The Girl with No Dreams
The Girl with No Dreams
തൻ്റെ റൂമിലെ മാറാല അലങ്കരിച്ച ബുക്ക് ഷെൽഫ് തന്നെ നോക്കി കളിയാക്കി ചിരിക്കുകയാണോ എന്ന് അവൾക്ക് സംശയം തോന്നി. അങ്ങനെ ആയാൽ തന്നെ അതിനെ കുറ്റം പറയാനും കഴിയില്ലല്ലോ. കഴിഞ്ഞ 5 വർഷം കൊണ്ട് വായിച്ച് തീർന്ന ഏതാണ്ട് 60തിൽ പരം പുസ്തകങ്ങൾ പരസ്പരം കഥകൾ പറഞ്ഞ് ആ ഷെൽഫിൽ ഇരിപ്പുണ്ട്. 5 വർഷങ്ങൾക്ക് മുൻപ് പുസ്തകപ്രേമിയായിരുന്ന ഓരാൾ പിറന്നാളിന് നൽകിയ സമ്മാനം ആണ് പിന്നീട് വായനയെ അവളിൽ ഒരു ഹരം ആക്കി മാറ്റിയത്. ഒരുപക്ഷേ താൻ ഏറെ ഇഷ്ടപ്പെടുന്ന അ വ്യക്തിയോട് വായനാനുഭവങ്ങൾ പങ്കുവയ്ക്കാൻ ആയിരുന്നിരിക്കാം. അങ്ങനെ വായ്‌നയുടെ ,പുസ്തകത്തിൻ്റെ ലോകത്ത് ജീവിച്ച് തീർത്ത വർഷങ്ങൾ. പക്ഷേ ഇന്ന് എല്ലാം മാറിയിരിക്കുന്നു. അവസാനം ആയി ഒരു പുസ്തകം വായിച്ചത് ഒരു വർഷം മുമ്പാണ്.. . സത്യത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഉള്ള ഡിപ്രഷൻ ചികിത്സക്ക് ഇടയിൽ വായനയെ മറന്നു എന്നതാണ് സത്യം.അതോ ഇനി ആ പുസ്തകപ്രേമി ജീവിതത്തിൽ നിന്നും ഇറങ്ങി പോയപ്പോൾ അയാളോട് തോന്നിയ വെറുപ്പ് ഇനി ഇവയോടും തോന്നിയിട്ടുണ്ടാവുമോ എന്ന് അവള് സംശയിച്ചു. ഈ ചിന്തകൾ എല്ലാം ഒളിഞ്ഞ് കേട്ടിരുന്ന ഡിപ്രഷൻ ചികിത്സക്കിടെ ഡോക്ടർ സമ്മാനിച്ച " The girl with no dreams" അവൾക്കായി കണ്ണീർപ്പൊഴിച്ചു.
