Niharam The Mist

Drama Romance

4.2  

Niharam The Mist

Drama Romance

മേഘമൽഹാരം (ഭാഗം 1)

മേഘമൽഹാരം (ഭാഗം 1)

6 mins
690


കാട്ടിൽ മഴ പെയ്തിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും മണ്ണ് നനഞ്ഞു കിടക്കുന്നു, ഇലകളുടെയും പുതുമണ്ണിന്റെ സുഗന്ധവും അരുവി ഒഴുകുന്ന ശബ്ദവും അവിടെ നിറഞ്ഞു നിന്നു


അവിടെ ഉള്ള ഒരു ചെറിയ പാറയുടെ മേൽ ഇരുന്ന് അവൾ ക്യാമറയിൽ ആ സൗന്ദര്യം പകർത്തി.


കുറച്ചു കഴിഞ്ഞപ്പോള്‍ കാമറ ഓഫ് ചെയ്ത് അവളുടെ മടിയിൽ വച്ചു. ചുറ്റും നോക്കി..., പിന്നെ ഒരു ദീർഘനിശ്വാസം എടുത്തു. കണ്ണുകൾ അടച്ചു കാടിന്റെ സുഗന്ധവും സംഗീതവും ആസ്വദിച്ചു.


നിമിഷങ്ങൾ കടന്നു പോയി. അവൾ കണ്ണുകൾ തുറന്നു. അടുത്തിരുന്ന ബാക്ക്പാക്കിൽ  നിന്നും ഒരു ഡയറിയും പേനയും എടുത്തു. ഡയറി തുറന്നു അതിൽ അവൾ എഴുതി.


നിൻ കരങ്ങളിൽ എൻ കൊടുങ്കാറ്റുകൾ ശമിക്കുന്നു,

നിന്റെ കരങ്ങളിൽ എനിക്ക് സമാധാനം കിട്ടുന്നു,

ഒരു സ്പർശനത്തിലൂടെ നീ എൻ ആത്മാവിലേക്ക് പ്രവേശിച്ചു,

ഹൃദയമിടിപ്പിനൊപ്പം ഞാൻ നിന്നെ കൂടുതൽ സ്നേഹിക്കുന്നു..."


പിന്നെ അരുവിയെ നോക്കി ആലോചിച്ചിരുന്നു ഒരു ചെറുചിരിയോടെ അവൾ ആ പേപ്പർ ഡയറിൽ നിന്നും കീറി. ഒരു കടലാസ് തോണിയാക്കി അരുവിയിൽ ഒഴുക്കി വിട്ടു, അത് ഒഴുകി പോകുന്നത് നോക്കി അവൾ ഇരുന്നു.


തണുപ് കൂടുന്നു എന്ന് അവൾക്ക് തോന്നി. വാച്ചിൽ നോക്കി. അവിടുന്നു എഴുന്നേറ്റ് ബാക്ക്പാക്കിൽ ക്യാമറയും ഡയറിയും എടുത്തു വച്ചു, ബാഗ് എടുത്ത് പുറകിൽ ഇട്ടു മുന്നിലുള്ള സ്ട്രാപ്പുകൾ ക്ലിപ്പ് ചെയ്തു. പാറയിൽ നിന്നും താഴെ ഇറങ്ങി നടക്കാൻ തുടങ്ങി.


കല്ലും മരത്തിന്റെ വേരുകൾ കൊണ്ട് നിറഞ്ഞ പാത കഴിഞ്ഞ് ചെമ്മണ്ണ് പാതയിൽ എത്തി. നടന്നു വന്ന ആ കാട്ടുപാത അവൾ ഒന്നും കൂടെ നോക്കി... പിന്നെ തിരിഞ്ഞു ചെമ്മണ്ണ് പാതയിൽ കൂടെ നടക്കാൻ തുടങ്ങി...


~~~


മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി എങ്കിലും ചാറ്റൽ മഴയുടെ ചെറുതുള്ളികൾ പെയ്തുകൊണ്ടിരുന്നു...


"ശോ... ഇങ്ങനെ ഉണ്ടോ ഒരു മഴ?" ആ ഹൈറേഞ്ചിലെ റോഡിന്റെ ഓരംചേർന്നു ഇരിക്കുന്ന ചായക്കടയിലെ മഞ്ഞ വെളിച്ചത്തിന്റെ ചോട്ടിൽ ബെഞ്ചിലിരുന്ന് ഒരു മധ്യവയസ്‌ക്കൻ പറഞ്ഞു...


"എന്താ കുറുപ്പേട്ട, മഴ നോക്കിനില്ക്കുന്നത്...?""

"ഓ ഒന്നുമില്ലടാ, രഘു... നീ കട അടക്കാറായോ?"

"അതിന് മണി 7 പോലും ആയില്ലലോ..."

"ആണോ? ഹോ ഈ ഇരുട്ട് കണ്ടാൽ പാതിരാത്രിയായെന്ന് തോന്നും..."


പെട്ടെന്ന് പോലീസ് ജീപ്പും ആംബുലൻസും ചീറിപ്പാഞ്ഞു പോയി. കാര്യം എന്താണ് എന്നറിയാൻ അവർ കടയിൽ നിന്ന് പുറത്തിറങ്ങി... കുറച്ചുപേർ പെട്രോമാക്സും ടോർച്ചും ഒകെ പിടിച്ചുകൊണ്ടു നടന്നുപോയി... അവരിൽ കുറച്ചുപേർ കടയിൽ കയറി.


"രഘുവേട്ട കട്ടൻ എടുത്തോ..." കടയിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരുന്നു കുട മടക്കികൊണ്ട് ഒരാൾ പറഞ്ഞു.

"നിനക്കു മാത്രം മതിയോ...?""

"ഞങ്ങൾക്കും എടുത്തോ..."കൂടെയുള്ളവർ പറഞ്ഞു.


"എന്താടാ ജോബി പ്രശ്നം?" കട്ടൻ ഉണ്ടാക്കുന്നതിന്റെ ഇടയിൽ കടക്കാരൻ ചോദിച്ചു.

"ഒന്നും പറയണ്ട... ആ BlueMount റിസോർട്ടിൽ വന്ന ഒരു പെങ്കൊച്ചിനെ കാണാനില്ല. അതിന്റെ ബഹളമാണ്..."


"അണ്ണാ രണ്ടു വിൽസ്," ഒരു ചെറുപ്പക്കാരൻ കടയുടെ വെളിയിലെ ചായ്പ്പിൽ നിന്നുകൊണ്ട് ചോദിച്ചു.


ജോബി: "എന്തായി ഫയസേ?"

"ഓ എന്നാ ആവാനാ...? പോലീസും ഫോറെസ്റ് ഓഫീസർമാരും ഒക്കെ കാട്ടിൽ കയറി നോക്കികൊണ്ടിരിക്ക..."


"അതെന്താടാ... കാട്ടിലൊക്കെ നോക്കുന്നത്?" സിഗരറ്റ് ഫയസിന് കൊടുത്തുകൊണ്ട് രഘു ചോദിച്ചു...

"റിസോർട്ടിൽ ടൂറിസ്റ്റിനെയും കൊണ്ട് മെനെങ്ങാന്ന് സവാരിക്ക് പോയ കൂട്ടത്തിൽ ഈ കൊച്ചു മാത്രം വന്നില്ല... ഇനി വഴിതെറ്റി...ഉൾകാട്ടിലോട്ട് പോയിട്ടുണ്ടോ എന്ന സംശയം."


രഘു എല്ലാവർക്കും കട്ടൻ കൊടുത്തിട്ട് "എടാ മെനെങ്ങാന്ന് കാണാതായതിനെ ഇപ്പോഴാണോ... പോലീസ് ഒക്കെ അറിയുന്നത്?"

ജോബി: "കറങ്ങി അടിച്ചിട്ട് തിരിച്ചു വരും എന്ന്‌ വിചാരിച്ചു കാണും... "


ഫയസ്: "റിസോർട്ടുകാർ അവരുടേതായ രീതിയിൽ അനേഷിച്ചു... എന്തെങ്കിലും ആയിക്കഴിഞ്ഞാൽ അവരുടെ തലയിലാവില്ലേ... ഈ മഴ കൂടിയപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി, പിന്നെ പോലീസിനെ അറിയിക്കാതെ പറ്റില്ലാലോ."

രഘു: "ഈ സമയത്തൊക്കെ കാട്ടിലൊക്കെ പോകാൻ സമ്മതിക്കുമോ? ഈ മഴയത്ത്‌ അടിയൊഴുക്കും... മണ്ണൊലിപ്പും ഒക്കെ ഉണ്ടാവണതല്ലേ...?"


ജോബി: "ആ ... ആർക്കറിയാം... മേലോട്ട് പോവാൻ കർത്താവ് തോന്നിച്ചാൽ ആരെയും പറഞ്ഞിട്ട് കാര്യമില്ല... ജീവനോടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല."

ഫയസ്: "അങ്ങനെ ഒന്നും പറയാതെ... അണ്ണാ..."


ഈ സമയം നേരെത്തെ പോയ ആംബുലൻസും വണ്ടികളും തിരിച്ചുപോയി... അതിന് പിറകിൽ ബൈക്കുകൾ ഓടിച്ചോണ്ട് വന്ന ചെറുപ്പക്കാർ കടയുടെ അടുത്ത് നിർത്തി കടയിൽ കയറി ...


അതിൽ ഒരു ചെറുപ്പക്കാരൻ "കാണാതായപോയ ആളെ കിട്ടി..."

രഘു: "എവിടുന്ന്???"

"നമ്മുടെ ചോലച്ചുഴിയിലെ അവിടെ നിന്ന്..."

രഘു: "അയ്യോ അവിടുന്നോ...? നിങ്ങൾ കണ്ടോ...?"


"ഓ... ഞങ്ങൾ അവിടുന്ന വരുന്നത്....റിസോർട്ടിന്റെ പുറകിലുള്ള കാട്ടിൽ നോക്കി കണ്ടില്ല... ഉൾകാട്ടിലൊക്കെ ഈ മഴയത്തു  എങ്ങനെ പോകാനാ...? പിന്നെ ഒരു ഊഹം വച്ച് പോലീസും ഞങ്ങൾ കുറേപേർ കൂടി ചോലയിൽ കൂടി നോക്കാം എന്ന് വിചാരിച്ചു... ഭാഗ്യത്തിന് അവിടെ മരത്തിന്റെ വേരിൽ കുടുങ്ങി കിടക്കുന്നു... ഇല്ലെങ്കിൽ അടിയൊഴുക്ക് കൊണ്ടുപോയെനെ."


ജോബി: "ശവം ആണോടാ?"

ഫയസ്: "ഓ... ഇങ്ങേര്... നിങ്ങൾ പറ പിള്ളേരെ..."

"ഡെഡ് ബോഡി പ്രതീക്ഷിച്ചാ പോയത്... ഭാഗ്യത്തിന് ഞങ്ങൾ പിടിച്ചപ്പോൾ ഒരു ഞെരുക്കവും മൂളലും കേട്ടു... പിന്നെ പതുക്കെയൊക്കെ ...ഒരു വിധത്തിൽ ആംബുലൻസിൽ കയറ്റി..."


ജോബി ഉത്സാഹത്തോടെ : "എത്ര പ്രായം വരുമട ...?"

ഫയസ്: "നിങ്ങളുടെ അമ്മായിഅമ്മയുടെ പ്രായം... അല്ല പിന്നെ... തന്റെ മോൾക്ക് ആണ് ഇതൊക്കെ സംഭവിച്ചെങ്കിലോ? അങ്ങേരുടെ ഒരു ഒരു പ്രായം ..."

"ഹ... അതിന് എന്നോട് എന്തിനാടാ ചുടാവുന്നത്...? ഞാൻ പോവ്വാ... അവന്റെയൊരു..." ജോബി പിറുപിറുത്തോണ്ടു കുടയും പിടിച്ചോണ്ട് ഇറങ്ങിപ്പോയി.


രഘു: "രക്ഷപ്പെടാൻ ചാൻസ് ഉണ്ടോ ...?"

"ഒന്നും പറയാൻ പറ്റില്ല... അണ്ണാ... ജീവന്റെ ഒരു തുടിപ്പ് ഉണ്ടന്നേയുള്ളു."

"അതിന്റെ ജീവൻ തിരിച്ചു കിട്ടിയാൽ മതിയായിരിക്കുന്നു ഗുരുവായൂരപ്പ," ആ മഴയെ നോക്കികൊണ്ട് രഘു നെഞ്ചത്ത് കൈവച്ചു പറഞ്ഞു...


~~~


ആംബുലൻസും പോലീസ് ജീപ്പും ഹോസ്പിറ്റലിൽ എത്തി... അവർക്ക് ലഭിച്ച വിവരം അനുസരിച്ച് ഡോക്ടർമാരും നഴ്‌സ് ടീമും ഇതിനകം തയ്യാറായിരുന്നു. പോലീസ് ജീപ്പിൽ നിന്ന് ഒരു യുവ പോലീസ് ഉദ്യോഗസ്ഥൻ ഇറങ്ങി...


മെഡിക്കൽ സംഘം അവളെ ആംബുലൻസിൽ നിന്ന് സ്‌ട്രെച്ചറിൽ കിടത്തി; അവർ ഓപ്പറേറ്റിംഗ് തിയേറ്റർ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു... പിറകെ ആ ഉദ്യോഗസ്ഥനും...


ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിൽ എത്തിയതും പോലീസ് ഓഫീസർ ഒഴിച്ച് ബാക്കിയെല്ലാവരും തിയേറ്ററിൽ കയറി...

അയാൾ ഒരു നിമിഷം ആ വാതിൽ അടയുന്നത് നോക്കിയിട്ട്... ഭിത്തിയിൽ ചാരി നിന്നു...


പെട്ടെന്ന് ഡോർ തുറന്ന് ഒരു നഴ്സ് പുറത്തു വന്നു ..അവർ അയാളുടെ അടുത്ത് വന്നു.


"സർ.. ജലാൽ ഡോക്ടറുടെ ക്യാബിനിൽ ഇരിക്കാൻ പറഞ്ഞു... "

"ഓക്കെ... ആ കുട്ടിക്ക്...?"

"ഇപ്പോ ഒന്നും പറയാൻ പറ്റില്ല... സർ" എന്ന് പറഞ്ഞിട്ട് അവർ തിയേറ്ററിൽ കയറി വാതിൽ അടച്ചു.

അയാൾ ഒരു നിമിഷം അവിടെ നിന്നിട്ട് ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു...


സമയം കടന്നുപോയികൊണ്ടിരുന്നു... അയാൾ ചെയറിൽ നിന്ന് എഴുനേറ്റ് ക്യാബിൻന്റെ വെളിയിൽ ഇറങ്ങി... കോറിഡോറിലൂടെ നടക്കാൻ തുടങ്ങി...


"സന്ദീപ്..." എന്ന് വിളിക്കുന്നത് കേട്ട് ഓഫീസർ തിരിഞ്ഞു നോക്കി...

ഒരു 50 വയസോളും പ്രായം തോന്നിക്കുന്ന ഡോക്ടർ.

ഓഫീസർ ഡോക്ടറുടെ അടുത്തേക്ക് നടന്നു...


"How is she...?" ആകാംഷാ മറക്കാതെ ഓഫീസർ ചോദിച്ചു..

"We have done what we can... let's pray... താൻ വാ .. നമ്മുക്ക് ഒരു ചായ കുടിക്കാം..."


~~~


"Lucky child..." ചായ ഒരു കവിൾ ഇറക്കി ഡോക്ടർ പറഞ്ഞു...


സന്ദീപ് ഡോക്ടറെ നോക്കി...


ഡോക്ടർ ഒന്ന് ചിരിച്ചു..."Dehydration, blood loss, ഇത്രയും bruises... ഈ നാട്ടിൽ വന്നിട്ട് കുറെ കാലമായിലെ... ആ പ്രദേശത്ത് ജീവനോടെ ആരെയും കിട്ടിയിട്ടില്ല...because that is the end point... ആ ചുഴി.. വീണാൽ പിന്നെ ഭുമിലെ ജീവിതം അവസാനിച്ചു..."

സന്ദീപ്: "Anything serious...?"


ഡോക്ടർ: "X-rays and scans serious issues ഇല്ല... I mean ജീവന് threat ആയിട്ടുള്ളത്... right wrist and left foot fracture, then whole body bruises... ഇപ്പോ സെഡേഷനിൽ ആണ്... Conscious വന്നാലേ anything more we can say. പിന്നെ എടുത്തു പറയേണ്ടത്... abdomen right സൈഡിലെ wound. നല്ല ആഴത്തിൽ ... അത് ഒരു നല്ല മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തിട്ട് right side to left side band like വരഞ്ഞത് പോലെ. Deep open wound... "

സന്ദീപ് ഡോക്ടറെ സംശയത്തോടെ നോക്കി...


"കുറച്ചും കൂടെ അകത്തോട്ട് പോയെങ്കിൽ..." ഡോക്ടർ ഒന്ന് നിർത്തി.. സന്ദീപിനെ നോക്കി..പറഞ്ഞു ."Lucky girl..."

"ഉം..." സന്ദീപ് ഒന്ന് മൂളി പിന്നെ ചായ കുടിച്ചു... കുറച്ചു നേരം അവർ മിണ്ടിയില്ല... ശേഷം ബില്ല് pay ചെയ്ത് അവർ കാന്റീനിൽ നിന്ന് ഇറങ്ങി...


"ഡോക്ടർ ഈ അവസ്ഥയിൽ ആ കുട്ടിയെ കാണാൻ പറ്റിലല്ലോ. ഞാൻ നാളെ വരാം... എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് ഉണ്ടെങ്കിൽ ഡോക്ടർ വിളിച്ചാൽ മതി." ഹോസ്പിറ്റലിന്റെ റിസപ്ഷൻ ഡെസ്കിൽ എത്തിയപ്പോൾ സന്ദീപ് പറഞ്ഞു.

"ഓ yes... yes... ഞാൻ വിളിക്കാം..." എന്ന് പറഞ്ഞു ഡോക്ടർക്ക് shake hand കൊടുത്ത്‌ സന്ദീപ് പോലീസ് ജീപ്പിൽ കയറി.


സ്റ്റേഷനിൽ എത്തിയ സന്ദീപിനെ പോലീസ് ഓഫീസർസ് സല്യൂട്ട് ചെയ്തു... തിരിച്ചും അവർക്ക് സല്യൂട്ട് കൊടുത്തിട്ട് അയാളുടെ ക്യാബിനിൽ കയറി... തന്റെ സീറ്റിൽ ഇരുന്നു...


"സാറെ..." ക്യാമ്പിന്റെ വെളിയിൽ നിന്ന് കോൺസ്റ്റബിൾ റാങ്കിലുള്ള ഒരു മധ്യവയസ്‌ക്കൻ തലയെത്തി നോക്കി...

"ആ കയറിവാ സത്യേട്ട..."


അയാൾ കൈയിൽ ഒരു ബാക്ക്പാക്ക് പിടിച്ചുകൊണ്ട് കയറി വന്നു... സല്യൂട്ട് അടിച്ചു...

"...ആ കൊച്ചിന് ..."

"ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു... സെഡേഷനിലാ....."


"രക്ഷപെട്ടല്ലോ... അത് കേട്ടാൽ മതി... ആ സാറേ ഇത് അവിടെ നിന്നും കിട്ടിയതാണ്... ഇത്‌ അതിന്റെ മൊബൈൽ ഫോൺ... ഇത്‌...ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നു അത് കൊണ്ടുപോയില്ല..."

"അത് അത്ഭുതം ആണല്ലോ... ഉണ്ണാൻ മറന്നാലും ഫോൺ മറക്കത്തവരാ ഇപ്പോ എല്ലാവരുo... ഉം..."

"അത് എനിക്കും തോന്നി.."


"എന്താലും നാളെ നമ്മുക്ക് അവിടെ ഒന്നും കൂടെ search ചെയ്യാം..."

"ശരി ചെയ്യാം. റൂമിൽ ആരും കയറരുത് എന്ന് പറഞ്ഞിട്ടുണ്ട്, പിന്നെ സ്റ്റീഫൻ അവിടെ ഉണ്ട്..."


സന്ദീപ് ആ ബാഗ് എടുത്തു പരിശോധിച്ചു ...നനഞ്ഞു ചെളിയും ചേറും പിടിച്ചിരിക്കുന്നു... അയാൾ ശ്രദ്ധയോടെ അത് തുറന്നു പരിശോധിച്ചു... ക്യാമറയും ഹയ്ക്കിങ്ങിന് സാധാരണ കൊണ്ടുപോകാറുള്ള വസ്തുക്കളും... ബുക്‌സും. സന്ദീപ് എടുത്തു നോക്കി...


"നല്ല പാക്കഡ്‌ ആയോണ്ട് അതിന് കുഴപ്പം ഒന്നും ഇല്ല എന്നാ തോന്നുന്നത്..."ക്യാമറയിൽ നോക്കി കോൺസ്റ്റബിൾ പറഞ്ഞു... സന്ദീപ് ഒന്ന് ചിരിച്ചു.


ബാഗിന്റെ ഉള്ളിലെ ചെറിയ അറ തുറന്നു... അതിൽ നിന്ന് ഒരു wallet എടുത്ത്‌ ടേബിളിൽ വച്ചു... ബാഗിന്റെ അകത്തേക്ക് ഒന്നും കൂടെ പരിശോധിച്ചപ്പോൾ മീഡിയം സൈസിലുള്ള ഒരു ഡയറി കിട്ടി... സന്ദീപ് അത് തിരിച്ചും മറിച്ചും നോക്കി... walletum ഡയറിയും സന്ദീപ് ടേബിളിൽ വച്ചു... എന്നിട്ട് ബാഗ് close ചെയ്‌തു...


"സത്യേട്ട ഈ ബാഗ് ആ കുട്ടി താമസിച്ച റൂമിൽ നിന്ന് കിട്ടിയ സാധങ്ങളുടെ കൂടെ വച്ചോളു.. "

"ഓക്കേ സർ.. " കോൺസ്റ്റബിൾ തലയാട്ടി... സല്യൂട്ട് ചെയ്‌തിട്ട് തിരിഞ്ഞു നടന്നു...

കോൺസ്റ്റബിൾ പോയതും...സന്ദീപ് ആ wallet തുറന്നു നോക്കി ഓരോ കാർഡും പരിശോദിച്ചു... ഒരു ID കാർഡ് എടുത്തു നോക്കി..


"Kalyani Unnithan, Wildlife Photographer."

സന്ദീപ് ആ id കാർഡിലുള്ള ഫോട്ടോയിൽ ഒരു നിമിഷം നോക്കി... തൊട്ടു മുൻപ് ചോരയിൽ മുങ്ങിയ മുഖവും ആ ഫോട്ടോയിൽ കാണുന്ന മുഖവും താരതമ്യം ചെയ്‌തു...

അത് ടേബിളിൽ വച്ചു... അടുത്ത ഒരു visiting card എടുത്ത് നോക്കി...


Advte.. Girinandan Unnithan ...

സന്ദീപ് അതിൽ home എന്ന് കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കാൻ തീരുമാനിച്ച് തന്റെ മൊബൈലിൽ dial ചെയ്തു. Ring അടിച്ചിട്ട് ഫോൺ കട്ടായി... സന്ദീപ് വീണ്ടും വിളിച്ചു പഴയ പോലെ കട്ടായി... എന്തായാലും ഒന്നും കൂടെ ട്രൈ ചെയ്തിട്ട് whatsapp മെസ്സേജ് ആയിക്കാം എന്ന് അയാൾ തീരുമാനിച്ചു...


വീണ്ടു ഡയൽ ചെയ്യാൻ തുടങ്ങിയപ്പോൾ... സന്ദീപിന്റെ ഫോൺ റിങ് ചെയ്തു...

"ഡോക്ടർ ജലാൽ..." സന്ദീപ് പെട്ടന്ന് ഫോൺ അറ്റൻഡ് ചെയ്‌തു...

"Hello doctor...every thing okay?"

"Cool Sandeep... cool..." സന്ദീപിന്റെ വെപ്രാളത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ഡോക്ടർ ചിരിയോടെ പറഞ്ഞു.


"ടെൻഷനല്ലേ ഡോക്ടർ... ഞാൻ പറയണ്ടല്ലോ?"

"ഉം അറിയാം... ആ കുട്ടിയുടെ ഡീറ്റെയിൽസ് കിട്ടിയോ... അതിന്റെ ഫാമിലി...?"

"പേര് കല്യാണി... Wildlife ഫോട്ടോഗ്രാഫറാണ്... ബാക്കി ഒക്കെ collect ചെയ്തു കൊണ്ടിരിക്കുന്നു... അല്ല ഡോക്ടർക്ക് എന്തെങ്കിലും പറയാനുണ്ടോ...?"


"അത് പിന്നെ... ആ കുട്ടിയെ കൊണ്ട് വന്ന സമയത്ത്... she was conscious.. just one minute.. അപ്പോ കുട്ടി ഒരു പേര് പറഞ്ഞു അതും continuously.. May be her beloved one's..."

"എന്തായിരുന്നു പേര്?"

"രവി... ഇത്‌ പറയാനാണ് ഞാൻ വിളിച്ചത്."

"Thank you ഡോക്ടർ"

"ശരി സന്ദീപ് good night!"

"Good night!"


ഫോൺ വച്ചതും... സന്ദീപിന്റെ ഫോണിൽ ഗിരിനന്ദന്റെ call വന്നു...

"ഹലോ...ഗിരിനന്ദൻ അല്ലേ...?"


"......."


"ഞാൻ *** ഏരിയയിൽ ASI ആണ്..."


"........."


"കല്യാണി ഉണ്ണിത്താൻ."

"........"


"ആ കുട്ടിക്ക് ഒരു minor accident പറ്റി...."


"......"


സന്ദീപ് ഫോൺ ഒന്ന് മാറ്റി പിടിച്ചു ...


Accident എന്ന് ഗിരിനന്ദൻ പറഞ്ഞപ്പോൾ ഒരു പെണ്ണുകുട്ടിയുടെ നിലവിളി ഫോണിൽ കൂടെ സന്ദീപ് കേട്ടു...


പിന്നെ വീണ്ടും ഫോൺ നേരെ വച്ചു.


"Mr Girinandan...ഞാൻ.. ഞാൻ.. പറയട്ടെ.. She is fine.."


"......."


"Ok ok.. ഞാൻ address."... സന്ദീപ് പറയുന്നതിന് മുമ്പേ ഫോൺ കട്ടായി....


സന്ദീപ് ടേബിളിൽ ഇരുന്ന ആ ഡയറി നോക്കി.. പിന്നെ അത് എടുത്ത്തുറന്നു ആദ്യ പേജ് നോക്കി.


എനിൽ നിന്ന് ഉതിരുന്ന

പ്രണയ മൽഹാര പുഷ്പങ്ങളെ

സ്വന്തമാക്കിയവൾക്ക്

ഒരായിരം ജന്മദിനാശംസകൾ

എന്ന്

മഴപെണ്ണിന്റ സ്വന്തം രവി.


അടുത്ത പേജ് മറിക്കാൻ തുടങ്ങിയതും അയാളുടെ ഫോൺ റിങ് ചെയ്‌തു...അയാൾ ഫോൺ അറ്റൻഡ് ചെയ്തു


"ഹലോ..."


തുടരും...


Rate this content
Log in

Similar malayalam story from Drama