shivam ...

Romance

4  

shivam ...

Romance

മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 2

മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 2

29 mins
362


 


മണിവത്തൂരിന്റെ


സ്നേഹരാഗങ്ങൾ 2

 


ചെന്നയില്‍ വേളച്ചെരിയില്‍ ആയിരുന്നു നന്ദൂട്ടന്‍ താമസിക്കുന്ന ഹോസ്റ്റല്‍. അവിടെ എങ്ങനെ എത്തി എന്നു അവന് ഇപ്പോളും നിശ്ചയമില്ലാത്ത പോലെ ആയിരുന്നു. ലീവിന് പോയ കൂട്ടുകാര്‍ ഒക്കെ തിരികെ വന്നു തുടങ്ങിയിരുന്നു. ആരോടും തന്റെ നിശ്ചയം കഴിഞ്ഞ കാര്യം അവന്‍ പറഞ്ഞിട്ടെ ഇല്ല.


ഫോണില്‍ അമ്മ വിളിച്ചിരിക്കുന്നു


അവന്‍ തിരിച്ചു വിളിച്ചു


"ഹോസ്റ്റലില്‍ എത്തിയോ ?'


"ആ,ഇപ്പോ എത്തി "


"ഇനി നല്ലപോലെ ശ്രദ്ധിയ്ക്കണം ,, തോന്നിയ പോലെ ഒന്നും കൂട്ടുകൂടി നടക്കരുത്,,ഭക്ഷണം ഒക്കെ നോക്കണം ,,അസുഖം ഒന്നും വരുത്തി വെക്കരുത് ,,, അടുത്ത മാസം കല്യാണം കഴിക്കാന്‍ ഉള്ളതാ "


"ബേക്കറി പലഹാരം കഴിക്കുന്ന ലാഘവത്തോടെ കല്യാണം കഴിക്കുന്ന കാര്യം പറയുന്ന ഒരു അമ്മ ,,,ഇതുപോലെ അമ്മമാരെ ഒരു മക്കള്‍ക്കും കൊടുക്കല്ലേ ദൈവമേ " എന്നു അവന്‍ മനസ്സില്‍ കരുതി പോയി


"ഡേ അനന്തപയ്യാ എന്നാ ഇറുക്ക് സമചാറോം " അവന്റെ കൂടുകാര൯ അറിവ് ആയിരുന്നു


"ഒരു സമചാറോം കെടയാത് അറിവാ ,,,നാനെ താന്‍ പെരിയ സമാചാര൦ " നന്ദു അവനോടു പറഞ്ഞു


"അപ്പടിയാ ,,,,,,,,,,,,,"


"ആമാ അപ്പടി "


"അമ്മ തങ്കച്ചി എല്ലാരുക്കുമേ സൌഖ്യം താനേ "


"ആമാടാ ,,,സൌക്യം റോമ്പ അതികമായിടിച്ചേ "


"എന്നാട എന്‍ കേള്‍വിക്ക് ഇന്ത മാതിരി ബദല്‍ സോള്‍രെ൯ ,,"


"ആമാടാ ഇനി മേലെ നാനെ ഇപ്പടിതാ൯ " എന്നും പറഞ്ഞു നന്ദു ബെഡില്‍ കിടന്നു


അന്ന് ക്ലാസ് ഇല്ലായിരുന്നു. ഫൈനല്‍ സെമ് ആണ് , പ്ലേസ്മെന്‍റ് പരീക്ഷ തിരക്കുകള്‍ ആണ് ഇനി മുന്നോട്ടുള്ള ദിനങ്ങള്‍. അതിനിടയില്‍ ആണ് ഭൂകമ്പം പോലെ അമ്മയുടെ വക കല്യാണ തീരുമാനവും. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍.ഉറക്കക്ഷീണം കാരണം നന്ദു കിടന്നു ഉറങ്ങി.


മീര അന്ന് സ്കൂളില്‍ ആയിരുന്നു.


സ്കൂളില്‍ മറ്റ് ടീചെര്‍സ് ഒക്കെ അറിഞ്ഞു. പലര്‍ക്കും അവളോടു സഹതാപവും ഉണ്ട് അതുപോലെ അവളെ കാണുമ്പോ ചിരിയും വരുന്നുണ്ട്

ഓഫീസില്‍ ഇരിക്കുമ്പോ,


"മീരെ കോളടിച്ചല്ലോ ,,,എന്നാലും ഫോട്ടോ കാണിച്ച ആ മുപ്പത്തിമൂന്നുകാരനെക്കാള്‍ മിടുക്കന്‍ ഇന്നലെ കണ്ട ആ ഇരുപത്തിരണ്ടുകാര൯ തന്നെയാണെ ,,,ഇന്നലെ ഞാന്‍ അവനെ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു എന്തു മിടുക്കനാ ,,,ചിരിക്കുമ്പോ കുഞ്ഞ് നുണക്കുഴിയും ,, എന്തൊരു സ്മാര്‍ട്ട് ആണ് ,,, എല്ലാവരെയും സ്വാഗതം ചെയ്യാനും ഇരുത്താനും വെള്ളം കുടിപ്പികാനും ,,,എനിക്കിഷ്ടയിട്ടോ "


മീരയുടെ കൂട്ടുകാരി ആയ പ്രീത ആണ് അവളോടു പറഞ്ഞത്


അവിടെ മറ്റ് മൂന്നു നാലു ടീച്ചേര്‍സും ഉണ്ടായിരുന്നു


"പ്രീത പറഞ്ഞത് ശരിയാട്ടോ ,,,,നല്ല ചേര്‍ച്ച ഉണ്ട് ,, നിങ്ങളെ കണ്ടാ കൂട്ടുകാരെ പോലെ ഇരിക്കും ,, ,,മീര ഇനി കുറച്ചു വണ്ണം കൂടെ കുറച്ചാല്‍ ഇനിയും ഭംഗി ആകും ,,, "


"ഏ ,,,മീരക്ക് അത്രയും വണ്ണം ഒന്നും ഇല്ല,,മീരയുടെ സൌന്ദര്യത്തിന് ഇത്രേം വണ്ണം വേണം ,,, ഇല്ലേ പിന്നെ എന്തിന് കൊള്ളാം " ലത ടീച൪ പറഞ്ഞു


മീര ഒന്നും മിണ്ടാതെ കേട്ടിരിക്കുക ആയിരുന്നു


"എന്നാലും ആ പയ്യന്‍ നല്ല മിടുക്കന്‍ ആണ്ട്ടോ ,,കുട്ടിത്തം നിറഞ്ഞ മുഖം ,,, മീരയുടെ അത്രയും നിറവും ഉണ്ട്


“അവന്റെ കണ്ണു കാണാന്‍ നല്ല അഴകാ ,,, കള്ളകൃഷ്ണനാണെന്ന തോന്നുന്നേ ,,അനന്തകൃഷ്ണന്‍ന്നല്ലേ പേര് ,,," ഷീജ ടീച്ചര്‍ പറഞ്ഞു


"അതെയതെ ,,, ഞാന്‍ കെട്ടിയേനെ ,,, എനിക്കു ഒരുപാട് ഇഷ്ടായി " പ്രീത കളളചിരിയോടെ പറഞ്ഞു


"പക്ഷേ എനിക്കു ആ അമ്മയെ ആണ് ഒരുപാട് ഇഷ്ടമായത്,,, ഒന്നുമല്ലേലും ആങ്ങളയുടെ മോളുടെ വിവാഹത്തിന് മുപ്പതു പവന്‍ ആഭരണവും മൂന്നുലക്ഷ൦ രൂപയും അതും പോരാതെ നിശ്ചയചിലവുകളും ഒക്കെ അവരല്ലേ നോക്കിയത് ,,, കുടുംബസ്നേഹം ഉള്ള അമ്മ അല്ലേ ,,, സ്വന്തം മകനെ കൊണ്ട് തന്നെ നിശ്ചയവും നടത്തിച്ചില്ലെ ,,,ഇവളുടെ അപ്പച്ചി ,, അവരുടെ അടുത്തേക് പോയാ ,,,അത്രയും നല്ല ഒരു അമ്മായിയമ്മയെ എവിടെ കിട്ടാന്‍ ആണ് ,,,ഭാഗ്യം ആണ് മീരെ " ഷീജ പറഞ്ഞു


"എന്റെ സ്ഥാനത്ത് നിങ്ങള്‍ വന്നാലെ അതിന്റെ ബുദ്ധിമുട്ടുകള് നിങ്ങള്ക്ക് മനസിലാകൂ ,,," മീര അവരോടായി പറഞ്ഞു ,,, എന്റെ അനിയനെ പോലെ കൊണ്ട് നടന്ന ചെക്കനാ"


"മുറചെക്കനെ അങ്ങനെ കണ്ടത് നിന്റെ തെറ്റ് ,,മുറ ആണെങ്കില്‍ അഞ്ചു വയസ് വരെ മൂപ്പാകാം എന്ന പ്രമാണം ,,,അത് മാത്രമല്ല അവന് മൂന്ന് അവകാശവും ഉണ്ടല്ലോ " ലത ടീച്ചര്‍ പറഞ്ഞു


"അതെന്തു അവകാശം ലത ടീച്ചറെ " പ്രീത ചോദിച്ചു


"ആദ്യത്തേത് കാത്കുത്തിനുള്ള അവകാശം , അവസാനത്തേത് അടക്കാന്‍ നേരത്ത് മണ്ണ് കുഴിക്കാനുള്ള അവകാശം ,,, പിന്നെ ഇടയിലെ ഞാന്‍ ഇപ്പോ പറയുന്നില്ല ,,, അത് അടുത്ത മാസം കല്യാണം ഒക്കെ കഴിയട്ടെ””


അതുകേട്ട് കാര്യം മനസിലായതിനാല്‍ എല്ലാരും ചിരി തുടങ്ങി , മീരക്ക് ആണെങ്കില്‍ തോല് ഉരിഞ്ഞു പോകുന്ന പോലെ ആയിരുന്നു"


അതോണ്ട് ഈ വണ്ണം ഇരുന്നോട്ടേ ,,ആ ചെക്കന് ആവശ്യം വരും കൊച്ചുചെക്കനല്ലേ ,, എല്ലാം ആകാംഷ ആയിരിയ്ക്കും ,,അപ്പോ ഈ വണ്ണം ഒക്കെ നല്ലതാ ,, ...അതൊക്കെ മനസിലാക്കണ്ടേ മീരെ "


അതും ചിരിക്ക് വകയൊരുക്കി


"പിന്നെ ,, മീരക്ക് കിട്ടിയ ഭാഗ്യം എന്തെന്നോ ,,, ?" ഷീജ ടീച്ചര്‍ പറഞ്ഞു


"ഇല്ല ,,,"കേട്ടവ൪ ചോദിച്ചു


"ഈ പ്രായം കൂടിയ ആളെ കെട്ടിയാ ഉണ്ടല്ലോ ,,,ഒരുപാട് മെചുരിറ്റി ആയിരിയ്ക്കും ,, കുറെ ബഹുമാനിക്കേണ്ടി വരും ,,ഇഷ്ടകേടുകള്‍ ഒരുപാട് ആണ് ,,, പിന്നെ ചിലപ്പോ ഒരുപാട് ദേഷ്യപ്പെടും ,, വേണ്ടാത്ത ശീലങ്ങളും ഒക്കെ ആയി വലിയ ബുദ്ധിമുട്ടാണെ ,,,പക്ഷേ ഈ ഒരല്പം പ്രായം കുറഞ്ഞാലുള്ള ഗുണം വേറെ ഒന്നുമല്ല ,,, അവര്‍ക് നമ്മളോട് സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ടാകും ,, ഒരുപാട് മെചുരിടി ഒന്നും കാണിക്കില ,,എല്ലാത്തിനും പുറകെ നമ്മള് വേണം ,, ഓരോ കാര്യത്തിനും വിളിച്ച് കൊണ്ടിരികും ,,പിള്ളേരെ പോലെ ആണ് ,,നമുക് വില തരും ,,വഴക്കു ഇട്ടാലും നമ്മുടെ അടുത്തെക്കു വരും കൂടാന്‍ ആയി ,, നമ്മളില്ലാതെ അവര്‍ക്ക് പറ്റില്ല ,,,നമ്മളായിരിക്കും അവരുടെ ലോകം ,, ചിരിയും കളിയും ഒക്കെ നിറഞ്ഞു ലൈഫ് ബ്യൂടിഫുള്‍ ആകും ,,,,," ഷീജ പറഞ്ഞു


"അയ്യോ ,,,ഇതറിഞ്ഞയിരുന്നെ നേരത്തെ നോക്കായിരുന്നു ,,കഷ്ടായി " ലത ടീചര്‍ ആഗ്രഹം പ്രകടിപ്പിച്ചു


"പിന്നെ ,,,എന്താ ലതചേച്ചി ഈ പ്രായമായ കാലത്ത് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ ,,ചേച്ചി ഇനി ആ കൊച്ചേട്ടന്റെ കാലില്‍ കുഴമ്പു പുരട്ടി കൊടുക്കാന്‍ നോക്കൂ " പ്രീത കളിയാക്കി


"പിന്നെ വേറെ ഒന്നൂടെ ഉണ്ട് ,,ട്ടോ ,,,,,,,,,,,,,,


"അതെന്താ ഷീജെ '


"അതോ ,,,അത് കുറച്ചു ,,,നോണ്‍വെജ് ആണ് "


"ആണോ ,,എന്നാ പറ പറ ...." കല്യാണം കഴികാത്ത പ്രീതടീചര്‍ ആവേശം കൊണ്ട് ചോദിച്ചു


"അതായതേ ,,, അവരെ ബെഡ്റൂമിലെ ഒരുപാട് കുറുമ്പന്‍മാര്‍ ആയിരികും ,,, അത് ഒരു വല്ലാതെ രസമാ ,,,എന്ന നമ്മളെ ഒക്കെ അങ്ങ് സ്നേഹിച്ചു കൊല്ലുകയും ചെയ്യും ,,, അങ്ങനെ അങ്ങനെ അങ്ങനെ ,,,,," ഷീജ ചിരിയോടെ പറഞ്ഞപ്പോ ബാക്കി ഉള്ളവര്‍ ചിരിച്ചുകൊണ്ടിരുന്നു


മീര അവിടെ നിന്നും എഴുന്നേറ്റ് പോയി


പുറത്തേക് ഇറങ്ങി നടക്കുമ്പോള്‍ ആണ് അവിടത്തെ മലയാളം അദ്ധ്യാപകന്‍ സത്യനാഥന്‍ എം എ , ബി എഡ് അവളുടെ അടുത്തേക് വന്നത് , ആള്‍ക്ക് മീരയോട് വല്ലാത്തൊരു മോഹം ഉണ്ടായിരുന്നു.


"മീര ടീചറെ ,,,ഞാന്‍ അറിഞ്ഞു ,,, എല്ലാം ധൃതിയില്‍ ആയിരുന്നല്ലോ ,,,ഞാന്‍ എന്റെ മാതാപിതാക്കളെ കൂട്ടി ടീച്ചറുടെ ഭവനത്തില്‍ വിവാഹ ആലോചനക്കായി ഗൃഹസന്ദര്‍ശനം നടത്തുവാന്‍ പ്രത്യാശപ്പെട്ടിരികുകയായിരുന്നു ,, അപ്പോളാണ് വില്ലേജ് ഉദ്യോഗസ്ഥന്റെ ആലോചനയും നിശ്ചയവും ഒക്കെ ശരി ആയതു ,,,അത് ,, എന്റെ ഹൃദയത്തെ അങ്ങേ അറ്റം പ്രക്ഷുബ്ദപ്പെടുത്തിയിരുന്നു ,,, ഞാന്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര പുഷ്പാഞ്ജലി നിരവധി തവണ ചെയ്തിരുന്നു , പക്ഷേ ,,എല്ലാം പ്രയത്നങ്ങളും വൃഥാവിലായി ,, ,,,,, നിര്‍ഭാഗ്യവാനായ മലയാളാധ്യാപകനാണ് ഞാന്‍, മീര ടീച്ചര്‍ക്ക് എന്റെ എല്ലാ വിധ വിവാഹമംഗളശംസകളും ,,, ഹതാശനായി സത്യനാഥന്‍ സാര്‍ എം എ , ബി എഡ് മീരയോട് പറഞ്ഞു


മീര ഒന്നും മിണ്ടിയില്ല , നടന്നു നീങ്ങി


മീര നടക്കുന്നതും നോക്കി വിരഹവേദനയോടെ സത്യനാഥന്‍ സാര്‍ എം എ , ബി എഡ് ചുറ്റിക എടുത്തു ബെല്‍ല്‍ ആഞ്ഞു മുട്ടി,


ബെല്ലില്‍ നിന്നും ടിം,,,,,,,,,,,,,,,,,,,,,,,, എന്നു ശബ്ദം മുഴങ്ങി


നീണ്ടു നിന്ന ആ ശബ്ദത്തിന്റെ മുഴക്കത്തില്‍ തന്റെ ഹൃദയവേദനയെ ലയിപ്പിച്ചു പല്ലും ചുണ്ടും കടിച്ചു വീണ്ടും നെടുവീര്‍പ്പിട്ടു കൊണ്ട് സത്യനാഥന്‍ എം എ , ബി എഡ് തിരികെ നടന്നു


മീര അഞ്ചുമണിയോടെ വീട്ടില്‍ എത്തി.അവിടെ അപ്പച്ചിയും ചിന്നുമോളും ഉണ്ടായിരുന്നു. അവര്‍ അച്ചന്റെ റൂമില്‍ ഇരുന്നു സംസാരിക്കുക ആയിരുന്നു.


"മോളെ ഇങ്ങോട്ട് വാ " ജാനകി അമ്മ അവളെ വിളിച്ച്


മീര ബാഗ് എടുത്തു വെച്ചു സാരി ഒന്നും മാറ്റാതെ ചെന്നു.


ഭാഗീരഥി അപ്പച്ചിയുടെ സമീപം ഇരുന്നു


അവര്‍ അവളുടെ പുറത്തു തലോടി


"എന്താ ഒരു വാട്ടം പോലെ .., കല്യാണത്തെ കുറീച് ഓര്‍ത്തിട്ടാണോ മോളെ "


"ഒന്നൂല്ല അപ്പച്ചി ,,,നടന്നു വന്നതല്ലേ അതാ "


"രാവോപ്പെ ,,,നന്ദൂട്ടനും ഇതുപോലെ തന്നെയാ ,,,ഒക്കെ നേരെ ആകുംന്നെ ,,,പിള്ളേരല്ലേ ,,, " അവ൪ ആങ്ങളയോട് പറഞ്ഞു


"നന്ദൂട്ടന്റെ പരീക്ഷ ഒക്കെ നാലുമാസത്തിനുള്ളില്‍ കഴിയും ,,ഇപ്പോ ഒരു കമ്പനിയില്‍ ഇന്‍റര്‍വ്യൂ ഒക്കെ കഴിഞ്ഞു ഇരിക്കുകയാ നല്ല ഓഫറു൦ ഉണ്ട് ..ഇനിയും വേറെ കമ്പനികളും വരും ,,,ജോലി ഒന്നും പേടി വേണ്ട ,,,അല്ലേ മേടയിലെ കുട്ടിക്ക് ജീവിക്കാന്‍ ജോലി വേണോ ,,അതിനുള്ള വക ഒക്കെ അവന്റെ അച്ഛന്‍ തന്നെ ഉണ്ടാക്കി ഇട്ടിട്ടില്ലേ ,,ഇനി ഒക്കെ മോള്‍ വേണം അതൊക്കെ നോക്കാന്‍ ,,, അവനൊരു പാവമാ ,"


"എന്താ നാത്തൂനെ ഈ പറയുന്നെ ,,,,നന്ദൂട്ടന്‍ പാവം ആണെന് നാത്തൂന്‍ പറഞ്ഞിട്ടു വേണോ ഞങ്ങള്‍ അറിയാന്‍ ,,അവനെ അങ്ങനെ അല്ലേ നാത്തൂന്‍ വളര്‍ത്തിയിരിക്കുന്നെ ,,, ഞങ്ങടെ മുത്തല്ലേ അവന്‍ ,,, ഇനി ഇപ്പോ അമ്മുന്‍റെ കഴുത്തില്‍ അവന്‍ താലി കൂടെ കെട്ടിയ മതിയല്ലൊ ,,, " ജാനകി സന്തോഷത്തോടെ പറഞ്ഞു


"ഞങ്ങടെ അമ്മ കുടുംബത്തിന്റ്റെ അഴകാ ഇവിടത്തെ പെങ്കുട്ടികള്‍ക്കു കിട്ടിയിരിക്കുന്നെ ,,,എന്തു ചേലാ എന്റെ അമ്മു മോളെ കാണാന്‍ ,,, ഇതൊക്കെ മണിവത്തൂരമ്മയുടെ നിശ്ചയം ആണെന്നെ ,,കണിയാന്‍ പറഞ്ഞതാ ,, അപ്പോ ഞാന്‍ അത്ര കാര്യമാക്കിയില്ല ,,,ഇപ്പോ നോക്കികെ ,,ചീരങ്ങാട്ടെ പയ്യന്‍ പോലീസിന്റെ കൈയില്‍ ആയില്ലേ ,,,നിശ്ചയം കഴിഞ്ഞാണ് സംഭവിക്കുന്നതെങ്കിലോ ,,,പിന്നെ നമ്മുടെ തറവാടിനല്ലേ മാനക്കേട് ,,,അപ്പോ അതൊന്നും ഉണ്ടായില്ലല്ലോ ...." ഭാഗീരഥി അമ്മ പറഞ്ഞു


"നന്ദൂട്ട൯ എന്തേലും പറഞ്ഞോ ഓപ്പെ "ആദിയോടെ കിടപ്പില്‍ ആയ രാഘവമേനോന്‍ ചോദിച്ചു


'അവനെന്തു പറയാനാ ഒപ്പെ ,,,, ഞാന്‍ പറയുന്നതിനപ്പുറത്തേക് അവന്‍ വല്ലതും പറയോ ,,, “


"എന്നാലും അവ൯ കുഞ്ഞല്ലേ ,,, "


"കുഞ്ഞോ അവനോ ,,,,എല്ലാ തല്ലുകൊള്ളിത്തരവും അവന്റെ കൈയില്‍ ഉണ്ട് "


"പാവം,,ആകെ പേടിച്ച് പോയിട്ടുണ്ടാകും " അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു


"അമ്മുവേച്ചി " ചിന്നു വിളിച്ചു


"എന്താ ചിന്നുമോളെ "


"കല്യാണം കഴിഞ്ഞിട്ട് എന്റെ സ്കൂളില്‍ പി ടി എ മീറ്റിങ്ങുന് അമ്മുവേച്ചി വരണം കേട്ടോ ,,,അമ്മുവേച്ചി എന്റെ കുറ്റം ഒന്നും പറഞ്ഞു കൊടുക്കില്ലല്ലോ " വരുംകാല നാത്തൂനോട് ചിന്നു തന്റെ ആവശ്യങ്ങള്‍ അറിയിച്ചു


"അതൊക്കെ അമ്മു വരും മോളെ ' സന്തോഷത്തോടെ ജാനകി അമ്മായി പറഞ്ഞു


ചിന്നു അവളുടെ അമ്മു ഏട്ടത്തി നാത്തൂനെ കെട്ടിപ്പിടിച്ചു അടുത്തിരുന്നു


എന്നിട്ട് അമ്മുവിന്റെ കവിളില്‍ ഒരു ഉമ്മ കൊടുത്തു


"എന്തു സോഫ്ടാ ,,,,അമ്മുവെചീടെ കവിളൊക്കെ ,,,കുഞ്ഞേട്ടനോട് ഞാന്‍ പറയാം ,,,അമ്മുവെചീടെ കവിളില്‍ ഉമ്മ വെക്കാന്‍ ,,നല്ല രസായിരികും " അവള്‍ നിഷ്കളന്കമായി തമാശിച്ചു


"ചിന്നു ,,,,,,,,,,,,: എന്നു കോപത്തോടെ ഭാഗീരഥി അമ്മ വിളിച്ചു


"ഓ ,,,ഞാന്‍ ഒന്നും പറഞ്ഞില്ല "


പക്ഷേ അത് മറ്റുള്ളവര്ക്കു ചിരി ആണ് സമ്മാനിച്ചത്


"മോളെ ,,,"


"എന്താ അപ്പച്ചി ?"


"ഫോണ്‍ എടുത്തെ "


അതുകേട്ട് അവള്‍ പോയി ഫോണ്‍ എടുത്തു കൊണ്ട് വന്നു


"നന്ദൂട്ടനെ വിളിച്ചെ ,,,അവന്‍ കുറച്ചൊക്കെ പേടിച്ചു ഇരിക്കുകയാ ,, നീ വിളിച്ച് ഒന്നു സംസാരിക്ക് ,,, അപ്പോ ആ പേടി ഒക്കെ പോകും അവന്റെ "


മീരക്ക് ആകെ ഭയമായി ,,,


"വിളിക്ക് മോളെ " അവര്‍ നിര്‍ബന്ധിച്ചു


മീര നന്ദൂട്ടന്റെ നമ്പര്‍ എടുത്തു വിളിച്ചു


ഫോണ്‍ കണ്ടു അവനാകെ പേടി ആയി , തന്നെ ചീത്ത വിളിക്കാന്‍ ആകുമോ എന്നു ഭയന്ന് പോയി


"ഹ ,,ഹലോ ,,,അമ്മു അമ്മുവേച്ചി "


അവള്‍ നിശബ്ദ ആയിരുന്നു


"സംസാരിയ്ക്കു മോളെ " അപ്പച്ചി നിര്‍ബന്ധിച്ചു


"നന്ദൂട്ട ,,,അമ്മുവേചിയാ " അവള്‍ മടിച്ച് പറഞ്ഞു


"അമ്മുവേചിയോ ,,,, അമ്മു എന്നു പറയെടീ ,,,നിന്നെ കെട്ടാന്‍ പോകുന്ന പയ്യനാ " അവളുടെ അമ്മ ദേഷ്യപ്പെട്ടു


"അമ്മുവാ " അവള്‍ ഒരല്പം ഭയത്തോടെ പറഞ്ഞു


"അപ്പച്ചി വിളിക്കാന്‍ പറഞ്ഞിട്ടാ ,,,നന്ദൂട്ടന് കുഴപ്പം ഒന്നും ഇല്ലാലോ " അവള്‍ ചോദിച്ചു


"ഈ ,,,ഇല്ല അമ്മുവേച്ചി " അവന്‍ മറുപടി പറഞ്ഞു


അവന്റ്റെ അമ്മുവേച്ചി എന്നുള്ള വിളി ഒക്കെ അവളെ ഒരുപാട് ഈര്‍ഷ്യപ്പെടുത്തുണ്ടായിരുന്നു , പ്രകടിപ്പിക്കാന്‍ വേറെ മാര്‍ഗ്ഗം ഒന്നും ഇല്ലാലോ


"ശരി ,,,ഞാന്‍ വെക്കുവാ .." എന്നു പറഞ്ഞു അവള്‍ ഫോണ്‍ വെച്ചു


"കണ്ടോ ഇത്രേള്ളൂ ,,ഇടക്ക് അവനെ വിളികണം ,,വിശേഷങ്ങള്‍ തിരക്കണം ,,, കേട്ടോ ,,ഇനി അങ്ങനെ മടിച്ച് നില്‍ക്കണ്ട ,,,ഒന്നുമല്ലേലും അവന്റെ പെണ്ണാകാന്‍ പോകുന്ന കുട്ടി അല്ലേ അമ്മു നീ " ഭാഗീരഥിയമ്മ അവളോടു പറഞ്ഞു


"വിളിക്കാം അപ്പച്ചി ,,ഞാന്‍ എന്ന കുളിക്കാന്‍ പൊകോട്ടെ " അവള്‍ അനുവാദം ചോദിച്ചു


"ആ ചെല്ല് മോളെ ,,,,"


അവള്‍ എഴുന്നേറ്റ് മുറിയിലെക് പോയി.


അന്ന് വൈകുന്നേരം


നന്ദൂട്ടനെ അമ്മ വിളിച്ചു


അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ കുറെ നിര്ദേശങ്ങള്‍ പറഞ്ഞു കൊടുത്തു


അതിനു ശേഷം അമ്മുവിനെ വിളിച്ച് സംസാരിക്കണം എന്നു പറഞ്ഞു


അമ്മുവിനെ വിളിച്ചത്തിന് ശേഷം ഇപ്പോ തന്നെ അവരെ വിളിച്ച് അറിയിക്കണം എന്നു കൂടെ പറഞ്ഞു


നന്ദുട്ട൯ കുറച്ചു നേരം എന്തു ചെയ്യണം എന്നറിയാതെ ഇരുന്നു


പിന്നെ രണ്ടും കല്‍പ്പിച്ചു മീരയെ വിളിച്ചു


നന്ദുവിന്റെ ഫോണ്‍ കണ്ടു അവള്‍ വീടിന് പുറത്തേക്ക് ഇറങ്ങി




"ഹലോ ,,,,അമ്മുവേച്ചി ,,,,"


"എന്താടാ ,,,,,,,,,," മീര നല്ലപോലെ ചൂടായി


എന്നിട്ട് അവള്‍ ഇടം വലം നോക്കി, ആരും ഇല്ല എന്നു ഉറപ്പ് വരുത്തി. അവള്‍ ചൂടാകുന്നത് കേട്ടപ്പോഅവന് ആകെ വല്ലായ്ക ആയി


"അമ്മ പറഞ്ഞിട്ടാ ,,,ഇടക്ക് വിളിക്കാന്‍ പറഞ്ഞു അമ്മുവേച്ചി " നിഷ്കളങ്കന്കമായി അവന്‍ മറുപടി പറഞ്ഞു


"ഹോ അമ്മുവേച്ചി ,,,അമ്മുവെചി ,,,,,ഒന്നു നിര്‍ത്തണുണ്ടാ നീ ,,,"


"അല്ല പിന്നെ എന്താ വിളിക്ക്യാ "


"നീ ഒന്നും വിളിക്യോം വേണ്ട എന്നെ൦ വിളിക്കണ്ട " അവള്‍ ചീറി


"അല്ല ,,,,അമ്മ പറഞ്ഞിട്ടാ ,,,,,,,,,,,,,അല്ലാതെ ഞാന്‍ ,,,ഞാന്‍ അല്ല ,,അമ്മയാ "


"ആ,,,,,,,അവള്‍ ക്കു ആകെ ദേഷ്യം ആയി


"അമ്മ ,,,,അമ്മ ,, കൊണ്ടുപോയി പുഴുങ്ങി തിന്ന് ,,,"


'ആരെയാ അമ്മയെ ആണോ ,,അതോ അമ്മുവേച്ചിയെയോ "


"പോടാ പൊട്ടാ ,,,മരപ്പട്ടി ,,,,,," അവള്‍ ദേഷ്യം കൊണ്ട് വിറച്ചു


"എന്നെ ഇങ്ങനെ ചീത്ത വിളിക്കല്ലേ ,,,,, ഞാന്‍ അമ്മാമയോട് പറഞ്ഞു കൊടുക്കും എന്നെ പൊട്ടാ എന്നു വിളിച്ചുന്നു "


"നീ പറഞ്ഞാ ,,,നിന്റെ കണ്ണു ഞാ൯ കുത്തിപൊട്ടിക്കും ,,,"


"അമ്മുവേച്ചി ഈ പറഞ്ഞത് ഒക്കെ ഞാന്‍ അമ്മയോട് പറഞ്ഞു കൊടുക്കും "


"എടാ മരപ്പട്ടി ,,,,എങ്ങാനും പറഞ്ഞാല്‍ ഉണ്ടല്ലോ ,, നിന്റെ കാല് ഞാന്‍ തല്ലി ഒടിക്കും "


"അയ്യോ അതൊന്നും വേണ്ട ,,,,ഞാന്‍ വെക്കുവാ ,,അമ്മ പറഞ്ഞോണ്ട് വിളിച്ചതാ ,," നന്ദൂട്ടന്‍ അപ്പ തന്നെ ഫോണ്‍ വെച്ചു


"ദൈവമേ ഈ പിശാചിനെ ആണല്ലോ അമ്മ കണ്ടു വെച്ചത് എന്ന ദുര്‍വിധി ഓര്‍ത്ത് , ഒരു ഗ്ലാസ് വെള്ളം കുടിച്ചു അവന്‍ അവിടെ തന്നെ ഇരുന്നു


എന്നിട്ട് അമ്മയെ വിളിച്ച് “ അമ്മുവിനോടു സംസാരിച്ചെന്നു പറഞ്ഞു ഫോണ്‍ വെച്ചു.


ദിവസങ്ങള്‍ കടന്നു പോകുക ആയിരുന്നു,ഓരോ ദിവസ൦ അടുക്കുംതോറും മീരക്ക് ഭയം ഏറി വന്നു


അതുപോലെ നന്ദൂട്ടനും അതേ സമയം മേടയിലേക്ക് അമ്മു മരുമകള്‍ ആയി കയറി വരാന്‍ പോകുന്നതിന്റെ സന്തോഷം ഭാഗീരഥി അമ്മയ്കും ചിന്നുവിനും, നന്ദൂട്ടന്‍ മരുമകന്‍ ആകുന്ന സന്തോഷത്തില്‍ അമ്മുവിന്റെ അച്ഛനും അമ്മയ്ക്കും അത് പോലെ കുഞ്ഞുവിനും.


അന്ന് ശനിയാഴ്ച ആയിരുന്നു.


മീര രാവിലെ തന്നെ മണിവത്തൂരമ്പലത്തില്‍ പോയി. പോകും വഴി ഉള്ള വയലുകള്‍ ഭൂരിഭാഗവും മേടയിലെ ആണ്


അവിടെ പണി എടുക്കുന്ന അവരുടെ കൂടികിടപ്പ് ഭൂമിയിലെ പാവങ്ങള്‍ മീരയെ കണ്ടപ്പോള്‍ തന്നെ വരമ്പ് നു ഒതുങ്ങി നിന്നു.കുടികിടപ്പു ഭൂമിയില്‍ കിടക്കുന്നവര്‍ക്ക് ജോലി മേടയിലെ തൊടിയിലും വയലിലും ആണ് , അവര്‍ക്ക് നല്ല സഹായങ്ങള്‍ ഭഗീരഥി അമ്മ ചെയ്യുന്നുമുണ്ട് , ഭേദപ്പേട്ട കൂലിയും നെല്ലും പച്ചക്കറിയും ഒക്കെ അവര്‍ കൊടുക്കുന്നു , അതുപോലെ തരിശ് കിടന്ന ഭൂമിയില്‍ അവര്‍ക്ക് കുറഞ്ഞ പകിടിക്ക് കൃഷി ചെയ്യാനും കൊടുക്കുന്നുണ്ട് , അതുകൊണ്ടു തന്നെ കുടികിടപ്പു കാര്‍ക്ക് മറ്റൊരു വരുമാനവും കൂടെ ആണ്.


"അമ്പാട്ടി കോവിലില്‍ പോവാ ?"


ഒരു വൃദ്ധ ബഹുമാനത്തോടെ മീരയോട് ചോദിച്ചു


മേടയിലെ അമ്പാട്ടിയമ്മയുടെ മകന്റെ പെണ്ണല്ലേ ,,അവര്‍ക് ആ ബഹുമാനം ഇല്ലാതെ ഇരിക്കുമോ


അവള്‍ ചിരിച്ചു കൊണ്ട് അതേ എന്നു മറുപടി കൊടുത്തു.അവള്‍ അവരെ ഒക്കെ നോക്കി ചിരിച്ചു കൊണ്ടു മുന്നോട്ടു നടന്നു. അവള്‍ അമ്മയുടെ കോവിലില്‍ എത്തി. മഹിഷാസൂരമര്‍ദ്ദനം കഴിഞ്ഞു കോപത്തോടെ വന്നിരിക്കുന്ന ദുര്‍ഗ്ഗയാണ് മണിവത്തൂരമ്മ. ഉഗ്രകോപം അടക്കാന്‍ പടിഞ്ഞാറോട്ട് മുന്നിലുള്ള തിരുതപ്പുഴ നോക്കി ആണ് അമ്മ ഇരിക്കുന്നത്. കോപാഗ്നി വെള്ളത്തില്‍ അടങ്ങുന്നു എന്നാണ് വിശ്വാസ൦. അമ്പലത്തിന് മുന്നിലുള്ള കടവില്‍ കല്ലുകള്‍ക്ക് ചുവന്ന നിറം ആണ്. അമ്മയുടെ കോപം കൊണ്ട് ചുവന്ന കല്ലുകള്‍ ആണ് എന്നത് മറ്റൊരു വിശ്വസ൦. അമ്പലത്തിലെ ആല്‍മരത്തില്‍ കെട്ടിമുറുക്കിയ കോളാമ്പിയില്‍ നിന്നും ഒഴുകുന്ന ചിത്രചേച്ചിയുടെ ചിത്ര ചേച്ചിയുടെ മാസ്മരിക നാദം അവിടെ ഭക്തി നിറക്കുന്നു.


പാടുന്നു ഞാനിന്ന് കാടാംബുഴയില്‍ എത്തി


മാടി വിളിക്കുന്നെന്നെ വനദുര്‍ഗ്ഗ


ആത്മദുഖങ്ങള്‍ക്ക് അരുണാഭ കൊടുത്തെന്റെ


ദേവിക്ക് പൂമൂടല്‍ നടത്തുന്നു ഞാന്‍


അവിടെ ചെന്നപ്പോള്‍ മീരയുടെ മനസ് ഒക്കെ കുറച്ചു സമാധാനപൂര്‍ണ്ണം ആയി. ഉള്ളില്‍ കയറി സര്‍വ്വഭരണവിഭൂഷിതയായി ഉപവിഷ്ടയായ മണിവത്തൂരമ്മയെ അവള്‍ കണ്ണുനിറയെ കണ്ടു തൊഴുതു ,അമ്മയെ പ്രദക്ഷിണം ചെയ്യുമ്പോ ചിത്ര ചേച്ചിയുടെ ശബ്ദത്തിനൊത്തു അവളും മൂളുക ആയിരുന്നു


 


കാലങ്ങൾ മാറിമാറി കലിയുഗം നിറയുമ്പോൾ


മാതൃവാത്സല്യം നുണയുവാൻ അമ്മേ


ചാരത്ത് ഞാനൊരു പൈതലായ് മാറുമ്പോൾ


അനുഭൂതിയെന്നുള്ളിൽ നിർവൃതിയായ്




"ആഹാ ,,,, മേടയിലെ കുട്ടി വന്നൂല്ലോ " തിരുമേനി ചോദിച്ചു


"അവള്‍ ഒന്നു ചിരിച്ചു


"വന്നത് നന്നായി എല്ലാ ദിവസവും നിങ്ങടെ രണ്ടു പേരുടെയും പേര്‍ക്കു ഗുരുതി പുഷ്പാഞ്ജലി ഭാഗീരഥി ടീച്ചര്‍ ഏല്‍പ്പിച്ചിരുന്നു , അനന്തകൃഷ്ണന്റേയും മീരയുടെയും പേര്‍ക്കു ,,കുട്ടി ഒന്നു നിക്കുക ,,ഞാന്‍ പ്രസാദം എടുത്തു തരാം ,,,,"എന്നു പറഞ്ഞു തിരുമേനി ഉള്ളില്‍ കയറി പൂജ ഒക്കെ ചെയ്തു ഗുരുതി പുഷ്പാഞ്ജലി അവള്‍ക്ക് കൊടുത്തു.


അവള്‍ അതില്‍ നിന്നും മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി അതിനുമുകളിലായി കുങ്കുമവും അവിടെ തൊഴുതു നാഗദേവതകളെ തൊഴുതു.

ആല്‍മരത്തില്‍ ഇരിക്കുന്ന ഭദ്രകാളിയെ പ്രദക്ഷിണം ചെയ്തു. അവിടെ നിന്നും നേരെ മേടയിലെക് അപ്പച്ചിയുടെ അടുത്തേക്ക് പുറപ്പെട്ടു. ശനി ആയത് കൊണ്ട് ചിന്നു മൂടി പുതച്ച് കിടന്നുറങ്ങുക ആയിരുന്നു


സമയം എട്ടര ഒക്കെ ആയി


മീര വന്നു വാതില്‍ മുട്ടാതെ തന്നെ തറവാട്ടിലെക് കയറി. അപ്പച്ചി അടുക്കളയില്‍ ഇടിയപ്പം ഉണ്ടാക്കുക ആയിരുന്നു


"അപ്പച്ചി ,,,,,,,,,' മീര വിളിച്ച്


"ആഹാ ,,,,,,,,,,,,വന്നോ മോള്‍ " അവര്‍ തിരിഞു സന്തോഷത്തോടെ ചോദിച്ചു


അവള്‍ സാരി എളിയില്‍ കുത്തി അരിയാന്‍ വെച്ചിരുന്ന സവാള എടുത്തു


"മോളെ ,,,നീ പോയി ആ ചിന്നൂനെ എണീപീചേ ,, ഇങ്ങനെ ഉറങ്ങാന്‍ ഇഷ്ടമുള്ള ഒരു കൊച്ച് ,,,ഇന്ന് പിന്നെ ശനി ആയതൊണ്ട ഞാന്‍ പിന്നെ സമ്മതിച്ചേ ,,, "


"ഇപ്പോ വിളിക്കാം അപ്പച്ചി" എന്നു പറഞ്ഞു ആ സവാള അവിടെ വെച്ചു മീര മുറിയിലെക് പോയി


ചിന്നു മൂടി പുതച്ച് കിടന്നുറങ്ങുക ആയിരുന്നു


മീര പോയി അവളുടെ പുതപ്പ് മാറ്റി


"ഹും ,,,ഹും ,,,,,,,കുറചൂടേ കെടക്കട്ടെ അമ്മേ ,,," അവള്‍ ചിണുങ്ങി


"അമ്മയല്ലെടി കാന്താരി അമ്മുവാ " മീര പറഞ്ഞു


ചിന്നു കണ്ണു തുറന്നു


"ഹായി ,,,,,,,,,,,,,,,,അമ്മുവേച്ചി ,,,,,,,,,,," എന്നു പറഞ്ഞു അവള്‍ പുതപ്പൊക്കെ മാറ്റി വേഗം എഴുന്നേറ്റ്


"ഞാന്‍ പെട്ടെന്നു വിചാരിച്ചു അമ്മുവേച്ചി ഇവിടെ താമസ൦ ആയെന്നു ,,ആ കൊഴപ്പോല്ലാ ,,, ഞാന്‍ പ്രാര്‍ഥിക്കുന്നതെ ,,പെട്ടെന്നു ഒന്നു കല്യാണം ആകാന്‍ ആണ് ,,,, അപ്പോ അമ്മുവേച്ചി ഇവിടെ വേഗം വരുവല്ലോ ,,ഈ അമ്മേനെ ഒറ്റയ്ക്ക് എതിര്‍ക്കാന്‍ എന്നെ കൊണ്ടാവില്ല ,,,അമ്മുവേച്ചി വന്നാ പിന്നെ എനിക്കൊരു കൂട്ടാവൂല്ലോ ,,,,,,"


"ആണല്ലെ ,,,,എന്ന ചിന്നൂട്ടി പോയി പല്ലോക്കെ തേയ്ക്കു ,,,നേരം വൈകി ,,,"


"ആ ശരി ,,,ഇന്ന് ഇടിയപ്പം ആണോ ,,,, മണം വരുന്നുണ്ട് ,,, " അവള്‍ വേഗം പോയി.


അപ്പോളേകും മീരയും അപ്പച്ചിയെ സഹായിച്ചു.


മീര ആണ് കടല കറി ഉണ്ടാക്കിയത് , അവളുടെ കൈപ്പുണ്യ൦ നല്ല വാസന ആയി കടലകറിയിയ്ക്കു മേമ്പൊടി ആയി


"ഞങ്ങടെ അമ്മക്ക് നല്ല കൈപ്പുണ്യമായിരുന്നു മോളെ ,,ആ പുണ്യം നിനക്കു കിട്ടിയിട്ടുണ്ട് ,, നിന്റെ കൈ കൊണ്ട് മുളകൂ ഞെരടിയാല്‍ പോലും രുചിയാ ,,," ഭാഗീരഥി അമ്മ പറഞ്ഞു


മീര ചിരിച്ചു , അപ്പോളേകും ചിന്നുവും കുളിയൊക്കെ കഴിഞ്ഞു അങ്ങോട്ടേക്ക് കടലക്കറിയുടെ മണവും പിടിച്ച് വന്നു.


അവളുടെ കൊതി നിറഞ്ഞ മുഖം കണ്ടപ്പോള്‍ മീരക്ക് ചിരിയാണ് വന്നത്


"എല്ലാരും കൂടെ ഒരുമിച്ച് രാവിലത്തെ ഇടിയപ്പവും കടലകറിയും കഴിച്ചു


ഇടയ്ക്കു ഭാഗീരഥി അമ്മ നന്ദൂട്ടന്റ്റെ ശീലങ്ങളും ഇഷ്ടങ്ങളും ഒക്കെ പറഞ്ഞു കൊടുത്തു. കുറച്ചു കഴിഞ്ഞു ഒരു കാര്‍ വന്നു. അവര്‍ ഏല്‍പ്പിച്ച കാര്‍ ആയിരുന്നു. അതില്‍ മീരയെ കൂട്ടി ഭാഗീരഥി അമ്മയും ചിന്നുവും പട്ടണത്തില്‍ പോയി. ഒരു വലിയ തുണിക്കടയില്‍ കാര്‍ നിര്‍ത്തി. അവര്‍ ഇറങ്ങി. മീരക്ക് അവിടെ നില്‍ക്കുമ്പോള്‍ ധരിക്കാന്‍ ഉള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ വേണ്ടി ആണ് പോയത്.കല്യാണവസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുമ്പോ എല്ലാം കൂടെ നടക്കില്ല. അതുകൊണ്ടാണ് അവളെയും കൂട്ടി നേരത്തെ പോയത്. അവിടെ മീരക്ക് ആവശ്യത്തിനുള്ള സാരി , നൈറ്റി ചുരിദാര്‍ , മുണ്ടും വേഷ്ടിയും അങ്ങനെ ഒരു കൊല്ലത്തേക് ഇടാന്‍ ഉള്ള അത്രയും വാങ്ങി. അതുപോലെ അവല്‍ക്ക് വേണ്ട ഫാന്‍സി വള മാല കമ്മല്‍ അങ്ങനെ ഒരു പെണ്ണിന് വേണ്ട എല്ലാ൦ അപ്പച്ചി വാങ്ങിച്ചു.


ഒരു നാല് മണിയോടെ അവര്‍ തിരികെ മേടയില്‍ എത്തി


മീരയെയും കൂട്ടി രണ്ടാം നിലയില്‍ ഉള്ള നന്ദൂട്ടന്റെ റൂമില്‍ ചെന്നു


അവന്റെ വലിയ അലമാര തുറന്നു


"ഇനി ഇത് നന്ദൂട്ടന്റെ മാത്രമല്ലല്ലോ ,,,അമ്മൂട്ടിയുടേത് കൂടെ അല്ലേ ,,മോളും ചിന്നുവും മോള്‍ടെ സാധനങ്ങള്‍ ഒക്കെ ഇതില്‍ അടുക്കി വെക്ക് ,,വലിയ അലമാര അല്ലേ ,,ആവശ്യത്തിന് സ്ഥലം ഉണ്ടല്ലോ എന്നുപറഞ്ഞു


അവര്‍ താഴേക്കു ഇറങ്ങി ചിന്നുവും മീരയും കൂടെ ആ അലമാരയില്‍ അപ്പോള്‍ വാങ്ങിച വസ്ത്രങ്ങളും മറ്റ് സാമഗ്രികളും എല്ലാം അടുക്കി വെച്ചു.

ആറ് മണി ആയപ്പോളേക്കും മീര അവിടെ നിന്നും തിരിച്ചു.

<<<<<<O>>>>>>


മീര മാനസികമായി ഏറെ വിഷമത്തിലായിരുന്നു , അപ്പച്ചി എന്നും തന്നെ മകളായി മാത്രമേ കണ്ടിട്ടുള്ളൂ , ആ സ്നേഹം എന്നും ഒരു കുറവ് പോലും ഇല്ലാതെ തന്നിട്ടുമുണ്ട് , അച്ഛന്‍ കുടുംബം ശ്രദ്ധിക്കാതെ പോയപ്പോ പോലും തന്‍റേതായ ഒരു കാര്യത്തിനും ഒരു കുറവും വരുത്തിയിട്ടില്ല ,, ആ അപ്പച്ചിയുടെ മുഖത്ത് നോക്കി ഒരു വാക്ക് പോലും മറുത്ത് പറയാ൯ തനിക്കൊരിക്കലും സാധിക്കില്ല , അതുപോലെ അച്ഛന്‍,, എന്തും സംഭവിക്കാം അച്ഛന് , ആ പേടി ഉള്ളില്‍ നല്ലപോലെ ഉണ്ട് , അച്ചന്റെ ആഗ്രഹം ആണ് താന്‍ വിവാഹിത ആയി കാണണം എന്നും,, പക്ഷേ എല്ലാരുടെയും ഇഷ്ടം നോക്കുമ്പോഴും തനിക്കു തന്റേതായ ഇഷ്ടം ഇല്ലേ ,, സങ്കല്‍പ്പങ്ങളില്ലേ ,,ആരും അതൊന്നും എന്തേ ചിന്തിക്കാത്തെ ,, നന്ദു ,, അവന്‍ ഒരിയ്ക്കലും തനിക്ക് ചേര്‍ന്നവനേ അല്ലേ ,, അവനിപ്പോഴും ഒരു കുട്ടിയെ പോലെ ആണ് ,, പ്രായം കൊണ്ട് , മനസ്സ് കൊണ്ട് , ഒക്കെ എത്രയോ അകലെ ആണ് ,, ഇങ്ങനെ ഒരു ജീവിതം ആണോ താനാഗ്രഹിച്ചത്... ഒരിയ്ക്കലും അല്ല ,,, കേള്‍ക്കുന്നവരാരും ഒരു കുറവും പറയുന്നില്ല ,, എല്ലാരും അപ്പച്ചിയുടെ തറവാടും സ്വത്തു൦ ആഭിജാത്യവും ഒക്കെ ആണ് കാണുന്നത് ,, ആരും തന്റെ മനസ്സ് കാണുന്നില്ല ,, ഒരു ഭാര്യ ആയി ജീവിക്കണം ,, പക്ഷേ നന്ദൂട്ടന്റെ ഭാര്യ അതൊരിക്കലും സാധ്യമാവില്ല ,,, ഒരിയ്ക്കലും ഒരിയ്ക്കലും ,,,


“എന്താ അമ്മു ആലോചിക്കുന്നെ ?” അവളുടെ അമ്മ ജാനകി ചോദിച്ചു


“നാല്‍പ്പത്തിനായിരം രൂപയുടെ സാധനങ്ങളാ അപ്പച്ചി എനിക്കായി വാങ്ങിയത് ,, ഒരു കൊല്ലത്തേക്ക് വേണ്ട എല്ലാം ഉണ്ട് ,, ഒരു എത്തും പിടിയും കിട്ടണില്ല അമ്മേ “


“മോളെ ,,, ഏതൊരു പെങ്കുട്ടിയുടെയും മാതാപിതാക്കളുടെ ഭയം ആണ് നല്ലൊരു വീടില്‍ നല്ലൊരു കുടുംബത്തില്‍ തങ്ങളുടെ കുട്ടി ചെന്നു കയറണം എന്നത്,, അമ്മായിയമ്മ മരുമകള്‍ നാത്തൂന്‍ പോരുള്ള കാലം ആണ് ,, എന്നെ സംബന്ധിച്ചു എനിക് അത് ഭാഗ്യം ആയിരുന്നു ,, നിന്റെ അച്ചമ്മ ,,ഒരുപാട് ഒരുപാട് നല്ല ഒരു അമ്മ ആയിരുന്നു ,, അവര്‍ ഒരിയ്ക്കലും എന്നെ ഒരു വാക്ക് കൊണ്ടോ നോക്കൂ കൊണ്ടോ പോലും നോവിച്ചിട്ടില്ല ,,അതുപോലെ എന്റെ നാത്തൂനും ,, അങ്ങനെ ആണ് ഞാ൯ ഇവിടെ ജീവിച്ചത് ,, അച്ഛന്‍ ചൊവ്വില്ലാത്തവന്‍ ആയിരുന്നു ,, എന്നാലും മോള്‍ക്കറിയില്ലേ ,, നമ്മള്‍ കിടക്കുന്ന ഇടം പോലും നാത്തൂന് അവകാശപ്പെട്ടതാ ,,എത്ര ഒക്കെ ഉണ്ടെങ്കിലും , ഇനിയും വേണം എന്നു ആഗ്രഹിക്കുന്ന കൂടപ്പിറപ്പുകള്‍ ഉള്ള കാലത്ത് അതൊന്നും എനിക്കു വേണ്ട ,,നിനക് രണ്ടു പെങ്കുട്ട്യോളാ വളര്‍ന്നൂ വരുന്നത് ,,എന്നു പറഞ്ഞ സ്ത്രീ ആണ് അവര്‍ ,, അവര്‍കു സ്വന്തമായി ഒരു മകള്‍ ഉള്ളപ്പോ നിനക് വേണ്ടി ഈ പണ്ടവും പണവും ഒക്കെ തരേണ്ട എന്തു കാര്യമുണ്ട് ,, സത്യം പറഞ്ഞാ അവരുള്ളതൊണ്ട ഞാനും നിങ്ങളും ഒക്കെ ഉള്ളത് ,,,ഇല്ലായിരുന്നേ എന്നെ ,,, നിങ്ങളെ ഇല്ലാതാക്കി ഞാനീ ജീവനൊടുക്കിയേനെ”


അവര്‍ സങ്കടത്തോടെ പറഞ്ഞു


“എന്നെ സംബന്ധിച്ചു അവരു നാത്തൂ൯ മാത്രമല്ല ,,, ഒരു മൂത്ത ചേച്ചിയെക്കാള്‍ ഒരു അമ്മയുടെ സ്ഥാനം കൂടെയാ ,, അവരുടെ മകള്‍ ആയി ആണ് നീ പോകുന്നത് ,, അതല്ലേ മോളെ ,, നമ്മുടെ പുണ്യം ,,എന്റെ മോള് കൂടുതല്‍ ഒന്നും ആലോചിക്കണ്ട ,,, നന്ദൂട്ടനെ നിനക്കു അറിയാവുന്നതല്ലേ ,, പാവമല്ലേ അവ൯ ,, അവന് നിന്നെ ഒരുപാട് സ്നേഹമാ ,,അവനിവിടെ ഉള്ളപ്പോ നിന്റെ എന്തു കാര്യവും പറഞ്ഞാല്‍ ആ സൈക്കിളില്‍ പോയി സാധിച്ചു തരുന്നവനല്ലേ ,,എന്റെ കുഞ്ഞ് ,,, ഈ നിശ്ചയത്തിന് പോലും എത്രമാത്രം അവന്‍ കഷ്ടപ്പെട്ടു ,, നമ്മളെ എല്ലാരേം അവന് ഒരുപാട് സ്നേഹമാ,, അങ്ങനെ ഉള്ള കുഞ്ഞല്ലേ ,, മൂന്നു വയസിന്റെ വ്യത്യാസം അല്ലേ ,,, ആദ്യം വന്ന ആ കൈകൂലികാരനെ പോലെ എട്ടും ഒന്‍പത്തും വയസിന്റെ വ്യത്യാസം ഒന്നും ഇല്ലാലോ ,,, ഇതൊക്കെ നാട്ടുനടപ്പല്ലേ മോളെ ,,,വേറെ ഒന്നും ആലോചിക്കണ്ട ,,” ഇത്രയും പറഞ്ഞു അവ൪ ഭര്‍ത്താവിന്റെ അടുത്തേക്ക് പോയി


“അമ്മുവേച്ചി “


“എന്താ കുഞ്ഞു ,,”


“അതേ ,, ചിന്നൂട്ടി ,,എനിക്കേ ആലോചിച്ചതാ കുഞ്ഞേട്ടനെ ,,, ആ സാരമില്ല ,, അമ്മുവേചിക്ക് കുഞ്ഞേട്ടനേ നന്നായി ചേരും ,, അതൊണ്ട ഞാ൯ ക്ഷമിക്കുന്നെ ,,, എനിക്കു വേറെ ചെക്കനെ നോക്കാം എന്നു ചിന്നൂട്ടി പറഞ്ഞിട്ടുണ്ട് “ കുഞ്ഞു നിഷ്കളങ്കതയോടെ അമ്മുവിനോടു പറഞ്ഞു


അവള്‍ക്ക് അത് കേട്ടു നല്ലപോലെ ചിരി വന്നു


“അമ്മുവേച്ചി കുളിക്കട്ടെട്ടോ ,,,വിളക്ക് വെക്കണ്ടേ” എന്നു പറഞ്ഞു കുളിക്കാനായി പോയി

<<<<<O>>>>>

നന്ദുട്ടന്‍ കോളേജിലെ തിരക്കുകളില്‍ വ്യാപൃതനായപ്പോള്‍ കുറച്ചു സംഘര്ഷങ്ങള്‍ക്ക് അയവു വന്നിരുന്നു,


അവന്‍ അപ്പുറത്തെ ബ്ലോക്കില്‍ താമസിക്കുന്ന കൂട്ടുകാരന്‍ ഗോപൂവിന്റെ റൂമില്‍ എത്തി


വാതില്‍ അടച്ചു കിടക്കുക ആയിരുന്നു. രണ്ടു മൂന്നു വട്ടം തട്ടി. ഗോപു വന്നു വാതില്‍ തുറന്നു.


"തെറ്റ് ചെയ്യാത്തവരായി ആരും തന്നെ ഇല്ല ഗോപു " നന്ദൂട്ടന്‍ സംബോധന ചെയ്തു


"ആ ആരും തന്നെ ഇല്ല " നീ ഉള്ളിലേക് വാടാ ശുപാണ്ടി


അവന്‍ ഉള്ളിലേക് ചെന്നു. അവിടെ ഗോപു ലാപ്ടോപ്പില്‍ ഇരുന്നു ലയനം സിനിമ കാണുക ആയിരുന്നു.നന്ദൂട്ടനെ കണ്ടപ്പോള്‍ ഗോപു കുറചൂടേ ശബ്ദം കൂട്ടി. അവന്റെ ബെഡില്‍ നന്ദൂട്ടന്‍ ഇരുന്നു അത് കാണുക ആയിരുന്നു.


അഭിലാഷയുടെ വീട്ടില്‍ വേലക്കു നില്‍ക്കുന്ന പയ്യന്‍.അവന്‍ കാലികളെ നോക്കുന്ന സമയത്ത് , വികാരലോലുപയായ അഭിലാഷ അവന് സമീപം വരുന്നു. അവൾ ധരിച്ചിരിക്കുന്നതു നീലയിൽ പൂക്കൾ ഉള്ള സ്ലീവ്ലെസ്സ് ബോഡികോൺ ഡ്രസ്സ് ആയിരുന്നു തുടയുടെ പാതി വരെ മാത്രം മൂടുന്ന ഒരു ഹാഫ് ഗൌണ്‍ പോലെ.


"നന്ദൂ " എന്ന് വിളിച്ചു കൊണ്ട് മുട്ടിൽ വേദനയോടെ പിടിച്ചു വന്നു


"വിളിച്ചാൽ കേൾക്കില്ലല്ലേ ,,,, ഇതുകണ്ടോ ആ ഊഞ്ഞാലിൽ നിന്ന് വീണു,,,യോ ,,, കാലുളുക്കി,,


ഒന്ന് തിരുമ്മി തന്നെ ,,,, "അഭിലാഷ രണ്ടും കല്പിച്ചു പാവം നന്ദുവിനോട് ചോദിച്ചു


മടിച്ചു നിൽക്കുന്ന നന്ദു


"പറഞ്ഞത് കേട്ടില്ലേ ,,, തിരുമ്മാനല്ലേ പറഞ്ഞത് ,,,ഇല്ലേ ഞാൻ അച്ഛനെ വിളിക്കും കേട്ടോ ,,എന്താ നോക്കുന്നത് തിരുമാനല്ലേ പറഞ്ഞത് "


പശ്ചാത്തലത്തിൽ അകിടിൽ നിന്നും പാൽ കുടിക്കുന്ന കിടാവിന്റെ ദൃശ്യങ്ങൾ


നന്ദു ഭയത്തോടെ അഭിലാഷയുടെ മുന്നിൽ ആയി ഇരുന്നു


അവളുടെ കാല്മുട്ടിന്റെയും തുടകളുടെയും ദൃശ്യം


ഭയത്തോടെ നന്ദു അഭിലാഷയുടെ വലത്തേ കാൽമുറ്റിനു കീഴെ കൈകൾ വെച്ചു


"ശോ ,,,അവിടല്ല " വികാരവിവശയായി അഭിലാഷ പറഞ്ഞു


നന്ദു വല്ലായ്മയോടെ അവളെ നോക്കി


"കുറച്ചു കൂടെ മേലെ "......


നന്ദു മെല്ലെ മെല്ലെ കൈ അഭിലാഷയുടെ കാൽമുട്ടിൽ കൊണ്ടുവന്നു വെച്ചു


വികാരം മിന്നിമറയുന്ന അഭിലാഷയുടെ പ്രകടനം.


"അമർത്തി ,,,,,,,ഹാ ,,,,,,കുറച്ചൂടെ മേലെ "


"ഭയത്തോടെ നന്ദു മുട്ടിനു മുകളിൽ ആയി തുടകളിൽ അമർത്തി അമർത്തി കൊണ്ടിരുന്നു


കൈകൾ അൽപ്പം മുകളിലേക്കു കൊണ്ടുവന്നു


.അഭിലാഷയുടെ കൈ ആ വസ്ത്രത്തിന്റെ തുമ്പിൽ പിടിച്ചു കുറച്ചു കുറച്ചു ആയി ഉയർത്തി കൊണ്ട് വരുന്നു


അഭിലാഷ മുഖത്ത് വികാരവിവശതയിൽ " കുറേക്കൂടെ " എന്ന് കൂടെ പറയുന്നു


നിഷ്കളങ്കനായ നന്ദു , ഭയം കൊണ്ട് തന്നെ തുടയിൽ അമർത്തുമ്പോൾ


ഹമ്,,,,,കുറച്ചൂടെ ,,,കുറച്ചൂടെ മേലെ എന്ന് അഭിലാഷ പ്രലോഭിപ്പിചു കൊണ്ടിരിക്കുന്നു


അഭിലാഷ വീണ്ടും വീണ്ടും തുണി ഉയർത്തുന്നു


നന്ദു പിന്നെയും പിന്നെയും ഭയത്തോടെ അമർത്തുന്നു


അകിടിൽ നിന്നും പാൽ വലിച്ചു കിടാവിന്റെ ദൃശ്യം


ഇടയിലെ ഒരു പാട്ട് ഗോപു ഫോർവേഡ് ചെയ്തു കളഞ്ഞു


അഭിലാഷ കുറെ കൂടെ വികാരപരവശയായി നന്ദു വിന്റെ തോളത്തു നിന്നും മുഖത്തേക്കു കൈ വെക്കുമ്പോൾ


"ഇതൊന്നും എനിക്കിഷ്ടമല്ല ,,,ഞാൻ പറഞ്ഞേക്കാം " എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു പോകുന്ന നന്ദു


"ശേ ,,,,,,,,,,,,,,,നശിപ്പിച്ചു ,,,,,,,,,,,,,,,,," ഗോപു നിരാശയിൽ അലറി


നന്ദൂട്ട൯ അവനെ നോക്കി


"അവസരം ഒകെ ഒരിക്കലേ കിട്ടുള്ളു ,,,കഴുത ,,,,ഞാനെങ്ങാനും ആയിരിക്കണം ,,മാങ്ങാതൊലി ,,,ന്റെ മൂഡ് പോയി " ഗോപു സങ്കടപ്പെട്ടു


"നീ വിഷമിക്കണ്ടടാ ,,,, ഒക്കെ ശരി ആകും " നന്ദൂട്ടൻ പറഞ്ഞു


",എന്ത് ,,,,ശരി ആകാൻ ,,,, നീ ആയിരുന്നെ എന്ത് ചെയ്തേനെ ,,,ഒന്ന് സങ്കൽപ്പിച്ചേ ,,, " ഗോപു നന്ദൂട്ടനോട് ചോദിച്ചു


"മനസിലായില്ല"


"സിനിമയിലെ ആ ചെക്കന്‍റെ സ്ഥാനത്ത് സ്ഥാനത്തു നീ ,, ആ ബനിയനും നിക്കറും ഒക്കെ ഇട്ട് ,, ആ പെണ്ണിന്റെ സ്ഥാനത്ത് ,,,നിന്റെ ഉള്ളിൽ തോന്നിയ ഏതേലും ഒരു പെണ്ണ് ,,അതിപ്പോ ആരും ആയിക്കോട്ടെ ...എന്നിട്ടു പറഞ്ഞെ "


"ശേ ,,,നിനക്ക് വേറെ പണി ഇല്ലേ ..."


"എടാ ചിന്തിച്ചു സങ്കൽപ്പിച്ചു പറയെടാ നാറി "


"അതിപ്പോ ,,,,,നന്ദൂട്ടൻ ഒന്ന് കണ്ണടച്ചു ,,,, നന്ദുവിന്റെ സ്ഥാനത്തു അവനെ കണ്ടു ,,അതൊക്കെ ഓ കെ ,,പക്ഷെ അഭിലാഷയുടെ സ്ഥാനത്തു ആരെയും കിട്ടിയില്ല ,,,പെട്ടന്നാണ് അമ്മുവേച്ചിയുടെ മുഖം അവന്റെ മനസിൽ തെളിഞ്ഞത് ,,,,"


"അയ്യേ ,,,,,,,,,,,,,,ചെ ,,,,,,,,,,,,,,,പോയെടാ അവിടന്ന് ,,,,,,അയ്യേ ,,,,,,,,,,,,,,,,," നന്ദു ഒഴിഞ്ഞു മാറി


"നിന്നോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ലെടാ ,,,, നീ ഒക്കെ നന്നാകാൻ ഉള്ളവനാ ,,,പോടാ പോ ,,,നന്നായി നശിക്ക് ,,,,,പോടാ " എന്ന് പറഞ്ഞു ഗോപു ലാപ് ഓഫ് ചെയ്തു


"വാടാ ,,,,ഒരു ചായ കുടിച്ചേച്ചും വരാം " ഗോപു നന്ദുവിനെ വിളിച്ചു


അവർ രണ്ടുപേരും കൂടെ ചായ കുടിക്കാൻ ആയി ഇറങ്ങി. ഹോസ്റ്റൽ ഗേറ്റു കഴിഞ്ഞു മുരുകൻ അണ്ണന്റെ കടയിൽ ചെന്ന് ചായ പറഞ്ഞു. ഗോപു ഒരു സിഗരറ്റും വാങ്ങി.


നന്ദുട്ടന്‍ ചായ കുടിച്ചു കൊണ്ടിരുന്നു


"എന്താടാ നീ ആകെ ഡെസ്പ്പയിരുന്നു എന്നു ഒരു സംസാരം കേട്ടല്ലോ ... "


"ഒന്നൂല്ലെടാ ...ചില പ്രശ്നങ്ങള്‍ "


"നമ്മള് രണ്ടു ക്ലാസുകളില്‍ ആണെങ്കിലും ,, ഈ നാലു കൊല്ലവും നല്ല സുഹൃത്തുക്കള്‍ ആയി ഇരുന്നവര്‍ ആണ് എന്നാണ് എന്റെ വിശ്വാസം ,,, എന്തേലും പ്രശ്നം ഉണ്ടെങ്കില്‍ പറയേടാ ,,,നമുക് പരിഹരിക്കാം ന്നെ ,,,"


"ഓ ,,,നിന്നെ കൊണ്ടൊന്നും ഒന്നും ചെയ്യാന്‍ പറ്റില്ല,,,ഞാന്‍ തന്നെ ജീവിതകാലം അനുഭവിക്കണം ..."


"അതെന്താ അത്രയും വലിയ പ്രശ്നം ആണോ ,,,"


"എന്നെ സംബന്ധിച്ചു ആണ് ,,,,"


"എടാ നീ പറയ് ,,,വല്ല ലൈനും ഓകെ ആയോ ,,,,"


"ലൈന്‍ എന്നും പറഞ്ഞു വീട്ടില്‍ ചെന്നാല്‍ എന്റെ അമ്മ കൈയും കാലും തല്ലി ഒടിക്കും "


"എന്തായാലും നിനക് ഇവിടെ ഇനിയും നല്ല പാക്കേജില്‍ തന്നെ ജോലി കിട്ടും ,,,പിന്നെ എന്താ,, ലൈന്‍ ഉണ്ടേ നമുക് ഉഷാര്‍ ആക്കാടാ "


"എന്റെ പൊന്നുമൊനേ അതൊന്നും അല്ല ,,,,,,,,,,,,,,,,,,"


"പിന്നെ എന്താ ,,,,,,,,,,,,,,"


"എടാ ആരോടും പറഞ്ഞിട്ടില്ല .... ആകെ ടെന്‍ഷനില്‍ ആണ് ,,,വരുത്തി വെച്ചത് എന്റെ അമ്മയും "


"എന്ന നീ എന്നോടു പറ ,,, എന്താ പ്രശ്നം "


"എടാ ,,,എന്റെ ,,,,എന്റെ കല്യാണം തീരുമാനിച്ചു" ഒറ്റശ്വാസത്തില്‍ നന്ദു പറഞ്ഞു


"ഗോപൂവിന്റെ വായില്‍ നിന്നും സ്പ്രേ പോലെ ചായ പുറത്തേക് തെറിച്ചു "


ആകാംഷയും അത്ഭുതവും കൊണ്ട് തള്ളിവന്ന കണ്ണുകളോടെ ഗോപു നന്ദുവിനെ നോക്കി


"എപ്പ ,,,,ആര് ,.,,,,,,,,,,,,,,,,,?"


"കേട്ടപ്പോ നിനക് ഇത്രയും ആണെങ്കില്‍ നിശ്ചയം കഴിഞ്ഞ എനിക്കു എന്തോരം ഞെട്ടല്‍ ഉണ്ടാകും "


"നിശ്ചയോ ,,,,,,,,,,,,,,,,,,,,,,,, എപ്പോ ,,,,,,,,,,,,,,,,,,,,,,നീ എന്താടാ ഈ പറയുന്നെ ,,,," ഞെട്ടല്‍ മാറാതെ ഗോപു ചോദിച്ചു


"സണ്ടെ കഴിഞ്ഞു ,," അടുത്ത മാസം കല്യാണം ,,,"


"അപ്പോ പെണ്ണോ ,,,,??? "


"എന്റെ അമ്മാമേടെ മോള്‍ ആണ് ,,,അമ്മുവേച്ചി "


"ചേച്ചിയോ ,,,,,,,,,,,,,," വീണ്ടും ഞെട്ടല്‍


"ആടാ ,,,,,,,,,,,,,മുറപ്പെണ്ണാ ,,,, മൂന്നു വയസിനു മൂത്തതാ "


"ബെസ്റ്റ് മോനേ ബെസ്റ്റ് " ഗോപൂ ബാക്കി ഉള്ള ചായ ഒറ്റവലിക് കുടിച്ചു.


എന്നിട്ടു മുകളില്‍ വട്ടമിട്ട് പറക്കുന്ന കാക്കയെ നോക്കി


"എനിക്കും ഉണ്ട് ഒരു അച്ഛനും അമ്മയും ,,,,,,,,,,മകന്റെ ആഗ്രഹങ്ങള്‍ക്കു പുല്ലുവില പോലും കല്‍പ്പിക്കാത്ത അച്ഛനും അമ്മയും ,,,പഠിക്കേടാ ,,, ജോലി വാങ്ങടാ ,,,, അച്ഛന് വയ്യാതെ ആയി ,,, നിനക് ജോലി കിട്ടിയിട്ടു വേണം ,,ഞങ്ങല്‍ക്ക് വിശ്രമിക്കാന്‍ ,,,ചോരുന്ന മേല്‍ക്കൂര മാറ്റാ൯ ,,,, പെങ്ങന്‍മാരേ ഒക്കെ കെട്ടിക്കാന്‍,, എന്നു പറയുന്ന അച്ഛനും അമ്മയും ,,,,നിന്റെ ഒക്കെ ഒരു യോഗം അളിയാ "


"ഞാന്‍ വല്ല തെറിയും പറയുംട്ടോ ,,,,മനുഷ്യനിവിടെ ടെന്ഷന്‍ അടിച്ചു പുകഞ്ഞു കൊണ്ടിരിക്കുവാ "


"അല്ല മോനേ ടെന്ഷന്‍ എന്തിനാ ,,ഒരു എക്സ്പീരിയന്‍സ് അല്ലേ ,,, ജോലികിട്ടും മുന്നേ നിനക്കൊരു പെണ്ണിനെ കിട്ടിയില്ലേ ,,, പിന്നെ ഇച്ചിരി വയസിനു മൂത്തതാ നല്ലത് ,,, ഭയങ്കര കെയറിങ് ആയിരിയ്ക്കും ,,, എന്തു വേണംന്നു പറഞ്ഞാ മതി ,,, നീ ഭാഗ്യവാനാടാ ,,അതുപോട്ടെ നിന്റെ മുറപ്പെണ്ണ് കാണാന്‍ ഒക്കെ എങ്ങനെയാ ,,സുന്ദരി ആണോ "


"നീ പോയേ മോനേ കോവൂ ,,, എനിക്കിപ്പോ പെണ്ണ് കെട്ടേണ്ട പ്രായം ആണോ ,,, ലൈഫ് തുടങ്ങിയിട്ടല്ലേ ഉള്ളൂ ,,വീടിലെ നിയമങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെട്ടാണ് ഇങ്ങോട്ട് വന്നത് ,, ഇനി കല്യാണം കൂടെ ആയാല്‍ രണ്ടു ചങ്ങല ഇട്ടു മുറുക്കുന്ന പോലെ ആകും ,,, അമ്മുവേച്ചിയും ഞാനും ഒരിയ്ക്കലും ചേരില്ല ,,, അമ്മയും അമ്മുവേച്ചിയും ഒരുപോലെ ആണ് രണ്ടുപേരും എന്നെ അടിക്കും ചെവിക്ക് പിടിക്കും നുള്ളു൦ ,, എന്റെ ജീവിതം ,,തുലഞ്ഞു ,,അല്ലാതെ എന്താ പറയാ .... "


"നീ ടെന്ഷന്‍ അടിക്കണ്ട ,,,, നമുക് നോക്കാം ,,,"


"എന്തു നോക്കാംന്നു ,,, അടുത്ത മാസ൦ എന്റെ കല്യാണം ആണ് ,,,"


"എന്ന നിനക് അമ്മയെ ഒന്നു അനുനയിപ്പിച്ചു കൂടെ "


"ആരെ ന്റ്റെ അമ്മയെയോ ,,, അനുനയിപ്പിക്കാന്‍ അങ്ങ് ചെന്നാ മതി ,,,പിന്നെ എന്നെ കുഴീലേക്ക് എടുക്കാന്‍ ഉള്ള പരുവത്തില്‍ അമ്മ എന്നെ അനുനയിക്കും അപ്പോളാ ,,,, എന്റെ ജീവിതം പോയേ ,,"


"അയ്യോ ,,,,അങ്ങനെ ആയിരുന്നോ ,,,എന്ന പിന്നെ മുറപ്പെണ്ണിനെ വിളിച്ച് കാര്യം പറഞ്ഞാലോ "


"എന്റെ മോനേ ഞങ്ങള് രണ്ടു പെര്‍ക്കും താല്‍പര്യം ഒന്നും ഇല്ല ,, പക്ഷേ ഇതിപ്പോ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ നിശ്ചയവു൦ നടന്നു ,,,അമ്മാമ ആണെങ്കില്‍ സുഖമില്ലാതെ കിടക്കുകയാ ,, മൂപ്പരുടെ ആഗ്രഹം കൊണ്ട ഇതൊക്കെ പെട്ടെന്നു തീരുമാനിച്ചത് ,,,പക്ഷേ എല്ലാം ഇങ്ങനെ ആയി "


"നീ ടെന്ഷന്‍ അടിക്കണ്ട ,,, ഞാന്‍ എന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബുദ്ധി ഉപയോഗിച്ച് നല്ലപോലെ ഒന്നു ചിന്തിക്കട്ടെ ,,,ചിന്തിക്കാന്‍ സമയം തരൂ ,,,,,"


അവരിരുവരും ചായകുടി കഴിഞ്ഞു തിരികെ ഹോസ്റ്റലിലെയ്ക്കു പുറപ്പെട്ടു.

<<<<<<O>>>>>>>>

അന്ന് രാത്രി


ഒരു പന്ത്രണ്ടു മണി ആയി കാണും മുറിയില്‍ വാതിലില്‍ മുട്ട് കേട്ടു ആണ് നന്ദൂട്ടന്‍ ഉണര്‍ന്നത്. അവന്‍ ഉറക്കചടവോടെ എഴുന്നേറ്റ് വാതില്‍ തുറന്നു. ഗോപു ആയിരുന്നു


അവന്‍ ഉള്ളിലേക് കയറി


"എന്താടാ ഈ രാത്രി ?"


"മച്ചാനെ എനിക് ഐഡിയ കിട്ടി ,, ഇതിലും വലിയ ഐഡിയ എന്റെ മെക്കാനിക്കല്‍ ബുദ്ധിയില്‍ കിട്ടാന്‍ ഇല്ല "


"ആണോ,,എന്നാല്‍ പറ "


"മച്ചാന്‍ ഒരു കത്ത് വ്യക്തമായി എഴുതുക , അമ്മയോട് പറയാന്‍ അല്ലേ ബുദ്ധിമുട്ട് , എഴുതാല്ലോ "


"എന്തെഴുതാന്‍ "


"എല്ലാം ,,,,,എല്ലാം ,,,എന്നിട്ട് മച്ചാന്‍ ഒളിച്ചോടാന്‍ നോക്ക് "


"ഒളിച്ചോടാണോ ,,,, അമ്മുവേചീടെ ഒപ്പമോ "


"ശേ ,,ആരുടേയും ഒപ്പമല്ല ,,,ഒറ്റയ്ക്ക് ഒളിച്ചോടണം ,,,, റെയില്‍വേസ്റ്റേഷന്‍ വരെ ഞാനും വരാം ,,, അങ്ങനെ ഈ പ്രശ്നത്തില്‍ നിന്നും നമുക് രക്ഷപ്പെടാം "


നന്ദൂട്ടന്‍ എഴുന്നേറ്റ്


"നീ എഴുന്നേറ്റെ ,,, എന്നു പറഞ്ഞു ഗോപൂവിനെ തൂകി എടുത്തു തള്ളി റൂമിന് വെളിയിലാക്കി "


"അല്ല ,,,,ഇത് പറ്റിയില്ലെങ്കില്‍ നമുക്ക് വേറെയു0 ,,,,"


നന്ദു ശക്തിയില്‍ വാതില്‍ അടച്ചു


"ഓ ,,,,ഇതില്‍ കൂടുതല്‍ എന്തു ഐഡിയ പറഞ്ഞു തരാനാ ,,,ഞാന്‍ പോകാണു ,,വെറുതെ തലപ്പുകഞ്ഞു ആലോചിച്ചു എന്റെ ഉറക്കം കളഞ്ഞു ,,,അപ്പോ ഗുഡ് നൈറ്റ് "


ഗോപു വിട പറഞ്ഞു


<<<<<<<O>>>>>>>


ഞായറാഴ്ച രാവിലെ


"ഇവിടെ ആരൂല്ലേ ,,,,ഈ വീടൊക്കെ ഇങ്ങനെ തുറന്നിട്ടോണ്ട് എവിടെ പോയേക്കുവാണോ "


ശബ്ദം കേട്ടു മീര പുറത്തേക്ക് വന്നു.ശാന്തമ്മായി. രാഘവമേനോന്റെ അകന്ന ബന്ധത്തിലുള്ള ഒരു പ്രായമായ സ്ത്രീ ആണ്,അല്പം അകലെ ആണ് താമസ൦.ഇടക്ക് ബന്ധുക്കളുടെ വീടുകള്‍ സന്ദ൪ശിക്കാനും കുറ്റവും കൊതിക്കേറിവും പങ്കുവെയ്ക്കാനും ഒരു വരവുണ്ട്

പലയിടത്തും കഴിഞ്ഞാണ് മണിവത്തൂരു വന്നത്. ഭാഗീരഥിയമ്മയുടെ വീട്ടിലേക്ക് പോകില്ല.അവരെ നല്ല പോലെ പേടി ഉണ്ട്. മീരയെ കണ്ടപ്പോള്‍ അവര്‍ കവറു തിണ്ണയില്‍ വെച്ചു. നീളമുള്ള കുട കക്ഷത്തിലും വെച്ചു


"എന്നാലും മോളെ ,,എന്റെ മോള്‍ക്കിത് വന്നല്ലോ " എന്നു പറഞ്ഞു കരഞ്ഞു കൊണ്ട് മീരയുടെ കൈയ്യില്‍ പിടിച്ചു


എന്നിട്ട് അവളുടെ കൈയില്‍ കിടക്കുന്ന സ്വര്‍ണ്ണവളകളില്‍ തലോടി


തഞ്ചത്തില്‍ എണ്ണം എടുത്തു


"ആ ശാന്തേടത്തിയോ " ജാനകിയമ്മ പുറത്തേക്ക് വന്നു ചോദിച്ചു


"ഇങ്ങോട്ട് കേറി ഇരിക്കൂ ശാന്തേടത്തി " അവര്‍ ഉള്ളിലേക് ക്ഷണിച്ചു


അവര്‍ കയറി തിണയില്‍ ഇരുന്നു.എന്നിട്ട് തോളിലേ തോര്‍ത്തില്‍ മൂക്ക് പിഴിഞ്ഞ് തുടച്ചു.


"മോളെ ശാന്തേടത്തിയ്ക്കു ഇച്ചിരെ സംഭാരം ഇങ്ങോട്ടെടുത്തെ ,,,ഹോ എന്തു മാതിരി ചൂടാ "


"ഇപ്പോ കൊണ്ടുവരാം അമ്മായി " എന്നു പറഞ്ഞു മീര ഉള്ളിലേക് കയറി പോയി


"എന്താ എന്നെ നിങ്ങളൊക്കെ വേണ്ടെന്ന് വെച്ചതാണോ ,,, ഇവിടത്തെ കുട്ടിയുടെ നിശ്ചയം എന്നെ എന്താ അറിയിക്കാഞെ ,,, ഇങ്ങോട്ട് വരരുത് എന്നു വിചാരിച്ചതാ ,,,പിന്നെ എന്റെ രാഘവങ്കുട്ടിയെ എനിക്കങ്ങനെ മറക്കാന്‍ സാധിക്കോ എന്നോര്‍ത്താ ഞാന്‍ ഇവിടെ വന്നത് ,,, "


"ശാന്തേടത്തി,, അത് എല്ലാം കൂടെ തിരക്കില്‍ ആയിരുന്നു ,, ഇവിടെ പോകാനും ആരും ഇല്ലായിരുന്നല്ലോ ,, നാത്തൂന്‍ ആണ് അടുത്തുള്ള എല്ലാരെയും പോയി വിളിച്ചത് ,, "


"ആര്,,ഭാഗീരഥിയോ "


"അതേ ,,,,,"


അതുകേട്ടപ്പോ അവരുടെ മുഖം ഒന്നു ഭയന്നു


അവര്‍ താടിക്ക് കൈ കൊടുത്തു ഇരുന്നു


"എന്നാലും ,,, പ്രായം കുറഞ്ഞ ചെക്കനെ ഒക്കെ ആലോചിക്ക്യാന്നു വെച്ചാ ,,,,,,"


അപ്പോളേക്കും മീര അവര്‍ക്കുള്ള സംഭാരം കൊണ്ടുവന്നു.അവര്‍ അത് ഭേഷായി അകത്താക്കി


"മോളെ ,,,,കൈയി വള ഒക്കെ ഒരുപാട് ഉണ്ടല്ലോ ..എത്ര പവന്‍ മൊത്തം വാങ്ങി "


"അതൊക്കെ നാത്തൂന്‍ വാങ്ങിയതല്ലേ മുപ്പതു പവനോ മറ്റോ ഉണ്ടായിരുന്നു ശാന്തേടത്തി "


"മുപ്പതോ ,,,,,,"


"ആ ഇപ്പോ അതുപോരാന്നാ നാത്തൂന്‍ പറയുന്നെ ,, അമ്മു അവിടെ ചെല്ലുമ്പോ നിറച്ചും സ്വര്‍ണ്ണം അണിഞ്ഞ് വേണം ന്നാ ,,അതോണ്ട് കുറെ കൂടി വാങ്ങിക്കണം എന്നു പറയെണ്ടായി "


"ആണോ ,,,,,,,ന്നാലും ന്റ്റെ ജാനകി ,,,,ങടെ ഒരു ഭാഗ്യമെ ,,, ന്റ്റെ ,, ആങ്ങളെടെ മോന്റ്റെ കുട്ടിയെ കൊണ്ട് ഭാഗീരഥിയുടെ മോനേ ആലോചിച്ചാല്‍ കൊള്ളാംന്നുണ്ടായിരുന്നു ,,, ആ ,,,ഇനിയിപ്പോ പറഞ്ഞിട്ടു കാര്യമില്ലല്ലോ ,,, ഹാ ഓരോ യോഗം ,,,,"


"അല്ല ,,,,, ഭാഗീരഥി ഇനി എത്ര സ്വര്‍ണ്ണം കൊടുക്കാനാ ഉദ്ദേശിച്ചിരിക്കുന്നെ ???"


ശബ്ദം താഴ്ത്തി അവര്‍ ചോദിച്ചു


അതറിയാതെ അവര്‍ക്ക് ഒരു സമാധാനവും ഇല്ല എന്ന പോലെ ആയി


"ശാന്തേടത്തി,,അതൊന്നും എനിക്കറിയില്ല ,,അതൊക്കെ നാത്തൂന്റ്റെ ഇഷ്ടം അല്ലേ ,,,"


"ആ ആ ആ ശരിയാ ശരിയാ ,,,,അല്ല ,,,എന്താ കൂട്ടാന്‍ വെച്ചിരിക്കുന്നെ ,,,?"


"ഓ ,,,,പുളിശേരി ഉണ്ട് ,,,,,പിന്നെ കാലത്തെ കുറച്ചു മീന്‍ കിട്യാരുന്നു ,,അതും വറുത്തു "


"പുളിശേരി എന്താ ,,, മാങ്ങ ഇട്ടാ "


"അല്ല ,,ചേമ്പു വിത്തിട്ടാ ,, ശാന്തേടത്തി"


"അതെയോ ,,,,,കഴിഞ്ഞ മാസം എങ്ങാണ്ട് കഴിച്ചതാ ചേമ്പു പുഴുക്ക് ,,,,"


"മോളിപ്പോ പഠിപ്പിക്കാന്‍ പോണില്ലേ ?"


"ഉണ്ട് അമ്മായി "


"അതെയോ ,,,നന്നായി മോളെ ,,,, മുറുക്കാന്‍ ഇരിക്കുന്നുണ്ടോ ,,,ഇവിടെ ഉണ്ടേ ഇങ്ങേടുത്തെ "


"ഇവിടെ ആരും മുറുക്കില്ല അമ്മായി ,,,,, "


"അതെയോ ,,,എന്നാ കുഴപ്പമില്ല ,,,ഒരു നൂറു റുപ്പ്യ അമ്മായിയ്ക്കു തന്നാല്‍ മതീ പോണ വഴിഅമ്മായി അമ്പതു രൂപക്ക് മുറുക്കാന്‍ വാങ്ങിക്കൊള്ളാം ,,,,ഇല്ലേ മോള്‍ക്ക് സങ്കടമാകില്ലെ,,, ബാക്കി പൈസക്കു അമ്മായി കാളിയമ്മന്‍ കോവിലില്‍ മോള്‍ടെ പേര്‍ക്കു വഴിപാടു ഇട്ടോളാ൦ ,,ശക്തി ഉള്ള ദേവിയാ "


ജാനകിയമ്മ കൊടുക്കാന്‍ ആംഗ്യം കാണിച്ചു


മീര പോയി മുറിയില്‍ നിന്നും നൂറു രൂപ എടുത്തു കൊണ്ട് വന്നു


അവരത് കൈ നീട്ടി വാങ്ങി അപ്പോ തന്നെ ബ്ലൌസ്ന്റ്റെ ഉള്ളിലേക് തിരുകി


"ഒക്കെ അമ്മായിയുടെ പ്രാര്‍ഥനയുടെ ഫലം ആണ്ട്ടോ ,,,,,അതുകൊണ്ടാ മോള്‍ക്കി ഭാഗ്യം ഒക്കെ ഉണ്ടായത് ,,,ഒന്നും മറക്കരുത്ട്ടോ ,,,,, എന്നും അമ്മായി മോള്കു വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട് ,,, "


എന്റെ രാഘവങ്കുട്ടി എവിടെ ,,,മോനേ രാഘവങ്കുട്ടി "


അവര്‍ , അദ്ദേഹം കിടക്കുന്ന മുറിയിലെക് ചെന്നു


"മോനേ ,,,,,,,,,,,,,,രാഘവങ്കുട്ടി ,,,,,നിനക്കു വയ്യെടാ കുഞ്ഞുട്ട്യേ ." അവര്‍ അദേഹത്തിന് അരികില്‍ ഇരുന്നു


അവരെ കണ്ടു മൂപ്പര്‍ ഒന്നു ചിരിച്ചു


"ശാന്തേടത്തി,,,എപ്പ വന്നു ?"


"ദേ ,,വന്നേ ഉള്ളൂ ,,,,,വന്നപ്പോ മോള് ചോദിക്കാതെ തന്നെ സംഭാരം കൊണ്ട് തന്നു ,,,"


"വീട്ടില് എല്ലാര്‍ക്കും സുഖല്ലേ ശാന്തേടത്തി" അങ്ങോട്ട് വന്ന ജാനകിയമ്മ ചോദിച്ചു


അവര്‍ ഒന്നു തിരിഞ്ഞു നോക്കി ,,, ഹാ ,,,,, അങ്ങനെ ഒക്കെ അങ്ങ് പോകുന്നു ,,,എളേ മരുമോളെ ,,, വല്യ സാധനമാ ,,, ഞാന്‍ എന്തേലും പറഞ്ഞാ മൊകോം വീര്‍പ്പിച്ചു മുറിയില്‍ പോകും ,,,മോന്‍ ആണങ്കി വെറും പെങ്കൊന്തന്‍ ,,,,,ഞാന്‍ കഷ്ടപ്പെട്ടു വളര്‍ത്തിയ കുട്ടിയാ ,,,,,ന്നട്ട ഇപ്പോ എന്നോടു ,,," അവര്‍ മോങ്ങി തുടങ്ങി


"മൂത്ത മരുമോള്‍ടെ അടുത്തു എന്റെ തലവട്ടം കണ്ടാ അപ്പ ചോദ്യം തുടങ്ങും എന്നാ പോകുന്നേ ,, എന്നു ,,, പിന്നെ ആകെ സ്നേഹം ഉള്ളത് എന്റെ മോള്‍ക്കാ ,,,,സുമ ,,,,, അവക്ക് രണ്ടു കുട്ട്യോളാ ,,,, അവള്‍ടെ കേട്ട്യോന്‍ ഒരു ചൊവ്വില്ലാത്തവനാ ...അവള്‍ക്ക് സഹകരണ ബാങ്കില് ജോലി ഉണ്ടല്ലോ ,,,അതോണ്ട് അയാളെ കളഞ്ഞെച്ചു ഇപ്പോ വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്ക്യ പട്ടണത്തിലെ ,,, ഇടക്ക് അവിടെ പോകും ,,,,"


"സുമേടെ ഭര്‍ത്താവ് സദാനന്ദന്‍ നല്ല ആളാണല്ലോ ,,ശാന്തേടത്തി,,, പിന്നെ എന്തിനാ പിണങ്ങി നീക്കുന്നെ "


"ഏയി ,,,, അവന്‍ കിട്ടുന്ന കാശു അവന്റെ അച്ഛനും അമ്മയ്ക്കും മരുന്നിനും മന്ത്രത്തിനും ആയി ചിലവഴിക്ക്യാ ,, ഒരു കുടുംബായി താമസിക്കുമ്പോ അതൊക്കെ പാടൊ ,, വേറെ മക്കള്‍ ഉണ്ടല്ലോ ,,, അങ്ങനെ ഓരോന്ന് പറഞ്ഞു തര്‍ക്കായി ,, അവന്‍ സുമയെ തല്ലി ,, അതാ അവള് വീട് മാറിയത് "


"അവള്‍ കോടതി കടലാസു കൊടുക്കാന്‍ ഇരിക്ക്യാ , ബന്ധം മുറിയാനെ ,അവളുടെ ആപ്പീസിലെ സാര്‍ വലിയ സഹായിയാ ,,അവളെ നല്ലപോലെ സഹായിക്കും "


" .... നിന്റെ ഭാര്യ ജാനകി എന്നെ കണ്ടപ്പോളേ പറയാ ,,,,,ചേംബ് വിത്തിട്ട പുളിശേരിയും മീന്‍ പൊരിച്ചതും കൂട്ടി ഊണ് കഴിച്ചിട്ടു പോയാല്‍ പോരേ ന്റ്റെ ശാന്തേടത്ത്യെ,,,,ന്നു ,, എത്ര നാള്‍ കൂടി വന്നതാന്നു ,,,,,,എങ്ങനാ ,,കുഞ്ഞുട്ട്യേ , വേണ്ടാന്നു പറയാ ,,,,, ഈ സ്നേഹം കാണുമ്പോ ന്റ്റെ കണ്ണു നിറയാ " അവര്‍ മൂക്കു പിഴിഞ്ഞ് തുടച്ചു


അവരുടെ സംസാരമൊക്കെ കേട്ടു അമ്മയും മകളും മുഖത്തോട് മുഖം നോക്കി


"നിന്റെ മോള് ന്നെ കണ്ടപ്പോ തന്നെ ,,,അമ്മായി , എന്നു വിളിച്ചു മുറുക്കാന്‍ വാങ്ങിച്ചോ എന്നു൦ പറഞ്ഞു നൂറു റുപ്പിക എനിക്കു തന്നു ,,,സ്നേഹം ഉള്ള കുട്ടിയാ ,,, ന്റ്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും "


"എന്നാ ശാന്തെടത്തി പോയി ഒന്നുകഴിക്ക് ,,ഞാന്‍ അല്പം കിടക്കട്ടെ "


"ഉവ്വ് ,,,,,മയങ്ങിക്കോ ,,,, ശാന്തെടത്തി ഊണും കഴിച്ചു അല്പം മയങ്ങി വെയിലാറിയിട്ടേ പോകൂ "


അവര്‍ എഴുന്നേറ്റു


"രാഘവന്കുട്ടി പറഞ്ഞ എങ്ങനെയാ ഉണ്ണാതേ പോവാ ,,,,മോളെ അമ്മായിക്കു ചോറു വിളമ്പിയ്ക്കൊ ,,, ജാനകി ,,, പിന്നെ പപ്പടം ഉണ്ടേ ചുടണ്ട ,,,,കാച്ചിയാ മതി ,,,, ചുട്ട പപ്പടം ശാന്തേടത്തിക്ക് ഗ്യാസാ ,,,,,എഹ് ,,,,,,,,,,,,,,,,,,,,,,,,,,,,,,' അവരോരു എംബക്കവും വിട്ടു ഉമ്മറത്തേക്ക് നടന്നു.


അവര്‍ പെട്ടെന്നു തന്നെ ഭക്ഷണം വിളമ്പി കൊടുത്തു


"കൂട്ടാനൊന്നും അത്ര നന്നായികാണില്ല ല്ലേ ശാന്തേടത്തി,, മോളാ ഇന്ന് വെച്ചത് ,,, "


"അതെയോ ,,,, കുറ്റം പറയാന്നു വിചാരികരുത്ട്ടോ ,,പുളിശേരിക്ക് സ്വല്പം കൂടെ പുളിവേണമായിരുന്നു ,, എരിവ് കുറച്ചോടെ കൂടണമായിരുന്നു ,,,,അതൊക്കെ എന്റെ മോള്‍ സുമ ,,,, അപാര കൈപ്പുണ്യമല്ലേ”


"മോളെ ,,ഇച്ചേരേ പുളിശേരി അമ്മായിയ്ക്കു ഒഴിച്ചെ "


അത് കൂടെ കേട്ടപ്പോ മീരക്ക് നല്ലപോലെ ദേഷ്യം വന്നു


"ഒഴിച്ച് കൊടുക്ക് മോളെ ' എന്നു പറഞ്ഞു ഒന്നും പറയണ്ട എന്നു മീരയോടെ ആംഗ്യം കാട്ടി


അവളൊഴിച്ച പുളിശേരി അവര്‍ നക്കി വടിച്ചു വിരലുകള്‍ കൂടെ വായിലിട്ട് നക്കി


"മീന്‍ പൊരിച്ചത് ,,, ഇത്തിരി കൂടെ കുരുമുളക് ചെര്‍ക്കണം ആയിരുന്നു ,,, പിന്നെ ഉപ്പും കുറവാ ,,,,മോളെ ഒരു വയര്‍ കഷ്ണം പൊരിച്ചത് ഇങ്ങേടുത്തെ ,,," കുറ്റവും പറഞ്ഞു അവര്‍ വീണ്ടും ആവശ്യപ്പെട്ടു .


ഇഷ്ടകേടോടെ ആണേലും അവള്‍ ഒരു കഷണം കൂടെ കൊടുത്തു ,,,,


ഒന്നൂടെ ഇട്ടോ മോളെ ,,,ആ വാല്കഷണം മതി ,,തലകഷണം അമ്മായി കഴികാറില്ല ,,ഗ്യാസാ ,,,,,,,,,,,,,എം ,,,,,,,,,,,,,,,,"


അവള്‍ കൊടുത്ത രണ്ടു കഷണവും മുള്ളുപോലും കളയാതെ കഴിച്ചു വെള്ളവും കുടിച്ചു


അവര്‍ എഴുന്നേറ്റ് പോയി വാ കഴുകി വന്നു


"ആ ,,,,,,,,,,വയറു നിറഞ്ഞു ചോറിന് കുറച്ചു വേവ് കൂടിപോയിട്ടോ ,,കുഴപ്പമില്ല ,,ന്നാ അമ്മായി കുറച്ചു നേരം ഒന്നു കിടക്കട്ടെ,,ചായക്ക് വിളിച്ചാ മതിട്ടോ ,,, പാല്‍ചായ കട്ടിക്ക് പാലൊഴിച്ച് നല്ല കടുപ്പത്തില്‍ പഞ്ചാരയും ഇട്ടു ചൂടോടെ ആക്കിയിട്ടു വിളിച്ച മതി ,,, എന്നു പറഞ്ഞു ഒരു ചോദ്യം പോലും ഇല്ലാതെ മീരയുടെ മുറിയില്‍ പോയി കട്ടിലില്‍ ഇരുന്നു


എന്നിട്ട് ആ കട്ടിലില്‍ അവര്‍ കിടന്നു


"എം ,,,,,,,,,,,,,,,,,,,,," എംബക്കവും വിട്ടു


മോളെ ,,,,,,,,,,,,,,,അവര്‍ മീരയെ വിളിച്ചു


അവള്‍ അങ്ങോട്ട് ചെന്നു


അവര്‍ തന്റെ ബെഡില്‍ കിടക്കണ കണ്ടിട്ടു അവള്‍ക്കു ദേഷ്യം വന്നു


"ആ ഫാന്‍ അങ്ങോട്ട് ഇട്ടെ മോളെ ,,,ഒരു അഞ്ചില്‍ അങ്ങ് ഇട്ടോ ,,,,,ആ വാതിലും ചാരിയെക്ക് "


എന്നും പറഞ്ഞു അവര്‍ തിരിഞു കിടന്നു


മീര ഫാനു൦ ഇട്ടുകൊടുത്ത് വാതിലും ചാരി ദേഷ്യത്തോടെ അമ്മയുടെ അടുത്തേക്ക് പോയി

<<<<<<O>>>>>>

പിറ്റെന്നു വൈകീട്ട്


നന്ദൂട്ടന്റെ റൂമിലെക് "തെറ്റ് ചെയ്യാത്തവരായി ആരും തന്നെ ഇല്ല ഗോപു " വന്നത് ഒരു പൊതിയും ആയി ആയിരുന്നു,


"മച്ചാനെ "


"എന്താടാ "


"നിനക്കുള്ള ഗിഫ്റ്റ് ആടാ ,


"എന്താ ഇതില്‍ ?'


"നീ തുറന്നു നോക്കിക്കേ "


നന്ദൂട്ടന്‍ തുറന്നു നോക്കി ബദാമും വാൾനട്ട് പരിപ്പും ആയിരുന്നു


"ഇതെന്തിനാ ?"


"മച്ചാനെ ,,, അപ്പോ കല്യാണം എന്തായാലും കഴിക്കേണ്ടി വരുമല്ലോ ,, ഇത് ഡൈലി മൂന്നു പീസു വെച്ചു കഴിക്കണം , പിന്നെ പാലും കുടിക്കണം "


"അതെന്തിനാ ?"


"ആവശ്യം വരും മച്ചാനെ ,,, ഇത് ധാതുപുഷ്ടിക്കും പോഷണത്തിനും ഒക്കെ നല്ലതാ ,,,മച്ചാന്‍റെ കല്യാണം അല്ലേ ,,അത് കഴിഞ്ഞു ആവശ്യം വരും ,,,നല്ലപോലെ ആവശ്യo വരും ,,പിന്നെ ,,ഇത് നമ്മുടെ തമ്പിയണ്ണാച്ചിയുടെ കടയില്‍ നിന്നും വാങ്ങിയതാ ,,, ആയിരത്തി എണ്ണൂറു രൂപ ആയി , അതില്‍ മുന്നൂറു രൂപ ഞാന്‍ കൊടുത്തിട്ടുണ്ട് ,,ബാക്കി ആയിരത്തി അഞ്ഞൂറു രൂപ മച്ചാന്‍റെ പറ്റില്‍ ഞാന്‍ കുറിച്ചിട്ടുണ്ട് ,, അത് മച്ചാന്‍ കൊടുത്താ മതി ,,,, സാംബത്തികമാന്ദ്യം ഒക്കെ അല്ലേ ,,,അതോണ്ടാ ,,,അപ്പോ മച്ചാനെ "


ഗോപു , നന്ദൂട്ടനെ കെട്ടിപ്പിടിച്ചു


"ഹാപ്പി മാരീഡ് ലൈഫ് ബ്രോ "


ആരോഗ്യവും പോഷണം നിറഞ്ഞ ശരീരത്തിനുമേ ഒരു പോലെ ശാരീരിക മാനസിക സുഖം പ്രദാനം ചെയ്യാന്‍ സാധിക്കൂ ,,,എനിക് നല്ലപോലെ അസൂയ ഉണ്ട്ട്ടോ ,,,,


ഹാ ,,,,,,,,,,,,,,,,,,,,,,,,, ഒരു നെടുവീര്‍പ്പ് ഇട്ടുകൊണ്ട് ഗോപു അവിടെ നിന്നും ഇറങ്ങി


നന്ദു ആ ഡ്രൈ നട്ട്സ് പാക്കറ്റ് ഒക്കെ തന്റെ ബെഡിലേക്ക് എറിഞ്ഞു

<<<<<O>>>>>

വിവാഹത്തിന് രണ്ടു ആഴ്ച മുന്നേ നന്ദൂട്ടന്‍ , അമ്മയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ എത്തി


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു


പിറ്റെന്നു പോയി നന്ദൂട്ടനു൦ അമ്മുവിനും പിന്നെ വീട്ടുകാര്‍ക്കും ഒക്കെ ഉള്ള വസ്ത്രങ്ങള്‍ വാങ്ങണം.കല്യാണവും മീരയുടെ വീട്ടില്‍ വെച്ചാണ് നടത്തുന്നത്.പന്തൽ , വീട്ടിലെ മണ്ഡപം മേശ കസേര പാചകപാത്രങ്ങൾ അവിടെ അടുത്തുള്ള കുഞ്ഞാമന്‍ ലൈറ്റ് ആൻഡ് സൗണ്ട്ൽ ഏല്പിച്ചിട്ടുണ്ട്.പിന്നെ പാചകം അത് ഗണേശന്‍ ഇളയത് നെ ആണ് ഏൽപ്പിച്ചിരിക്കുന്നത്.കല്യാണദിവസം വൈകീട്ട് ഒരു റിസപ്‌ഷൻ ചടങ്ങ് അത് മേടയിൽ തറവാട്ടിൽ ഉണ്ട്. അതിനു പട്ടണത്തിൽ നിന്നും കാറ്ററിങ് ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ട്.ഗ്രാമത്തിൽ ആദ്യത്തെ വലിയ റിസപ്‌ഷൻ ആണെന്ന് തന്നെ പറയാം


വലിയ കോളിസ് ജീപ്പിൽ നന്ദൂട്ടനും അമ്മയും പെങ്ങളും കൂടെ നേരെ മീരയുടെ വീട്ടിലേക് ചെന്നു എന്നിട്ടു മീരയെയും കുഞ്ഞുവിനേയും കൂട്ടി , ഭർത്താവിനെ നോക്കേണ്ടതിനാൽ ജാനകി വരുന്നില്ല എന്ന് പറഞ്ഞു. അവരെല്ലാരും കൂടെ നേരെ പട്ടണത്തിലേക്കു പുറപ്പെട്ടു. വലിയ തുണിക്കടയിൽ ചെന്നു. നല്ല പട്ടുസാരികൾ നോക്കി അതിൽ നിന്നും ചുവന്ന പട്ടുസാരി കല്യാണകോടി ആയും അതുപോലെ മജന്ത കളർ മന്ത്രകോടി ആയും തെരഞ്ഞെടുത്തു. നന്ദൂട്ടന് സിൽക്ക് കുർത്തയും മുണ്ടും എടുത്തു , പിന്നെ റിസപ്‌ഷനു ഇടാൻ ആയി മീരക്ക് ലാച്ചയും അതുപോലെ നന്ദൂട്ടനു കോട്ടും സ്യുട്ടും ഒക്കെ എടുത്തു.


അത്രയും നേരം കൂടെ ഉണ്ടായിട്ടും മീരയും നന്ദൂട്ടനും പരസ്പരം ഒരു വാക്ക് പോലും മിണ്ടിയിരുന്നില്ല , ഇടയ്ക്കു നന്ദൂട്ടൻ മീരയെ നോക്കുമ്പോ അവൾ കണ്ണുരുട്ടി അവനെ പേടിപ്പിക്കും, പിന്നെ ബാക്കി ഉള്ള എല്ലാവ൪ക്കും ഇഷ്ടം പോലെ വസ്ത്രങ്ങൾ ഒക്കെ വാങ്ങി. അങ്ങനെ പ്രധാന വാങ്ങലുകൾ ഒക്കെ കഴിഞ്ഞു പുറത്തു നിന്നും ഭക്ഷണം ഒക്കെ കഴിച്ചു അവർ മീരയുടെ വീട്ടിലേക് തിരിച്ചു


അവിടെക്കയറി എല്ലാ വസ്ത്രങ്ങളും ഒക്കെ കാണിച്ചു.ജാനകിയമ്മയ്ക്കും രാഘവമ്മാമക്കും ഉള്ള വസ്ത്രം ഒക്കെ നന്ദൂട്ടനെ കൊണ്ട് കൊടുപ്പിച്ചു

അപ്പോളേക്കും മീര ചായയും കൊണ്ട് വന്നു. എല്ലാര്ക്കും ചായ കൊടുത്തു


"അല്ല പിള്ളേരെ ,,നിങ്ങൾ ഒരു വാക്കു പോലും സംസാരിക്കുന്നില്ലലോ ,,,ചെല്ല് പോയി എന്തേലും സംസാരിക്ക് : എന്ന് ഭാഗീരഥി'അമ്മ പറഞ്ഞു


അതുകേട്ടു മടിച്ചു മടിച്ചു നന്ദൂട്ടനും മീരയും കൂടെ പുറത്തേക്ക് ഇറങ്ങി


രണ്ടു പേരും ഒരുമിച്ചു മുന്നോട്ടു നടന്നു


",അമ്മുവേച്ചി ,,,,,"


"എന്താടാ മരപ്പട്ടി ,,പറഞ്ഞിട്ടില്ലേ എന്നെ ഒന്നും വിളിക്കരുത് എന്ന് "


"എന്തേലും ഒന്നു വിളികണ്ടെ "


"ഒന്നും വിളിക്കണ്ട ,,,"


"നിനക്കു നാണം ഉണ്ടോടാ കൊരങ്ങേ എന്നെ കെട്ടാൻ ,,,,പ്രായം എങ്കിലും നോക്കണ്ടേ "


"അല്ല ,,,അത് 'അമ്മ ,,,,അന്ന് സ്റ്റേജ് ,,,,ഇരുത്തി നിശ്ചയം മുടങ്ങി ,അല്ലെ ,,,'അമ്മ " അവൻ വിറച്ചു കൊണ്ട് പറഞ്ഞു


"ഓ ,,,,ഇങ്ങനെ ഒരു മരങ്ങോട൯ ആണല്ലോ ,,,,ദൈവമേ "


അവൻ നുണക്കുഴി കാട്ടി ചിരിച്ചു


"ഓരോരുത്തര് പറയുന്നത് കേട്ടിട്ട് എന്റെ തൊലി ഉരിഞ്ഞു പോണ പോലെയാ ,,, കെട്ടാൻ വന്നിരിക്കുന്നു "


"അതന്ന് ,,,അമ്മുവേചിക്കു പറഞ്ഞ പോരായിരുന്നോ ,,,ഇഷ്ടമല്ല എന്ന് ,,,,"


"ഞാൻ എങ്ങനാടാ മരങ്ങോടാ പറയാ ,,,അപ്പച്ചിയോടു "


"ആ ,,,,അപ്പൊ എന്റെ ആയല്ലേ കുറ്റം "


"ആ നീ പറയണം ആയിരുന്നു ,,,,"


"പറ്റിപോയി ,,പേടിച്ചിട്ടായിരുന്നു ,,അവൻ വീണ്ടും ചിരിച്ചു "


"ഹോ ,,,,,,,,,,,,,,,,,,ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ,,,,,"


"അയ്യോ ,,,,,അപ്പൊ എനിക്ക് പരീക്ഷ എഴുതണ്ടെ "


"എന്റെ ദൈവമേ ,,,,,,,,"


"അമ്മുവെച്ചിക്ക് നാണം ,ഉണ്ടോ ,,എന്നെ കല്യാണം കഴിക്കാൻ ,, "


"പോക്കോളണം ,,,,ഞാൻ നിന്റെ പുറകെ വന്നതാണോടാ കഴുതെ "


"ഹമ്,,ഹമ്,,,,"


" ഇനി ഇപ്പോ എന്താ ചെയ്യാ ,,,അമ്മുവേച്ചി "


"എന്ത് ചെയ്യാനാ ,,, ഒരു നിവൃത്തിയും ഇല്ലല്ലോ ,,കഴിക്കുക തന്നെ "


"അയ്യോ ,,,കഴിക്കേണ്ടി വരോ ,,,,"


"അങ്ങനെ അല്ലെ കാണുന്നെ,,മരപ്പട്ടി "


"അയ്യോ ,,,,,,"


"ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ,,,താലികെട്ടി എന്നും പറഞ്ഞു എന്റെ അടുത്തേക് ചിങ്കരിച്ചു വന്നാ സത്യമായും നിന്നെ ഞാൻ തല്ലികൊല്ലും "


"അയ്യോ ,,ഞാൻ പാവമാ ,,,,,അമ്മുവേച്ചി ,,"


"ആയാ നിനക്ക് കൊള്ളാം ,,,നമ്മൾ തമ്മിൽ ഒരു റിലേഷനും ഉണ്ടാവൂല്ല ,, കേട്ടല്ലോ ,,,"


"ആ൦ ....എനിക്കും താല്പര്യമില്ല "


"നീ ഒരിക്കലും എന്റെ ഭർത്താവും ആകില്ല ,,ഞാൻ ഒരിക്കലും നിന്റെ ഭാര്യയും ആകില്ല ,, കേട്ടല്ലോ "


"ആ൦ കേട്ട് ,,,"


"കല്യാണം കഴിഞ്ഞു എന്നോട് കൂടുതൽ അധികാരം കാട്ടാൻ വന്നാൽ നിന്റെ കാലേ വാരി ഞാൻ നിലത്തടിക്കും "


"അതൊന്നും വേണ്ട ,,ഞാൻ ഒന്നിനും വരണില്ല ,,എന്റെ കാര്യം നോക്കി ജീവിച്ചോളാ൦ "


"ഉറപ്പല്ലേ ,,,,"


"ആ ഉറപ്പാ "


"എന്നാ നിനക്ക് കൊള്ളാം ,,ഈ മീരയുടെ തനി സ്വഭാവം നിനക്ക് അറിയില്ല ,,, "


:അയ്യോ അറിയണ്ട "


"എന്നാ പോടാ ,,,"


"അമ്മുവെച്ചിയും വാ ,,,"


നീ നടക്കെടാ


"ആ നടന്നു ,,,"


ഡാ ഡാ ഡാ ,,അവിടെ നിക്ക് "


"അതെന്തിനാ "


"നിന്റെ പിന്നിൽ ഞാൻ നടന്ന ഞാൻ നീ പറയുന്നതൊക്കെ അനുസരിച്ചു നിൽക്കുന്ന ആളായി നിനക്കു തോന്നിയേക്കാം ,,അത് വേണ്ട ,,നീ എന്റെ പുറകെ വന്നാ മതി "


"ആ എന്തേലും ചെയ്യാം ,,,നടന്നോ ,,,പുറകെ ഞാൻ വന്നേക്കാം "


മീര മുന്നോട്ടു നടന്നു


പുറകിൽ നന്ദൂട്ടനും


അവൻ മനസിൽ ഉറപ്പിച്ചിരുന്നു


അമ്മുവേച്ചി തന്റെ ജീവിതത്തിലേക്കു വന്ന രാക്ഷസി ആണ് എന്ന് തന്നെ

<<<<<<<O>>>>>>>

കല്യാണത്തിന് നാലു ദിവസം മുന്നേ വ്യാഴഴ്ച നന്ദൂട്ട൯ വീട്ടില്‍ എത്തി


വീടിനു മുന്നില്‍ പന്തലൊക്കെ ഉയര്‍ന്നിട്ടുണ്ട്. ഒരേ സമയം രണ്ടിടത്തെയും കാര്യങ്ങളവന്‍ തന്നെ നോക്കേണ്ട അവസ്ഥ ആണല്ലോ. കോളേജില്‍ വേറെ ആരും അറിഞ്ഞിട്ടില്ല. കുടുംബത്തില്‍ അത്യാവശ്യ പൂജകളുണ്ട് എന്നുള്ള കരണത്താല്‍ ആണ് ലീവ് ചോദിച്ചതും. നന്ദു പിന്നെ നന്നായി പഠിക്കുന്ന പയ്യന്‍ ആയതിനാലും ലീവ് അനുവദിക്കാന്‍ മറ്റ് പ്രശ്നങളൊന്നും ഉണ്ടായതും ഇല്ല,


ചിന്നുവും അമ്മയും പിന്നെ മൂന്നാല് പണിക്കാരും വീടൊക്കെ വൃത്തി ആക്കുക ആയിരുന്നു. വീട്ടില്‍ പേയിന്‍റ് ഒക്കെ അടിച്ചിട്ടുണ്ട്.മീരയുടെ വീട്ടിലും പേയിന്‍റ് ഒക്കെ ചെയ്തിരുന്നു. മേടയില്‍ അധികം ജോലികള്‍ ഒന്നും ഇല്ല. കാരണം കല്യാണത്തിന്റ്റെ അന്ന് പുറമെ നിന്നു എല്ലാം തയാറാക്കി വരും. അവിടെ ലൈറ്റ്സ് ഒക്കെ നല്ല പോലെ ഇട്ടിട്ടുണ്ട്


നന്ദൂട്ടന്‍ പറഞ്ഞത് കാരണം ജയമ്മയുടെ കാര്‍ അവിടെ കൊണ്ടുവന്നു ഇട്ടിട്ടുണ്ട്. ഓട്ടം കൂടുതല്‍ ആണല്ലോ , അവന് കാറും ഓടിക്കാന്‍ അറിയാം.

അവര്‍ എല്ലാരും കൂടെ അന്ന് വൈകീട്ട് മേരയുടെ വീടിലെക് പോയി. പോകും നേരം അമ്മ മൂന്നു നാലു കവറുകള്‍ കൂടെ എടുത്തിരുന്നു


അങ്ങനെ അവര്‍ മീരയുടെ വീട്ടില്‍ എത്തി. അവിടെ ജനകീയമ്മായുടെ സഹോദര ഭാര്യ കല്യാണി അമ്മയും മകനും എത്തിയിട്ടുണ്ട്.

ആ സമയത്ത് ആണ് നന്ദൂട്ടനും എല്ലാരും കൂടെ അവിടെ എത്തിയതും


"കല്യാണത്തോട് അനുബന്ധിച്ച് അങ്ങനെ കല്യാണചെക്കന്‍ പെണ്ണ് വീട്ടില്‍ ചെല്ലുന്ന പതിവില്ല " കല്യാണിയമ്മ ഒന്നു ഡയലോഗ് ഇറക്കി


"ഞങ്ങടെ കുടുംബത്തിലും ഇല്ല കല്യാണിചേച്ചി ,,, ആമ്പിള്ളര് ഇല്ലാതെ അച്ഛന്‍ തളര്‍ന്ന് കിടക്കുന്ന പെണ്‍മക്കളുള്ള വീട്ടില്‍ അവരുടെ കല്യാണത്തിന് മുന്നില്‍ നിന്നു കാര്യങ്ങള്‍ ചെയ്യേണ്ടവര്‍ അത് ചെയ്യാതെ വരുമ്പോ , നമുക്ക് അത് ചെയ്യാതെ വയ്യാല്ലോ ,,, എന്റെ മോന്‍ അവന്റെ അമ്മാമയുടെ വീട്ടിലാ വന്നത് ,,,"


നന്ദൂട്ടന്റ്റെ അമ്മ കല്യാണിയമ്മയുടെ മകനായ ഉണ്ണികൃഷ്ണനെ നോക്കി മറുപടി കൊടുത്തപ്പോള്‍ അവര്‍ക്ക് പിന്നെ ഒന്നും പറയാന്‍ ഇല്ലായിരുന്നു


"അമ്മു എവിടെ ,,,അമ്മു ,,,,,,,,,,,,," ഭഗീരഥി അമ്മ വിളിച്ചു


അവള്‍ കുടിക്കാന്‍ ഉള്ള വെള്ളവും ട്രെയില്‍ ആക്കി അങ്ങോട്ടേക്ക് വന്നു


"ആഹാ ,,,,,,,,,,,,,,ഇപ്പോ ഒരുപാട് ഭംഗി വെച്ചല്ലോ എന്റെ മോള്‍ക്ക് ,,,അല്ലേലും സുന്ദരിയല്ലേ ,,, "


"അതോ അപ്പച്ചി ,,ബ്യൂറ്റീഷന്‍ വന്നു ഫെഷ്യല്‍ ഒക്കെ ചെയ്തു ,, പിന്നെ പുരികം ഒക്കെ ലെവല്‍ ആക്കി അതാ ,,"


"ആയിക്കോട്ടെ ,,,,,"


"നോക്കേട ,,,നന്ദൂട്ട ,,,നിന്റെ അമ്മുവിനെ " അവര്‍ കളിയായി അവനോടു പറഞ്ഞു


നന്ദു മുഖം ഉയര്‍ത്തി അമ്മുവിനെ നോക്കി


"നല്ല ഭംഗിയുണ്ട് " അവനറിയാതെ പറഞ്ഞു


ചേച്ചിയുടെ മകന് ഒരു ആലോചന വന്നിട്ടെന്തായി ?"


അത് കേട്ടപ്പോ കല്യാണിയമ്മക്ക് ഒരു ഭവമാറ്റം വന്നു


"അത് ശരി ആയില്ല ,,,പെണ്ണിന് വേറെ ഒരു ഇഷ്ടം ഉണ്ടെന്ന് ,"


"ഓ ,,, അങ്ങനെ ആയിരുന്നോ ,,,"


ഉണ്ണികൃഷ്ണന്‍ ഒരു നഷ്ടബോധത്തോടെ അമ്മുവിനെ നോക്കി


"അല്ല ,,,,,,കല്യാണപയ്യന് ജോലി ഒന്നും ഇല്ലാല്ലേ പഠിക്കാണല്ലേ ?" ഒരു ആക്കി ചോദ്യം കല്യാണിയമ്മ ചോദിച്ചു


"ആരാ പറഞ്ഞത് അവന് ജോലി ഇല്ല എന്നു ,, അവനിപ്പോ ഒരു കമ്പനിയില്‍ പഠിക്കുന്ന കോളേജില്‍ നിന്നു തന്നെ പ്ലേസ്മെന്‍റ് കിട്ടി ഒരു ജോലി റെഡി ആയിട്ടുണ്ട് ,,പക്ഷേ ഇനിയും അതിലും വലിയ കമ്പനികള്‍ വരും , അപ്പോ കൊടുക്കുന്ന ശമ്പളവും കൂടും ,,, അതിനായി കാത്തിരിക്കുവാ ,, ഒപ്പം പരീക്ഷയും എഴുതണമല്ലോ ,,"


"ഓ ,,, അതിനിപ്പോ എന്തു ശമ്പളം കിട്ടാനാ ,,, അതുകൊണ്ടൊക്കെ കുടുംബം നടത്താന്‍ പറ്റുവോ "


കല്യാണിയമ്മയുടെ തുടരെ ഉള്ള ചോദ്യം


"കല്യാണിചേച്ചി എന്റെ മോനേ സോഫ്ട്വെയര്‍ഞ്ചിനീയറിങ്ങാ പഠിക്കുന്നെ ,, ഇപ്പോ അവന് കിട്ടിയ ജോലിക്കു മാസം എണ്‍പത്തിനായിരം രൂപയോളം ഓഫര്‍ ഉണ്ട് ,,, അവനാ കമ്പനിയില്‍ തല്‍പര്യമില്ലാഞ്ഞിട്ടാ ,,, ഇനിയും കമ്പനികള്‍ വരാന്‍ ഉണ്ടെന്നെ ,,, ഇതിന്റെ ഇരട്ടികള്‍ ഒഫെര്‍ വരും ,, "


അതുകൂടെ കേട്ടതോടെ കല്യാണിയമ്മ കിളി പോയ പോലെ മകനെ നോക്കി


ഉണ്ണികൃഷ്ണന് ഗള്ഫില്‍ ഇപ്പോ കിട്ടുന്ന ശമ്പളം പോലും നന്ദുവിന് ഓഫര്‍ ചെയ്തതിന്റെ പകുതിയെ ഉള്ളൂ ,,


"അല്ല ,ഇനിയിപ്പോ ജോലി ഇല്ലെങ്കില്‍ എന്താ ,,, തൊടിയിലെ തേങ്ങാ വിറ്റാ പോരേ ,,, വാടകകിട്ട്യാ പോരേ ,,,അവന് ഇരുന്നുണ്ണാവുന്നതൊക്കെ അവന്റെ കാരനോന്‍മാര്‍ ഉണ്ടാക്കി ഇട്ടിട്ടില്ലേ ,,, എന്നാലും സ്വന്തമായി നാലു കാശു സമ്പാദിക്കുന്നതിന്റെ മേന്മ വേറെയാണല്ലോ കല്യാണി ചേച്ചി ,,,,ശരിയല്ലേ ,,,'


"ആ ,,,ശരിയാ ശരിയാ ,,,,," അവര്‍ക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു


"ആ ഒരു സമയം ,,, മീര നന്ദൂട്ടനെ ഒന്നു നോക്കി ,,, അതുപോലെ ഉണ്ണികൃഷ്ണനെയും ,,,അവളുടെ നോട്ടത്തിന് മുന്നില്‍ ഉണ്ണികൃഷ്ണന്റ്റെ മുഖം കുനിഞ്ഞു പോയി.


ആ ഒരു കാഴ്ച കണ്ടപ്പോ അവളുടെ ചുണ്ടില്‍ ഒരു കുഞ്ഞ് പുഞ്ചിരി തെളിഞ്ഞു. പെണ്ണിന്റെ അഭിമാനം ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിമിഷം.

തന്റ്റെ മൂല്യം കുറെ കൂടെ ഉയര്‍ന്ന പോലെ. ഭാഗീരഥി അമ്മ കവറില്‍ നിന്നും നാലു പഴയകാലപെട്ടികള്‍ എടുത്തു.അതെല്ലാം തുറന്നു.


എല്ലാരുടെയും കണ്ണു മഞ്ഞളിച്ച് പോയി.നാലു പെട്ടിയിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍.


ജാനകിയമ്മ ഒക്കെ അത്ഭുതപ്പെട്ടിരുന്നു


"അമ്മു ,,, ഇതേ അപ്പച്ചിയുടെ അമ്മായിഅമ്മയുടെതാ ,, അമ്മ എനിക് സമ്മാനിച്ചതാ ,,ഇതൊക്കെ മേടയിലെ മരുമകള്‍ക്കുള്ളതാ ,,, അപ്പോ ഇനി ഇതൊക്കെ എന്റെ അമ്മുവിനുള്ളതാ ,, , ഇതൊക്കെ മോള് അണിഞ്ഞ് വേണം മണ്ഡപത്തില്‍ വരാനായി ,,,കേട്ടോ "


"എന്നു പറഞ്ഞു അത്ഭുതപ്പെട്ടിരിക്കുന്ന മീരയുടെ കൈയിലെക് ആ പെട്ടികള്‍ അടച്ചു കവറിലാക്കി കൊടുത്തു , അവളത് വാങ്ങി


"ഞങ്ങള്‍ ഇത് തരാനായി വന്നതാ ,,, എന്ന ഞങ്ങള്‍ ഇറങ്ങട്ടെ ,,,കല്യാണിചേച്ചി ,,,അപ്പോ കല്ല്യാണത്തിന് കാണാട്ടോ,,,ഓപ്പയെ കൂടെ ഒന്നു കാണട്ടെ .. "


എന്നു പറഞ്ഞു ആങ്ങളയെ കൂടെ കണ്ടു


അവര്‍ എല്ലാരും അവിടെ നിന്നും ഇറങ്ങി

<<<<<<O>>>>>>

ഇരുപതാം തീയതി ശനിയാഴ്ച




കല്യാണ മേളം ഒക്കെ ഇരുവീടുകളിലും തുടങ്ങി.മീരയുടെ വീട്ടിൽ പന്തലും വർണങ്ങൾ ചൊരിഞ്ഞു ഡിസ്ക്കോ ലൈറ്റുകളും അതുപോലെ പാട്ടും ഒക്കെ വെച്ചിരിക്കുന്നു. പന്തലിന്റെ ഒരു വശത്തു സ്നാക്സ് കൊണ്ടുള്ള പാർട്ടിയും ഉണ്ട്. തലേന്ന് സന്ധ്യക്ക്‌ വരുന്നവർക്ക് ഒരു പേപ്പർ പ്ലെയ്റ്റിൽ എരിവുള്ള മിച്ചറും ലഡ്ഡുവും കായ വറുത്തതും കേക്കും ആലുവയും കൂടെ സ്‌കോഷു കലക്കിയ വെള്ളവും ചായ വേണ്ടവർക്ക് ചായയും ഒക്കെ ആയി.വരുന്ന അതിഥികളുടെ അടുത്തേക് ജാനകിയമ്മ വരുന്നുണ്ട്. മീരയെ വിളിക്കുന്നുണ്ട്.ചിലർ രാഘവമേനോനെ കൂടി കണ്ടു ആണ് പോകുന്നത്. ആരുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങിക്കുന്നില്ല. അതൊക്കെ ഭഗീരഥിയമ്മ പറഞ്ഞിരുന്നു.അന്ന് വൈകിട്ട് മീര ഒരു ഹാഫ് സാരി ആണ് ഉടുത്തുനിന്നതു. മനോഹരി ആണ് അവളാ വേഷത്തിൽ.


അപ്പുറത്തു കലവറയിൽ സദ്യക്കുള്ള വട്ടങ്ങൾ ഇളയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്..ഒരുകുറവും ഇല്ലാത്ത രീതിയിൽ ആണ് എല്ലാം ഒരുക്കിയിരിക്കുന്നത്..ഫോട്ടോഗ്രാഫേഴ്‌സും വിഡിയോ ഗ്രാഫേഴ്‌സം എല്ലാം വേണ്ടതൊക്കെ കവർ ചെയ്യുന്നു..പരിചയക്കാർ വരുന്നു.ബന്ധുക്കൾ വരുന്നു.അയൽക്കാർ വരുന്നു.എല്ലാവരും ദേഹണ്ഡപുരയിൽ തേങ്ങാ ചിരവാനും പച്ചക്കറി അരിയാനും കൂടുന്നു.ചിലർ വാഴയില തുടക്കുന്നു.പാലടപ്രഥമനുള്ള അട പുഴുങ്ങുന്നു.എല്ലാം ഒരു ഉത്സവമേളത്തോടെ ആണ്.


ജാനകിയമ്മക്കും രാഘവമേനോനും ഒരുപാട് സന്തോഷം ആണ് മനസിൽ എന്നും മീരയുടെ കല്യാണം ആയിരുന്നു അവർക്കു ആധി.

മണിവത്തൂരമ്മയുടെ കാരുണ്യത്താൽ അതെല്ലാം സാധ്യമായി.അപ്പോളേക്കും കരയോഗം പ്രസിഡന്റ് മന്മഥൻ പിള്ള സെക്രട്ടറി ഉല്പലാക്ഷൻ നായരും വൈസ് പ്രസിഡന്റ് അപ്പുക്കുട്ടിമേനോനും ഖജാൻജി അയ്യപ്പൻ പിള്ളയും ഒക്കെ ആയി അവിടെ എത്തി.കരയോഗത്തിൽ ആദ്യമേ കടലാസ് കൊടുത്തതും ക്ഷണിച്ചതും ആണല്ലോ ,,അവരുടെ സാന്നിധ്യത്തിൽ ആണല്ലോ കല്യാണം വധു വരന്മാരെ കൊണ്ട് ഒപ്പിട്ടു സർട്ടിഫിക്കറ്റ് കൊടുക്കുന്നതും.അവരെ പാർട്ടിയിൽ ഇരുത്തി പലഹാരം ഒക്കെ കഴിപ്പിച്ചു.


അവ൪ എല്ലാം ഒക്കെ നോക്കി കണ്ടു രാഘവമേനോന്റെ അടുത്ത് ചെന്ന് നാളെ വരാം എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി.അതിനിടയിൽ മൈലാഞ്ചി ഇടലും ദക്ഷിണ കൊടുക്കലും ഒക്കെ നടത്തിചു.പിന്നെ ഒരു എട്ടര ആയപ്പൊളേക്കും സദ്യ വിളമ്പി തുടങ്ങി.സാമ്പിൾ സദ്യ.മേടയിലും അതുപോലെ ഒക്കെ തന്നെ ആയിരുന്നു.അവിടേയും ആഘോഷം പോലെ.ഭാഗീരഥിയമ്മക്ക് നന്ദൂട്ടന്റെ അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു.അവന്റെ കല്യാണത്തിന് എല്ലാ കാര്യവും നടത്തേണ്ട ആൾ ഇന്നില്ലല്ലോ.അവിടെയും മേടയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഉണ്ട്.


പിറ്റേന്ന്


വിവാഹദിനം


അതിരാവിലെ നന്ദൂട്ട൯ പോയി മീരക്കുള്ള മുല്ലപ്പൂ ഒക്കെ വാങ്ങി കൊണ്ട് വന്നു അഞ്ചര ആയപ്പോ തന്നെ അവിടെ പുറത്തു കൊണ്ട് വന്നു ഹോൺ അടിച്ചു.


അത് കേട്ട് ജാനകിയമായി മീരയെയും വിളിച്ചു ഓടി വന്നു.


ജാനകിയമ്മയി നന്ദൂട്ടനെ നോക്കി.


പൊടി ആയി ട്രിം ചെയ്തു ഒതുക്കിയ മീശയും താടിയും ഒക്കെ ആയി സുന്ദരകുട്ടപ്പൻ ആയിട്ടുണ്ട്.


"ആഹാ ....നല്ല ചേലുണ്ടല്ലോ നന്ദൂട്ടനെ ,കാണാൻ ,,," എന്ന് പറഞ്ഞു അവന്റ കവിളിൽ തൊട്ടു മുത്തം കൊടുത്തു.


അവനു നാണം വന്നു ചിരിച്ചപ്പോ ആ നുണക്കുഴിയും തെളിഞ്ഞു വന്നു.അമ്മു ഒന്നും മിണ്ടിയില്ല.അവൾ അവനെ ഒന്ന് നോക്കി.അവൻ അവളുടെ നോട്ടം കാണാൻ വയ്യാതെ മുഖം തിരിച്ചു.അവനാ മുല്ലപ്പൂകള്‍ ഒക്കെ കൊടുത്തു.രാവിലെ തന്നെ നടത്തുന്ന എല്ലാ ചടങ്ങുകളും ദക്ഷിണകൊടുക്കല്‍ പോലുള്ളവ ഒക്കെ നന്ദൂട്ടനെ കൊണ്ട് ചെയ്യിപ്പിച്ചു.നന്ദൂട്ടന്റെ അച്ചന്റെ ബന്ധത്തിലുള്ള കസിന്‍ സഹോദരന്‍മാര്‍ അവനെ ഒരുക്കാന്‍ ഒക്കെ കൂടി.അതെല്ലാം വീഡിയോ കവറേജ് ഒക്കെ ചെയ്തു.അങ്ങനെ മുഹൂര്‍ത്തം തെറ്റിക്കാതെ അവിടെ നിന്നും നേരെ മണിവത്തൂരമ്മയുടെ ക്ഷേത്രത്തിലെക്കു വാഹനം പുറപ്പെട്ടു.


മീരയുടെ വീട്ടില്‍ നിന്നും അതുപോലെ തന്നെ എല്ലാരും കൂടെ ക്ഷേത്രത്തിലെക് പുറപ്പെട്ടു.അവിടെ എത്തി.വിവാഹവസ്ത്രത്തില്‍ ആടയാഭരണങ്ങള്‍ അണിഞ്ഞ അവളെ കാണാന്‍ ഒരു ദേവസുന്ദരി പോലെ ആയിരുന്നു.പലപ്പോഴും നന്ദൂട്ടന്‍ ഇടം കണ്ണിട്ടു അവളെ നോക്കി കൊണ്ടിരുന്നു.അമ്മുവെച്ചിയെ ഇതുപോലെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല എന്നത് കൊണ്ടായിരുന്നു.അവള്‍ അവനെ തന്നിലേക് വലിച്ചടുപ്പിക്കുന്ന പോലെ ഒരു അനുഭൂതി ആണ് അവന് അനുഭവപ്പെട്ടതു൦.അവിടെ തിരുമേനി താലി പൂജിച്ചു ദേവിയുടെ മഞ്ഞള്‍ പ്രസാദം ചലിച്ചു ചരടില്‍ പൂശി അവര്‍ക്ക് കൊടുത്തു.ഭാഗീരഥി അമ്മ അത് വാങ്ങി ,താലികെട്ട് ഒക്കെ വീടില്‍ വെച്ചാണ് , രാഘവമേനോന് കാണാന്‍ വേണ്ടി.


അതിനു ശേഷം മീരയും വീട്ടുകാരും ആദ്യം തിരിച്ചു.അവര്‍ക്ക് പുറകെ ആയി നന്ദൂട്ടന്റെ കൂട്ടക്കാരും.അവര്‍ അവിടെ മീരയുടെ വീടില്‍ എത്തി.നാദസ്വരവും തകിലും ഒക്കെ മുഴങ്ങി.നന്ദൂട്ടനെ കാലുകഴുകിച്ചു മാലയും ബൊക്കെയും ഒക്കെ കൊടുത്തു സ്വീകരിച്ചു.ജാനകിയമ്മയി തിലകം ചാര്‍ത്തി.പെങ്കുട്ടികള്‍ താളം ഏന്തി അവനെ മണ്ഡപത്തില്‍ കൊണ്ടുപോയി ഇരുത്തി.അപ്പോളേകും ഉള്ളില്‍ നിന്നും താലത്തിന്റെ അകമ്പടിയോടെ മീരയും മണ്ഡപത്തിലേക്ക് വന്നു.അവളെ നന്ദൂട്ടന് ഇടത് വശത്തായി ഇരുത്തി.


അപ്പോളേക്കും മുഹൂര്‍ത്തം ആയി.ജനാല ഒക്കെ തുറന്നിട്ട് കൊണ്ട് രാഘവമേനോനു അതെല്ലാം കാണുവാന്‍ ഉള്ള സൌകര്യം ഒരുക്കി.മീര കൈകൂപ്പി ഇരുന്നു.മണിവത്തൂരമ്മയുടെ നടയില്‍ പൂജിച്ച മഞ്ഞചരടില്‍ കോര്‍ത്ത താലി നന്ദൂട്ടന്‍ അല്പം വിറയലോടെ മീരയുടെ കഴുത്തില്‍ അണിയിച്ചു.സ്ത്രീകള്‍ കുരവ ഇട്ടു.മേളം മുഴങ്ങി.അവരുടെ ദേഹത്തേക് പൂക്കള്‍ വാരി വിതറി.ജയമ്മ അവളുടെ മുടി ഉയര്‍ത്തി കൊടുത്തു ചിന്നൂട്ടിയെ കൊണ്ട് മീരയുടെ താലി പുറകില്‍ മുറുകി കെട്ടിപ്പിച്ചു.


വരണമാല്യം മീര നന്ദൂട്ടനെ അണിയിച്ചു.ഒരേ ഒരു നിമിഷം അവള്‍ നന്ദൂട്ടനെ ഒന്നു പാളി നോക്കി.അതിനു ശേഷം നന്ദൂട്ടനും വരണമാല്യം അവളെ അണിയിച്ചു.അതിനു ശേഷം മന്ത്രകോടി തട്ടം മീര എഴുന്നേറ്റ് നിന്നു കൊണ്ട് സ്വീകരിച്ചു.ശേഷം മീരയുടെ സിന്ദൂര രേഖയില്‍ നന്ദൂട്ടന്‍ സിന്ദൂരം ചാര്‍ത്തി.അവന്‍ അവളുടെ മിഴി പൂട്ടി തൊഴുതു പ്രാര്‍ഥിക്കുന്ന മുഖത്തേക്ക് നോക്കി.ആ ഒരു സമയത്ത് നന്ദൂട്ടന്റ്റെ ഉള്ളില്‍ ഏതൊരു ആണിനും തോന്നുന്ന ഒരു പ്രത്യേക അനുഭൂതി ആയിരുന്നു."തന്റെ പെണ്ണ് ,,താന്‍ താലി ചാര്‍ത്തിയ തന്റെ മാത്രം പെണ്ണ് " എന്ന ഒരു അനുഭൂതി.അതിനു ശേഷം കന്യദാനത്തിനായി പെണ്ണിനെയും ചെക്കനെയും രാഘവമേനോന്റെ മുറിയിലെക് കൊണ്ടുപോയി , വെറ്റിലയും അടക്കയും ചേര്‍ത്ത് അയാള്‍ മീരയെ നന്ദൂട്ടന് കൈ പിടിച്ച് കന്യദാനം നടത്തി.


അവര്‍ കൈപിടിച്ചു പുറത്തേക്ക് വന്നു നിലവിളിക്കിന് ചുറ്റും കരയോഗം കാര്യക്കാര്‍ പറഞ്ഞ പോലെ പ്രദക്ഷിണ൦ നടത്തി.അഗ്നിയെ സാക്ഷിയാക്കി നന്ദൂട്ടന്‍ എന്ന അനന്തകൃഷ്ണന്‍ അമ്മു എന്ന മീരയെ തന്റെ പ്രാണസഖിയാക്കി.പിന്നെ മറ്റ് ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു.സദ്യ ആരംഭിച്ചു.ആളുകള്‍ വന്നു അവരോടൊപ്പം നിന്നു ഫോട്ടോ ഒക്കെ എടുത്തു.


ഇടയില്‍ നവദമ്പതികളുടെ ഫോടോസ് കൂടെ എടുത്തു.അവരെ പറമ്പിലെക്കു കൊണ്ടുപോയി പച്ചപ്പില്‍ ഒരുപാട് ഫോടോസ് എടുത്തു.അമ്മുവിന്റെ മൃദുവായ ദേഹം തന്റെ ദേഹത്തോടു ചേര്‍ത്ത് പിടിച്ച് ഫോട്ടോസ് എടുത്തു കൊണ്ടിരുന്നപ്പോള്‍ നന്ദൂട്ടന് വല്ലാത്ത ഒരു ഫീല്‍ തന്നെ ആയിരുന്നു.അവളുടെ മുടിയില്‍ നിന്നും ഉള്ള മുല്ലപ്പൂവിന്റെ വാസനയും അവളുടെ കൈകളില്‍ മുറുകി ഉള്ള പിടിത്തവും അവനെ വേറെ ഏതോ ലോകത്ത് എത്തിച്ച പോലെ ആയി പോയി.ഫോടോഗ്രാഫര്‍മാരുടെ നിര്‍ദേശ പ്രകാരം നെറ്റിയില്‍ ചുംബിക്കുന്നതും കവിള്‍ ഉരസുന്നതും ഒക്കെ അവനെ വല്ലാതെ ഒരു വൈകാരികതലത്തിലെക് എത്തിച്ച പോലെ .,അപ്പോളേകും ഭക്ഷണതിനായി വിളിച്ചു.അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു.പിന്നെ മീരയെ കൊണ്ടുപോയി മന്ത്രകോടി ഉടുപ്പിച്ചു.


പിന്നെ വീടുകാരോട് യാത്ര പറഞ്ഞു.അവിടെ ഉള്ളവര്‍ അവള്‍ പോകുമ്പോ നല്ല സങ്ക്ടത്തില്‍ ആയിരുന്നു.അങ്ങനെ ഉച്ചക്ക് രണ്ടര മണിയോടെ അവിടെ നിന്നും പുറപ്പെട്ടു.മൂന്നുമണിക് വീട്ടില്‍ പ്രവേശിക്കണമായിരുന്നു.അവിടെ എത്തി ഭാഗീരഥിയമ്മയും ജയമ്മയും ചിന്നുവും അച്ഛന്‍ വീട്ടുകാരും ചേര്‍ന്ന് കാല്‍ കഴുകി ആരതി ഉഴിഞ്ഞു മീരയുടെ കൈയ്യില്‍ നിലവിളക്കു പിടിപ്പിച്ചു മേടയില്‍ തറവാടിനുള്ളിലേക്ക് സ്വാഗതം ചെയ്തു.പിന്നെ മീരയെ കൊണ്ട് പറ നിറപ്പിച്ചു.പഴം കൊടുക്കല്‍ പാല് കൊടുക്കല്‍ ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു.


തൊടിയിലെക്കു ഫോട്ടോഗ്രാഫര്‍സ് അവരെ കൂട്ടി.കുളകടവിലും മാവിന്‍തൊപ്പിലും ഒക്കെ നിന്നു നിരവധി റൊമാന്‍റിക് പോസ് പകര്‍ത്തി.

നന്ദൂട്ടന്‍ പിന്നില്‍ നിന്നു അമ്മുവിനെ മാറോടു ചേര്‍ത്ത് പിടിക്കുന്ന പല പോസുകളില്‍ അവന്റെ കൈകള്‍ അവളുടെ മാറിടങ്ങളില്‍ അമരുമ്പോളും അവളുടെ വയറില്‍ ചേര്‍ത്ത് മുറുകെ പിടിക്കുമ്പോ അവളുടെ ദേഹം തന്റെ ദേഹത്തോടു ചേര്‍ന്നിരിക്കുമ്പോളും നന്ദൂട്ടന്‍ കിളി പാറിയ പോലെ ആയി.കുറെ ഫോട്ടോസ് കഴിഞ്ഞു തളര്‍ന്ന ഇരുവരെയും വീടിലെക് കൊണ്ടുപോയി.അവിടെ നന്ദൂട്ടന്റെ റൂമിലെക് മീരയെ കൈപിടിച്ചു ഭാഗീരഥിയമ്മ കയറ്റി.അവളോടു റസ്റ്റ് എടുക്കാന്‍ പറഞ്ഞു.


അതൊക്കെ കഴിഞ്ഞു വൈകുന്നേരം ഇരുവരും റെഡി ആയി റിസപ്ഷന് വന്നു.നിരവധി പേര്‍ പങ്കെടുത്തു.മീരയുടെ വീട്ടില്‍ നിന്നും എല്ലാരും വന്നു.ആ നാട്ടില്‍ കാണാത്ത അത്രയും തരം വിഭവങ്ങളുമായി വളരെ മനോഹരമായ രീതിയില്‍ വന്ന എല്ലാരെയും തൃപ്തിപ്പെടുത്തികൊണ്ട് നന്ദൂട്ടന്റെയും മീരയുടെയും വിവാഹവും വിവാഹസല്‍ക്കാരവും മംഗളകരമായ രീതിയില്‍ തന്നെ നടന്നു


(തുടരും )


Rate this content
Log in

Similar malayalam story from Romance