STORYMIRROR

Niharam The Mist

Romance Inspirational

3  

Niharam The Mist

Romance Inspirational

പുലർകാലo

പുലർകാലo

3 mins
361

ഏറെ ദൂരം മലക്കയറിയതിന്റെ അനന്തര ഫലമെന്നോണം എനിക്ക് ക്ഷീണം തോന്നി... കയ്യിൽ ഇരുന്ന നീളൻ കമ്പിൽ കൈ താങ്ങി നിന്ന് ഞാൻ ഇനി കയറേണ്ട ആ വലിയ കയറ്റം കണ്ടതോടെ... എന്റെ ക്ഷീണം ഇരട്ടിയായത് പോലെ തോന്നി. പോരാത്തതിന് കാലിൽ വേദനയും... ഒരു മരവിപ്പും. 


ഇറങ്ങി തിരിച്ച നേരത്തെ ഓർത്തു സ്വയം ദേഷ്യം തോന്നി...


"എനിക്ക് വയ്യ... ഞാൻ പോയോ ഇല്ലയോ എന്ന് ആര് തിരക്കാനാ...? കുറച്ച് നേരം ഇരുന്നിട്ട് വെയിൽ വരുമ്പോൾ തിരിച്ചിറങ്ങാം..." ഞാൻ സ്വയം പറഞ്ഞു...


അങ്ങനെ ഞാൻ അവിടെയുള്ള ഒരു മരത്തിൽ ചാരി നിന്ന്... പിന്നെ ബാഗിൽ ഇരുന്ന ബോട്ടിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു... മരത്തിന്റെ വേരിൽ ഇരുന്നു.. 


എന്തൊക്കെ ആയിരുന്നു... സോളോ ട്രിപ്പ്... ഈ തടിയും വച്ച്‌...അതും ഹൈക്കിങ്... എനിക്ക് ചിരി വന്നു...


ഓഫീസിൽ പലരും... അവർ പോയ സാഹസിക യാത്രയെ പറ്റിയും... കണ്ട കാഴ്ചകളെ പറ്റിയും പറയുന്നത് കൗതുകത്തോടെ കേട്ടു നിന്നിട്ടുണ്ട്... അതുപോലെ പോകാൻ എനിക്കും ആഗ്രഹം ഉണ്ടെങ്കിലും... അതൊക്കെ ആഗ്രഹമായി തന്നെ കിടക്കുള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു...


പക്ഷെ ഒരു വേളയിൽ ഉറ്റമിത്രം എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ കളിയാക്കിയപ്പോൾ... അതും താൻ മറഞ്ഞിരുന്നു പ്രണയിക്കുന്നവന്റെ സാന്നിധ്യത്തിൽ കുടിയായപ്പോൾ... ഇത്രനാളും ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യയും സങ്കടവും നിറഞ്ഞൊഴുകി... പിന്നെ ഒന്നും നോക്കിയില്ല... ഒരാഴ്ച ലീവ് എഴുതികൊടുത്ത്... ഇറങ്ങി പുറപ്പെട്ടു... 


ഞാൻ തലതിരിച്ചു നടന്നുവന്ന കുത്തനെയുള്ള പാത നോക്കി... എനിക്ക് അത്ഭുതം തോന്നി. ഇത്ര ദൂരം ഞാൻ താണ്ടിയോ...? 


പിന്നെ ഞാൻ ഇനി നടന്നു പോകാനുള്ള വഴി നോക്കി... താരതമ്യം ചെയ്തപ്പോൾ പിന്നിട്ട വഴിയെക്കാൾ ദൂരം കുറവ് മുന്നോട്ടുള്ള വഴി ആണ് ...


ആരെയും ബോധിപ്പിക്കണ്ട... എനിക്കും സാധിക്കും... എന്ന് സ്വയം ബോധ്യപ്പെടുത്താൻ... ഇതുപോലെ ഒരു അവസരം ഇനി കിട്ടിയില്ലെങ്കിലോ...?


എനിക്ക് നല്ല ആത്മവിശ്വാസം തോന്നി... ഞാൻ എഴുന്നേറ്റു മുന്നോട്ട് നടന്നു...


നടന്നു കുന്നിൻ മുകളിൽ എത്തിയപ്പോൾ ഞാൻ നന്നേ തളർന്നിരുന്നു... ബാഗ് ഊരി അവിടെ വച്ചിട്ട്... കാൽമുട്ടിൽ കൈകൾ വച്ച് ഞാൻ കുനിഞ്ഞു നിന്നു... പിന്നെ ഒന്ന് നിവർന്നു നടുവിൽ കൈ വച്ചു ഒരു നിമിഷം നിന്നു...


എന്റെ കണ്ണുകളെ മറച്ച മൂടൽ മഞ്ഞു പതുക്കെ നീങ്ങിയപ്പോൾ ഞാൻ സ്തബ്ദതയായി പോയി ...എന്റെ തളർച്ചയും വേദനയും ഞാൻ മറന്നു...

ഒരു മായിക വലയത്തിൽ പെട്ടപോലെ ഞാൻ നടന്നു... 


ചുറ്റും വെള്ള പുതപ്പ് വിരിച്ച പോലെ മഞ്ഞു മൂടിയിരിക്കുന്നു... സൂര്യന്റെ ആദ്യ കിരണങ്ങൾ അതിൽ പതിഞ്ഞപ്പോൾ ശ്വേതവർണം മാറി... അരുണിമ നിറഞ്ഞു...


ഞാൻ അവിടെ ഉള്ള ചെറിയ പാറയുടെ മുകളിൽ കയറി... പരന്ന മേഘങ്ങളല്ലാതെ മറ്റൊന്നും കണ്ടില്ല... വാക്കുൾക്ക് അതീതമായ ആ കാഴ്ച കണ്ടു... എന്റെ കണ്ണുകൾ നനഞ്ഞു തുടങ്ങി.


ഞാൻ പതുക്കെ പറഞ്ഞു..."I DID IT..."

പിന്നെ ഉറക്കെ ഉറക്ക ഞാൻ പറഞ്ഞു... "I DID IT..."

അതിന്റെ പ്രതിധ്വനി അവിടെ ഒക്കെ നിറഞ്ഞു...


ഞാൻ സന്തോഷത്തിൽ കൂവി വിളിച്ചു... ഉറക്കെ ചിരിച്ചു... ഞാൻ കൈകൾ ഉയർത്തി പിടിച്ചു ... വിരലുകൾ താളത്തിൽ ഇളക്കി...


പിന്നെ ഞാൻ പാറയിൽ ഇരുന്ന് .. ആ കാഴ്ച ആസ്വദിച്ച് മറ്റൊരു ലോകത്ത് എന്നപോലെ ഇരുന്നു... മുഖത്ത് സൂര്യരേഷ്മി പതിഞ്ഞപ്പോൾ എന്തന്നില്ലാത്ത ഒരു ഉന്മേഷം എന്നെ പൊതിയുന്നത് പോലെ തോന്നി...


കണ്ണടച്ചപ്പോൾ മനസിൽ അവൻ്റെ മുഖം ഓടിവന്നു... ഈ പുലർവെയിൽ ആസ്വദിക്കാൻ അരികിൽ അവൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു...


ഒരിക്കലും നടക്കാത്ത കാര്യം...


ഒരിക്കലും തുറന്നു പറയാനാവാത്ത... എൻ്റെ മാത്രമായ ആ രഹസ്യം... ഈ മഞ്ഞിൽ അലിഞ്ഞില്ലാതാവട്ടെ എന്ന് ഞാൻ കരുതി...


ഒരു ഇളംതെന്നൽ എന്നെ തഴുകികൊണ്ട് പോയി... ഞാൻ കണ്ണുതുറന്ന്... ഒരു ദീർഘശ്വാസം എടുത്തു... പിന്നെ ഉറക്കെ പറഞ്ഞു...


"I LOVE YOU... സൂര്യ..."


 "ME...TOO..." 


ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ... എന്റെ പുറകിൽ ഒരു പുഞ്ചിരിയോടെ അവൻ നിൽക്കുന്നു...


ഞാൻ സ്വപ്നം കാണുവാണോ ...?


അവൻ എൻ്റെ അടുത്ത് ചേർന്നിരുന്നു...


ഞാൻ അവനെ ഇമവെട്ടാതെ നോക്കി... കണ്ണടഞ്ഞാൽ ഈ സ്വപനം ഇല്ലാണ്ടായാല്ലോ...?


അവൻ എന്നെ നോക്കി പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു...


ഞാൻ ചിരിച്ചു... ഞാൻ എന്റെ hallucination അവസ്‌ഥ നന്നായി ആസ്വദിക്കുന്നുണ്ട്...


"ആർദ്ര... I love you ..." എന്ന് പറഞ്ഞവൻ എൻ്റെ അധരങ്ങൾ കവർന്നപ്പോഴുണ്ടായ ഞെട്ടലിലാണ് യാഥാർത്ഥ്യം ആണെന്നു ഞാൻ അറിഞ്ഞത്...


നീണ്ട ചുംബനത്തിന്റെ ആലസ്യത്തിൽ അടഞ്ഞ എന്റെ കണ്ണുകൾ അവന്റെ ചുടുനിശ്വാസത്തിൽ പിടഞ്ഞുകൊണ്ട് തുറന്നു...


അവൻ്റെ മുഖത്ത് നോക്കാനാകാതെ കൈകളാൽ ഞാൻ മുഖം പൊത്തി...


എന്റെ കൈകൾ മാറ്റികൊണ്ട് "ഇപ്പോ നിന്നെ കാണാൻ ... ഈ സൂര്യകിരണങ്ങൾ ഏറ്റ മേഘങ്ങൾ പോലെയാണ്... ഇതുപോലെ ഓരോ പുലർവെയിൽ ആസ്വദിക്കാൻ നിന്നോടൊപ്പം ഞാനും ഉണ്ടാവും"എന്ന് അവൻ പറഞ്ഞു.


അതു കേട്ടതും ഒരു പുഞ്ചിരി അവനായ് എന്റെ ചുണ്ടുകളിൽ വിരിഞ്ഞു..


ഞാൻ അവനോട് ചേർന്നിരുന്ന് അവന്റെ തോളിൽ തലചായിച്ചു പുലർവെയിലിന്റെ ഇളം ചൂടേറ്റ് കിടന്നു...


ഇനിയുള്ള പുലർകാലങ്ങളെ വരവേൽക്കാനായി ...


Rate this content
Log in

Similar malayalam story from Romance