വാനപ്രസ്ഥം
വാനപ്രസ്ഥം
തർക്കിക്കാൻ വയ്യാത്തത് കൊണ്ട് കേട്ടിരിക്കാമെന്ന് കരുതി. ഒരു ഏഴു വർഷം മുൻപ്പാണ് തമ്മിൽ ഒടുവിലായി കണ്ടത്. അതായിരിക്കും ഒടുക്കം എന്നാണ് കരുതിയത്. പക്ഷെ ചില ബന്ധങ്ങൾ ഉണ്ട്, അറ്റ് പോകില്ല.പകരം, ഒരു മുറിവായി അത് എന്നും അവശേഷിക്കും. ഒടുവിൽ അത് പഴുത്തു പൊട്ടി ഒലിക്കാൻ തുടങ്ങും. ഇതും അങ്ങനെ ഒരു മുറിവ് തന്നെയാണ്.
കാലങ്ങൾക്ക് ശേഷം ഇവിടെ വച്ച് കാണുമ്പോൾ എന്നെ തിരിച്ച് അറിയുമെന്ന് ഞാൻ കരുതിയതേ ഇല്ല. ഭർത്താവും കുട്ടികളുമായി തീർത്ഥടനത്തിനായി വന്നവൾക് കൂടെ പഠിച്ച കൂട്ടുകാരനോട് സഹതാപം തോനീട്ടുണ്ടാവണം. കൂട്ടുകാരൻ എന്ന പ്രയോഗം ആയിരുന്നു അവൾ ഉപയോഗിച്ചത്. പഴയ ചങ്ങാതിയെ ഒരു സ്വാമിയുടെ രൂപത്തിൽ കണ്ടപ്പോൾ അവളിൽ ജിജ്ഞാസ ഉണർന്നു.
ഓർമ്മകളുടെ തുടക്കം, പഴയ കോളേജ് കാലഘട്ടത്തെ പറ്റി ആയിരുന്നു. പിന്നീട് സുഹൃത്തുക്കളെ പറ്റി. ഒടുവിൽ ഈ സുഹൃത്തുമായി പിരിയാൻ ഉണ്ടായ സാഹചര്യത്തെ പറ്റി. എന്റെ മനസ്സും,ശരീരവും വലിയ ഒരു ശാന്തത കൈവരിച്ചിരുന്നു . കൈയ് കാലുകളുടെ ഭലം നഷ്ടപ്പെട്ട് പോയിരിക്കുന്നു. നിർവികാരനായി അവളുടെ കണ്ണുകളിൽ നോക്കി നുണകഥകൾ കേട്ടുകൊണ്ടിരുന്ന എന്നോട് അവൾക്ക് ദേഷ്യം തോന്നി ഇരിക്കാം. ക്ഷുഭിതയായ അവൾ,അവിടെ നിന്നും എഴുന്നേറ്റ് നടന്നു.
അവൾ തിരിഞ്ഞ് നടന്നപ്പോൾ, ഒരിറ്റു കണ്ണീർ അറിയാതെ എന്റെ കാവി വസ്ത്രത്തിൽ വന്ന് പതിഞ്ഞു. വർഷങ്ങൾക് ശേഷമാണ് എന്നിൽ ദുഃഖം എന്നൊരു വികാരം ഇപ്പോഴും ഒളിഞ്ഞിരുപ്പുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. വാനപ്രസ്തത്തിൽ നിന്നും സന്യാസത്തിലേക്കുള്ള യാത്രയിൽ ഈ പഴയ കൂട്ടുകാരിയെ കണ്ടു മുട്ടിയതിൽ എനിക്ക് അതിയായ സന്തോഷം തോന്നി.
എന്നിരുന്നാലും, എന്റെ മനസ്സ് അറിയാതെ മന്ത്രിച്ചു,...
"ഒരുപ്പാട് ദൂരം പോയിട്ടില്ലെങ്കിൽ ഒന്ന് തിരിഞ്ഞ് നോക്കുക..
ഗംഗയുടെ തീരത്ത് എവിടെയോ ഒരു യുവാവ് സ്നേഹത്തിനായി യാചിക്കുന്നുണ്ട്..."

