Ajay Venugopal

Fantasy Others

3.9  

Ajay Venugopal

Fantasy Others

പരീക്ഷണത്തിന്റെ 365 വർഷങ്ങൾ

പരീക്ഷണത്തിന്റെ 365 വർഷങ്ങൾ

3 mins
351



"അപ്പോൾ ഞാൻ പറഞ്ഞ് വന്നത്,..

ഒരാൾ മരിച്ചു സ്വർഗത്തിൽ എത്തിയാൽ, അയാൾക്ക് മൂന്ന് ലോകങ്ങളിൽ പ്രവേശിക്കാം"


"അത് ഏതാണ് മൂന്നു ലോകങ്ങൾ രാജാവേ "


"365 വർഷം ആയില്ലേ ഇവിടെ വന്നിട്ട്... ഇതൊന്നും ആരും പറഞ്ഞ് തന്നിട്ടില്ലേ "


"ഇല്ല, രാജാവേ ....ഞാൻ അറിയാനും ശ്രമിച്ചിട്ടില്ല "


ഇന്ദ്ര ലോകത്തെ മദ്യത്തിന് മുന്തിരിക്കളിന്റെ ചൊവയാണ്. ഞാൻ ഈ കള്ള് കുടിക്കാൻ തുടങ്ങിയിട്ട്, ഇന്നേക്ക് 365 വർഷവും, 4380 ദിവസവും ആകുന്നു. എന്റെ മുന്നിൽ ചിത്രാംഗദൻ മഹാരാജാവ് ഇരിക്കുന്നുണ്ട്. ഇദ്ദേഹം ഗന്ധർവ്വന്മാരുടെ രാജാവാണെന്ന് ആരോ പറഞ്ഞു കേട്ടു. ഇന്ദ്രലോകത്ത നിന്നും ഒരു ആത്മാവ് യാത്ര ആകുന്നതിനു മുൻപ് ചിത്രാംഗദ രാജാവിന് ഒപ്പം ഇരുന്ന് മദ്യം സേവിക്കണം എന്നതാണ് നിയമം.


ചിത്രാംഗദൻ തുടർന്നു, "ഒരു മനുഷ്യൻ മരിച്ചു സ്വർഗ്ഗ ലോകത്തിൽ എത്തിയാൽ, ആദ്യം നേരിൽ കാണുന്നത് ചിത്രഗുപ്തനെയാണ്. അദേഹമാണ് തീരുമാനിക്കുന്നത്, ആ ആത്മാവിനെ ഏത് ലോകത്തേക് അയക്കണമെന്ന്"


"അതെങ്ങനാ രാജാവേ,.. ചുമ്മ അങ്ങനെ അയക്കുന്നെ, ഇതിനൊക്കെ ഒരു വ്യവസ്ഥ വേണ്ടേ.. മാത്രമല്ല, ഏതൊക്കെയാണ് ഈ മൂന്നു ലോകങ്ങൾ. എനിക്ക് അറിയാൻ ആഗ്രഹമുണ്ട് ".


"മൂന്നു ലോകങ്ങൾ എന്നാൽ..ഇന്ദ്രലോകം, ചന്ദ്രലോകം, വിഷ്ണുലോകം... നീ ഇപ്പോൾ ഉള്ളത് ഇന്ദ്രലോകത്തിലാണ്. ഇന്ദ്രലോകം പൊതുവെ പാപികൾക് ഉള്ളതാണ്."


"അപ്പോൾ, ഞാൻ ഒരു പാപിയാണെന്ന് ആണോ അങ്ങ് പറയുന്നത്. ആട്ടെ ഇനി ഞാൻ ഒരു പാപി ആണെങ്കിൽ തന്നെ, എനിക്ക് ഇത് വരെയും ഇവിടെ ഒരു ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ."


മഹാരാജാവ്, മദ്യത്തിന്റെ ലഹരിയിൽ തൊട്ട് അപ്പുറത്ത് അര കിലുക്കി നൃത്തം ചെയുന്ന രംഭയെ നോക്കി.. ശേഷം എന്നെയും,


"ഇന്ദ്രലോകത്ത് ജീവിക്കുന്നവർക് ശിക്ഷ കൊടുക്കാറില്ല, പകരം മാനസികവും, ശാരീരികവുമായ സുഖം മാത്രമാണ് കൊടുക്കാറുള്ളൂ "


ഞാൻ മനസ്സിൽ ഓർത്തു,ശരിയാണ്,....ഇവിടെ സുഖം മാത്രമേ ഉള്ളൂ.....നൃത്തം, സംഗീതം, കാമം, പ്രണയം, മദ്യപാനം അങ്ങനെ അങ്ങനെ എന്തെല്ലാം. അത് എന്തുകൊണ്ടാണ് അങ്ങനെ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി.


"രാജാവേ.. ചന്ദ്രലോകത്തും, വിഷ്ണുലോകത്തും എങ്ങനെ എത്താൻ സാധിക്കും "


"ചന്ദ്രലോകം,... പൂർണമായും പാപികൾക് വേണ്ടി ഉള്ളതല്ല, ചന്ദ്രലോകത്തിൽ എത്തുന്നവർ പൊതുവെ അറിയാതെ ജീവിതത്തിൽ തെറ്റ് ചെയ്തവർ ആയിരിക്കും. അവർക്ക് ഒരു സമയം കഴിഞ്ഞാൽ വിഷ്ണുലോകത്തിലേക്ക് യാത്ര തിരിക്കാം. എന്നാൽ, അതും വളരെ വിരളമായി മാത്രമേ സംഭവിക്കാറുള്ളു. ഇനി വിഷ്ണു ലോകത്തെ പറ്റി പറയുകയാണെങ്കിൽ, ഭാഗവാനിൽ പൂർണ ഭക്തിയുള്ള, ഭൂമിയിൽ നന്മകൾ മാത്രം ചെയ്തിട്ടുള്ള ആളുകൾക്കെ വിഷ്ണുലോകത്തിൽ പ്രവേശനം ലഭിക്കുകയുള്ളു. അവിടെ എത്തി കഴിഞ്ഞാലോ, പിന്നീട് മനുഷ്യനായി ഭൂമിയിൽ ജനിക്കുകയും ഇല്ല "


ഇതൊക്കെ കേട്ട് അമ്പരന്ന് ഇരുന്ന ഞാൻ, രാജാവിനോട് ചോദിച്ചു, "അപ്പോൾ ഞാൻ ഭൂമിയിൽ മനുഷ്യൻ ആയി ജനിക്കും എന്നാണോ അങ്ങ് പറയുന്നത്??"


രാജാവ് എഴുനേറ്റ് ഇന്ദ്രലോകത്തിന്റെ മുറ്റത്തേക്ക് നടന്നു. കാവൽ മാലാഖമാർ അപ്പോൾ ഉറക്കം ആയിരുന്നു.


അദ്ദേഹം തുടർന്നു, "സംശയം വേണ്ട, നീ വീണ്ടും മനുഷ്യനായി ജനിക്കാൻ വിധികപ്പെട്ടതാണ്. കുറച്ച് സമയംകൂടി മാത്രമേ നിനക്ക് ഇവിടെ നിൽക്കാൻ സാധിക്കൂ "


ഞാൻ ഇതൊക്കെ കേട്ട് വല്ലാതെ വിഷമിച്ചു നിന്നു. ഈ ലോകം വിട്ടു പോകാൻ എനിക്ക് മനസ്സ് വരുന്നേ ഉണ്ടായില്ല. ഇന്ദ്രലോകത്തിന്റെ തെക്കേ കവാടത്തിലൂടെ പുതിയ ആത്മാക്കൾ വന്ന് കൊണ്ടേ ഇരുന്നു. അവർ ഓരോരുത്തരെയും പാട്ടു പാടിയും, പൂക്കൾ വർഷിച്ചും വരവേറ്റു.


"ചിത്രാംഗദൻ"


ഞാനും, മഹാരാജാവും ഒന്നിച്ചു തിരിഞ്ഞ് നോക്കി. അത് സാക്ഷാൽ ബ്രഹ്‌മാവ് ആയിരുന്നു. അദ്ദേഹം ഒരു പുഞ്ചിരിയോടെ ഞങ്ങൾ ഇരുവരെയും നോക്കി.


"ഇവൻ, ഈ ആത്മാവ് ഭൂമിയിൽ ചെയ്ത പാപങ്ങളാണ് എന്റെ ഈ താളി ഓലയിൽ".


ഇത് പറയുമ്പോൾ അദ്ദേഹം വളരെ അതികം കുപിതൻ ആയിരുന്നു. താളിയോല ഓരോന്നായി മറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,"ഇവൻ ഭൂമിയിൽ 6 സ്ത്രീ പീഡനങ്ങൾ, 3 മോഷണം, 1 കൊലപാതകം.. ഇതൊക്കെ ചെയ്തവനാണ്. ഇവനെ ഭൂമിയെന്ന നരകത്തിലേക് തള്ളി വിടാൻ സമയം ആയിരിക്കുന്നു "


എന്റെ ഉള്ളിൽ ഭയം കൂടി വന്നു. ഭൂമിയെന്ന് നരകമോ. ഞാൻ മനസ്സിൽ ഓർത്തു. അപ്പോൾ ഇതായിരുന്നോ സ്വർഗ്ഗം. എനിക്ക് തല മരവിക്കും പോലെ തോന്നി.


ബ്രഹ്മാവ് തുടർന്നു, "നീ പൂർവജന്മത്തിൽ ചെയ്ത പാപങ്ങൾ കണക്കിൽ എടുത്തുകൊണ്ട്, ചെയ്ത പാപങ്ങൾ തിരുത്താൻ നിനക്ക് ഞാൻ ഒരു അവസരം നൽകാം"


"അപ്പോൾ എന്നെ മനുഷ്യനായി ജനിപ്പിക്കാൻ പോവുകയാണോ "


"അതെ ", ബ്രഹ്മാവ് പറഞ്ഞു


ചിത്രാംഗദൻ മഹാരാജാവ് എന്നെ നോക്കി ചിരിച്ചു


"നിനക്ക് സന്തോഷം ആയില്ലേ "


ഞാൻ ദുഖത്തോടെ തല കുനിച്ചു നിന്നു. അപ്പോഴാണ് മണികൾ മുഴങ്ങുന്ന ശബ്ദം ഞാൻ കേട്ടത്. എന്റെ പിന്നിലായി രണ്ടു ഗന്ധർവന്മാർ വന്ന് നില്കുന്നത് കണ്ടു . അവർ എന്നെ ചാട്ടക് അടിച്ചു. വേദനകൊണ്ട് ഓടി ഞാൻ വടക്കെ കവാടത്തിന് അരുകിൽ എത്തി. ശേഷം എന്നെ അവർ ചവിട്ടി. പിന്നീട് ഞാൻ വായുവിൽ പറന്ന് അകലാൻ തുടങ്ങി. വായുവിൽ എന്നെ പോലെ തന്നെ വേറെയും കുറെ ആത്മാക്കളെ ഞാൻ ദർശിച്ചു, ശേഷം മഴയായി ഞാൻ ഭൂമിയിൽ പതിച്ചു. മഴയായി ഭൂമിയിൽ പതിച്ച ഞാൻ ഒഴുകി ചെന്നത് ഒരു ധാന്യതിന്റെ കാൽ ചുവട്ടിൽ ആയിരുന്നു. പിന്നീട് എനിക്ക് പുതിയൊരു ജന്മം കിട്ടി, ഒപ്പം ഒരു പേരും "അരി ".


ഒരുപ്പാട് നാൾ വെയിലും, കാറ്റും, മഴയുംകൊണ്ട് ഞാൻ അവിടെ അങ്ങനെ നിന്നു. ഒരു സമയം കഴിഞ്ഞപ്പോൾ, അരിമണിയായ എന്നെ കൊയ്ത് ആർക്കോ ആഹാരമായി ഭക്ഷിക്കാൻ കൊടുത്തു. എന്നെ ഒരു പുരുഷനാണ് ആഹാരമാകിയതെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. ആ പുരുഷനിലൂടെ ഞാൻ ഒരു ബീജംമായി മാറി. ഇപ്പോൾ ഒരു സ്ത്രീയുടെ ഉദരത്തിൽ ഞാൻ ഒരു ഭ്രൂണമാണ്.


പത്തു മാസം കഴിഞ്ഞിരിക്കുന്നു, ഇപ്പോൾ എനിക്ക് ഒരു അമ്മയുണ്ട്. ഞാൻ എന്റെ അമ്മയുടെ അരുകിൽ ഒരു മനുഷ്യ രൂപത്തിൽ കിടക്കുകയാണ്. കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് ഇതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് ഒന്ന് മാത്രമേ അറിയൂ, ഇന്ദ്രലോകത്ത് നിന്ന് എനിക്ക് ലഭിച്ച വിവരം ശരിയാണ് നരകം ഭൂമിയിൽ തന്നെയാണ്. കാരണം, ഞാൻ ഇപ്പോൾ ജനിച്ചിട്ടുള്ളത് ഒരു വേശ്യയുടെ മകനായിട്ടാണ്. എനിക്ക് അച്ഛൻ ഇല്ല. എല്ലാറ്റിനും ഉപരി, ഈ ജന്മത്തിൽ ഞാൻ ഒരു അന്ധനാണ്. മാത്രമല്ല, എനിക്ക് ഇടത് കൈയും, വലത് കാലും ഇല്ല. കാരണം എന്തെന്നും വ്യക്തമല്ല.


നരകം ഭൂമിയിലാണ്. നൂറുകണക്കിന് പാപികളിൽ, ഒരു പാപിയായ ഞാനും ഇതാ ഇവിടെ...


Rate this content
Log in

Similar malayalam story from Fantasy