഫ്രണ്ട് ആയ ജെന്നിഫർ ആയിരുന്നു. ഇടയ്ക്കിടെ ഇവിടെ വരുമായിരുന്നു.
അത് ഇപ്പോൾ പോലീസുകാർ സീൽ ചെയ്തു.
അത് അറിഞ്ഞാണ് ജെസ് വന്നത്.
ജെസ് : എന്തിനാണ് പോലീസ് സീൽ ചെയ്തത്. എന്താണ് ഇവിടെ നടന്നത്.
ജെന്നിഫർ : ഇവിടെ നടന്നതെല്ലാം വിചിത്രം ആയിരുന്നു. എനിക്കൊന്നും അറിഞ്ഞുകൂടാ എന്താണ് സംഭവിച്ചത്. ചില സിനിമയിലൊക്കെ കാണുന്ന പോലെ ഇല്ല്യൂഷൻ പോലെയാണ് എനിക്ക് തോന്നിയത്.
ജെസ് : വ്യക്തമായി പറയൂ, ജെന്നിഫർ.
ജെന്നിഫർ : എന്തോ സംഭവിച്ചു ആ ഒരൊറ്റ ദിവസം ഇവിടെ എന്തോ സംഭവിച്ചു. നമുക്കൊന്നും വിചാരിക്കാൻ പോലും പറ്റാത്ത എന്തോ സംഭവിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ രാവിലെ കട തുറന്നു കേറിയപ്പോൾ തന്നെ ഒരു ഏലി ചത്ത് കിടക്കുകയായിരുന്നു. ഞാൻ അതിന് കൊണ്ടുപോയി കുഴിച്ചിട്ടു. അത് ആരും അറിഞ്ഞില്ല. ഞാനും എന്റെ ഭർത്താവായ പാട്രിക്ക് വിൽസൺ മാത്രമേ അറിഞ്ഞോളൂ. കടയിലുള്ള ജോലിക്കാർ പോലും അറിഞ്ഞില്ല. എന്നാൽ ജോലി തുടങ്ങി ആപ്പോഴാണ് കിച്ചൻ ഒരു അലർച്ച ശബ്ദം കേട്ടത് കിച്ചന്റെ ബേസ്മെന്റിൽ നിന്നു. ഞങ്ങൾ അങ്ങോട്ട് പോയി നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത് ഫെഡററിക്ക്, ജോർജിയ, ജോൺ ഹോപ്പർ തൂങ്ങിമരിച്ചു നിക്കുന്നത് കാണുന്നത് . എനിക്ക് അത് വിശ്വസിക്കാൻ പറ്റിയില്ല അവർ എന്റെ കൂടെ ഇത്രയും നേരം ഇവിടെ നിന്നതാണ്. അവർ എങ്ങനെ? ബേസ്‌മെന്റ് പോയി എന്നും എനിക്ക് അറിഞ്ഞുകൂടാ... അവർ തന്നെ മരിച്ചതല്ല ആരോ കൊന്ന് നിർത്തിയിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. കാരണം അവരുടെ കഴുത്തിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ജെസ്സ് കാര്‍ കേറു നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്.
ജെസ് : എവിടെയാണ് ജെന്നിഫർ
ജെന്നിഫർ:സവാന, ജോർജിയ
ജെസ് : ഓക്കേ
വിക്ക് കാറെടുക്കു നമുക്ക് പോകാം .
America
Savannah, Georgia
06/02/2019
ജെസ്: എന്താണ് പെട്ടെന്ന് ഇരുട്ടിയത് അഞ്ചു മണിയാവുന്നു ഉള്ളൂ.
ജെന്നിഫർ: എന്തോ സംഭവിക്കാൻ പോകുന്നു
ജെസ് : അത് എന്താ അങ്ങനെ പറഞ്ഞത്.
ജെന്നിഫർ: നീ പോലും അറിയാത്ത ഒരു സത്യം ഉണ്ട് എന്റെ ഭർത്താവാണ് അവരെ കൊന്നത്. എന്ത് പറ്റി എന്ന് എനിക്ക് അറിഞ്ഞുകൂടാ.
ആ ദിവസത്തിന് പിറ്റേന്ന് എന്റെ ഭർത്താവിന്റെ പ്രവർത്തികൾ എല്ലാം വിചിത്രമായിരുന്നു എനിക്കൊന്നും മനസ്സിലായില്ല. അയാളെ ആരോ നിയന്ത്രിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ജെസ് : ഓ നോ. ','മൈൻഡ് ഫ്ലെയർ!
മൈൻഡ് ഫ്ലെയർ എന്നത് മനുഷ്യന് തുല്യമോ അതിലും ഉയർന്നതോ ആയ ബുദ്ധിശക്തിയുള്ള ഒരു സെൻസിറ്റീവ് എന്റിറ്റിയാണ്. ഇത് അവനെ സ്വഭാവ മാറ്റങ്ങൾക്ക് വഴി ചേരും. നിന്ന് വേറിട്ടു നിർത്തുന്നു, അവൻ അവയുടെ മേൽ തന്റെ നിയന്ത്രണം പ്രയോഗിക്കാത്തപ്പോൾ തികച്ചും മൃഗീയമായി പെരുമാറുന്നു. ഓ നോ നമ്മക്ക് എത്രയും പെട്ടെന്ന് Savannah, Georgia എത്തണം നീ അപകടത്തിലാണ്.
അപ്പോഴാണ് എന്തോ പുകപടലങ്ങൾ പോലെ കാറിനു ചുറ്റും കടന്നുപോയി
ജെന്നിഫർ ജെസ് പേടിച്ചു .
ജെസ് പറഞ്ഞു പെട്ടെന്ന് പോക്ക് വീക്ക് .
വിക്ക് സ്പീഡ് കൂട്ടി .
പെട്ടെന്ന് ആ കാറിന് എന്താ സംഭവിച്ചത് ആർക്കും മനസ്സിലായില്ല. എന്തൊരു ശക്തി അതിനു വലിച്ചെടുത്തോണ്ടു പോകുന്നതു പോലെയാണ് എല്ലാവർക്കും തോന്നിയത് .
ജെസ് : ജെന്നിഫർ ജെന്നിഫർ.......

