നിശാന്ധത
നിശാന്ധത
ഇരുൾ മൂടുന്നു, കാർമേഘങ്ങൾ സൂര്യനെ മറയ്ക്കുന്നു. പടിഞ്ഞാറ്റേകരയിലേക്ക് സൂര്യനെ കാർമേഘങ്ങൾ വലിഞ്ഞു മുറുക്കി താഴ്ത്തുന്നു... ഇടവിട്ടുള്ള മേഘങ്ങളുടെ തർക്കത്തിൽ നിന്നും ശക്തമായ മിന്നൽപ്പിണറുകൾ ഭൂമിയിലേക്ക് പതിക്കുന്നു... തൊട്ടുപിറകേ ഭയാനകമായ ശബ്ദം... ആ ശബ്ദം മിന്നൽപ്പിണറിന്റെ ഭയാനതയെ വർദ്ധിപ്പിച്ചു... ഇറ്റുവീഴാൻ തുടങ്ങിയ മഴത്തുള്ളികൾ കാറ്റിന്റെ ശക്തിയിൽ നിന്നും കൂടുതൽ ഊർജ്ജം നേടിയെടുത്തു... പേമാരിയായി പെയ്തിറങ്ങാൻ തുടങ്ങി... എങ്ങും ഇരുട്ട് നിറഞ്ഞിരിക്കുന്നു... അവന്റെ കണ്ണുകളിൽ നിശാദ്ധത ബാധിച്ചതു പോലെയൊരു തോന്നൽ... പതിയെ അവൻ ജനലരികിലേക്ക് വന്നു... ഇരുട്ടിനെ ഭേദിക്കുന്ന പ്രകാശം എവിടെയും കാണുന്നില്ല... അകലത്തായി ഒരു വീട്ടിൽ പ്രകാശം കാണുന്ന പോലെ...
മനസ്സിൽ ഭയം ഉടലെടുക്കുന്ന പോലെ, അവൻ പതിയെ ജനാല വാതിൽ ചാരി... കയ്യിലുണ്ടായിരുന്ന ഫോൺ എവിടയോ നഷ്ടമായിരിക്കുന്നു... മിന്നൽപ്പിണറിന്റെ പ്രകാശത്തിൽ അവൻ മുറിയുടെ പുറത്തിറങ്ങി... ആരെയും കാണുന്നില്ല... പതിയെ അവൻ അടുത്ത മുറിയിലേക്ക് കടന്നു... പടികൾ കയറുമ്പോൾ രാത്രിയുടെ അന്ധത അവന്റെ കണ്ണുകളെ തളർത്താൻ തുടങ്ങിയിരുന്നു... പെട്ടന്നായിരുന്നു... ഭീമാകാരമായ ഒരു മിന്നൽപ്പിണർ ഭൂമിയിൽ പതിച്ചത്... ആ ശബ്ദത്തിൽ അവൻ ഞെട്ടിത്തിരിഞ്ഞു.... മിന്നൽ വെളിച്ചത്തിൽ അവൻ പതിയെ താഴേക്ക് കണ്ണുകൾ പായിച്ചു... വീണ്ടും നിശാനധത... അവൻ പതിയെ തിരിഞ്ഞു... മേലോട്ട് നോക്കിയപ്പോൾ... ഒരു മിന്നൽ പിണറിന്റെ വെളിച്ചത്തിൽ ഇരുണ്ട ഒരു സ്ത്രീ രൂപം... അവൻ ഞെട്ടിത്തിരിഞ്ഞ്... താഴേക്ക് ഓടി... ഭയം... അവന്റെ ഹൃദയം ഭേദിച്ചു... ഓടി അവൻ മുറിക്കുള്ളിൽ പ്രവേശിച്ചു... ചെത്തു പഴകിയ വാതിലുകൾ വളരെ ശക്തിയോടെ അടച്ചു പൂട്ടി... പെട്ടന്നവൻ തിരിഞ്ഞു... ജനാലയുടെ അടുത്തേക്ക് നടന്നു...
ജനാലയുടെ അരികിൽ ഭയം കൊണ്ട് വിറച്ചവൻ നിന്നു... പതിയെ ജനാലയുടെ വാതിൽ തുറന്നു... അകലെയുള്ള വീട്ടിലേക്ക് കണ്ണുകൾ പായിച്ചു... അവിടെയുണ്ടായിരുന്ന പ്രകാശവും ഇല്ലാതായിരിക്കുന്നു. പൂർണ്ണമായും അന്ധകാരം... അവന്റെ കണ്ണുകൾക്ക് അന്ധത ബാധിച്ച പോലെ... പതിയെ അവൻ കണ്ണുകൾ അടച്ചു... പെട്ടെന്നായിരുന്നു ഭീമാകാരമായ അടുത്ത ശബ്ദം... ഇടിവെട്ടിയതാണെന്നാ അവൻ കരുതിയേ... പക്ഷെ ചെത്തു പഴകി വീഴാറായ വാതിലിൽ ആരോ ശക്തയായി മുട്ടുന്ന ശബ്ദമായിരുന്നു... ഭയം അവന്റെ തലച്ചോറിലെ ഓരോ നാഡികളെയും വിറകൊള്ളിക്കാൻ തുടങ്ങി... അവൻ ജനലരികിൽ നിന്നും അനങ്ങിയില്ല... പെട്ടെന്ന് വാതിലിൽ തട്ടുന്ന ശബ്ദം നിലച്ചു... ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ടവൻ ജനാലയിൽ കൂടി പുറത്തേക്ക് നോക്കി... അടുത്ത മിന്നൽ പിണറിൽ അവൻ ഞെട്ടി തെറിച്ചു താഴേക്കു വീണു... ഭയം അവന്റെ തലച്ചോറിനെ വലിഞ്ഞു മുറുക്കുന്നു... പതിയെ തലയുയർത്തി നോക്കുമ്പോൾ അതാ നിൽക്കുന്നു... വികൃതമായ ഒരു പെൺകുഞ്ഞിന്റെ രൂപം... മിന്നൽപ്പിണറുകൾ ഇടയ്ക്കിടയ്ക്ക് ... അവന്റെ കണ്ണുകൾക്ക് കാഴ്ച്ച നൽകുന്നു.... ആ വികൃതമായ രൂപം അവന്റെ അടുത്തേക്ക് പാഞ്ഞു വരുന്നു... അവൻ കണ്ണുകൾ ഇറുക്കി അടച്ചു... നിലവിളിക്കാൻ ശ്രമിച്ചു... പക്ഷെ ശബ്ദം പുറത്തു വരുന്നില്ല... അവൻ ഇരുചെവികളും പൊത്തി... അമ്മയുടെ ഗർഭപാത്രത്തിൽ ചുരുണ്ടു കിടക്കുന്നതു പോലെ ഇരുന്നു...
കുറച്ചു നേരം കഴിഞ്ഞു തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നറിഞ്ഞ് അവൻ പതിയെ കണ്ണുകൾ തുറന്നു... എങ്ങും ഇരുട്ട് മാത്രം... പതിയെ അവൻ തല പൊക്കി ജനലരികിലേക്ക് നോക്കി ആരുമില്ല... നേരത്തേ കണ്ടത് വെറും ഭ്രമമായിരുന്നു... എന്ന് അവൻ വിചാരിച്ചു... പതിയെ അവൻ അവിടെ നിന്നും... എഴുന്നേൽക്കാൻ ശ്രമിച്ചു... പക്ഷെ കാലുകൾ അനക്കാൻ കഴിയുന്നില്ല... അവൻ കാലുകളിലേക്ക് നോക്കി, ഇരുട്ടിൽ ഒന്നും വ്യക്തമാകുന്നില്ല... അവന്റെ അവ്യക്തത മാറ്റാൻ വീണ്ടും ഒരു ചെറിയ മിന്നൽ പിണർ ഭൂമിയിലേക്കു പതിച്ചു... പെട്ടന്നാണവൻ അലറി വിളിച്ചത്... തന്റെ കാലുകളെ കെട്ടി വരിഞ്ഞ് ആ വികൃതരൂപത്തിലുള്ള പെൺകുഞ്ഞ്!..
കാലിലെ ശക്തമായ പിടിയിൽ അയവുണ്ടായിരുന്നില്ല... അവൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി... വികൃതമായ മുഖത്തിൽ ദയകാത്തു നിൽക്കുന്ന ഭാവമായിരുന്നു... പതിയെ പതിയെ ആ ദയനീയ ഭാവം ക്രോധത്തിന്റെ തീക്ഷണഭാവമായി മാറി തുടങ്ങി... അവന്റെ കാലുകളിൽ നിന്നും പല്ലിയെ പോലെ തോളിലേക്കു കയറി അവന്റെ കഴുത്തിനെ വലിഞ്ഞു മുറുക്കി... പെട്ടന്ന് വാതിൽ മുട്ടുന്ന ശബ്ദം... അവൻ സർവ്വ ശക്തിയും ഉപയോഗിച്ച് ആ പെൺകുട്ടിയുടെ പിടിയിൽ നിന്നും രക്ഷ നേടാൻ ശ്രമിച്ചു... അവസാനം അവൻ ആ വാതിലിന്റെ അടുത്തെത്തി... വാതിൽ തുറക്കാൻ കൈകൾക്കാവുന്നില്ല... അവന്റെ തോളിലെ പെൺകുട്ടിയുടെ പിടി അത്ര ശക്തമായിരുന്നു... വാതിലിൽ ആരോതുടരെ തുടരെ ശക്തമായി മുട്ടാൻ തുടങ്ങി... തന്നെ രക്ഷിക്കാൻ ആരോ വന്നിരിക്കുന്നു... അവൻ തന്റെ കാലുകൾ കൊണ്ട് ശക്തമായി ആ വാതിലിൽ ചവിട്ടി, ചെത്തു പഴകിയ വാതിൽ... ഭീമാകാരമായ ശബ്ദത്തോടെ നിലം പതിച്ചു... പെട്ടന്നവൻ തലയുയർത്തി നോക്കി... വീണ്ടും ഇരുട്ട്... ആ ഇരുട്ടിൽ നിന്നും തെളിഞ്ഞു വരുന്ന രൂപം കണ്ട് അവൻ ഞെട്ടി തെറിച്ചു വീഴുകയായിരുന്നു...
അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല.... കഴുത്തിലെ ശക്തമായ പിടിയിലും... തന്റെ അടുത്തേക്ക് വരുന്ന രൂപത്തെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു... രുദ്ര... രുദ്ര... നാവുകൾ വഴങ്ങിയില്ലെങ്കിലും ആ പേര് അവൻ പറഞ്ഞു... അവൻ അലറി വിളിച്ചു... പെട്ടെന്ന് അവനു ബോധം മറയുന്ന പോലെ, ശ്വാസം നിലക്കുന്ന പോലെ ... മരണഭയം... അവന്റെ കണ്ണുകൾ അടഞ്ഞു... സൂര്യന്റെ ഇളം വെയിൽ അവന്റെ കണ്ണിൽ പതിക്കുന്നു. അവൻ പതിയെ കണ്ണുകൾ തുറന്നു... സൂര്യന്റെ പ്രകാശ തീവ്രത താങ്ങാൻ അവന്റെ കണ്ണുകൾക്ക് പെട്ടെന്ന് സാധിച്ചില്ല... അവൻ വീണ്ടും പതിയെ കണ്ണുകൾ തുറന്നു... നേരം പുലർന്നിരിക്കുന്നു... അവൻ വേഗം ചാടി എഴുന്നേറ്റു... പെട്ടെന്ന് അവൻ കഴുത്തിൽ കൈകൾ പരതി നോക്കി... തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലേ... അവൻ നാലു ചുറ്റും കണ്ണുകൾ പായിച്ചു... താൻ കണ്ടത് വെറും സ്വപ്നമായിരുന്നോ എന്നവൻ ചിന്തിച്ചു... പെട്ടെന്നാണ് അവൻ അതു ശ്രദ്ധിച്ചത്, ചെത്തു പഴകിയ വാതിൽ നിലം പതിച്ചു കിടക്കുന്നത്... താൻ കണ്ടത് സ്വപ്നമാണോ അതോ സത്യമാണോ അവന്നു വിശ്വസിക്കാൻ കഴിയുന്നില്ല... പക്ഷെ ഒരു കാര്യം അവൻ മനസ്സിൽ ഉറപ്പിച്ചു. ഈ പ്രകാശം അസ്തമിക്കുന്നതു വരെ മാത്രം സ്വസ്തതയോടെ ഇരിക്കാം. അതു കഴിഞ്ഞാൽ... ശരിക്കും നിശാന്ധത ബാധിച്ച പോലെ... ഇരുട്ടിലെ അന്ധത അവനെ വലിഞ്ഞു മുറുക്കും ... ഇതിൽ നിന്നും ഒരു രക്ഷ തനിക്കില്ലെന്ന് അവൻ മനസ്സിലാക്കുന്നു... ഈ കെട്ടിടത്തിൽ നിന്നും പുറത്തേക്കിറങ്ങാനും സാധിക്കില്ല... തന്റെ നീചപ്രവർത്തിയുടെ ആഴം അത്രയ്ക്കു വലുതാണെന്ന് അവൻ മനസ്സിലാക്കുന്നു...
രുദ്ര... അവൾ ഒരിക്കലും അവന് മാപ്പു നൽകില്ല എന്നവനു ബോധ്യമായിരിക്കുന്നു... കാരണം അവളെ ചതിക്കുക മാത്രമല്ല അവളിലൂടെ ചതിയിൽ പെടുത്തുകയായിരുന്നു പലരെയും. രാത്രിയുടെ മറവിൽ താൻ കൂട്ടുനിന്ന നീചപ്രവർത്തിയുടെ ഫലം തന്നെ തേടിയെത്തിയിരിക്കുന്നു... രുദ്ര അവനെ സ്നേഹിച്ച പോലെ വേറെ ആരെയും സ്നേഹിച്ചിരുന്നില്ല... അവളുടെ മനസിൽ ഇടം കണ്ടെത്താൻ അവനു പൊട്ടെന്നു സാധിച്ചു... രുദ്ര അവളുടെ സമ്പാദ്യവും സമയവും ചിലവഴിക്കുന്നത് അനാഥർക്കു വേണ്ടിയാണ്... ആ തെരുവിലെ ആരുമില്ലാത്തവർക്കു സഹായമായി അവൾ ഉണ്ടായിരുന്നു... അതു കൊണ്ടു തന്നെ രുദ്രയെ വരുതിയിലാക്കാൻ അവൻ ശ്രമിച്ചു... കുട്ടികളായിരുന്നു അവന്റെ കഴുകൻ കണ്ണുകളിൽ... ഓരോ തെരുവിലും കഴുകൻ കണ്ണുകൾ പായിച്ച് നോട്ടത്തിൽ കുരുങ്ങുന്ന കുട്ടികളെ വിദഗ്ധമായി രാത്രിയുടെ മറവിൽ കയറ്റി അയക്കുന്ന മാഫിയയിൽ പെട്ടവനായിരുന്നു അവൻ...
അവന്റെ കണ്ണുകളിൽ തടഞ്ഞ രണ്ടു പെൺകുഞ്ഞുങ്ങൾ കാർത്തുവും ,അല്ലിയും രുദ്രയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു. ഓരോ തവണയും രുദ്രയുടെ സംരക്ഷണത്തിൽ നിന്നും പറിച്ചെടുക്കാൻ നോക്കിയിട്ടും പരാജയപ്പെടേണ്ടി വന്നു അയാൾക്ക്. രുദ്രയ്ക്ക് തന്റെമേൽ സംശയം തോന്നാതിരിക്കാൻ അവളോട് അയാൾ കൂടുതൽ അടുത്തു... കുഞ്ഞുങ്ങളുടെ സംരക്ഷണം ഇനി അയാളുടെയും കർത്തവ്യമാണെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു... കാർത്തുവിനോടും അല്ലിയോടും അയാൾ പെട്ടെന്നു തന്നെ അടുത്തു ... കാർത്തുവിന്റെ അച്ഛന്റെ മരണശേഷമാണ് രുദ്ര കാർത്തുവിനെ സംരക്ഷിക്കാൻ തുടങ്ങിയത്. അല്ലിക്ക് മുത്തശ്ശി മാത്രമാണുള്ളത്, അവളുടെ സംരക്ഷണവും രുദ്ര ഏറ്റെടുത്തു.
ആദ്യം അല്ലിയെ കടത്താനായിരുന്നു അയാളുടെ ശ്രമം അതിനായി അയാൾ രുദ്രയെ തന്നെ മാർഗ്ഗമായി ഉപയോഗിച്ചു. രുദ്രയുടെ പേരു പറഞ്ഞ് മുത്തശ്ശിയിൽ നിന്ന് അകറ്റി അവളെ കൊണ്ടുപോയി. രാത്രിയുടെ മറവിൽ അവളെ കൊണ്ടുപോകാൻ വന്നവരുടെ കൈകളിലേക്ക് അവളെ ഏൽപ്പിച്ചു... അതുവരെയും അയാളെ വിശ്വസിച്ചിരുന്ന അല്ലിക്ക് അയാളുടെ ചതിയായിരുന്നെന്ന് മനസിലാക്കാൻ സാധിച്ചില്ല... അവളുടെ കയ്യിലെ പിടിമുറുകിയപ്പോൾ അവൾക്കു അവളെ തന്നെ വിശ്വാസമില്ലാതായി അവൾ അവരുടെ കൈപ്പിടിയിൽ നിന്ന് വഴുതിമാറി അയാളുടെ കാൽക്കൽ വീണു രക്ഷിക്കണേ' എന്നു കരഞ്ഞപേക്ഷിച്ചു... അയാളുടെ മുഖത്തെ ഭാവമാറ്റം കണ്ട് തന്റെ മുന്നിൽ നിൽക്കുന്നത് രക്ഷകനല്ല മറിച്ച് മനുഷ്യരൂപം ധരിച്ച ചെകുത്താനാണെന്ന് മനസിലാക്കി... അയാളെ തട്ടിമാറ്റി അവൾ ഓടി...അവളെ പിന്തുടർന്നവരുടെ കണ്ണുവെട്ടിച്ച് അവൾ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു... അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... ജീവനറ്റ ശരീരവുമായി അവളുടെ മുത്തശ്ശി...
അവൾ ഇതെല്ലാം രുദ്രയെ അറിയിക്കാനായി രുദ്രയുടെ വീട്ടിനടുതെത്തി... ജനൽ പാളിയിലൂടെ അകത്തേക്കു നോക്കുമ്പോൾ ആ ദുഷ്ടൻ അവിടെ നിൽക്കുന്നു. ഒരു ചതിയന്റെ മുന്നിലാണ് താൻ നിൽക്കുന്നതെന്ന് അറിയാതെ രുദ്ര... കാർത്തുവും അവളുടെ കൂടെയുണ്ട്. അല്ലിയിപ്പോൾ അടുത്തു ചെന്നാൽ ആ ദുഷ്ടൻ അവരെയും വകവരുത്തുമെന്നറിഞ്ഞു കൊണ്ട് അവൾ മറഞ്ഞു നിന്നു. അയാൾ തന്നെ പ്രതീക്ഷിച്ചാണ് ആ വീട്ടിൽ നിൽക്കുന്നതെന്ന് അവൾ മനസ്സിലാക്കി... അയാൾ വീട്ടിൽ നിന്നും പോയത് കണ്ട് അല്ലി ആശ്വസിച്ചു. പക്ഷെ പെട്ടെന്നായിരുന്നു അവളുടെ വായകൾ പൊത്തിപ്പിടിച്ചത്... ഇനി അവൾക്ക് രക്ഷയില്ലെന്ന് അവൾ ഉറപ്പിച്ചു. ഇതെല്ലാം ജനലഴിയിലൂടെ കാർത്തു കണ്ടു, അവൾ അറിയാതെ നിലവിളിച്ചു. തന്റെ അല്ലിയെ ദ്രോഹിക്കുന്നതു കണ്ട് അവൾ രുദ്രയെ വിളിക്കാൻ തിരിഞ്ഞു.
കാർത്തു രുദ്രയെ വിളിക്കാൻ തിരിഞ്ഞതും കണ്ടത് അയാളെ ആയിരുന്നു... അവൾക്കറിയില്ലല്ലോ തന്റെ മുന്നിൽ നിൽക്കുന്ന നീചന്റെ അനുയായികളുടെ കയ്യിലാണ് തന്റെ അല്ലി അകപ്പെട്ടിരിക്കുന്നതെന്ന്... കാർത്തു അല്ലിയുടെ കാര്യം അയാളോട് പറഞ്ഞു, അവളുടെ പ്രിയപ്പെട്ട അല്ലിയെ രക്ഷിക്കാൻ അയാളോട് കാർത്തു അപേക്ഷിച്ചു. അല്ലിയുടെ കാര്യം രുദ്രയെയും എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് അവൾ അയാളോട് പറഞ്ഞു. രുദ്രയെ ഇപ്പോൾ ഈ വിവരം അറിയിച്ചാൽ രുദ്രയ്ക്ക് ആപത്തുണ്ടാകുമെന്ന് പറഞ്ഞ് കാർത്തുവിനെ അയാൾ രുദ്രയുടെ കണ്ണിൽ പെടാതെ വെളിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു...
പെട്ടെന്ന് രുദ്ര കാർത്തുവിനെ കണ്ടു, അവളോട് എവിടെ പോകുന്നെന്ന് ചോദിച്ചു. അവൾ അല്ലിയുടെ കാര്യം രുദ്രയോട് പറയാൻ തുടങ്ങിയതും അയാൾ രുദ്രയുടെ ശ്രദ്ധ തിരിച്ചു ... പക്ഷെ കാർത്തുവിന് ക്ഷമനശിച്ചു, അവൾ രുദ്രയുടെ അടുത്തേക്ക് ഓടി ചെന്നു, കാർത്തുവിന്റെ മുഖത്തെ ഭാവമാറ്റം കണ്ട് രുദ്ര അവളോട് കാരണം തിരക്കി, അവൾ നടന്നതെല്ലാം രുദ്രയോട് പറഞ്ഞു. കാർത്തു പറയുന്നത് കേട്ട് സമനില തെറ്റിയ പോലെ രുദ്ര 'അല്ലി' എന്നു വിളിച്ച് പുറത്തേക്കോടി, അവളുടെ പുറകെ അയാളും ഒന്നും അറിയാത്തപ്പോലെ പോയി... പക്ഷെ രുദ്ര അല്ലിയെ അന്വേഷിച്ചിട്ടു അവിടെങ്ങും കണ്ടില്ല... രുദ്ര കാർത്തുവിനെയും കൊണ്ട് അല്ലിയുടെ വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അയാൾ കാർത്തുവിനെ വീട്ടിൽ നിർത്തുന്നതാണ് നല്ലതെന്ന് രുദ്രയോട് പറഞ്ഞു. കാർത്തുവിനെ മുറിക്കുളളിലിരുത്തി രുദ്ര വീടു പുറത്തു നിന്നും പൂട്ടി താക്കോൽ എടുത്തു. അയാളോട് തന്റെ ഒപ്പം വരാൻ രുദ്ര ആവശ്യപ്പെട്ടു.
പെട്ടെന്നാണ് ഒരാൾ രുദ്രയുടെ വീടിനരികിൽ വന്ന് അല്ലിയുടെ മുത്തശ്ശി മരിച്ചു കിടക്കുന്ന വിവരം പറഞ്ഞത്, എല്ലാം കേട്ട് രുദ്ര ആകെ തളർന്നു പോയി... കാർത്തുവിനു കൂട്ടായി നിൽക്കാൻ അയാളോട് പറഞ്ഞു. രുദ്ര മുത്തശ്ശിയുടെ മരണവിവരം അറിയിക്കാൻ വന്നയാളിന്റെ കൂടെ അല്ലിയുടെ വീട്ടിലേക്ക് പോയി... മുത്തശ്ശിയുടെ ജീവനറ്റ ശരീരം കണ്ട് രുദ്ര ഞെട്ടി തിരിഞ്ഞു... അവിടെ കൂടി നിൽക്കുന്ന ആളുകൾ പറഞ്ഞു: "ഇത് ആരോ കൊന്നിട്ടതാ... അവരുടെ ചെറുമകളെയും കാണാനില്ല... പോലീസിനെ അറിയിക്കാൻ ആളു പോയിട്ടുണ്ട്.. ആ പെൺകൊച്ച് ജീവനോടെ ഉണ്ടോ എന്തോ ?" ഇതു കേട്ടതും രൂദ്ര അവിടെ നിന്നും ഇറങ്ങി. "എവിടെയാണെങ്കിലും എന്റെ അല്ലിയെ രക്ഷിച്ചേ മതിയാവു", അവൾ തന്റെ വീട്ടിലേക്ക് തിരിച്ചുപോയി...
പക്ഷെ അവിടെ എത്തിയപ്പോഴേക്കും അയാളെ ആരോ കെട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്... രുദ്ര പെട്ടെന്ന് ചെന്ന് അയാളുടെ കെട്ടഴിച്ചു മാറ്റി... അയാൾ അവശനായിരിക്കുന്നത് കണ്ട് രുദ്ര അയാളോട് കാരണം തിരക്കി; ആരാണ് അയാളെ ഈ അവസ്ഥയിലാക്കിയത് എന്ന് ചോദിച്ചു... അയാൾ പറഞ്ഞത്, "ആരാണെന്നറിയില്ല, കുറേപേർ ചേർന്ന് എന്നെ അടിച്ചവശനാക്കി ഇവിടെ കെട്ടിയിട്ടു... കാർത്തുവിനെ അവർ കൊണ്ടുപോയി... " ഇതെല്ലാം കേട്ട് രുദ്ര മരവിച്ച അവസ്ഥയിലായി... അപ്പോഴാണ് ആരോ വീടിന്റെ പുറകുവശത്തൂടെ ഓടുന്ന ശബ്ദം അവൾ കേട്ടത്... അവൾ പെട്ടെന്ന് എഴുന്നേറ്റ് അവിടേക്ക് ഓടി... ആരെയും കാണാതെ തിരിഞ്ഞതും അവളുടെ തലയിൽ അടിയേറ്റതും ഒരുമിച്ചായിരുന്നു. അയാൾ തന്റെ അനുയായികളോട് പറഞ്ഞു: " ഇനി എന്തായാലും ഈ പിള്ളേരെ ഇവിടുന്ന് കടത്താൻ പറ്റില്ല, പോലീസ് ഏതു നിമിഷം വേണമെങ്കിലും ഇവിടെ അന്വേഷണവുമായി എത്താം... ആദ്യം രണ്ടു പിള്ളേരയും ഇവിടുന്ന് മാറ്റണം... ഇവളെയും എടുത്ത് വണ്ടിയിലിട്ടോ, മൂന്നു പേരെയും ഒരുമിച്ചു ദഹിപ്പിക്കാം."
കാർത്തുവിനേയും അല്ലിയേയും അയാളും കൂട്ടരും കൂടി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചു... അവിടത്തെ പൊട്ടിപൊളിഞ്ഞ വീട്ടിൽ അവരെ കെട്ടിയിടാൻ ശ്രമിച്ചു. കാർത്തുവും അല്ലിയും തങ്ങളെ വെറുതെ വിടണമെന്ന് കരഞ്ഞപേക്ഷിച്ചു. ദയയുടെ ഒരു കണിക പോലും ഇല്ലാത്ത ആ മനുഷ്യൻ അവരെ ചവിട്ടി മാറ്റി...
അല്ലിയും കാർത്തുവും അയാളെ നോക്കി പറഞ്ഞു, "നിങ്ങൾ നീചനാണ് , നിങ്ങൾ ഞങ്ങളെ സ്നേഹിച്ചു വഞ്ചിച്ചു... ഞങ്ങളുടെ രുദ്രമ്മ നിന്നെ വെറുതെ വിടില്ല..." അവരുടെ ശാപവാക്കുകൾ കേട്ട് അയാൾ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു: " നിങ്ങളുടെ രുദ്രമ്മ എപ്പോഴെ ഈ ലോകം വിട്ടു പോയി, അവളുടെ ശരീരം മാത്രമേ ഇപ്പോൾ ഭൂമിയിലുള്ളൂ... " അയാൾ ഇത്രയും പറഞ്ഞ് കൊണ്ട് ആ മാരക വിഷം അവരുടെ വായിലേക്കൊഴിച്ചു. മൂന്നു പേരെയും കത്തിച്ചു ചാമ്പലാക്കാൻ അയാൾ ഉത്തരവിട്ടു... അല്ലി അയാളെ നോക്കി പുഛിച്ചു കൊണ്ട് പറഞ്ഞു "നിന്റെ നീചപ്രവർത്തിക്ക് അവസാനം കുറിച്ചിരിക്കുന്നു ... ഞങ്ങളുടെ രുദ്രമ്മയെ നിനക്ക് ശരിക്കും അറിയില്ല... ഞങ്ങളുടെ ദേഹത്ത് ഒരു തരി മണ്ണു വീഴ്ന്നാൽ സഹിക്കാൻ കഴിയാത്തവരാ രുദ്രമ്മ, ഞങ്ങളുടെ ചേച്ചിയുടെ സ്ഥാനത്താണങ്കിലും അവർ ഞങ്ങൾക്ക് രുദ്രമ്മയാ... അങ്ങനെയുള്ള ഞങ്ങളെയാ നീ ഇന്നു കത്തിച്ചു ചാമ്പലാക്കുന്നേ, ഇതിനുള്ള ശിക്ഷ ഉറപ്പായിട്ടും നിനക്കു കിട്ടിയിരിക്കും... ഈ ഞങ്ങളെ രക്ഷിക്കാൻ നിന്നെ പോലുള്ള ഒരുത്തനെ ഒരു തെളിവും അവശേഷിപ്പിക്കാതെ കൊന്നു തള്ളിയവളാ ഞങ്ങളുടെ രുദ്രമ്മ'''. ഇതു കേട്ട് അയാൾ ഞെട്ടിയെങ്കിലും, മൂന്നു പേരെയും പെട്രോളൊഴിച്ച് കത്തിക്കാൻ അയാൾ ഉത്തരവിട്ടു... അല്ലിയും കാർത്തുവും അപ്പോഴേക്കും മാരകവിഷത്തിന്റെ ആഘാതത്തിൽ പാതിമയകത്തിൽ അകപെട്ടിരുന്നു... അവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കൊണ്ട് അയാൾ രുദ്രയെ എടുത്തു കൊണ്ടുവരാൻ അനുയായികളോട് പറഞ്ഞു... അവർ രണ്ടു പേരും രുദ്രയെ എടുത്തു കൊണ്ടുവരാൻ കാറിനടുത്തേക്ക് ചെന്നു... പക്ഷെ രുദ്ര അതിനകത്തില്ലായിരുന്നു. പെട്ടെന്ന് ഒരു മൂർച്ചയുള്ള തടിക്കഷ്ണം അതിലൊരാളുടെ കഴുത്തിൽ തുളഞ്ഞു കയറി ഇതു കണ്ടു നിന്ന രണ്ടാമൻ ഞെട്ടി തിരിയും മുൻപേ അവന്റെ തലയെ തകർത്ത് കൊണ്ട് പാറക്കല്ലുമായി നിൽക്കുന്നു... ! രുദ്ര...., അവൾ അലറി വിളിച്ചു കൊണ്ട് അയാളുടെ തലയിൽ വീണ്ടും വീണ്ടും ക്ഷതമേൽപിച്ചു.
ഈ സമയം പുറത്തു നിന്ന് ബഹളം കേട്ട ആ നീചൻ കാർത്തുവിന്റെയും അല്ലിയുടെയും നേർക്ക് തീ പടർത്തി... പാതിബോധത്തിൽ മയങ്ങിയവർ ആ ജ്വാലയിൽ എരിഞ്ഞമർന്നു. അയാൾ ബഹളം കേട്ടിടത്തേക്ക് ഓടി ചെന്നു... അയാൾ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാത്തതായിരുന്നു... തന്റെ അനുയായികൾ രണ്ടു പേരും ജീവശ്വാസം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു... കാറിൽ നോക്കിയപ്പോൾ രുദ്രയുമില്ല... പെട്ടന്ന് അയാളുടെ പുറകിൽ നിന്ന് ആരോ അയാളെ സ്നേഹത്തോടെ പേരെടുത്തു വിളിച്ചു... അയാൾ തിരിഞ്ഞു നോക്കിയതും രുദ്ര.... അയാൾ ഭയന്നുവെങ്കിലും, രുദ്രയ്ക്ക് താനാണ് ഇതൊക്കെ ചെയ്തതെന്ന് മനസിലായില്ല എന്നുറപ്പിച്ചു... അയാൾ രുദ്രയെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു... "എനിക്ക് രക്ഷിക്കാനായില്ല അല്ലിയെയും കാർത്തുവിനേയും. അവർ അവരെ അഗ്നിക്കിരയാക്കി..."
രുദ്ര അയാളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു... "എന്റെ ജീവനായ അല്ലിയും കാർത്തുവും കത്തി എരിയുന്ന ഈ തീയിൽ ഇവരെയും എനിക്ക് വലിച്ചെറിയണം...." രുദ്രയുടെ കണ്ണുകളിലെ തീക്ഷണത കണ്ട് അയാൾ ഭയന്നുവെങ്കിലും അവൾ പറഞ്ഞ പോലെ അവന്റെ അനുയായികളെ അവൻ തന്നെ തീയിലേക്ക് വലിച്ചെറിയാൻ കൂട്ടുനിന്നു... രുദ്ര ആളിക്കത്തുന്ന തീയെ നോക്കി പൊട്ടി ചിരിച്ചു... പെട്ടെന്നു തന്നെ ആ ചിരി ഒരു ദീനരോധനമായി മാറി, ''ഈ രുദ്രാമയ്ക്ക് നിങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ മക്കളേ....." എന്നു പറഞ്ഞവൾ പൊട്ടിക്കരഞ്ഞു... അയാൾ ഉടനെ അവളുടെ അടുത്തു വന്നാശ്വസിപ്പിച്ചു....
ആളിക്കത്തുന്ന തീ പതിയെ ശമിക്കാൻ തുടങ്ങി... രുദ്രയുടെ ഉള്ളിലെ സങ്കട തീ കണ്ട് സഹിക്കാൻ കഴിയാതത് പോലെ ആകാശത്തിൽ മേഘങ്ങൾ ഇരുണ്ടുകൂടി, ഓരോ തുള്ളിയായ് ഭൂമിയിലേക്ക് പെയ്തിറങ്ങി..... രുദ്ര പതിയെ അയാളെ നോക്കി പറഞ്ഞു: '' നിങ്ങൾക്ക് ഒരുപാടു കഷ്ട്ടപ്പെടേണ്ടി വന്നല്ലേ... അവസാനം നിങ്ങളും ഞാനും മാത്രമായി..."
അയാൾ അവളെ ആശ്വാസിപ്പിച്ചു പറഞ്ഞു: " നിനക്കു ഞാനുണ്ട് "...
ഉടനെ രുദ്ര അയാളെ നോക്കി പറഞ്ഞു:"നിങ്ങൾ പറഞ്ഞതു ഒന്നും കൂടി പറയുമോ?"
അയാൾ അവളുടെ നേർക്കു നോക്കി പറഞ്ഞു, "നിനക്കു കൂട്ടായി എന്നും ഞാനുണ്ട് "...
രുദ്ര അവന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് എഴുന്നേറ്റു പറഞ്ഞു: " എന്താ നീ പറഞ്ഞേ എനിക്കു നീയുണ്ടന്നോ (അവൾ ചോര പുരണ്ട മൂർച്ചയുള്ള തടി കഷ്ണം പുറത്തെടുത്തു, എന്നിട്ടവനെ ചവിട്ടി വീഴ്ത്തി അവന്റെ കണ്ണിനു നേരെ ആയുധം നീട്ടി ). നിനക്ക് ആ വാചകത്തിന്റെ പൊരുൾ എന്തെന്നറിയുമോ? അതും ആരും തുണയില്ലാത്ത ഒരു പെണ്ണിന്റെ നേർക്ക് പറയുന്ന ആ വാചകത്തിന് അവൾ അടിമപ്പെട്ടു പോയെങ്കിൽ അവൾ അത്ര മാത്രം അത് പറയുന്ന ആളെ വിശ്വസിച്ചിരിക്കാം, ഞാനും വിശ്വസിച്ചു നിന്നെ, പക്ഷെ നീ എന്നോട് കാണിച്ച ഈ നെറികേട് ഞാൻ ഒരിക്കലും പൊറുക്കില്ല... എന്നെ അടിച്ചു വീഴ്തുതുന്നതുവരെയും നിന്നോടെനിക്ക് ഒരു വിശ്വാസക്കുറവും തോന്നിയില്ല... പക്ഷെ നിന്റെ കൂട്ടാളികളിൽ നിന്നും ഞാൻ കേട്ടു നീയാണ്, നീയാണ് ഏറ്റവും വലിയ നീചനെന്ന്... എന്റെ കാർത്തുവിനെയും അല്ലിയെയും അപ്പോഴേക്കും നീ അഗ്നിക്കിരയാക്കി... നീ മരിക്കണം, പക്ഷെ നിന്നെ എങ്ങനാ പെട്ടെന്ന് കൊല്ലുന്നേ...( പെട്ടെന്ന് അയാൾ അവളെ തട്ടിയെറിഞ്ഞു.... അവൾ അവിടെ നിന്നു ചാടി എഴുന്നേറ്റു...)"
"നിനക്ക് എന്നെ ശരിക്കും അറിയില്ല. ഞാൻ രുദ്ര. പേര് പോലെ തന്നെയാ എന്റെ സ്വഭാവവും. വിശ്വാസ വഞ്ചന എനിക്ക് പൊറുക്കാൻ കഴിയില്ല, നിന്നപ്പോലൊരുത്തനെ ഒരു തെളിവും അവശേഷിപ്പിക്കാതെ കൊന്നവളാ ഞാൻ, പക്ഷെ നിന്റെ കാര്യത്തിൽ ആദ്യമേ എനിക്ക് പിഴവു പറ്റി. ആ പിഴവിനു ഞാൻ കൊടുക്കേണ്ടി വന്ന വില... ( അവൾ ദേഷ്യം കൊണ്ട് അയാളെ ചവിട്ടി... അയാൾ നില തെറ്റി വീണു... എല്ലാ വിദ്യയും പഠിച്ച രുദ്രയെ പെട്ടെന്ന് തനിക്ക് തോൽപിക്കാൻ കഴിയില്ലെന്ന് അയാൾക്ക് മനസിലായി... രുദ്രയെ അടിച്ചു വീഴ്ത്തിയിട്ടാണ് അയാൾ ആ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലേക്കു കയറി ഒളിച്ചത്.)"
രുദ്ര, അവൾ തനിക്ക് ഒരിക്കലും മാപ്പു നൽകില്ല. നേരം വീണ്ടും ഇരുട്ടി തുടങ്ങിയിരിക്കുന്നു, അയാൾ നിലം പതിച്ചു കിടക്കുന്ന ചെത്തു പഴകിയ വാതിലിലൂടെ പുറത്തേക്കിറങ്ങി... അയാൾ തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞു... രുദ്ര അയാളുടെ വരവും കാത്ത് അല്ലിയേയും കാർത്തുവിനേയും അഗ്നിക്കിരയാക്കിയ ഇടത്തിൽ ഇരിക്കുകയായിരുന്നു... "നിന്നെ ഇനി ഞാനെന്തിനാ കൊല്ലുന്നേ, നിന്റെ ശിക്ഷ നീ തന്നെ വിധിച്ചോ ... ഇവിടെ എന്റെ കാർത്തുവിനും അല്ലിക്കും നീ പകർന്നു കൊടുത്ത വിഷത്തിന്റെ പങ്കരിപ്പുണ്ട്, പെട്രോളും ഉണ്ട് , മൂർച്ചയേറിയ ആയുധവും ഉണ്ട്, ഇതിലേതു വേണമെന്നു നിനക്കു തീരുമാനിക്കാം... "
അയാൾ ഒരു നിമിഷം പൊട്ടിക്കരഞ്ഞുകൊണ്ട് രുദ്രയോട് മാപ്പപേക്ഷിച്ചു... എന്നിട്ടയാൾ മാരക വിഷം ഒരു മടിയുമില്ലാതെ കുടിച്ചു... രുദ്ര അയാളുടെ നേർക്ക് പെട്രോൾ ഒഴിച്ചു... തീ കൊളുത്തി... "നിന്നെ പോലുള്ള കഴുകൻമാരിൽ നിന്നും നിഷ്കളങ്കരായ പെൺകുട്ടികളെ രക്ഷിക്കാൻ എനിക്ക് ജീവിച്ചിരുന്നേ മതിയാവൂ...." രാത്രിയുടെ അന്ധതയിൽ ചെയ്തുകൂട്ടുന്ന നീചപ്രവർത്തികൾക്ക്, രുദ്ര മറുപടി നൽകും