മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 4
മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 4
മണിവത്തൂരിന്റെ
സ്നേഹരാഗങ്ങൾ 4
!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അന്ന് നേരെ മീരയുടെ വീട്ടിലേക്ക് പോകാതെ നന്ദൂട്ട൯ വണ്ടിയില്‍ കുറെ നേരം മീരയെയും കൊണ്ട് കറങ്ങിയടിച്ചു.
“എടാ ചെറുക്കാ മതി ,, വീട്ടില്‍ പോകാം”
“എങ്ങനെ ഇണ്ട് അമ്മൂസേ ഇന്നത്തെ ട്രിപ്പ് നല്ല രസം അല്ലായിരുന്നോ”
“ഒരു രസവും ഇല്ല ,, എനിക് വീട്ടില്‍ പോണം”
“അമ്മൂസെ ,,, കുറച്ചു നേരം കൂടെ കറങ്ങിയിട്ടു പോയാ പോരേ “
“പോരാ ,,, എനിക്കിപ്പോ വീട്ടില് പോണം “
“എന്നാ ശരി ,,,” എന്ന് പറഞ്ഞു അവ൯ വണ്ടി നേരെ മീരയുടെ വീട്ടിലേക്ക് തിരിച്ചു.
“നീ വണ്ടി നിര്‍ത്തിക്കേ” മീര അവനോടു ആവശ്യപ്പെട്ടു.
“എന്തിനാ അമ്മൂസേ”
“നിര്‍ത്ത് ,,എന്നാല്‍ പറയാം”
അവന്‍ വയലിന്നരികില്‍ വണ്ടി നിര്‍ത്തി.മീര വണ്ടിയില്‍ നിന്നും താഴെ ഇറങ്ങി.
“എനിക്കു നിന്നോടു ഒരു കാര്യം പറയാനുണ്ട് “
“ആണോ ,,,പറഞ്ഞോ”
“നീ താഴെ ഇറങ്ങ്”
“ഹും,,,ഇപ്പോ ഇറങ്ങാ൦ എന്ന് പറഞ്ഞു കൊണ്ട് അവന്‍ ഇറങ്ങി.
“നിന്‍റെ പെരുമാറ്റം കുറെ ഓവ൪ ആകുന്നുണ്ട് ,,എനിക്കിതൊന്നും ഇഷ്ടമില്ല”
അവന്‍ മീരയെ നോക്കി. എന്നിട്ട് പുറകിലെക് നോക്കി
“പുറകിലേക്ക് നോക്കണ്ട ,,, നിന്നോട് തന്ന്യ പറഞ്ഞേ “
“എന്നോടായിരുന്നോ ,, എന്ന കുഴപ്പമില്ല”
“നീ ആരോടാന്നു വിചാരിച്ചെ ഇങ്ങനെ ഓവ൪ ആകുന്നേ ?”
“അമ്മൂസിനോട് ,,,, അല്ലാതെ ആരോടാ”
“എനിക്കിതൊന്നും ഇഷ്ടമില്ലന്നു പറഞ്ഞതല്ലെ”
“എന്‍റെ അമ്മൂസേ ,,, ഇതൊക്കെ ഒരു രസം അല്ലേ ,,, അതിനിങ്ങനെ ദേഷ്യപ്പെടാണോ ?”
“എന്‍റെ മനസ്സില് ഞാനെത്ര വിചാരിച്ചാലും നിനക്കു എന്‍റെ ഭര്‍ത്താവ് എന്ന സ്ഥാനം ഞാ൯ തരില്ല ,,എനിക്കത് ചിന്തിക്കാ൯ കൂടെ കഴിയില്ല”
“അത് എപ്പോളും പറയുന്നെ എന്തിനാ അമ്മൂസേ ,, അത് കുറച്ചു കഴിഞ്ഞു മതീന്നെ ,, ഞാന്‍ തിരക്ക് പിടിച്ചില്ലല്ലോ”
“എനിക്കു നിന്നെ ഇഷ്ടല്ലടാ”
“പക്ഷേ എനിക്കിഷ്ടാന്നെ ,,,, പിന്നെ എന്താ”
“എനിക്കറിയില്ല ,, ഇങ്ങനെ പോയാ എന്തായിതീരും എന്ന് എനിക്കറിയില്ല”
നന്ദൂട്ടന്‍ ചിരിച്ചു
“അമ്മൂസേ ,,, അമ്മൂസ് ഒരു കാര്യം ആലോചിച്ചു നോക്കിക്കേ ,, ഈ സമയം ഞാനല്ല ,, ആ വില്ലേജ് ജോലിക്കാരന്‍ ആണ് അമ്മൂസിന്‍റെ ഹസ്ബന്‍റെന്നു ,,,, ഒന്നു ആലോചിച്ചു നോക്കിക്കേ ,,”
മീര നന്ദൂട്ടനെ നോക്കി.
“ആലോചിക്കാന്‍ പോലും പറ്റുന്നില്ലാല്ലേ ,,,, അപ്പോ ആ ആളെകാളും നല്ലത് ഞാനല്ലേ ,,,”
അവള്‍ക്കു മറുപടി ഇല്ല.
“ഇനി ആ മലയാളം വാധ്യാ൪ സത്യനാഥന്‍ ആണെന്ന് ഒന്നു വിചാരിച്ചെ”
മീര നന്ദൂട്ടനെ നോക്കി നിന്നു
“ആലോചിക്കാന്‍ പറ്റുന്നില്ലല്ലേ ,,, അപ്പോ ആ ആളെക്കാളും നല്ലത് ഞാനല്ലേ “
അപ്പോഴും അവര്‍ക്ക് മറുപടി ഇല്ല
“കണ്ടോ ,, അപ്പോ ഞാനും നല്ലത് തന്നെ ആണ് ,,പിന്നെ ഞാനിപ്പോ ഒരുപാട് ഹാപ്പി ആണ് , എനിക്കു അമ്മൂസിനെ കിട്ടിയില്ലേ ,, ആദ്യം എനിക്കു അമ്മേനോട് ഒത്തിരി ദേഷ്യം തോന്നിയാരുന്നു ,, ഇപ്പോ അതൊക്കെ മാറി ഒരുപാട് സ്നേഹമാ തോന്നുന്നേ ,, അമ്മ അങ്ങനെ തീരുമാനിച്ചത് കൊണ്ടല്ലേ എനിക്കു അമ്മൂസിനെ കിട്ടിയെ ,, പിന്നെ ഞാനിപ്പോ പഠിച്ചുകൊണ്ടിരിക്ക്യാല്ലേ അമ്മൂസേ ,, ഒരു ജോലി കിട്ടി കുറച്ചോടെ ഉത്തരവാദിത്വം ഒക്കെ വരുമ്പോ നേരെ ആയിക്കൊളുംന്നെ ,,,”
അവള്‍ ആകെ വിഷമവസ്ഥയിലായി
“എനിക് നിന്നെ ഒട്ടും ഇഷ്ടല്ലടാ”
“അത് കുഴപ്പം ഇല്ലാന്നെ,, പതുക്കെ ഒക്കെ ഇഷ്ടായാ മതി,,ഇനി ഇഷ്ടായില്ലേലും എനിക്കു കുഴപ്പം ഒന്നും ഇല്ല ,,”
അവള്‍ക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല
“അമ്മൂസ് കേറിക്കെ ,,,”
അവന്‍ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു
അവള്‍ പുറകില്‍ ഇരുന്നു
അവനെ പിടിക്കാതെ ബാക്സൈഡിലെ കാരിയറില്‍ പിടിച്ചു
“വണ്ടി എടുക്കുവാണെ”
എന്ന് പറഞ്ഞു കൊണ്ട് നന്ദൂട്ട൯ വണ്ടി എടുത്തു
പിന്നെ അവനൊന്നും മിണ്ടിയില്ല
അവളും
<<<<<<<O>>>>>>>>
മീരയുടെ വീട്ടിലെത്തി. മീര വണ്ടിയില്‍ നിന്നും ഇറങ്ങി വീട്ടില്‍ കയറി. നന്ദൂട്ടന്‍ കൂട്ടുകാരന് വണ്ടി തിരിച്ചേല്‍പ്പിച്ചിട്ടു അരമണിക്കൂറിനുള്ളില്‍ തിരികെ നടന്നു വന്നു
വന്നു വീട്ടില്‍ കയറിയപ്പോ അവന്‍ അമ്മാമേ ,,," എന്ന് ഉറക്കെ വിളിച്ച് കൊണ്ട് മീരയുടെ അച്ചന്‍റെ റൂമിലെക് ചെന്നു
അവനെ കണ്ടപ്പോ അമ്മാമ ചിരിച്ചു.അവനെ അരികില്‍ ഇരുത്തി. കൈയില്‍ പിടിച്ച് ഉമ്മ വെച്ചു
"അമ്മാമേ ,," ഇപ്പോ എങ്ങനെ ഉണ്ട് ?"
"കുറവ് ഒന്നും ഇല്ല മോനേ ,,വയറിന് വേദന ഉണ്ട് "
"ആശൂത്രി പോണോ "
"വേണ്ടാട കുട്ടാ ,,അത് അമ്മാമക്ക് ഉള്ളതാ ,,ന്നാലും എന്‍റെ അമ്മുന് നിന്നെ കിട്ടിയില്ലേ ,, അതില്‍ കൂടുതല്‍ ഒരു സന്തോഷവും അമ്മാമക്ക് ഇല്ല '
"അമ്മായി ,,, ഒന്നു വായോ "
അവന്‍റെ വിളി കേട്ടു കൊണ്ട് ജാനകിയമായി ചായയും കൊണ്ട് വന്നു അവന് കൊടുത്തു
"അമ്മായെ ,,,ആ വില്ലേജോഫീസിലെ ആള്‍ ആയിരുന്നേ ഇതുപോലെ ഒക്കെ ആകുമായിരുന്നോ ?'
"ഒരിയ്ക്കലും ഇല്ല ,,,ഞങ്ങടെ അമ്മൂട്ടി കണ്ണീര് കുടിക്കേണ്ടി വന്നേനെ ,, "
"കുഞ്ഞൂ ,,,,,,,,,,,,,,ഇങ് വായോ "
"എന്താ കുഞ്ഞേട്ടാ?"
"ഞാനാണോ ബെസ്റ്റ് അതോ ആ വില്ലേജോപ്പീസിലെ ആളാണോ '
"അയ്യേ ,,,അയാള് കൊരങ്ങന്‍ ,,,കട്ട മീശയും ,, ചുരുണ്ട മുടിയും ഒക്കെ ആയി കപീഷിന്‍റെ മൊകം"
"അപ്പോ ഞാനോ ,,,?"
"എന്‍റെ കുഞ്ഞേട്ടന്‍ നല്ല സ്റ്റൈല്‍ അല്ലേ ,,,,എന്‍റെ കൂട്ടൂകാരികള്‍ക്കൊക്കെ ഒരുപാട് ഇഷ്ടായി എല്ലാര്‍ക്കും കുഞ്ഞേട്ടന്‍റെ ചിരി ആണ് ഇഷ്ടായെ "
അപ്പോളേക്കും ഇതെല്ലാം കേട്ടു കൊണ്ട് മുറിയില്‍ നിന്നും സാരി ഒക്കെ അഴിച്ചു മാറ്റി ഒരു മാക്സിയും ഇട്ടു തോര്‍ത്തും പൊടികളും ഒക്കെ ആയി മീര അങ്ങോട്ടേക്ക് വന്നു.
"അപ്പോ ഞാന്‍ നല്ല മരുമോന്‍ അല്ലേ ,,അമ്മാമേ "
'പിന്നെ ,,ഇതിലും നല്ല മരുമോനേ ഇനി എവിടന്നാ കിട്ടുക ,,എന്താ മോന്‍ ചോദിച്ചേ "
"ഒന്നൂല്ല ..വെറുതെ ചോദിച്ചതാ ..ഒരു രസത്തിന് "
അവന്‍ മീരയെ നോക്കി.അവള്‍ പ്രതികരിക്കാതെ പുറത്തേക്ക് ഇറങ്ങി.
“നാളെ രാവിലെ ഞങ്ങള് വീട്ടിലേക്ക് പോകുംട്ടോ ,, എനിക് കുറച്ചു ഷോപ്പിങ് ഒക്കെ ഉണ്ട് , പിന്നെ പാക്ക് ചെയ്യണം,,ഞായറാഴ്ച ഞാ൯ പോകാല്ലേ”
“ഇനി എന്ന മോ൯ തിരികെ വരാ’ അമ്മായി ചോദിച്ചു
“അമ്മായി രണ്ടു മാസം എന്തായാലും വരാനൊക്കില്ല,, എക്സാമൊക്കെ കഴിഞ്ഞു ഒരു റിസല്‍റ്റ് വന്നിട്ടെ ജോലിക് കയറാ൯ പറ്റു , അതിനു ഒന്നു രണ്ടു മാസം സമയം ഉണ്ട് ,, ചിലപ്പോ ഇടയില്‍ എന്തേലും കോഴസു കിട്ടിയാ ചെയ്യും,,എന്തായാലും വരും ,, വരാതെ ഇരിക്കില്ല”
നന്ദൂട്ടന്‍ പിന്നെ എഴുന്നേറ്റ് മുറിയിലെക്ക് പോയി നടന്നതിന്‍റെ ക്ഷീണം മാറ്റാനായി കുറച്ചു നേരം ബെഡില്‍ അങ്ങ് കിടന്നു. മുറിയില്‍ പോണ്ട്സ് പൌഡറിന്‍റെയും ലവേണ്ടര്‍ ക്രീമിന്‍റെയും ദേവദാരം ഇട്ടു കാച്ചിയ വെളിച്ചെണ്ണയുടെയും ഒക്കെ വാസനയാണ് ഒക്കെ മീര ഉപയോഗിയ്ക്കുന്ന സാധനങ്ങള്‍
അവന്‍ കണ്ണുമടച്ച് കിടന്നു. കൈ തലയുടെ ഭാഗത്തേക്കു വെച്ചപ്പോള്‍ ആണ് മീരയുടെ സാരിയില്‍ കൈ കൊണ്ടത്. അവനാ സാരി കൈയില്‍ എടുത്തു
"ഇന്ന് അമ്മൂസ് ഇട്ട സാരി അല്ലേ ഇളം വയലറ്റു കളറിലെ" ,,,എന്തോ അവന് ഒരുപാട് അങ്ങ് സ്നേഹം തോന്നി
അവനാ സാരിയില്‍ ഒരു മുത്തം കൊടുത്തു. ആ സാരിയ്ക്കു മദിപ്പിക്കുന്ന ഒരു വാസനയായിരുന്നു , മീരയുടെ ക്രീമും പൌഡറും എണ്ണയും വിയര്‍പ്പു൦ ഒക്കെ കലര്‍ന്ന ഒരു ലഹരി പിടിപ്പിക്കുന്ന സുഗന്ധം.
ആദ്യമായിരുന്നു അവനങ്ങനെ ഒരു വാസനാനുഭവം. നന്ദൂട്ടനാ സാരി തന്‍റെ മുഖത്തെക്കു അമര്‍ത്തി അവന്‍റെ ശ്വാസോച്ഛാസത്തില്‍ അലിഞ്ഞു ചേര്‍ന്നത് അവന്‍റെ പ്രിയപ്പെട്ട അമ്മൂസിന്‍റെ സുഗന്ധം ആയിരുന്നു. മറ്റേത് വാസനയും അതിനു കീഴെ ആണ് എന്ന് അവന് തോന്നി. അവന്‍ അങ്ങനെ കിടന്നു മയങ്ങി
"വൃത്തികെട്ടവന്‍ " എന്ന വാക്ക് കേട്ടാണ് നന്ദൂട്ടന്‍ കണ്ണു തുറന്നത്
മുന്നില്‍ അമ്മൂസ് നില്ക്കുന്നു.ഒരു നൈറ്റി ആണ് അവള്‍ ധരിച്ചിരുന്നത്. ഇത്തിരി ടൈറ്റ് ആണെന്ന് തോന്നുന്നു.മാറോക്കേ മുഴച്ചു നില്ക്കുന്നു.
അവള്‍ ആ സാരി അവന്‍റെ മുഖത്ത് നിന്നും വലിച്ചെടുത്തു
"വേറെ ഒന്നും മണക്കാന്‍ കണ്ടില്ല "
നന്ദൂട്ടന്‍ ഒന്നു ചിരിച്ചു.
"നാണം കെട്ടവന്‍ ,,ചിരിക്കണ കണ്ടില്ലേ "
"എനിക്കിഷ്ടായി അമ്മൂസേ ,,, ഒരുപാട് ഇഷ്ടായി.."
"എന്തിഷ്ടായിന്ന ?"
'എന്‍റെ അമ്മൂസിന്‍റെ വാസന,,, ഞാന്‍ അങ്ങ് മയങ്ങി പോയി"
"പൊക്കോളണം ,,എന്‍റെ മുന്നീന്ന്"
അവള്‍ ദേഷ്യപ്പെട്ടു. എന്നിട്ട് ആ സാരി മടക്കി കഴുകാന്‍ ഉള്ള കുട്ടയിലിട്ടു. അവന്‍ കൈമുട്ടില്‍ തലവെച്ചു ഭിത്തിയില്‍ ചാരി കിടന്നു എന്നിട്ട് മീരയെ നോക്കി
അവള്‍ കസേരയില്‍ ഇരുന്നു എന്തോ ക്രീം മുഖത്തും കൈയിലും ഒക്കെ പുരട്ടുകയായിരുന്നു
"അമ്മൂസേ '
"എന്താടാ ചെറുക്കാ "
"അമ്മൂസേ ക്രീമിന്‍റെ വാസനയേക്കാളും ഒക്കെ ഒരുപാട് നല്ലതാ ആ ദേഹത്തിന്‍റെ വാസന,, അതൊക്കെ എന്ന ഇനി അമ്മൂസ് അറിയാ "
"പിന്നെ ,,,,, നിനക്കു വട്ടാ "
"ആന്നെ ,,സത്യാ ,,, അമ്മൂസ്നേ കെട്ടീപ്പോ വന്നതാ ,,,ആ വട്ട് "
'ചങ്ങലയിക്കിടെണ്ടി വരും "
"കൂടെ ന്‍റെ അമ്മൂസിനെയും ഇടണം "
“പിന്നെ ,,ഒന്നു പോടാ ചെറുക്കാ,,ചിങ്കരിക്കാതെ "
"അതേ,,,, ഞാന്‍ പോകുമ്പോ എനിക് അമ്മൂസിന്‍റെ ഒരു ഉടുപ്പു തരോ "
"ഉടുപ്പോ അതെന്തിനാ ?"
'എന്‍റെ ബെഡില് ഒരു മൂലയ്ക്കു വിരിക്കാനാ ,,അപ്പോ അമ്മൂസും എന്‍റെ കൂടെ ഉള്ള ഒരു ഫീല്‍ കിട്ടും "
"അവള്‍ ദേഷ്യത്തോടെ നന്ദൂട്ടനെ നോക്കി "
"എന്താ നോക്കുന്നെ ?"
"തല്ല് വാങ്ങിക്കു൦ നീ "
"എന്തു ഭംഗിയാ അമ്മൂസിനെ കാണാന്‍ ,,, കൊതിയാകുന്നു "
"എന്തിന് ,,,,???"
"ഒന്നൂല്ല വെറുതെ ഒരു കൊതി "
"കൊത്തിയരിഞ്ഞു അടുപ്പിലിടും ഞാന്‍ "
"അയ്യോ ,,,വേണ്ട ,,, കൊതിയൊക്കെ ഞാന്‍ എന്‍റെ കീശയില്‍ എടുത്തുവെച്ചു ,"
നന്ദൂട്ടന്‍ വെറുതെ മീരയുടെ കഴുത്തിലെക് നോക്കി.താലി അവിടെ തന്നെ ഉണ്ട്.
"അമ്മൂസേ "
"എന്താടാ "
"എനിക്കിത്തിരി വെള്ളം കൊണ്ട് തരാവോ,,കുറെ നടന്നാ വന്നേ ,, വല്ലാത്ത ദാഹം "
"സൌകര്യമില്ല ,,വേണേ പോയി എടുത്തു കുടിക്ക് ,, നിനക് വെള്ളം എടുത്തു തരല്‍ അല്ല എന്‍റെ പണി "
"നല്ല ദാഹം ഉണ്ട് അതോണ്ടാ ,,ഞാന്‍ കിടക്കാല്ലേ ,,അമ്മൂസ് ഇരിക്കാല്ലേ ..അപ്പോ എളുപ്പം അമ്മൂസിനല്ലേ "
"എനിക്കു പറ്റില്ലന്നു പറഞ്ഞില്ലേ ,,,"
നന്ദൂട്ടന്‍ ഒന്നും മിണ്ടിയില്ല അവന്‍ എഴുന്നേറ്റു. റൂമില്‍ നിന്നും പുറത്തേക് ഇറങ്ങി. ഉമ്മറത്ത് വെച്ചിരിക്കുന്ന ജഗ്ഗില്‍ നിന്നും ഒരു കവിള്‍ വെള്ളം കുടിച്ചപ്പോഴേക്കും തീര്‍ന്ന് പോയി. അവന്‍ റൂമിലെക് ചെന്നു.
"അമ്മൂസേ അതില്‍ വെള്ളം തീര്‍ന്ന് പോയി " അവന്‍ ഒഴിഞ്ഞ ജഗ്ഗ് കാട്ടീ പറഞ്ഞു
"പോയെങ്കില്‍ നന്നായുള്ളൂ "
"നല്ല ദാഹം ഉണ്ടായിട്ട അമ്മൂസേ,,ഇത്തിരി വെള്ളം തരോ "
"ആ ഫ്രിഡ്ജില്‍ നിന്നും എടുത്തു കുടിക്ക് "
"അയ്യോ തണുത്ത വെള്ളം ഞാന്‍ കുടിക്കാറില്ലല്ലോ അമ്മൂസേ "
"എന്ന പുറത്തു പോയി കിണറ്റില്‍ നിന്നും കോരി കുടിച്ചോ "
"അടുക്കളയില്‍ ഉണ്ടോന്നു നോക്കിക്കേ അമ്മൂസേ "
"അടുക്കളയിലൊന്നും ഇല്ല ,,വേണേ പൊയ് കോരി കുടിക്ക് " അവള്‍ ഇത്തിരി കലിപ്പോടെ പറഞ്ഞു
നന്ദൂട്ടന്‍ പിന്നെ ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി , കിണറ്റിന്‍കരയില്‍ ചെന്നു.അവിടെ മുകളില്‍ വെച്ചിരുന്ന തൊട്ടി എടുത്തു കപ്പിയിലൂടെ താഴേക്കു ഊര്‍ത്തി വെള്ളം തുടിച്ചു മുകളിലേക്ക് കോരി കൊണ്ടിരുന്നു
"അമ്മേ ,,,,,,,,,,,,,," എന്ന്ള്ള നന്ദൂട്ടന്‍റെ അലര്‍ച്ച ഉറക്കെ മുഴങ്ങി. ഒപ്പം വെള്ളം നിറഞ്ഞ തൊട്ടി നേരെ കിണറ്റിലെക്കു വീണ ശബ്ദവും
"മോനേ ,,,നന്ദൂട്ടാ എന്താ...എന്താ പറ്റിയെ എന്ന് അമ്മാമ കിടന്ന കിടപ്പില്‍ വിളിച്ച് ചോദിച്ചു
കുളി കഴിഞ്ഞു പുറത്തേക് വന്ന ജാനകിയമ്മായി കിണറ്റിന്‍ കരയിലെക് വന്നു
"എടി അമ്മു ,,,,,,,,,,,,,,,,ഇങ്ങോട്ട് വാടി " എന്ന് ഉറക്കെ ബഹളം വെച്ചു
മീര വേഗം കിണറ്റിന്‍ കരയിലെക്കു ചെന്നു. കുഞ്ഞേട്ട എന്ന് വിളിച്ച് കുഞ്ഞുവും ഓടിവന്നു. നന്ദൂട്ടന്‍ വലത്തെ കൈ മുറുകെ പൊത്തി പിടിച്ച് കിണറിന്‍റെ കെട്ടിയ തിണ്ടില്‍ ഇരിക്ക്യയിരുന്നു.
"എന്താ ,എന്താ പറ്റിയെ ?" മീര പേടിയോടെ ചോദിച്ചു
"എന്താ നന്ദൂട്ടാ ,,എന്താ പറ്റിയതെന്ന് പറ ,,,?" അമ്മായി ചോദിച്ചു
"എന്‍റെ വിരലുമ്മേ എന്തോ കുത്തി ,,കടുന്നലാന്നാ തോന്നുന്നേ കു ,,,"അവന്‍ കൈ കാണിച്ചു
വലത്തെ കൈയിലെ ചൂണ്ടു വിരലും നടുവിരലിലും കുത്ത് കൊണ്ടിട്ടുണ്ട്
മീര അവന്‍റെ കൈ പിടിച്ച് വീട്ടിന്‍റെ തിണ്ണയില്‍ കൊണ്ട് വന്നു ഇരുത്തി വെളിച്ചത്തേക് കാണിച്ചു രണ്ടു വിരലിലും കടുന്നലിന്‍റെ കൊമ്പ് ഇരിക്കുന്നുണ്ട്.
“അയ്യോ ഇത് ചുവന്നവരയ൯ കടുന്നലാ ,,,നല്ല വേദന ഉണ്ടാകും” വലുപ്പമുള്ള കൊമ്പ് കണ്ടു കുഞ്ഞു പറഞ്ഞു
മീര ആ കൊമ്പ് എടുത്ത് മാറ്റി. തൊടുമ്പോ നല്ല വിങ്ങലും വേദനയും ഉണ്ട്. കൈവിരല്‍ അനക്കാനെ പറ്റുന്നില്ല.
"മോ൯ എന്തിനാ ഇപ്പോ വെള്ളം കോരാ൯ പോയത് ,,,?"
"വെള്ളം ദാഹിച്ചിട്ടാമ്മായി ,, ഫ്രിഡ്ജിലു തണുത്ത വെള്ളമല്ലേ ,,അത് ഞാന്‍ കുടിക്കാറില്ല"
"നിനക്കു കൊച്ചിനിത്തിരി വെള്ളം എടുത്തു കൊടുക്കാന്‍ മേലായിരുന്നോടി " ജാനകിയമ്മയി മീരയോട് ദേഷ്യപ്പെട്ടു
"അമ്മായി ,,അമ്മൂസിനേ വഴക്കു പറയണ്ട ,,ഞാനായിട്ടു വന്നതാ വെള്ളം കോരി കുടിക്കാന്‍”
അത്കൂടെ കേട്ടപ്പോ മീരയ്ക്ക് ആകെ വിഷമം ആയി
"കുഞ്ഞു അപ്പുറത്തെ നാണിയമ്മേടെ കൈയ്യീന്നു വേഗം ചുണ്ണാമ്പു വാങ്ങി കൊണ്ടും വാ " അമ്മായി കുഞ്ഞു വിനോടു പറഞ്ഞു
കുഞ്ഞു വേഗം ചുണ്ണാമ്പു വാങ്ങാന്‍ പോയി
"നീ എന്തു നോക്കി നിക്കാടി ,,ഇത്തിരി ചുവന്നുള്ളി ഇങ്ങേടുക്ക് ,,ആ കടിച്ച ഭാഗത്ത് അമര്‍ത്തി വെക്കട്ടെ "
അതുകേട്ട് മീര ഓടി പോയി ചുവന്നുള്ളി എടുത്തുകൊണ്ടു വന്നു. അമ്മായി അത് കൈ കൊണ്ട് ചതച്ച് കുത്തിയ ഭാഗത്ത് നല്ല പോലെ അമര്‍ത്തി വെച്ചു. അപ്പോളേക്കും കുഞ്ഞു ചുണ്ണാമ്പു കൊണ്ടുവന്നു. അമ്മായി കുത്ത് കൊണ്ട ഭാഗത്ത് ചുണ്ണാമ്പു പുരട്ടി
"കുഴപ്പോല്ല അമ്മായി ,,, " അവന്‍ പറഞ്ഞു
വിരലുകള്‍ നല്ലപോലെ നീരുവെച്ചു അപ്പോളേക്കും.
"ഹോസ്പിറ്റലില്‍ പോവാം നന്ദൂട്ടാ " മീര ചോദിച്ചു
'അയ്യേ ,,ഇതിനൊക്കെ എന്തിനാ ഹോസ്പിറ്റലില്‍ പോണേ , ഇത് കുറച്ചു കഴിഞ്ഞാ മാറുംന്നെ "
"മോനേ ,,,,ഇങ്ങോട്ട് വാ നോക്കട്ടെ " ഉള്ളില്‍ നിന്നും അമ്മാമ വിളിച്ച്
അവന്‍ എഴുന്നേറ്റ് അങ്ങോട്ടേക്ക് ചെന്നു
"ഒന്നൂല്ല അമ്മാമേ ,,,ഒരു കടുന്നല്‍ കുത്തിയതാ ,,,ഇപ്പോ മാറും "
എവിടെ നോക്കട്ടെ ? അയാള്‍ കൈ നീട്ടി
അവനാ കൈ കാണിച്ചു
"നീര് ഉണ്ടല്ലോ മോനേ "
"അതിപ്പോ മാറും അമ്മാമേ " അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
അവന്‍ കൈ ഒക്കെ അനക്കി കാണിച്ചു
"കണ്ടോ ,,,,ഇത്രേള്ളൂ ,,ഒരു കുഴപ്പവും ഇല്ലാന്നെ ,,അമ്മാമ കിടന്നോ "
അവന്‍ അവിടെ നിന്നും എഴുന്നേറ്റു. കുറച്ചു നേരം ഉമ്മറത്ത് വന്നിരുന്നു. കുഞ്ഞു വേഗം ഐസ് എടുത്തു കൊണ്ടുവന്നു. നീരുള്ള ഭാഗത്ത് പ്രെസ്സ് ചെയ്തു കൊടുത്തു. മീരയും അവന്‍റെ സമീപം വന്നിരുന്നു. അവന് വിരല് മടക്കാന്‍ വലിയ പ്രയാസ൦ ആയിരുന്നു
"കുഞ്ഞു ,,,,കുഞ്ഞേട്ടന് കുറച്ചു കുടിക്കാന്‍ വെള്ളം തരാവോ? "
മീരയ്ക്ക് ആ ചോദ്യം ഉള്ളില്‍ തറയ്ക്കുന്ന പോലെ ആയിരുന്നു
'ഇപ്പോ കൊണ്ടുവരാം കുഞ്ഞേട്ട " എന്ന് പറഞ്ഞു അവള്‍ അടുക്കളയില്‍ നിന്നും ചുക്ക് വെള്ളം കൊണ്ട് കൊടുത്തു. അവനത് ഇടം കൈ കൊണ്ട് കുടിച്ചു.
'മോനേ നന്ദൂട്ട എങ്ങനെ ഉണ്ട് " വേവലാതിയോടെ അമ്മായി ചോദിച്ചു
"കുഴപ്പല്ലമ്മായി ഇതിപ്പോ ശരി ആയിക്കൊള്ളും ന്നെ ,,, കുറച്ചു നേരം കിടന്ന ശരിയാകും "
അവന്‍ എഴുന്നേറ്റ് റൂമില്‍ പോയി കിടന്നു. മീരയ്ക്കു ആകെ ഒരു വല്ലായ്ക ആയി ചെയ്തത് തെറ്റായി പോയി എന്നൊരു കുറ്റബോധം. താന്‍ അവനിത്തിരി വെള്ളം എടുത്തു കൊടുത്തിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. മീര റൂമിലേക്ക് ചെന്നു. നന്ദൂട്ടന്‍ കൈ നടുക്കു അതിര്ത്തി പോലെ വെക്കുന്ന തലയിണയുടെ മുകളില്‍ കമഴ്ത്തി വെച്ചിരിക്കുകയായിരുന്നു.ഫാന്‍ അഞ്ചില്‍ കറങ്ങുന്നുണ്ട്. രണ്ടു വിരലുകളും നീര്‍ വെച്ചു തിണര്‍ത്തിട്ടുണ്ട്. അവള്‍ അവന്‍റെ സമീപം വന്നിരുന്നു. മീര മെല്ലെ അവന്‍റെ ചൂണ്ടു വിരലില്‍ സ്പര്‍ശിച്ചു.
വേദനയും കട്ടുകഴപ്പും എടുത്തതിനാല്‍ "ആവൂ ,,,' എന്ന് ശബ്ദമുണ്ടാക്കി അവന്‍ കൈ വലിച്ചു
കണ്ണു തുറന്നു. ഒന്നു ചിരിച്ചു.അവളൊന്നും മിണ്ടിയില്ല
"അമ്മൂസ് പൊയ്ക്കൊ ,,,സീരിയല്‍ കാണുന്ന സമയമല്ലേ ,,"
"നീ എന്താ ,,എന്‍റെ പേര് പറയാഞ്ഞേ .. ?'
"കടുന്നലിന് അറിയില്ലല്ലോ വെള്ളംദാഹം എന്താന്ന്,,,അതൊണ്ടല്ലേ കുത്തിയെ,,അതിനു അമ്മൂസിന്‍റെ പേര് പറഞ്ഞിട്ടെന്താക്കാനാ"
അവന്‍ തിരിച്ചു കിടന്നു. എന്നിട്ടു കൈ തുടയില്‍ വെച്ചു. പതുക്കെ മയങ്ങി പോയി .കുറച്ചു നേരം മീര അവിടെ തന്നെ ഇരുന്നു. പിന്നെ അടുക്കളയിലെക്കു പോയി അമ്മയെ സഹായിക്കാന്‍. എന്നാലും ഇടക്കിടെ നന്ദൂട്ടനെ വന്നു നോക്കും
രാത്രി ഉണ്ണുന്ന നേരമായി
"നന്ദൂട്ടാ " ജാനകിയമ്മായി വിളിച്ചു
അവന്‍ ഉണര്‍ന്നു
'വാ മോനേ ആഹാരം കഴിക്കാം "
അവര്‍ മുറിയിലേക്ക് വന്നു പറഞ്ഞു
"വേണ്ടമ്മായി ,,,നിങ്ങള് കഴിച്ചോ ,,എനിക്കു നല്ല വിശപ്പില്ല "
"ഇത്തിരി കഴിക്കൂ മോനേ ,,,പട്ടിണി കിടക്കല്ലേ "
"വേണ്ടഞ്ഞിട്ടാ അമ്മായി ,,,ഒട്ടും വിശപ്പില്ല "
"എന്ന ഇത്തിരി കഞ്ഞി ആയി തരട്ടെ ,,,"
"അയ്യോ ഒട്ടും വേണ്ട അമ്മായി ,,, ഒട്ടും വിശപ്പില്ലത്തോണ്ടാ "
അവനെ പിന്നെ നിര്‍ബന്ധിക്കാന്‍ പോയില്ല
നന്ദൂട്ടന്‍ തിരിഞ്ഞു കിടന്നു പഴയ പടി തന്നെ. കുറച്ചു കഴിഞ്ഞപ്പോ കൈയില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടു. നോക്കിയപ്പോ മീര കൈയില്‍ ഐസ് പൊത്തുന്നത് ആയിരുന്നു.
"വേണ്ടാ അമ്മൂസേ ,,എനിക്കു കുഴപ്പമില്ല ,,,'
അവളൊന്നും മിണ്ടാതെ തന്‍റെ ജോലി തുടര്‍ന്നു കൊണ്ടിരുന്നു
"ഞായറാഴ്ച വേദന മാറിയാ മതിയായിരുന്നു ,,തിരിച്ചു പോവാനുള്ളതാണെ "
"വേദന ഇപ്പോളും ഉണ്ടോ ?"
"ആ ഉണ്ട് മുമ്പത്തെ അത്രെ൦ ഇല്ല ,,,"
"ഞാന്‍ കഞ്ഞിയാക്കി കൊണ്ട് വരട്ടെ ,,,കുടിക്കോ "
"വേണ്ട ,,അമ്മൂസേ ,, അമ്മൂസ് കഴിച്ചു കിടന്നോ "
"വിശപ്പില്ലെ ?"
"വിശപ്പിനെക്കാളും കൂടുതല്‍ ,,വേദനയാ അമ്മൂസേ ,, അമ്മൂസ് പോയി കഴിച്ചോ”
"വാ മോളെ ,,,, കഴിക്കാം,,നന്ദൂട്ടന്‍ കിടന്നോട്ടേ ,, ഇടയ്ക് വിശക്കാണെങ്കില്‍ നമുക് ഭക്ഷണം കൊടുക്കാ൦ മോന് " അമ്മായി മീരയോട് പറഞ്ഞു
"ചെല്ല് അമ്മൂസേ ചെന്നു ഭക്ഷണം കഴിയ്ക്കു ,,,എനിക് ഒട്ടും വേണ്ടാഞ്ഞിട്ടാ "
അവന്‍ അവളെ നിര്‍ബന്ധിച്ചു. അവള്‍ ഉമ്മറത്തേക്ക് ചെന്നു. വളരെ കുറച്ചു മാത്രം എടുത്തു. കറി ഒഴിച്ചു. കഴിക്കാന്‍ ഉള്ള ഒരു മനസ് കൈയിലില്ല
അങ്ങനെ ഇരിക്കുമ്പോ ആണ്.
"എന്താ മോനേ ,,, " എഴുന്നേറ്റ് വന്ന നന്ദൂട്ടനെ നോക്കി ജാനകിയമ്മയി ചോദിച്ചത്.
പെട്ടെന്നു മീര അവനെ നോക്കി
"വെള്ളം കുടിക്കാന്‍ വന്നതാ അമ്മായി നല്ല ദാഹം ഉണ്ട് '
അവര്‍ വേഗം ഗ്ലാസില്‍ വെള്ളം പകര്‍ന്നു കൊടുത്തു
നന്ദൂട്ടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു
"മോന് ഒന്നു വിളിച്ചാ പോരായിരുന്നോ , അമ്മു വെള്ളം കൊണ്ട് തരുമായിരുന്നല്ലോ '
'അത് കുഴപ്പോല്ലാ അമ്മായി ,,, ബുദ്ധിമുട്ടിക്കണ്ടന്നു കരുതി "
"എന്താ മോനേ ഈ പറയുന്നെ ,, നിനക്കു ഇത്തിരി വെള്ളം തരാന്‍ ബുദ്ധിമുട്ടുള്ള പെണ്ണാണോ നിന്‍റെ അമ്മൂസ് "
അവനൊന്നു മീരയെ നോക്കി ചിരിച്ചു. എന്നിട്ട് രണ്ടാമത് കൂടെ വെള്ളം വാങ്ങി കുടിച്ചു
"അമ്മായി ഭക്ഷണം കഴിഞ്ഞിട്ട് ഒരു കുപ്പിയില്‍ എനിക്കിത്തിരി വെള്ളം തരണം ,,ഇടക്ക് ദാഹിച്ചാ കുടിക്കാനാ "
"തരാം മോനേ ,,,,"
നന്ദൂട്ട൯ അവിടെ നിന്നും റൂമിലെക് പോയി ലൈറ്റ് കിടത്തി
ബെഡില്‍ കിടന്നു. കണ്ണടച്ച് കിടന്നു.
"ഈ പെണ്ണ് ഇത് ഒട്ടും കഴിച്ചില്ലലോ " അമ്മായിയുടെ ശബ്ദം മുറിയില്‍ കേള്‍ക്കായിരുന്നു
"എനിക് വേണ്ട " എന്ന് മീരയും പറയുന്നതു കേട്ടു
കുറച്ചു കഴിഞ്ഞു വാതില്‍ തുറന്നു ലൈറ്റ് ഇട്ടു.
"നന്ദൂട്ട ,,,,എണീക്ക് " മീരയുടെ ശബ്ദം ആണ്
"അവന്‍ തിരിഞ്ഞു നോക്കി
കൈയ്യില്‍ ഒരു ബൌളില്‍ എന്തോ കൊണ്ട് വന്നിട്ടുണ്ടായിരുന്നു
"എണീക്ക് നന്ദൂട്ടാ "
അവള്‍ അവന്‍റെ അരികില്‍ ഇരുന്നു. അതില് ചൂടോടെ കഞ്ഞി ആയിരുന്നു .അവന്‍ എഴുന്നേറ്റു.
"ഇത് കുടിക്ക് " അവള്‍ അവന് നേരെ ബൌള്‍ നീട്ടി
അവന്‍ ഇടത്തെ കൈ കൊണ്ട് സ്പൂണ്‍ എടുത്തു പിടിച്ച്. കഞ്ഞിയില്‍ മുക്കി. പക്ഷേ ഇടം കൈ കൊണ്ട് വശം ഇല്ലാത്തത് കൊണ്ട് അവന്‍ നന്നേ ബുദ്ധിമുട്ടി.
പെട്ടെന്നു മീര ആ സ്പൂണ്‍ എടുത്ത് കഞ്ഞി കോരി അവന്‍റെ വായില്‍ വെച്ചു കൊടുത്തു. അവനല്‍പ്പം മടി പോലെ തോന്നി
"ഇത് കുടിക്ക് ,,," മീര ഇത്തിരി അധികാരത്തോടെ പറഞ്ഞു
അനുസരണയോടെ അവന്‍ വായ് പൊളിച്ചു. അവള്‍ ആ കഞ്ഞി മുഴുവനും അവ൯ കോരി കൊടുത്തു. എന്നിട്ട് കുടിക്കാന്‍ ആയി വെള്ളവും കൊടുത്തു. അവന്‍ വെള്ളവും കുടിച്ചു. എന്നിട്ട് അവനോടു കിടക്കാന്‍ പറഞ്ഞു
“അമ്മൂസേ”
“ഹും .... എന്താ”
“അമ്മൂസ് പോയി ഭക്ഷണം കഴിച്ചെ ,,, ഒന്നും കഴിച്ചില്ലലോ”
“എനിക്കു വേണ്ട ,,,”
“അങ്ങനെ പറയല്ലേ അമ്മൂസേ ,,,ഇത്തിരി എങ്കിലും കഴിക്ക് ,, പ്ലീസ്”
അവന്‍റെ ആ ആശ കാണാതെ പോകാനേന്തോ അവളുടെ മനസ് അനുവദിച്ചില്ല.
“ഞാന്‍ കഴിച്ചോളാം” എന്ന് മീര പറഞ്ഞു
അതുകേട്ട് സന്തോഷം കൊണ്ട് അവന്‍റെ മുഖത്ത് നുണക്കുഴി കാട്ടി ഒരു മന്ദസ്മിതം വിടര്‍ന്നു. അവള്‍ മുറിയില്‍ നിന്നും പാത്രമൊക്കെ കൊണ്ട് പോയി.കുറച്ചു കഴിഞ്ഞു റൂമിലേക്ക് വന്നു.ലൈറ്റ് അണച്ച് ഫാന്‍ കൂട്ടി ഇട്ടു. അവന്‍റെ ഒപ്പം ഇരുന്നു. അതിര്‍ത്തി വെച്ച തലയിണയില്‍ നന്ദൂട്ടന്‍ കൈ നേരെ വെച്ചിരിക്കുക ആയിരുന്നു.
"വേദന ഉണ്ടോ "?'
"ഉണ്ടായിരുന്നു അമ്മൂസേ ,,,ഇപ്പോ കുറെ കുറഞ്ഞു "
"അതെന്താ ,,, ?"
"വേദന മാറ്റാന്‍ എന്‍റെ അമ്മൂസ് കൂട്ടിനുണ്ട്ന്നു വേദനക്കു മനസ്സിലായി കാണും ,,അതുകൊണ്ടായിരിക്കും , ഒരു കള്ളച്ചിരിയോടെ പറഞ്ഞു
"ആ വായിലെ നാവിന് ഒരു ലൈസന്‍സു൦ ഇല്ലാത്ത ചെറുക്കനാ "
"അത് കുറവാ,അമ്മൂസേ "
നന്ദൂട്ടന്‍ ഇടത്തെ കൈ കൊണ്ട് വലം കൈ പതുക്കെ തടവുകയായിരുന്നു. മീര പതുക്കെ അവന്‍റെ വലത്തെ കൈയില്‍ നിന്നും അവന്‍റെ ഇടം കൈ മാറ്റി എന്നിട് നന്ദുവിന്‍റെ കൈമുട്ട് മുതല്‍ കൈപത്തി വരെ പതുക്കെ തന്‍റെ മൃദുലമായ കൈകള്‍ കൊണ്ട് തലോടി കൊടുക്കുവാന്‍ തുടങ്ങി
അവളുടെ മൃദുവായ കരസ്പര്‍ശം നല്ലപോലെ അവന്‍ രസിച്ചു അനുഭവിച്ചു കിടന്നു
"വേദന ഉണ്ടോ ,,,, ?" മീര ചോദിച്ചു
"കുറഞ്ഞു എന്നാലും ഉണ്ട് ... അമ്മൂസേ ."
അവള്‍ മെല്ലെ മെല്ലെ തലോടി കൊണ്ടിരുന്നു.
“സോറി ,,ഒക്കെ ഞാ൯ കാരണം അല്ലേ”
“അല്ലല്ലോ,,ഇതൊക്കെ ആ ചുവന്ന വരയ൯ കടുന്നല്‍ കാരണമാ,,,” കള്ളചിരിയോടെ നന്ദൂട്ടന്‍ പറഞ്ഞു
“എന്നാലും അപ്പോ വെള്ളം ചോദിച്ചപ്പോ എടുത്തു തന്നിരുന്നെ ഈ നോവു തിണേണ്ടി വരില്ലായിരുന്നു”
“ചില നോവുകള്‍ക്ക് ഒരു സുഖം ഉണ്ട് ,,അത് അമ്മൂസിന് പറഞ്ഞാ മനസിലാവൂല്ല,,”
“അമ്മൂസേ ,,”
“ഹും “
“അമ്മൂസിനെ ഇഷ്ടമുള്ള ജീവി ഏതാ?”
“അതൊക്കെ ഇപ്പോ ആണോ ചോദിക്കുന്നെ” അവന്‍റെ കൈ തലോടി കൊണ്ട് അവള്‍ ചോദിച്ചു
“എന്നാലും പറ”
“വെളുത്ത പ്രാവുകളെ ഇഷ്ടമാണ്”
“എനിക്കു൦ വെള്ളപ്രാക്കളെ ഒരുപാട് ഇഷ്ടമാ ,, നല്ല വാല് നിറയെ തൂവലൊകെ ഉള്ള വെള്ളപ്രാക്കളെ ,,പക്ഷേ ഇപ്പോ വെള്ളപ്രാക്കളേക്കാളും ഇഷ്ടം ,,,,,,,ചുവന്നവരയ൯ കടന്നലുകളെയാ”
“ചുവന്നവരയന്‍ കടുന്നലുകളെ “
തന്നെ ഇഷ്ടല്ല എന്ന് പറഞ്ഞ അമ്മൂസിനെ ഇത്രയും ഇഷ്ടത്തോടെ അവന്‍റെ അടുത്തു ഇരുത്തി തന്നതിന്. താനൊന്നു കൈയ്യില്‍ തൊട്ടോട്ടെ എന്ന് ചോദിച്ചപ്പോ സമ്മതിക്കാത്ത ആള്‍ ഇപ്പോ അരികത്ത് ഇരുന്നു തന്‍റെ കൈ തലോടി തരുന്നതിന് കാരണഭൂതരായ കൈയില്‍ കുത്തിയ ചുവന്നവരയന്‍ കടുന്നലുകളൊട് അവന്‍ മനസു കൊണ്ട് ആത്മാര്‍ഥമായി നന്ദിപ്രകാശനം നടത്തി”
"അമ്മൂസേ "
"ഹും ,,,," അവളൊന്നു മൂളി
"എന്‍റെ അമ്മൂസ് ഒരുപാട് പാവമാ ,, ഒരുപാട് പാവമാ ,, ഉള്ളില് ഒരുപാട് സ്നേഹമാ ,,,"
"എനിക്കാരോടും സ്നേഹമൊന്നും ഇല്ലാ "
"അതൊക്കെ മൂച്ചു കാണിക്കാന്‍ പറയണതല്ലേ ,,, എനിക്കറിയാം "
"കിടന്നു ഒറങ്ങാന്‍ നോക്ക്യെടാ ചെറുക്കാ ,,,"
"എനിക് ഉറങ്ങാന്‍ പറ്റന്നില്ല ,,,"
"അതെന്താ ,, ?"
"ആ ,,,അറിഞ്ഞുടാ "
"കണ്ണടച്ച് കിടന്നാ മതി"
"അതിനു കണ്ണടക്കുമ്പോ അമ്മൂസിന്‍റെ മുഖമാന്നെ വരുന്നേ "
അവൾക്കു അതൊക്കെ കേൾക്കുമ്പോ വല്ലാത്ത ദേഷ്യം വരുന്നുണ്ട്.
"എന്തൊരു ഭംഗിയാ എന്‍റെ അമ്മൂസിനെ കാണാൻ ,, ആ ചുന്ദരി കണ്ണും മൂക്കും ചുണ്ടും മുഖവും ,,എന്താ ഇതൊന്നും മുന്നേ ഞാൻ നോക്കാഞ്ഞേ "
"നന്ദൂട്ട ,,കുറെ കൂടുന്നുണ്ട് നിനക്ക്,," അവന്‍റെ കൈ തലോടി കൊണ്ട് അവൾ പറഞ്ഞു
"അമ്മൂസെ ,,,എത്ര നാൾ ഞാൻ കാത്തിരിക്കണം ,,അമ്മൂസിന്‍റെ ഇഷ്ടം കിട്ടാൻ ,,, "
"കാത്തിരിക്കേണ്ട ,,,കിട്ടില്ല "
"ആണല്ലേ "ഒരു കൊല്ലം "
"ഇല്ല "
"രണ്ടു കൊല്ലം "
"ഇല്ല "
"അഞ്ചു കൊല്ലം "
"ഇല്ല "
"പത്തുകൊല്ലം "
"ഇല്ല "
"അയ്യോ അപ്പൊ ഞാൻ എന്താ ചെയ്യാ "
"ഒന്നും ചെയ്യണ്ട ,,,കിട്ടൂല്ല അതൊറപ്പാ "
"അതിനു ഒരു കാരണവും ഇല്ലേ "
"ഇല്ല ,,,എനിക്ക് ഇപ്പോ കാരണം ബോധിപ്പിക്കാൻ ഒന്നും അറിയില്ല "
"എനിക്ക് എന്നോട് തന്നെ ഉള്ള ദേഷ്യംആണ് അതോണ്ട് നിന്നെ ഞാൻ ഇഷ്ടപ്പെടൂല്ല ,,എന്‍റെ സങ്കല്പത്തിൽ നിന്നെ ഒരിക്കലും എന്‍റെ ഭർത്താവായി കാണാനോ സ്നേഹിക്കാനോ എനിക്ക് പറ്റില്ല "
"ആണല്ലേ ,,,"
"ആ .....അങ്ങനെയാണ് "
"എന്നാ എനിക്ക് തിരിച്ച ,,എനിക്ക് അങ്ങനെ ആരോടും ഇതുവരെ ഇഷ്ടം ഒന്നും തോന്നീട്ടില്ല ,, പക്ഷെ ,, ആദ്യമായി തോന്നിയത് അമ്മൂസിനെ ആണ് ,,, ഞാൻ താലി കെട്ടാൻ നേരത്തു കൈ കൂപ്പി കണ്ണടച്ച് പ്രാർത്ഥിക്കുന്ന അമ്മൂസിന്‍റെ മുഖം ആണ് എനിക്ക് ആദ്യമായി ഒരുപാട് ഇഷ്ടം തോന്നിയ മുഖം ,,,,, അതോണ്ട് ഞാൻ ഒരുപാട് ഒരുപാട് അമ്മൂസിനെ സ്‌നേഹിച്ചോളാ൦ "
"ഹമ്,,,,സ്നേഹിക്കാൻ ഇങ്ങോട്ടു വന്നാ മതി "
"അങ്ങോട്ട് തന്നെയാ വരുള്ളൂ ,,,,"
"വേദന മാറിയോ "
"കുറച്ചു മാറി "
"എന്ന ഇനീ ഉറങ്ങാൻ നോക്കിക്കേ "
"സത്യത്തിൽ പോവാൻ തോന്നുന്നില്ല ,,പോയി കഴിഞ്ഞ പിന്നെ എത്ര നാൾ കഴിഞ്ഞ അമ്മൂസിനെ കാണാൻ പറ്റുക ,,ഇങ്ങനെ ഒരു മുറിയിൽ കിടക്കാൻ പറ്റുക "
മീര ഒന്നും മിണ്ടിയില്ല. പിന്നെ നന്ദൂട്ടൻ നിശ്ശബ്ദനായിരുന്നു. അവൻ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു കൊണ്ടിരുന്നു.
പിറ്റെന്നു
നന്ദൂട്ടന്‍ എണീറ്റപ്പോ തന്നെ അവനുള്ള ചായയും ആയി മീര റൂമിലേക്ക് വന്നു. അവന്‍റെ കൈ പിടിച്ച് നോക്കി. നീരൊക്കെ നല്ലപോലെ കുറഞ്ഞിട്ടുണ്ട് എങ്കിലും കൈ മടക്കുമ്പോ സ്വല്‍പ്പം വേദന ഉണ്ട്. ചായ കപ്പ് പിടിക്കാനും ബുദ്ധിമുട്ടി.എന്നാലും ഇടത്തെ കൈയ്യില്‍ പിടിച്ച് കൊണ്ട് അവന്‍ ചായ കുടിച്ചു
"അമ്മൂസേ രാവിലെ നമുക്ക് പോണം "
"ആ ,,,റെഡി ആകാന്‍ നോക്ക് " അവള്‍ പറഞ്ഞു
ഇന്നലത്തെ സംസാരത്തിലെ നൈര്‍മല്ല്യം ഒക്കെ കുറച്ചു കുറഞ്ഞ പോലെ
നന്ദൂട്ട൯ ചായ കുടിച്ചു. കപ്പ് കൊണ്ട് എഴുന്നേറ്റപ്പോ.
"കപ്പ് ഇങ്ങോട്ട് താ ,,എങ്ങോട്ടാ കൊണ്ടോവുന്നേ " എന്ന് ചോദിച്ചു അവളാ കപ്പ് വാങ്ങി തിരിഞ്ഞു നടന്നു
"കുറുമ്പി " അവന്‍ അവളെ നോക്കി പറഞ്ഞു
മീര ഒന്നു തിരിഞു നോക്കി
ഹും ,,,എന്നൊന്ന് മൂളി നടന്നു
കുഞ്ഞു പുറത്തു അടിച്ചു വാരി കൊണ്ടിരിക്കുകയായിരുന്നു
"ഗൂഡ്മോര്‍നിങ് കുഞ്ഞേട്ടാ "
"ഗുഡ് മോര്‍ണിംഗ് കുഞ്ഞൂ "
"കൈ വെദന മാറിയോ "
"ആ നീരൊക്കെ പോയി ഇത്തിരി വേദന ഉണ്ട് കുഞ്ഞു "
"അതിന്നു മാറിക്കോളും കുഞ്ഞേട്ടാ,,ഇവിടെ കടുന്നലിന്‍റെ കൂടോന്നും ഇല്ല ,,അറിഞൂടാ അത് എവിടെ നിന്നും വന്നതാന്ന് ,,കുഞ്ഞേട്ട "
"അതോ ,,,അത് സ്വര്‍ഗലോകത്ത് നിന്നും വന്നതാ കുഞ്ഞൂ "
"കടുന്നലോ ,?,,' ആകാംഷയോടെ അവള്‍ ചോദിച്ചു
"ആ,,,,,കടുന്നല്‍ തന്നെ ,,,"
"കള്ളം ,,,സ്വര്‍ഗ്ഗത്തില്‍ കടുന്നല്‍ ഉണ്ടോ കുഞ്ഞേട്ട "
"പിന്നെ ചുവന്നവരയന്‍ കടുന്നല്‍ സ്വര്‍ഗ്ഗത്തിലേയാ ,,,"
"അപ്പോ ,,,ആ കടുന്നല്‍ കടിച്ചാ വല്ല ഗുണവും ഉണ്ടോ ?"
"പിന്നെ ,,, ആ കടുന്നല്‍ സ്നേഹത്തെ കൊണ്ട് നടക്കുന്ന ജീവിയാ "
"എന്ന്വെച്ചാ ,,,?"
"എന്ന് വെച്ച ,,ആ കടുന്നല്‍ കുത്തിയാ സ്നേഹം കിട്ടും "
"ഈ കുഞ്ഞേട്ടന്‍ ,,,കംപ്യൂടര്‍ ഒക്കെ പഠിച്ചു വട്ടായി പോയോ "
"അതിപ്പോ കുഞ്ഞൂന് പറഞ്ഞാ മനസ്സിലവൂല്ല "
"ഈ കുഞ്ഞേട്ടന്‍റെ ഓരോ കാര്യം ,,"
"അത് പോട്ടെ കുഞ്ഞു,,,നിനക്കു കംപ്യൂട്ടര്‍ ഇല്ലേ "
"കുഞ്ഞേട്ട ,,,എനിക്കു ക്ലാസില്‍ ഒരു വിഷയം അല്ലേ ,, ക്ലാസില്‍ ലാബില്‍ ചെയ്യുന്നുണ്ട് ,, പിന്നെ ഞാന്‍ ഇടക്കിടെ കുഞ്ഞേടന്‍റെ വീട്ടില്‍ വരുമ്പോ കുഞ്ഞേട്ടന്‍റെ വീട്ടിലെ കമ്പ്യൂട്ടറിൽ ചെയ്യാറുണ്ട് ,,എനിക് സംശയം ഉള്ളതൊക്കെ ചിന്നൂട്ടി പറഞ്ഞു തരാറൂം ഉണ്ട് "
"മോനേ എങ്ങനെ ഉണ്ട് ഇപ്പോ " ജാനകിയമ്മയി വന്നു ചോദിച്ചു
കുറവുണ്ട് അമ്മായി,"
"ഇന്നലെ പേടിച്ച് പോയി ,,നാത്തൂന്‍ എങ്ങാനും അറിഞ്ഞാ ,,,ഹോ അത് കൂടെ ഓര്‍ത്തപ്പോ "
"ഏയി ,,,,അതൊക്കെ മാറിയില്ലേ "
"അപ്പോ കുഞ്ഞു ,,,"
"എന്താ കുഞ്ഞേട്ടാ :"
"എന്നാലേ കുഞ്ഞേട്ടന്‍ കുഞ്ഞൂന് കമ്പ്യൂട്ടർ വാങ്ങി തരാട്ടോ ,, മൂന്നു മാസം കഴിയട്ടെ ,, ജോലിക്കു ജോയിന്‍ ചെയ്യട്ടെട്ടോ ,,,"
അത് കേട്ടതോടെ കുഞ്ഞുവിന് ആകെ സന്തോഷം ആയി ,,,
"സത്യായിട്ടും "
"ആ ,,,, പതിനഞ്ചു രൂപ ഒക്കെ ഉണ്ടെങ്കില്‍ കുഞ്ഞുവിന്‍റെ ആവശ്യത്തിനുള്ള ഡെസ്ക്ടോപ് ഒക്കെ കിട്ടും ..അത് കുഞ്ഞേട്ടന്‍ വാങ്ങി തരാട്ടോ "
അവളാകെ സന്തോഷത്തില്‍ ആയി
"അമ്മുവെച്ചി എനിക് വാങ്ങി തരാന്നു പറഞ്ഞിരുന്നു ,, രണ്ടു കൊല്ലം കഴിഞ്ഞിട്ട് ,, അമ്മുവെച്ചി ഒരു ചിട്ടി കൂടിയിട്ടുണ്ട് ,, അത് കിട്ടുമ്പോ വാങ്ങി തരാന്നു പറഞ്ഞിരുന്നു "
"അതിനിപ്പോ എന്താ ,,,ആര് വാങ്ങി തന്നാലും കുഞ്ഞൂന് ഒരുപോലെ അല്ലേ ,, "
"അത് അങ്ങനെയാ "
"എന്തിനാ മോനേ ,,ഇങ്ങനെ കാശ് ഒക്കെ ചിലവക്കുന്നെ " അമ്മായി ചോദിച്ചു
"അവളെന്‍റെ അനിയത്തി അല്ലേ ,, എത്ര ആയാലും ഇതൊക്കെ സ്വന്തമായി കിട്ടുമ്പ കുട്ടികള്‍ക്ക് ഒരുപാട് സന്തോഷം ആകും അമ്മായി ,,, അവളിനി മുന്നോട്ട് പഠിക്കാന്‍ ഉള്ളതല്ലേ ,,,നമുക് പ്ലസ് വണ്‍ കമ്പ്യൂട്ടർ സയന്‍സ് പഠിപ്പിച്ചാല്‍ മതി ,,, അവളെ നമുക് ഒരു എഞ്ചിനീയര്‍ ആക്കണം "
"അയ്യോ കുഞ്ഞേട്ടാ എനിക് ,,, എഞ്ചിനീയര്‍ ആവണ്ട ,,"
"പിന്നെ ,,,,പിന്നെ എന്താ ആവേണ്ടെ "
"എനിക് സീ എ ക്കാരി ആയാല്‍ മതി
"ആയിക്കോട്ടെ ,,എന്ന നമുക് സീ എ പഠിക്കാം "
"അപ്പോ കോമേര്‍സ് എടുക്കുമ്പോ അതിലും കമ്പ്യൂട്ടർ ഉണ്ടാവൂല്ലോ ,,,അപ്പോ നമുക് കമ്പ്യൂട്ടർ എന്തായാലും വാങ്ങണം ,,,"
അപ്പോള്‍ ആണ് മീര അങ്ങോടെക്ക് വന്നത്
"ഹോ ,,,,,ആ കപീഷിന്‍റെ മൊഖം ഉള്ള ആളെങാനും അമ്മുവെച്ചിയെ കെട്ടിയിരുന്നേ ," എന്ന് കുഞ്ഞു പറഞ്ഞപ്പോളേക്കും
"നീ അടിച്ചു വാരി കഴിഞ്ഞില്ലെ കുഞ്ഞു " മീര ഇത്തിരി ദേഷ്യത്തോടെ ഉറക്കെ ചോദിച്ചു
'ആ ഇപ്പോ കഴിയും ,,,എനിക്കെ കുഞ്ഞേട്ടന്‍ കംപ്യുട്ടര്‍ വാങ്ങി തരാന്നു പറഞ്ഞല്ലോ അമ്മുവെച്ചി "
"അത് നിനക്കു ഞാന്‍ വാങ്ങി തരാന്നു പറഞ്ഞതല്ലെ ,,പിന്നെ എന്തിനാ ,"
അതുകേട്ട് കുഞ്ഞു തല താഴ്ത്തി
"അല്ല അമ്മൂസേ ,,എന്‍റെ കുഞ്ഞുന് ഞാന്‍ ചിലപ്പോ കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഒക്കെ ഞാന്‍ വാങ്ങി കൊടുക്കും ,, അതെന്‍റെ ഇഷ്ടം എന്‍റെ സൌകര്യം ,,, അത് പറഞ്ഞു കുഞ്ഞൂനോട് വഴക്കടിക്കാന്‍ നിക്കണ്ട,,അവളും എന്‍റെ ചിന്നൂട്ടിയും എനിക്കു ഒന്നു തന്നെയാ ,,അല്ലാതെ അത് അവളുടെ ചേച്ചിയെ കെട്ടിയോണ്ടല്ല ... " നന്ദു ഇത്തിരി ചൂടായി
മീര അവന്‍റെ വായില്‍ നിന്നും കിട്ടിയപ്പോ സൈലന്റ്റായി ,,,
അവളുടെ ആ നില്പു കണ്ടു കുഞ്ഞു വാ പൊത്തി ചിരിച്ചു
"നീ പറയടാ ,,കുഞ്ഞു ,,,,,,,,,,,,,,ആ കപീഷ് കെട്ടിയിരുന്നേ ,,,,"
"ആ ,,,, കുഞ്ഞേട്ട ഇടക്ക് ഈ അമ്മുവെച്ചി ഇടംകൊലിട്ട് ,,,ആ അയാള് കെട്ടിയിരുന്നേ ,, ഒരു മിട്ടായി പോലും എനിക്കു വാങ്ങി തരില്ലയിരുന്നു ,,, ചിരിക്കോം ഇല്ല ,,,മുഖം ,,,ഭും ,,എന്ന് പറഞ്ഞ പോലെ ഇരിക്കും "
"ആണോ ,,,,,,,, അപ്പോ കുഞ്ഞേട്ടനോ ,,,,കുഞ്ഞു ...?" നന്ദു ചോദിച്ചു
"കുഞ്ഞേട്ടന്‍ ,,,,നല്ല സ്റ്റൈല്‍ അല്ലേ ,,,,ചെത്തല്ലേ ,,,,സൂപ്പര്‍ ജോഡി അല്ലേ ,,,,കുഞ്ഞേട്ടന്‍ ആയതോണ്ടു എനിക് ഇഷ്ടമുള്ളത് പറയാം ,,,,തല്ലുപിടിക്കാം ,,,,
"ഹോ ,,,,എന്‍റെ കുഞ്ഞൂ ,,,നിനക്ക് ,,,,ഇനി എന്താ വേണ്ടത് ,,,"
"ഞാന്‍ ഒന്നും കിട്ടാനായി പറഞ്ഞതല്ല കുഞ്ഞേട്ട ,,,ഞാന്‍ ചോദിക്കാതെ തന്നെ കുഞ്ഞേട്ടന്‍ അമ്മുവെച്ചിയെ കെട്ടിയില്ലേലും എനിക് വാങ്ങി തരുംന്നു എനിക്കറിയാം ,,,,പക്ഷേ ഞാന്‍ സത്യാ പറഞ്ഞേ ,,, മണിവത്തൂരമ്മ കൊണ്ട് തന്നതാ എനിക് കുഞ്ഞേട്ടനെ ,, അമ്മുവെചീടെ ചെറുക്കനായി ,"
എന്തോ കുഞ്ഞു അത് ഉളില്‍ തട്ടി പറഞ്ഞപ്പോ മീര തലകുനിച്ചു മണ്ണില്‍ നോക്കി
നന്ദൂട്ടന്‍ അവളുടെ അടുത്തേക് ചെന്നു "നീ എന്‍റെ കുഞ്ഞു അല്ലെടി " എന്നും പറഞ്ഞു അവളെ കെട്ടിപ്പിടിച്ചു കവിളില്‍ ഒരു മുത്തം കൊടുത്തു
ജാനകിയമ്മായി ചിരിച്ചു കൊണ്ട് വീട്ടിന്‍റെ അകത്തേക് പോയി
<<<<<<<O>>>>>>
ഒരു പതിനൊന്നു മണി ആയപ്പോളേക്കും അവര്‍ മേടയില്‍ എത്തി. ബാഗ് ഒക്കെ മുകളില്‍ റൂമില്‍ കൊണ്ട് വച്ചു. നന്ദു പോയി വസ്ത്രം ഒക്കെ മാറി താഴെക്കു ഇറങ്ങി. അതിനു ശേഷം നന്ദൂട്ടന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കാനായി പുറത്തേക്ക് ഇറങ്ങി. ബാഗില്‍ നിന്നും കഴുകാന്‍ ഉള്ള വസ്ത്രങ്ങള്‍ ഒക്കെ എടുത്തു കൊണ്ട് വന്നു മീര വാഷിങ് മെഷീനില്‍ കൊണ്ട് വന്നു ഇട്ടു
ചിന്നു പഴയ ആല്ബം ഒക്കെ നോക്കി ഇരിക്കുക ആയിരുന്നു.അത് കണ്ടു മീര അങ്ങോട്ടേക്ക് ചെന്നു.അവരുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ആയിരുന്നു.നന്ദൂട്ടന്‍റെ ചിന്നുവിന്‍റെ അപ്പച്ചിയുടെ അമ്മാവന്‍റെ ഒക്കെ കുറെ ഫോട്ടോകള്‍.കുറച്ചു കഴിഞ്ഞു ചിന്നു ചിരിക്കാന്‍ തുടങ്ങി
"എന്താ ചിന്നൂട്ടി ചിരിക്കുന്നെ ?" മീര ചോദിച്ചു
"ഒരൂട്ടം കാണിച്ചു തരട്ടെ അമ്മുവെച്ചി "
"ആ കാണിച്ചു താ ,,,"
അവള്‍ ഒരു ഫോട്ടോ ഉയര്‍ത്തി കാണിച്ചു
കുഞ്ഞു നന്ദൂട്ടനെ കുഞ്ഞു മീര ഒക്കത്തെടുത്ത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഫോട്ടോ
"ഹസ്ബണ്ടിനെ വൈഫ് ഒക്കത്തെടുത്ത ഫോട്ടോ " എന്ന് അവള്‍ ഉറക്കെ പറഞ്ഞു. ചിരി തുടങ്ങി.
മീരക്ക് ആകെ നാണം വന്നു
ഭാഗീരഥിയമ്മ അങ്ങോടെക്ക് വന്നു
"കളിയാക്കല്ലേ ചിന്നൂ" മീര പറഞ്ഞു
"ഞാന്‍ ഈ ഫോട്ടോ സ്കൂളില്‍ കൊണ്ടോയി കാണിക്കും "
"അയ്യേ അതൊന്നും വേണ്ട ,,,"
"ഒരു രസമല്ലേ അമ്മുവെച്ചി ,,,"
"ഒന്നു പറ അപ്പച്ചി,,,,," അവള്‍ ഭാഗീരഥിയമ്മയോട് പറഞ്ഞു
"ചിന്നു ,,,അതൊന്നും വേണ്ട മോളെ ,,"
"ആ എന്നാ വേണ്ട ,,,,നമുക്കിതു ഫ്രെയിം ചെയ്തു വെക്കണം മ്മേ '
"അയ്യേ ,,,അതെന്തിനാ " മീര അവളോടു ചോദിച്ചു
"വരുന്ന എല്ലാര്‍ക്കും കാണല്ലോ ..ഇങ്ങനെ ഒരു ഹിസ്ടറി ഉണ്ടായിരുന്നു എന്ന് "
"അപ്പച്ചി " മീര നിലവിളിച്ചു
"ഇല്ല മോളെ ,,,ചിന്നു അതൊക്കെ വെറുതെ പറയുന്നതല്ലേ "
"ചിന്നു ,,,,ഞാന്‍ മിണ്ടില്ലട്ടോ '
"അയ്യോ എന്നാ ഇല്ല ,,,ഞാന്‍ വെറുതെ പറഞ്ഞതാ അമ്മുവെച്ചി ,," ചിന്നു അവളെ സമാധാനിപ്പിച്ചു
നന്ദൂട്ടന്‍ പുതിയ ഡ്രസ് പല ജോഡികള്‍ വാങ്ങിയിരുന്നു.അതൊക്കെ പാക്ക് ചെയ്തു വെച്ചു.ഉച്ചക്ക് പന്ത്രണ്ടോടെ തിരിക്കും അതായിരുന്നു എല്ലാം നേരത്തെ പാക് ഒക്കെ ചെയ്തു വെച്ചത്. അത് കഴിഞ്ഞു എല്ലാരും ഭക്ഷണം ഒക്കെ കഴിച്ചു. അന്ന് നന്ദൂട്ടന്‍റെ സച്ചിന്‍റെ ഫോട്ടോ പതിപ്പിച്ച കപ്പില്‍ ബോണ്‍വിറ്റ ഇട്ടു പാല് മീര മുകളിലെക്കു കൊണ്ട് വന്നു. നന്ദൂട്ടന്‍ താഴെ പായയും ബെഡ്ഷീറ്റും ഒക്കെ വിരികുക ആയിരുന്നു
"കൈ വയ്യാത്തതല്ലേ മോളില്‍ കിടന്ന പോരേ "
"സാരമില്ല അമ്മൂസേ ,,വേദന ഒക്കെ മാറിയല്ലോ ,,, ഇപ്പോ കുഴപ്പം ഒന്നും ഇല്ല ,,അമ്മൂസ് മോളില്‍ കിടന്ന മതി "
"പാല് കൊണ്ടുവന്നിട്ടുണ്ട് "അവളതു അവന് നീട്ടി
അവനാ പാല് കുടിച്ചു.എന്നിട്ട് കിടന്നു , പുതച്ചു.നന്ദൂട്ടന്‍റെ സൈഡിലായി മുകളില്‍ കട്ടിലില്‍ അവളും കിടന്നു. നന്ദൂട്ടന്‍ നിശബ്ദനായിരുന്നു
കുറച്ചു കഴിഞ്ഞു
"അമ്മൂസേ "
"ഹും " അവളൊന്നു മൂളി
"അവിടെ ഞാന്‍ കൂടെ കിടന്നോണ്ട് ഉറക്കം ഇണ്ടായില്ലല്ലേ ,,,,"
അവളൊന്നും മിണ്ടിയില്ല
"ഞാന്‍ നാളെ പോയാ പിന്നെ എന്‍റെ ശല്യം ഉണ്ടാവില്ലലോ ,,,പിന്നെന്താ " അവനൊരു ചിരിയോടെ അവളോടു പറഞ്ഞു
അവളൊന്നും പറഞ്ഞില്ല
"ദേഷ്യമാന്നൊക്കെ അറിയാം ,,, ഇനി രണ്ടു മാസത്തേക് ദേഷ്യമൊന്നും കാണിക്കാന്‍ ഞാന്‍ ഉണ്ടാവില്ലലോ ,,അപ്പോ അമ്മൂസ് കഷ്ടപ്പെടും ,,,നോക്കിക്കൊ "
അവളെല്ലാം കേട്ടു ചരിഞ്ഞു കിടന്നു
നന്ദൂട്ടന്‍ എഴുന്നേറ്റു
അത് കണ്ടു മീര തിരിഞു കിടന്നു
അവന്‍ ബെഡില്‍ ഇരുന്നു
അവനവളുടെ ഉടലിന്‍റെ അഴക് നോക്കി ഒരല്‍പനേരം ഇരുന്നു
ചരിഞ്ഞു കിടക്കുമ്പോള്‍ നീണ്ട പനങ്കുല പോലെ ഉള്ള അവളുടെ മുടി പുറം ഭാഗത്തോട് ചേര്‍ന്ന് ബെഡില്‍ പതിഞ്ഞു കിടന്നു , നെറ്റിയിലെക് വീണു കിടക്കുന്ന മുടി ചുരുളും മുന്നിലേക്ക് തള്ളി വിരിഞ്ഞ മാറിടങ്ങളും അഴകൊത്ത അണിവയറും കിടക്കുമ്പോള്‍ ഉയര്‍ന്നു ഭംഗിയേറിയ തുടകളും മനോഹരമായ പാദങ്ങളും , ആ പാദത്തെ പുണര്‍ന്ന് കിടക്കുന്ന സ്വര്‍ണ്ണപാദസരവും ,,അവനാ മനോഹാരിത നോക്കി സ്വയം മറന്നു കുറച്ചു നേരം ഇരുന്നു
അവളുറങ്ങാണോ ഉണര്‍ന്ന് കിടക്കാണോ എന്നൊന്നും അവനറിയില്ലായിരുന്നു
"അമ്മൂസേ " അവന്‍ മെല്ലെ അവളെ വിളിച്ചു
അവളുറങ്ങിയ ഭാവത്തില്‍ കിടന്നു
നന്ദൂട്ടന്‍ മെല്ലെ അവളുടെ അവന്‍റെ മുഖം അവളുടെ കാതിന് സമീപത്തേക്ക് കൊണ്ട് വന്നു
അവന്‍റെ ചൂട് നിശ്വാസ൦ അവള്‍ തന്‍റെ കാതില്‍ കൊണ്ടറിഞ്ഞു. അവന്‍ അധികം ശബ്ദമുണ്ടാക്കാതെ സ്വകാര്യമായി പറയാന്‍ തുടങ്ങി
"എനിക് ഇപ്പോളേ അമ്മൂസിനെ മിസ്സ് ആയി തുടങ്ങി...ഒരുപാടു അങ്ങോട്ട് ഇഷ്ടപ്പെട്ടു പോകുവാന്നെ"
"കണ്ണടച്ചാ അപ്പോ അമ്മൂസിന്‍റെ മുഖം തെളിയും "
"ദിവസങ്ങള്‍ ഒക്കെ പെട്ടെന്നു പോയപോലെ ,,,നമ്മള്‍ ഹണിമൂനിന് എങ്ങും പോയില്ലല്ലോ ,,, അടുത്ത വരവിന് പോവാട്ടോ ,,എവിടെയാ അമ്മൂസിന് പൊണ്ടേ ,,
"അമ്മൂസ് അങ്ങനെ ദൂരേക്ക് എങ്ങും അധികം പോയിട്ടില്ലലോ ,,മുമ്പെങ്ങോ ഊട്ടിയില്‍ കോളേജില്‍ നിന്നും ടൂര്‍ പോയതല്ലേ ,,, "
അവളെല്ലാം കേട്ടു കിടക്കുക തന്നെ ആയിരുന്നു.
"എനിക് ജോലി ഒക്കെ ആയിട്ടേ അമ്മൂസിനെ എല്ലായിടത്തും കൊണ്ടോവാം ട്ടോ ,,,ഊട്ടിയും കൊടൈകനലും കുടകും മൈസൂരു൦ ബങ്ഗ്ലൂരും ആഗ്രയു൦ മുംബയിലും കുളു മണാലിയും പിന്നെ ഉത്തര്‍ പ്രദേശില്‍ മഥുര വൃന്ദാവനത്തിലും ,,വേറെ എങ്ങും പോകാന്‍ പറ്റിയില്ലെങ്കിലും വൃന്ദാവനത്തില്‍ നമുക് പോണം :
"അമ്മൂസേ ,,, "
"എല്ലായിടത്തും നമുക് പോണം ,,,എല്ലാ കാഴ്ചകളും കാണണം ,,അത് കഴിഞ്ഞു നമുക് ഓരോ കൊല്ലവും ഇന്‍റെര്‍നാഷണല്‍ ട്രാവലും ചെയ്യണം ,, കുറെ രാജ്യങ്ങളും അമ്മൂസിനെ കാണിക്കണം എന്നൊക്കെ ഉണ്ട് ,,"
അവള്‍ കണ്ണു തുറന്നു കിടക്കുക ആയിരുന്നു
"കൊറേ യാത്ര ഒക്കെ ചെയ്തു കുറെ നാടുകളും ഒക്കെ കണ്ടാ ചെലപ്പോ അമ്മൂസ് എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയാലോ ,,,,,,"
അവന്‍ മെല്ലെ മീരയുടെ ലവേണ്ടര്‍ ക്രീമിന്‍റെ വാസന ഉയരുന്ന അവളുടെ മൃദുലമായ് കവിളിലേക്ക് മൂക്ക് അടുപ്പിച്ചു.അവന്‍റെ ചൂട് നിശ്വാസ൦ കവിളില്‍ അടിച്ചപ്പോ അവളെ വേഗം തിരിഞു. രണ്ടുപേരുടെയും മൂക്കുകള്‍ പരസ്പര൦ ഉരഞ്ഞു
"എന്താ ഇത് ,,എന്ന് പറഞ്ഞു അവള്‍ പെട്ടെന്നു നന്ദൂട്ടന്‍റെ നെഞ്ചില്‍ പിടിച്ച് തള്ളി
അവന്‍ കട്ടിലില്‍ നിന്നും നേരെ താഴേക്കു വീണു
"അമ്മേ ,,,,,,,,,,,,,,,,,,"
"എന്താടാ ഇത് ,,,ഉറങ്ങുമ്പോ ഉമ്മ വെക്കാന്‍ വന്നതാ ?"
"ഞാനോ ,,,,അത് കൊതുകിനെ ഓടിക്കാന്‍ വന്നതാ അമ്മൂസെ " അവന്‍ കള്ളം പറഞ്ഞു
"മുഖം കൊണ്ടാണോ കൊതുകിനെ ഓടിക്കുന്നെ "
"അത് കൊതുക് ഓടോ എന്ന് നോക്കീതാ,,കുറുമ്പത്തി "
"എന്നിട്ടു ഓടിയോ '
"ഇല്ല അതിനു മുന്നേ ഞാന്‍ വീണില്ലേ "
മീര താഴേക്കു ഇറങ്ങി വന്നു
"നിനക്കു കളി നന്നായി കൂടുന്നുണ്ട് " എന്ന് പറഞ്ഞു രണ്ടു തോര്‍ത്ത് എടുത്തു
"കൈ ഇങ്ങ് കാണിക്ക് "
"അതെന്തിനാ "
"കാണിക്കാനല്ലേ പറഞ്ഞേ "
അവന്‍ കൈ കാണിച്ചു
അവള്‍ ഒരു തോര്‍ത്ത് കൊണ്ട് അവന്‍റെ ഇരു കൈകളും മുറുക്കെ കെട്ടി
"അയ്യോ ,,ഇങ്ങനെ കെട്ടല്ലേ അമ്മൂസേ "
"ഇങ്ങനെ കെട്ടിയില്ലേ ,,നീ എനിക്കു പണി ആക്കും "
"പിന്നെ അവന്‍റെ കാലുകളും നന്നായി മുറുക്കി കെട്ടി
"അമ്മൂസേ ,,,കഷ്ടണ്ട് ട്ടോ ,,,,,എനിക്കപ്പോ മുള്ളാന്‍ മുട്ടിയാലോ "
"പോവണ്ട ,,,കാര്‍ക്കിച്ചു തുപ്പി കളഞ്ഞാല്‍ മതി "
"അമ്മൂസേ " പ്ലീസ് അമ്മൂസേ ,,,
"ഒരു പ്ലീസും ഇല്ല "
"അപ്പോ എനിക് ചൊറിയാ൯ തോന്നിയാലോ "
"എന്നെ വിളിച്ച മതി ഞാന്‍ ചൊറിഞ്ഞു തരാം "
"ആണോ ,,,"
'ആ ,,,,മര്യാദക്ക് കിടന്നു ഉറങ്ങിക്കൊ "
അവള്‍ അവനെ ഭീഷണിപ്പെടുത്തി
"ഇത് ഒരു ചൂടത്തി തന്നെ ആണല്ലോ "
അവന്‍ മിണ്ടാതെ കിടന്നു
കുറച്ചു കഴിഞ്ഞു
"അമ്മൂസേ ,,,"
"അമ്മൂസേ "
"ഹും ,,,എന്താ "
"എനിക് മുള്ളാന്‍ മുട്ടുന്നുണ്ടോ എന്നൊരു സംശയം "
"നീ മുള്ളണ്ട "
"അയ്യോ അങ്ങനെ പറയല്ലേ ,,,,ഇലെ ഞാന്‍ ബെഡ്ഷീറ്റില്‍ മുള്ളിയാലോ "
'എന്ന നിന്നെ കൊണ്ട് ഞാന്‍ നാളെ രാവിലെ ബെഡ്ഷീറ്റ് കഴുകിപ്പിക്കും "
"ആ അത് വേണ്ട ,,,,,ഞാന്‍ തല്‍കാലം നാളെ മുള്ളിക്കോളാം,,ഇപ്പോ പെണ്ടിങ് ലു വെച്ചേക്കാം "
"അതാ നിനക്കു നല്ലത് "
കുറച്ചു കഴിഞ്ഞു
"അമ്മൂസേ ,,,"
"അമ്മൂസേ ,,,"
"ഹോ ,,,എന്താടാ "
"എന്നെ കൊതുക് കുത്തി അമ്മൂസേ ,,,ഒന്നു ചൊറിഞ്ഞു തരോ ,,ഹോ എന്റമ്മോ വല്ലാത്ത കടിയാ "
"അതെനിക്കറിയാം ,,നിനക്കു വല്ലാത്ത കടിയാണെന്ന്"
"പ്ലീസ് അമ്മൂസേ കടി സഹിക്കാന്‍ പറ്റുന്നില്ലമ്മൂസേ ,,,,"
"ഈ ചെറുക്കനെ ഇന്ന് ഞാന്‍ " എന്ന് പറഞ്ഞു മീര എഴുന്നേറ്റ് മുടി വാരി കെട്ടി
എഴുന്നേറ്റ് എന്നിട്ട് താഴെ അവന്‍റെ പായയില്‍ ഇരുന്നു
'എവിടെ,,,,കൊതുക് കുത്തി "
"ബാക്കിലാ അമ്മൂസേ ,,എന്തൊരു കടി ,,,ഹോ ,,,, ,,,,എന്ന് പറഞ്ഞു" അവന്‍ തിരിഞു കിടന്നു
"അവള്‍ അവന്‍റെ പുറത്തു മാന്തി കൊടുത്തു "
"ആ ,,,അവിടെ മാന്തിയത് നന്നായി ,,,അമ്മൂസേ ഇപ്പോ കടിച്ചത് എന്‍റെ ബട്ടക്സിലാ '
എന്ന് പറഞ്ഞു അവന്‍ ചന്തി ഉയര്‍ത്തി കാണിച്ചു , “ഹോ വല്ലാത്ത കടിയായി പോയി അമ്മൂസേ”
“സാരമില്ലാട്ടോ ,,,ഈ കടി അമ്മൂസ് മാറ്റി തരാട്ടോ ,,,ഏത് ഭാഗത്താ കൊതുക് കുത്തിയത് നന്ദൂട്ടാ ?” അവള്‍ സ്നേഹത്തോടെ ചോദിച്ചു
“ലെഫ്റ്റ് ,,അല്ല റൈറ്റ് സൈഡ് റൈറ്റ് സൈഡ് അമ്മൂസേ ,,,,” എന്ന് പറഞ്ഞു അവ൯ വലത്തെ ഭാഗം കുറചൂടേ പൊക്കി പിടിച്ചു
'മീര കൈ എത്തിച്ച് തന്‍റെ സ്ലേഡ് എടുത്തു
എന്നിട്ട് വലതു ഭാഗത്ത് മുട്ടിച്ചു തലോടി കൊണ്ട് “ഇവിടെ ആണോ നന്ദൂട്ടാ “
“ആ അവിടെ തന്നെ,,, അവിടെ തന്നെ ,,കറക്ട് സ്പോട്ടാ...അമ്മൂസിന്റെ ഒരു കഴിവേ ,,, പ്രൌഡ് ഓഫ് യു മൈ ബേബി ”
നിനക് ഇപ്പോ ശരിയാക്കി തരാട്ടോ "
"ആ നന്നായി ചൊറിഞ്ഞോ അമ്മൂസേ ,,,വല്ലാത്തൊരു കുത്തല്‍ ആയിരുന്നു
“അതൊക്കെ എനിക്കു മനസിലായി,,,ഇപ്പോ ശരിയാക്കാട്ടോ”
അവന്‍റെ ആ സ്ഥലത്തു തന്നെ സ്ലൈഡ് കൊണ്ട് ആഞ്ഞൊരു കുത്ത് കൊടുത്തു
"അമ്മേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,," എന്ന് വിളിച്ച് അവ൯ ഉറക്കെ അലറി
പൊക്കി പിടിച്ച ഭാഗം താഴേക്കു വെച്ചു വേദന കൊണ്ട് ഇളക്കി കൊണ്ടിരുന്നു
“അമ്മേ ,,,,,,,,,,,,,,,,അയ്യോ ,,,,,,,,,,,,,,,,,,,എന്നെ കുത്തിയെ ,,,,,”
"പതുക്കെ കരയെടാ” എന്ന് പറഞ്ഞു മീര അവന്‍റെ വാ പൊത്തി പിടിച്ചു
അപ്പോളേകും കരച്ചില്‍ കേട്ടു അവന്‍റെ അമ്മ മുകളിലേക്ക് വന്നു
"നന്ദൂട്ടാ ....മോളെ എന്താ എന്താ പറ്റിയെ "
"ഒന്നൂല്ല അപ്പച്ചി ,,,നന്ദൂട്ടനെ ഒരു കൊതുകു കുത്തിയതാ ,,,"
"പറയെടാ ,,,എന്ന് സ്ലൈഡ് വീണ്ടും പിന്നില്‍ വെച്ചു അവനെ ഭീഷണിപ്പെടുത്തി
"ഒന്നൂല്ലാമ്മേ ,,,,ഒരു വലിയ കൊതുക് കുത്തിയതാ ,,,,,,"
"ആണല്ലെ ,,, കാലത്ത് മോ൯ താഴേക്കു വാട്ടോ ,,,,അമ്മ തരാം ,,,,,,,,,,,,,,,,,,,," എന്ന് പറഞ്ഞു അവര്‍ താഴേക്കു ഇറങ്ങി
മീര ചിരിച്ചു കൊണ്ട് ബെഡില്‍ കയറി കിടന്നു
"ഇപ്പോ കടി ഉണ്ടോ നന്ദൂട്ട "
"എപ്പഴേ മാറി അമ്മൂസേ ,,,ഹീ ,,,," അവന്‍ ഒരു പൊട്ടന്‍ചിരി ചിരിച്ചു പറഞ്ഞു
"അപ്പോ മോന്‍റെ കടിയൊക്കെ മാറിയ സ്ഥിതിക് ഇനി ഉറങ്ങാല്ലേ “?"
"പിന്നെ ,,,,എപ്പ ഉറങ്ങിന്നു ചോദിച്ച പോരേ ,,,ഗുഡ്നൈറ്റ് അമ്മൂസേ"
"ഗുഡ് നൈറ്റ് നന്ദൂട്ടാ "
മീര തലയിണയില്‍ മുഖം അമര്‍ത്തി ചിരിക്കുകയായിരുന്നു
"അമ്മൂസ് ചിരിക്കാണോ "
"അല്ല കരയാ,,,പൊട്ടികരയാ ,,,കരച്ചില്‍ സഹിക്കാനെ വയ്യ ,,,,,തല കട്ടിലിലടിച്ചു കരയുവാ ,,, നന്ദൂട്ടാ"
"അതെല്ലേ ,,,,,,, എന്ന സ്വീറ്റ് ഡ്രീംസ് അമ്മൂസേ
അവള്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്ത് കുറെ നേരം ചിരിച്ചു കൊണ്ടിരുന്നു.അവളുടെ ആ ചിരി അവനെ ഒരുപാട് സന്തോഷിപ്പികുയും ചെയ്തു. കാരണം വിവാഹത്തിന് ശേഷം മീര ഇങ്ങനെ പൊട്ടിചിരിക്കുന്നത് ആദ്യമായി ആയിരുന്നു. അത് തന്നെ ആണ് അവനെ ഏറെ സന്തോഷിപ്പിച്ചതും.
<<<<O>>>>
രാവിലെ ഏഴു മണിയോടെ നന്ദൂട്ടന്‍ എഴുന്നേറ്റു. നോക്കിയപ്പോള്‍ കൈയ്യിലും കാലിലും കെട്ടൊന്നും കാണുന്നില്ല. അവന്‍ എഴുന്നേറ്റു കണ്ണാടിയുടെ മുന്നില്‍ പോയി നിന്നു. പിന്നില്‍ അമ്മൂസിന്‍റെ കുത്ത് കൊണ്ടിടത്ത് ഒന്നു തടവി നോക്കി. ചെറുതായി വേദന ഉണ്ട് , ആ വേദനയ്ക്ക് കടുന്നലിന്‍റെ കുത്തിന്‍റെ വേദനയേക്കാള്‍ മധുരം ഉണ്ടായിരുന്നു. പോകും മുന്നേ അമ്മൂസ് ചിരിച്ചു കണ്ടല്ലോ. അവന്‍ താഴേക്കു ഇറങ്ങി അവനെ കണ്ടു ചിന്നൂ ചിരി തുടങ്ങി
"അയ്യേ ചന്തിക്ക് കൊതുക് കുത്തീല്ലേ , കുഞ്ഞേട്ടന്‍റെ "
അവനാകെ നാണം ആയി
"ഒരു വലിയ കൊതുക് ചെറുതായി കുത്തിയതാ ചിന്നുട്ടി "
"ഉവ്വേ,,ആ അലര്‍ച്ച കേട്ടു ഇവിടെ വരെ "
മീര അവനേ കണ്ടു കട്ടന്‍ ചായ കൊണ്ട് വന്നു
"ഇന്ന ,,,നന്ദൂട്ടാ ,,,ആ കൊതുക് കടിയുടെ ക്ഷീണം ഒക്കെ മാറട്ടെ ,,വലിച്ചു കുടിച്ചോ "
"ഹും ,,,,,എന്നെ ചൂഷണം ചെയ്യാണല്ലേ ,,അമ്മൂസേ "
"ആ , അതെല്ലൊ ,നന്ദൂട്ടാ "
"അവന്‍ ആ ചൂടന്‍ ചായ ഊതി ഊതി കുടിച്ചു
"അപ്പോളേകും അവന്‍റെ അമ്മ അങ്ങോട്ടേക്ക് വന്നു
അവനൊന്നു ചിരിച്ചു
"നാണമില്ലെടാ ,,,,കാണ്ടാമൃഗം പോലെ വളർന്നല്ലോ ,,,'
അവൻ എല്ലാരേം നോക്കി ചിരിച്ചു
"ആ രണ്ടു പേരും കൂടെ അമ്പലത്തിൽ പോണം , വഴിപാടുകൾ ഒക്കെ ഞാൻ തിരുമേനിയെ വിളിച്ചു ഏൽപ്പിച്ചിട്ടുണ്ട് ,,വേഗം കുളിച്ചു പോകാൻ നോക്കിക്കേ "
നന്ദു പിന്നെ വേഗം റെഡി ആയി മുണ്ടും ഷർട്ടും ഒക്കെ ധരിച്ചു വന്നു.മീര ഒരു സെറ്റും മുണ്ടും ആണ് ധരിച്ചിരുന്നത്. അവർ ഇരുവരും കൂടെ ആക്ടിവയിൽ അമ്പലത്തിലേക് പോയി. പോകും വഴിയും അവൾ വണ്ടിയിൽ ഇരുന്നു ചിരിയോടു ചിരി ആയിരുന്നു. അമ്പലത്തിൽ എത്തി ആൽതറക്കു സമീപ൦ വണ്ടി വെച്ചു
"അമ്മൂസെ "
"ഹും "
'ഇന്ന് ഞാൻ ,പോവാ ,,,"
"അറിയാം "
"ഒരു വിഷമവും ഇല്ലേ ,,അമ്മൂസിന്"
"ഇല്ല ,,,,ഞാനെന്തിനാ വിഷമിക്കുന്നെ "
"എന്നാലും ,,,ഞാൻ അല്ലെ പോണെ "
"നീ പോയ എനിക്കെന്താ ,,നീ എനിക്ക് ആരും അല്ല "
"കാര്യായി പറഞ്ഞതാണോ ?"
"ഞാൻ കാര്യമായെ പറയാറുള്ളൂ "
"അമ്മേടെ അമ്പലത്തിനുള്ളിൽ വെച്ചാ അമ്മൂസ് ഈ പറയുന്നേ "
"എനിക്ക് നീ ആരും അല്ല ,,ആകുകയും ഇല്ല ,,അതെന്നെ ഞാൻ ഉറപ്പിച്ചതാ "
പിന്നെ അവനൊന്നും പറയാൻ പോയില്ല.
പക്ഷെ അവന് നല്ലപോലെ വിഷമം ഉണ്ടായിരുന്നു.
മീര സിന്ദൂരം പോലും ചാര്‍ത്തിയിരുന്നില്ല.
അവർ അമ്പലത്തിൽ കയറി.
ഇരുവരും ഒരുമിച്ച് മണിവത്തൂരമ്മയുടെ നടയ്ക്കു മുന്നില്‍ നിന്നു പ്രാര്‍ഥിച്ച് പ്രദക്ഷിണം വെക്കുമ്പോളും അവന്‍റെ ഉള്ളില്‍ ആ ഒരു വിഷമം ആയിരുന്നു.മീരയുടെ ഉള്ളില്‍ അവന്‍ ഇല്ല എന്ന സത്യം.മൂന്നു വട്ടം പ്രദക്ഷിണം കഴിഞ്ഞു.അവന്‍ മണിവത്തൂരമ്മയെ തൊഴുതു.എന്തോ ഉള്ളിലെ സങ്കടം അറിയാതെ അവന്‍റെ കണ്ണോന്നു നനച്ചു. അവിടെ ചിത്രചേച്ചിയുടെ ദേവി സ്തുതി കേള്‍ക്കുന്നുമുണ്ടായിരുന്നു.
അനുഗ്രഹം ചൊരിഞ്ഞമ്മ പുഞ്ചിരി തൂകുന്നു
സുരവൃന്ദം പുഷ്പവൃഷ്ടി നടത്തുന്നു .
അമ്മ തൻ നടയിൽ നിന്നുയർന്ന സ്വരം -
ഒന്നു ചേർന്ന് ജപ മന്ത്രമായി
സങ്കടങ്ങൾ അവയൊക്കെയും മറന്നെൻ
മനസ്സിനിതു പുണ്ണ്യമായി ......
അവന്‍ മീരയെ നോക്കി.
അവള്‍ കണ്ണുകളടച്ചു പ്രാര്‍ഥിക്കുകയായിരുന്നു.
അപ്പോള്‍ അവിടത്തെ തിരുമേനി വന്നു അനന്തകൃഷ്ണന്‍ , രോഹിണി എന്ന് വിളിച്ചു അവള്‍ അതുകേട്ട് കണ്ണുകള്‍ തുറന്നു ആ അദ്ദേഹം കൊടുത്ത പ്രസാദം കൈയില്‍ വാങ്ങി. നന്ദൂട്ടന്‍ അവളെ കൂട്ടാതെ നടയുടെ പുറത്തേക് ഇറങ്ങി.ഉള്ളില്‍ വല്ലാത്തൊരു സങ്കടം ഉണ്ടായിരുന്നു.അവന്‍ വെറുതെ മീരയെ നോക്കി.
അവള്‍ ആ വാഴയിലയില്‍ നിന്നും ആദ്യം തന്നെ ദേവിയുടെ കുങ്കുമ പ്രസാദം എടുത്തു അവളുടെ സിന്ദൂര രേഖയില്‍ തൊടുന്ന കാഴ്ച അവന്‍ കണ്ടു.അവനാകെ സന്തോഷവും നിര്‍വൃതിയും അത് ആ കാഴ്ച കണ്ടു മനസ്സില്‍ നിറഞ്ഞു.മീര അവന്‍റെ അടുത്തേക് വന്നു അവന്‍റെ നെറ്റിയില്‍ മഞ്ഞള്‍പ്രസാദം തൊടുവിച്ചു.എന്നിട്ട് അവളും തൊട്ടു.കൈയില്‍ ഇരുന്ന നാണയം അവന്‍റെ തലയില്‍ ഉഴിഞ്ഞു ഭണ്ഡാരത്തില്‍ ഇട്ടു.അവനെയും കൈപിടിച്ചു കൊണ്ടുപോയി ഗുരുതി തീര്‍ത്ഥം കഴിപ്പിച്ചു.ഭദ്രകാളി കോവിലില്‍ കൊണ്ടുപോയി പൂജകള്‍ ചെയ്യിച്ചു.അവിടെ പുള്ളുവ സ്ത്രീക് ദക്ഷിണ കൊടുത്തു നന്ദൂട്ടന്‍റെ പേരില്‍ നാവൂറു പാടിപ്പിച്ചു.എല്ലാ പൂജകളും നടത്തി ക്ഷേത്രത്തില്‍ നിന്നും പുറത്തേക് ഇറങ്ങി.അവന്‍ ഇടം കണ്ണിട്ടു നോക്കുമ്പോ മീരയുടെ കണ്ണു നിറഞ്ഞു തുളുമ്പിയത് പോലെ.അവള്‍ പെട്ടെന്നു വേഷ്ടി കൊണ്ട് കണ്ണ് ഒപ്പി.നന്ദൂട്ടന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി തത്തി കളിച്ചു.അവര്‍ വന്നു വണ്ടിയില്‍ കയറി.അവന്‍ ഒന്നൂടെ പോയി മണിവത്തൂരമ്മയെ തൊഴുതു കൊണ്ട് വേഗം വന്നു.
"എന്താ പിന്നേം പോയേ ?" അവള്‍ ചോദിച്ചു
"എല്ലാം അമ്മേടെ കൈയിലല്ലേ ,,,അതാ "
"ഹും ,,," അവളൊന്നു മൂളി
അവിടെ നിന്നും നേരെ മീരയുടെ വീട്ടില്‍ പോയി എല്ലാരെയും കണ്ടു യാത്ര പറഞ്ഞു തിരികെ മേടയിലെക് പുറപ്പെട്ടു. പതിനൊന്നു മണി ആയപ്പോളേക്കും മീര എന്തൊക്കെയോ അച്ചാറും അവന് തേകാനുള്ള മുറുക്കിയ വെളിച്ചെണ്ണയും ഒക്കെ പാക് ചെയ്തു അവന്‍റെ ബാഗില്‍ വെച്ചു. എല്ലാര്‍ക്കും അവനെ ഇനി രണ്ടു മാസം കഴിഞ്ഞേ കാണൂ എന്നൊരു സങ്കടം ഉണ്ടായിരുന്നു.പതിനൊന്നെ കാല് ആയപ്പോ അവനു ഭക്ഷണം കൊടുത്തു
"വണ്ടി എപ്പോ വരും മോനേ " അമ്മ ചോദിച്ചു
പതിനോന്നെ മുക്കാല്‍ ആകുമ്പോ ചീപ്പന്‍ വണ്ടിയും കൊണ്ട് വരും അമ്മേഅവനെന്നെ റയില്‍വേ സ്റ്റേഷനില്‍ ആക്കി തരും. പതിനൊന്നെ നാല്പതു ഒക്കെ ആയി. അപ്പോളേകും അവന്‍റെ കൂട്ടുകാര൯ ചീപ്പന്‍റെ ഓട്ടോ അവിടെ എത്തി. അവനെല്ലാ ബാഗും പൂമുഖത്തേക് എടുത്തു വെച്ചു. ചീപ്പന്‍ അതൊക്കെ ഭദ്രമായി അടുക്കി വെച്ചു.ചെറുതായി ചാറ്റല്‍ മഴ ഉണ്ടായിരുന്നു
ചീപ്പ ,,,എന്‍റെ വയറിന് ഇച്ചിരി പണി കിടിയ പോലെ ,,നീ ഇരിക്കട്ടോ എന്ന് പറഞ്ഞു വേഗം മുകളിലെക് കയറി
അമ്മൂസേ ഒന്നു വായോ എന്ന് വിളിച്ച്
"ചെല്ല് മോളെ " എന്ന് പറഞ്ഞു അമ്മ അങ്ങോട്ടേക് പറഞ്ഞു വിട്ടു
മീര വേഗം മുകളിലേക്ക് കയറി മുറിയിലെക്കു പ്രവേശിച്ചപ്പോഅവന്‍ അവളുടെ വയറിന് ചുറ്റിപ്പിടിച്ചു ദേഹത്തേക്ക് ചേര്‍ത്ത് നിര്‍ത്തി
പെട്ടെന്നു തന്നെ വാതില്‍ അടച്ചു
"വിട് ,.,,,വിടെന്നെ ,,,,എന്ന്പറഞ്ഞു അവള്‍ കുതറി
അവന്‍ അതിവേഗം അവളുടെ രണ്ടു കൈകളും പുറകിലെക് മുറുക്കെ പിടിച്ച് അവളെ മാറോടു ചേര്‍ത്തു
:വിട് നന്ദൂട്ടാ ,,,,,വിടെന്നെ ,,,," അവള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു
നന്ദുവീന്‍റെ ചൂട് നിശ്വാസ൦ അവളുടെ ചൂണ്ടിലും മൂക്കിലും കണ്ണിലും കവിളിലും ഒക്കെ പതിച്ചു
"വിട് നന്ദൂട്ടാ "
"ഇല്ല ,,,,എങ്ങോട്ടും വിടില്ല , എനിക്കെന്റെ അമ്മ സമ്മാനിച്ചതാ എന്‍റെ അമ്മൂസിനെ ,, ,,,ഇനി എന്ന് കാണുമെന്നു പോലും അറിയില്ല ,,, എന്‍റെ അമ്മൂസാ ,,,,,എനിക്കൊരുപാട് സ്നേഹാ ,,,,അത് ചാവണ വരെ അങ്ങനെ ആയിരിക്കും ,,, അവന്‍ അതിവേഗം അവളുടെ ശിരസിന്‍റെ പിന്‍ഭാഗത്ത് പിടിച്ച് അവളുടെ ചുണ്ടുകള്‍ അവന്‍റെ ചൂണ്ടുകളിലേക്ക് അമര്‍ത്തി
"വിട് ,,,എന്ന്പറഞ്ഞു ഒരു കൈകൊണ്ടു അവള്‍ അവനെ അടിച്ചു കൊണ്ടിരുന്നു
നന്ദൂട്ടന്‍ അവളുടെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു കൊണ്ട് അവളുടെ കീഴ്ചൂണ്ടിനെ വേഗം തന്നെ തന്‍റെ ചൂണ്ടുകള്‍ക്കിടയില്‍ ആക്കി അമര്‍ത്തി അവളുടെ തേന്‍ നുകര്‍ന്നു കൊണ്ടിരുന്നു നിര്‍ത്താതെ ,,,,അവളുടെ എതിര്‍പ്പെല്ലാം ,,,,അടങ്ങുന്ന പോലെ ,,,അതിവേഗം അവന്‍ ആര്‍ത്തിയോടെ അവളുടെ ഇരു കവിളുകളിലും താടിയിലും നാസികയിലും ഇരു മിഴികളിലും അമര്‍ത്തി ചുംബിച്ചു നെറ്റിയിലും അവളുടെ സിന്ദൂര രേഖയിലും അമര്‍ത്തി ചുംബിച്ചു അതോടെ മീര അറിയാതെ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു പോയി. കൊതിയടക്കാനാകാതെ വീണ്ടും വീണ്ടും അവളുടെ കഴുത്തിലും തൊണ്ടയിലും ചുംബിച്ചു വീണ്ടും അവളുടെ ചൂണ്ടുകളെ നിര്‍ത്താതെ അവന്‍റെ ചുണ്ടുകള്‍ കൊണ്ട് പാനം ചെയ്തുകൊണ്ടിരുന്നു
എങ്ങനെയോ ശക്തി വീണ്ടെടുത്ത മീര,
"മാറ് നന്ദൂട്ടാ "എന്ന് പറഞ്ഞു അവനെ തള്ളി മാറ്റി
അവള്‍ക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അതുപോലെ അവനും.അവന്‍ വേഗം അവളുടെ മുന്നിലൂടെ നടന്നു മൂലയില്‍ വെച്ചിരുന്ന അവളുടെ ചുരിദാറിന്‍റെ ടോപ് കയ്യിലെടുത്തു മടക്കി ഒരു കവറില്‍ ഇട്ടു
"അതവിടെ വെക്ക് നന്ദൂട്ടാ... അത് മുഷിഞ്ഞതാ " യാചന സ്വരത്തില്‍ മീര നന്ദുവിനോട് പറഞ്ഞു.
അവന്‍ അവളുടെ അടുത്തേക് വന്നു
അവള്‍ ഭയത്തോടെ പിന്നിലെക്കു മാറി
അവന്‍ അവന്‍റെ മുഖം അവളുടെ ഇടത്തെ കാതിന് സമീപത്തേക് കൊണ്ടുവന്നു കാതില്‍ മൊഴിഞ്ഞു
"അതിലെന്‍റെ അമ്മൂസിന്‍റെ വാസന ഇല്ലേ ,,,,എനിക്കതു വേണം,,, ഇല്ലേ എനിക്കു ഒരുപാട് മിസ്സാകും അമ്മൂസിനെ,,,”
അവന്റെ കൈകള്‍ അവളുടെ ഇടുപ്പില്‍ മുറുകെ പിടിച്ചു. നെഞ്ചിലേക്ക് ചേര്‍ത്ത് അമര്‍ത്തി. അവളുടെ വിരിഞ്ഞ മാറുകള്‍ അവന്‍റെ നെഞ്ചിലമര്‍ന്നു. മീരയുടെ ഇടത്തെ കവിളില്‍ അവന്‍ അമര്‍ത്തി ചുംബിച്ചു. പിന്നെ വലത്തെ കവിളിലും നെറ്റിയിലും കണ്ണിലും മാറി മാറി ചുംബിച്ചു. പിന്നേയും അവളുടെ ചുണ്ടുകളെ കടിച്ചു വലിക്കുവാനായി നന്ദൂട്ടന്‍ ചുണ്ടുകള്‍ കൊണ്ടുവന്നപ്പോളേകും.ഓട്ടോ ഹോണ്‍ മുഴക്കി.
അവന്‍ വേഗം ഒന്നുകൂടെ അവളുടെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു.
“എന്‍റെ അമ്മൂസാ ,,,എന്‍റെ മാത്രം അമ്മൂസാ”
എന്നിട്ട് അവന്‍ വേഗം താഴേക്കു ഓടിച്ചെന്നു. എങ്ങനെയൊക്കെയോ മീര മനസ്സാന്നിദ്യം കിട്ടി താഴേക്കു ഇറങ്ങി.
"ഞാന്‍ പോവാട്ടോ അമ്മേ ,,,അമ്മൂസേ ,,,ചിന്നൂട്ടി " എന്ന് പറഞ്ഞു ആ കവറും പിടിച്ച് അവന്‍
പുറത്തേക്ക് ഇറങ്ങി .വേഗം ഓട്ടോയില്‍ കയറി. മഴ പെയ്തു തുടങ്ങിയിരുന്നു. അവന്‍ എല്ലാരെയും കൈ വീശി കാണിച്ചു. അവരും
മീര മാത്രം കൈ വീശിയില്ല അവള്‍ തൂണില്‍ ചേര്‍ന്ന് നിന്നു അവനെ നോക്കി കൊണ്ടിരുന്നു
ഓട്ടോ പടിപ്പുര കഴിഞ്ഞു പോയി.ഇളം കാറ്റ് വീശി കൊണ്ടിരുന്നു. പെയ്യുന്ന മഴയില്‍ മഴ തുള്ളികള്‍ തൂണില്‍ ചേര്‍ന്ന് നില്‍ക്കുന്ന മീരയുടെ ദേഹത്തേക് പൊഴിഞ്ഞു വീണു, അവളുടെ കണ്ണുകളും തുളുമ്പുന്നുണ്ടായിരുന്നു
എന്തിനെന്നറിയാതെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മണിവത്തൂരിലെ കാറ്റിനും മഴയ്ക്കും വെയിലിനും തണലിനും വരെ സ്നേഹത്തിന്‍റെ സ്പര്‍ശം ഉണ്ട് ,,,,
തിരുതപുഴയുടെ ഓളങ്ങള്‍ക്കും സുവര്‍ണ്ണപട്ടു വിരിച്ച വയലിനും അവിടെ കളകള ശബ്ദം പൊഴിക്കുന്ന കിളികള്‍ക്കും അവിടെ വിരിയുന്ന ഗന്ധരാജന്‍ പൂക്കള്‍ക്കും പ്രണയത്തിന്‍റെ ഒട്ടനവധി കഥകള്‍ പറയാന്‍ ഉണ്ട് ,,,, ,,,,മണിവത്തൂരിന്‍റെ സ്നേഹരാഗങ്ങള്‍ അതൊരിക്കലും നിലയ്ക്കാത്ത പ്രണയാര്‍ദ്രമായ സംഗീതം ആണ് ,,,,കണ്ണന്‍റെ വേണുഗാനം പോലെ,,,,
മണിവത്തൂരിന്‍റെ സ്നേഹരാഗങ്ങള്‍
(തുടരും )

