shivam ...

Romance

4.5  

shivam ...

Romance

മണിവത്തൂരിൻ്റെ സ്‌നേഹരാഗങ്ങൾ

മണിവത്തൂരിൻ്റെ സ്‌നേഹരാഗങ്ങൾ

42 mins
501


മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 1



എത്രയെഴുതിയാലും മതിവരാത്തത് മണ്ണിനെകുറിച്ചും പ്രണയത്തെക്കുറിച്ചുമാണ്.


ഇതൊരു പ്രണയാതുരമായ ഒരു ഗ്രാമകന്യകയുടെ കഥയാണ്.

മണിവത്തൂർ എന്ന ഗ്രാമകന്യകയുടെ,,,

ഒപ്പം അവിടെ ജീവിക്കുന്ന കണ്ണന്റെയും അവന്റെ രാധയുടെയും,,,


<<<<()>>>


മണിവത്തൂ൪ ഗ്രാമം.


മലയാളനാട്ടിൽ വടക്ക് മനോഹാരിതയാൽ മരതകപച്ചപ്പണിഞ്ഞ് മണ്ണില്‍ ഒരു മനോഹരതീരമായി നിലകൊള്ളുന്ന സഹ്യന്റെ താഴ്വരയായൊരു ഒരു കൊച്ചു ഗ്രാമം. മണിവത്തൂർ എന്നാണ് ആ മണ്ണിന്റെ പേര്. മണിവത്തൂരൊരു മണ്ണ് മാത്രമല്ല അതിസുന്ദരിയായൊരു പെണ്ണുകൂടെയാണ്.

കന്യകയായൊരു ഗ്രാമപെണ്ണ്. സഹ്യനിൽ നിന്നും കളകളമൊഴുകുന്ന തിരുതപുഴ ആ പെണ്ണിനൊരു അരഞ്ഞാണമായി ഒഴുകുന്നു.തിരുതപുഴയാണ് അവൾക്ക് ജീവജലം പകരുന്നത്. അവിടെ ചെമ്പൻകുന്നെന്നും പൂവമ്പൻകുന്നെന്നും പേരുള്ള ഉയർന്നു പൊങ്ങിയ രണ്ടു കുന്നുകളുണ്ട്,മണിവത്തൂരെന്ന കന്യകയുടെ തുടുത്തുയർന്നു നിൽക്കുന്ന മാറിടങ്ങളെപ്പോലെ.


 എങ്ങും പച്ചയണിഞ്ഞ വയലുകളും വയലുകൾക്ക് അരികിലൂടെയൊഴുകുന്ന തോടുകളും തോടുകളിൽ നീന്തിത്തുടിക്കുന്ന പരൽമീനുകളും ഒറ്റക്കാലില്‍ ധ്യാനം കൊള്ളുന്ന കൊറ്റികളും വയലോരത്തുള്ള ചെമ്മൺപാതകളും വയലുകൾക്കരികിൽ നിറഗർഭിണികളെ പോലെ ചാഞ്ഞു ആലസ്യത്തിൽ കാറ്റിൽ ഇടം വലമിളകി നിൽക്കുന്ന കേരവൃക്ഷങ്ങളും തലയുയർത്തി നിൽക്കുന്ന പനകളൂം പാറിപറക്കുന്ന ഓലഞ്ഞാലികുരുവികളും വയൽത്തുമ്പികളും പനന്തത്തകളും മതിലുകളിലല്ലാതെ ഇല്ലിമുള്ള് വേലികെട്ടിയ വീടുകളൂം വഴിക്കു ഇരുവശവും ചെമ്പരത്തിയും മുല്ലയും മന്ദാരവും ഗന്ധരാജനും പന്തലിച്ചു നിൽക്കുന്നു. മനം കുളിർപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞ  ഒരു കന്യകയായ ഗ്രാമപ്പെണ്ണാണ് മണിവത്തൂർ.




സന്ധ്യ സമയം


 വീശുന്ന ഇളംകാറ്റിനോടൊപ്പം ചെറുമഴത്തുള്ളികൾ ഹിമകണങ്ങളെപ്പോലെ പൊഴിഞ്ഞുവീഴുന്നു.വരമ്പിലൂടെ വാളും കിലുങ്ങുന്ന അരമണിയുമായി ചുവപ്പുടുത്തു ചന്തുണ്ണിവെളിച്ചപ്പാട് ഇടം കൈയ്യാൽ മുടിയിളക്കി നടന്നു പോകുന്നു , അയാൾക്ക് മുന്നിൽ കുത്തുവിളക് പിടിച്ചൊരു കുട്ടിയും പിന്നിൽ ചെണ്ടയുടെ വലംതല കൊട്ടി താളകൊഴുപ്പേകുന്ന ചെണ്ടക്കാരനും അവർ പോകുന്നത് മണിവത്തൂരിന്റെ കാവലമ്മയായ മണിവത്തൂരമ്മയുടെ കോവിലിലേക്കാണ്.


 മേടയിൽ തറവാട്


അന്നാട്ടിൽ ഒരുപാട് ഭൂസ്വത്തുള്ള കുടുംബ൦ നൂറിലധികം വർഷം പഴക്കമുള്ള തലയെടുപ്പുള്ള ഇരുനില മാളികയാണ് തറവാട്. പുറത്തെ തുളസിത്തറയിൽ ദീപം തെളിയിച്ചു പ്രദക്ഷിണം ചെയ്തു വീട്ടിലേക്ക് നടന്നു പടിക്കെട്ടുകയറുന്ന പതിനഞ്ച് വയസ്സുള്ള പെൺകുട്ടി ഗായത്രി.

അവൾ പൂമുഖത്ത് ഇരുന്നു കൈകൾ കൂപ്പി ഈണത്തിൽ ദേവിസ്തുതികൾ ആലപിക്കാൻ തുടങ്ങി.


അന്നേരം ഉള്ളിൽ നിന്നും അറുപത് എത്തിയ ഒരു പ്രൗഢയായ 'അമ്മ പൂമുഖത്തേക്ക് വന്നു,ഭാഗീരഥി എന്നാണവരുടെ പേര്. കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ഹെഡ് മിസ്ട്രസ് ആയി വിരമിച്ചു. അവർ തൊഴുതു വീടിന്റെ തിണ്ണയിൽ വന്നിരുന്നു കൈകൾ കൂപ്പി കണ്ണുകളടച്ച്‌ പ്രാർത്ഥിച്ചു. അതിനു ശേഷം ചുവരിൽ ഉറപ്പിച്ച അവരുടെ മരണപ്പെട്ടുപോയ ഭർത്താവിന്റെ ഫോട്ടോയിലേക്ക് അൽപ്പം നേരം നോക്കിയിരുന്നു.


രാമകൃഷ്ണമേനോൻ. അവരുടെ ഭർത്താവ്, ഇന്ത്യ൯ ആർമിയിൽ ക്യാപ്റ്റനായിരുന്നു. സർവീസിലിരിക്കെ അദ്ദേഹം മരണമടഞ്ഞു.

വിവാഹം കഴിഞ്ഞൊരുപാട് വൈകിയാണ് അവർക്ക് മക്കളുണ്ടായത്. മൂത്തത് ആൺകുട്ടിയാണ് അനന്തകൃഷ്ണൻ എന്ന നന്ദൂട്ടൻ , അവൻ ചെന്നൈയിൽ ഐ ഐ ടി യിൽ എൻജിനീയറിങ് പഠിക്കുന്നു. പഠിക്കാൻ അതിസമർത്ഥനാണ് നന്ദൂട്ടൻ. ഇളയവളാണ് ചിന്നു എന്ന് വിളിക്കുന്ന ഗായത്രി, അവൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ നാമജപം അവസാനിപ്പിച്ചു ചിന്നു എഴുന്നേറ്റു. അവൾ ഉമ്മറത്തേക്ക് ചെന്നു ടി വി ഓൺ ചെയ്തു. അന്നേരം പടിപ്പുര അടച്ചു കൊണ്ട് 'അമ്മ ഉള്ളിലേക്ക് വരികയായിരുന്നു.


അവൾ ചാനൽ മാറ്റിയ നേരം അവർ ഉമ്മറത്തെത്തി.


"ചിന്നൂ ,,," അവരുറക്കെ വിളിച്ചു.


പേടിയോടെ അവൾ മുഖം തിരിച്ചു.


"മറ്റന്നാൾ നിനക്ക് പരീക്ഷയില്ലേ , പോയിരുന്ന് പഠിക്ക് "


"അമ്മെ ,,,ഞാൻ പഠിച്ചതാ,,ഇത്തിരി നേരം സീരിയൽ കണ്ടിട്ട് "


അവർ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.


ആ നോട്ടം കണ്ടു പേടിച്ച് അവൾ വേഗം റിമോട്ട് സെറ്റിയിൽ വച്ച് എഴുന്നേറ്റു. ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു ഉള്ളിലേക്ക് കയറി. അവർ സെറ്റിയിൽ ഇരുന്ന് വാർത്ത വെച്ചു കണ്ടു. പട്ടാളച്ചിട്ടയിലാണ് ഭാഗീരഥിയമ്മ മക്കളെ വളർത്തിയത്. ഗായത്രി പിന്നെയും കുസൃതി കാണിക്കും

നന്ദൂട്ടന് അമ്മയെന്നാൽ വളരെയധികം പേടിയാണ്.


 ഏഴരയായപ്പോൾ അവരുടെ മൊബൈലിലേക്ക് ഫോൺ വന്നു. നന്ദൂട്ടനായിരുന്നു അത്. 'അമ്മ അവനോട് വിശേഷമൊക്കെ തിരക്കി കോളേജിൽ നടന്ന കാര്യങ്ങൾ അങ്ങനെയെല്ലാം.


"നീ ഭക്ഷണം കഴിച്ചോ നന്ദൂട്ടാ "


"ഇല്ലമ്മേ ,,കഴിക്കാൻ പോകുന്നെയുള്ളൂ"


"ഹ്മ്മ് ,,എന്നാ നീ ഇങ്ങോട്ട് വരുന്നെ"


"'ബുധൻ വരും ഞായറാഴ്‌ച തിരിക്കും എന്നിട്ട് "


"ഹ്മ്മ് ,,,"


അവരൊന്നു മൂളി.


"മര്യാദയ്ക്ക് പഠിക്കണം ,,കേട്ടല്ലോ "


"ഉവ്വ് ,,,ഞാൻ പഠിക്കുന്നുണ്ട് " വിനയത്തോടെ അവൻ പറഞ്ഞു.


"ഹമ് ,," അവരൊന്നു ഇരുത്തിമൂളി


"അമ്മെ ,,ചിന്നൂട്ടിക്ക് കൊടുക്കോ"


അവർ എഴുന്നേറ്റ് നടന്നു റൂമിലേക്ക് ചെന്നു , പഠിക്കുകയായിരുന്ന ചിന്നുവിന് കൊടുക്കും മുൻപ്


"ഇവൾക്ക് പരീക്ഷയാണ് , അധികം ഫോണിൽ സംസാരിക്കണ്ട കേട്ടല്ലോ "


"ആം ,,," അവൻ അനുസരണയോടെ മൂളി


അവർ ഫോൺ ചിന്നുവിന് കൊടുത്തു.


"കുഞ്ഞേട്ടാ ,," സന്തോഷത്തോടെ ചിന്നു വിളിച്ചു.


"ചിന്നൂട്ടി ,,,,"


'അമ്മ മുറിക്ക് പുറത്തേക്ക് ഇറങ്ങി


'അമ്മ പോയി എന്നുറപ്പ് വരുത്തി അവൾ


"എന്റെ കുഞ്ഞേട്ടാ ,,എന്തൊരു കഷ്ടമാണ്, എന്നെ ഒന്ന് സീരിയൽ കാണാൻ പോലും 'അമ്മ സമ്മതിക്കണില്ല"


"ഉവ്വ് ,,എനിക്കറിയാം ചിന്നൂട്ടി ,,ഞാനിതൊക്കെ അനുഭവിച്ചതല്ലേ ഒരുപാട്"


"എന്നാലൂം കുഞ്ഞേട്ടന് ഭാഗ്യമല്ലേ ,,അമ്മയുടെ അടുത്ത് നിൽക്കണ്ടല്ലോ , ഞാനല്ലേ കഷ്ടപ്പെടുന്നത് ,,എന്ത് ചെയ്താലും കുറ്റം,,വല്ലാത്തൊരു സാധനമാണ് ഈ 'അമ്മ "


"ചിന്നൂട്ടി ഒക്കെ എനിക്ക് അറിയാല്ലോ ,, പത്തു കഴിഞ്ഞാ ഞാൻ വല്ല ഹോസ്റ്റലിലും നിന്നും പഠിച്ചോളാ,,കുഞ്ഞേട്ടാ , ഇതിലും ഭേദം അതാ ,,ഞാനും വരാ ചെന്നൈയ്ക്ക് ,,"


"ഹ്മ്മ് ,,എല്ലാം നമുക്ക് ശരിയാക്കാം ,, ഞാൻ ബുധനാഴ്ച വരുന്നുണ്ട് "


"കുഞ്ഞേട്ടൻ വന്നാലേ എനിക്കീ വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ പറ്റൂ" അവൾ തന്റെ ബുദ്ധിമുട്ടുകൾ നന്ദൂട്ടനെ അറിയിച്ചു.


അവനത് കേട്ട് ചിരിക്കുകയും അവളെ സമാധാനിപ്പിക്കുകയും ചെയ്തു. അപ്പോളേക്കും 'അമ്മ മുറിയിലേക്കു വന്നു ഒച്ചയെടുത്തതിനാൽ അവൾ വേഗം ഫോൺ വെച്ച് ഫോൺ അമ്മയ്ക്ക് കൊടുത്ത് പഠനം തുടർന്നു.


 @@@@@@@


മണിവത്തൂരിലെ പുലരി


 മഞ്ഞുകാലമായതിനാൽ മരംകോച്ചുന്നപോലെയൊരു കുളിരായിരുന്നു അന്നത്തെ പുലരിക്ക്. മണിവത്തൂരമ്പലത്തിലെ കോളാമ്പിയിൽ നിന്നും സുപ്രഭാതം എങ്ങും കേൾക്കാൻ സാധിക്കുമായിരുന്നു. ആ സുപ്രഭാതം കേട്ട് കൊണ്ട് മീര ഉറക്കത്തിൽ നിന്നുമുണർന്നു കട്ടിലിൽ ഇരുന്നു. അനിയത്തിയായ ദിവ്യ മൂടിപുതച്ചു കിടക്കുകയായിരുന്നു. മീര കൈകൾ കൂപ്പി മണിവത്തൂരമ്മയെയും കണ്ണനെയും പ്രാർത്ഥിച്ചുകൊണ്ട് എഴുന്നേറ്റു. ഉമ്മറത്തെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി പുറത്തെ ബക്കറ്റിൽ വെച്ചിരുന്ന വെള്ളം കൊണ്ട് മുഖവും വായും കഴുകി അയയിൽ നിന്നും തോർത്തെടുത്ത് മുഖം തുടച്ചു ഉള്ളിലേക്ക് കയറി വലത്തേ കോണിലുള്ള മുറിക്ക് മുന്നിലെത്തി.


പാതി ചാരിയ വാതിൽ തുറന്നു കട്ടിലിൽ മയങ്ങുകയായിരുന്ന അച്ഛനെ രാഘവനെ നോക്കി. നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി പനിയില്ല എന്നുറപ്പ് വരുത്തി അദ്ദേഹത്തെ ഉണർത്താതെ പുറത്തേക്കിറങ്ങി ഉമ്മറത്തെ കണ്ണാടിയ്ക്ക് മുന്നിൽ വന്നു തന്റെ മുഖത്തെ ചന്തം നോക്കി ഒന്ന് പുഞ്ചിരിച്ചു. സമൃദ്ധമായ മുടി കൈ കൊണ്ടെടുത്ത് നീളം നോക്കി. ശേഷം അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ അവളുടെ 'അമ്മ ജാനകി ഭക്ഷണം കാലാക്കുകയായിരുന്നു.


"എഴുന്നേറ്റോ അമ്മൂ ?" അവർ ചോദിച്ചു


"അമ്മയ്ക്ക് കിടക്കാൻ പാടില്ലായിരുന്നോ , എന്തായാലും ഞാൻ എഴുന്നേൽക്കുന്നതല്ലേ , ഭക്ഷണമൊക്കെ ഞാനുണ്ടാക്കില്ലേ"


"അതിനിപ്പോ എന്താ അമ്മൂ "


"തണുപ്പല്ലേ ,,'അമ്മ അച്ഛനെയും നോക്കി ആകെ ക്ഷീണത്തിലല്ലേ"


"അതൊന്നും സാരമില്ല അമ്മൂ"


"അമ്മെ ,,അച്ഛന് പനിയൊന്നുമില്ല"


"ഉവ്വ് മോളെ ഇന്നലെ ആ മരുന്ന് കൊടുത്തത് നന്നായി,,,,ഇന്ന മോളെ കട്ടൻ ചായ കുടിക്ക് " അവർ മീരയ്ക്കുള്ള ചായ നീട്ടി


അവളതു വാങ്ങി കുടിക്കാൻ തുടങ്ങി


"അയ്യോ ,,പഞ്ചാര തീർന്നോമ്മെ "


"ഇത്തിരിയെ ഉള്ളു അമ്മൂ ,,പറയാൻ മറന്നു പോയി "


"ഹ്മ്മ് ,,വരുമ്പോ വാങ്ങികൊണ്ടു വരാം ,,'അമ്മ കുറച്ചു കഴിഞ്ഞാ ആ കുഞ്ഞൂനെ വിളിച്ചോ,,ഇങ്ങനെയൊരു ഉറക്കപ്രാന്തിയാ ,, പത്താം ക്ലാസിലാ പഠിക്കുന്നത് എന്നൊരു ഓർമ്മയുമില്ല ,,പരീക്ഷയാ മറ്റന്നാൾ .. ,,ചിന്നൂട്ടി ഇപ്പോ വീട്ടിലിരുന്നു പഠിക്കുന്നുണ്ടാകും ,,അപ്പച്ചി തല്ലി എഴുന്നേല്പിക്കും അവളെ"


"പാവം ചിന്നൂട്ടി ,,,നാത്തൂൻ അങ്ങനെയായിപ്പോയി,,മക്കളെ ഇങ്ങനെ പേടിപ്പിച്ചുനിർത്തിയ എങ്ങനെ ശരിയാവാ"


"ഇഷ്ടക്കേട്‌ കൊണ്ടൊന്നും അല്ലല്ലോ അമ്മെ,,പാവം അപ്പച്ചി"


"അത് ശര്യാ,,പാവാ നാത്തൂൻ ,,, ഇത്തിരി കോപം ഉണ്ടെന്നേയുള്ളു,,എന്നാലും പൊന്നുമനസ്സാ"


"ഹ്മ്മ് ,,എന്നാലേ ഞാൻ കുളിച്ചു വരാമ്മെ ,,"


മീര സ്ളാബ് അലമാരയിൽ നിന്നും കാച്ചിയ വെളിച്ചെണ്ണ കുപ്പിയും എടുത്തു അടുക്കളയ്ക്ക് പുറത്തേക്ക് നടന്നു.


ജാനകിയമ്മ ദിവ്യയെ വിളിച്ചുണർത്തി.


എട്ടേകാലോടെ മീരയും ദിവ്യയും കൂടെ കിടപ്പിലായ അച്ഛനോട് യാത്ര പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി.


 ഭാഗീരഥിയമ്മയുടെ ഇളയ കൂടപ്പിറപ്പാണ് രാഘവമേനോൻ. ആയ കാലത്ത് കള്ളുകുടിച്ചു൦ തല്ലു പിടിച്ചും ജോലിക്ക് പോകാതെ കാരണവൻമാർ ഉണ്ടാക്കിയിട്ട പറമ്പെല്ലാം വിറ്റു ജീവിച്ചു.കള്ളു കുടിക്കുന്ന കാലം എന്നും ആ വീട്ടിൽ വഴക്കായിരുന്നു. ഭാഗീരഥിയമ്മയ്ക്ക് വീതം പോലും കൊടുക്കാതെയിരുന്നു. അവരോടും വഴക്കടിച്ചു. അവരുടെ വീതവും വിറ്റു തുലച്ചു , ഒടുവിൽ കള്ള് കുടി മൂത്ത് കരളിനെ ബാധിച്ചു , കരൾ അരിപ്പയായി . പ്രമേഷവും പ്രഷറും കരൾരോഗവും കാരണം ഒടുവിൽ കിടപ്പിലായി.ആയകാലത്ത്എല്ലാവരെയും വെറുപ്പിച്ചു ജീവിച്ചത് കൊണ്ട് ഒരാളും തിരിഞ്ഞുനോക്കാനുണ്ടായില്ല.വീട്ടിൽ പട്ടിണിയും പരിവട്ടവുമായി. മീരയുടെ പഠനം മുടങ്ങി , അങ്ങനെയൊരവസ്ഥയിൽ എല്ലാ പിണക്കങ്ങളും മറന്ന് ഭാഗീരഥിയമ്മ അവിടേക്ക് വന്നു. പിന്നെ ആ കുടുംബത്തെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കി നടത്തിയതും. മീരയെ ബി എഡ് വരെ പഠിപ്പിച്ചു, ഇളയവളായ ദിവ്യയെ ഗായത്രി പഠിക്കുന്ന സ്‌കൂളിൽ തന്നെ അവർ പഠിപ്പിക്കുന്നു.


 മീരയ്ക്ക് ഇരുപത്തിയഞ്ചു വയസ്സുണ്ട്. അവളിപ്പോൾ മണിവത്തൂരിലെ സരസ്വതി വിദ്യാലയം യു പി സ്‌കൂളിൽ ടീച്ചറാണ്. ആറായിരം രൂപ അവൾക്ക് ശമ്പളമുണ്ട്, അത് കൊണ്ട് വേണം ഇപ്പോൾ അവൾക്ക് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കാൻ , എല്ലാം ഒന്നിനും തികയുന്നില്ലെങ്കിൽ പോലും ഉള്ളത് കൊണ്ട് ഓണം പോലെയാണ് അവൾ കാര്യങ്ങൾ നടത്തുന്നത്.


 ഒറ്റ നോട്ടത്തിൽ അവളെയാരും മോഹിച്ചു പോകും അത്രയേറേ അഴകാണ് മീരയെ കാണാൻ.പക്ഷെ അവളുടെ വിവാഹം ഒന്നും തന്നെ ശരിയാകുന്നില്ല , ജാതകപ്രശ്നം തന്നെഭാഗീരഥിയമ്മ കാണുന്ന ബ്രോക്കർമാരുടെ അടുത്തൊക്കെ അവളുടെ വിവാഹം അന്വേഷിക്കുന്നുണ്ട് , പക്ഷെ ജാതകം ചേരുന്ന ബന്ധം വരുമ്പോൾ പല പല കാരണങ്ങളാൽ നടക്കാതെ പോകുന്നു.  മീരയുടെ വിവാഹം നടക്കാത്തതിനാൽ ആ വിഷമം രാഘവമേനോനും ജാനകിയമ്മയ്ക്കുമുണ്ട്. ഇനി അവശേഷിക്കുന്നത് ഏഴു സെന്റ് പറമ്പും പഴയ ഓടുവീടുമാണ്.വേറെയൊന്നും അവരുടെ കൈവശമില്ല. അതിനാൽ തന്നെ അവരുടെ ഏക ആശ്രയം ഭാഗീരഥിയമ്മ തന്നെയായിരുന്നു.


@@@@@@


പകൽ


 ഗായത്രിയെ സ്‌കൂളിലേക്ക് പറഞ്ഞയച്ചതിന് ശേഷം ഭാഗീരഥിയമ്മ വീടും പടിപ്പുരയും പൂട്ടി മേടയിൽ നിന്നും തറവാട്ടിലേക്ക് അതായത് രാഘവമേനോന്റെ വീട്ടിലേക്ക് നടന്നു. അവിടെ നിന്നും അരമണിക്കൂർ നടക്കാനുള്ള ദൂരമേയുള്ളു. പോകും വഴിയാണ്


അവർക്ക് സമീപമായി ഒരു ഓട്ടോ വന്നു നിന്നത്.


"ടീച്ചറമ്മ എവിടെ പോകാ?"


നന്ദൂട്ടന്റെ നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ഓട്ടോക്കാരൻ ചിപ്പൻ ആയിരുന്നു അത്.


"ചിപ്പാ,,ഞാൻ ഓപ്പയെ ഒന്ന് കാണാൻ "


"ഇങ്ങോട്ട് ടീച്ചറമ്മേ ,,ഞാൻ കൊണ്ടാക്കാം , എന്തിനാ അവിടെ വരെ നടക്കുന്നത് "


"സാരമില്ല ചിപ്പാ ,,നടക്കുന്നത് നല്ലതല്ലേ ,,"


"ടീച്ചറമ്മ,,ഇങ്ങു കേറിയാട്ടെ ഞാനും ആ വഴിക്കാ "


അവന്റെ നിർബന്ധത്തിനു വഴങ്ങി അവർ ഓട്ടോയിൽ കയറി.


അവർ പട്ടണത്തിലേക്ക് പോകുമ്പോൾ എല്ലാം ചിപ്പന്റെ ഓട്ടോയാണ് വിളിക്കുന്നത് , അവൻ അന്നാട്ടിലെ അറിയപ്പെടുന്ന ഒരു പരോപകാരി കൂടെയാണ്. ചിപ്പനവരെ തറവാട്ടിലെത്തിച്ചു.


 അവർ വീടിനുള്ളിലേക്ക് കയറി.


"രാവോപ്പെ ...." എന്നുറക്കെ വിളിച്ചു.


"നാത്തൂനേ " എന്ന് വിളിച്ചു കൊണ്ട് ജാനകിയമ്മ പുറത്തേക്ക് വന്നു അവരെയും കൂട്ടി രാഘവമേനോൻ കിടക്കുന്ന മുറിയിലേക്ക് കൊണ്ട് കൊണ്ട്പോയി.


അവരെ കണ്ടതോടെ "ഓപ്പേ ,,,," എന്ന് രാഘവമേനോൻ വിളിച്ചു


അവർ ആങ്ങളക്ക് അരികിലിരുന്നു.


ക്ഷീണിതനായിരിക്കുന്ന അദ്ദേഹത്തിൻറെ നെറ്റിയിൽ കൈ വെച്ചു.


"ഒരൽപം ചൂടുണ്ട് ,,കുറച്ചേയുള്ളൂ ,,, അമ്മുനെ വിളിച്ചപ്പോളാ രാത്രി രാവൊപ്പയ്ക്ക് പനിച്ച വിവരം പറഞ്ഞത് , അതാ ഇങ്ങോട്ട് വന്നത് "


രാഘവമേനോൻ അവരുടെ കൈ പിടിച്ചു മുഖത്തു അമർത്തി മുത്തി.


"എന്റെ ഓപ്പ വന്നല്ലോ ,,," രാഘവമേനോൻ അവരുടെ കൈകളിൽ അമർത്തി മുത്തി


അവരെ കണ്ടാൽ തന്നെ രാഘവമേനോന് സന്തോഷവും സമാധാനവുമാണ്.


"എടി ,,ജാനിയെ എന്റെ ഓപ്പയ്ക്ക് ചായ കൊടുക്കെടി ,," രാഘവമേനോൻ ഭാര്യയെ നോക്കി പറഞ്ഞു.


"അതെ ,,ഞാനിവിടെ അതിഥിയൊന്നുമല്ലല്ലോ ,,ഞാൻ പതുക്കെ കുടിച്ചോളാ,,,രാവോപ്പ ദണ്ണപെടണ്ട "


അവർ രാഘവമേനോന്റെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു.


"ഒട്ടും വയ്യ ,,, വയ്യാണ്ടായി ,,,,,,,,എല്ലാരേയും ഇട്ടു കഷ്ടപെടുത്താ ഞാൻ ,,ദൈവ൦ വിളിക്കുന്നുമില്ല"


"'എന്റെ വായീന്നു വല്ലതും കേൾക്കുംട്ടോ ,,,,എന്തിനാ ഇങ്ങനെ പറയുന്നത്"


"ഇതാ നാത്തൂനേ ,,രാത്രി മുഴുവനും ഇങ്ങനെയിരുന്ന് എണ്ണിപ്പെറുക്കലാ പണി , ഞാനെന്ത് ചെയ്യും "


ജാനകിയമ്മ വിഷമം പറഞ്ഞു.


"രാവോപ്പ വിഷമിക്കണ എന്തിനാ ?"


"ഇല്ല ,,,വിഷമൊല്ല,,,ഓപ്പ എന്റെ കൂടെയുണ്ടല്ലോ " അദ്ദേഹം വീണ്ടും അവരുടെ കൈയിൽ മുത്തി.


"നാത്തൂനേ ഉപ്പുമാവ്ണ്ട് എടുക്കട്ടെ ..."


"വേണ്ട ഞാൻ ഇപ്പൊ കഴിച്ചാ വന്നത്, വീട്ടില് പുട്ടുണ്ടാക്കിയിരുന്നു"


"എന്റെ ആകെ ഉള്ള ഓപ്പ ആടി ജാനി , എന്റെ മുത്താ ,"രാഘവമേനോൻ ഭാര്യയോട് പറഞ്ഞു.


"അതെ,,കള്ളു കുടിച്ചു നടന്നപ്പോ ഈ ഓപ്പയെ കണ്ടൂടായിരുന്നല്ലോ" ജാനകി അല്പം നീരസത്തോടെ പറഞ്ഞു


അത് കേട്ടപ്പോൾ രാഘവമേനോന്റെ മുഖം വാടി.


"എല്ലാം തെറ്റായി പോയി ഓപ്പെ നല്ല ആരോഗ്യവും ഒക്കെ ഉണ്ടായിരുന്നതല്ലേ ഈ നരകം പിടിച്ച മദ്യം കുടിച്ചു ഇനീപ്പോ ഈ അവസ്ഥയിൽ ആയി , ഉള്ളതൊക്കെ വിറ്റു കളഞ്ഞു എന്റെ ജാനിയും എന്റെ മക്കളും അനുഭവിക്കേണ്ടതൊക്കെ ഞാൻ ഇല്ലാതാക്കി ,,,ഇപ്പോ കണ്ടില്ലേ കിടപ്പായി എപ്പോളാ ആയുസ് തീരുക എന്ന് അറിയില്ല ,,,", അയാൾ കരഞ്ഞു തുടങ്ങി


"എന്നെ കെട്ടിയതു മുതല് ഒരുപാട് ഞാൻ വേദനിപ്പിച്ചിട്ടുണ്ട് എന്റെ ജാനിയെ ഈ കള്ളുകുടി കാരണം മക്കളെയും നന്നായി നോക്കാൻ എനിക്ക് സാധിച്ചില്ല ,,, തെറ്റ് പറ്റി പോയി ഓപ്പെ ,,,,, അഹങ്കാരമായിരുന്നു അന്ന് ,,,,,,,,ഇന്നിപ്പോ ഒന്നുമില്ല ,, ന്റെ മക്കടെ കാര്യം ഓർത്തിട്ട ,,,,,"


രാഘവമേനോൻ കണ്ണീർ വാർത്തു


"എന്റെ അമ്മു പോയി തൊണ്ട നയിച്ച് കിട്ടുന്നത് ഒക്കെ എനിക്ക് വേണ്ടിയാ ചിലവഴിക്കുന്നേ , ഒരു ഉടുപ്പ് പോലും അതിനു കിട്ടുന്ന കാശ് കൊണ്ട് വാങ്ങിക്കുന്നില്ല , കുഞ്ഞു പഠിക്കല്ലേ പത്തില് ,,ഇനി അതിന്റെ പഠിത്തം ,,,എന്റെ അമ്മുൻ്റെ കല്യാണം ഒന്നും എന്നെകൊണ്ട് നിവൃത്തി ഇല്ലാണ്ടായാലോ ഓപ്പെ"


രാഘവമേനോൻ പൊട്ടികരയാ൯ തുടങ്ങി.


"ദേ ............ഇതാണ് ഞാനിങ്ങോട്ടു വരാത്തത് ,,എന്നെ കണ്ട അപ്പൊ കരച്ചില് തുടങ്ങും ,,,എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ,,,ഞാനില്ലേ ഇവിടെ ഉയിരോടെ ,,,,,,,,,,,ഞാനെല്ലാം ചെയ്യുന്നില്ലേ ,,,,, അമ്മുന് കല്യാണം ജാതകത്തിലെ പ്രശ്‌നമല്ലെ ,,,ഞാൻ ആ ദല്ലാള് കുഞ്ഞിരാമനോട് പറഞ്ഞിട്ടുണ്ട് ,,,ഒന്ന് നന്നായി അന്വേഷിക്കാനായി, ഓപ്പ പേടിക്കണ്ട , അവൾക്ക് നല്ല ആലോചന വന്ന ഞാൻ എല്ലാം നോക്കിക്കോളാ൦ ..."


അവരതു പറഞ്ഞത് കേട്ട് എല്ലാവര്ക്കും സമാധാനമായി.


"നാത്തൂനെ ഇങ്ങേരുടെ കരച്ചില് നോക്കി ഇങ്ങോട്ട് വരാതെ ഇരിക്കല്ലേ ,,,പറ്റുമെങ്കി ഒന്ന് വായോ എന്നും,എനിക്കും അതൊരു ആശ്വാസമാണ് ,,,,,,"


"എന്റെ ഓപ്പയാടി ,,,,ജാനി ,"രാഘവമേനോൻ ചിരിച്ചു കൊണ്ടു പറഞ്ഞു.


"ഇല്ല അതെനിക് അറിഞ്ഞൂടായിരുന്നു , നിങ്ങള് പറഞ്ഞപ്പോ ആണ് അറിഞ്ഞത്. " ജാനകി പറഞ്ഞു


 


ഭാഗീരഥിയമ്മ പേഴ്സിൽ നിന്നും കുറച്ചു കാശ് എടുത്തു , ഇന്ന നാത്തൂനെ , ഇത് അയ്യായിരം ഉണ്ട് ഓപ്പയ്ക്ക് മരുന്നൊക്കെ വാങ്ങാനുള്ളതല്ലേ ,,,പോരാത്തതു പറഞ്ഞ മതി."


പക്ഷെ അവർക്ക് വാങ്ങിക്കാൻ മടി ഉണ്ടായിരുന്നു ,


 "നാത്തൂനേ ,,ഒരുപാടായി ഇങ്ങനെ നാത്തൂനേ ബുദ്ധിമുട്ടിക്കുന്നത് , എന്നിത് തിരിച്ചു വീട്ടും എന്നോര്‍ത്താ ഭയം"


"നിങ്ങളെന്നെ അങ്ങനെയാണോ കാണുന്നത് , എല്ലാം നിങ്ങക് തിരിച്ചു വീട്ടാൻ സാധിക്കുമോ , "അവർ ഉച്ചത്തിൽ ദേഷ്യപ്പെട്ടു


രാഘവമേനോൻ പെട്ടെന്ന് അവരുടെ കൈയിൽ മുറുകെ പിടിച്ചു ,,,,ക്ഷീണം നിറഞ്ഞ മുഖത്തോടെ ചിരിച്ചു,,,കയ്യിൽ ഒരു മുത്തം വെച്ചു


"ദേഷ്യപ്പെടല്ലേ ഓപ്പെ ,,,അവള് സങ്കടം കൊണ്ട് പറയണതല്ലേ"


അത് കേട്ട് ജാനകി തോളത്ത് കിടന്ന തോർത്തു കൊണ്ട് കണ്ണുനീർ ഒപ്പി അവർ നീട്ടിയ പണം വാങ്ങി


"പിന്നെ നാളെ ഒന്ന് പിള്ളേരോട് അത്രേടം വരെ വരാൻ പറ , എനിക്ക് പട്ടണത്തിൽ പോകാനുണ്ട് , അവരെയും കൊണ്ട് പോകാം അവരും ഇപ്പൊ കുറെ ആയില്ലേ പട്ടണത്തിൽ പോയിട്ട് , ഉടുപ്പൊക്കെ ഞാൻ വാങ്ങി കൊടുത്തോളാ൦"


ഇരുവരും അത് കേട്ട് ഒന്ന് മൂളി.


"ഞാനെന്നാ ഇറങ്ങട്ടെ ,,"


"അയ്യോ പോകാണോ ഓപ്പേ"


"അതെ ,,പണിക്കാരോട് വരാൻ പറഞ്ഞിട്ടുണ്ട് ,,പോയിട്ട് പിന്നെ വരാം"


അവർ ഇറങ്ങാനായി എഴുന്നേറ്റു.


",നാത്തൂനേ,,കുറച്ചു ചേമ്പ്പുഴുക്ക് ഉണ്ടാക്കിയിട്ടുണ്ട് , പൊതിഞ്ഞു തരട്ടെ ,,,"


"ആ ഉണ്ടെ കുറച്ച് എടുത്തോ ,,,വീട്ടിൽ ചെന്ന് കഴിക്കാം"


അതുകേട്ടു ജാനകി അടുക്കളയിലേക്ക് ഓടി അത് പൊതിഞ്ഞു കൊണ്ടുവന്നു അവർക്ക് ഒരു കവറിൽ ആക്കി കൊടുത്തു . ,


ഇതെന്താ ഉള്ളിൽ ചാമ്പക്ക ഉണ്ടല്ലോ ,,,


"ആ ഇന്ന് രാവിലെ കുഞ്ഞു പറച്ചതാ,,ചിന്നുമോൾക്ക് ഇഷ്ടമല്ലെ , അവൾക് കൊടുത്തേക്ക് ,,,"


"ശരി ,,ഞാൻ ഇറങ്ങുവാട്ടോ രാവോപ്പെ ,,,,,,,,,,,,,,,"എന്നുപറഞ്ഞു ആങ്ങളയുടെ കൈകളിൽ ഒരു മുത്തം കൊടുത്തു


അയാൾ അവരുടെ തലയിൽ ഒന്ന് തലോടി.


ഭാഗീരഥിയമ്മ അവിടെ നിന്നും മേടയിലേക്ക് പുറപ്പെട്ടു.

 @@@@@


വൈകുന്നേരത്തോടെ കുഞ്ഞുവും മീരയും തിരികെ വീട്ടിലെത്തി. മീര വന്നപാടെ വേഷം മാറി ഒരു ചുരിദാർ ധരിച്ച് 'അമ്മ നൽകിയ ചായയുമായി അച്ഛന്റെ മുറിയിലേക്ക് ചെന്നു അച്ഛനരികിലായി ഇരുന്നു.


"അച്ഛാ ചായ കുടിച്ചോ ?" രാഘവമേനോന്റെ നെറ്റിയിൽ തലോടി ചോദിച്ചു.


"ആ അച്ഛൻ കുടിച്ചമ്മുട്ടി , മോള് കുടിച്ചോ ,,,,എന്റെ മോള് ക്ഷീണിച്ചല്ലോ"


"ഇന്ന് ഫ്രീ പിരിയഡ് ഒന്നും കിട്ടിയില്ലാ ച്ഛാ"


"ഹ്മ്മ്,,,ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് മോള് വീടിനു വേണ്ടി" മീരയുടെ മുഖത്തേക്കു നോക്കി ഉള്ളിലെ വിഷമം അദ്ദേഹം പങ്കു വെച്ചു.


 അപ്പോളേക്കും കുഞ്ഞുവുമായി ജാനകിയമ്മ കൂടെ അങ്ങോട്ടുവന്നു


 "മോളെ അപ്പച്ചി വന്നിട്ടുണ്ടായിരുന്നുട്ടോ"


"എനിക്കറിയാമായിരുന്നു , രാവിലെ എന്നെ ഫോൺ വിളിച്ചപ്പോ അപ്പച്ചി ഇങ്ങോട്ട് വരുന്ന കാര്യം സൂചിപ്പിച്ചിരുന്നു"


"നാത്തൂൻ കുറച്ചു പണവും തന്നാ പോയത് മോളെ "


"ശോ,,ഇതാ അപ്പച്ചിയോടു ഒന്നും പറയാത്തത്, ഇത്രകാലവും തന്നു , ഇനിയും വാങ്ങിച്ചാൽ അപ്പച്ചിയെ നമ്മൾ ഉപയോഗിക്കുന്ന പോലെയൊരു തോന്നലാ" മീര എല്ലാവരും കേൾക്കെ പറഞ്ഞു.


"അമ്മു ,നമ്മളെന്ത് ചെയ്യാനാ, വേണ്ടാന്നു പറയാൻ പറ്റുമോ , ചെറിയ കാര്യം മതി ദേഷ്യം വരാൻ "


"അതാ എൻെറയും പേടി"


"പിന്നെ മോളെ ,, നാത്തൂ൯പറഞ്ഞു നാളെ അങ്ങോട്ടു നിങ്ങൾ ചെല്ലണമെന്ന് ,നാളെ പട്ടണത്തിൽ പോകുന്നുണ്ട് നിങ്ങക്ക് വേണ്ട ഉടുപ്പൊക്കെ എടുത്തു തരാം എന്ന്"


"അയ്യോ..പോയില്ലെങ്കിൽ അത് മതി " മീര അൽപ്പം പേടിയോടെ പറഞ്ഞു.


"എന്നാലും ഓർക്കുമ്പോ സങ്കടം തോന്നും അപ്പച്ചിക്ക് ഇതുവരെ ഒരു സാരി പോലും എടുത്ത് കൊടുക്കാൻ എനിക്ക് സാധിച്ചിട്ടില്ല ,,,"


"മോളെ കയ്യിൽ ഉള്ളപ്പോ എപ്പോളെങ്കിലും വാങ്ങി കൊടുക്കണം .."


'എന്ന് കയ്യിൽ വരാനാമ്മെ ,,,കിട്ടുന്നത് ഒക്കെ ഞാൻ അമ്മയെ ഏൽപ്പിക്കുന്നില്ലേ , ഒരു രൂപ പോലും ഞാൻ ചിലവഴിക്കുന്നില്ലലോ, എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ആറായിരം രൂപ കൊണ്ടല്ലേ ഇവിടെ കഴിയുന്നത് , പിന്നെ എല്ലാമാസവും ഒരു മുടക്കവും കൂടാതെ അപ്പച്ചി തരുന്നത് കൊണ്ട് കാര്യങ്ങൾ നടന്നു പോകുന്നു ,,"


"ഇനി ഇപ്പൊ നാളെ ചെന്ന ആ കട മൊത്തം വാങ്ങിക്കും അതാ അപ്പച്ചി ,,,എന്നും തരുന്ന ഒരാളെ എങ്ങനെയാ ബുദ്ധിമുട്ടിക്കുന്നത് അതാ വിഷമം ,"


 "മോളെ ഇപ്പോ അതൊന്നും ഓർക്കണ്ട ,,,ഓപ്പ വിളിച്ചതാ ,,നിങ്ങള് ചെല്ല്, ഇല്ലേ അതുമതി പിണക്കമാകാൻ ,,,"രാഘവമേനോൻ മകളോട് പറഞ്ഞു


"ഹമ് ,,,,,,ശരിയാ ,,,പിണങ്ങിയാ പിന്നെ ഉള്ളിൽ തോന്നുന്നത് ഒകെ വിളിച്ചു പറയും ,,എനിക്ക് പേടിയാ,,ഞാൻ പൊക്കോളാ൦ ,,അച്ഛാ ,,,"


 അവൾ കുറച്ചു നേരം ഇരുന്നു ചായ കുടിച്ചു പിന്നെ കുളിക്കുവാനായി പോയി.


"ജാനി എടി ,,,എന്റെ കുഞ്ഞിന്റെ കല്യാണം ഒന്ന് കണ്ടു കണ്ണടക്കാൻ പറ്റുവൊടി എനിക്ക്"


"നിങ്ങളു കണ്ണടക്കുന്ന കാര്യം ഇടയ്ക്കിടെ പറയല്ലേന്നെ ,,,ഒന്നും വരില്ല , നിങ്ങള് പോയാ പിന്നെ ഞങ്ങൾക്കാരാ ..............."


"ടീ,,,,,അത് ഓർത്തു നീ വിഷമിക്കണ്ട ഞാൻ പോയാലും ന്റെ ഓപ്പ ഇണ്ടെടീ ,,,ഓപ്പ നോക്കിക്കൊള്ളും"


"അതൊക്കെ നാത്തൂൻ ചെയ്യും ന്നാലും നിങ്ങള് വേണ്ടിടത്തു നിങ്ങള് തന്നെ വേണ്ടേ...ഈ പിള്ളേർക്ക് അച്ഛൻ വേണ്ടേ .."


"എന്റെ ഈ നശിച്ച കുടി ആടി ഈ ഗതിയിൽ ആക്കിയത് , അന്ന് എന്തൊരു ഞാൻ കുടിച്ചു,,ആ കുടി ഇല്ലായിരുന്നെ ഇന്ന് സ്വർഗ്ഗമായിരുന്നേനെ നമ്മുടെ ജീവിതം. എല്ലാം വിറ്റു തുലച്ചു.മക്കൾക്കു ഇനി ആകെ ബാക്കി ഉള്ളത് ഈ വീടും പുരയിടവും ,,എന്റെ ഒരു ഗതികേട് ,,,:രാഘവമേനോൻ കണ്ണ് നിറച്ചു


"ഇനി അതൊന്നും ഓർക്കേണ്ട , ന്നാലും അമ്മുട്ടി വലുതായില്ലേ ഇപ്പോ ഒരു ജോലി ഇല്ലേ ,,,കല്യാണം ഒക്കെ വന്ന ഉള്ളത് വിറ്റ് ആണെലും നമുക് നടത്താം ന്നെ ,,,നിങ്ങള് വിഷമിക്കണ്ട"


"ഹമ് ,,,,, 'അമ്മ കാക്കട്ടെ ,,,എന്റെ മണിവത്തൂരമ്മെ ,,,," പ്രാർത്ഥിച്ചു രാഘവമേനോൻ കണ്ണടച്ചു കിടന്നു


 @@@@@


പിറ്റേന്ന്


 ശനിയാഴ്ച പത്തുമണിയോടെ മീരയും ദിവ്യയും മേടയിൽ എത്തി. ഭാഗീരഥിഅമ്മ ഒരു കാർ പറഞ്ഞിട്ടുണ്ടായിരുന്നു, അവരും ഗായത്രിയും മീരയും ദിവ്യയും കാറിൽ കയറി , കാർ പട്ടണത്തിലേക്കു ഗമിച്ചു.


"നിനക്കു ഇടയ്ക്കു ഇങ്ങോട്ടു വന്ന എന്താ അമ്മൂ?"


"അപ്പച്ചി പലപ്പോഴും വരുമ്പോ വൈകും, ചിലപ്പോ ശനിയും മൂന്നു മണി വരെ ക്‌ളാസ് ഉണ്ടല്ലോ , പിന്നെ ഞായർ ഒരു ദിവസം കിട്ടിയ വീട്ടിലെ പണികളും ഒക്കെ ആയി അങ്ങ് തീർക്കും അതാ ,,വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അപ്പച്ചി .."


"അറിയാം മോളെ ,,അപ്പച്ചി വെറുതെ ചോദിച്ചതാ"


"ഹമ് ,,,,നന്ദൂട്ട൯ വരാറായോ അപ്പച്ചീ ,,


"അവൻ ഈ ബുധനാഴ്ച വരും മോളെ "


ഓരോന്നൊക്കെ പറഞ്ഞു അവർ പട്ടണത്തിൽ എത്തി.


 അവിടെ ഉള്ള ശബരി ടെക്സ്റ്റയിൽസ് ഇത് കയറി അവർക്കു എല്ലാവർക്കും വേണ്ട വസ്ത്രങ്ങൾ ഒക്കെ വാങ്ങി. പതിനായിരത്തിലധികം രൂപ അന്നവിടെ ചിലവുമായി. അതുകഴിഞ്ഞു അവരെയും കൊണ്ട് കറങ്ങി പുറത്തു ബർമ്മ ഹോട്ടലിൽ കയറി ബിരിയാണി വാങ്ങി കൊടുത്തു, ഐസ്ക്രീമും കഴിപ്പിച്ചു ഒരു മൂന്നരയോടെ തിരിച്ചു മേടയിൽ എത്തി. അവർ കുറച്ചു നേരം അവിടെ ഇരുന്നു അതിനു ശേഷം ചായയുണ്ടാക്കി കുടിച്ച് അവിടെ നിന്നും ഇറങ്ങി. കയ്യില്‍ നിറയെ കവറുകളുമായി ചേച്ചിയും അനിയത്തിയും ചെമ്മണ്ണ് നിറഞ്ഞ നാട്ടുവഴിയിലൂടെ വീട്ടിലേക്ക്‌ നടന്നു,


 പച്ചയുടുപ്പിട്ട് കതിര്‍ വിളഞ്ഞു നില്‍ക്കുന്ന വയലാകെ നൂറു കണക്കിന് കൂരിയാറ്റ കുരുവികള്‍ പാറി നടക്കുന്നു,വട്ടമിട്ടു പാറി നടക്കുന്ന പൂതുമ്പികളും അനവധി , ഇളംകാറ്റു വീശുമ്പോള്‍ ചാഞ്ചാടി ഉലയുന്ന നെല്‍ കതിരുകള്‍,അതിനിടയിലൂടെ നീന്തിതുടിക്കുന്ന പരല്‍ മീനുകള്‍,രാവിലെയും വൈകുന്നേരവും ഇളം വെയിലേറ്റു കനക നിറം വാരിപുതച്ച നെൽകതിരുകൾ. വെറ്റിലമുറുക്കി ചുവന്ന ചുണ്ടുകളോടെ പച്ചപനം തത്തകൾ ചാഞ്ഞു ഇളകി ആടുന്ന തെങ്ങോലകളിൽ ഇരിക്കുന്നു ,ഇടയ്ക്കു അവ വയലുകളിലേക്ക് പാറി വന്നു സ്വർണ്ണ നെൽകതിരുകൾ കൊത്തി ചുണ്ടിൽ വെച്ച് പറന്നുയരുന്നു. വഴിവക്കിൽ നിറഞ്ഞു പൂത്തുനില്‍ക്കുന്ന മഞ്ഞ കമ്മല്‍പൂ ചെടികള്‍ , കുടവനും കയ്യുണ്ണിയും തിങ്ങി നിറഞ്ഞു നിൽക്കുന്നു ,


"കുഞ്ഞു ,,കുറച്ചു കയ്യുണ്ണി പറച്ചോ , നമുക് എണ്ണ കാച്ചാം , " മീര ദിവ്യയോട് പറഞ്ഞു


"അമ്മുവേച്ചി ,,കയ്യുണ്ണി അവിടെ ഉണ്ടല്ലോ "


"വയൽവരമ്പിലെ കയ്യുണ്ണിയ്ക്ക് ഗുണം കൂടും , നല്ല വെളിച്ചെണ്ണയിൽ അമ്മുവേച്ചി കാച്ചി വെക്കാം ,,അപ്പൊ കുഞ്ഞൂനും തേക്കാല്ലോ ,,,അപ്പൊ അമ്മുവെച്ചീടെ പോലെ ഒരുപാട് മുടി ഉണ്ടാകും "


" ഹ്മ്മ്....അവൾ ഒന്ന് ചിണുങ്ങി ,,"ശരി ,,,," എന്ന് പറഞ്ഞു കുഞ്ഞു പറിക്കാവുന്ന അത്ര കയ്യുണ്ണി പറിച്ചു ഒരു കെട്ടുപോലെ കൈകളിൽ വെച്ചു.


" ന്നാലും എന്തോരം ഉടുപ്പുകളാ അപ്പച്ചി വാങ്ങി തന്നത് ,,,മിണ്ടാൻ പേടിയാ ,,വല്ലോം പറഞ്ഞാ അതിൽ പിടിച്ചു കയറും ,,പിന്നെ ദേഷ്യപ്പടും .അമ്മുവേച്ചിക്കു പേടിയില്ലേ അപ്പച്ചീനെ ,,,"


"പേടി ഇല്ലെന്നോ ,,,,,,എനിക്ക് ഒരുപാട് പേടിയാ ......ന്നാലും ഒരുപാട് പാവമാ ,,,അപ്പച്ചി ,,,"


"ആ ബർമ്മ ഹോട്ടലിലെ ബിരിയാണി ,,,,എന്തൊരു രുചി ആയിരുന്നു ,,,ഇപ്പോളും ആ രുചി നാവിൽ നിന്നും പോയിട്ടില്ല ,,,"


"എനിക്കും ,,,,,,,,കുഞ്ഞു ,,,,,"


"അമ്മുവേച്ചി കല്യാണം കഴിക്കുമ്പോ പട്ടണത്തേക്കു പോയാ മതി ,,,അപ്പൊ ഇടയ്ക്കു എനിക്ക് വന്നു നിക്കാമല്ലോ , പട്ടണത്തിലെ കാഴ്ചകൾ ഒക്കെ കാണാമല്ലോ ,,,"


"ഹ്മ്മ്,,,,വേറെ വല്ല ആഗ്രഹവും ഉണ്ടോ ,,,എൻ്റെ ,കുഞ്ഞൂന് "...മീര ചിരിച്ചു കൊണ്ട് ചോദിച്ചു


"ഇപ്പൊ ഇത്രേ ഉള്ളു ,,,"


"ആണോ ,,എന്ന കിന്നാരം പറയാതെ വേഗം വാ .. ,,,,,പോയിട്ട് കുറെ പണികൾ ഉണ്ട് "


ചന്തം നിറഞ്ഞ ആ പ്രകൃതി സൗന്ദര്യങ്ങൾകിടയിലൂടെ ചെറുകിളികളുടെ കളകള നാദം കേട്ട് അവർ മുന്നോട്ടേക്കു നടന്നു ,,,,


@@@@@

ബുധൻ


പ്രഭാതത്തിൽ ഏഴുമണിയോടെ നന്ദൂട്ടൻ മണിവത്തൂരിൽ എത്തി. നഗരത്തിന്റെ ബഹളങ്ങളും ഒന്നുമില്ലാത്ത മണിവത്തൂരിന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ട് തോളത്ത് ബാഗും തൂക്കി നന്ദൂട്ടൻ വീട്ടിലേക്ക് നടന്നു. നടക്കും വഴി വയലിനരികിൽ നാണുവേട്ടന്റെ ചായപ്പീടിക കണ്ടു . പലക വെച്ചുകെട്ടി ഓലമേഞ്ഞ ആ നാടിന്റെ പ്രധാന ചർച്ച കേന്ദ്രമായ ചായപ്പീടിക. റേഡിയോയിൽ ആകാശവാണി വാർത്തകൾ കേൾക്കുന്നുണ്ട്. മാതൃഭൂമി പത്രത്തിന്റെ പേജുകൾ എടുത്തു നാല് പേര് വായിക്കുന്നു , രാവിലെ സ്ഥിരം ആളുകൾ ഒക്കെ വന്നു ബെഞ്ചിൽ ഇരിക്കുന്നുണ്ട്. നാട് എത്ര മാറിയാലും ഒരിക്കലും മാറാത്തവരാണ് നാണുവേട്ടനു൦ നാണുവേട്ടന്റെ ചായക്കടയും.


അവിടെ ഉള്ള ചില്ലലമാരയിൽ പുട്ടും ഇടിയപ്പവും ഉഴുന്നു വടയും നിറഞ്ഞിരിക്കുന്നു.അവനു നാണുവേട്ടന്റെ ഒരു സ്‌പെഷ്യൽ ചായ കുടിക്കണം എന്ന് തോന്നി കടയിലേക്ക് കയറി ,,,


"ആഹാ മേനോൻകുട്ടി വന്നല്ലോ" അവിടെയിരുന്ന ആലികാക്ക അവനെ നോക്കി ചോദിച്ചു


അവനൊന്നു പുഞ്ചിരിച്ചു


പുഞ്ചിരിയിൽ അവന്റെ കവിളിലെ നുണക്കുഴി നന്നായി തെളിഞ്ഞു.


"മദിരാശിയിൽ സുഖമല്ലേ ,,,പഠിത്തം കഴിയാറായോ മേനോൻകുട്ടീടെ"


അയാൾ തലേക്കെട്ടു ഒന്ന് അഴിച്ചു മുറുക്കി കെട്ടി ചോദിച്ചു .


"ഉവ്വ് ,,,നന്നായി പോകുന്നു ,,പഠിത്തം ഇനി ഒരു ആറു മാസം കൂടെ ഉണ്ട് "


"ഇന്ഷാ അല്ലാ ..നന്നായി വരട്ടെ,,എന്നാ മേനോൻ കുട്ടി കുത്തിരിയ്ക്ക്, ഞമ്മള് എറങ്ങാ"


അയാൾ കീശയിൽ നിന്നും കാശ് എടുത്തു മേശയിൽ വെച്ച് അവിടെ നിന്നും ഇറങ്ങി.


"നാണുവേട്ടാ ......എന്തൊക്കെ വിശേഷങ്ങൾ ?"


"ഓ എന്ത് പറയാനാ കുഞ്ഞേ ....അങ്ങനെ പോകുന്നു "


"എന്താ കുഞ്ഞിനു കഴിക്കാൻ വേണ്ടേ ,,,,,,,,,,?"


"നാണുവേട്ടാ ,,,ഒരു സ്‌പെഷ്യൽ ചായ മാത്രം ,,,അത് മാത്രം മതി ,,വീട്ടിലേക്കല്ലേ പോകുന്നത്


"ദാ ഇപ്പോ ചായ എടുക്കാം "


നന്ദൂട്ട൯ ചായ ഉണ്ടാക്കുന്നത് കാണാനായി എഴുന്നേറ്റു.


ഇന്നും അവനു കൗതുകമാണ് സമോവർ കാണുന്നത്


പണ്ട് അച്ഛന്റെ ഒപ്പം നാണുവേട്ടന്റെ കടയിൽ വരുമ്പോൾ എപ്പോളും താനേ തിളച്ച വെള്ളം തരുന്ന സമോവറിനെ കണ്ടു അത്ഭുതപ്പെടുമായിരുന്നു.കുഞ്ഞുനന്ദൂട്ടൻ.അവൻ അന്ന് വിചാരിച്ചിരുന്നത് സമോവർ ഒരു ഭൂതം ആണ് എന്നായിരുന്നു , കരി വിഴുങ്ങുന്ന ഒരു ഭൂതം. കുപ്പിഗ്ലാസിൽ സമോവറില്‍ തിളച്ച പാല് ഒഴിച്ച് അതില്‍ തിളക്കുന ചൂടൻ വെള്ള൦ തുണി സഞ്ചിയിൽ തേയില അരിപ്പയിലൂടെ വീഴ്ത്തി മീറ്ററുകൾ ഉയരത്തിൽ അലുമിനിയം കോപ്പയിലൊഴിച്ചു അടിച്ചു പതപ്പിച്ച നല്ല രുചിയുള്ള ചായ . ആ ചായ നാണുവേട്ട൯ നന്ദൂട്ടനു നീട്ടി .


അത്ഭുതം കാണുന്ന ഒരു കുഞ്ഞു കുട്ടിയെ എന്ന പോലെ അവൻ അത് കയ്യിൽ വാങ്ങി ഊതി ഊതി കുടിക്കാൻ തുടങ്ങി,


"എന്ത് രുചിയാ ഈ ചായക്ക്‌ ."അവൻ സ്വയ൦ പറഞ്ഞു.


നാണുവേട്ട൯ വീട്ടിൽ ഭാര്യ പങ്കജാക്ഷി ചേച്ചിയോടോത്തു ചിലവഴിച്ചതിനേക്കാൾ കൂടുതൽ സമയം കടയിലെ ചെമ്പു സമോവറിനോടൊത്തു ചിലവഴിചിട്ടുണ്ടാകണ൦ ,സത്യത്തിൽ മൂപ്പരുടെ ഒന്നാം ഭാര്യ ആണ് ആ ചെമ്പു സമോവർ എന്ന് തന്നെ പറയാം... ആ ചൂടൻ ചായ കുടിച്ചു പോക്കറ്റിൽ നിന്നും കാശ് എടുത്തു കൊടുത്തു പിന്നെ കാണാം എന്ന് പറഞ്ഞു നന്ദൂട്ട൯ അവിടെ നിന്നും ഇറങ്ങി.


ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജ൯മം കൂടി എന്ന് മൂളി പാട്ട് പാടി നന്ദൂട്ടൻ നടക്കുമ്പോൾ


"അംബ്രാന്‍ കുട്ടി ,,"


ആ വിളികേട്ടു തിരിഞ്ഞു നോക്കി. തൊട്ടു താഴെ ഉള്ള അവന്റെ തന്നെ വയലില്‍ പണി എടുക്കുന്ന കുഞ്ഞയ്യപ്പനാണ്.അയാള്‍ തൂമ്പ അവിടെ വെച്ച് മുകളിലേക്ക് കയറി. തലയിലൊരു പാളതൊപ്പി,മുട്ടോളം എത്തുന്ന ഒരു തോര്‍ത്ത്‌ , തോര്‍ത്തില്‍ അരയില്‍ കിഴി കെട്ടി മുറുക്കാ൯ പൊതി , ചെവിയില്‍ ഒരു ബീഡി വെച്ചിരിക്കുന്നു , കറയുള്ള പല്ല് കാട്ടി ചിരി ഒരുമെലിഞ്ഞു ശോഷിച്ച പാവം,


"അംബ്രാന്‍ കുട്ടി,,,,,,,വരുന്ന വഴിയാണോ."


"അതെ കണ്ടച്ച,,,,,,"നന്ദൂട്ടൻ പണ്ടുമുതലേ അയാളെ വിളിക്കുന്നത് കണ്ടച്ചന്‍ എന്നാണ്


 കൊല്ലങ്ങളായി അവിടത്തെ വയലിലെ പണിക്കാരനാണ്.


"കണ്ടച്ചാ ,,,ഇന്ന് നല്ല പുഴമീന്‍ കിട്ടാന്‍ വഴി ഉണ്ടാകുമോ ?"


"അംബ്രാന്‍ കുട്ടി,, ഇന്ന് എനക്ക് കുറച്ചു പണി ഉണ്ട് , നാളെ പിടിച്ചു കൊണ്ട് തരാം ,,,മ്മടെ തിരുതപുഴെലെ പെടക്കണ മീന്‍"


കണ്ടച്ചൻ തിരുതപുഴയിലിറങ്ങി പുഴമീന്‍ പിടിക്കാന്‍ കേമന്‍ ആണ്


"ആയിക്കോട്ടെ കണ്ടച്ച ,,,"


"അംബ്രാന്‍ കുട്ടി,,മദിരാശിയില്‍ ജോലി ഒക്കെ ആകുമ്പ എന്റെ ചെറുക്കനു വേല നോക്കണേ 'അവനു പഠിക്കാന്‍ ഒള്ള മണ്ട ഇല്ല , എഴില് മൂന്നു വട്ടം തോറ്റതാ ......കാളയെപ്പോലെ പണി എടുത്തോളും ,,"


"ഞാന്‍ ശ്രമിക്കാം കണ്ടച്ചാ ,,,,,,,,,,,,എവിടേലും നല്ലതു കിട്ടുമോ എന്ന് ,,,


"ആ അത് മതി അംബ്രാന്‍ കുട്ടി."


"എന്ന ശരി കണ്ടച്ചാ ,,,"


ഒരു കള്ളചിരിയോടെ അയാള്‍ തല ചൊരിഞ്ഞു ചിരിച്ചു ,,,,


അവനു ചിരി വന്നു. കൈനീട്ടം കിട്ടാനുള്ള അടവാണ്.


അവന്‍ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ എടുത്തു അയാള്‍ക്ക് നേരെ നീട്ടി


അയാളുടെ കണ്ണുകള്‍ തിളങ്ങി ,,,,സന്തോഷമായി ഇന്ന് കള്ള് മോന്താന്‍ ഉള്ള വഴി ആയല്ലോ


"അംബ്രാന്‍ കുട്ടിയെ കരിങ്കാളി അമ്മ നോക്കികൊള്ളും ," എന്ന് നല്ലവാക്ക് പറഞ്ഞുകൊണ്ട്


കണ്ടച്ചൻ വയലിലേക്ക് ഇറങ്ങി പണിയില്‍ മുഴുകി


@@@@


നന്ദൂട്ടൻ പടിപുര കടന്നു മേടയില്‍ തറവാട്ടില്‍ എത്തി. അവന്റെ കാല്പെരുമാറ്റം കേട്ടപോള്‍ തന്നെ അവിടത്തെ കിങ്ങിണി പൂച്ച ഓടി അവന്റെ സമീം ചെന്ന് അവന്റെ കാലുകളില്‍ മുട്ടി ഇരുമ്മി ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു.


അവന്‍ കിങ്ങിണിയെ കയ്യില്‍ കോരി എടുത്തു ,,


"ന്താടി ...........കിങ്ങിണിയെ ,,,,,,,,,,,,"


മ്യാവൂ ....................................അവള്‍ മറുപടി ചൊല്ലി


 "ഞാന്‍ ഇവിടെ മൂന്നാല് ദിവസ൦ ഉണ്ടാകൂടി കിങ്ങിണിയെ ,,,,"


അത് കേട്ട് മനസിലാക്കി എന്ന പോലെ കിങ്ങിണി പൂച്ച ശബ്ദം ഉണ്ടാക്കി. അവന്‍ കിങ്ങിണിയെ കവിളോട് ചേര്‍ത്ത് മുറുക്കിയിട്ട് താഴെ നിർത്തി അവൾ അവന്റെ കാൽച്ചോട്ടിൽ നിന്നും മാറാതെ അവനെ പിന്തുടർന്നു.


അവൻ വീട്ടിലേക്ക് കയറിയപ്പോൾ ഉമ്മറത്തു ചിന്നു ഇരുന്നു പഠിക്കുകയായിരുന്നു.


"ചിന്നൂട്ടി ,,," എന്ന് വിളിച്ചവ൯ വേഗം അവളുടെ അടുത്തേക്ക് വന്നിരുന്നു അവനെ കണ്ട സന്തോഷത്തിൽ ചിന്നു അവനെ മുറുകെ പിടിച്ചു,


"വന്നോ കുഞ്ഞേട്ടാ"


"വന്നല്ലോ" നന്ദൂട്ട൯ ചിരിച്ചു കൊണ്ട് പറഞ്ഞു


ആ ചിരി അവന്റെ മുഖത്തിനു ഒരുപാട് ഭംഗി സമ്മാനിച്ചു.


കുട്ടികളെ പോലെ നിഷ്കളങ്കയായ മുഖമാണ് നന്ദൂട്ടന്. അവന്റെ ചിരിയിൽ ആ കവിളിൽ നുണക്കുഴി തെളിഞ്ഞു ആരെയും മയക്കുന്ന നുണകുഴി,


"പിന്നെ ,,,,ചിന്നൂട്ടി ഇന്ന് പോയില്ലേ "


"രണ്ടു ദിവസത്തേക്ക് ക്‌ളാസില്ല കുഞ്ഞേട്ട ,"


"ഹ്മ്മ് ,,അമ്മയെന്ത്യേ "


"കുഞ്ഞേട്ട ,,,'അമ്മ കുളിക്കാണ് ,,"


"എങ്ങനെയാ അമ്മയുടെ മൂഡ് ,,,,ചൂടിലാണോ ?


"ഇന്ന് ഇത്തിരി ചൂടിലാ കുഞ്ഞേട്ട ,,എനിക്ക് കുറെ കേട്ടു ,,,അതാ എന്നെ ഇവിടെ ഇരുത്തി പഠിപ്പിക്കുന്നേ അമ്മയോട് ചോദിക്കാതെ മുറിയിലോ പോലും പോകരുത് എന്നാണ് പറഞ്ഞിരിക്കുന്നത് ,,,,


"ആണോ ....അപ്പൊ ഇന്ന് മേളം എനിക്കും കിട്ടുമായിരിക്കും.പിന്നെ എന്താ വിശേഷ൦ ,,,


"ഇന്ന് സർപ്പകാവില് പൂജയും നൂറും പാലുമുണ്ട് കുഞ്ഞെട്ടാ "


"ആഹാ അപ്പൊ സർപ്പം തുള്ളല് ഉണ്ടാകുമല്ലോ ,,നന്നായി ഇന്ന് അതൊക്കെ കാണാല്ലോ ."


"'അമ്മ വിട്ടാൽ മതിയായിരുന്നു"


"അതെ ചിന്നൂട്ടി"


"എന്താ കുഞ്ഞേട്ട ..."


"ഞാൻ പോയി കുളിച്ചു വരാം..പുഴേ പോയി കുളിക്കാം ന്നു വിചാരിക്കുവാ ...


"ആ അത് കൊള്ളാം.........നല്ല തണുപ്പും കുളിരുമാ ഇപ്പൊ തിരുതപൊഴേല് വെള്ളത്തിന്നല്ല രസമായിരിക്കും


"എന്നാ ഞാനീ ബാഗ് കൊണ്ട് ചെന്ന് വെക്കട്ടെ ട്ടോ ചിന്നൂട്ടി"


നന്ദൂട്ടൻ ബാഗും എടുത്ത് മുകളിലത്തെ മുറിയിലേക്ക് പോയി. വസ്ത്രം മാറി ഒരു ബനിയനും ബർമുഡയും ഇട്ടു തോർത്തും സോപ്പും എണ്ണയും കയ്യിൽ എടുത്തു ഒരു കവറിൽ ആക്കിയിറങ്ങി.


അപ്പോളേക്കും ഭാഗീരഥി 'അമ്മ അവിടെക്കു വന്നു.


"എത്തിയോ ?" അവർ ചോദിച്ചു


"ആ വന്നമ്മേ ,,,,"


"അല്ല നീയെങ്ങോട്ട് പോകാ?"


"അമ്മെ കുളിക്കാൻ ,,മ്മടെ പൊഴേല്"


"പുഴയിലോ ?"


"ആ അമ്മെ ,,,,നല്ല കുളിരല്ലേ ,,,"


"ന്നാ മോൻ ഇപ്പോ പൊഴേല് പോയി കുളിക്കണ്ട..ഇവിടെ നല്ല കുളിമുറിയുണ്ട് ,,,അതുമല്ലേ തൊടിയിൽ കുളമുണ്ട് അവിടെ എവിടേലും കുളിച്ചാൽ മതി


"അല്ല അമ്മെ ,,,പുഴേ കുളിച്ച നല്ല രസമാണ്"


"അങ്ങനെ ഒരു രസവും വേണ്ട ,,,,,,,,"


"അമ്മെ ,,,,,,,,,,,കുഞ്ഞേട്ടൻ പോയി കുളിക്കട്ടെ അമ്മെ ,"ചിന്നു ഏട്ടനെ പിന്താങ്ങി


"ചിന്നു ,,,,,,,,,"അവർ ഉച്ചത്തിൽ അലറി


"അയ്യോ ,,,,,,"അവൾ ഭയന്ന് വിറച്ചു


"കുഞ്ഞേട്ട ,,,ഇവിടെ തന്നെ കുളിച്ച മതി,"ചിന്നു പേടിയോടെ പറഞ്ഞു


നന്ദൂട്ടൻ ആകെ ധർമ്മസങ്കടത്തിലായി


"എന്നാലും അമ്മെ ...."


"കരണം ഞാൻ അടിച്ചു പൊളിക്കും എന്നോട് മറുവാക്ക് പറഞ്ഞാൽ ,,,",അവർ കൈ ഉയർത്തി ദേഷ്യപ്പെട്ടു


നന്ദൂട്ട൯ ഭയന്നുപോയി


"അവന്റെ ഒരു പുഴ ,,കാല് ഞാൻ തല്ലി ഓടിക്കും അങ്ങോട്ടു പോയാ" അവർ ഒരുപാട് ദേഷ്യപ്പെട്ടു


അവൻ തോർത്ത് കയ്യിൽ എടുത്തു ,,,,


"എന്ന ഞാൻ കുളത്തിൽ കുളിച്ചോളാ"


അവൻ ചിണുങ്ങി പിണക്കം കാണിച്ചു കവറും കൊണ്ട് തൊടിയിൽ കുളത്തിലേക്കു പോയി.


"പാവം കുഞ്ഞേട്ടൻ ,,,,"ചിന്നു ആ പോക്കുകണ്ട് കൈ കൊണ്ടു വായ മൂടി ചിരിച്ചു..


അതുകണ്ടു ദേഷ്യത്തിൽ ഭാഗീരഥി അമ്മ അവളെ നോക്കി ,,


അതോടെ പേടിച്ച് ചിന്നു


അവള്‍ വായില്‍ തോന്നിയ ഫോര്‍മുല വായിച്ചു പഠിച്ചു കൊണ്ടിരുന്നു .


"എ പ്ലസ് ബി ഹോള്‍ സ്കൊയ൪ ഈസ്ഈകള്‍ ടൂ എ സ്സ്കുയര്‍ പ്ലസ് ടൂ എ ബി പ്ലസ്‌ ബി സ്കൊയ൪"


@@@@


ഒരു അഞ്ചു ഏക്കർ വിസ്തൃതി ഉണ്ട് മേടയിൽ തറവാടിന്. വീടിനു പിന്നിലേക്ക് ആണ് സ്ഥല൦ കൂടുതൽ. ഭാഗീരഥി അമ്മയുടെ ഭർത്താവിന്റെ വീതം ആണ്. പുറകിലേക്ക് തെങ്ങിൻ പറമ്പും അടക്കയും ജാതിക്കയും പ്ലാവും തെക്കും മഹാഗണിയും എന്ന് വേണ്ട സകലമാന മരങ്ങളും നിറഞ്ഞു നിൽക്കുക ആണ്, ഏറ്റവും പ്രധാനപ്പെട്ടത്‌ എന്ന് പറയാൻ നൂറു കൊല്ലത്തിനു മേലെ പ്രായം ചെന്ന ഒരു മുത്തശി പ്ലാവ് ആണ് , തലയെടുപ്പോടെ നിൽക്കുന്ന തേൻവരിക്ക പ്ലാവ് . ചക്ക കാലമായാൽ അതിൽ ഇപ്പോളും നൂറ്റികണക്കിനു ചക്കകൾ പൊട്ടും , അതും വലിയ ചക്കകൾ , അതിൽ അപൂർവ്വമായി ഒരു പ്രത്യേക ചക്ക ഉണ്ടാകും അതിന്റെ ചുളയുടെ നിറം ചുവപ്പായിരിക്കും അതിന്റെ രുചി തേൻ പോലെ , മുകളിൽ നിന്നും അതിലെ തേൻ താഴേക്ക് കിനിയും അത്രക്കും രുചികരമായ തേൻ വരിക്ക, അതുപോലെ തന്നെ മാവുകൾ , ആ തൊടിയില്‍ ഇല്ലാത്ത മാവുകൾ ഇല്ല , കർപ്പൂരത്തിന്റെ വാസനയും മധുരവും ഓറഞ്ചു നിറവുമുള്ള കർപ്പൂരമാവും കൊല്ലത്തിൽ മൂന്ന് തവണ കായ്ക്കുന്ന താളി മാവും രുചികരമായ ചെറിയ കിളിചുണ്ടനും വലിയ കിളിചുണ്ടനും കടും ഓറഞ്ചു നിറത്തിൽ ദശയുള്ള കസ്തൂരി മാങ്ങയും പഴുത്താൽ പുളി ഒട്ടുമില്ലാത്ത നെടുങ്ങോലനും അച്ചാറിനു പറ്റിയ വെള്ളരി മാങ്ങയും കറുത്ത മൂവാണ്ടനും വെളുത്ത മൂവാണ്ടനും പച്ചമാങ്ങക്കും ഇലക്കും പേരക്ക മണമുള്ള പേരക്കാ മാങ്ങയും വലുപ്പം കൂടിയ കപ്പ മാങ്ങയും നീണ്ട ചുണ്ടോടു കൂടി വലുപ്പമുള്ള മുതലമൂക്കനും പുളി കുറഞ്ഞു മധുരമുള്ള പഞ്ചാര വരിക്കയും പഴുത്താൽ കൽക്കണ്ടത്തെക്കാൾ മധുരമുള്ള കൽക്കണ്ട വെള്ളരിയും പച്ചക്കും പഴുത്താലും പുളിയുള്ള പുളിച്ചി മാങ്ങയും പുളിശ്ശേരിക്കു ഏറ്റവും രുചികരമായ ചന്ദ്രക്കാരനും തുടങ്ങി നീലവും സെലവും പാണ്ടിയും കുട്ടിയാട്ടൂരും കൊട്ടൂകൊണവും മൽഗോവയും അൽഫോൻസായും അങ്ങനെ എല്ലാ വിധത്തിലുമുള്ള മാവുകളൂം ആ തൊടിയിൽ സമൃദ്ധം.


എത്ര ചൂട് കാലമാണെങ്കിലും ആ തൊടിയിൽ തണുപ്പാണ് ,മേടയിലെ തൊടിയിലെ കുള൦ പനിനീർ പോലെ ഉള്ള വെള്ളം നിറഞ്ഞതാണ്.പത്തു സെന്റ് വലിപ്പത്തിൽ ആണ് കുളമുള്ളതു , പടവുകൾ ഒക്കെ കെട്ടിയ കുളമാണ്. അതിനു ചുറ്റും നിറയെ ഗന്ധരാജനും ആകാശ മുല്ലയും ഒക്കെ വളർന്നു പന്തലിച്ചിട്ടുണ്ട് . രാത്രി ആ കുളത്തിൽ വന്നു കുളിചാൽ മനം മയക്കുന്ന രാത്രിപുഷ്പങ്ങളുടെ ഗന്ധം ആസ്വദിച്ചു സ്വയം മറന്നു കുളിയ്ക്കാം, നന്ദൂട്ട൯ കുളക്കടവിൽ എത്തി.അവന്‍ ആ കുളത്തിന്റെ ഭംഗി ആസ്വദിച്ചു. ആദ്യമേ ആ ബനിയൻ അങ്ങോട്ട് ഊരി ,

ഒന്നു മസിൽ ഒക്കെ പിടിച്ചു നോക്കി ,,,

"പോരാ ,,,,,,,,,,,,ഒട്ടും പോരാ ............"സ്വയം പറഞ്ഞു ബർമുഡ കൂടി അങ്ങോട്ടു ഊരി


പിന്നെ ഷഡിപുറത്ത് നിന്നു നല്ലവണ്ണം മസിൽ ഒന്ന് നോക്കി. ആവേശം കേറി ആകെ ഉണ്ടായിരുന്ന ഷഡി കൂടെ ഊരി കളഞ്ഞു ,, ആരേലും കാണുന്നുണ്ടോ എന്ന് ഇടം വലം നോക്കി അറിയാതെ താഴേക്ക് നോക്കിയപ്പോ തന്റെ നഗ്നത കണ്ട് അവനു തന്നെ നാണമായി അയ്യേ ,,,,,എന്ന് സ്വയം പറഞ്ഞു. തലയിൽ തലേകെട്ടായി ചുറ്റിയ തോർത്ത് അഴിച്ചു അരയിൽ ചുറ്റി ആ കുളപ്പടവിൽ നിന്നും പതുക്കെ കുളത്തിലേക്ക് ഇറങ്ങി ,,,


അവൻ അര പൊക്കം വെള്ളത്തിൽ ഇറങ്ങി മൂക്ക് പൊത്തി മുങ്ങി നിവർന്നു, ചന്ദനത്തിന്റെ ശീതളിമ പോലെ ആണ് ആ കുളത്തിലെ ജലത്തിന്റെ തണുപ്പ്, എല്ലാ ക്ഷീണവും ആ വെള്ളം വലിച്ചെടുത്തു , മുങ്ങി നിവർന്നപ്പോൾ അത്യന്തം ഊർജസ്വലനായിയാണ് അവൻ എഴുന്നേറ്റത്. പതുക്കെ മുങ്ങാൻ കുഴി ഇട്ടുകൊണ്ട് അവൻ അതിൽ നീന്തി തിമിർത്തു , മലർന്നും കമഴ്ന്നും എന്ന് വേണ്ട ഏതൊക്കെ തരത്തിൽ നീന്താൻ സാധിക്കുമോ അതുപോലെ ഒക്കെ നീന്തി തുടിച്ചു ആനന്ദം കൊണ്ടു. എത്ര നീന്തിയിട്ടും നന്ദൂട്ടനു തൃപ്തി വരുന്നില്ല ...


കുളത്തിനു നടുക്കിലേക്കു നീന്തി തോർത്തു ഒക്കെ അഴിച്ചു പടവിലേക്കു എറിഞ്ഞു , ഒന്നുമില്ലാതെ നീന്തുക പലപ്പോഴും അവനു ഹരമാണ് , പിന്നെ അറ്റത്തെക്കു നീന്തി ഭിത്തിയിൽ പിടിച്ചു വെള്ളത്തിൽ അനങ്ങാതെ കിടന്നു കാലു ഇട്ടു അടിച്ചു കൊണ്ടിരുന്നു ,,,

"ആഹാ എന്ത് രസം ,,"അവൻ സ്വയ൦ പറഞ്ഞു..

ആ കിടപ്പിൽ കണ്ണുകൾ അടച്ചു കിടന്നു

സുഖം പിടിച്ചു കിടക്കുന്ന സമയം

"അമ്മെ ,,,"എന്നവൻ നിലവിളിച്ചു

അവന്റെ അസ്ഥാനത്തു മീൻ കൊത്തിയതായിരുന്നു.

മീനുകളെ പറഞ്ഞിട്ടും കാര്യമില്ലല്ലോ ..

പിന്നെ ആ കിടപ്പു കിടന്നില്ല നേരെ നീന്തി അവൻ പടവിൽ വന്നു ,,,


ഇരുപത്തി രണ്ടു വയസുള്ള ചെക്കൻ , തുണിയില്ലാതെ പടവിൽ നിന്നും തോർത്തു എടുത്തു പിഴിഞ്ഞ് തല തോർത്തി ഉടുത്തു കൊണ്ട് എഴുന്നെറ്റപ്പോ

ദാ .....മുന്നിൽ കൈകൾ പുറകിൽ മറച്ചു 'അമ്മ

നന്ദൂട്ട൯ ഒന്ന് വിറച്ചു ,,

അമ്മ പുറകിൽ നിന്നും കൈ മുന്നിലേക്ക് കൊണ്ട് വന്നു.

നല്ല പുളിവാർ

അത് കണ്ടു അവൻ വേഗം വെള്ളത്തിലേക്കു ഇറങ്ങി

"കേറി വാടാ ...."

"ഇല്ല ,,,,,ഞാൻ ഇവിടെ നിന്നോളാ൦ "

"നിന്നോട് കേറി വരാൻ ആണ് പറഞ്ഞത്"

"ഇല്ല ,,,,,,,,,,,,,,,,,,ഞാൻ 'അമ്മ പോയിട്ട് വരുള്ളൂ ." അവൻ നിലവിളിക്കുന്ന പരുവം ആയി

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ തുണിയും കൊണാനും ഇല്ലാതെ മുഴുവൻകാളയെ പോലെ കുളത്തിൽ ഇറങ്ങരുത് എന്ന് ..പറഞ്ഞിട്ടില്ലെടാ ,,,,,"അവർ ശബ്ദം ഉയർത്തി

"ആ പറഞ്ഞിട്ടുണ്ട് ,,,,,,,,," അവൻ പേടിയോടെ പറഞ്ഞു

"എത്ര തവണ പറഞ്ഞിട്ടുണ്ട് ?"

"കൊറേ തവണ ,,,"നന്ദൂട്ടൻ വിറച്ചു കൊണ്ട് മറുപടി പറഞ്ഞു

"നീ ഇങ്ങു കയറി വാടാ ,,"

"ഇല്ല ,,,,,,ഇല്ല ,,,,,ഞാൻ വരൂല്ല ,,,,വന്ന 'അമ്മ എന്നെ തല്ലും ,,,"

"പിന്നെ നിന്നെ ഉമ്മ വെക്കാൻ ആണോ ഞാൻ ഈ വടിയും ആയി നിൽക്കുന്നെ ...കയറി വരാനാ പറഞ്ഞത് "

"ഞാൻ വരൂല്ലമ്മെ ,,,,,,ആ വടി ദൂരെ കളഞ്ഞ ഞാൻ വരാം "

"നീ ഇങ്ങോട്ടു വന്ന ,,നിനക്ക് കൊള്ളാം ,,,ഇല്ലേ ഞാൻ അങ്ങോട്ട് വരും ,,വരണോടാ"

"അയ്യോ വേണ്ട ,,,,,,,അയ്യോ ,,,നാട്ടുകാരെ ,,ഓടിവരണേ,,,എന്റെ സ്വന്തം അമ്മ എന്നെ തല്ലികൊല്ലാന്‍ പോണേ ",നന്ദൂട്ടന്‍ നിലവിളിച്ചു ...

"ഒരു നാട്ടുകാരും വരില്ല ഇങ്ങോട്ട് ,,,കേറിവാട ..."'

നന്ദൂട്ടന്‍ ശങ്കിച്ച് നിന്നു ..


"എന്ന ഞാന്‍ അങ്ങോടു തന്നെ വരാം ,,"എന്ന് പറഞ്ഞു അമ്മ പടവിലേക്ക് ഇറങ്ങി കുളത്തിലേക്ക് കാല്‍ വെച്ചു

"അയ്യോ ....വേണ്ട ,.,,,അമ്മ വരണ്ട ,,,ഞാന്‍ വരാം ....ഞാന്‍ വരാം ,,,,,"അവന്‍ പേടിച്ചു പറഞ്ഞു.

"എന്ന വാ ,,,,,,,,"

നന്ദൂട്ട൯ പതുക്കെ പേടിച്ചു ഭയന്ന് വിറച്ചു പടവിലേക്ക് കയറി ...

"നിന്റെ കുപ്പായം എടുക്കെടാ ,,,,"

അവൻ ആ ബനിയനും ബർമുഡയും ഷഡിയും കൂടെ ചുരുട്ടി കൂട്ടി എടുത്ത് കയ്യിൽ പിടിച്ചു

അവൻ പേടിച്ചു കൈ കൂപ്പി

"ഷഡി ഇടെടാ,,,,"'അമ്മ അലറി

"അയ്യോ ഇപ്പൊ ഇടാവേ ,,,,"എന്ന് പറഞ്ഞു വിറച്ചു എങ്ങനെ ഒക്കെയോ അത് കൂടെ അവൻ ഇട്ടു ,,

"ഒരു വളർന്നു വരുന്ന പെൺകൊച്ചു ഉള്ള വീടാണ് ,,,,നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ......ഈ കുരുത്തകേടുകൾ കാണിക്കരുത് എന്ന് ,,,,"

തോർത്തിനു പുറത്തൂടെ നന്ദൂട്ടന്റെ ചന്തിയിൽ തന്നെ പുളിവാറു കൊണ്ട് 'അമ്മ നല്ല പെട കൊടുത്തു

"അയ്യോ ,,,,,"എന്ന് ഉറക്കെ നിലവിളിച്ചു പേടിച്ചു നന്ദൂട്ടൻ കയ്യിൽ തുണിയും പിടിച്ചു ഓടി ..

ആ ഓട്ടത്തിൽ തട്ടി വീണു ഉടുത്ത തോർത്ത് ഒക്കെ അഴിഞ്ഞു പോയി ഓടുന്ന അവനു പുറകെ അമ്മയും വടിയുമായി വേഗം നടന്നു.

അമ്മയുടെ അടിയിൽ നിന്നും രക്ഷപെടാൻ ആയി വസ്ത്രമൊക്കെ അവിടെ ഉപേക്ഷിച്ചു ആ ഇട്ട ഷഡിപുറത്തു അടുത്തുണ്ടായിരുന്ന ഒരു കൊക്കോ മരത്തിൽ അവൻ പിടിച്ചു കയറി. താഴെ പുളിവാറുമായി അമ്മ നിൽക്കുന്നു. ഒരു കുരങ്ങൻ ഇരിക്കുന്ന പോലെ മരച്ചില്ലയിൽ നന്ദൂട്ട൯ ഇരുന്നു.


"താഴെ ഇറങ്ങടാ ,,,,"


"ഇല്ല ,,,അമ്മ പൊക്കോ ,,,,,എന്നിട്ടു ഞാൻ ഇറങ്ങിക്കൊള്ളാ൦ " പേടിയോടെ അവൻ പറഞ്ഞു.

ഭാഗീരഥി 'അമ്മ താഴെ അവനെ നോക്കി പല്ലിറുമ്മി നിന്നു,

"നിന്നോട് ഇറങ്ങാനാ പറഞ്ഞത് "

"ഇല്ല,,, വടി കള ,,,, എനിക്ക് പേടിയാ "

"നീ ഇറങ്ങുന്നോ അതോ മരത്തിൽ ഞാ൯ കയറണോ ????"

"അയ്യോ വേണ്ട ,,"

"എന്ന താഴെ ഇറങ്ങി വാടാ ..."

"തല്ലല്ലേ അമ്മെ ,,,ഇനി ചെയ്യൂല്ല ,സോറി ,,,,നല്ല വേദനയുണ്ട് "

"നീ താഴെ ഇറങ്ങടാ ........ഞാൻ തല്ലില്ല"

"സത്യമാണോ ,,,,"

"അതെ ........."

"അവൻ ആ ഷഢിപുറത്തു തന്നെ താഴെ ഇറങ്ങി ,,,

ഭഗീരതി 'അമ്മ താഴെ കിടന്ന കുപ്പായവും തോർത്തും ഒക്കെ എടുത്ത് കയ്യിൽ വെച്ച്

പേടിച്ചു വിറചു ഷഢിപുറത്തു നിക്കുന്ന നന്ദൂട്ടനു നേരെ നീട്ടി

അവൻ നാണിച്ചു നുണക്കുഴി കാട്ടി ചിരിച്ചു

അത് വാങ്ങി അര മറച്ചു പിടിച്ചു 'അമ്മ കാണാതെ ഇരിക്കാൻ ,,

"ഓടെടാ ...".എന്ന് പറഞ്ഞു 'അമ്മ വടി വീശി

"ഈയോ ..."എന്ന് പറഞ്ഞു ബെര്മൂട പോലും ഇടാതെ അതെ കോലത്തിൽ അവൻ ഓടി

എങ്ങിനെ ഒക്കെയോ ആ ബെർമുഡ ഇട്ടു അവൻ ഓടി ഒടുവിൽ വീടിനു മുന്നിൽ എത്തി ചന്തിയും തടവി

അത് കണ്ടു ചിന്നുവിനു ചിരിപൊട്ടി.

"'അമ്മ കുഞ്ഞേട്ടന്റെ ചന്തി പൊന്നാക്കി ല്ലേ ."

അവന്റെ ചന്തി തടവൽ കണ്ടു ചോദിച്ചു ..................

തടവിക്കൊണ്ട് തന്നേ .."ഹമ് ,,,ന്നൂട്ടി " എന്ന് അവൻ മറുപടി പറഞ്ഞു ഇളിഭ്യനായി ചിരിച്ചു

"നാണമില്ലേ ,,,ഇത്രയും പ്രായം ആയല്ലോ കുഞ്ഞേട്ടന് ,,,കൊച്ചു പിള്ളേരെ പോലെ അമ്മേടെ കയ്യീന്നു ചന്തിക്കു അടി വാങ്ങാൻ ,,,,,,,,,,,,അയ്യേ ......അയ്യയ്യേ .."അവൾ കളിയാക്കി

അവന്റെ മുഖത്ത് ഒരു വക്രിച്ച ചിരി മാത്രേ ഉണ്ടായിരുന്നുള്ളൂ ..

"ഇരുന്നു പഠിക്കെടീ ,,,,,"എന്ന് അവളോട്‌ കോപത്തോടെ പറഞ്ഞു

എന്നിട്ട് ,ശു ....................ശു ..................എന്ന് സ്വയം പറഞ്ഞു ചന്തിയും തടവി നന്ദൂട്ടന്‍ വല്ലതും കഴിക്കാ൯ ആയി വീടിനുള്ളിലേക്ക് കയറി പോയി .

അവന്റെ ആ പോക്ക് കണ്ടു ചിന്നുമോള്‍ ചിരിയോട് ചിരി

നന്ദൂട്ട൯ പോയി ഡൈനിങ് ടേബിൾ ഇൽ ഇരുന്നു അപ്പോളേക്കും 'അമ്മ വന്നു

അവൻ ഒന്ന് പേടിച്ചു , കയ്യിൽ വടി ഇല്ലായിരുന്നു ,

പിന്നെ അതെ കുറിച്ച് അവർ അവനോട് ഒന്നും മിണ്ടുകയോ ചീത്ത പറയുകയോ ചെയ്തില്ല

അവനു പാത്രത്തിൽ അവനു ഒരുപാട് ഇഷ്ടമുള്ള നൂലപ്പവും കിഴങ്ങു കറിയും വിളമ്പി കൊടുത്തു.

അവൻ അത് അനുസരണ ഉള്ള കുട്ടിയെ പോലെ ഇരുന്നു കഴിച്ചു, അപ്പോളേക്കും അവനു ചൂടൻ ചായ കൂടെ പകർന്നു കൊടുത്തു , അവൻ അത് മെല്ലെ മെല്ലെ കുടിച്ചു. ഇടയ്ക്കു അമ്മയെ ഒന്ന് നോക്കി എന്നിറ്റു ഒരു കുസൃതി ചിരി ചിരിച്ചു .

ഹ്മ് ,,,,,,,,,,,,,,,അവർ ഒന്ന് മൂളുക മാത്രം ചെയ്തു.


"ചിന്നൂ ,,,,'അവർ ഉറക്കെ മകളെ വിളിച്ചു


"എന്താ മ്മെ .".അവൾ വിളി കേട്ടു


"ഇങ്ങോട്ട് വാ ....'.


അവൾ വേഗം വന്നു കസേരയിൽ ഇരുന്നു


അവർ അവൾക്കു കൂടെ ചായ പകർന്നു കൊടുത്തു


അവളും മെല്ലെ അത് കുടിച്ചു


"ഇന്നെന്താ പരിപാടി ?" ഭാഗീരഥി 'അമ്മ അവനോടു ചോദിച്ചു.


"ജയമ്മയെ കാണണം, പിന്നെ അമ്മാമയെ കാണണം .."


"ഞാനും വരട്ടെ കുഞ്ഞേട്ട"


"നിനക്കു പഠിക്കാൻ ഇല്ലേ ,,,"അവർ ചോദിച്ചു


"ഇത് മലയാളം അല്ലെ ,,,ഞാൻ പഠിച്ചത ,,എനിക്ക് ഫുൾ മാർക്ക് കിട്ടും ,,"


"ഹമ്, "അവ൪ ഒന്നു മൂളി


"ഇന്നു സർപ്പകാവില് പൂജ ഒക്കെ ഉള്ളതാ വൈകുന്നേരം പോകണ൦ ...എന്തായാലും ജയെടെ അടുത്ത് പൊയ്ക്കോ അവള് നാട്ടിൽ ഉണ്ട് , അമ്മാമ നിങ്ങളെ കാണണം എന്ന് പറഞ്ഞിരുന്നു എന്തായാലും രണ്ടു പേരും കൂടെ പോയി വാ ,,,"


"അമ്മെ ,,,,,,,,,,,,,,"നന്ദൂട്ട൯ അമ്മയെ വിളിച്ചു


"ഹമ് ....എന്താ"


"ഒരു കാര്യം ചോദിച്ചോട്ടെ "


"ആ ചോദിക്ക് .."

"പറ്റൂല്ലാന്നു പറയരുത് ,,,,,,"

"പറ്റൂല്ലാത്തതു ആണെങ്കിൽ പറ്റൂല്ലന്നു തന്നെ പറയും ...നീ കാര്യം ചോദിക്ക്"


"അമ്മെ ,,,,,,,,,,എനിക്ക് ഇപ്പൊ ഇരുപത്തി രണ്ടു വയസ്സായി ..എനിക്ക് ലൈസൻസുമുണ്ട് ഒരു ബൈക്ക് "


"അത് നല്ലതാ മ്മെ അപ്പൊ കുഞ്ഞേട്ടൻ വന്ന എനിക്കും ഇവിടെ ഒക്കെ കറങ്ങാൻ പോകാം ,,ചിന്നു ആഹ്ലാദത്തോടെ പറഞ്ഞു

അവർ അവളെ കൂടെ ഒന്ന് നോക്കി


"അല്ല ...ഞാൻ പറഞ്ഞൂന്നേ ഉള്ളു .."അവൾ പേടിച്ചു മുഖം താഴ്ത്തി ചായ കുടിച്ചു

"ബൈക് ഒന്നും ഇപ്പോ വേണ്ട ,"


"പ്ലീസ് അമ്മെ ,,,,,,,,,,,,,,,ഒരു ബൈക് അമ്മെ ...........ഞാൻ സൂക്ഷിച്ചെ ഓടിക്കൂ ,,,ഒരു കുഴപ്പവും വരുത്തില്ല"


അവർ അവൻ ഒന്ന് നോക്കി ...


"ബൈക്ക് വേണമെങ്കിൽ നമുക്ക് വാങ്ങിക്കാം ,,,"


അതോടെ നന്ദൂട്ട൯ സന്തോഷം കൊണ്ട് മുഖം ഒക്കെ അങ്ങ് പ്രകാശിച്ചു ,,ചിന്നുവും സന്തോഷിച്ചു ,,


ഞാൻ അപ്പളേ വിചാരിച്ചിരുന്നു കുഞ്ഞേട്ട 'അമ്മ വാങ്ങി തരുമെന്ന് ,,,,ചിന്നു പറഞ്ഞു


"പക്ഷെ ഒരു കാര്യം ഉണ്ട് .."


"ആ 'അമ്മ പറ .............ഏതു കാര്യമാ"


"ഈ പടിപ്പുര വിട്ടു പുറത്തേക്ക് കൊണ്ടുപോകരുത് ബൈക്ക് ഈ വീടിനു ചുറ്റും പിന്നെ നമ്മുടെ ഈ പറമ്പിനുള്ളിലും മാത്രേ ഓടിക്കാൻ പാടുള്ളു .."

രണ്ടു പേരും ഒന്നും മനസിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കി

"മനസിലായില്ലേ ,,,ഈ പറമ്പിൽ മാത്രം ഓടിക്കാൻ പാടുള്ളു പുറത്തേക്കു കൊണ്ടുപോകാൻ പാടില്ല പറ്റുമെങ്കിൽ വാങ്ങി തരാം ,,താക്കോല് എന്റെ കയ്യിൽ വെക്കും"

നന്ദൂട്ടനും ചിന്നുവും പരസ്പരം ഒന്നു നോക്കി ,,

അവർ എഴുന്നേറ്റു

"ചിന്നു ,,,,,,,,,,,,,,,ഞാൻ സൈക്കിളിൽ കാറ്റ് നിറക്കട്ടെ നമുക് ജയമ്മയെ കണ്ടു അമ്മാമ്മേനെ കാണാൻ പോകാം "

"ഹമ്,,,,,,ശരി കുഞ്ഞേട്ട ,,,,,,,,"


അമ്മയൊട് ബൈക്കിനെ കുറിച്ച് കൂടുതൽ പറഞ്ഞിട്ടു ഒരു കാര്യവുമില്ല എന്ന് അവർക്കു മനസിലായി


അവൻ പോയി കൈ ഒക്കെ കഴുകി വസ്ത്രമൊക്കെ മാറി , പുറത്തേക്ക് ഇറങ്ങി സ്റ്റോർ റൂമിൽ നിന്നും സൈക്കിൾ എടുത്തു ഒന്ന് തുടച്ചു രണ്ടു ടയറിലും കാറ്റ് നിറച്ചു ,


അപ്പോളേക്കും ചിന്നുമോൾ കൂടെ ഇറങ്ങി അവൻ ചിന്നുമോളെ മുന്നിൽ കയറ്റി സൈക്കിൾ ചവിട്ടി പടിപ്പുര കഴിഞ്ഞു വഴിയിലേക്കു ഇറങ്ങി മുന്നോട്ട് പോയി.


<<<<<<<O>>>>>>


ആങ്ങളയും പെങ്ങളും കൂടെ ആ നാടുവഴികളിലൂടെ സൈക്കിളിൽ യാത്ര തുടർന്നു


"ബൈക്ക് ഉണ്ടായിരുനെ എത്ര നല്ലതായിരിക്കൂല്ലേ കുഞ്ഞേട്ടാ ..."


"നല്ലത് ഒക്കെ ആണ് പക്ഷെ 'അമ്മ വാങ്ങി തരില്ലലോ"


"ഞാൻ അമ്മയുടെ നല്ല മൂഡ് നോക്കി പറയാം വാങ്ങി തരാൻ ആയി കേട്ടോ"


"ഒന്ന് സഹായിക്കു ചിന്നൂട്ടി ,,,,,,,,"

"ഹ്മ്മ്............ഞാൻ നോക്കാം കുഞ്ഞേട്ടാ ................."


ആ സൈക്കിൾ അങ്ങനെ മുന്നോട്ടു പോകുക ആണ് , കിഴക്കു നിന്നും വീശുന്ന തണുത്ത കാറ്റ് അവരെ തലോടുന്നുണ്ട് , ശ്വാസം ഉള്ളിലേക്കു എടുക്കുമ്പോൾ പോലും കുളിരാണ്. വയലിന് ഇടയിലുള്ള ചെമ്മൺ പാതയിലൂടെ നോക്കെത്താ ദൂരത്തോളം ആ സൈക്കിൾ മുന്നോട്ടു പോകുക ആണ്, തോടിനു കുറുകെ ഉള്ള പാലത്തിലേക്ക് സൈക്കിൾ കയറി, അവിടെ നന്ദൂട്ടന്റെ കൂടുകാർ ഇരിക്കുന്നുണ്ട് , എല്ലാരോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞു അവർ മുന്നോട്ടു പോയി വയൽ കഴിഞ്ഞു കുറച്ചു മുന്നിലേക്കു പോയി ഒരു തെങ്ങിൻ തോപ്പ് അതിനിടയിലൂടെ ഒരു കുഞ്ഞു ഇടവഴി, അതിലൂടെ സൈക്കിൾ വളച്ചു , കുറച്ചു മുന്നോട്ടു പോയി , ഒരു ചെറിയ ഗേറ്റ് കടന്നു തലയെടുപ്പോടെ നിൽക്കുന്ന ഒരു ഇരുനില മാളിക ,


അവൻ സൈക്കിൾ അവിടെ നിർത്തി ഇരുവരും പുറത്തേക്കു ഇറങ്ങി


ആ മുറ്റം നിറയെ ഒരുപാട് വർണങ്ങളിൽ ഉള്ള പുഷ്പങ്ങൾ ഉള്ള ചെടികൾ ആണ് , ആയിരക്കണക്കിന് പൂക്കൾ ഉണ്ട്


അവൻ ഉറക്കെ വിളിച്ചു ജയാമ്മെ ,,,,,,,


ചിന്നുവും വിളിച്ചു ....ജയാമ്മേ ...


അതുകേട്ടു അവിടെ വീടിനു മുന്നിലെ വലിയ കിളി കൂടുകളിൽ നിന്നും ബഹുവിധ വർണ്ണങ്ങളിൽ ഉള്ള ലവ് ബേർഡ്‌സ് കളകളാരവം ഉച്ചത്തിൽ ആക്കിയ പോലെ ...വീടിനു മുന്നിലെ അക്വേറിയങ്ങളില്‍ അനവധി വര്‍ണ്ണ മത്സ്യങ്ങള്‍ ,,,,,,


അവ്യകതമായ ശബ്ദത്തിൽ ജയാമ്മെ ജയാമ്മെ ജയാമ്മെ എന്ന് കൂട്ടിലിട്ട തത്ത മൊഴിഞ്ഞു ..


അപ്പോളേക്കും വാതിൽ തുറന്നു .


"ആഹാ ,,,,,,,,,,,,,,,,വന്നോ എന്റെ മക്കള് ,,,,,,,,,,,,,,,,,,,,,ബോബനും മോളിയും" .............ജയാമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.


"ആ വന്നു ..."


ജയാമ്മ എന്ന് വിളിക്കുന്ന ജയശ്രീ ഒരു നാല്പത്തി അഞ്ചു വയസുള്ള സ്ത്രീ ആണ് , ഭഗീരതി അമ്മയുടെ സ്‌കൂളിൽ ടീച്ചർ ആയിരുന്നു , അതും ഇംഗ്ളീഷ് ടീച്ചർ , ഇംഗ്ലീഷ് എഴുത്തുകാരി ആണ് പ്രശ്‌സത ആണ്.


ഒരുപാട് പുരസ്‌കാരങ്ങൾ ഒക്കെ നേടിയിട്ടുണ്ട് , കുടുംബം സെറ്റിൽ ചെയ്തിരിക്കുന്നത് ഒക്കെ ഗോവയിൽ ആണ് , എന്നാലും മിക്കപ്പോഴും ഇവിടെ ആണ് ആൾക്ക് താൽപര്യം. എഴുത്തെല്ലാം ഇവിടെ ആണ്, മേടയിലുമായി ഒരുപാട് സ്നേഹബന്ധം അവ൪ക്കുണ്ട്, സ്വന്തം മക്കള്‍ ആയി തന്നെ ആണ് നന്ദൂട്ടനേം ചിന്നുവിനെയും കാണുന്നതും.


കുട്ടികൾ ഉള്ളിലേക്കു കയറി.


വീട് നിറയെ ജയാ മ്മ വരച്ചു വെച്ചിരിക്കുന്ന പെയിന്റിങ്ങുകൾ ,,,,എല്ലാം ആ വീടിനു മാറ്റേകുന്നു


"ജയാമ്മേ എന്തുണ്ട് വിശേഷങ്ങൾ."


"എന്തുപറയാൻ.... നന്ദൂട്ട നന്നായി പോകുന്നു"


"ഞാൻ കഴിഞ്ഞ ദിവസ൦ ടീച്ചറെ കണ്ടപ്പോ പറഞ്ഞിരുന്നു , നിങ്ങളെ കണ്ടിട്ട് ഒരുപാട് ആയി അന്ന് ,, അപ്പോളാ പറഞ്ഞതു ഇന്ന് എത്തും എന്ന്"


"ജയമ്മയുടെ എഴുത്തൊക്കെ എങ്ങനെ പോകുന്നു ?"


"ആ ,,,നന്നായി പോകുന്നു"


"ഈ ഇംഗ്ലീഷിൽ എഴുതുന്നതിനോടൊപ്പം ഇത്തിരി മലയാളത്തിലും എഴുതി കൂടെ .."


"എനിക്ക് ഇഷ്ടം ഇംഗ്ളീഷ് ആണ് നന്ദൂട്ടാ ............."


"ഇന്നാളു കോളേജ് ലൈബ്രയിൽ ഇന്നും ഞാൻ ജയമ്മ എഴുതിയ ഒരു നോവൽ ഉണ്ടല്ലോ ദി ലവ് ആൻഡ് റിപ്ലേ .....ഞാൻ എടുത്തായിരുന്നു .."


"എന്നിട്ടു ?"


"എന്നിട്ടെന്താ ,,,ഞാൻ വായിച്ചു ,,,അതിൽ ആ നന്ദി പറയുന്ന പേജ് ഉണ്ടല്ലോ അതിൽ കുറെ പേരോട് നന്ദി പറയുന്നത് ഒക്കെ വായിച്ചപ്പോ മനസിലായി സംഭവം സൂപ്പർ ആയിരിക്കും ന്നു ,,,"


"എന്നിട്ടു വായിച്ചിട്ടു എന്തുണ്ട് അത് പറ ?"


"ഞാൻ വായിച്ചു ആദ്യത്തെ പേജ് വായിച്ചപ്പ തന്നെ ന്റെ തല കറങ്ങി , ഞാൻ അത് അവിടെ വെച്ച്"


"അതെന്താ ................?.."


"കളിക്കുടുക്ക വായിക്കുന്ന കുട്ടിക്കു രാമായണം കൊടുത്തു വായിക്കാൻ പറഞ്ഞ എന്താ അവസ്ഥ അത് തന്നെ"


"ഈ നന്ദൂട്ടന്റെ ഓരോ കാര്യങ്ങൾ ..."


"ജയാമ്മെ ,,,നമ്മുടെ സ്പെഷ്യൽ ഉണ്ടോ ,,,,,,,,,,,,?"


"ഉണ്ടല്ലോ ...എനിക്കറിയാല്ലോ നിങ്ങൾ വരുമെന്ന്"


"അതു ഒരു പൊടിക് നാവിൽ അങ്ങോട്ട് വീഴുമ്പോ ,,ഒരു പ്രത്യേക സുഖം ആണെന്നെ"


"അത് എനിക്കറിയാലോ ,,,,,,,,,,,,,,"


"നമുക് പോയാലോ ജയമ്മേടെ കുശിനി പുരയിലേക്കു ,,,,,,,,,,"


"ഹമ് ,,,,,,,,,,,,വാ ............."


അവർ കുട്ടികളെ അടുക്കലക്ക് സമീപം ഉള്ള ഒരു കുഞ്ഞു മുറിയിലേക്ക് കൊണ്ട് പോയി. അവിടെ വെള്ളയും കാപ്പിയും നിറം ഉള്ള ഭരണികൾ. ആ ഭരണികളിൽ ഒക്കെ ജയമ്മ വീഞ്ഞ് കെട്ടി വെച്ചിരിക്കുക ആണ് . ജയമ്മക്ക് ഉള്ള ഒരു ഹോബി ആണ് വൈൻ ഉണ്ടാക്കൽ എന്തിനെ കിട്ടിയാലും വൈൻ ഉണ്ടാക്കി കളയും അതാണ് കക്ഷി.


"എവിടെ സ്പെഷ്യല്‍ ...?"


ജയമ്മ മൂലയില്‍ കൂട്ടി ഇട്ടിരുന്ന ഉമിയില്‍ പൂഴ്ത്തി വെച്ചിരുന്ന ഒരു ഭരണി എടുത്തു


ആ ഭരണിയുടെ മുകളിൽ ഗോതമ്പ്മാവ് വെച്ച് അടച്ചു ചകിരികയർ ആകെ ചുറ്റിയിരിക്കുന്നു .


അവർ മേലെ നിന്നും ചകിരി കയർ മെല്ലെ അഴിച്ചു ഒട്ടിച്ച മാവിനെ അടർത്തി മാറ്റി മൂടി പതുക്കെ ഉയർത്തി, അതിൽ നിന്നും പുക എന്ന വണ്ണം ഗ്യാസ് പുറത്തേക് വ്യാപിച്ചു ആ മുറി മൊത്തം അപൂർവങ്ങളിൽ അപൂർവമായ ഒരു വൈനിന്റെ മാസ്മരികമായ സ്വർഗീയമായ ഗന്ധം ആകെ പ്രസരിച്ചു ,


ആർക്കും ആ വൈനിന്റെ കൂട്ട് അറിയില്ല ,


ജയമ്മക്ക് ജയമ്മയുടെ മുത്തശിയിൽ നിന്നും പക൪ന്നു കിട്ടിയത്ആണ് അതിൽ ഒൻപതു വ്യത്യസ്ത സാധനങ്ങൾ അതിൽ പഴങ്ങൾ പച്ചക്കറികൾ പിന്നെ ഒരു പ്രത്യേക അരി അതും മണിപ്പൂരിൽ കുന്നുകളിൽ കണ്ടു വരുന്ന സുഗന്ധമുള്ള ഒരു കറുത്ത അരി ഉണ്ട് ചക് ഹവോ അമുബി ...ആ അരി ആണ് അതിന്റെ പ്രധാന സുഗന്ധവർദ്ധിനി , ഇതിന്റെ ഒക്കെ അളവുകൾ അത് ജയമ്മക്ക് മാത്രേ അറിയൂ ,, അത് വൈൻ കെട്ടി ഒരു നാല്പത്തി ഒന്നാം ദിവസവും പുറത്തു എടുത്തു ഇളക്കി ഇളകി മുകളിലേക്ക് പൊങ്ങി കിടക്കുന്ന പച്ച നിറത്തിൽ ഉള്ള ചപ്പ് മാറ്റി വീണ്ടും അടച്ചു കെട്ടി ഉമിയിൽ പൂഴ്ത്തി അങ്ങനെ പത്തു പ്രാവശ്യം ചെയ്തു പുതിയ ഭരണിയിലേക്ക് മാറ്റി ഉമിയിൽ പൂഴ്ത്തി വെക്കും. നാന്നൂറ്റി പത്തു ദിവസം വേണം,,


അവിടെ ഉള്ള കുഞ്ഞു വൈൻ ഗ്ലാസുകളിൽ ആ വൈൻ പകർന്നു നന്ദൂട്ടനും ചിന്നുവിനും അവർ പുറത്തേക് ഇറങ്ങി നിലത്തു ചാരി ഇരുന്നു ,


കറുപ്പ് കലർന്ന പര്‍പ്പിള്‍ നിറമാണ് ആ വൈനിനു,,,,


ആ നിറ൦ കണ്ണുകളെ വശീകരിക്കും , കാഴ്‌ച എന്ന ഇന്ദ്രിയാനുഭവത്തിലൂടെ ആ വൈൻ മസ്തിഷ്കത്തിനെ അതിന്റെ ഗന്ധം ആവാഹിക്കുവാൻ പ്രേരിപ്പിക്കും അപ്പോൾ അറിയാതെ തന്നെ കൈകൾ ആ വൈൻ ഗ്ലാസിനെ മൂക്കിലേക്ക് അടുപ്പിക്കും , അതിൽ നിന്നുയരുന്ന പുക മൂക്കുകളിൽ കയറി തലച്ചോറിൽ ഗന്ധമായി പ്രവേശിച്ചു നാവു കൊണ്ട് രുചി അറിയുവാൻ പ്രലോഭിപ്പിക്കും അപ്പോൾ മസ്തിഷ്‌കം അറിയാതെ തന്നെ കൈകൾക്കു സന്ദേശം കൊടുക്കും ചുണ്ടുകളിൽ മുട്ടിച്ചു ആ ദിവ്യമായ രസത്തെ രസനേന്ദ്രിയത്തിലേക്ക് പകർന്നു കൊടുക്കുവാൻ , അതോടെ കൈകൾ ആ പാത്രം ചുണ്ടിൽ മുട്ടിച്ചു കൈ ഉയർത്തി വായിലേക്ക് ആ രസത്തെ പകർന്നു നാവിന്റെ രുചി മുകുളങ്ങൾ അതീന്ദ്രീയമായ ആ രുചി മസ്തിഷ്കത്തിലേക്ക് പ്രവഹിപ്പിക്കും..അതോടെ ,,,സകലതും മറന്നു നിമിഷങ്ങൾ ആ അഭൗമമായ രുചിയിൽ വാസനയിൽ സ്വയം മറന്നു ശരീരത്തെ മനസിനെ ആത്മാവിനെ ലയിപ്പിച്ചു കളയും ,,,,,


കുറച്ചു നിമിഷങ്ങൾ നന്ദൂട്ടനും ചിന്നൂട്ടിയും ആ ഒരു അവസ്ഥയിൽ ആയി.


അപ്പോളേക്കും അത് ഭദ്രമായി കെട്ടി വെച്ച് ജയാമ്മ പുറത്തെക്കു ഇറങ്ങി വാതിൽ അടച്ചു എന്നിട്ടു താഴെ വന്നു ഇരുന്നു ഇരുവരെയും നോക്കി ഒരു കൗതുകത്തോടെ. എന്നിട്ടു ഇരുവരെയും തലോടി വിളിച്ചു


ഇരുവരും കണ്ണുകൾ തുറന്നു ..................


"എന്റെ ജയാമ്മെ ................"എന്നു പറഞ്ഞു നന്ദൂട്ട൯


പൂക്കളെ സ്നേഹിക്കുന്ന കിളികളെ സ്നേഹിക്കുന്ന മത്സ്യങ്ങളെ സ്നേഹിക്കുന്ന നിറങ്ങളെ സ്നേഹിക്കുന്ന അക്ഷരങ്ങളെയും ഗന്ധത്തെയും രുചിയേയും ആരാധിക്കുന്ന ജയമ്മയുടെ മാന്ത്രികതയും മാസ്മരികതയും നൃത്തത്തമാടുന്ന കൈവിരലുകളിൽ പിടിച്ചു മുത്തം കൊടുത്തു ഒപ്പം ചിന്നൂട്ടിയും ..............


അപൂർവങ്ങളിൽ അപ്പൂർവ്വമായ ആനന്ദദായകമായ ആ മാന്ത്രിക പാനീയത്തിന്റെ രുചി അപ്പോളും ഇരുവരുടേയും നാവിൽ നിന്ന് പോയിരുന്നില്ല ,,,,,


ആ ഇരുപ്പിൽ കുറെ നേരം ജയാമയോട് അവർ സ൦സാരിച്ചു.


ഇടയിൽ നന്ദൂട്ടൻ അവരോടു ചോദിച്ചു


"ജയമ്മേ ,,,,,,,,,,,,"


"എന്തോ നന്ദൂട്ടാ ..."


"ഞാൻ എന്തിനാ ജയാമ്മെ എന്റെ അമ്മയുടെ വയറ്റിൽ പിറന്നത് , ജയാമ്മേടെ മോൻ ആയി ജനിച്ച മതിയായിരുന്നു .."


"എന്തെ എന്റെ മോന് ഇപ്പൊ അങ്ങനെ തോന്നണേ ? " അവ൪ ആകാംഷയോടെ ചോദിച്ചു .


"ഒന്നൂല്ല ,,,ഈ സ്നേഹം ഒക്കെ ജയമ്മേടെന്നു മാത്രേ കിട്ടൂ ,,,അമ്മക്കു എപ്പോളും ദേഷ്യം ആണ് ,, ഒന്ന് ചിരിച്ചു വർത്താനം പോലും പറയില്ല ..ജയാമ്മയുടെ ഈ സ്നേഹവും ഇഷ്ടവും ഒക്കെ അറിയാ൯ കഴിയുന്നുണ്ട് അതാ ചോദിച്ചേ ,,,"


"ന്റെ നന്ദൂട്ടാ .............നിങ്ങള് എന്റെ മക്കള് തന്നെ അല്ലെ ,,,പിന്നെ ടീച്ചർ പാവം ആണ് , ഒരുപാട് സ്നേഹമാ നിങ്ങളോടു ,,,,,,,,അത് അങ്ങോട്ടു പ്രകടിപ്പിക്കാത്തതാ...എനിക്കറിയില്ലേ ടീച്ചറിനെ ,,,"


"എന്നാലും ഇന്നും കൂടെ എന്നെ തല്ലി ,,,എത്ര നാൾ കഴിഞ്ഞാണ് ഞാൻ വീട്ടില് വന്നത് ,,അതുക്കെ ഓർക്കണ്ടേ ?"


"ഈ നന്ദൂട്ടന്റെ കാര്യം അത് കുസൃതി കാട്ടിയതു കൊണ്ടല്ലേ ............അത് കൊണ്ട് അങ്ങനെ ഒന്നും ഓർക്കേണ്ട കേട്ടോ ,,,ടീച്ചറിനു എന്തും നിങ്ങളെ കഴിഞ്ഞേ ഉള്ളു ,,,,,,,,,,,,,മുൻകോപ൦ കൂടുതൽ ആണ് ...."


"സത്യത്തില് ഇങ്ങോട്ടു വരാൻ പോലും മനസ് കുറവാണ് ജയ്യമ്മേ ...പിന്നെ വന്നു പോകുന്നതാ ,,വരുമ്പോളും ഈ ദേഷ്യവും തല്ലും വഴക്കു പറച്ചിലും ,,ഞാൻ കൊച്ചു കുഞ്ഞല്ലല്ലോ"


"ആണ് ,,,,,,,,,,,,,,നന്ദൂട്ടനിപ്പോളും കൊച്ചു കുഞ്ഞു തന്നെ ആണ് ടീച്ചറിന് അതാ അങ്ങനെ ഒക്കെ ... ഒരിക്കലും ടീച്ചറിനെ വിഷമിപ്പിച്ചു ഒന്നും പറയരുത് ,,പറഞ്ഞ സഹിക്കാൻ പറ്റില്ല ടീച്ചറിന് ,,കേട്ടോ നന്ദൂട്ട ഇനി ഇങ്ങനെ പറയരുത് ട്ടോ ,,,,"


"ഹമ്,,,,,,,,,,,,,,,,,,,,,,എപ്പോൾ എങ്കിലും അമ്മയെ കാണുമ്പോ ജയമ്മ പറയണം ട്ടോ ,,,,എന്നെ ഒരുപാട് വഴക്കു പറയരുത് അടിക്കരുത് ന്നൊക്കെ ,,,,കേട്ടോ ജയാമ്മേ" 


"ഹമ് ,,,,,,,,,,,,,,,ഞാൻ പറഞ്ഞേക്കാം ,,ആളുടെ നല്ല മൂഡ് പോലെ ,,പോരെ "


"ആ അത് മതി ,,,,,,,,,,,,,,ഞങ്ങടെ പാവം ജയാമ്മ ,,,"എന്നു പറഞ്ഞു വീണ്ടും കൈകളിലു ഒരു മുത്തം കൊടുത്തു..


ജയമ്മയോടൊത്തു ചിലവഴിച്ചു ഇരുവരും അവിടെ നിന്നും ഇറങ്ങി


സൈക്കിളിൽ നേരെ രാഘവൻ അമാമ യുടെ അടുത്തേക്ക്.


ബെൽ അടിച്ചു കൊണ്ട് അവർ രാഘവൻ അമ്മാമയുടെ വീട്ടിൽ എത്തി


ഇരുവരും താഴെ ഇറങ്ങി സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു


"അമ്മായി ,,,,,,,,,,,,,അമ്മാമോ ,,,,"എന്ന് വിളിച്ചു ഇരുവരും ഉള്ളിലേക്ക് കയറി


ആദ്യം തന്നെ അടുക്കളയിലേക് ചെന്നു. അവിടെ ജാനിഅമ്മായി ചീര അരിഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു


"ആഹാ ആരാ ഇത് നന്ദൂട്ടനും ചിന്നൂവും ആണല്ലോ നന്ദൂട്ട൯ രാവിലെ വന്നൂല്ലേ" 


 "അതെ അമ്മായി"


അപ്പോളേക്കും കുഞ്ഞു അങ്ങോട്ടു ചെന്ന്


"എടി കുഞ്ഞു ,,,എന്തായെടി ........"അവൻ അവളോട് ചോദിച്ചു


"നല്ലതാ കുഞ്ഞെട്ടാ ............"അവൾ മറുപടി പറഞ്ഞു


അവളും ചിന്നുവിനെ പോലെ അവനെ കുഞ്ഞേട്ടാ എന്നാണ് വിളിക്കുന്നത്


"മ്മടെ തമ്പുരാട്ടി എന്ത്യേ ,,,,,,,,,,,,,,,,,മീര ടീച്ചർ അമ്മുകുട്ടി"


"അവള് ദേ ,,,,തുണി കഴുവാ നന്ദൂട്ട ,,ഇപ്പൊ വരും"


"ന്നാ അമ്മാമേ കാണട്ടെ ............"


എന്നുപറഞ്ഞു ഇരുവരും കിടക്കുന്ന രാഘവമേനൊന്റെ അടുത്ത് ചെന്നു,


"അമ്മാമേ .............."എന്ന് വിളിച്ചു അവൻ അയാളുടെ സമീപം ഇരുന്നു


അവനെ കണ്ടു ഒരുപാട് സന്തോഷം ആയി ഇരുവരുടെയും കൈകൾ പിടിച്ചു അവശതയിലും അയാൾ ചിരിച്ചു


"മോനേപ്പാളാ വന്നത് ,,,,,,,,,,,,,,,?"


"രാവിലെ വന്നു അമ്മാമേ ..ഇനി ഞായർ പോകും"


"ആണല്ലേ ,,,,,,,,,,,,,"അയാൾ ചിരിച്ചു വീണ്ടു൦ അവന്റെ കയ്യിൽ മുത്തം വെച്ച്


അപ്പോളേക്കും കുഞ്ഞു രണ്ടു ഗ്ലാസിൽ ചായയും ആയി അങ്ങോട്ടേക്ക് വന്നു.


"മോളെ ,,,,,അവരെ മുറിയിൽ കൊണ്ട് പോയി കൊടുക്ക് ,,,ഇവിടെ മണം ഉണ്ടാകും ,,,"


രാഘവൻ ഓർമിപ്പിച്ചു , രോഗി കിടക്കുന്ന മുറിയിൽ അസഹ്യമായ ഗന്ധം ഉണ്ടാകുമലോ


"ഓ .........ഒന്ന് പോ അമ്മാമേ ............."


അവൻ ചിരിച്ചു കൊണ്ട് "നീ ഇങ്ങോട് താടി കുഞ്ഞു ."എന്ന് പറഞ്ഞു ആ ചായ ഗ്ലാസ് വാങ്ങിഅവ൯ കുടിച്ചു. അപ്പോളേക്കും തുണി ഒക്കെ കഴുകി മീര അച്ഛന്റെ മുറിയിലേക്ക് വന്നു കൂടെ ജാനകി അമ്മായിയും


"ആ വന്ന മരങ്ങോടൻ ,,,,,,,"അവൾ അവനെ ചൊടിപ്പിച്ചു .


അത് മീരക്കുള്ള സ്വഭാവം ആണ് , നന്ദൂട്ടനെ എപ്പോൾ കണ്ടാലും ഓരോന്നുപറഞ്ഞു ശുണ്ഠി പിടിപ്പിക്കും


"കണ്ടോ അമ്മായി ,,,,,,,,,എന്നെ മരങ്ങോടൻ ന്നു വിളിച്ചു ,,,"അവൻ അമ്മായിയോട് പരാതി പറഞ്ഞു


"ഡീ ............എന്തിനാടി എന്റെ കുഞ്ഞിനെ ഓരോന്നു വിളിക്കുന്നത് ...പാവം ഇന്ന് വന്നിട്ട് ഓടി വന്നതാ എല്ലാരേം കാണാൻ ,,,,,"


"അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി ,,," അവനു സന്തോഷമായി.


മീര അവനെ നോക്കി കൊഞ്ഞനം കുത്തി ,,,,,,,,,,,,,,,


"ദേ ,,,,,,,,,കണ്ട അമ്മായി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ,,,,,"


"അമ്മു ,,,,,,,,,,നീ എന്റെ കയ്യീന് വാങ്ങിക്കും കേട്ടോ ....".അമ്മായി ദേഷ്യപ്പെട്ടു ,..


"ഒരു രസമല്ലേ അമ്മെ ,,,,,,,,,,,,,,നന്ദൂട്ടനെ ശുണ്ഠിപിടിപ്പിക്കാൻ"


അവൾ ന്യായീകരിച്ചു


"ഡാ ,,,എങ്ങനെ പോണു നിന്റെ പഠിത്തം ഒക്കെ ........"


"അമ്മുവേച്ചി ,,,,,,,,,,എല്ലാം ഉഷാർ ആണ് ...."


"ജയ്ക്കുമോടാ ........'


"ഒന്ന് പോ അമ്മുവേച്ചി ,,,,,,,ഞാൻ ഫസ്റ്റ് ആണ് ക്‌ളാസിൽ"


"ആർക്കറിയാ നീ പറയുന്നത്‌ അല്ലെ ...."


"അമ്മോ ,,,,,,,,,,,,,,,,,,കുഞ്ഞിനെ ഓരോന്ന് പറഞ്ഞു വേഷമിപ്പിക്കലെ" ,,,കിടന്നിരുന്ന രാഘവൻ അമ്മാമ അവളെ ഉപദേശിച്ചു ,,,


"ഞാൻ ചത്താ എനിക് വേണ്ടി മുങ്ങി നിവരാ൯ ഇവ൯ ഒരാള് മാത്രേ ഉള്ളു .............അതോർക്കണോട്ടോ .."


"അമ്മാമ ഇപ്പൊ എന്തിനാ ഇത്രേം പെട്ടെന്ന് ചാകണേ .............ഞാൻ വിടൂല്ല അമ്മാമേനെ ഞങ്ങടെ എല്ലാരുടേം കല്യാണം ഒക്കെ കഴിഞ്ഞു മക്കടേം കല്ല്യാണം കഴിഞ്ഞിട്ട് അമ്മാമ ചത്താ മതി ,,"


നന്ദൂട്ട൯ അയാളോട് പറഞ്ഞു.


"അത്രേം കാലമൊന്നും അമ്മാമ ഇരിക്കൂല നന്ദൂട്ട"


"അത് അമ്മാമ ആണോ തീരുമാനിക്കുന്നെ ..."


"അല്ല ,,,,,,,,,,,,,,,,ഡാ തൊരപ്പ ,,,,,,,,,,,,,,,,,,,,,,,,അതിന്റെ എടേ കൂടെ നീ കല്യാണത്തെ കുറിച്ച് പറഞ്ഞല്ലോ മൊട്ടേന്നു വിരിഞ്ഞിട്ടില്ലലോ നീ ,,,ഇപ്പോളെ കല്യാണത്തെ കുറിച്ച് ആലോചിച്ചോ നീ ,," മീര അവനെ വീണ്ടും ചൊറിഞ്ഞു കൊണ്ടിരുന്നു


"എടി കൊച്ചു അത് പറഞ്ഞപ്പോ പറഞ്ഞത് അല്ലെ ........നീ അടുക്കളെ പോയെ" എന്നുപറഞ്ഞു പതുകെ ജാനകി അമ്മായി അവളുടെ പുറത്തു മെല്ലെ തല്ലി ..


"കണ്ടോ അമ്മാമേ എന്നോട് ഒരു ബഹുമാനവും ഇല്ല ,,,,"നന്ദൂട്ടന്‍ പരതി പറഞ്ഞു


"പിന്നെ ബഹുമാനിക്കാന്‍ പറ്റിയ മുതല് ,,,ഒന്ന് പോടാ ഇട്ടികണ്ടപ്പ...."


മീര ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി


അവള് കുറുമ്പ് കാണിക്കുന്നതാ നന്ദൂട്ട .....................അമ്മാമ അവനെ ആശ്വസിപ്പിച്ചു


അയാൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു


"അമ്മാമേ ,,,എന്ന റെസ്റ് എടുത്തോ ,,,ഞങ്ങൾ ഇവിടെ ഉണ്ട് " എന്നുപറഞ്ഞു അവർ എഴുനേറ്റു ഉമ്മറത്തേക്ക് ചെന്നു.


"നന്ദൂട്ട .............ഊണ് കഴിച്ചു പോയാ മതി ,,ഇന്ന് വൈകീട്ട് കാവില് സർപ്പം തുള്ളൽ ഒക്കെ ഉള്ളതല്ലെ ,അതോണ്ട് മീനും ഇറച്ചിയും ഒന്നുമില്ലട്ടോ"


"അയ്യോ എനിക്ക് വേണ്ട ഞങ്ങളും പോകില്ലേ ..........കാവില് ......"


"ഹ്മ്മ് ,,,,,,,,,,,,,എന്താ അമ്മായി കറി ??"


"ചീര തോരൻ ഉണ്ടാക്കുന്ന്ണ്ടു , പിന്നെ ഇന്നലത്തെ നല്ല മോര് കറി ഉണ്ട് ,


ചക്കക്കുരുവും മാങ്ങയും തേങ്ങാ അരച്ച് വെച്ചതും ഉണ്ട് ,,പപ്പടവും കാച്ചാം അത് പോരെ ............."


"ഇതിപ്പോ സദ്യ ആയല്ലോ ................അമ്മായെ ............."


അപ്പോൾ അടുക്കളയിൽ നിന്നും മീര അവിടെ ഉണ്ടായ രണ്ടു പുളിയൻ മാങ്ങ കൊണ്ട് വന്നു ,


ഒരു വാഴയിലയില്‍ അത് നീളത്തിൽ കീറി ഇട്ടു ,


എന്നിട്ടു അതിൽ മുളക് പൊടിയും ഉപ്പും ഇട്ടു നന്നായി ഒന്ന് ഞെരടി , അവളും തിണ്ണയിൽ വന്നിരുന്നു


എന്നിട്ടു വഴയില അങ്ങോട്ട് നീക്കി വെചൂ


"ഇന്ന കഴിക്കു ,,,നല്ല മാങ്ങാ ആണ് ,,,,,,,,,,,നല്ല

പുളിയാ ................"



അത് കണ്ടപ്പോളെക്കും നന്ദൂട്ടനെയും ചിന്നുവിന്റെയും മനസിൽ ആ പുളിയൻ മാങ്ങയുടെ പുളി ഓർത്തപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു

മുളകുപൊടിയിലും ഉപ്പിലും മുങ്ങി കിടക്കുന്ന ആ പുളിയൻ മാങ്ങ നന്ദൂട്ട൯ കയ്യിൽ എടുത്തു അത് വായിലേക്കു കൊണ്ടുവന്നപ്പോളേക്കും ആ മാങ്ങയുടെ വാസന കൂടെ അടിച്ചപ്പോ വായിൽ വെള്ളം കുമു കുമാ ന്നു അങ്ങോട്ടു ഒഴുകി


അവൻ അത് വായിലാക്കി.


"ശ് ....................................പുളി ഭയങ്കര പുളി ,,,,ഒപ്പം എരിവും ഉപ്പും ,,,,,,,,,,,,അവന്റെ പല്ലുവരെ പുളിച്ചു പോയി


അവൻ അത് കടിച്ചു പറിച്ചു തിന്നു ,,,,,ആഹാ എന്ത് രസമാ.....................ന്റമ്മായെ ,,,,,,,,,,,,,,അവൻ ജാനകി അമ്മായിയോട് പറഞ്ഞു .


ചിന്നു രണ്ടെണ്ണം കഴിചു നിർത്തി ..കുഞ്ഞുവും അധികം കഴിച്ചില്ല. പക്ഷെ അമ്മുവും നന്ദൂട്ടനും മത്സരിച്ചാണ് കഴിച്ചുകൊണ്ടിരുന്നത്


ആഹാ ,,,,,,,,,,,,,,,,,ദാ ഇതാണ് മാങ്ങ ,,,എന്തൊരു പുളി ................


അവൻ കൈ അടിച്ചു ,,,,,,,,,,,,,,,,,,,


അങ്ങനെ മാങ്ങ തീറ്റ അവസാനിച്ചു


"നന്ദൂട്ട അപ്പച്ചീടുന്നു ഇന്ന് വല്ലതും കിട്ടിയോ ? " മീര ചോദിച്ചു


"എനിക്കോ ,,,,,,,,,,,,,,,,,,എയ് ................ഞാൻ നല്ല മിടുക്കൻ അല്ലെ"


അതുകേട്ടു ചിന്നു പൊട്ടി ചിരി തുടങ്ങി


അപ്പൊ മീരക്ക് എന്തോ മണത്തു ..........


"ചിന്നു പറ ...ഇന്ന് എന്തോ നടന്നു കാണണം ..."


"ഇന്നേ അമ്മുവേച്ചി കുഞ്ഞേട്ടനു അമ്മയുടെ കയ്യിൽ നിന്നും പുളിവാറിന് അടി കിട്ടി"


"ആണോ ,,,,,,,,,,,,,,അതുകേട്ടതോടെ മീരയുടെ മുഖം തെളിഞ്ഞു , കുഞ്ഞു കുടുകൂടെ ചിരിക്കാൻ തുടങ്ങി


കാര്യം എന്താ ? മീര തിരക്കി


"അതെ കുഞ്ഞേട്ടൻ തുണിയില്ലാതെ നമ്മുടെ കുളത്തിൽ നീരാടി"


"അയ്യേ .........".ഒരേ സമയം മീരയും കുഞ്ഞുവും പറഞ്ഞു ജാനകി അമ്മായി താടിക്കു കൈ കൊടുത്തു ,,,അത് കേട്ട്


നന്ദൂട്ടന്റെ മുഖം ലജ്ജകൊണ്ട് വിവ൪ണ്ണമായി


"അടി കൊണ്ട് ഓടിയപ്പോ തോർത്ത് പോലും അഴിഞ്ഞുപോയി ,,അമ്മേനെ പേടിച്ചു ഷഡി മാത്രം ഇട്ടു കൊക്കോ മരത്തിൽ കയറി ഇരിക്കുക ആയിരുന്നു, കപീഷ് കൊരങ്ങന്‍ ഇരിക്കണ പോലെ..എന്നിട്ടു 'അമ്മ താഴെ ഇറക്കി.ഷഡി ഇട്ടുള്ള കുഞ്ഞേട്ടന്റെ ഓട്ടം നല്ല രസം ആയിരുന്നു കാണാൻ"


"അയ്യേ ..................നിനക്കു നാണമില്ലെടാ ,,,,"മീര ചോദിച്ചു.


"അതിനു നീ മുറിയിൽ ഇരുന്നു പഠിക്കലായിരുന്നോ ചിന്നൂ.." അവൻ ചോദിച്ചു


"ബഹളം കേട്ട് ഞാൻ മുകളിൽ കയറി നോക്കിയായിരുന്നു അപ്പോളാ കണ്ടത്"


"അയ്യേ ......."എല്ലാരും അവനെ നോക്കി പറഞ്ഞു


നന്ദൂട്ട൯ നാണിച്ചു തല താഴ്ത്തി


"എന്നാലും നന്ദൂട്ട ,,,നിനക്കു ഇത്രേം പ്രായമായില്ലേ ,,എന്നിട്ടാണോ"


ജാനകി അമ്മായി ചോദിച്ചു


"മരങ്ങോടൻ ......".മീര അവനെ നോക്കി പറഞ്ഞു


"ഒന്ന് പോ അമ്മുവേച്ചി ....."


"ഡീ കാന്താരി ,,നിനക്കു ഞാൻ വെച്ചിട്ട്ണ്ടു ട്ടാ ,,,,,,,,,,,നീ വീട്ടിലേക്ക് വാ .."


"ഉവ്വ നീ വീട്ടിൽ ചെന്ന ഇപ്പോ കപ്പല് മറിക്കും ,,ഒന്ന് പോടാ ചെറുക്കാ "മീര അവനെ കളിയാക്കി ,


"ശോ ...എന്നാലും കുഞ്ഞേട്ടൻ ആ ഓടുന്ന കാഴ്ച മനസ്സിൽ ഓർക്കുമ്പോ അയ്യേ" കുഞ്ഞു ചിരിച്ചു കൊണ്ട് പറഞ്ഞു


"ഡീ ,,,,,,,,,,,നിർത്തികെ ,,,,,,"നന്ദൂട്ട൯ പറഞ്ഞു


അതോടെ അവൾ നിർത്തി


"അമ്മായി ,"അവൻ ജാനകിയെ വിളിച്ചു


"ചോറെടുക്കു അമ്മായി ,,"


"ഹാ,,,,,ഇപോ എടുക്കാം നന്ദൂട്ട ,,,,,,,,,,,,,പപ്പടം കൂടെ കാച്ചട്ടെ ............".എന്നും പറഞ്ഞു അവർ വേഗം അടുക്കളയിലേക് പോയി


"എന്നെ കളിയാക്കിയ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട് ...ഹമ് ,,,,,,,,,,,,"


അവൻ എല്ലാരേയും ഭീഷണി പെടുത്തി


"എന്നാലും കുട്ടേട്ടൻ ചന്തിയും തിരുമ്മി നടന്നു വരുന്ന സീൻ ................നിങ്ങൾക് ഒക്കെ മിസ് ആയി"


ചിന്നു അതൊക്കെ ഓർത്തു കുടു കൂടെ ചിരിച്ചു ..


<<<<<<<O>>>>>>>


അപ്പോളേക്കും ഭക്ഷണം ഒക്കെ തയാറായി. ജാനകി അമ്മായിയും മീരയും കൊണ്ട് വന്നു തിണ്ണയിൽ കൊണ്ട് വന്നു വെച്ചു. ജാനകി അമ്മായി അമ്മാമക്ക് കൊടുത്തിട്ടു കഴിച്ചോളാ൦ എന്ന് പറഞ്ഞു. അവർ താഴെ ഇരുന്നു നാല് പേരും വലിയ കുഴികൾ ഉള്ള പത്രങ്ങൾ ആയിരുന്നു കറികൾ ഒക്കെ ഒഴിക്കാൻ ഉള്ള .നല്ല ചെമ്പാവരി ചോറു വിളമ്പി. ഒപ്പ൦ ചീരതോരനും ചക്കക്കുരു മാങ്ങഇട്ട കറിയും കൊണ്ടാട്ടം മുളക് വറുത്തതും പിന്നെ ചോറിനു മേലെ പുളിശ്ശേരിയും ഒഴിച്ചു.


"അമ്മായെ ആ കടുമാങ്ങ ഇല്ലേ ,,,"


"ആ ഉണ്ടല്ലോ നന്ദൂട്ട"


"എന്നിട്ടാണോ ഇങ്ങു എടുക്കെന്നെ ...അമ്മായിടെ സ്‌പെഷ്യൽ അല്ലെ കാടുമാങ്ങ"


അതുകേട്ടു അവർ ചിരിച്ചു കൊണ്ട് എഴുന്നേറ്റു പോയി കടുമാങ്ങാ ഇട്ട ഭരണി കൊണ്ട് വന്നു


എന്നിട്ടു തുറണ് ഒരു കുഞ്ഞു തവി കൊണ്ട് ഇളക്കി ചിന്നുവിനും മീരക്കും പിന്നെ നന്ദൂട്ടനും കൊടുത്തു.


നല്ലെണ്ണയിൽ ഉപ്പിൽ മുങ്ങി ചുവന്നു തുടുത്തു മുളക് കടുക് അരപ്പിനെ കെട്ടി പുണർന്നു ചുളുങ്ങി ചുരുങ്ങി ധ്യാന നിരതരായി കിടക്കുന്ന ചോന നിറഞ്ഞ നാട്ടുമാവിൻ കണ്ണിമാങ്ങാ കൂട്ടങ്ങൾ... നന്ദൂട്ടനു പാത്രത്തിൽ രണ്ടു കണ്ണിമാങ്ങയും പിന്നെ ചുവന്നു തുടുത്ത നലെണ്ണയിൽ മുങ്ങിയ അരപ്പും കൂടെ ഇട്ടു കൊടുത്ത്.


അവൻ അത് വിരലിൽ തോണ്ടി നാവിൽ ഒന്ന് അമർത്തി കണ്ണടച്ച് ഇരുന്നു, അത് അവന്റെ നാവിന്റെ രസമുകുളങ്ങളിലേക്ക് പടയോട്ടം തുടങ്ങി


ന്റെ അമ്മായെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,പൊളിച്ചു ................................


പിന്നെ അവർ ഭക്ഷണം ആരംഭിച്ചു


ഇടയ്ക്കു അമ്മായി അവിടത്തെ കാന്താരി മുളകും കൂടെ കൊണ്ട് വന്നു ഒപ്പം ആട്ടിയ വെളിച്ചെണ്ണയും


ആഹാ .........വേറെ എന്ത് വേണം ചെമ്പാവരി ചോറിൽ ആ കാന്താരി മുളക് ഇട്ടു ഞെരടി വെളിച്ചെണ്ണ കൂടെ ഒഴിച്ച് കുറചു ഉപ്പു കൂടെ ചേർതു, ആ വെളിച്ചെണ്ണയുടെയും കാന്താരി പൊട്ടിയതിന്റെയും സുഗന്ധം ആകെ വ്യാപിച്ചു ,,ഒരു ഉരുള ചോറ് അവൻ വായിലേക്ക് വെച്ച് ,,,,,,,,,,,,,,,,,,


"അമ്മായെ ...................ഒന്നും പറയാൻ ഇല്ല ....................എന്തോരു രുചിയാ"


വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത കൊണ്ടാട്ടം മുളക് പൊട്ടിച് ചെമ്പാവരി ചോറില്‍ കുഴച്ചു വായില്‍ വെച്ചപ്പോ രുചി ഒന്നുകൂടെ കൂടി.പുളിശ്ശേരിയുടെ പുളി രസത്തോടൊപ്പം നാവിൽ പുളിയും എരിവും പടർത്തി ചക്കക്കുരുവിട്ട മാങ്ങ കറി , അതി രുചികരം ഒപ്പ൦ അനുസാരി ആയി ചീര തോരനും ,,, എല്ലാത്തിനോടു൦ കൂടെ പപ്പടം പൊരിച്ചതും.,,,,അതിനിടയില്‍ രുചി വര്‍ധിപ്പിച്ചു കടുമാങ്ങയുടെ കഷ്ണവും ഒപ്പം നല്ല ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും നാരകത്തിലയും ഞെരടി ഉണ്ടാക്കിയ കൊഴുത്ത സംഭാരവും ......അതോടോപ്പം കുടിക്കാന്‍ രാമച്ച വേര് ഇട്ടു തിളപ്പിച്ച സുഗന്ധം വമിക്കുന്ന വെള്ളവും


നാവറിഞ്ഞു രുചിയറിഞ്ഞു മനസു നിറഞ്ഞു അവരെല്ലാവരും ചിരി കളികളോടെ സ്നേഹം പങ്കു വെച്ച് ഭക്ഷണം കഴിച്ചു. ജാനകി അമ്മായി അമ്മാമക്ക് ഭക്ഷണം കൊടുക്കുവാൻ ആയി മുറിയിലേക്ക് പോയി. സമയ൦ രണ്ടു മണി ആയി , ഓരോന്നൊക്കെ പറഞ്ഞു ചിരിച്ചു ഒടുവിൽ നന്ദൂട്ടനും ചിന്നുവും അവിടെ നിന്ന് ഇറങ്ങി.


@@@@@@@


നന്ദൂട്ടന് പെങ്ങളെ വലിയ സ്നേഹം ആണ്, ചിന്നുവിനും അതുപോലെ തന്നെ.അവളുടെ കുഞ്ഞേട്ടന്റെ പുറകെ വാലായി എന്നും ചിന്നു ഉണ്ടാകും അത് ജനിച്ച അന്നുമുതലെ ഉള്ളതാണ്, നന്ദൂട്ടന്ന്റെ പുറകിൽ നിന്നും മാറില്ല ,ചെണ്ടപ്പുറത്തു കോലുവെക്കുന്നിടത്തു നന്ദുവും ഉണ്ടാകും അവന്റെ കൂടെ അവന്റെ ചിന്നുവും.


കുഞ്ഞേട്ടാ ഹോ ,,എന്തൊരു രുചി ആയിരുന്നൂല്ലേ "


അതു പിന്നെ പറയാൻ ഉണ്ടോ ചിന്നൂട്ടി, എന്നാലും ആ കടുമാങ്ങ അതിന്റെ രുചി പറയുകയേ വേണ്ട


സൈക്കിളിൽ ഇരുവരും മുന്നോട്ടു പോയി കൊണ്ടിരിക്കുക ആണ്. അപ്പോൾ ആണ് ഒരു ചേതക് സ്‌കൂട്ടറിൽ ഒരു ക്രീം കളർ ഷർട്ടും വെള്ള മുണ്ടും ഒക്കെ ധരിച്ചു കഷണ്ടിയും സൈഡിൽ നര കയറിയ മുടിയും സാമാന്യം ഭേദപ്പെട്ട ശരീരവും ഉള്ള മധ്യവയസ്ക൯ അവരുടെ സൈഡിലൂടെ പോയത്,


അവരെ കണ്ടു അയാൾ ആ ചേതക് ഒന്ന് നിർത്തി


അവരെ നോക്കി ഒന്ന് ചിരിച്ചു


ആ .............. എപ്പോ എത്തി?


കരയോഗം പ്രസിഡന്റ് മന്മഥൻ പിള്ള , പഞ്ചാര പിള്ള എന്നൊരു പേര് കൂടി നാട്ടുകാർ ചാർത്തി കൊടുത്തിട്ടുണ്ട് , അവിടത്തെ സമുദായ സമാജത്തിന്റെ ആൾ ഇൻ ആൾ ആണ് അയാൾ ,


കരയോഗം അവിടെ എല്ലാകാര്യത്തിലും മുന്നോട്ടു പോകുന്നുണ്ട് , ആള് പഞ്ചാര ആണെങ്കിലും കരയോഗ കാര്യങ്ങൾ ഒക്കെ ചെയ്യാൻ മിടുക്കൻ ആണ് , കരയോഗത്തിലുള്ള എല്ലാ വീടുകളിലും അയാൾ കയറി ഇറങ്ങും , സ്ത്രീകളോട് ആണ് കൂടുതൽ ചെങ്ങാത്തം , കരയോഗത്തിൽ പെട്ട വീടുകളിൽ അയാൾ കാണാത്ത അടുക്കളകൾ ഇല്ല , ഏതു വീട്ടിൽ ചെന്നാലും അടുക്കളയിൽ ഒന്നുകയറി പോകുക അയാളുടെ പ്രധാന ഹോബി ആണ്.


നാളെ കരയോഗത്തിന്റ മീറ്റിംഗ് ഉണ്ട് , നിങ്ങള് വരില്ലേ ?


അതിനു അതൊക്കെ മുതി൪ന്ന ആളുകൾ അല്ലെ വരേണ്ടത് മാമാ


ഹേയ് ...അങ്ങനെ ഒന്നും ഇല്ല , നിങ്ങളെ പോലെ ഉള്ള യുവാക്കൾ ശക്തി ഉള്ള യുവാക്കൾ വേണ൦ നേതൃ നിരയിലേക്ക് എത്തുവാൻ ,,,,,,യുവശക്തി


അതിനു ചിന്നു കുട്ടി അല്ലെ , അവള് യുവതി ആയിട്ടില്ലലോ മാമാ ,,,,,നന്ദൂട്ട൯ ചോദിച്ചു


അതിലൊന്നും വലിയ കാര്യം ഇല്ലന്നെ മക്കളെ നിങ്ങളൊക്കെ വരണം ഒരു സുശക്തമായ കരയോഗം അതാണ് എന്റെ ലക്‌ഷ്യം


"ഓ ആയിക്കോട്ടെ മാമാ ,,,,"


"ഞാൻ ടീച്ചറിനെ കാണാൻ വരുവാൻ ഇരിക്കുക ആയിരുന്നു , നമ്മള് കെട്ടിടം ഒന്ന് പുതുക്കി പണിയുവാൻ നോക്കുന്നുണ്ട് അതിനു ഒരു സംഭാവനക്കു വേണ്ടി , എന്തായലും നാളെ കഴിഞ്ഞു ഞാൻ വന്നേക്കാം , മക്കള് പറഞ്ഞേക്കണേ കരയോഗം പ്രസിഡന്റ് മന്മഥൻ മാമൻ മക്കളെ വഴിയിൽ വച്ച് കണ്ടു എന്നും നിങ്ങളോടു സുഖവിവരങ്ങൾ തിരക്കി എന്നും കേട്ടോ ,,,"


"ആ പറഞ്ഞേക്കാം മാമാ,,,,,,,,,,,,,,"


"എന്ന ശരി"


അവിടെ നിന്നും സ്ഥലം കാലിയാക്കി.


"ഈ മാമൻ ഒരു വല്ലാത്ത മാമൻ ആണല്ലേ കുഞ്ഞേട്ട"


ആ ചിന്നു ഇങ്ങേർക്ക് അടുക്കള നിരങ്ങി എന്നൊരു പേര് കൂടെ ഉണ്ട് ,


"അയ്യേ ,,,,കുഞ്ഞേട്ട ഇനി എങ്ങോട്ടാ പോണ്ടത് ,"


"നമുക് ഇനി വീട്ടിൽ പോകാം , വൈകിട്ട് കാവില് പൂജ ഉള്ളത് അല്ലെ"


അങ്ങനെ അവർ ഇരുവരും തിരികെ വീട്ടിൽ എത്തി


അവർ വീട്ടിൽ എത്തിയപ്പോ ജയമ്മ അവരുടെ വീട്ടിൽ ഉണ്ടായിരുന്നു


നന്ദൂട്ടൻ റ്റുവീലർ ആഗ്രഹമുള്ള കാര്യം  ജയമ്മയോടു പറഞ്ഞിരുന്നത് ജയമ്മ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു


അത് കേട്ട് അങ്ങോട്ടേക്ക് വന്നപ്പോൾ നന്ദൂട്ടന് ആകെ ഭയമായി


'അമ്മ ഇനി തല്ലുമോ എന്നോർത്തു


എന്തോ ,,, ജയമ്മ പറഞ്ഞത് കേട്ടിട്ട് ആണെന്ന് തോന്നുന്നു


അവനു ഒരു റ്റുവീലർ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു


പക്ഷെ ബൈക്ക് ബുള്ളറ്റ് ഒന്നും വാങ്ങി കൊടുക്കില്ല


ആക്ടിവ വേണേ വാങ്ങാം എന്ന് ഭാഗീരഥി 'അമ്മ പറഞ്ഞു


അതാകുമ്പോ ചിന്നുവിനും പിന്നീട് ഓടിക്കാമല്ലോ


അതുകേട്ടു ചിന്നുവിന് സന്തോഷം ആയി


നന്ദൂട്ടന് തിരിച്ചും


"അല്ല അമ്മെ ,,,,,,,,,,,,ബൈക്ക് ,,,,,,,,,,,,"


"ഒരു ബൈക്കും ഇല്ല ,,,,, ഞാൻ പറയുന്നതെ നടക്കുള്ളൂ " എന്ന് അവന്റെ 'അമ്മ അന്ത്യശാസനം പുറപ്പെടുവിച്ചപ്പോൾ അനുസരിക്കാതെ വേറെ തരമില്ലായിരുന്നു


കുറച്ചു നേരം കഴിഞ്ഞു ജയമ്മ ഇറങ്ങാൻ നേര൦ മക്കളുടെ നെറുകയിൽ മുത്തം കൊടുത്തു ഇറങ്ങി പടിപ്പുര വരെ എല്ലാരും അനുഗമിച്ചു


ഭാഗീരഥി 'അമ്മ ഒന്നും മിണ്ടാതെ വീടിനു അകത്തേക്കു പോയി


അന്ന് വൈകീട്ട്


കാവിൽ നാഗത്താ൯മാർക്കുള്ള പൂജ ആയിരുന്നു മീരയും കുഞ്ഞുവും വന്നിട്ടുണ്ടായിരുന്നു. മീര ഒരു മുണ്ടും വേഷ്ടിയും ചുവന്ന ബ്ലൗസും ആണ് അണിഞ്ഞിരുന്നത്. ആ വസ്ത്രത്തിൽ മീര ഒരുപാട് സുന്ദരി ആയിരുന്നു. അന്ന് ഏറെ നേര൦ അവർ പൂജകൾ ഒക്കെ പങ്കുകൊണ്ടു കളമെഴുത്തും പാട്ടും ഒക്കെ കണ്ടു കൊണ്ടിരുന്നു. സമയം രാത്രി ഏറെ ആയപ്പോൾ അവരെ വീട്ടിൽ കൊണ്ട് ചെന്നാക്കാനായി നന്ദൂട്ടനോട് 'അമ്മ ആവശ്യപ്പെട്ടു


അങ്ങനെ അവരെയും കൊണ്ടുപോകുന്ന സമയ൦


"അമ്മുവേച്ചി ,,,,,,,,"


"എന്താടാ മരങ്ങോടാ "


"ഞാൻ നല്ല ഇടിവെച്ചു തരുവേ ,,, എന്നെ മരങ്ങോടൻ എന്ന് വിളിച്ച " നന്ദു ചൂടായി


"വിളിക്കണ്ട എന്നൊക്കെ തോന്നും ,,,,"


"പിന്നെ ???"


"പിന്നെ ,,,,പിന്നെ ,,," എന്ന് പറഞ്ഞു മീര നടക്കും വഴി നന്ദുവിന്റെ തോളിൽ കൈവെച്ച് ചേർന്ന് നടന്നു കൊണ്ടുപറഞ്ഞു


"ഒന്നുമില്ലേലും ,,,എന്റെ അപ്പച്ചീടെ ചുന്ദരൻ മോനല്ലേ ,,,,അപ്പൊ പിന്നെ എങ്ങനെയാ വിളിക്കാതെ ഇരിക്കുക?" എന്നുപറഞ്ഞു അവന്റെ മൂക്കിൽ മുറുകെ പിടിച്ചു


"ആ പോട്ടെ ,,,,,,,,,,,,,,പാവമല്ലേ ,,,എന്ന് കരുതിയ ഞാൻ ക്ഷമിക്കണേ ,,,എന്റെ മാമന്റെ മോളല്ലേ ,,,," നന്ദുവും പറഞ്ഞു


"മീരേച്ചി ,,,,ഒരു കാര്യം ഉണ്ട് ,,,ഇന്ന് ദല്ലാൾ വന്നു കുറച്ചു ജാതകം അമ്മേടെ കൈയിൽ കൊടുത്തിട്ടുണ്ട് , ചേർച്ച നോക്കാൻ 'അമ്മ നാളെ കൊണ്ടുപോകുന്നുണ്ട് ,,,,എന്ന പറഞ്ഞത് "


"അയ്യോ ,,,ഈ അപ്പച്ചി എന്നെ പെട്ടെന്ന് കെട്ടിചെ അടങ്ങോള്ന്നാ ,,,തോന്നണേ ,,,,"


"പിന്നെ ,,,അല്ലാതെപിന്നെ ,,,ഇപ്പോ തന്നെ കിളവി ആയില്ലേ ,,,,,"


"പോടാ മരപ്പട്ടി ,,,എനിക്ക് ഇരുപത്തി അഞ്ചല്ലേ ആയിട്ടുള്ളു ,,,,,,,,,,,,,,,,,അത് അത്ര പ്രായമാണോടാ " മീര കെറുവിച്ചു


""ഞാൻ പണ്ട് പഠിച്ചിട്ടുണ്ടല്ലോ ,,, കുഞ്ഞാവ ഉണ്ടാവാൻ ഒക്കെ ബെസ്റ്റ് പ്രായം ഇരുപത്തി രണ്ടു മുതൽ ഇരുപത്തി ആറു വരെ ആണെന്ന് ..."


"അവിടെ വരെ നീ ചിന്തിച്ചോ ,,,,,,,,,, " മീര ദേഷ്യപ്പെട്ടു


ഇതൊക്കെ കണ്ടും കെട്ടും കുഞ്ഞു വാ പൊത്തി നല്ല ചിരി ആയിരുന്നു. അങ്ങനെ അവരെ വീട്ടിൽ ആക്കി നന്ദു തിരികെ വീട്ടിലേക് തിരിച്ച


പിറ്റേന്ന് ,


ഭാഗീരഥി 'അമ്മ കൃഷ്ണ൯ കണിയാനെ കാണാൻ ആയി പോയി.അഞ്ചു ജാതകങ്ങളിൽ നല്ല പൊരുത്തമുള്ള ഒരു ജാതകം തിരഞ്ഞെടുത്തു

അത് കഴിഞ്ഞു വീട്ടിലുള്ള എല്ലാവരുടെയും ജാതകങ്ങൾ അയാൾക് കൈമാറി. ഓരോരുത്തർക്കും ഉള്ള പൂജകൾ വഴിപാടുകൾ ഒക്കെ കുറിച്ച് കൊടുക്കുകയും ചെയ്തു, മറ്റു പ്രധാനപ്പെട്ട കാര്യങ്ങളും പറഞ്ഞു കൊടുത്തു. ഭാഗീരഥി 'അമ്മ അയാൾക്കുള്ള ദക്ഷിണ സമർപ്പിച്ചു അവിടെ നിന്നും ഇറങ്ങി


 അന്ന്


മീരയുടെ വീട്ടിൽ അമ്മ ജാനകിയുടെ സഹോദരന്റെ ഭാര്യ കല്യാണിയും മകൻ ഉണ്ണികൃഷ്ണനും വന്നിട്ടുണ്ട് , ഗൾഫിൽ നിന്നുംലീവിന്‌ വന്നതാണ് ഉണ്ണി. വല്ലപ്പോഴും അവര്‍ ഒരു വരവുണ്ട് , സഹായം ഒക്കെ കുറവാണ് , നാവ് കൊണ്ട് പറഞ്ഞു സഹായിക്കും


“നാത്തൂനെ ,,, നിങ്ങള്ക്ക് അങ്ങോട്ട് വന്നൂടെ ഇടക്കൊക്കെ ?”


“ഇവിടത്തെ അവസ്ഥ ഒക്കെ അറിയാമല്ലോ ,,, ഇങ്ങേര്‍ ഇങ്ങനെ കിടക്കുമ്പോ എങ്ങനെ വരാനാ നാത്തൂനെ “


“ഹാ ,,,ഒരു കണക്കിനും അത് ശരി ആണ് ,, നല്ല കാലത്ത് കള്ള് കുടിച്ചു കരള് അരിപ്പയാക്കി കളഞ്ഞതിന്റെ വല്ല കാര്യവും ഉണ്ടോ ,,, ഒരു ഗതിയും ഇല്ലാണ്ടാക്കി ,,രണ്ടു പെണ്‍മക്കളാ ,,,, ഓരോന്നു വരുത്തി വെച്ചതിന്റെ ദോഷം “


ജാനകി അത് കേട്ടു മിണ്ടാതെ ഇരുന്നു


“അല്ല ,,, ഭാഗീരഥി തംബുരാട്ടി വരലും പോക്കും ഒക്കെ ഇല്ലേ ,,” ഒരു പരിഹാസത്തോടെ അവര്‍ ചോദിച്ചു


“ഉവ്വ്... നാത്തൂന്‍ വരുന്നുണ്ട് ,, എല്ലാ കാര്യങ്ങളും നോക്കുന്നുമുണ്ട് “


“നിങ്ങള്‍ അവരെ ഇങ്ങനെ തലയില്‍ കയറ്റി വെചെക്കുകയല്ലേ” കല്യാണി ഒരല്‍പ്പം നീരസത്തോടെ പറഞ്ഞു , അവര്‍ക്ക് ഭാഗീരഥിയമ്മയെ വലിയ ഇഷ്ടമല്ല അത് തന്നെ കാരണം


ജാനകി ഒന്നും മിണ്ടിയില്ല


“ഞങ്ങള്‍ അപ്പച്ചിയെ തലയില്‍ കയറ്റി വെചെക്കുന്നൊന്നുമില്ല അമ്മായി ,,അപ്പച്ചിയ ഞങ്ങളെ തലയില്‍ കയറ്റി വെചേക്കുന്നത് ,,” കല്യാണിയമ്മയിടെ വാക്കുകള്‍ കേട്ടു ഇഷ്ടമാകാതെ മീര പറഞ്ഞു , മീരക്ക് അപ്പച്ചിയെ മോശമാക്കി പറയുന്നതൊന്നും ഇഷ്ടമല്ല ,,


“എയി ,,,അങ്ങനെ അല്ല മോളെ ,,, അമ്മായി ഒരു നാട്ടുകാര്യം പറഞ്ഞു എന്നെ ഉള്ളൂ ,,”


“ഞാനും ഒരു നാട്ടുകാര്യം പറഞ്ഞതാ ,,,അമ്മായി”


“ആ അതൊക്കെ പോട്ടെ ,,,വേറെ ഒരു വിശേഷം പറയാന്‍ ഉണ്ട് ,, ഉണ്ണിക്ക് ഒരു ആലോചന വന്നിട്ടുണ്ട് ,, വലിയ തറവാട്ടുകാരാ ,,,എന്റെ മോ൯ ദുബായില്‍ അല്ലേ ജോലി എടുക്കുന്നത്,, നൂറു പവനും അഞ്ചു ലക്ഷം രൂപയും സ്ത്രീധനം ആയി തരാന്‍ ഒരുക്കമാ ,,, അടുത്ത ആഴ്ച അവരുടെ വീട്ടില് ഞങ്ങള്‍ പോകുന്നുണ്ട് ,, കരണവന്‍മാര്‍ പോകണമല്ലോ ,, അപ്പോ ജാനകി കൂടെ വരോ ,”


“ഞാന്‍ നോക്കാം നാത്തൂനെ ,,,” ജാനകി പറഞ്ഞു


“അത് കേട്ടപ്പോ മീരക്ക് ഉള്ളില്‍ ഒരു പ്രയാസം അനുഭവപ്പെട്ടു ,, കാരണം മീരക്ക് ഒരു കുഞ്ഞ് ഇഷ്ടം ഉണ്ണികൃഷനോടു ഉണ്ടായിരുന്നു, മുറചെറുക്ക൯ കൂടെ ആണല്ലോ ,,


മീര ഒന്നും മിണ്ടാതെ ഉള്ളില്‍ നിന്നും പുറത്തേക്ക് ഇറങ്ങി


പുറത്തു ഉണ്ണികൃഷ്ണ൯ കാറിന്റെ ബോനറ്റ് തുറന്നു എന്തോ നോകുക ആയിരുന്നു


അവള്‍ അങ്ങോട്ട് ചെന്നു


“ഉണ്ണിയേട്ടനു കല്യാണമായല്ലേ?”


"'അമ്മ പറഞ്ഞൂല്ലേ "


"ഉവ്വ് ,,,"


"നല്ല ഫാമിലി ആണ് ,,,നല്ല സ്ത്രീധനം തരും ,, പെണ്ണും കുഴപ്പമില്ല ,,ജാതകവും ചേരും "


മീര ഒന്ന് ചിരിച്ചു


പറയാൻ മടിച്ച ഒരു ഇഷ്ടം അവൾക്കവനോട് ഉണ്ടായിരുന്നല്ലോ


"എന്താ പെണ്ണിന്റെ പേര് ഉണ്ണിയേട്ടാ , ?"


"ശാലിനി " ഉണ്ണി പറഞ്ഞു


മീര വഴിയിലേക്കു നോക്കി ചിരിച്ചു


"മോനെ നമുക് ഇറങ്ങാം "  വീടിനു പുറത്തേക്ക് ഇറങ്ങി കല്ല്യാണിയമ്മ ചോദിച്ചു


ഇറങ്ങാൻ നേരം ഒരു ആയിരം രൂപ അവർ ജാനകിയമ്മക്ക് നേരെ നീട്ടി അവരതു വാങ്ങാൻ മടിച്ചു.


"വേണ്ട നാത്തൂനേ ,,ഇപ്പൊ ഉണ്ട് ,,ആവശ്യമുണ്ടെങ്കിൽ പറയാ൦ "


അവർ നിർബന്ധപൂർവം അവരുടെ കൈയിൽ കാശ് വെച്ച് കൊടുത്തു. അവിടെ നിന്നും ഇറങ്ങി. അവർ പോയതിനു ശേഷ൦


"ഉണ്ണിയുടെ കല്യാണം തീരുമാനിക്കാൻ പോവാ മോളെ "


"ഹ്മ്മ്,,, "


" അമ്മക്ക് അറിയാം ,,എന്റെ കുട്ടിക്ക് അവനോടു ഇഷ്ടം ഉണ്ടായിരുന്നു എന്ന് ,, എന്ത് ചെയ്യാനാ മോളെ ,, ഒന്നൊക്കുമ്പോ ഒന്ന് ചേരില്ലാത്ത പോലെ അല്ലെ ,, ജാതകവും പണവും ,, അത്രേമൊക്കെ സ്ത്രീധനം കൊടുക്കാൻ നമ്മളെ കൊണ്ട് പറ്റോ ,,, കാശിനോട് ആർത്തിയാ നാത്തൂന് "


"'അതൊക്കെ പോട്ടെ ,,,'അമ്മ എന്തിനാ ,,അമ്മായി , അപ്പച്ചിയെ കൊള്ളിച്ചു പറയുമ്പോ കേൾക്കാൻ നിക്കുന്നത് ?" മീര ചോദിച്ചു


"മോളെ ,,,എതിർത്ത് പറയാൻ ഒന്നും എനിക്ക് സാധിക്കില്ല ,, മരിച്ചു പോയീന്നു വെച്ചാലും അവരുടെ കെട്ടിയോൻ എന്റെ കൂടപ്പിറപ് അല്ലെ "


"'അമ്മ എന്തിനാ ആ കാശ് വാങ്ങിയേ ,,"


"നിർബന്ധിച്ച പിന്നെ എന്ത് ചെയ്യാനാ ,,,അതാ വാങ്ങിയത് "


മീര ഒന്നും പറയാതെ റൂമിലേക്കു പോയി കുറച്ചു നേരം ബെഡിൽ കിടന്നു , ഉള്ളിൽ ഒരു സങ്കടം ഉണ്ടായിരുന്നു അവൾക്കു ,, ഒരു ഇഷ്ടം ഉണ്ണിയോട് അവർക്കുണ്ടായിരുന്നു ,, രണ്ടു പേരും പറഞ്ഞിട്ടൊന്നുമിലെ ,പക്ഷെ ഇരുവർക്കും ,അറിയാമായിരുന്നു , ഉണ്ണി തന്നെ സ്ത്രീധനം കിട്ടും എന്ന് പറഞ്ഞപ്പോ അവൾക് അത് ഒരു വേദനയും ഉണ്ടാക്കി ,,


 അവൾ മയങ്ങിപോയിരുന്നു. സംസാരം കേട്ടാണ് അവൾ കണ്ണ് തുറന്നത്. പുറത്തേക് വന്നപ്പോൾ അപ്പച്ചിയും കുഞ്ഞുവും വന്നിട്ടുണ്ട്

അവർ അച്ഛന്റെ റൂമിൽ ഇരുന്നു സംസാരിക്കുക ആയിരുന്നു


"നാത്തൂനേ ,,,ചീരങ്ങാട്ടു നിന്നും ഉള്ള ആലോചന ,,, നമുക് നോക്കാം ,,, പയ്യൻ വില്ലേജ് ഓഫീസിൽ ആണ് ജോലി ,,ജാതകവും ചേരും ,, വെള്ളിയാഴ്ച അവധിയല്ലേ ,,, അവർ വരാം എന്നുപറഞ്ഞിട്ടുണ്ട്


"ഓപ്പെ അവരെന്താ ചോദിക്കുന്നത് ,,?" രാഘവൻ ചോദിച്ചു


"സർക്കാർ ജോലി അല്ലെ ,, അപ്പൊ എന്തായാലും ചോദിക്കും ,,നമുക് നോക്കാം ന്നെ


"എന്റെ മോൾടെ കല്യാണം ഒന്ന് കഴിഞ്ഞു കിട്ടിയാ പാതി സമാധാനം ആകും ,,ഒന്ന് എളുപ്പം കാണണം എന്നുണ്ട് ഓപ്പെ ,,,," അയാൾ സങ്കടത്തോടെ പറഞ്ഞു


"നമുക് ഒക്കെ ഭംഗിയാക്കാം ന്നെ ,,, സങ്കടപെടാതെ " അവർ ആങ്ങളയുടെ കണ്ണുകൾ തുടച്ചു


"എന്തിനാ അപ്പച്ചി എന്നെ പെട്ടന്നു കെട്ടിച്ചയക്കുന്നെ " മീര ചോദിച്ചു


"പ്രായമായ കുട്ടികളെ വിവാഹം ചെയ്തു അയക്കണം ,, അത് കാർന്ന൯മാരുടെ ചുമതല ആണ് ,,നീ കൂടുതൽ ഒന്നും അന്വേഷിക്കേണ്ട ,,,കേട്ടോ ,,,,"


അതുകേട്ടു മീര നിശബ്ദയായി

അന്ന് ഉച്ച കഴിഞ്ഞു


അമ്മയോടൊപ്പം നന്ദുവും ചിന്നുവും കൂടെ  ടൌണിലേക്ക് പോയി. അവര്‍ ഹോണ്ടയുടെ ഷോറൂമില്‍ ചെന്നു ഒരു ആക്ടീവ ബുക്ക് ചെയ്യാന്‍ ആയി

രണ്ടു ദിവസത്തിനുള്ളില്‍ ഡെലിവേറി കൊടുക്കാം എന്നു അവര്‍ അറിയിച്ചു. നന്ദു സന്തോഷത്തില്‍ ആയിരുന്നു എന്തായാലും ജയമ്മയുടെ സഹായത്താല്‍ അമ്മ തനിക് ഒരു വണ്ടി വാങ്ങി തന്നല്ലോ


 അന്ന് വൈകീട്ട് തിരിച്ചു വന്നു സൈക്കിളും കൊണ്ട് ഇറങ്ങി. പുറകില്‍ വേതാളം പോലെ ചിന്നുവും ഉണ്ട്. ഇറങ്ങിയപ്പോ ആണ് കണ്ടച്ചന്‍ വരുന്നത് കണ്ടത്. കണ്ടച്ചന്റ്റെ കൈയില്‍ പച്ചീര്‍ക്കിലിയില്‍ കോര്‍ത്ത് നല്ല മുഴുത്ത പുഴമീനുകള്‍ അയാളത് നന്ദുവിന് കൊടുത്തു. എന്നിട്ട് തല ചൊറിഞ്ഞു കൊണ്ട് ചിരിച്ചു കാട്ടി. നന്ദുവിന് കാര്യം മന്‍സിലായി. അവന്‍ ഒരു നൂറു രൂപ എടുത്തു കണ്ടച്ചനു കൊടുത്തു. അയാളുടെ കണ്ണുകള്‍ ആ കാശു കണ്ടപ്പോ തിളങ്ങി


അയാള്‍ ചിരിച്ചു കൊണ്ടിരുന്നു


 "ചിന്നു ഇത് പിടിക്കെ " എന്നുപറഞ്ഞു ചിന്നുവിന്റെ കൈയില്‍ കൊടുത്തു


മീന്‍ കണ്ടപ്പോ അവളും സന്തോഷത്തില്‍ ആയി


 "കുഞ്ഞേട്ടാ ,,, ഇത് എന്താ ചെയ്യാ ,,,"


"നമുക്കെ ,,,വാഴയിലയില്‍ വെച്ചു പൊളിക്കാം ,,അടിപൊളി ആയിരിയ്ക്കും ചിന്നു "


"ആണോ ,,,"


 നന്ദു വീടിലെക് തിരിച്ചു. മീനും കൊണ്ട് മക്കള്‍ കയറി വന്നപ്പോ അമ്മ നല്ലപോലെ ദേഷ്യപ്പെട്ടു ഇന്ന് വ്യാഴാഴ്ച ആണ് ,, ഇറച്ചിയും മീനും ഒന്നു വീടില്‍ വെക്കീല എന്നു പറഞ്ഞു അവരെ ഓടിച്ചു.


"എന്നാ ഞങ്ങള്‍ രാഘവന്‍മാമയുടെ വീടില്‍ പോയി ഉണ്ടാക്കികൊള്ളാം " എന്നു പറഞ്ഞു അങ്ങളയും പെങ്ങളും കൂടെ സൈക്കിളില്‍ നേരെ വെച്ചടിച്ചു.


സൈക്കിള് നൂറേ നൂറിൽ ആണ് വെച്ചടിക്കുന്നത്


"കുഞ്ഞുവിനും പുഴമീൻ വലിയ ഇഷ്ടമാ കുഞ്ഞേട്ടാ " ചിന്നു പറഞ്ഞു


"ആ ,,,,നമുക് എല്ലാര്‍ക്കും കൂടെ കഴിക്കാം ,"


"കുഞ്ഞേട്ട ,,,,,,,,,,,,,"


"എന്താ ചിന്നു ,,,"


"ഒരു കാര്യം പറഞ്ഞോട്ടെ .."


"ആ പറഞ്ഞോ "


"കുഞ്ഞേട്ടന്‍ കുറചൂടേ വലുതായിട്ടേ ,,, കുഞ്ഞൂനേ കല്യാണം കഴിക്കാമോ ?'


"അതെന്തിനാ ,,,,,,,,,,,"


'അതോ ,,കുഞ്ഞു എന്റെ നല്ല കൂട്ട്കാരി അല്ലേ ,,, കുഞ്ഞേട്ടന് കല്യാണപ്രായം ആകുമ്പോ അവല്‍ക്കും കല്യാണപ്രായം ആകും ,,അപ്പോ മതി ,,,തിരക്കില്ല " അവള്‍ നിഷ്കളങ്കതയോടെ പറഞ്ഞു


"എടി പെണ്ണേ ,,അപ്പോ നിനക്കും കല്യാണപ്രായമാകിലെ ,, അപ്പോ നിന്നെയും കെട്ടിക്കില്ലേ ,,,"


"ഓ ,,,,,,,,,,,,,,,അത് ശരി ആണല്ലോ ,,അത് ഞാന്‍ ഇപ്പോളാ ഓര്‍ത്തത് ,,,,"


"എന്നാലും കുഞ്ഞു പാവം ആണ് കുഞ്ഞേട്ടാ ,,,,"


"നീ ഒന്നുപോയിക്കേ ,,, ദാ വീടെത്തി ,,,നമുക് ആദ്യം മീന്‍ കഴിക്കണം എന്നിട്ടെ ഉള്ളൂ ,,ബാകി ഓകെ "


അവര്‍ സൈകില്‍ നിര്‍ത്തി പുറത്തേക് ഇറങ്ങി


"ആ വന്നല്ലോ വിക്രമാദിത്യനും വേതാളവും " മുന്നില്‍ അടിച്ചു വാരികയായിരുന്ന മീര ഉറക്കേ ചോദിച്ചു. അപ്പോളേകും കുഞ്ഞുവും വന്നു.

അവരുടെ കൈയിലെ മീന്‍ കണ്ടപ്പോ വായില്‍ വെള്ളം നിറഞ്ഞു കപ്പലോടന്‍ ഉള്ള പരുവത്തില്‍ ആയി.


"അമ്മുവെച്ചി ,,,ഇതൊന്നു പൊള്ളിച്ചു തായോ ,,കഴിക്കാൻ കൊതി ആയിട്ടാ,,,'അമ്മ ഇന്ന് വീട്ടിൽ ഉണ്ടാക്കില്ല എന്നു പറഞ്ഞു. "


"പിന്നെ ,,,,നീ പോയി പണിനോക്കെടാ ,,,,എനിക് വേറെ പണി ഉണ്ട് "


"നന്ദൂട്ടന്‍ നേരെ രാഘവന്‍മാമയുടെ റൂമിലെക് ചെന്നു , അവിടെ ജാനകി അമ്മായിയും ഉണ്ടായിരുന്നു


"ആഹാ ,,,,,,,,,,,,,,,,ആരാ ഇത് ,,,,,,,,,,,,,,"മാമന്‍ അവനെ അരികില്‍ വിളിച്ചിരുത്തി


"അമ്മാമേ ,,,നല്ല പുഴമീന്‍ കൊണ്ടുവന്നിട്ടുണ്ട് ,,ആ അമ്മുവെച്ചി അത് ശരി ആക്കി തരുന്നില്ല ,,ഒന്നു പറ അമ്മാമേ ,,," നന്ദു വിഷമം പറഞ്ഞു


അയാള്‍ മീരയെ വിളിച്ച് എന്നിട്ട് നന്ദൂട്ടന് വേണ്ടത് എന്താണ് വെച്ച ചെയ്തു കൊടുക്കാന്‍ പറഞ്ഞു.


"മീരയുടെ കൈപ്പുണ്യം നന്ദൂട്ടന് നല്ല പോലെ അറിയാം "


മീര ദേഷ്യത്തോടെ അവനെ കൈപിടിച്ചുവലിച്ചു കൊണ്ടുപോയി മീന്‍ കഴുകികാന്‍ ആയി. പുറകെ വേതാളങ്ങളെ പോലെ ചിന്നുവും കുഞ്ഞുവും. എല്ലാം നന്ദുവിനെ കൊണ്ട് വൃത്തി ആക്കിച്ചു എല്ലാ പണിയും മീര അവനെ കൊണ്ട് ചെയ്യിച്ചു. ഒടുവില്‍ ചിരട്ട കനല്‍ തയാറാക്കി പച്ചകുരുമുളകരച്ചു മസാലയൂണ്ടാക്കി നല്ല പോലെ മുക്കി പുരട്ടി. വാഴയിലയില്‍ നല്ലപോലെ പൊതിഞ്ഞു മീര കനലില്‍ ഇട്ടു


"എന്തൊരു ദേഷ്യക്കാരി ആണ് ഈ അമ്മുവെച്ചി ,, ഹോ കെട്ടാന്‍ പോണ അളിയന്‍ ചേട്ടന്റെ കാര്യം കഷ്ടത്തില്‍ ആകുമല്ലോ " മീരയുടെ മുഖത്ത് നോക്കി നന്ദൂട്ടന്‍ പറഞ്ഞു. അവള്‍ അല്പം കെറുവിച്ച് നന്ദൂട്ടനെ നോക്കി.


"എന്നാല്‍ ,,നിനക്കും ഈ സ്വഭാവമുള്ള പെണ്ണിനെ തന്നെ കിട്ടട്ടെ " അവള്‍ നെറ്റിയിലെക് വീണുകിടന്ന കാര്‍കൂന്തല്‍ പിന്നിലെക് മാടിവെച്ചുകൊണ്ടു പറഞ്ഞു. അതുകേട്ട് ചിന്നുവും കുഞ്ഞുവും ചിരി തുടങ്ങി


"പിന്നെ ,,അതിലും ഭേദം ,,, ഞാന്‍ വല്ല ഓടുന്ന ട്രെയിനിനും തല വെച്ചു ചാകുന്നതല്ലേ .." നന്ദൂട്ടന്‍ താടിക് കൈ കൊടുത്തു ആത്മഗതം പറഞ്ഞു


അതുപറഞ്ഞതും അപ്പോള്‍ തന്നെ അവള്‍ അവന്റെ ചെവി തിരിച്ചു പൊന്നാക്കി കൊണ്ടിരുന്നു.


"അയ്യോ ,,,,,,,,,,,,,,,,,,,,,,നോവുന്നേ ,,,വിടൂ ,,,,,,,,,,,,,,,,,,,,,,,ആയോ അമ്മായെ ഓടിവായോ ," അവന്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.


അതുകേട്ട് ജാനകി അമ്മായി ഓടി വന്നു.


"അവനെ വിടടി,,,,,,,,,,,,,,,എന്നുപറഞ്ഞു ഒരു മടല്‍ കഷണം എടുത്തു , അതുകണ്ട് അവള്‍ പിടി വിട്ടു.


"ആ കൊച്ചിനെ കണ്ട ,,അതിനെ എങ്ങനെ ഒക്കെ നോവിക്കാമോ ഒക്കെ ചെയ്യും "


"അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി ,,,,,,,,,അയ്യോ എന്റെ ചെവി ചുവന്നു "


"നന്നായുള്ളൂ ,,,,,,,,,,,," മീര അവനെ നോക്കി കൊഞ്ഞനം കുത്തി.


അങ്ങനെ കുറെ കഴിഞ്ഞു പൊള്ളിച്ച മീന്‍ ഒക്കെ റെഡി ആയി. എല്ലാരും കൂടെ ഇരുന്നു ചുട്ട കപ്പയും പൊള്ളിച്ച മീനും ഒക്കെ കഴിച്ചു.

സന്തോഷത്തോടെ അവിടെ നിന്നും പുറപ്പെട്ടു


പിറ്റെന്നു


 ചീരങാട്ട് നിന്നും പെണ്ണുകാണുവാന്‍ ആയി ചെക്കന്‍ വീട്ടുകാര്‍ എത്തി. അവര്‍ വീടിന് ഉമ്മറത്ത് ഇരുന്നു. അന്ന് മീര ഉടുത്തൊരുങ്ങി ചായയും ആയി അവരുടെ മുന്നില്‍ വന്നു അവിടെ നന്ദൂട്ടനും അമ്മയും പിന്നെ ജാനകിയമ്മയിടെ കുടുംബക്കാരും ഒക്കെ ഉണ്ടായിരുന്നു മീര പയ്യനു ചായ കൊടുത്തു.


പയ്യന് മുപ്പത്തി മൂന്നു വയസുണ്ട് , പേര് രമേഷ്മീ. രയുടെ മുഖത്തേക്ക് ഒന്നു നോക്കി പയ്യന്‍ പുഞ്ചിരിച്ചു. വീട്ടുകാരുടെ നിര്‍ദേശ പ്രകാരം തനിച്ചു സംസാരിക്കുവാന്‍ ആയി മീരയുടെ മുറിയിലെക് പയ്യനും ചെന്നു


അപ്പോള്‍ പുറത്തു


"അറിയാമല്ലോ ,,,ചെറുക്ക൯ വില്ലേജ് ആപ്പീസില്‍ ആണ് ,, ഉയര്‍ന്നു വരാന്‍ ഉള്ള എല്ലാ സാധ്യതയും ഉണ്ട് ,, നിങ്ങളുടെ മകളുടെ ഭാഗ്യം ആണ് ,,,," ചെറുക്കന്‍റെ അമ്മാവന്‍ ആണ് പറഞ്ഞത്


 എല്ലാവരും അത് കേട്ടിരുന്നു.


 "ഈ വസ്തു ഒക്കെ കൂടെ എത്ര സെന്‍റ് കാണും ?"


'ഇത് ഒരു മുപ്പതു സെന്‍റ് ഉണ്ട് " ഭാഗീരഥി അമ്മ പറഞ്ഞു


"ഓ ,,,ചോദിച്ചുന്നെ ഉള്ളൂ ,,,, അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ ,,,,, പിന്നെ നമുക് അങ്ങനെ ഡിമാണ്ടുകള്‍ ഒന്നും ഇല്ല ,,പിന്നെ അവനൊരു സര്ക്കാര്‍ ഉദ്യോഗസ്ഥനായത്തു കൊണ്ട് നാട്ടുനടപ്പനുസരിച്ച് നിങ്ങള്‍ കൂടുതലും ചെയ്യും എന്നറിയാം ,,,,,,,,,,,,,,പിന്നെ എന്താ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്ന ,,,,ഏത് ,,,,,,,,,,,,,നമുക് ആവ്ശ്യങ്ങള്‍ ഇല്ല എങ്കിലും നാട്ടുകാരെ അറിയിക്കണം അല്ലോ ,,,ഏത് ,,,,,,,,,,," അമ്മാവന്‍ പറഞ്ഞു കൊണ്ടിരുന്നു.


"അല്ല ,,,,,,,,ഈ വീടിന്റെ പകുതി അവള്‍ക്കുള്ളതാ ,,,പിന്നെ നാട്ടുനടപ്പു അനുസരിച്ചു കുറയാതെ ഞങ്ങള്‍ ചെയ്യാം " ഭാഗീരഥി അമ്മ പറഞ്ഞു.


"അല്ല ,,,അതറിയാം ,,,,,,,,,,,,,,എന്നാലും ,,,ഏത് ,,,,,,,,,,,,നമുക് അത് അറിയാന്‍ സാധിച്ചാല്‍ നല്ലതാണല്ലോ ,,,,ഏത് ,,,,,," അയാള്‍ എത്ര കൊടുക്കും എന്നറിയാനുള്ള വ്യഗ്രതയോടെ തിരക്കി കൊണ്ടിരുന്നു.


"മീരക്ക് ,,, ഇരുപത്തി അഞ്ചു പവനും പിന്നെ ഒരു മൂന്നു ലക്ഷം രൂപയും ആണ് കൊടുക്കാന്‍ ഞങ്ങള്‍ മനസ്സില്‍ കരുതിയിരിക്കുന്നത് " ഭാഗീരഥി അമ്മ പറഞ്ഞു


അതുകേട്ട് ജാനകിയമ്മ ആകെ ഭയത്തില്‍ ആയി. അവരെ കൊണ്ട് ഇതൊന്നും ഒരിയ്ക്കലും കൂടിയാല്‍ കൂടില്ല


"അത് കേട്ടപ്പോ തന്നെ അയാളുടെ മുഖം ഒന്നു തെളിഞ്ഞു ,,,,"


"അതൊരു മുപ്പതു ആക്കിയാ പറയാന്‍ എളുപ്പം ആയിരിക്കും ,,ഏത് ,,,,,,,,,,,,,, "


അവര്‍ക്ക് നല്ലപോലെ ദേഷ്യം വന്നിരുന്നു ,,പിന്നെ ആങ്ങളയുടെ ആഗ്രഹം ആയതിനാലും മീരക്ക് നല്ലൊരു ബന്ധം ആകുമെന്നും കരുതി അവര്‍ ക്ഷമിക്കുന്നു എന്നു മാത്രം.


"ശരി മുപ്പതു പവനും മൂന്നുലക്ഷം രൂപയും "


"അതാണ് ,,,കുടുംബക്കാര്‍ അങ്ങനെ ആണ് ,," അയാള്‍ ആശ്വാസപ്പെട്ടു


എന്നിട്ട് ചായ കുടിക്കാന്‍ തുടങ്ങി 


അകത്ത്


 മീര നാണത്തോടെ മിണ്ടാതെ ഇരിക്കുക ആയിരുന്നു


"ടീച്ചര്‍ ആണല്ലെ "


"അതേ ,,"


"എത്ര ശമ്പളം ഉണ്ട്?"


മീരക്ക് ആകെ ഒരു വല്ലായ്ക തോന്നി


"ഇപ്പോ ആറ്  രൂപ അടുത്തു കിട്ടും "


"അതൊക്കെ കുറവാ ,,,,,,,,,,,വേറെ സ്കൂള്‍ നോക്കണം "


"തുടക്കം അല്ലേ " അവള്‍ പറഞ്ഞു


"ഇവിടെ കൂലിപ്പണിക്കാര്‍ക്ക് ടീച്ചര്‍മാരെകാളും കൂലി കിട്ടും "


"ഈ ജാതകപ്രശ്ന൦ കാരണം ആണ് എനികു കല്യാണം വൈകിയത് ,," രമേഷ് പറഞ്ഞു


അപ്പോള്‍ ശരി ,,,,വേറെഒന്നും ഇല്ല ...


അയാള്‍ പുറത്തേക് ഇറങ്ങി


മീര ആകെ ഒരു വല്ലായ്മയോടെ ഇരുന്നു


ഇത് എന്തു മനുഷ്യന്‍ ആണ്


 അടുത്ത മാസം പന്ത്രണ്ടു, ഞായറാഴ്ച നിശ്ചയം തീരുമാനിച്ചു. അവര്‍ അവിടെ നിന്നും പുറപ്പെട്ടു. അവരൊക്കെ പോയി കഴിഞ്ഞു. ജാനകി അമ്മായിയുടെ ബന്ധുക്കളും പോയി. അവര്‍ രാഘവമേനോണ്ടെ റൂമില്‍ വന്നിരുന്നു.


"നാത്തൂനേ ,,ഈ മുപ്പതുപവനും മൂന്നുലക്ഷം ഒക്കെ എങ്ങനെയാ ,,,,അവളുടെ കൈയില്‍ ഒരു നാലു പവന്‍ ഉണ്ടാകും "


"നിങ്ങളെന്തിനാ അതോര്‍ത്തു പേടിക്കുന്നെ ,,അത് ഞാന്‍ പറഞ്ഞതല്ലെ ,,,ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിച്ചത് "


"ഒപ്പെ ,,,,,,,,,,,എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല " രാഘവമേനോന്‍ സഹോദരിയോടു പറഞ്ഞു


"എന്തായാലും ഈ ബന്ധം നല്ലതാ ,,,, നമുക്ക് നടത്തണം ,,എത്ര കാലം കഴിഞ്ഞാ ,,,ഇതുപോലെ ഒരു ജാതകം ഒത്തുവന്നത് "


"എന്നാലും ,,,ഇങ്ങനെ കച്ചവടം ചെയ്യണ പോലെ അമ്മുവെച്ചിയെ കൊടുക്കണ്ടായിരുന്നു " നന്ദൂട്ടന്‍ പറഞ്ഞു


 ദേഷ്യത്തോടെ ഭാഗീരഥി അമ്മ അവനെ ഒന്നു നോക്കി. അവന്‍ വാ അടച്ചു. മീര ആകെ വിഷമത്തില്‍ ആയിരുന്നു. ചെക്കന്‍റെ പെരുമാറ്റം അവളെ അത്ര സന്തോഷിപ്പിച്ചില്ല. ഇങ്ങനെ ഒരാളുടെ കൂടെ ജീവിതകാലം കഴിയേണ്ടി വരുമല്ലോ എന്നോര്‍ത്തു നല്ല പോലെ ഒരു ഭയം കൂടെ അവളില്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു സര്ക്കാര്‍ ഉദ്യോഗസ്തന്‍ വര൯ ആയി കിട്ടുന്നത് മീരയുടെ അച്ഛനെയും അമ്മയെയും സന്തോഷിപ്പിച്ചു.


 ഭാഗീരഥി അമ്മ മക്കളോടൊപ്പം അവിടെ നിന്നും പുറപ്പെട്ടു. അവര്‍ ടൌണില്‍ പോയി ആക്ടീവയും എടുത്തു വീട്ടില്‍ കൊണ്ടുവന്നു.

ഭാഗീരഥി അമ്മയ്ക്ക് വണ്ടിയില്‍കയറാന്‍ പേടി ആയതിനാല്‍ കയറിയില്ല. ആങ്ങളയും പെങ്ങളും കൂടെ വണ്ടിയില്‍ കയറി ജയമ്മയുടെ അടുത്തും അതുപോലെ നാട്ടില്‍ കറങ്ങാനും ഒക്കെ പോയി. അതുപോലെ മീരയെയും കുഞ്ഞുവിനെയും ഒക്കെ വണ്ടിയില്‍ കയറ്റി ഓടിച്ചു


 "എന്നെ ഒന്നു ഓടിക്കാന്‍ പഠിപ്പിക്കേടാ നന്ദൂട്ടാ " മീര ആശയോടെ പറഞ്ഞു


"നന്ദൂട്ടനോ ,,,, അങ്ങനെ അല്ലല്ലോ എന്നെ വിളിച്ച് കൊണ്ടിരുന്നത് മരങ്ങോടന്‍ എന്നല്ലായിരുന്നോ ?'


'അത് സ്നേഹം ഉള്ളോണ്ടല്ലേ ,,,, ഒന്നു പഠിപ്പിച്ചു താടാ അമ്മുവെചീടെ ചക്കര അല്ലേ "


"ആ ,,,അങ്ങനെ വഴിക്കു വാ ,.,,,, സൈക്കിള്‍ ചവിട്ടാ൯ അറിയാല്ലോ അമ്മുവേചിക് ,,, "


"ആ നിന്റെ സൈക്കിള്‍ ഒക്കെ ചവിട്ടിയിട്ടുള്ളതല്ലേ


 "ആ അത് മതി "


 "അവന്‍ മീരയെ മുന്നില്‍ ഇരുത്തി


മീരക്ക് പിന്നിലായി നന്ദുവും അവളുടെ കൈ രണ്ടും ഹാന്‍ഡില്‍ പിടിപ്പിച്ചു വണ്ടി ഓടിക്കേണ്ട വിധം ഒക്കെ പറഞ്ഞു കൊടുത്തു അവളുടെ മുടിയില്‍ നിന്നും ദേവദാരം ഇട്ടു കാച്ചിയ എണ്ണയുടെ സുഗന്ധ൦ നല്ലപോലെ നന്ദുവിന്റെ ശ്വാസത്തില്‍ കലര്‍ന്നു. ആ വാസനയില്‍ മത്തുപിടിച്ച അവന്‍ മീരയുടെ സമീപത്തേക്ക് ചേര്‍ന്നിരുന്നു. പതുക്കെ അവളുടെ ഇരു കൈകളിലും അവന്റെ കൈകള്‍ ചേര്‍ത്ത് പതുക്കെ ആക്സിലറേറ്റര്‍ കൊടുത്തു.


വണ്ടി പതുക്കെ മുന്നോട്ട് നീങ്ങി തുടങ്ങി. അങ്ങനെ അവളെ വണ്ടി ഓടിക്കാന്‍ പഠിപ്പിച്ചു കൊണ്ടിരുന്നു. ഒരു മണിക്കൂര്‍ കൊണ്ടു അവള്‍ നല്ലപോലെ തനിയെ ഓടിക്കാനും പഠിച്ചു. ഞായറാഴ്ച വൈകീട്ടു നന്ദൂട്ടന്‍ തിരികെ ചെന്നയിലെക് തിരിച്ചു.


മീരയുടെ നിശ്ചയത്തിന്റെ രണ്ടു ദിവസ൦ മുന്നേ തന്നെ നന്ദൂട്ടന്‍ ലാന്ഡ് ചെയ്തു. നല്ല തിരക്കില്‍ ആയിരുന്നു അവന്‍ കുടുംബത്തിലെ ആളെ ഉള്ള ആണ്തരി ആയതിനാൽ എല്ലാ കാര്യവും അവൻ ആണ് ഓടി നടന്നത് , മാമന് എഴുനേൽക്കാൻ സാധിക്കില്ലലോ. വെള്ളിയാഴ്‌ച ഭാഗീരഥി 'അമ്മ മീരയെയും കുട്ടികളെയും ഒക്കെ കൊണ്ടുപോയി സ്വർണ്ണം മുപ്പതു പവനോളം വാങ്ങിയിരുന്നു , വസ്ത്രം ഒക്കെ നേരത്തെ തന്നെ വാങ്ങിയിരുന്നു

 മീരയുടെ വീട്ടിൽ പന്തൽ ഒക്കെ കെട്ടിയിരുന്നു , ഭക്ഷണത്തിന്റെ കാര്യങ്ങൾ ഒക്കെ ഏർപ്പാടാക്കി. നന്ദൂട്ട൯ പോയി പച്ചക്കറി ഒക്കെ വാങ്ങിക്കൊണ്ടു വന്നു


അങ്ങനെ ഞായറാഴ്ച ആ ദിനം എത്തി


മീരയുടെ വിവാഹനിശ്ചയം


 ക്ഷണിക്കപ്പെട്ട അതിഥികൾ എല്ലാരും വന്നുതുടങ്ങി. എല്ലാരേയും സ്വീകരിക്കുവാനും വെള്ളം കൊടുക്കുവാനും ഒക്കെ നന്ദൂട്ടനും അവന്റെ അവിടത്തെ കൂട്ടുകാരും ഒക്കെ ഉണ്ട്. കലവറയിൽ സദ്യയുടെ ചിട്ടവട്ടങ്ങൾ എല്ലാം കെംകേമമായി നടക്കുന്നു.  രാഘവമേനോനെ പുതിയ വസ്ത്രം ഒക്കെ അണിയിച്ചു പിടിച്ചു കൊണ്ടുവന്നു ഇരുത്തി എങ്കിലും വയ്യാത്തതിനാൽ കൊണ്ടുപോയി കിടത്തി. ജനലിലൂടെ എല്ലാ ചടങ്ങുകളും കാണുവാൻ ഉള്ള സജ്ജീകരണമൊക്കെ ഒരുക്കി. കുഞ്ഞു മണ്ഡപം പോലെ ഉണ്ടാക്കിയിടത്തു പറയും വിളക്കും ഒക്കെ സജ്ജീകരിച്ചിരിക്കുന്നു


 പത്തു മുപ്പതിനാണ് ചടങ്ങുകൾ. കൃഷ്ണ൯ കണിയാനും സന്നിഹിതനാണ്. സമയം ആയിട്ടും ചെക്കൻ വീട്ടുകാരെ കാണുന്നെ ഇല്ല. ആളുകൾ മുറുമുറുത്തു തുടങ്ങി പ്രത്യേകിച്ചും ജാനകിയമ്മയുടെ ബന്ധുക്കൾ. ഒടുവിൽ ദല്ലാൾ വന്നു. അയാളാകെ പരവശത്തിൽ ആയിരുന്നു


 "അവരെന്തേ ???? " ഭാഗീരഥി 'അമ്മ വേവലാതിയോടെ ചോദിച്ചു


 'ആകെ പ്രശ്നമായി "


 "എന്തുപ്രശ്നം ?"


 "ചെക്കനെ പോലീസ് അറസ്റ് ചെയ്തു ,,, കൈക്കൂലി വാങ്ങിയത് പിടിച്ചു " ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞു


 അതുകേട്ടു ജാനകി പൊട്ടി കരഞ്ഞു


ഭാഗീരഥി 'അമ്മ തലയ്ക്കു കൈ കൊടുത്തു ഇരുന്നു പോയി


 ആളുകൾ എഴുനേറ്റു വട്ടം കൂടി


 "എന്റെ മോൾക്ക് ഭാഗ്യമില്ലല്ലോ എന്നുപറഞ്ഞു രാഘവൻമാമ കരയാൻ തുടങ്ങി


 വസ്ത്രവും ആഭരണങ്ങളും ഒക്കെ അണിഞ്ഞു മുന്നിലെ കസേരയിൽ മനോഹാരിയായി ഇരുന്ന മീര തല കുനിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു


 "ഞങ്ങളോട് ഒന്നും ആലോചിക്കാതെ ചെയ്യുമ്പോ ഓർക്കണമായിരുന്നു " മറ്റുള്ളവർ കേൾക്കെ കല്യാണിയമ്മായി പറഞ്ഞു


 ജാനകിയമ്മയുടെ ബന്ധുകൾക് അവരെ അടിക്കാൻ കിട്ടിയ ഒരു അവസരം ആയിരുന്നു.  ഒപ്പം ഭാഗീരഥി അമ്മയെ ഒന്ന് താഴ്ത്താനും


 "ആ ഇനി ആ സദ്യ ഒക്കെ കുഴിവെട്ടി മൂടിക്കൊ ...നിശ്‌ചയം മുടങ്ങിയ പെണ്ണിനെ ഇനി ആരേലും കെട്ടാൻ വരോ " അവരുടെ വേറെ ഒരു ബന്ധു കൂടെ പറഞ്ഞു. ആളുകൾ എല്ലാവരും തിരിച്ചു പോകാൻ ആയി തയാറായി


 ഭാഗീരഥി 'അമ്മ എഴുന്നേറ്റു


 "ഇത് ഞാൻ ഉദ്ദേശിച്ച നിശ്ചയം ആണെങ്കിൽ ഞാൻ നടത്തിയിരിക്കും " മീരയുടെ കൈ പിടിച്ചു അവർ പറഞ്ഞു


 "നന്ദൂട്ടാ ......................." ഭാഗീരഥി 'അമ്മ ഉറക്കെ വിളിച്ചു


അവൻ ഞെട്ടി അമ്മയുടെ അടുത്തേക് വന്നു


 "പോയി മണ്ഡപത്തിൽ ഇരിക്കെടാ ,,,,,,,,,,,,,,,,,,,,,,, ,,,, മീരയെ എന്റെ മകൻ അനന്തകൃഷ്ണൻ കല്യാണം കഴിക്കും "


 കേട്ടവർ ഞെട്ടി. മീര നടുക്കത്തോടെ അപ്പച്ചിയെ നോക്കി. ജാനകി നാത്തൂനേ നോക്കി.വന്ന ആളുകൾ അത്ഭുതത്തോടെ ഭാഗീരഥി അമ്മയെ നോക്കി


 "കണിയാരെ ,,,ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ " അവർ കൃഷ്ണൻ കണിയാരോട് ചോദിച്ചു


 "ഒരു തെറ്റും ഇല്ല ,,, മക്കടെ ജാതകം നോക്കാൻ ആയി വന്നപ്പോ ഞാൻ നോക്കി പറഞ്ഞതാ ടീച്ചറുടെ മകന്റെ ജാതകം ആണ് ഈ പെൺകുട്ടിയുമായി യോജിപ്പിക്കാവുന്ന ഏറ്റവും മികച്ച ജാതകം ,,ഈ പെൺകുട്ടിയുടെ ജാതകവും ആയി ഇത്രയും ചേർച്ച ഉള്ള ഒരു ജാതകവും ഇനി കിട്ടില്ല ,,,,മുറപെണ്ണല്ലേ ,,, മൂന്ന് വയസു വ്യത്യാസം അല്ലെ ,,,ഒരു കുഴപ്പവും ഇല്ല,,,, "


 അതൊക്കെ കേട്ടു നന്ദൂട്ടന്റെ  കൈകാലുകൾ വിറ തുടങ്ങി. 


"ഭാഗീരഥി 'അമ്മ നേരെ ആങ്ങളയുടെ അടുത്ത് ചെന്ന്


 "ഓപ്പേ ,,,അമ്മു എന്റെ വീട്ടിലേക്കാ വരുന്നത് ,, എന്റെ മോൻ എൻജിനീയറാ,, അവനു നല്ല ജോലിയും കിട്ടും ,, അവളെ തൂക്കി വില പറയുന്ന ഒരുത്തനും ഇനി ഞാൻ കൊടുക്കില്ല ,,,അമ്മു എന്റെ മോന്റെ പെണ്ണായി എന്റെ വീട്ടിൽ ഉണ്ടായാൽ മതി "


 അയാൾ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി.


 ജാനകി അമ്മായിയുടെ ബന്ധുക്കൾക്കു പിന്നെ വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. മീരയെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും നല്ല ബന്ധം ,,മേടയിൽ തറവാടും ഭാഗീരഥി അമ്മയും അത് തന്നെ ആണ് ,, ഭൂമിയും നിലവും സ്വത്തും എല്ലാം വേണ്ടുവോളം.


 ഭാഗീരതി അമ്മ പുറത്തേക് ഇറങ്ങി , പേടിച്ചു വിറച്ചു നിന്ന നന്ദുവിനെ കൈ പിടിച്ചു മണ്ഡപത്തിൽ കൊണ്ട് വന്നു ഇരുത്തി. അതുകഴിഞ്ഞു മീരയെ കൊണ്ടുവന്നു അവനു അപ്പുറവും നന്ദൂട്ടൻ ആകെ വിഷമത്തിലും ഭയത്തിലും ആയിരുന്നു. കൃഷ്ണൻ കണിയാൻ പഞ്ച൦ഗ൦ എടുത്തു കണക്കുകൾ കൂട്ടി ,


 "ടീച്ചറെ അടുത്ത മൂന്നു മാസങ്ങളിൽ നാല് ശുഭമുഹൂർത്തങ്ങൾ ഉണ്ട് , അതിൽ അടുത്തമാസം ഇരുപത്തി ഒന്നാം തീയതി ഞായറഴ്ച പതിനൊന്നിനും പതിനൊന്നേ കാലിനും ഇടയിൽ ഉള്ള മുഹൂർത്തം ആണ് ഏറ്റവുംശ്രേഷ്ഠം "


 "ഒന്നും ചിന്തികണ്ട ,,,അത് മതി ,,,, " അവർ മറുപടിപറഞ്ഞു


 പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. കണിയാ൯ പത്രിക എഴുതി. പേരൊന്നും എഴുതാത്ത രണ്ടു മോതിരം അവരെ കൊണ്ട് ധരിപ്പിച്ചു. പത്രിക ഓരോ ഒന്നുവീതം ഭാഗീരഥി അമ്മയ്ക്കും ജാനകിഅമ്മയ്ക്കും കൊടുത്തു. അവരതു ഉള്ളിൽ ഭർത്താവിനെ ഏല്പിച്ചു. മീരയെ തന്റെ മരുമകൾ ആയി സ്വീകരിക്കാൻ ഔദ്യോഗികമായി ഉറപ്പിച്ചു. മീരയും നന്ദുവും പരസ്പരം നോക്കി. രണ്ടു പേർക്കും ആലോചിക്കാൻ പോലും ആകാത്ത കാര്യം ആയിരുന്നു


ഒരിക്കൽ പോലും മുന്നോട്ടു പോവാൻ സാധിക്കില്ലാത്ത ഒരു ബന്ധം. അപ്പോളേക്കും അവരെ എഴുന്നേൽപ്പിച്ചു. ഫോട്ടോ എടുപ്പു തുടങ്ങി. ചിന്നു ആകെ സന്തോഷത്തിൽ ആയിരുന്നു. അമ്മുവേച്ചി തന്റെ നാത്തൂൻ ആയി വീട്ടിലേക് വരികയല്ലേ ,, ഇനി ഇപ്പോ തന്നെ പഠിപ്പിക്കാന്‍ അമ്മുവെച്ചി മതിയല്ലോ.


 ജയമ്മ വന്നു രണ്ടുപേരെയും കെട്ടിപിടിച്ചു കൈയിൽ കിടന്ന വള ഊരി മീരയുടെ കൈയ്യിൽ സമ്മാനമായി ഇട്ടു കൊടുത്തു കുറച്ചു കഴിഞ്ഞു മേശയും കസേരയും ഒക്കെ പിടിച്ചിട്ടു സദ്യയും തുടങ്ങി. വന്നവർ ചടങ്ങുകളിൽ തൃപ്തി അറിയിച്ചു.


 എല്ലാവരും തിരികെ പോയി. ഒടുവിൽ അവർ മാത്രം ബാക്കി ആയി. നന്ദൂട്ട൯ ഉള്ള ബോധം പോയവനെ പോലെ കസേര ഒക്കെ അടുക്കി വെച്ച് കൊണ്ടിരുന്നു. അവനു എന്താ സംഭവിച്ചത് എന്ന് ഒരു ബോധവും ഇല്ലാത്ത അവസ്ഥ ആയി പോയി. ആരുടേയും മുഖത്ത് പോലും നോക്കാൻ പറ്റാത്ത ഒരു അപമാനവും നാണക്കേടും.


അമ്മുവെച്ചിയെ കല്യാണം കഴിക്കാനോ ,,,,ഓർക്കാൻ കൂടെ വയ്യ


 മീര ആകെ സങ്കടത്തിൽ മുറിയിൽ ഇരിക്കയായിരുന്നു.അവൾക്കിതു ഒരിക്കലും സ്വീകാര്യം ആയിരുന്നില്ല. പക്ഷെ ആരോട് പറയാൻ,, എതിര്‍ത്തു പറഞ്ഞു ഒരിക്കലും അമ്മയെയോ അച്ചനെയോ അപ്പച്ചിയെയോ വെഷമിപ്പിക്കാന്‍ ആവില്ല ,,


 "മോളെ ,,,,,,,,,,,, ഇത് ഈശ്വരന്റെ തീരുമാനം ആണ് .. നീ എന്റെ മോളായി എന്റെ വീട്ടില്‍ കഴിയണം എന്നത് " ഭാഗീരഥി 'അമ്മ അവളെ ആശ്വസിപ്പിച്ചു


അതെ സമയം ജാനകിയമ്മയ്ക്കും രാഘവമേനോനും ഇതില്പരം വേറെ ഒരു സന്തോഷവും ഇല്ലായിരുന്നു.മീരക്ക് ഇതിൽ കൂടുതൽ എന്ത് സൌഭാഗ്യ൦ ആണ് ,, അവളെ പൊന്നുപോലെ നോക്കാൻ അവളുടെ അപ്പച്ചിയും ഭർത്താവായി അവളുടെ മുറച്ചെറുക്കനും.


 അമ്മയോട് ഒരുപാട് പറയണം എന്ന് നന്ദൂട്ടന് ഉണ്ടായിരുന്നു , പക്ഷെ ഭയം കാരണം അവൻ നിശബ്ദനായിരുന്നു.


അമ്മുവെച്ചിയെ താന്‍ വിവാഹം കഴിക്കുവാ൯ പോകുന്നു, മീര അനന്തകൃഷ്ണ൯ ആകാന്‍ പോകുന്നു അതും താ൯ ചേച്ചി എന്നു വിളിച്ചുകൊണ്ടു നടന്ന പെണ്ണ്, പ്രായവ്യത്യാസം , ഇരുപത്തിരണ്ടു വയസായ തനിക്കു വിവാഹത്തിനൊക്കെ ഇനിയും സമയം ഉണ്ട് ,, ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും ,, കൂട്ടുകാര്‍ ഈ വിവരം അറിഞ്ഞാല്‍ എന്താകും തന്റെ അവസ്ഥ ,,,


 ആധി നിറഞ്ഞ ഹൃദയത്തോടെ അവൻ അന്ന് വൈകിട്ട് ചെന്നൈയിക്കു ട്രെയിൻ കയറി.


 (തുടരും )


 



Rate this content
Log in

Similar malayalam story from Romance