പ്രണയം
പ്രണയം
രാത്രിയുടെ അന്ത്യ യാമങ്ങളിൽ അവന് കൂട്ടായി അവളുടെ ഓർമ്മകൾ ഉണ്ടായിരുന്നു
ഇനിയും പറയാത്ത പ്രണയത്തിൻ്റെ ഓർമകൾ
അമ്മയുടെ ശകരവും ബസിൻ്റെ വേഗതയും വൈകി എത്തുന്ന കോളജ് മുറ്റവും എല്ലാം പതിവായി നടന്നു
മനസ്സിൽ വിങ്ങിയ പ്രണയ മുത്തുകൾ മാത്രം അവൻ മുന്നിലേക്ക് നയിച്ചുകൊണ്ടിരുന്നു
പറയാൻ മറന്ന പ്രണയങ്ങൾ എന്നും നമ്മുടെ നഷ്ടങ്ങൾ എന്ന് അവനെവിടെയോ വായിച്ചു
എങ്കിലും സുന്ദര പുരുഷന്മാർ വാഴും വീഥിയിൽ ഞാൻ അതിന് അർഹനാണോ എന്നവൻ സംശയിച്ചു
പാതി പിന്നിട്ട അവസാന വർഷത്തിൻ്റെ ഇടയിൽ എന്നോ
ഒരു ദിവസം കോളജ് ക്യാമ്പസിൻ്റെ ഇളം കാറ്റ് വീശുന്ന തണുപ്പിൽ ...
ഒരായിരം പ്രണയ സല്ലാപങ്ങൾ കണ്ട് പുളകിതനായ ആൽമര ചുവട്ടിൽ കൗമാര സ്വപ്നങ്ങൾ പൂവിടുന്നതും നോക്കി
ഇനിയെന്ത് വേണമെന്ന് അറിയാതെ ഇരിക്കുന്ന അവന് മുന്നിലേക്ക് അവളെത്തി
ആദ്യമായി അവൻ അവളുടെ കണ്ണുകളിൽ പ്രണയ പുഷ്പങ്ങൾ കണ്ടു
നവനീത് കേൾക്കാൻ കൊതിച്ച ശബ്ദം അവൻ്റെ കാതുകളിൽ വീണ്ടും മുഴങ്ങിയത് പോലെ അവന് തോന്നി
അവനരികിലായി ആൽമരച്ചോട്ടിൽ അവളിരുന്നു
പതിയെ തുളുമ്പുന്ന ഇളം തെന്നൽ പോലെ അവളുടെ ശബ്ദം അവന് തോന്നി
ഇനിയും പറയാതിരുന്നാൽ രണ്ട് വർഷങ്ങൾക്ക് അപ്പുറം ഞാൻ കണ്ട് തുടങ്ങിയ മോഹങ്ങള് അതിൽ നിൻ മുഖം മാത്രമായിരുന്നു
എനിക്ക് അറിയില്ല നവനീത് നീ എന്നെ ഇഷ്ടപെട്ടിരുന്നുവോ എന്ന് ഉണ്ടാവില്ലായിരിക്കാം
കണ്ട നാൾ മുതൽ ഞാൻ കണ്ട സ്വപ്നങ്ങൾ നിന്നേ കുറിച്ച് മാത്ര മായിരുന്നു
എൻ്റെ ഉറക്കം കളഞ്ഞ ചെക്കാ .... ഇനിയും എനിക്ക് പറയാതെ വയ്യ
എൻ്റെ ദിനങ്ങൾ തുടങ്ങുന്നത് നിനക്ക് വേണ്ടിയാണ് നിന്നേ കാണാൻ മാത്രമായ് ഞാൻ ഇവിടെ വരുന്നു
നിൻ്റെ ഉള്ളിൽ ഞാൻ ഉണ്ടോ എനിക്കറിയില്ല
എനിക്കിനി പറയാതെ വയ്യ
നീ ഇല്ലാതെ എന്തെ ജന്മം പൂർണമാവില്ല
അനാമികയുടെ വാക്കുകൾ .....
വർഷങ്ങളായി ഞാൻ അവളോട് പറയാൻ കൊതിച്ച വാക്കുകൾ ...
ഒരു തെന്നൽ പോലെ തോന്നിയ അവളുടെ മൊഴികൾ
അവൻ്റെ ഉള്ളിൽ തീ പോലെ കത്തി
പ്രിയേ നീ അറിയുന്നുവോ നിനക്കായ് ഞാൻ കരുതി വെച്ച വാക്കുകൾ ആണ് നീ എനിക്കായി സമ്മാനിച്ചതെന്ന്
അവളിൽ ഇടഞ്ഞ അവൻ്റെ കണ്ണുകളിൽ ഉണ്ടായിരുന്നു അവൾക്കുള്ള മറുപടി.....

