ബെഡ്ഡി
ബെഡ്ഡി
ഒറ്റയ്ക്ക് താമസിക്കുവാൻ തുടങ്ങിയ സമയത്തെപ്പോഴോ ആയിരുന്നു പ്രത്യേകം കാരണമൊന്നുമില്ലാതെ ബ്രൗൺ-തവിട്ട് എന്ന നിറത്തോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയത്. ആ നിറത്തിലവിടിവിടായുള്ള ടോപ്പുകളായി പിന്നീടുള്ള എന്റെ വസ്ത്രം. എല്ലാ കടമ്പയും കടന്നു എന്ന തോന്നലിൽ നിന്നാകണം ഇവിടെ ഈ രണ്ടാം നിലയിൽ, പൊക്കത്തിൽ വീടെടുത്തത്. എപ്പോഴും എല്ലാവരെയും താഴെക്കൂടെ നോക്കിക്കാണാം.
അങ്ങനെയിരിക്കെ ഒരുദിവസം വൈകുന്നേരം സ്ഥിരം കപ്പിൽ കട്ടൻ ചായയുമായി ഞാൻ, എന്റെ പതിവ് കാഴ്ചകൾക്കായി റൂമിന് പുറത്തേക്ക്, വരാന്തയിൽ നിൽക്കുകയായിരുന്നു. വളരെ ശാന്തമെന്ന് തോന്നിക്കുന്ന ആ പ്രദേശത്തെ അന്തരീക്ഷത്തെ മലിനമാക്കുംവിധം എന്നുതോന്നി, അവൻ താഴത്തെ റൂമിലേക്ക് കയറിപ്പോകുന്നത് കണ്ടപ്പോൾ.
ആ കാഴ്ച പിന്നീട് കാണാതിരുന്നില്ല ഒരിക്കലും, അവൻ കയറിപ്പോകാതെയും. അങ്ങനെ ഞാൻ പടികളിറങ്ങി, അവൻ പടികൾ കയറി. ഞങ്ങളിരുവരും ഒരു മുറിയിലായി, പിന്നീടെന്റെ ബെഡ്ഡിലും. അവൻ ബെഡ്ഡിൽ വർക്കഹോളിക് ആയിരുന്നു ആദ്യദിവസത്തെ ജോലികഴിഞ്ഞ് ഞങ്ങളിരുവരും ബെഡ്ഡിൽ വിശ്രമിക്കുമ്പോൾ ഞാൻ ചോദിച്ചിരുന്നു -എനിക്കെന്താണിത്ര പ്രത്യേകത എന്ന്. എന്റെ ശരീരത്തിലൊട്ടി കിടന്നുകൊണ്ടുതന്നെ മറുപടിയും കിട്ടി -പ്രത്യേകമായി ഒന്നുമില്ല എന്നതാണ് എന്ന്.
അവൻ ജോലി തുടർന്നുവന്നു, ഞാൻ ഒപ്പം മടിച്ചിയായി മാറിയും. അവന്റെ സാമീ
പ്യം ആഗ്രഹിക്കുമ്പോഴാണോ എന്നറിയില്ല, വല്ലാത്തൊരു മടി എന്നെ ബാധിക്കും. ഒരിക്കലങ്ങനൊരു സമയത്ത് ഞാൻ അവനോട് ചോദിച്ചു -ആദ്യത്തെ തവണ ഞാൻ എങ്ങനെ എന്തൊക്കെ ചെയ്തുവെച്ചു എന്ന്. കൃത്യമായിരുന്നു മറുപടി -എല്ലാം കൃത്യമായിരുന്നു എന്ന്. ആദ്യമായിട്ടായിരുന്നു ഒരിക്കലെനിക്ക് ആലോചിക്കേണ്ടി വന്നത് -സ്ഥിരതയോടെ ഒരുകാര്യം ചെയ്തുകൊണ്ടിരുന്നാൽ, മടുപ്പ് തോന്നാതിരിക്കുവാനുള്ള കാരണം.
എനിക്കൊന്നും അറിയേണ്ടി വന്നിട്ടില്ല, ഭയപ്പെടേണ്ടിയും. ആലോചിക്കേണ്ടി വന്നിട്ടില്ല- മുഖത്ത് അവന്റെ ചുംബനങ്ങൾ വീഴുന്നതിനാൽ, ഇരുമുലകളിലേക്കുമവന്റെ തല കൂപ്പുകുത്തുന്നതിനാൽ, മൂർച്ഛയുടെ ഭാവം കൃത്യമായി പ്രകടമാക്കുവാനും അതുപോലെ സ്വീകരിക്കുവാനും അവൻ ഉത്സുകനായിരിക്കുന്നതിനാൽ.
മടിപിടിച്ചുതുടങ്ങിയ ഒരുദിവസം കോൾ വന്നു -അച്ഛന്റെ പിണക്കം മാറ്റി തിരികെ എത്തിക്കുന്നെന്നത്, മകളായിരുന്നു. അയാൾ വന്നു, കൂടെ മകളും. അവൾ സന്തോഷവതിയായിരുന്നു -പുതിയ ജീവിതം തിരഞ്ഞെടുത്ത് മാറുന്നതിന്റെ. അന്ന് ഞാൻ വീണ്ടും അയാളുടെ നെഞ്ചിലേക്ക് ചായ്ഞ്ഞു. മടിപിടിച്ച്, അലസയായി തീർന്നിരുന്ന എന്നെ അയാൾക്ക് പിന്നീട് പിരിയേണ്ടി വന്നിട്ടില്ല. കാരണം ഒരുപക്ഷെ, ഞാൻ മറ്റൊരു ജീവിതത്തിന്റെ നെറുകയിൽ താമസ തുടങ്ങിയതിനാലാവാം.
എനിക്കൊരു നിറമേയുള്ളൂ, ഒരു രുചിയേയുള്ളൂ...എന്റെ പ്രിയപ്പെട്ട നിറം -ബ്രൗൺ-തവിട്ട്.
©ഹിബോൺ ചാക്കോ