വിന്റർ ഇൻ കസോൾ
വിന്റർ ഇൻ കസോൾ
ഞാൻ ലയിക്കിന്റെ വാക്ക് വെയിലൂടെ നടന്നു. കൈയിൽ ഒരു സിഗ്ഗരറ്റ് ഉണ്ട്, കൂട്ടിന് മരംകോച്ചുന്ന തണുപ്പും. ന്യൂ ഇയർ ആയതുകൊണ്ട് തിരക്ക് വളരെ കുറവാണ് ഇവിടെ. ഞാൻ ബാഗിനുള്ളിൽ നിന്നും എന്റെ ഡയറി എടുത്തു. ഇനി ആകെ ഒരു പേജ് കൂടിയേ എഴുതാനുള്ളു, ഈ വർഷത്തിലെ അവസാനത്തെ ഓർമ്മ കുറുപ്പ്.
ഈ വർഷം ഞാൻ ഒരുപ്പാട് എഴുതി. ഒറ്റത്തടിയായി ബാംഗ്ലൂരിൽ ജീവിക്കുന്ന, ഒരു സ്കൂൾ മാഷായ എനിക്ക് എഴുതാൻ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ. അങ്ങനെ ആ തണുത്ത കാറ്റ് വീശുമ്പോൾ നല്ലതും ചീത്തയുമായ ഓർമ്മകൾ എന്നിലേക്ക് ഒരു ചുഴലി കാറ്റു പോലെ വീശാൻ തുടങ്ങി.
അപ്പോഴാണ് ഒരു 5 വർഷം മുൻപത്തെ ഒരു ന്യൂ ഇയർ രാത്രി എനിക്ക് ഓർമ്മ വന്നത്. ഒരു സമയം വരെ ഞാൻ ഒരുപ്പാട് യാത്ര ചെയ്യുമായിരുന്നു. പോകാത്ത നാടുകളില്ല, കാണാത്ത ജീവിതങ്ങൾ ഇല്ല.
ഞാൻ ഒരു 5 വർഷം മുൻപ്പ് ന്യൂ ഇയർ ആഘോഷിക്കുവാൻ കസോളിൽ പോയിരുന്നു. കാസോളിലെ ടോഷ് വില്ലേജ് എന്റെ ജീവിതത്തെ ഒരുപ്പാട് സ്വാധീനിച്ച ഒരു ഇടമാണ്. ഡിസംബർ മാസത്തിൽ ഒരുപ്പാട് ആളുകൾ അവിടേക്കു വരാറുണ്ട്. ഒരു ഹിപ്പി ജീവിതം ഇഷ്ടപെടുന്ന ആർക്കും അവിടേക്ക് പോകാം.
ഞാൻ അവിടെ എത്തുന്നത് ഒരു വൈകുന്നേരത്തോടെ ആണ്. ആ വില്ലേജിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. കൂടുതലും കപ്പിൾസ് ആയിരുന്നു. എന്നെ പോലെ തനിച്ച് വന്നവർ വളരെ ചുരുക്കം. നോർത്ത് ഇന്ത്യയിൽ ഞാൻ വിസിറ്റ് ചെയുന്ന ഏഴാമത്തെ സിറ്റി ആണ് കാസോൾ.
വൈകിട്ട് ഒരു 6 മണി കഴിഞ്ഞതോടുകൂടി, ന്യൂ ഇയർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ടോഷ് വില്ലേജ് മഞ്ഞിൽ മുങ്ങി താഴുകയായിരുന്നു. അങ്ങിങ്ങായി പലരും ഗാനങ്ങൾ ആലപിക്കുകയും, നൃത്തം ചെയുകയും ചെയ്തു. എന്നാൽ ഇതിലൊന്നും യാതൊരു താല്പര്യവും കാണിക്കാതെ തണുപ്പിൽ തീ കായ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്ത ഞാൻ പോയി ഇരുന്നു. ആ ചെറുപ്പക്കാരിൽ ബഹുപൂരിപക്ഷവും ഹിന്ദിക്കാർ തന്നെ ആയിരുന്നു. എന്നാൽ അതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഒരു ബ്രിട്ടീഷ് സുന്ദരി, പേര് ലീന.
ഞങ്ങൾ എല്ലാവരും പരസ്പരം പല ആശയങ്ങളും പങ്കു വച്ചു. ചിലർ മനുഷ്യ ബന്ധങ്ങളെ കുറിച് വാതോരാതെ സംസാരിച്ചു. ചിലർ രാഷ്ട്രീയത്തെ പറ്റിയും. മറ്റു ചിലർ കഞ്ചാവിന്റെ ഗുണങ്ങളെ പറ്റിയും. കഞ്ചാവിന് ഗുണമുണ്ടോ, ആവോ കാണുമായിരിക്കും. അങ്ങനെ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ എന്റെ എതിർവശത്ത ഇരുന്ന ലീനയെ ഞാൻ ശ്രദ്ധിച്ചു. ബ്രിട്ടീഷ് വംശജയാണെങ്കിലും, ഒരു ഇന്ത്യൻ യുവതിയെ പോലെയാണ് വസ്ത്രദ്ധാരണമൊക്കെ.
സമയം കുറേ കടന്ന് പോയി. എപ്പോഴാണ് ഞാൻ അവളോട് മിണ്ടി തുടങ്ങിയതെന്ന് ഓർമ്മയില്ല. ഞങ്ങൾ വില്ലേജിന് പുറത്തേക്ക് നടന്നു. ആളും ബഹളവുമൊക്കെ ഒഴിഞ്ഞ ഒരു പാതയിലൂടെ ഞങ്ങൾ നടന്നു. അതി ശക്തിയായ കാറ്റ് വീശുനുണ്ടായിരുന്നു. ലീനയുടെ കൈയിൽ ഒരു പുസ്തകവും ഞാൻ കണ്ടു. സ്ത്രീ സ്
വതന്ത്രത്തെ പറ്റിയാണ് പുസ്തകം. നടക്കുമ്പോൾ അവൾ ഒരുപ്പാട് കാര്യങ്ങൾ എന്നോട് സംസാരിച്ചു. കൂടുതലും പുസ്തകങ്ങളെ പറ്റിയും, ഇന്ത്യൻ സംഗീതത്തെ പറ്റിയുമൊക്കെ ആണ്. ഒപ്പം സ്വാതന്ത്രത്തെ പറ്റിയും.
എന്നാൽ ഇടക്കിടക്കായി, അവൾ അനുഭവിക്കുന്ന ഏകാന്തതയെ പറ്റിയും എന്നോട് പറയുകയുണ്ടായി. ഞാൻ ഓർത്തു, ആരോടാണ് ഈ കുട്ടി ഏകാന്തതയെ പറ്റി പറയുന്നത്. എനിക്ക് ഉള്ളിൽ ചിരി വന്നു. കാലങ്ങൾക്ക് ശേഷമാണ് ഞാൻ ഒരു ആളോട് ഇത്രേം സംസാരിക്കുന്നത് തന്നെ. വെറുതെ ഒരാളെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇന്റലിജിൻറ് ആയ ഒരു സ്ത്രീയോടാണ് ഞാൻ സംസാരിക്കുന്നത്. എനിക്ക് അവരോട് ബഹുമാനം തോന്നി.
ന്യൂ ഇയർ ആകാൻ ഇനി അധികം സമയം ഇല്ല എന്ന് ഞങ്ങൾ മനസിലാക്കി. ടോഷിലെ സഞ്ചാരികൾ കൗണ്ട് ഡൗൺ ചെയുന്നത് ഞങ്ങൾ കാതോർത്തു നിന്നു. ഒടുവിൽ അവർ കൂട്ടത്തോടെ നില വിളിച്ചു,
"ഹാപ്പി ന്യൂ ഇയർ".
ചിലപ്പോൾ ഭൂമിയിൽ തന്നെ അന്നേ ദിവസം ന്യൂ ഇയറിന് ഒരു വികാരവും ഇല്ലാതെ, മൗനത്തോടെ നിന്നത് ചിലപ്പോൾ ഞങ്ങൾ രണ്ടാളും മാത്രമായിരിക്കും. ഞാൻ ലീനയോട് ചോദിച്ചു,
"നമ്മുക്ക് തിരിച്ചു പോയാലോ "
അവൾ മറുപടി ഒന്നും പറഞ്ഞില്ല, പകരം എന്റെ കൈയിൽ പിടിച്ചു ഒപ്പം തിരികെ വില്ലേജിലേക് നടന്നു. ഞങ്ങൾ അവിടെ എത്തുമ്പോൾ, ടോഷ് ശാന്തമായി കഴിഞ്ഞിരുന്നു. എല്ലാരും ഉറക്കമായി, ന്യൂ ഇയറിന്റെ ആവേശം എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്ലായത് കൊടും തണുപ്പത് ഒരു പുതപ്പ് പോലും ഇല്ലാതെ ഐസിൽ കിടന്ന് ഉറങ്ങുന്ന ഗോവൻ വംശജനെ കണ്ടപ്പോഴാണ്.
ഞാൻ ലീനയോടൊപ്പം അവളുടെ റൂം വരെ നടന്നു. ടോഷിൽ ഹട്ട് ഹൗസ്സ് ആണ് കുടുതലും. എന്റെ ഹട്ടിലേക്ക് ഇനിയും കുറച്ച് കൂടെ നടക്കണം. റൂമിന് മുന്നിലെ റാന്തൽ വെട്ടത്തിൽ അവളുടെ മുഖം കണ്ടപ്പോൾ, അവൾക് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഒടുവിൽ യാത്ര പറഞ്ഞു പിരിയാൻ നേരം അവൾ എന്നെ പുറകിൽനിന്ന് വിളിച്ചു. എന്നിട്ട് ചോദിച്ചു,
"Will You Be The Moonshine to My Flower"
എനിക്ക് അത് അത്ര ഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും, പിന്നീട് ഞാൻ മനസിലാക്കി. അവൾക്ക് സ്വാതന്ത്ര്യം വേണം. യെസ്, ഷീ നീഡ്‌സ് ഫ്രീഡം.
ഡയറി എഴുതി തീർന്നപ്പോൾ സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു. ഞാൻ ലയ്കിൽനിന്നും റൂമിലേക്കു നടന്നു. ഫ്ലാറ്റിലേക്കുള്ള ഗേറ്റ് കടന്നപ്പോൾ, സെക്യൂരിറ്റി എന്റെ അരികിലേക്ക് ഓടി വന്നു. അയാൾ എന്റെ നേരെ ഒരു കവർ നീട്ടി. കസോളിൽ നിന്നും പോന്നതിന് ശേഷം ഞാൻ ലീനയെ കണ്ടിട്ടില്ല. പക്ഷെ, എല്ലാ ന്യൂ ഇയറിനും എനിക്ക് ഒരു ഗ്രീറ്റിംഗ് കാർഡ് കിട്ടും. അതിൽ,ഇങ്ങനെ എഴുതിയിരുന്നു...
"Happy New Year My MoonShine"
വിത്ത് ലവ്
ലീന