Unveiling the Enchanting Journey of a 14-Year-Old & Discover Life's Secrets Through 'My Slice of Life'. Grab it NOW!!
Unveiling the Enchanting Journey of a 14-Year-Old & Discover Life's Secrets Through 'My Slice of Life'. Grab it NOW!!

Haritha Arun

Drama Inspirational

4.3  

Haritha Arun

Drama Inspirational

ജഡം

ജഡം

2 mins
302


നാമെല്ലാവരും ഒരുനാൾ ജഡമായി തീരും, പ്രകൃതി നിയമം തെറ്റിക്കാൻ ആരാലും സാധിക്കില്ല... ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുക. പ്രകൃതി തരുന്ന ശരീരം പ്രകൃതിയെ ഏൽപ്പിച്ചു മടങ്ങുക, അതാണ് നമ്മുടെ കർത്തവ്യം. പ്രകൃതി ഒരുപാട് ജീവജാലങ്ങളുടെ വേദിയാണ്, അരങ്ങൊഴിയുമ്പോൾ... പ്രകൃതി നൽകിയ വേഷം തിരികെ നൽകണം...

 

പ്രഭാഷണമൊക്കെ കഴിഞ്ഞ് അയാൾ തിരികെ വീട്ടിലേക്ക് നടന്നു... കാലം കഴിഞ്ഞു പോകവേ വാർദ്ധക്യം എന്ന അവസ്ഥയിലേക്ക് ചുവടു വച്ചിരിക്കുന്നു എന്ന് അയാൾക്ക് ബോധ്യമായി തുടങ്ങി... അയാൾക്ക് വിശ്വസിക്കാനാകുന്നില്ല ഇപ്പഴും അയാളുടെ ശരീരം ജീവനെ കൈവിട്ടിട്ടില്ല.... ഡോക്ടർമാർ നിശ്ചയിച്ചു പറഞ്ഞ ഒരു വർഷം പിന്നിട്ടിട്ട് ഇന്നേക്ക് 3 മാസം... അങ്ങനെ വൈദ്യശാസ്ത്രവും തെറ്റി.. അയാൾ മനസ്സിൽ പിറുപിറുത്ത് അകത്തേക്കു കടന്നു... ഭാര്യയും, മക്കളും അയാൾ കയറി ചെന്നപ്പാടെ വഴക്കു പറയാൻ ആരംഭിച്ചു... "ഡോക്ടർമാർ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞിട്ട് കേൾക്കാതെ രാവിലെ ഇറങ്ങി കൊള്ളും ..."


അവരുടെ ശകാരങ്ങൾക്കെല്ലാം ഒരു പുഞ്ചിരിയിലൂടെ അയാൾ മറുപടി കൊടുത്തു... അയാൾ നേരെ തന്റെ കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു... ഇന്നും ഈ ജീവൻ ശരീരത്തിൽ നിലനിർത്തിയ ദൈവത്തോട് അയാൾ നന്ദി പറഞ്ഞു... പതിയെ കണ്ണുകൾ അടച്ച് നിദ്രയിലേക്കാണ്ടു... സ്വപ്ന സഞ്ചാരിയായി അയാൾ യാത്ര തുടങ്ങി... യാത്രയുടെ മധ്യത്തിൽ അയാൾ ഒരു ഗർഭിണിയായ സ്ത്രീയെ കണ്ടു.. അവൾ വളരെ അവശതയിൽ ആയിരുന്നു... പെട്ടെന്ന് അവൾ വേദന കൊണ്ട് പുളയാൻ തുടങ്ങി... അടുത്തെങ്ങും ആരെയും കാണുന്നില്ല... ഓരോ നിമിഷം കഴിയും തോറും വേദന കൊണ്ടവൾ പുളയുന്നു... അയാൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല... അവളാകട്ടെ ഉച്ചത്തിൽ നിലവിളിക്കുന്നു... പെട്ടെന്ന് അയാൾ നോക്കുമ്പോൾ അവൾ ആശുപത്രി കിടക്കയിൽ കിടന്നു നിലവിളിക്കുന്നു... പ്രാണൻ പോകുന്ന വേദയുടെ അവസാനം ഒരു ചോര കുഞ്ഞിനെ അവളിൽ നിന്നും അടർത്തിയെടുക്കുന്നു... ആ നിമിഷം അവൾ ഇതുവരെ അനുഭവിച്ച വേദനയെക്കുറിച്ച് ചിന്തിക്കാതെ തന്റെ കുഞ്ഞിന്റെ മുഖം കാണാൻ തിരക്കുകൂട്ടി... എങ്ങനെ കഴിയുന്നു അവൾക്കിതിന്, ഇത്രയും അസഹനീയമായ വേദന അനുഭവിച്ചിട്ടും, ശരീരത്തിലെ ഓരോ നാഡികളും വലിഞ്ഞു മുറുകുമ്പോഴും അവൾ അനുഭവിച്ച വേദന അയാൾക്ക് പോലും കണ്ടു നിൽക്കാനായില്ല... ഇപ്പോൾ അവൾ ചിരിതൂകി തന്റെ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചിരിക്കുന്നു... ശരിക്കും അമ്മ എന്ന മഹത്വം ഞാൻ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു...


അയാൾ പതുക്കെ തിരിഞ്ഞതും... കൗമാരപ്രായത്തിലേക്ക് കടന്ന ഒരു ആൺകുട്ടി... ബൈക്കിൽ ചീറി പാഞ്ഞ് പോകുന്നു... പെട്ടെന്ന് അവൻ പോയ വണ്ടി ഒരു ലോറിയുടെ ഇടയിൽപ്പെട്ടു.... ഇടിയുടെ ആഹാതത്തിൽ അവൻ തെറിച്ചു വീഴുകയായിരുന്നു... ജീവനു വേണ്ടി പിടയ്ക്കുന്ന അവനെ സഹായിക്കണമെന്നുണ്ടായിരുന്നു... പെട്ടെന്ന് നോക്കുമ്പോൾ ആശുപത്രി കിടക്കയിൽ ആ കുട്ടി, ജീവനു വേണ്ടി ഡോക്ടർമാരും നഴ്സുമാരും മൽപിടിത്തം നടത്തുന്നു... പക്ഷെ, ജീവൻ ശരീരത്തെ വെടിഞ്ഞു കഴിഞ്ഞു... നേഴ്സ് പുറത്തു പോയി ബന്ധുക്കളോടു വിവരം പറഞ്ഞു... അവന്റെ അടുത്തേക്ക് പാഞ്ഞു കൊണ്ട് അവൾ ഓടി വന്നു... ശരിക്കും ഞെട്ടിക്കുന്ന കാഴ്ച്ച, താൻ കുറച്ചു മുൻപു കണ്ട അതേ സ്ത്രീ...മകന്റെ ശരീരത്തിനു മുൻപിൽ വിറയലോടെ നിശബ്ദയായി അവർ നിന്നു പോയി... അവർ പ്രാണവേദനയോടെ നൽകിയ ജീവനും ശരീരവും ,ഇന്ന് വെറും ജഡമായി മുന്നിൽ കിടക്കുന്നു.... ജീവിതം ഒറ്റയ്ക്ക് ആഘോഷിക്കുമ്പോൾ നമ്മൾ പ്രിയപ്പെട്ടവരെ ഓർക്കാറില്ല...


മരണം മറക്കാതിരിക്കേണ്ട സത്യമാണ്. ഏതു നിമിഷമാണ് ആ സത്യം നമ്മെ ഓർക്കുകയെന്ന് പറയാൻ കഴിയില്ല.. പ്രാണൻ പോകുന്ന വേദനയിലും നമുക്ക് നൽകിയ ജീവിതം വേണ്ടാന്നു വയ്ക്കാൻ അവർ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ഭൂമിൽ ഉണ്ടാകുമായിരുന്നോ? മരണം ഒരു സത്യം തന്നെയാണ്, മരണം നമ്മളെ തേടിയാണ് വരേണ്ടത്, നമ്മൾ മരണത്തെ തേടി പോകുകയല്ല വേണ്ടത്... നമുക്ക് കിട്ടിയ ജീവനും ശരീരവും കാത്തു സൂക്ഷിക്കേണ്ട കർത്തവ്യം നമ്മുടേതു തന്നെയാണ്...


അയാൾ പെട്ടെന്ന് കണ്ണുകൾ തുറന്നു... അയാളുടെ ഭാര്യ ചന്ദനം നെറുകയിൽ തൊട്ടു കൊടുത്തു... അയാൾ അവരുടെ ചുണ്ടുകൾ പറയുന്നതു കേട്ടു ... എന്റെ ഭഗവാനേ എന്റെ ഏട്ടന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ.... അയാൾ മനസ്സിൽ പറഞ്ഞു... ജഡത്തിന് ബന്ധമോ സ്വന്തമോ ഇല്ല... പ്രകൃതിയിൽ അടിഞ്ഞു ചേരാനുള്ളതാണ് ഓരോ ജഡവും, പക്ഷെ ജീവനുള്ള നമ്മുടെ ശരീരം ഒരു ജഡമായി മാറ്റാതിരിക്കുക. മരണം നമ്മെ തേടി ഒരു നാൾ വരും, നമ്മൾ അതിനെ തേടി പോകേണ്ടതില്ല...


Rate this content
Log in

More malayalam story from Haritha Arun

Similar malayalam story from Drama