ARCH---mystery thriller---PART 1
ARCH---mystery thriller---PART 1
ARCH---mystery thriller---PART 1
തുടർക്കഥ
Written by Hibon Chacko
©copyright protected
XII
1
ഇടതുവശത്തായി കൃത്യമായ ഇടവേളകളിൽ മങ്ങിയ വെളുത്ത പ്രകാശം ചൊരിയുന്ന സ്ട്രീറ്റ് ലൈറ്റുകൾ കത്തിനിൽക്കുന്ന, വിജനമായ രണ്ടുവരിപ്പാത, സാധാരണ റോഡിലെ പാലം -അതിലൂടെ വേഗത്തിലെന്നവിധം എന്നാൽ അർത്ഥംഭാവിച്ചു വരികയാണ് ഒരു പഴയമോഡൽ, ഡിക്കിയുള്ള കാർ -തവിട്ടുനിറം. പാലം കഴിഞ്ഞുള്ളൊരു വളവ് തിരിയുന്നതിനിടെയാണ് കാർ ഡ്രൈവ് ചെയ്യുന്നയാളുടെ വലതുകൈ -കൈവിരലുകൾ എന്നുപറയാം കൃത്യമായി, ഒരു തോക്കിന്റെ ആകൃതിയിൽ, ഡ്രൈവറുടെ വിൻഡോയിൽ താഴെഭാഗത്ത് പൂർണ്ണമായും താഴ്ന്ന ഗ്ലാസിന് മുകളിലായെന്നവിധവും കാണാനാകുന്നത്.
രാത്രിയുടെ വിജനതയെ മറയ്ക്കുംവിധം പബ്ബിനുള്ളിൽ യുവതീ-യുവാക്കൾ പലവിധത്തിലും ഭാവത്തിലും എന്തോ പ്രതീക്ഷിച്ചെന്നവിധം, തുടങ്ങിയ സംഗീതത്തിനൊത്തവിധം ചലിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. അടുത്തനിമിഷം സ്റ്റേജ് എന്നോ പെട്ടെന്ന് ഏവരുടെയും പ്രാധാന്യം കിട്ടുന്ന സ്ഥലമെന്നോ ഒരുപോലെ പറയാവുന്ന ഒരിടത്ത് പബ്ബിന്റെ അന്തരീക്ഷത്തിനൊത്ത്, കൈയ്യിൽ മൈക്കുമായി ഒരു യുവാവ് പ്രത്യക്ഷനാവുകയാണ്. ഏവരും കാത്തിരുന്നത് ഈ നിമിഷത്തിനായാണെന്നത് കൂടുതൽ വ്യക്തമാക്കുന്ന അന്തരീക്ഷമാണിപ്പോൾ പബ്ബിനുള്ളിൽ. സംഗീതത്തിനൊത്തവിധം യുവാവ് തന്റെ ചുണ്ടുകൾ ചലിപ്പിച്ച് തുടങ്ങുകയാണ് അടുത്തനിമിഷം ധൃതിയിൽ. മദ്യത്തിന്റെതുൾപ്പെടെ മറ്റുപല ലഹരികളുടെയും സഹായത്തോടെയെന്നവിധം ഈ യുവാവിലേക്ക് ‘പടരുവാൻ’ തയ്യാറെടുക്കുകയാണ് അവിടെയുള്ള ഓരോ വ്യത്യസ്ത യുവതീ-യുവാക്കളും.
പബ്ബിൽ ഒരിടത്ത് യുവാവ് തന്റെ ഗാനം തുടരുകയാണ്, അവന് മുന്നിലായി ഒരു വലിയപറ്റം യുവതീ-യുവാക്കൾ അത് ആസ്വദിക്കുവാൻ സജ്ജരാണ് -ചിലരുടെ കൈകളിൽ മദ്യവും മറ്റ് ലഹരികളും കാണാം. ഇവർക്ക് ഇരുവശവും അധികം വെളിച്ചമില്ലാത്ത സ്ഥലത്ത് -ചിലർ സമാധാനപ്രിയരെന്നവിധം ഇവർക്ക് എതിരെയായി ഇരുന്ന് മദ്യപിക്കുകയും മറ്റുചിലർ തിരിഞ്ഞിരുന്ന് പബ്ബിലെ ഈ അവസരം ആസ്വദിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നത് അവ്യക്തമാണ് -ചിലരുടെ കൈകളിൽ പുകഞ്ഞുതീരുന്ന സിഗരറ്റുകൾ കാണാം. യുവാവിന്റെ ഗാനത്തിന്റെ ആശയം ഒറ്റക്ക് ജീവിച്ച് ഈ നിമിഷം ആസ്വദിക്കുക എന്നതാണെന്ന് തിരിച്ചറിയുന്നനിമിഷം ഒരുപറ്റം യുവതികൾ, യുവാവിന്റെ ബാക്കിയെന്നവിധം പാടിതുടങ്ങുകയാണ്. ഗാനത്തിന് കൊഴുപ്പ് പകരുവാൻ ചുറ്റുപാടുനിന്നും എല്ലാവിധ ‘സപ്പോർട്ടുകളും’ ലഭിക്കുന്നുണ്ട്.
ഒറ്റനോട്ടത്തിൽ, ഒറ്റപ്പെട്ടെന്നവിധം നിലകൊള്ളുന്ന, സാധാരണ നിലവാരം തോന്നിക്കുന്ന പബ്ബിന്റെ മുന്നിലെ പാർക്കിങ്ങിലേക്ക് തവിട്ടുനിറത്തിലുള്ള കാർ വന്ന് പ്രവേശിക്കുകയാണ് -പബ്ബിലേക്ക് കാർ എത്തിപ്പെട്ടുവെന്ന് പറയാം. അത് പബ്ബിന്റെ സൗന്ദര്യത്തെ കീറിമുറിച്ച് എന്നവിധം ഒരറ്റത്തെ വെളിച്ചംകുറവുള്ള, അധികം ശ്രദ്ധ പെട്ടെന്നുപതിയാത്ത ഒരു പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യുന്നു ചെന്ന്. കാറിനുള്ളിൽ നിന്നും ഡ്രൈവ് ചെയ്തിരുന്ന ആൾ പുറത്തേക്കിറങ്ങുന്നതിനൊപ്പം തന്റെ ജാക്കറ്റുകൂടി എടുക്കുന്നുണ്ട്. ധൃതി കൈവിടാതെ കാറിന്റെ ഡോറടച്ച് ഒപ്പം ജാക്കറ്റും ധരിച്ച് ആൾ പബ്ബിനകം ലക്ഷ്യമാക്കിയെന്നവിധം ഓടുകയാണെന്ന്, തോന്നിക്കുംവിധം പോവുകയാണ്.
പബ്ബിനുള്ളിൽ ഗാനം തുടരവേ -ഗായകൻ യുവാവും പബ്ബിലെ മറ്റ് യുവതീയുവാക്കളും, യുവാവിനടുത്തേക്ക് ഒറ്റനോട്ടത്തിൽ ഡാൻസ് മാസ്റ്റർ എന്ന് തോന്നിക്കുന്നൊരാൾ എത്തുകയാണ്. അയാൾ ഏവർക്കും മുന്നിലായും യുവാവിന് മൂർച്ഛ പകരുംവിധവും, ഗാനത്തിന്റെ ലഘു ഇടവേളക്ക് മാറ്റുപകരുംവിധം സ്റ്റെപ്പുകൾ പ്രകടിപ്പിക്കുകയാണ്. മനോഹരമെന്ന് തോന്നിപ്പിക്കുന്ന ആ നിമിഷത്തെ ആസ്വദിച്ച് ഒരുനിമിഷം, യുവാവ് കൈയ്യിൽ മൈക്കുമായി നിലകൊണ്ടുപോവുകയാണ്. പബ്ബിനകം എല്ലാത്തരത്തിലും ആഘോഷപൂർവ്വമായിരിക്കുന്നുവെന്ന് പറയാം. ഇതിനെല്ലാം മാറ്റുകൂട്ടുവാനെന്നവിധം വിവിധനിറത്തിലും ഭാവത്തിലുമുള്ള പ്രകാശങ്ങൾ തങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നവിധം പ്രകടനങ്ങൾ ഏവർക്കും മേലെയായി നടത്തിവരുന്നത് ഒരുവിധം അപ്രസക്തമായിത്തന്നെ കഴിഞ്ഞിരിക്കുന്നു. അധികനിമിഷങ്ങൾ കഴിയുംമുൻപേ തന്റെഭാഗം പൂർത്തിയായെന്നവിധം മാസ്റ്റർ യുവാവിനെ പുണർന്നശേഷം യുവതീയുവാക്കൾക്കിടയിലേക്ക് മറയുന്നു. ഉടനടിതന്നെ ആ സന്തോഷംകൂടി കൂട്ടിച്ചേർത്തെന്നവിധം താൻ പാടിവന്ന ഗാനത്തിന്റെ ഇടവേളക്ക് വിരാമമിട്ട്, ഗാനം തുടരുകയാണ് യുവാവ് പഴയപടി. ഗാനത്തിന്റെ ആശയം തന്റെ മുന്നിലുള്ളവരെ കൂടുതൽ ഉത്തേജിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ ശ്രമിക്കുകകൂടി ചെയ്യുന്നുണ്ട് യുവാവ് പാടുന്നതിനൊപ്പം. യുവാവ് പാടുന്ന പാട്ടിന് മറുപടിയെന്നവിധം എന്നാലത് ഒപ്പമെന്നവിധവും യുവതികൾ മുൻകൈയ്യെടുത്ത് പഴയപടി ഗാനം തുടരുകകൂടി ചെയ്തുപോകുന്നു.
ഏവരും പബ്ബിനൊത്തവിധം ആടിത്തിമിർക്കവേ യുവാവിന്റെ ഗാനം അന്ത്യത്തിലേക്കെന്നവിധം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ചില ക്രയവികൃയങ്ങൾ മുൻപേ ആരോ നടത്തിവെച്ചതിന്റെ പരിസ്ഫുരണമെന്നവിധം ‘പബ്ബിന്റെ’ പിന്നിൽ വശത്തായുള്ള മെയിൻഡോർ തുറന്ന് ആഘോഷപൂർവ്വകമായ രംഗത്തിലേക്ക് പ്രവേശിക്കുകയാണ് തവിട്ടുനിറമുള്ള കാറിൽ വന്ന ആൾ- ഗായകൻ യുവാവിനെക്കാൾ പ്രായമുണ്ടെന്ന് പറയാവുന്നൊരു യുവാവ്. ഈ രംഗത്തിനൊത്തവിധം, വന്നയാളിനെ കടന്ന് പബ്ബിലെ തിമിർക്കുന്നവരെയും കടന്ന് ഇതിനെല്ലാം എതിരെയായി ഇരുന്ന് വ്യക്തമല്ലാത്ത എന്തോ ഒന്ന് ചെയ്യുകയായിരുന്ന മറ്റൊരാൾ തന്റെ മുന്നിലെ സൈഡ് ടേബിളിൽ നിന്നും ആധുനികമല്ലാത്ത, തന്റേതെന്ന് തോന്നിപ്പിക്കുന്ന മൊബൈലിൽ എന്തോ കണ്ടെന്നവിധം അതെടുത്ത് താൻ ധരിച്ചിരിക്കുന്ന ജാക്കറ്റിനുള്ളിലാക്കി, തന്നെപോലെ എന്നാൽ മദ്യപിക്കുകയും മറ്റ് ലഹരിപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഒപ്പം ചിലർ പബ്ബിലെ തിമിർപ്പിന് സ്വസ്ഥാനത്തിരുന്ന് ചുക്കാൻ പിടിക്കുകയും, ചെയ്യുന്നവരെയെല്ലാം ഉപേക്ഷിക്കുംവിധം എഴുന്നേൽക്കുകയാണ് -എന്തോ കാര്യമായതെന്ന് തോന്നിപ്പിക്കുന്ന നിശ്ചയത്തോടെ. രംഗത്തിലെ കൊഴുപ്പിനെ ഭേധിക്കുംവിധമെന്നപോലെ, തങ്ങളുടെ ഇരിപ്പിടങ്ങളെയും മറ്റ് ലഹരികളെയും മറ്റുമൊക്കെ മറന്നെന്നവിധം -ഒരുപക്ഷെ ഉപേക്ഷിച്ചെന്നവിധം ഗാനത്തിന്റെ ലഹരിയിൽ തിമിർത്ത് പങ്കുചേർന്നലിഞ്ഞിരിക്കുന്ന യുവതീയുവാക്കൾക്കിടയിലൂടെ കാറിൽ വന്നയാൾ -അവർക്കിടയിലെ ഒരാളെന്നപോലെതന്നെ തോന്നിക്കുംവിധം ഗാനം ഉത്ഭവിക്കുന്ന ഉറവിടം ലക്ഷ്യമാക്കി മുന്നോട്ട് പോകവേ, അയാളോട് അനുബന്ധമെന്നപോലെ -അയാളെപ്പോലെതന്നെ -അയാളോട് ചേരുവനെന്നവിധം -മുൻപേ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റയാൾ രംഗത്തിന് കുറുകെ നീങ്ങുകയാണ്. ഇരുവരും കൂടിച്ചേർന്ന് മുന്നോട്ടുപോയി ഗായകനായ യുവാവിന് മുന്നിലേക്ക് തങ്ങളെ പ്രദർശ്ശിപ്പിച്ചെന്നവിധം നിൽക്കുകയാണ് -പാതി വിജയഭാവത്തോടെ. തന്റെ ഗാനം യുവാവ് അവസാനിപ്പിച്ചിരുന്നെങ്കിലും കൂട്ടിനുള്ള സംഗീതം അവസാനിച്ചിരുന്നില്ല അപ്പോഴും -ആരുംതന്നെ തങ്ങളുടെ തിമിർപ്പിൽനിന്നും മോചിതരായിരുന്നില്ല.
ഇരുവരും തന്നെ ലക്‌ഷ്യംവെച്ചെന്നവിധം നിലകൊള്ളുന്നതായി തോന്നിയ യുവാവിന്റെ മുഖം പെട്ടെന്ന് മ്ലാനമായി. കാറിൽ വന്നയാൾ തന്റെ ഇടതുകൈയ്യിലെ പൊട്ടിയ വാച്ചിലേക്ക് സ്വന്തം വലതുകൈവിരൽ തോക്കിന്റെ ആകൃതിയിൽ ചൂണ്ടിവെച്ച് യുവാവിന്റെ ശ്രദ്ധ കൂടുതൽ ഉറപ്പാക്കി, ഒപ്പം ചേർന്നുനിന്ന് ഒത്തവിധം യുവാവിനെ നോക്കി വീക്ഷിച്ചുകൊണ്ടിരുന്ന -ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ചേർന്നയാൾ, ചേർന്നുനിന്നുകൊണ്ട്. യുവാവിന്റെ നോട്ടത്തിൽ കാറിൽ വന്നയാൾ എന്തോ അലങ്കോലപ്പെട്ട സന്ദർഭത്തിൽനിന്നും എത്തിയപടിയും മറ്റെയാൾ കൃത്യതയോടെയുള്ള വീക്ഷണനിരീക്ഷണങ്ങൾക്കുശേഷം എത്തിനിൽക്കുന്നപടിയും അനുഭവപ്പെടുന്നതിനെ മറയ്‌ക്കുംവിധം ഇരുവരും ജാക്കറ്റ് ധരിച്ചിരിക്കുന്നു -പബ്ബിന്റെ മാറ്റ് ഒട്ടും കുറക്കാത്ത വേഷവിധാനം-ഒരേ പ്രായം. യുവാവ് തന്റെ മുന്നിലെത്തിനിൽക്കുന്ന രംഗത്തിന്റെ ഗൗരവം മനസ്സിലാക്കുംവിധം മ്ലാനമായ മുഖം ഇരുവരിൽനിന്നും ഉയർത്തി തനിക്ക് മുന്നിലേക്ക്, അകലെക്കെന്നവിധം നോക്കിപ്പോയി, കൈയ്യിൽ മൈക്കുമായി. അപ്പോഴും രംഗം കൊഴുത്തുതന്നെ തുടരുകയായിരുന്നു. പക്ഷെ സംഗീതം നിലച്ചിരുന്നു. യുവാക്കളായ ഡിറ്റെക്റ്റീവുകളുടെ പ്രസരിപ്പുമായി നിൽക്കുകയാണ് മാർക്കസും ആരോണും ചേർന്ന് യുവാവിന് മുന്നിൽ.
---തുടരും---

