രുധിരമാരി (രണ്ടാം ഭാഗം)
രുധിരമാരി (രണ്ടാം ഭാഗം)
പ്ലാസ്റ്റിക് കവറിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അവൻ്റെ ശരീരം കണ്ട് അവൾ അലറി കരയാൻ ശ്രമിച്ചു... പക്ഷെ അവളുടെ നിസ്സഹായ അവസ്ഥ അവളെ ശ്വാസം മുട്ടിച്ചു... ക്രൂരതയുടെ ഏറ്റവും ഭയാനകമായ അവസ്ഥയിലൂടെ കടന്നുപോയ ആ മൃതദേഹം കണ്ട് അവളുടെ സമനില തെറ്റി പോകുന്ന പോലെ... പെട്ടെന്നവൾ മയങ്ങി വീണു.
പുലർച്ചെ 4 മണിക്കു കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ബിന്ദു വാതിൽ തുറന്നു. മുറ്റത്തെ കാഴ്ച്ച കണ്ട് അലറി വിളിച്ചു കൊണ്ട് അവൾ അകത്തേക്കു ഓടി... കാലുകൾ തളർന്നു പോകും പോലെ അവൾക്കു തോന്നി. അവൾ അലറി വിളിച്ചു... ആ വിളി കേട്ട് ശിവദാസും ഭാര്യ ലതികയും ഓടി അവളുടെ അരികിലെത്തി.
"എന്താ... എന്തു പറ്റി... ബിന്ദു എന്തിനാ നീ ഇങ്ങനെ നിലവിളിക്കുന്നേ...'' ലതിക ബിന്ദുവിനോട് ചോദിച്ചു.
"ചേച്ചീ പുറത്ത്.... മുറ്റത്ത്... ചേച്ചീ... മുറ്റത്ത്. "
"എന്താ ബിന്ദു നീ കാര്യം പറയൂ... "
( ബിന്ദുവിൻ്റെ നാക്കുകൾ കുഴയുന്ന പോലെ, അവൾ മുറ്റത്തേക്ക് കൈകൾ ചൂണ്ടി കാണിച്ചു. ശിവദാസൻ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി. അയാൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല.)
ശിവദാസൻ : "സാന്ദ്ര മോളേ..... കുഞ്ഞേ.."
ശിവദാസൻ്റെ വിളിക്കേട്ട് ലതികയും അവിടേക്ക് ഓടിയെത്തി... അവിടെ കണ്ട കാഴ്ച കണ്ട് ലതികയും ഞെട്ടി... ഒരു നിമിഷം കൊണ്ട് തലച്ചോറിലെ നാഡി ഞരമ്പുകൾ പൊട്ടിത്തെറിച്ചപ്പോലെ അവർക്കു തോന്നി!
രക്തത്തിൽ കുളിച്ചു കിടന്ന അവളുടെ ശരീരം, വിരലുകൾ വിച്ഛേദിക്കപ്പെട്ട കൈപ്പത്തി ... അരികിൽ ഒരു വലിയ പ്ലാസ്റ്റിക് കവർ രക്തത്തിനാൽ ചുവന്ന നിറമായി മാറിയിരിക്കുന്നു.
സാന്ദ്രയുടെ അടുത്തേക്കു ഓടിയെത്തിയ ശിവദാസ് അവളുടെ ശരീരത്തിലെ വസ്ത്രം കണ്ട് ഞെട്ടി തെറിച്ചു.....
"പ്രവീൺ...... എൻ്റെ മോനേ.... എൻ്റെ മോൻ...."
അയാൾ സാന്ദ്രയുടെ അടുത്തു കിടന്ന പ്ലാസ്റ്റിക് കവറിലേക്ക് വിറയലോടെ സൂക്ഷിച്ചു നോക്കി...
ഹൃദയവും തലച്ചോറും പൊട്ടിതെറിക്കുന്ന പോലെ അയാൾ അലറി വിളിച്ചു.....
"എൻ്റെ പൊന്നുമോനേ....... "
അയാളുടെ വിളിക്കേട്ട് ലതിക ശിവദാസിൻ്റെ അരികിലെത്തി. ശിവദാസ് പെട്ടെന്ന് ലതികയുടെ കണ്ണുകൾ മറയ്ക്കാൻ ശ്രമിച്ചു. പക്ഷെ ലതിക അയാളുടെ കൈകൾ പിടിച്ചു മാറ്റി...!
ലതിക പ്രതിമയെ പോലെ ആ പ്ലാസ്റ്റിക് കവറിലേക്ക് നോക്കി നിന്നു... തൻ്റെ ഗർഭപാത്രത്തിൽ സുരക്ഷിതമായി ഇരുന്ന തൻ്റെ മകൻ, അമ്മയുടെ വാത്സല്യത്തിൻ്റെ തണലിൽ വളർന്ന മകൻ, ഒരു ചെറിയ മുറിവു പറ്റിയാൽ മകനെക്കാൾ മുന്നേ കരയുന്ന അമ്മയുടെ മുമ്പിൽ ജീവനറ്റ ശരീരവുമായി കിടക്കുന്നു. അതും ക്രൂരതയുടെ മൂർത്തി ഭാവത്താൽ ആ മകൻ്റെ ഓരോ ശരീര ഭാഗങ്ങളും വികൃതമാക്കിയിരിക്കുന്നു. കണ്ട കാഴ്ചകൾ അവരെ കൊണ്ട് ചെന്നെത്തിച്ചത് ഹൃദയസ്തംഭനത്തിലേക്കായിരുന്നു.
"പ്രവീൺകുഞ്ഞ് ശിവദാസൻ സാറിൻ്റെയും ലതിക ചേച്ചിയുടെയും ഒറ്റ മോനായിരുന്നു. സാന്ദ്ര കുഞ്ഞും പ്രവീൺ കുഞ്ഞും പരിചയപ്പെട്ടിട്ട് രണ്ടു വർഷമായി അവരുടെ വിവാഹം ഈ വർഷം നടത്താനാ തീരുമാനിച്ചിരുന്നേ പക്ഷെ... "
( ബിന്ദുവിനു കരച്ചിൽ അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. പോലീസിൻ്റെ ചോദ്യം ചെയ്യലിനിടയിൽ അവർ പൊട്ടിക്കരഞ്ഞു പോയി .
സബ് ഇൻസ്പെക്ടർ നിളയുടെ ഫോണിൽ പെട്ടെന്നാണ് ഒരു കോൾ വന്നത്)
"ഹലോ മാഡം ഞാൻ സൈക്യാർട്ടിസ്റ്റ് സ്റ്റീഫൻ ജോർജ്. മാഡം സാന്ദ്രയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അന്വേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ വളരെ പ്രയാസമാണ്.
പോസ്റ്റ് ട്രൊമാറ്റിക് ഡിപ്രഷനിലാണ് ഇപ്പോൾ സാന്ദ്ര... അവൾക്കിപ്പോൾ നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ കഴിയില്ല. അതു കൊണ്ട് ഇപ്പോഴത്തെ ഈ ചോദ്യം ചെയ്യലിൽ നിന്നും സാന്ദ്രയെ ഒഴിവാക്കണം."
സബ്ബ് ഇൻസ്പെക്ടർ നിള: "ഓക്കെ ഡോക്ടർ എനിക്കു മനസിലാകും പക്ഷെ നമ്മുടെ കയ്യിലെ ഏറ്റവും വിലപ്പെട്ട മൊഴി സാന്ദ്രയുടേതാണ് അതു കൊണ്ടാണ് ഡോക്ടറെ ഇടയ്ക്കിടയ്ക്കു ശല്യം ചെയ്യേണ്ടി വരുന്നത്. "
( പെട്ടെന്ന് ഒരു പോലീസുകാരൻ ഇൻസ്പെക്ടർ നിളയുടെ അടുത്തു വന്നു സല്യൂട്ട് ചെയ്തു.)
ഹവീൽദാർ കൃഷ്ണകുമാർ: "മാഡം വീണ്ടുമൊരു ബാഡ് ന്യൂസ് ഉണ്ട്… ബിൽഡർ ജോസഫ് അലക്സിൻ്റെ വീടിനു മുന്നിൽ...