Charu Varna

Drama Tragedy

4.4  

Charu Varna

Drama Tragedy

അകലങ്ങളിൽ

അകലങ്ങളിൽ

12 mins
519


"മോനെ... കുഞ്ഞ് ഭയകര കരച്ചിൽ ആണല്ലോ...? ആ പൊടി കലക്കിത്താ കുറച്ചു കൂടെ... ശ്രീക്കുട്ടാ... നിന്നോട് ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ...?"

എന്നാൽ ഇതൊന്നും തന്നെ അറിയാതെ ശ്രീക്കുട്ടൻ എന്ന ശ്രീറാം അവന്റെ പ്രിയപ്പെട്ടവളുടെ ഓർമയിൽ ആയിരുന്നു...

അവന് കുഞ്ഞിന്റെ കരച്ചിൽ അസഹ്യമായപ്പോൾ തിരിഞ്ഞു നോക്കി... സാവിത്രിയുടെ നെഞ്ചോടു ഒട്ടി തന്റെ കുഞ്ഞ്...

ഹോ... വല്ലാത്ത വിധി തന്നെ... എന്നെ മാത്രം ബാക്കിയാക്കിയതെന്തിന്...? പ്രിയാ... എനിക്ക് പറ്റുന്നില്ല... നീയില്ലാതെ...

ഉതിർന്നു വീഴുന്ന കണ്ണീർ കൈകൾ കൊണ്ടു അമർത്തി തുടച്ചു...

"മോൻ ഉറങ്ങിയോ അമ്മേ... ?"

"കരഞ്ഞു തളർന്നു ഉറങ്ങി... എനിക്കറിയില്ല മോനെ... ഇനിയങ്ങോട്ട് എങ്ങനെ എന്ന്... ജീവനോടെ കിട്ടിയാൽ മതിയായിരുന്നു... എന്റെ കൃഷ്ണാ..."

"അമ്മേ... "

സാവിത്രി ഉറക്കെ കരഞ്ഞു... കുഞ്ഞിനെ മാറോടടുക്കി...

"പിന്നെ... പിന്നെ ഞാനെന്തു പറയണം... ഇനിയങ്ങോട്ട് എങ്ങനെ... ഞാൻ എത്രകാലം ഉണ്ടാകും... "

ഒന്നും മിണ്ടാനാകാതെ ശ്രീ പുറത്തേക്ക് നോക്കിയിരുന്നു... കണ്ണടച്ച് കിടന്നു...


കാർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... പെട്ടന്ന് ഡ്രൈവർ സഡൻ ബ്രേക്ക്‌ ഇട്ട് വണ്ടി നിർത്തിയപ്പോഴാണ് ശ്രീ ഞെട്ടി എഴുന്നേറ്റത്...

"അയ്യോ... കുഞ്ഞേ... "

"എന്താ... എന്താ ചന്ദ്രേട്ടാ... ?"

"കുഞ്ഞേ... ആരോ വണ്ടിക്ക് വീണെന്ന് തോന്നുന്നു... "

"ഇറങ്ങി നോക്ക് ചന്ദ്ര... "

പുറകിൽ നിന്നും സാവിത്രി പറഞ്ഞതനുസരിച്ച് അയാൾ ഇറങ്ങി... ഒരു സ്ത്രീ കമിഴ്ന്നു കിടപ്പുണ്ട്... ചുറ്റും ചോരയാണ്...

"കുഞ്ഞേ... ഒന്നിറങ്ങി വന്നേ... ദേ ഒരു പെണ്ണ്... ബോധം പോയെന്ന തോന്നുന്നേ."

ശ്രീ വേഗം തന്നെ ഇറങ്ങി... അവനാകെ പരിഭ്രമിച്ചു സാവിത്രിയേ വിളിച്ചു...

"നോക്കി നില്കാതെ എടുത്ത് വണ്ടിയിൽ കയറ്റു ശ്രീക്കുട്ടാ... ഹോസ്പിറ്റലിൽ പോകാം... ഈ സമയത്ത് ഒരു പെൺകുട്ടിയെ ഒറ്റക്ക് ഇട്ടിട്ട് പോകുന്നത് ശരിയല്ല... "

ശ്രീയും ചന്ദ്രനും കൂടി അവളെ പിടിച്ചു വണ്ടിയിൽ കയറ്റി... സാവിത്രി കുഞ്ഞിനെ ശ്രീയുടെ കയ്യിൽ കൊടുത്തു ആ പെൺകുട്ടിയുടെ കൂടെ ഇരുന്നു...

"ചന്ദ്രാ... വണ്ടി ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് ചെല്ലട്ടെ..."

സാവിത്രി ആ കുട്ടിയെ നോക്കി... സാരി ആണ് വേഷം, മുടിയൊക്കെ മുഖത്തു ആകമാനം കിടന്നത് കൊണ്ടു ശരിക്കും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല... എന്നാലും അവൾ ആകെ ക്ഷീണിത ആണെന്ന് അവർക്ക് മനസിലായി...

ഇതേ സമയം ശ്രീയുടെ കയ്യിൽ നെഞ്ചോട് ഒട്ടി ചേർന്നു ഉറങ്ങുകയാണ് ആ പിഞ്ചു കുഞ്ഞ്... ജനിച്ചിട്ട് അഞ്ചു ദിവസം ആയതേ ഉള്ളു... മുലപ്പാൽ പോലും നിഷേധിക്കപ്പെട്ട കുഞ്ഞുമായി ആ കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിന്നു...


അടുത്തു കണ്ട ഒരു ഹോസ്പിറ്റലിൽ വണ്ടി കയറ്റി... ചന്ദ്രൻ പോയി അറ്റെൻഡറെ വിളിച്ചു കൊണ്ടു വന്നു ആ കുട്ടിയെ സ്‌ട്രെച്ചറിൽ കയറ്റി...

"അതേ... ആരെങ്കിലും ഒക്കെ അകത്തേക്ക് വന്നോളുട്ടൊ..."

അറ്റൻഡർ കാഷ്യുലിറ്റി ലക്ഷ്യമാക്കി നീങ്ങി...

"അമ്മേ... നമുക്ക് പോയാലോ... ഏതായാലും ഹോസ്പിറ്റലിൽ എത്തിച്ചല്ലോ...?"

"നീ നില്ക്കു ശ്രീക്കുട്ടാ... ഒരു പെൺകൊച്ചല്ലേ... നോക്കട്ടെ."

ശ്രീ പിന്നെ ഒന്നും പറഞ്ഞില്ല... അവനറിയാം അമ്മ ഒന്നു തീരുമാനിച്ചാൽ പിന്നെ മാറില്ല എന്ന്...

"ഈ കുട്ടിയുടെ പേരെന്താ...? അഡ്മിഷൻ ആക്കാനാണ്... ബ്ലീഡിങ് ഉണ്ട് നന്നായി... ബ്ലഡ്‌ കൊടുക്കേണ്ടി വരും..."

നേഴ്സ് സാവിത്രിയോട് പറഞ്ഞു കൊണ്ടു തിരികെ കാഷ്വാൽറ്റിയിൽ കയറി... അവർ പോയി ചന്ദ്രനെ വിളിച്ചു കൊണ്ടു വന്നു കാര്യം പറഞ്ഞു...

ഡോക്ടർ കാഷ്വാൽറ്റിയിൽ നിന്നും പുറത്തേക്കു വന്നു...

"ഇപ്പോൾ കൊണ്ട് വന്ന കുട്ടിയുടെ കൂടെ ഉള്ളവരാണോ...?"

"അതേ..."

"ആരാ നിങ്ങളുടെ... മകൾ ആണോ...?"

"അല്ല ഡോക്ടർ... ഞങ്ങളുടെ വണ്ടിക്ക് വന്നു വീണതാ... ഞാനും എന്റെ മോനും ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിയാണ് കണ്ടത്..."

"ഓക്കേ... ഓക്കേ... പിന്നെ ആ കുട്ടിക്ക് ഒരു സ്കാനിങ് വേണ്ടി വരും... ഗൈനക് ഡോക്ടർ വന്നാലുടൻ നമുക്ക് ചെയ്യാം..."

സാവിത്രി ചോദ്യരൂപേണ ഡോക്ടറെ നോക്കി... അവർക്ക് കാര്യം മനസിലായില്ലായിരുന്നു...


"ഓ സോറി... ആ കുട്ടിയുടെ ഡെലിവറി കഴിഞ്ഞിട്ട് ഒരു ഫോർ ഫൈവ് ഡേയ്‌സ് ആയിക്കാണുള്ളൂ... ആവശ്യത്തിന് കേയരും ട്രീറ്റ്മെന്റും കിട്ടാത്തത് കൊണ്ടു കുട്ടി ആകെ ടയേർഡ് ആണ്... പിന്നെ..."

"എന്താണ് ഡോക്ടർ... എന്താണെങ്കിലും പറയു..."

സാവിത്രിക്ക് എല്ലാം കേട്ടപ്പോൾ ആകെ വല്ലാതായി...

"ആ കുട്ടിയുടെ ഗർഭപാത്രം എടുത്തു കളഞ്ഞിട്ടുണ്ടോ എന്ന് ഡൌട്ട് ഉണ്ട്... അതൊക്കെ കൊണ്ടാണ് ബ്ലീഡിങ് നിൽക്കാത്തത്... എന്തായാലും നമുക്ക് നോക്കാം..."

സാവിത്രി അവിടെയുള്ള ചെയറിൽ ഇരുന്നു... അവരുടെ ആലോചന കണ്ടു ചന്ദ്രൻ അടുത്തേക്ക് വന്നു...

"മഠത്തിലമ്മ എന്താ ആലോചിച്ചു കൂട്ടുന്നെ...? നമുക്ക് ഇവരോട് പറഞ്ഞിട്ട് പോകാം... വെറുതെ..."

അയാൾ പൂർത്തി ആക്കുന്നതിനു മുന്നേ സാവിത്രിയുടെ നോട്ടം കണ്ടു പിന്നൊന്നും പറഞ്ഞില്ല... അവരെന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെകിൽ അത് വളരെ ആലോചിച്ച ശേഷം മാത്രമെന്ന് അയാൾക്കറിയാം...


ശ്രീ തന്റെ കുഞ്ഞിനേയും മാറോട് ചേർത്ത് അങ്ങോട്ടേക്ക് വന്നു... അവരോട് കാര്യങ്ങൾ അന്വേഷിച്ചു...

"അതേ ആ കുട്ടിക്ക് ബോധം വീണിട്ടുണ്ട്... ആർക്കേലും കാണണമെങ്കിൽ കാണാം... സ്കാനിംഗ് കഴിഞ്ഞു... നിങ്ങൾ ഡോക്ടറെ കാണാൻ ക്യാബിനിൽ ചെന്നോളു..."

ഒരു നേഴ്സ് വന്നു പറഞ്ഞു... സാവിത്രി ഡോക്ടറെ കാണാൻ വേണ്ടി പോയി... കൂടെ ശ്രീയെയും കൂട്ടി...

"ഡോക്ടർ... ഞാൻ സാവിത്രി... മഠത്തിൽ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ഓണർ ആണ്... ഇതെന്റെ മകൻ ശ്രീറാം... കമ്പനി എംഡി ആണ്... ഞങ്ങൾ ആണ് ആ കുട്ടിയെ..."

"ഓ... ആ ഡെലിവറി കേസ്... സീ മാഡം... ആ കുട്ടിയുടെ ഡെലിവറി കഴിഞ്ഞു കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു... ഡെലിവറി ടൈമിലുള്ള ബ്ലീഡിങ് കാരണം ആകാം... ഗർഭപാത്രം റിമൂവൽ ചെയ്തിട്ടുണ്ട്... അതിന്റെയാണ് ബ്ലീഡിങ് നില്കാത്തത്... ഇപ്പോൾ ഓക്കേ ആയിട്ടുണ്ട്.

ഞങ്ങൾ എത്ര ചോദിച്ചിട്ടും ആ കുട്ടി ഒന്നും പറയുന്നില്ല...

പറ്റുമെങ്കിൽ നിങ്ങൾ ഒന്നു സംസാരിച്ചു നോക്കു..."

"ഓക്കേ മാഡം... താങ്ക്സ്..."

അവർ പുറത്തേക്കിറങ്ങി കാഷ്വാലിറ്റി ലക്ഷ്യമാക്കി നടന്നു...

"നീ കുഞ്ഞിനേ ഇങ്ങു താ... എന്നിട്ട് പോയി ആ കുട്ടിക്ക് കഴിക്കാൻ വല്ലതും വാങ്ങി വാ..."

"അമ്മേ... നമുക്കിത് വേണോ...?"

ശ്രീക്കുട്ടൻ ചെല്ല്...

അവർ കുഞ്ഞിനേയും കൊണ്ടു അകത്തേക്ക് കയറി... ഒരു നിമിഷം അവിടെ നിന്ന് ശ്രീ പുറത്തേക്ക് പോയി.

    

~~~


"ആ കുട്ടിയെ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്തു... 103... അങ്ങോട്ടേക്ക് ചെന്നോളു..."

സാവിത്രി റൂമിലേക്ക് കയറുമ്പോൾ കണ്ണടച്ച് കിടക്കുകയായിരുന്നു അവൾ... അവർ അവിടെ ഒരു ഓരത് ചെന്നു നിന്നു... കുറെ സമയം അവർ ആ കുട്ടിയെ നോക്കി കാണുവായിരുന്നു...

വെളുത്തു കൊലുന്നനെ ഉള്ള ശരീരപ്രകൃതി, ഒരു ഇരുപത്തിമൂന്നു വയസ് കാണും... നല്ല മുഖപ്രസാദം... ക്ഷീണം നന്നായി മുഖത്തു കാണുന്നുണ്ടെങ്കിക്കും എന്തോ ഒരു ഐശ്വര്യം അവളുടെ മുഖത്തു തത്തി കളിക്കുന്നുണ്ട്...

കുഞ്ഞു കരഞ്ഞപ്പോൾ ആണ് അവൾ ഞെട്ടി കണ്ണു തുറന്നത്...

"എന്റെ മോനെ..."

അവളുടെ നിലവിളി കേട്ട് സാവിത്രി ആകെ പരിഭ്രമിച്ചു...

" എന്താ... എന്താ... മോളെ...?

ഞങ്ങളാണ് മോളെ ഇവിടെ കൊണ്ടു വന്നത്..."

അവളുടെ നോട്ടത്തിന്റെ അർഥം മനസിലായത് പോലെ സാവിത്രി പറഞ്ഞു...

അവൾ തെളിച്ചമില്ലാത്ത ഒരു ചിരി അവർക്കു സമ്മാനിച്ചു, ആ കുഞ്ഞിനെ നോക്കാൻ തുടങ്ങി... എന്തോ മനസിലായത് പോലെ അവർ ആ കുഞ്ഞിനെ അവളുടെ കയ്യിലേക്ക് കൊടുത്തു...

സന്തോഷം കൊണ്ടോ... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കുഞ്ഞിനെ നെഞ്ചോടടുക്കി അവൾ വിങ്ങി കരഞ്ഞു കൊണ്ടിരിന്നു...


"സരയു... പാൽ പിഴിഞ്ഞ് കളയണം... അല്ലെങ്കിൽ മുലകൾ നീര് കെട്ടാൻ സാധ്യത ഉണ്ട്...

പിന്നെ ഈ ബിൽ പേ ചെയണം..."

ഒരു നേഴ്സ് വന്നു ബിൽ കൊടുത്തിട്ട് ഇറങ്ങിപ്പോയി...

സാവിത്രി അവളുടെ അരികിൽ ബെഡിൽ ഇരുന്നു...

"മോളെ പേര് സരയു എന്നാണല്ലേ...? എവിടെയാ നാട്...? എങ്ങനെ ഇവിടെ എത്തി...? മോളുടെ കുട്ടി എവിടെ...?"

ഒരു കരച്ചിൽ ആയിരുന്നു അതിനുള്ള മറുപടി...

കുറച്ചു നേരം രണ്ടു പേരും മിണ്ടാതെ ഇരുന്നു...

"മാഡം... മാഡം ആരാണെന്ന് എനിക്കറിയില്ല... എന്നെ രക്ഷിച്ചതിനു നന്ദി ഉണ്ട്...

സരയു... അതാണെന്റെ പേര്... എനിക്ക് ആരുമില്ല... അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു... കഴിഞ്ഞ മാസം മരിച്ചു... കാൻസർ ആയിരുന്നു..."

"മോള്... ഡെലിവറി..."

സാവിത്രിയമ്മയ്ക്ക് എന്താ ചോദിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു... അവരുടെ ആശങ്ക അറിഞ്ഞു കൊണ്ട് തന്നെ അവൾ സംസാരിച്ചു തുടങ്ങി...

"എന്റെ കുഞ്ഞ്...മരിച്ചു പോയി, പ്രസവത്തിൽ തന്നെ... എനിക്ക് വേറെ ആരും ഇല്ല... ഹോസ്പിറ്റലിൽ ബിൽ അടക്കാൻ പോലും നിവർത്തി ഇല്ലാത്തത് കൊണ്ട് കയ്യിൽ ഉണ്ടായ ബാഗും കൊണ്ടു ഇറങ്ങി ആരും കാണാതെ... കുറെ നടന്നപ്പോൾ ബ്ലീഡിങ് ആയി... അങ്ങനെയാ നിങ്ങളുടെ കാറിനു മുന്നിൽ..."

"മോളുടെ ഭർത്താവ്...?"

"ഞാൻ... ഞാൻ... എനിക്ക് അങ്ങനെ ഒരാളില്ല..."

പിന്നീട് അവരൊന്നും സംസാരിച്ചില്ല... അപ്പോഴേക്കും ശ്രീ വന്നിരുന്നു... അവൻ അവളെ ഒന്നു നോക്കിയിട്ട് സാവിത്രിയുടെ കയ്യിലേക്ക് വാങ്ങിച്ച ഫുഡ്‌ കൊടുത്തു പുറത്തേക്ക് നടന്നു...


അവർ അവന്റെ അടുത്തേക്ക് ചെന്നു സംസാരിക്കാൻ തുടങ്ങി... കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവന് സരയുവിനോട് വല്ലാത്ത പുച്ഛം തോന്നി...

"അമ്മ അവളെ എന്തെങ്കിലും കൊടുത്തു പറഞ്ഞു വിടാൻ നോക്ക്..."

"മ്മ്... "

അവരൊന്നു മൂളുക മാത്രം ചെയ്തിട്ട് തിരികെ റൂമിൽ കയറി... എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ അവളുടെ അരികിൽ പോയിരുന്നു...

"സരയു... ഞാൻ ആരാണെന്നു മനസ്സിലായോ...?

സാവിത്രി... മഠത്തിൽ ഗ്രൂപ്പ്‌ ഞങ്ങളുടെ ആണ്... ഇപ്പോൾ വന്നത് എന്റെ മോൻ ആണ്, ശ്രീറാം... ഇത് അവന്റെ കുഞ്ഞ്..."

"മോന്റെ അമ്മ...?"

"മരിച്ചു... ഡെലിവറിയോട് കൂടി അവൾ പോയി..."

പിന്നീട് അവരൊന്നും സംസാരിച്ചില്ല... സാവിത്രിയുടെ ഉള്ളിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടന്നു കൊണ്ടിരിന്നു...

സരയു എഴുന്നേറ്റു കുഞ്ഞിനെ അവരുടെ കയ്യിൽ കൊടുത്തു ബാത്‌റൂമിൽ കയറി... കുറെ സമയം കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്... സാവിത്രിയുടെ നോട്ടം കണ്ടു അവൾ പറഞ്ഞു...


"ഞാൻ... പാൽ പിഴിഞ്ഞു കളയാൻ ആയിട്ട്..."

സാവിത്രിക്ക് എന്തോ വല്ലായ്മ തോന്നി...

അവർ അവളുടെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നു...

"മോളെ... എന്റെ സ്വാർത്ഥത ആണെന്ന് തന്നെ കരുതിക്കോളൂ... എന്റെ മോന്റെ കുഞ്ഞിനെ നോക്കാനായി ഞങ്ങളുടെ കൂടെ വന്നൂടെ... പിഴിഞ്ഞു കളയുന്ന പാൽ... എന്റെ നെഞ്ച് കലങ്ങുന്നു മോളെ...

ഇവനെ നോക്ക് നീ... എന്റെ മോനു കൊടുത്തുകൂടെ മോളെ ആ മുലപ്പാൽ..."

സരയുവിനെ ചേർത്ത് പിടിച്ചു അവർ പൊട്ടിക്കരഞ്ഞു...

"എന്തൊരു വിധിയാണ് ദൈവമേ... ഒരു കുഞ്ഞ് ഒരിറ്റു മുലപ്പാലിനു വേണ്ടി കരയുമ്പോൾ... ചുരത്തുന്ന പാൽ പിഴിഞ്ഞ് കളയേണ്ടി വരുന്ന ഒരു അമ്മ..."

"മാഡം... സാർ... സാറിന് അത് ഇഷ്ടമാവില്ല..."

"അവനെകൊണ്ടു ഞാൻ സമ്മതിപ്പിച്ചോളാം... മോൾക്ക്‌ സമ്മതമാണോ...?"

"അതേ മാഡം... എനിക്ക് പോകാൻ ഒരിടം ഇല്ല..."

"എന്നെ മാഡം എന്നൊന്നും വിളിക്കണ്ട... അമ്മ എന്നുതന്നെ വിളിച്ചോളൂ...

മോള് മോനു കുറച്ചു പാൽ കൊടുക്ക്... അവൻ ആകെ ബഹളം ആയിരുന്നു... ഞാൻ പുറത്ത് നിൽക്കാം..."

സരയു കണ്ണുനീർ അമർത്തി തുടച്ചു തന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ നോക്കി... സന്തോഷവും വാത്സല്യവും ഒരുമിച്ച് അവളുടെ മുലകൾ ചുരത്തി... ആ തേൻ മാധുര്യം നുകർന്നു കൊണ്ടു അവളെ പറ്റിച്ചേർന്നു ആ കുഞ്ഞു കിടന്നു...


~~~


ശ്രീ ഒരുപാട് എതിർത്തെങ്കിലും കുഞ്ഞിനെ ഓർത്തു അവൻ സമ്മതിച്ചു...

പക്ഷെ അവർ അവനോട് സരയു കുഞ്ഞിന് മുലയൂട്ടുന്ന കാര്യം പറഞ്ഞില്ല... അവൻ ഒരിക്കലും അത് അംഗീകരിച്ചു തരില്ല എന്നവർക്ക് അറിയാമായിരുന്നു... അന്ന് തന്നെ ഡിസ്ചാർജ് ആയി അവർ വീട്ടിലേക്ക് തിരിച്ചു...

സരയു പെട്ടന്ന് തന്നെ അവിടുത്തെ അന്തരീക്ഷവുമായി ഇണങ്ങി....കുഞ്ഞിന്റെ അടുത്ത് അവൾ തന്നെ തന്നെ മറന്നു... പകൽ മുഴുവൻ ആ കുഞ്ഞു അവളുടെ കൂടെ തന്നെ ആയിരുന്നു. രാത്രി കുഞ്ഞു ശ്രീയുടെ കൂടെ ആയിരുന്നു... അതവൻ നിർബന്ധം പിടിച്ചിരുന്നു...

ശ്രീ ഓഫീസും കാര്യങ്ങളുമൊക്കെ ആയി തിരക്കിൽ തന്നെ ആയിരുന്നു... പ്രിയ ഡെലിവറിയോടെ മരിച്ചുപോയ വിവരം അറിഞ്ഞവരെല്ലാം ആ കുഞ്ഞിന്റെ അവസ്ഥയിൽ സഹതപിച്ചു... സരയുവിന്റെ കുഞ്ഞിനോടുള്ള പെരുമാറ്റം കണ്ടു സാവിത്രിയെ ബന്ധുക്കൾ എല്ലാം ശ്രീയെ കൊണ്ടു അവളെ വിവാഹം കഴിപ്പിക്കാൻ നിർബന്ധിച്ചു കൊണ്ടിരിന്നു.

അവർ അത് ഒരിക്കൽ ശ്രീയോട് സൂചിപ്പിക്കുകയും ചെയുതു... എന്നാൽ അവന്റെ കണ്ണിൽ സരയു പിഴച്ചവൾ ആയിരുന്നു... അവൻ ശക്തമായി തന്നെ എതിർത്തു...


സരയു അവന്റെ മുന്നിൽ പോലും വരില്ലായിരുന്നു... അവൾക്കു സാവിത്രിയും കുഞ്ഞും ആയിരുന്നു ലോകം... അങ്ങനെ ഒരു വർഷം കഴിഞ്ഞു... കുഞ്ഞിന്റെ ആദ്യത്തെ പിറന്നാൾ വന്നെത്തി... കൊച്ചു മകന്റെ പിറന്നാൾ ഗ്രാൻഡ് ആയി തന്നെ നടത്താൻ സാവിത്രി ഒരുക്കങ്ങൾ തുടങ്ങി... അങ്ങനെ ആ ദിവസം വന്നെത്തി...

"സരയു... മോനെ കുളിപ്പിച്ചു റെഡി ആക്കിയിട്ടു നീയും പോയി റെഡി ആക്... അഥിതികളൊക്കെ വന്നു തുടങ്ങി..."

"ശരി അമ്മാ..."

മോൻ മുകളിൽ ശ്രീയുടെ അടുത്തായിരുന്നു... അവൾക്കു അങ്ങോട്ടേക്ക് പോകാൻ തന്നെ മടിയായി... മടിച്ചു കൊണ്ടു അവൾ പോയി ഡോറിൽ മുട്ടി... അനക്കമൊന്നും കേൾക്കാതായപ്പോൾ അവൾ ഡോർ പതിയെ തുറന്നു അകത്തു കയറി...

ശ്രീ റൂമിൽ ഇല്ലായിരുന്നു... അവൾ ബെഡിൽ നോക്കിയപ്പോൾ കുഞ്ഞു താഴെ വീഴാൻ തുടങ്ങുവായിരുന്നു...

"എന്റെ മോനെ..."

അവൾ കുഞ്ഞിനെ വാരിയെടുത്തു ചുംബനം കൊണ്ടു മൂടി... അവളുടെ മാതൃഹൃദയം വിങ്ങി...

അപ്പോഴാണ് കുളി കഴിഞ്ഞു ശ്രീ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നത്... കുഞ്ഞിനേയും എടുത്തു കടുത്ത മുഖവുമായി നിൽക്കുന്ന സരയുവിനെ കണ്ടു അവൻ എന്താ എന്നുള്ള അർത്ഥത്തിൽ നോക്കി...

"നിങ്ങൾ ഒരു അച്ഛനാണോ...? ഈ കുഞ്ഞിനെ ഇങ്ങനെ ഇവിടെ ഇട്ടിട്ട് പോകാൻ... താഴെ വീണെങ്കിലോ...?"

"നീയാരാടി എന്നോട് ഒച്ചയിടാൻ...? പിഴച്ചവളേ... ഇറങ്ങി പൊക്കോണം..."

അവൻ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി...

"നിന്റെ കുഞ്ഞാണോ... അല്ലല്ലോ...? അവനെന്റെ മോൻ ആണ്... നീ ഇവനെ നോക്കാൻ വന്നതാണെങ്കിൽ അത് ചെയ്താൽ മതി... കേട്ടല്ലോ...?"

"ഞാൻ ഇവന്റെ അമ്മ തന്നെയാ... ഇവനെ പ്രസവിച്ചത് ഞാനാ... പാലൂട്ടി വളർത്തുന്നതും ഞാനാ..."

അവൾ അലറി കൊണ്ട് അവനോട് പറഞ്ഞു...

മുഖമടച്ചു ഒരടി... അവൾ നിലത്തേക്ക് വേച്ചു വീണുപോയി... ശബ്ദം കേട്ട് ഓടി വന്ന സാവിത്രി കാണുന്നത് നിലത്തു വീണ് കിടക്കുന്ന സരയുവിനെ ആണ്...


"അമ്മേ... ഇവൾ... ഈ പിഴച്ചവൾ എന്റെ കുഞ്ഞിനെ പാലു കൊടുക്കുന്നുണ്ടോ...? പറയാൻ... എന്നെ വിഡ്ഢി ആക്കി കൊണ്ടു എന്തൊക്കെയാ ഇവിടെ നടക്കുന്നെ..."

"മോനെ... അത്...."

"വേണ്ട... ന്യായീകരിക്കാൻ നോക്കണ്ട... എന്റെ പ്രിയയുടെ കുഞ്ഞാണിത്... അമ്മ മറന്നു പോയാലും എനിക്ക് മറക്കാൻ ആകില്ല..."

ശ്രീ രോഷം കൊണ്ടു വിറച്ചു...

"ശ്രീ നിർത്തെടാ... പ്രിയയുടെ കുഞ്ഞോ...? അതെങ്ങനെയാടാ...? ഈ അമ്മയ്ക്ക് നീ പറഞ്ഞു താ...

നിന്റെ... നിന്റെ മാത്രം കുഞ്ഞല്ലേ ഇത്.... അവൾക്ക് എന്ത് രക്തബന്ധം ആണ് ഉള്ളത് ഇവനുമായിട്ട്... ഏതോ വയറ്റിൽ പിറന്ന ഈ കുഞ്ഞിന് അവളുമായിട്ടുള്ള ബന്ധം പറഞ്ഞു താ നീ... ഈ അമ്മക്ക്...

വാടക ഗർഭപത്രത്തിൽ ഇവൻ പിറന്നതാണെങ്കിൽ ഇവളുടെ പാൽ മോനു കുടിക്കാം... പിന്നെ ഇന്ന് ഈ നിമിഷം ഞാൻ ഒരു തീരുമാനം എടുത്തു... നാളെ നിന്റെയും സരയുവിന്റേയും വിവാഹം... കുടുംബക്ഷേത്രത്തിൽ വച്ചു..."

"അമ്മേ..."

അവർ കൈ ഉയർത്തി...

"വേണ്ട... എന്നെ എതിർക്കും നിന്നുള്ളവർക്ക് ഇവിടെ നിന്നും ഇറങ്ങാം... എന്നെന്നെക്കുമായി... സരയുവിനോടും കൂടിയാണ്..."


~~~


സരയുവിനെ സാവിത്രി താഴേക്ക് കൊണ്ട് പോയി...

"മോൾക്ക് സങ്കടം ആയോ...? അവന് ദേഷ്യം കുറച്ചു കൂടുതലാ... മോള് വിചാരിച്ചാൽ മാറ്റാവുന്നതേ ഉള്ളു..."

"അമ്മേ... ഞാൻ... സാർ പ്രിയയെ അത്രമാത്രം സ്നേഹിക്കുന്നുണ്ട് ഇപ്പോഴും... ആ സ്ഥാനത്തു ഒരിക്കലും എന്നെ കാണാൻ ആകില്ല..."

"അതൊക്കെ ശരിയാകും മോളെ... അവരുടേത് പ്രേമവിവാഹം ആയിരുന്നു.. പ്രിയയും ശ്രീയും ഒരുമിച്ചു പഠിച്ചതാ... അവൾടെ വീട്ടുകാരെ എതിർത്തു ഇരുപത്തി മൂന്നാമത്തെ വയസിൽ ശ്രീ കൊണ്ടു വന്നതാ അവളെ... എനിക്കും അവൾ മോളെ പോലെ ആയിരുന്നു...

കുട്ടികൾ ഇല്ലാത്തതിന്റെ വിഷമം ആവോളം ഉണ്ടായിരുന്നു... നീണ്ട പന്ത്രണ്ടു വർഷങ്ങൾ അവർ കാത്തിരിന്നു... പ്രിയയ്ക്ക് ആയിരുന്നു കുഴപ്പം... എല്ലാ ട്രീറ്റ്‌മെൻറ്സും ഫെയിൽ ആയിരുന്നു... അങ്ങനെ ആണ് ഡോക്ടർ കുമാർ, ശ്രീയുടെ അച്ഛന്റെ ഫ്രണ്ട് സറോഗസി എന്ന മാർഗം നിർദേശിച്ചത്...

ഇവരുടെ കാര്യത്തിൽ ജെസ്റ്റേഷനൽ സറോഗസി പോസ്സിബിൾ അല്ലാത്തത് കൊണ്ടു ട്രഡീഷണൽ സറോഗസി ആണ് ഡോക്ടർ നിർദേശിച്ചത്. അതുകൊണ്ട് തന്നെ ശ്രീയ്ക്ക് മാത്രമേ മോനുമായി ബന്ധമുള്ളൂ...

(ജെസ്റ്റേഷനൽ സറോഗസിയിൽ ഓവം ഏതെങ്കിലും അനോണിമസ് ഡോണറിന്റെയോ അല്ലെങ്കിൽ അമ്മയാകാൻ പോകുന്നവരുടെയോ ആയിരിക്കും, സ്‌പെർമ് അതേപോലെ തന്നെ അച്ഛൻ ആകാൻ പോകുന്ന ആളിന്റെയോ ഒരു അനോണിമസ് ഡോനെറിന്റെയോ ആയിരിക്കും... ഫെർട്ടിലൈസ്ഡ് എംബ്രിയോ സറോഗേറ്റ് മദറിൽ നിക്ഷേപിക്കും... ഈ കേസിൽ ആരാണോ സ്പെര്മം ആൻഡ് ഓവം ഡോണറ്റ് ചെയതത് അവരായിരിക്കും ആ കുട്ടിയുടെ ജനിറ്റിക്കൽ പേരെന്റ്സ്.

ട്രഡീഷണൽ സറോഗസിയിൽ സറോഗേറ്റ് മദറിൽ ആർട്ടിഫിഷ്യൽ ഇൻസെമിനാഷൻ നടത്തും, ബീജം ഒന്നുകിൽ അനോണിമസ് ഡോണർ അല്ലെങ്കിൽ ട്രീറ്റ്മെന്റ് ചെയുന്ന ആളുടെ, (അച്ഛൻ ആകാൻ പോകുന്ന ആളുടെ ). അതുകൊണ്ട് തന്നെ കുട്ടിയുടെ സറോഗേറ്റ് മദർ ആയിരിക്കും കുട്ടിയുടെ അമ്മ).


"എന്നാൽ അവന് ഇതിലൊട്ടും താല്പര്യം ഇല്ലായിരുന്നു... സറോഗേറ്റ് മദർ ആയ കുട്ടിയും കുറച്ചൊക്കെ ഡിമാൻഡ് വച്ചിരുന്നു... അതുകൊണ്ട് തന്നെ ഞങ്ങൾ ആരും അവളെ കണ്ടിട്ടില്ല... ഏതോ അവിവാഹിത ആയ കുട്ടി ആണ്... അത് ഇല്ലീഗൽ ആയതു കൊണ്ടു കാണണം എന്ന് ഞങ്ങൾ വാശി പിടിച്ചുമില്ല... ഡോക്ടർ ആണ് എല്ലാം ചെയ്തത്...

ഏഴാം മാസം ആകാറായപ്പോൾ ആണ് പ്രിയ മരിക്കുന്നത്... ഒരു ആക്‌സിഡന്റ്...

ആ സമയത്തൊക്കെ ഞങ്ങൾ ട്രിവാൻഡ്രം ആയിരുന്നു... അവിടെ നിന്നായിരുന്നു ട്രീറ്റ്മെന്റ്... ഇവിടെ എല്ലാവർക്കും പ്രിയ പ്രെഗ്നന്റ് ആയി എന്ന് ആണ് അറിഞ്ഞത്... സത്യം അറിഞ്ഞാൽ അവളെ എല്ലാവരും കുറ്റപ്പെടുത്തും എന്ന് പറഞ്ഞു അവൻ തന്നെയാണ് ഡെലിവറി കഴിയുന്നത് വരെ അവിടെ തന്നെ നിൽകാം എന്ന് പറഞ്ഞത്...

അവൻ ഇടയ്ക്കു ഇങ്ങോട്ടേക്ക് വരും... പിന്നെ പ്രിയയുടെ മരണശേഷം അവനാകെ മാറി...

സരയു എല്ലാമറിഞ്ഞിരിക്കണം... അവന് നിന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നറിയാം... എന്നാലും മോള് സമ്മതിച്ചു തരണം... ഒരമ്മയുടെ സ്വാർത്ഥത ആണെന്ന് കരുതരുത്..."

അവർ സരയുവിന്റെ കൈ പിടിച്ചു കരഞ്ഞു... ആശ്വസിപ്പിക്കാൻ അവൾക്കു വാക്കുകൾ ഇല്ലായിരുന്നു...

"അമ്മയാണ് എനിക്ക് ഒരു അഭയം തന്നത്... അവൻ എന്റെ മോൻ തന്നെയാണ്... ഒരിക്കലും പിരിയാൻ ആകില്ല അമ്മേ... അതിനു വേണ്ടി എന്തിനും ഞാനും തയാറാണ്..."

         

~~~


ശ്രീ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു... ഒരിക്കലും അവളെ അങ്ങനെ കാണാൻ ആകില്ല... തന്റെ കുഞ്ഞു ഒരു പിഴച്ചവളുടെ പാൽ കുടിച്ചു വളരുന്നത്... ഓർക്കാൻ കൂടെ വയ്യ... പക്ഷെ അമ്മ...

ആൾക്കാരൊക്കെ വന്നു തുടങ്ങി... സരയു പുറത്തേക്ക് ഇറങ്ങിയേയില്ല... വന്നവരൊക്കെ കുഞ്ഞിനെ കൊഞ്ചിച്ചും സാവിത്രിയോട് സംസാരിച്ചും കൊണ്ടിരിന്നു.

കേക്ക് കട്ട്‌ ചെയ്യണ്ട സമയം ആയപ്പോൾ സാവിത്രി വന്നു സരയുവിനെ വിളിച്ചു... മടിച്ചു മടിച്ചാണ് അവൾ ചെന്നത്...

"എല്ലാവരോടും കൂടി എനിക്ക് ഒരു കാര്യം പറയാനുണ്ട്..."

അവർ സരയുവിനെ പിടിച്ചു മുന്നിലേക്ക് നിർത്തി...

"ശ്രീക്കുട്ടാ... മോനെ സരയുവിന്റെ കയ്യിൽ കൊടുക്ക്...

എന്റെ മോൻ വിവാഹം ചെയ്യാൻ തീരുമാനിച്ചു... വധു ഇവൾ... സരയു... നാളെ കുടുംബക്ഷേത്രത്തിൽ വച്ചു മാലയിടുന്നു...

ആർകെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടോ...?"

ആരും ഒന്നും മിണ്ടിയില്ല... ശ്രീയും സരയുവും നിന്ന് ഉരുകുകയാണ്... പരസ്പരം നോക്കാൻ പോലും രണ്ടാൾക്കും മടിയായി...


മോന്റെ പേരിടൽ ചടങ്ങും അന്നു തന്നെ ആയിരുന്നു... ശ്രീറാം അവനെ അനന്ദു എന്ന് പേരിട്ടു, ചെല്ലപ്പേരായി അവനെ നന്ദു എന്നു വിളിക്കാനും...

ബർത്ത് ഡേ സെലിബ്രേഷൻ കഴിഞ്ഞു എല്ലാവരും പോയി... അവരുടെ കുടുംബസുഹൃത്ത് രാത്രിയിൽ എത്തുകയുള്ളൂ എന്ന് വിളിച്ചു പറഞ്ഞു... രാത്രിയിൽ ഏറെ വൈകിയാണ് അയാൾ വന്നത്... ശ്രീയും സാവിത്രിയും അയാളെ സ്വീകരിച്ചു... നന്ദുമോൻ സരയുവിന്റെ അടുത്തായിരുന്നു...

"സരയു... മോനെ ഒന്നിങ്ങോട്ടേക്ക് കൊണ്ടു വരു... "

സാവിത്രി വിളിച്ചത് കൊണ്ടു അവൾ മോനെയും എടുത്ത് ഹാളിലേക്ക് വന്നു... അവിടെ ഇരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി വിറച്ചു... അയാൾക്കും അതേ അവസ്ഥ തന്നെ ആയിരുന്നു...

"ഡോക്ടർ... ഇത് സരയു... ശ്രീക്കുട്ടൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാണ്..."

"ഓ... റിയലി...?"

"മോളെ... ഇത് ഞാൻ അന്ന് പറഞ്ഞ ഡോക്ടർ ആണ്... മനസിലായൊ...?"

അവളൊന്നു തലയാട്ടുക മാത്രം ചെയ്തു... ഫോൺ വന്നത് കൊണ്ടു ശ്രീ സംസാരിക്കാനായി പുറത്തേക്ക് ഇറങ്ങി... സാവിത്രി മോനെ എടുത്ത് റൂമിലേക്ക് നടന്നു...

"മോളെ... ഡോക്ടർക്ക് ഫുഡ്‌ വിളമ്പി വയ്ക്കണം... ഞാൻ ഇപ്പോൾ വരാം..."

സരയു വിറച്ചു കൊണ്ടു അയാൾക്ക്‌ ഭക്ഷണം വിളമ്പി...

"സരയു... എന്താ നിന്റെ ഉദ്ദേശം...?"

"ഡോക്ടർ... ഞാൻ... എനിക്ക് എന്റെ മോനെ വേണം ഡോക്ടർ..."

"എന്തൊക്കെയാ സരയു ഈ പറയുന്നേ...? നിനക്ക് വല്ല ബോധവും ഉണ്ടോ...? സാവിത്രിയമ്മ സത്യങ്ങൾ അറിഞ്ഞാലുള്ള അവസ്ഥ നിനക്കറിയുമോ...?"

"അതൊന്നും എനിക്കറിയേണ്ട ഡോക്ടർ... എന്റെ മോനെ പിരിയാൻ ആകില്ല എന്നറിഞ്ഞിട്ടു തന്നെയാ അന്നു ഞാൻ ഹോസ്പിറ്റലിൽ നിന്നും ആരോടും പറയാതെ ഇറങ്ങിയത്...

ദൈവം സഹായിച്ചു ഇവരുടെ അടുത്ത് തന്നെ എത്തി... എനിക്ക് അവനെ പിരിയാൻ ആകില്ല ഡോക്ടർ... ഞാനായിട്ട് ഒന്നും പറയില്ല... എന്റെ ഗർഭപത്രത്തിൽ കിടന്നാണ് അവൻ വളർന്നെ...

എനിക്ക്... എനിക്ക് മറക്കാൻ ആകില്ല ഡോക്ടർ... ദയവായി എന്നെ ഇവിടെ നിന്നും പറഞ്ഞു വിടരുത്... അവന്റെ ആയ ആയിട്ടെങ്കിലും ജീവിക്കാനുള്ള ദയവു എന്നോട് കാണിക്കണം..."

സരയു അയാളുടെ കാലിൽ വീണു കരഞ്ഞു...

അവളോട് എന്ത് പറയണം എന്നറിയാതെ അയാൾ ഉഴറി... എന്തോ വീഴുന്ന ശബ്ദം കേട്ട് സരയുവും ഡോക്ടറും തിരിഞ്ഞു നോക്കി...


സാവിത്രിയമ്മ ചുമരിൽ കൈവച്ചു തളർന്നു നില്കുന്നതു കണ്ടു സരയു ആകെ വല്ലാതായി... സരയു ഓടി ചെന്നു അവരെ താങ്ങി... കൈ എടുത്തു വിലക്കികൊണ്ടു അവർ അകത്തേക്ക് നടന്നു... ആരും ഒന്നും മിണ്ടാതെ ആ രാത്രി കടന്നു പോയി... വിവാഹം ഇനി നടക്കില്ല എന്നവൾ ആശ്വസിച്ചു... ഇറക്കി വിട്ടാൽ എവിടെക്ക്...? അതിനൊരു ഉത്തരം അവൾടെ കയ്യിൽ ഇല്ലായിരുന്നു.

എന്നാൽ രാവിലെ തന്നെ എല്ലാവരോടും റെഡി ആകാൻ പറഞ്ഞു സാവിത്രി ക്ഷേത്രത്തിൽ പോയി... എല്ലാം റെഡി ആക്കി... മനസില്ലമനസോടെ ശ്രീ അവളെ ഭാര്യയാക്കി... അവൻ മനസ്സ് കൊണ്ടു പ്രിയയോട് മാപ്പിരന്നു... അവന്റെ മനസിൽ സരയുവിനോട് ഉള്ള വെറുപ്പ് നുരഞ്ഞു പൊങ്ങി...

അന്ന് രാത്രി സാവിത്രി അവളെ റൂമിലേക്ക് വിളിച്ചു...

"സരയു... ഡോക്ടർ പറഞ്ഞത് സത്യം ആണോ...?"

അവൾ അതേ എന്ന രീതിയിൽ തലയാട്ടുക മാത്രം ചെയ്തു...

അവരുടെ കാൽക്കൽ വീണു...

"എന്റെ മോനെ പിരിയാൻ വയ്യാഞ്ഞിട്ടാണ് അമ്മേ... എന്നോട് പൊറുക്കണം..."

"നിനക്ക് ഇവിടെ നന്ദുവിന്റെ വളർത്തമ്മയായി ശ്രീകുട്ടന്റെ ഭാര്യ ആയി ജീവിക്കാം... പക്ഷെ ആരും ഒന്നും അറിയരുത്...

അവന്റെ അമ്മ പ്രിയ തന്നെ ആണ്... നീ വളർത്തമ്മയും... അങ്ങനെ മാത്രമേ പുറംലോകം അറിയാവൂ... അങ്ങനെ ആണെങ്കിൽ മാത്രം നിനക്ക് ഇവിടെ നിൽകാം..."

സരയു വിങ്ങിപോയി...

സമ്മതിക്കുക അല്ലാതെ വേറൊരു വഴിയും അവൾക്കു മുന്നിൽ ഉണ്ടായിരുന്നില്ല...

ശ്രീ ഒരിക്കലും അവളെ ഭാര്യ ആയി കണ്ടിരുന്നില്ല... നന്ദുമോൻ മാത്രം ആയിരുന്നു അയാളുടെ ലോകം... അതുപോലെ തന്നെ ആയിരുന്നു സരയുവിനും... എന്നാലും അവന്റെ എല്ലാ കാര്യങ്ങളും അവൾ ചെയ്തു കൊടുത്തു...

വർഷങ്ങൾ കടന്നു പോയി... നന്ദുമോൻ വളർന്നു. അവനിപ്പോൾ എൻജിനീറിങ് മൂന്നാമത്തെ വർഷം ആയി... അവൻ സരയുവിനെ ആയമ്മ എന്നാണ് വിളിക്കുന്നത്...

പ്രായാധിക്യം കൊണ്ടു സാവിത്രിയമ്മ കിടപ്പിൽ ആണ്... പരസഹായം ഇല്ലാതെ അവർക്ക് ഒന്നിനും ആകില്ല... സരയു അവരുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നോക്കി... അവളെ കാണുമ്പോൾ അവരുടെ ഉള്ളു നീറി പുകഞ്ഞു കൊണ്ടിരിന്നു.

തന്റെ മകന്റെ കുഞ്ഞിന്റെ അമ്മ, അവളുടെ ഗർഭപാത്രം വരെ നഷ്ടപ്പെട്ടു... പെറ്റു വളർത്തിയ മകന്റെ മുന്നിൽ ആയമ്മ ആകേണ്ടി വന്നവൾ...

ശ്രീ പഴയപോലെ തന്നെ... അവളോട്‌ പുച്ഛം മാത്രം... എന്നാലും അയാൾക്ക്‌ എല്ലാ കാര്യങ്ങളിലും അവൾ വേണമെന്ന അവസ്ഥ വന്നിരുന്നു...

അവളാ വീട്ടിൽ സ്വയം ഉരുകി ജീവിതം മുന്നോട്ട് നീക്കി.


~~~


ശ്രീ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം നന്ദുവും അവന്റെ കുറച്ചു ഫ്രണ്ട്സും വീട്ടിലേക്ക് വന്നു... സരയു അവർക്ക് വേണ്ടുന്നതെല്ലാം ആക്കി കൊടുത്തു...

എല്ലാവരും കൂടി നന്ദുവിന്റെ മുറിയിൽ ആയിരുന്നു... മ്യൂസിക് നല്ല ശബ്ദത്തിൽ വച്ചു എല്ലാവരും ആഘോഷത്തിൽ മുഴുകി...

ശബ്ദം കുറക്കാൻ പറയാനാണ് സരയു ആ മുറിയിലേക്കു ചെന്നത്... തുറന്നപാടെ മദ്യത്തിന്റെയും സിഗരെറ്റിന്റെയും രൂക്ഷഗന്ധം അവളുടെ മൂക്കിലേക്ക് കയറി... ദേഷ്യം വന്ന സരയു നന്ദുവിനെ കാണാഞ്ഞു ടെറസിൽ ഇറങ്ങി ചെന്നു... അവിടെ കണ്ട കാഴ്ച അക്ഷരാർഥത്തിൽ അവളെ ഞെട്ടിച്ചു... ഒരു പെൺകുട്ടിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയാണ് നന്ദു...

സരയു അവനെ പിടിച്ചു വലിച്ചു കവിളിൽ ആഞ്ഞടിച്ചു.

"നന്ദുട്ടാ... "

അവന് ആകെ അപമാനം ആയി... തന്റെ ഫ്രണ്ട്‌സിന്റെ മുന്നിൽ വച്ചു തന്നെ അടിച്ച അവരോട് അവന് കലശലായ ദേഷ്യം തോന്നി...

സരയു അവനെ അടിക്കാനായി വീണ്ടും കൈ ഉയർത്തി... എന്നാൽ അവൻ ആ കൈകൾ തട്ടി മാറ്റി...

"മതി... എന്നെ അടിക്കാൻ നിങ്ങൾ ആരാ...? എന്റെ അമ്മയൊന്നും അല്ലല്ലോ...?

പൊക്കോണം... എന്റെ അച്ഛന് വരെ വേണ്ട നിങ്ങളെ... എന്നിട്ടും കടിച്ചു തൂങ്ങി നില്കാൻ നാണം ഇല്ലേ...?"

സരയു വാക്കുകൾ വിലങ്ങി നിന്നു... അവളുടെ മാറിൽ എന്തെന്നില്ലാത്ത ഭാരം വന്നു... ഒരാശ്രയത്തിനായി അവൾ ചുറ്റും നോക്കി...

നൊന്ത് പ്രസവിച്ചു വളർത്തിയ മകൻ... സഹിക്കാൻ ആകുന്നില്ല... അവൾ വേച്ചു കൊണ്ടു പുറത്തേക്ക് നടന്നു... ആരിലോ തട്ടി നിന്നു... മുഖമുയർത്തി നോക്കി... ശ്രീറാം...

എല്ലാം കണ്ടും കെട്ടും നിന്ന ശ്രീ അവളെ തള്ളി താഴെയിട്ടു... നെഞ്ചിൽ കൈ വച്ചുകൊണ്ടു അവൾ താഴേക്ക് ഊർന്നിരുന്നു... ഒരു കൈ ശ്രീയുടെ പാന്റിൽ മുറുകെ പിടിച്ചിരുന്നു...

"അച്ഛാ..."

നന്ദുവിന്റെ വിളി കേട്ടാണ് അവൻ സരയുവിനെ നോക്കിയത്... ബോധം ഇല്ലാതെ നിലത്തു കിടക്കുന്ന അവളെ കണ്ടു അയാൾക്ക്‌ വല്ലാണ്ടായി...

അവളെ ശ്രീ തട്ടി വിളിച്ചു... അനക്കം ഒന്നും ഇല്ലായിരുന്നു...

"അങ്കിൾ ഹോസ്പിറ്റലിൽ കൊണ്ടു പോ... ബോധം പോയെന്ന തോന്നുന്നേ..."


~~~


"സോറി മിസ്റ്റർ..."

"ശ്രീറാം..."

"യാ... ശ്രീറാം... അറ്റാക്ക് ആയിരുന്നു..."

ഡോക്ടർ അയാളുടെ തോളിൽ തട്ടികൊണ്ടു പറഞ്ഞു...

ഒരു നിമിഷം ശ്രീ കണ്ണടച്ചു. ഒരു തുള്ളി കണ്ണുനീർ ഉരുണ്ടു താഴേക്ക് വീണു. നന്ദു ആകെ വല്ലാണ്ടായി...

അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്... ഓർമ വച്ചപ്പോൾ മുതൽ താൻ കാണുന്ന ആയമ്മ... തനിക്കു വേണ്ടിയാണ് അവരുടെ ജീവിതം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...

അവൻ ശ്രീയെ കെട്ടിപിടിച്ചു കരഞ്ഞു... ബോഡി പൊതുശ്മശനത്തിൽ അടക്കാനുള്ള സൗകര്യം ചെയ്തു അവർ തിരിച്ചു പോയി.

വീണ്ടും അനാഥയായി സരയു യാത്രയായി... അവളുടെ ആത്മാവ് ശ്രീയും മോനും തന്നെ കാണാൻ വീണ്ടും വരുമെന്ന് മോഹിച്ചു... എന്നാൽ കാണണ്ട എന്ന് പറഞ്ഞു ശ്രീ പോയി...

അവസാനമായി ശ്രീയും മകനും അകലുന്നത് അവളുടെ ആത്മാവ് നോക്കി നിന്നു...

വീട്ടിൽ എത്തിയ ശ്രീ സാവിത്രിയെ കാണാനായി റൂമിൽ ചെന്നു...

"സരയു..."

തളർന്ന ശബ്ദത്തിൽ അവർ ചോദിച്ചു...

"പോയി... അടക്കം കഴിഞ്ഞു കാണും..."

സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു വന്നു...

"നിനക്ക് ഇങ്ങോട്ടേക്ക് കൊണ്ടു വന്നുടായിരുന്നോ ശ്രീ...? നിന്റെ മോന്റെ അമ്മയല്ലേടാ അവൾ...? നിന്റെ ഭാര്യ ആയിരുന്നില്ലേ...?"


"അമ്മയോ...? എന്തൊക്കെ അമ്മ വിളിച്ചു പറയുന്നേ...? കുറച്ചു കാലം നോക്കി എന്ന് വച്ച്... പിന്നെ ഞാൻ ഒരിക്കലും ഒരു ഭാര്യയുടെ സ്ഥാനം അവൾക്കു കൊടുത്തിട്ടില്ല... എന്റെ മനസ്സിൽ പ്രിയ മാത്രമേ ഉള്ളു..."

"ശ്രീ... നീ ആ ഷെൽഫിൽ നിന്നും എന്റെ ഡയറി എടുക്ക്... എന്നിട്ട് പോയി അത് വായിച്ചു വാ... ചെല്ല്..."

അവനോട് അത് തുറന്നു പറയാൻ അവർക്കായില്ല...

ശ്രീ ഡയറി എടുത്തു വായിക്കാൻ തുടങ്ങി... കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരിന്നു... ഒരു ഗദ്ഗദത്തോടെ അവൻ അമ്മയെ നോക്കി...

"പറയാമായിരുന്നു അമ്മേ... എന്നോട്...

എന്തൊരു പാപി ആണ് അമ്മേ ഞാൻ...?"

സാവിത്രിയുടെ കാൽക്കൽ വീണു അവൻ കരഞ്ഞു... ഒന്നാശ്വസിപ്പിക്കാൻ പോലും ആകാതെ അവർ നിശബ്ദമായി തേങ്ങി...

"എന്റെ സ്വാർഥത ആയിരുന്നു... ആ പാവത്തിനോട്‌ ചെയ്തത് ചതി തന്നെ ആണ്... നിന്റെ മോന്റെ അമ്മയാടാ അവൾ..."

വാതിൽക്കൽ നിൽക്കുന്ന നന്ദു അത് കേട്ട് ഞെട്ടി...

"അച്ഛാ..."

ശ്രീ അവനെ ചേർത്തു പിടിച്ചു കൊണ്ടു നടന്നു... അവന്റെ കയ്യിൽ ഡയറി വച്ചു അയാൾ കാർ എടുത്തു പോയി...

ശ്രീ ശ്മശാനത്തിൽ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു ആൾക്കാർ പുറത്തേക്കു വന്നിരുന്നു...

"സാർ... ആ മെഡിക്കൽ കോളേജിൽ നിന്നും കൊണ്ടു വന്ന അറ്റാക്ക് വന്നു മരിച്ച സ്ത്രീയുടെ ആരെങ്കിലും ആണോ...?"

"അതേ..."

"ആ... അവരുടെ കഴുത്തിൽ കിടന്നതാ..."

ഒരു മാല അയാൾ ശ്രീയുടെ കയ്യിൽ കൊടുത്തു... അവൻ കെട്ടിയ താലിമാല... അതിൽ അമർത്തി ചുംബിച്ചു കൊണ്ടു ശ്രീ അവിടെ പടിഞ്ഞിരുന്നു...

അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ മണ്ണിലേക്ക് ഇറ്റു വീണു...


Rate this content
Log in

Similar malayalam story from Drama