Hanoona Sayyidha

Romance

4  

Hanoona Sayyidha

Romance

നീയും ഞാനും

നീയും ഞാനും

7 mins
379


അവളുടെ മുടിയിഴകൾ കാറ്റിൽ പാറി മുഖത്തേക്ക് തെന്നി വീണുകൊണ്ടിരുന്നു. ഫോണിലേക്ക് തല താഴ്ത്തി ഇരിക്കുന്നവളുടെ മുഖത്ത് ചിരി വിരിയുന്നുണ്ട്. അതെല്ലാം അവളുടെ അടുത്തിരിക്കുന്നവളുടെ കണ്ണുകൾ ഒപ്പിയെടുത്തു.

അവളുടെ മുഖം ഫോണിൽ എന്തോ കണ്ടപ്പോൾ ചുളിഞ്ഞു. അത്‌ കണ്ട് അടുത്തുള്ളവൾ കാര്യം തിരക്കി.

" ന്താടാ? "

" ഏയ് ഒന്നുല്ല വീണേച്ചി " അവൾ വിളർച്ചയോടെ പറഞ്ഞൊപ്പിച്ചു.

" ഹ്മ്മ്... " അടുത്തിരിക്കുന്നവൾ ( വീണ ) അമർത്തി മൂളി. വീണ്ടും അവൾ ഫോണിലേക്ക് കണ്ണുകൾ പൂഴ്ത്തി. എന്നാൽ വീണയുടെ കണ്ണുകൾ മുഴുവൻ അവളിൽ വലയം ചെയ്തു.

" മെഹർ താൻ കുളിക്കുന്നില്ലേ? "

" ആ ചേച്ചി... കുളിക്കണം "

" എന്നാ പോയി കുളിച്ചോളൂ " വീണ കൈകൾ കൂട്ടിതിരുമ്മി ആവേശത്തോടെ പറഞ്ഞു. മെഹർ മൂളിക്കൊണ്ട് ഫോണിൽ നിന്നും തലയെടുത്തു. അവൾ എഴുന്നേറ്റ് മൂരി നിവർന്നു റൂമിലേക്ക് പോയി ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ഹാളിലേക്ക് തിരിച്ചു വന്നു.

" ചേച്ചി ഇക്ക വിളിച്ചാൽ ഫോൺ എടുക്കേണ്ട ഒരുപാട് തവണ കാൾ ചെയ്യണേൽ എടുത്ത് കുളിക്കാണെന്ന് പറഞ്ഞ മതി " അവൾ ചായരിലേക്ക് ഡ്രസ്സ്‌ ഇട്ടുകൊണ്ട് മുടി വാരി മുകളിലേക്ക് കെട്ടി വെച്ചു.

" മ്മ്... തല നനക്കുന്നില്ലേ? "

" ഇല്ലേച്ചി... നല്ല തണുപ്പല്ലേ " അവൾ പല്ലിളിച്ചു. വേണി ചിരിച്ചു. മെഹർ ഡ്രസ്സ്‌ ചയറിൽ നിന്ന് എടുത്തു. അവളുടെ അടിവസ്ത്രം താഴെ വീണു. മെഹർ ജാള്യതയോടെ വേഗമത് കൈക്കലാക്കാൻ കുമിഞ്ഞു. അവളുടെ ലൂസ് ടി ഷർട്ടിന്റെ കഴുത്തിലൂടെ അനാവൃതമായ അവളുടെ മാറിൽ വീണയുടെ കണ്ണുകൾ പതിഞ്ഞു. വീണ കീഴ്ച്ചുണ്ട് കടിച്ചമർത്തി ഉമിനീരിറക്കി. മെഹർ എഴുന്നേറ്റു. അവൾ കുളിക്കാൻ ഹാളിന് അറ്റാച്ഡ് ബാത്‌റൂമിലേക്ക് കയറി. അവൾ ബാത്റൂമിൽ കുറ്റിയിട്ടതും വീണ വേഗം അവളുടെ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു. ഫോണിൽ മ്യൂസിക് വെച്ചവൾ കട്ടിലിലേക്ക് മറിഞ്ഞു. മ്യൂസിക്കിന്റെ ശബ്ദത്തിൽ അവളിൽ നിന്നുയരുന്ന സീൽക്കാരങ്ങൾ അലിഞ്ഞു .

" ചേച്ചി... " വീണയുടെ റൂമിന്റെ വാതിൽ കൊട്ടികൊണ്ട് മെഹർ വിളിച്ചു. വീണ ആലസ്യത്തോടെയും നിർവൃത്തിയോടെയും വീണ എഴുന്നേറ്റു. മ്യൂസിക് ഓഫ്‌ ചെയ്തു.

" വരുന്നു " വസ്ത്രങ്ങൾ എടുത്തിട്ട് അവൾ മുടിയെല്ലാം വാരിക്കെട്ടി നീട്ടി ശ്വാസം എടുത്ത് വാതിൽ തുറന്നു.

" ന്താടോ എന്തെങ്കിലും വേണോ? " മെഹർ വേണ്ടെന്ന് തലയാട്ടി.

" ഒറ്റക്കിരുന്നു ബോർ അടിച്ചു "

" ആഹ്ഹ എന്നാ വാ നമക്ക് മുറിയിൽ ഇരിക്കാം " വീണ അവളെ അവളുടെ മുറിയിലേക്ക് ക്ഷണിച്ചു. അവൾ തലയാട്ടി. ഇരുവരും അകത്തു കയറി ബെഡിലിരുന്നു.

" ചേച്ചിക്ക് ഒരുപാട് നേരം തനിച്ചിരിക്കാൻ കഴിയും ലെ എനിക്ക് കഴിയില്ല വീട്ടിൽ എപ്പോഴും ആളുകൾ ഉണ്ടാകും "

" ഓഹ് ഞാനെപ്പോഴും ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നയാളാണ് "

" മ്മ് അപ്പൊ കല്യാണം കഴിച്ചില്ലേ? " മെഹർ

" ഇല്ല എനിക്കത് ആവശ്യമെന്ന് തോന്നിയില്ല "

" വൈ? "

" മാര്യേജ് എന്നാൽ സ്ത്രീകളെ സംബന്ധിച്ച് കൂട്ടിലകപ്പെടലാണ് തനിക്കത് പറഞ്ഞാൽ മനസ്സിലാവില്ല താനെപ്പോഴും കൂട്ടിലാണല്ലോ " മെഹറിന്റെ മുഖത്ത് വിഷാദം നിഴലിച്ചു.

" അപ്പൊ വികാരങ്ങളോ? " മെഹർ പൊടുന്നനെ ചോദിക്കുകയും അതെ പോലെ വിളർച്ചയോടെ തല താഴ്ത്തി.

" നിനക്കെത്ര വയസ്സുണ്ട്? "

" ഇരുപത്തി ഒന്ന് "

" കല്യാണം കഴിഞ്ഞെത്ര കൊല്ലമായി "

" നാൽ കൊല്ലം "

" ഹ്മ്മ്... " വീണ മൂളി. അസുഖകരമായ മൗനം അവിടെ തളം കെട്ടി.

" ചേച്ചി സോറി... "

" എന്തിന് "

" വെറുതെ "

" എനിക്ക് ആണുങ്ങളോട് ഇന്ന് വരെ ഒന്നും തോന്നിയിട്ടില്ല " മെഹർ അവളെ മനസ്സിലാകാതെ നോക്കി. വീണ അവളുടെ കയ്യിൽ കൈ ചേർത്ത് തഴുകി. മെഹറിൻ അവൾക് വേദയെന്ന വികാരമാണ് അനുഭവിച്ചെന്ന് കരുതി വീണയെ സാന്ത്വനിപ്പിക്കാനെന്നവണ്ണം കൈകൾ വിടുവെച്ച് അവളെ പുണർന്നു. വീണയുടെ മുഖം അവളുടെ മാറിലമർന്നു. അവൾ വികാരവിവശതയോടെ മെഹറിന്റെ മാറിൽ മുഖമമർത്തി ഇറുകെ പുണർന്നു.

" ആർ യു ഓക്കേ ചേച്ചി? " മെഹർ

" ഹ്മ്മ് ഓക്കേ ആടാ " വീണ ഉമിനീരിറക്കി അവളിൽ നിന്നുമകന്നു.

" ചേച്ചി... ഇവിടെടോ ഒരു റിസോർട് ഇല്ലേ കാടിന്റെ നടുക്ക് "

" ആഹ് നീ കണ്ടിട്ടോ അടിപൊളി പ്ലേസ് ആണ് പക്ഷെ അത്‌ റിസോർട് ഒന്നും അല്ല കാടിന്റെ നടുവിൽ വീട് " മെഹർ ഇല്ലെന്ന് തലയാട്ടി.

" പോയിട്ടില്ലേ എന്നാ വാ നമക്ക് അങ്ങോട്ട് പോകാം നീ റെഡിയാവ് " മെഹർ അതിശയത്തോടെ അവളെ നോക്കി.

" കളിപ്പിക്കുകയാണോ ചേച്ചി "

" അല്ല പെണ്ണെ നീ റെഡി ആവ് പോകാം " അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. വീണയുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൾ തുള്ളിചാടി അവളുടെ റൂമിലേക്ക് പോയി. വീണ അവൾ ചുംബിച്ചിടം തഴുകി അവൾ പോകുന്നതും നോക്കി നിന്നു.

വീണയും മെഹറും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക് ഇറങ്ങി. വീണ അവളുടെ കാർ എടുത്തു. മെഹർ കോ ഡ്രൈവിംഗ് സീറ്റിലിരുന്നു. വണ്ടി മുന്നോട്ട് നീങ്ങി.

" നീ വൈൻ കുടിക്കാറുണ്ടോ? "

" അയ്യേ എനിക്കിഷ്ടമല്ല " മെഹർ മുഖം ചുളിച്ചു.

" എന്നാ എനിക്കിഷ്ട്ട അവിടുത്തെ ക്ലൈമറ്റും വോട്കയും അരെ വാഹ് "

" വോട്ക വൈൻ ആണോ " നിഷ്കളങ്കതയോടെ ചോദിച്ചു.

" അല്ല... നീ വൈനെങ്കിലും കുടിക്കുമെന്ന് കരുതി "

" ഇല്ല ആൽക്കഹോൾ ഈസ്‌ ഇഞ്ചുറീസ് ടു ഹെൽത്ത് " വീണ ചിരിച്ചു. വലിയൊരു ഫൈവ് സ്റ്റാർ ഹോട്ടലിൻ മുന്നിൽ വണ്ടി നിർത്തി.

" എന്തെങ്കിലും കഴിച്ചിട്ട് ഇനി പോകാം " മെഹർ തലയാട്ടി. വണ്ടി പാർക്ക്‌ ചെയ്ത് ഇരുവരും ഹോട്ടലിലേക്ക് കയറി.

" നിനക്ക് എന്ത് വേണം? " വീണ

" എന്തായാലും കുഴപ്പമില്ല "

" മെനു നോക്കിയിട്ട് നിനക്ക് ഇഷ്ടപ്പെട്ടത് വേണ്ടത് എന്താണ് പറ അല്ലാതെ ബാക്കിയുള്ളവരുടെ ചോയ്സ് നോക്കരുത് " വീണ അവളെ ശാസനയോടെ നോക്കി. മെഹറിൻ എന്തിനെന്നില്ലാതെ സങ്കടം വന്നു. അവൾ ചുണ്ട് കടിച്ചു പിടിച്ച് മെനുകാർഡിൽ നോക്കി. മെനു കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു. വന്ന സങ്കടം ഏതൊക്കെയോ വഴിയിലൂടെ ഒലിച്ചു പോയി.

" പെരി പെരി ചിക്കൻ " മെഹർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. വീണ തലയാട്ടി.

" ചേച്ചിക്ക് ഒന്നും വേണ്ടേ "

" എനിക്കും ഇത് മതി സ്വീറ്റ്സ് വേണോ " മെഹറിൻ വേണമെന്നുണ്ടെങ്കിലും അവൾ മടിച്ചു.

വീണ പെരി പെരി ചിക്കനും ടെസെർട്ടും ഓർഡർ ചെയ്തു. ഫുഡ്‌ വന്നതും കൗതുകത്തോടെ മെഹർ അതെല്ലാം നോക്കി. മെഹർ ഇഷ്ടത്തോടെ എല്ലാം കഴിച്ചു.

" ഇനി എന്തെങ്കിലും വേണോ " മെഹർ വേണ്ടെന്ന് തലയാട്ടി.

" രാത്രിക്കുള്ളത് പാർസൽ എന്താ വാങ്ങേണ്ടത് "

" നൈറ്റ്‌ നമ്മൾ അവിടെ നിക്കുവോ " വീണ അതേയെന്ന് തലയാട്ടി. മെഹറിന്റെ കണ്ണുകൾ വിടർന്നു.

" അവിടെ അടുപ്പുണ്ടോ "മെഹർ

" എന്തിനാ "

" നമക് ഫുഡ്‌ അവിടെ തന്നെ ഉണ്ടാക്കാം "

" ഹ്മ്മ്... എന്നാൽ അവിടെ എത്താറാവുമ്പോ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട് അവിടെന്ന് വാങ്ങാം വേണ്ടത് "

" മ്മ്ഹ്ഹ് "

ബില്ല് പേ ചെയ്ത് ഇരുവരും ഇറങ്ങി. ഇരുവരും ഒരുപാട് സംസാരിച്ചു. അതിനിടയിൽ പലതവണ മെഹറിന്റെ ഹസ്ബണ്ട് വിളിച്ചെങ്കിലും അവൾ എടുക്കാൻ കൂട്ടാക്കിയില്ല. വീണ അതിനെ ചോദ്യം ചെയ്യാനോ പോയില്ല.

സ്ഥലം എത്തനായതും സൂപ്പർ മാർകെറ്റിൽ കയറി സാധനങ്ങൾ വാങ്ങി.

കാർ മെയിൻ റോഡ് വിട്ട് കാടിന്റെ ഇടയിലൂടെ സഞ്ചരിച്ചു. മെഹർ വിൻഡോലൂടെ കൗതുകത്തോടെ എല്ലാം നോക്കി.

പാറകുന്നിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം കുഞ്ഞരുവിയലേക്ക് പതിക്കുന്നു. അരുവിയുടെ ഒരു വശം നിറയെ മരങ്ങൾ ഒരുവശം പാറക്കെട്ട് അതിന് കുറച്ചകലെ കുഞ്ഞു വീട്. അവൾ ഓരോന്നും വേണിക്ക് കാണിച്ചുകൊടുത്തു. വീടിനടുത്തെത്തിയതും വണ്ടി നിർത്തി.

" വീടെങ്ങനെ തുറക്കും? "

" കീ കൊണ്ടു തരും ഇതിന്റെ ഓണർ " മെഹർ അത്‌ കേട്ടതും അവിടെ നിൽക്കാതെ തുള്ളിചാടി അരുവിക്കടുത്തേക്ക് ഓടി.

" കാണുന്ന പോലെ അല്ല മെഹർ ഒഴുക്കുണ്ട് "

" ആ ഞാൻ സൂക്ഷിച്ചോളാം " അവളുറക്കെ വിളിച്ചു പറഞ്ഞു. വേണി അവളുടെ ചെയ്തികൾ നോക്കി അവിടെ തന്നെ നിന്നു.

അല്പ സമയം കടന്നതും ആ വീടിന്റെ ഓണർ വന്ന് കീ തന്നു. അയാൾ പോയതും വീണ മെഹറിൻ അടുത്തേക് പോയി.

" മതി പെണ്ണെ കയറി വാ " വീണ

" ഇച്ചിരി നേരം കൂടെ ചേച്ചി "

" നീയെന്താ പെണ്ണെ വെള്ളം കണ്ടിട്ടില്ലേ "

" കണ്ടിട്ടുണ്ട് പക്ഷെ ഇത്ര സ്വാതന്ത്രത്തോടെ കളിച്ചിട്ടില്ല " അവളുടെ ആഹ്ലാദം വീണയെ വല്ലാണ്ട് സന്തോഷിപ്പിച്ചു.

" ഞാൻ കയറട്ടെ നീ കളി കഴിഞ്ഞ് അങ്ങോട്ട് വാ " വീണ

" ചേച്ചിയും വാ കുളിച്ചിട്ട് കയറാം " മെഹർ കണ്ണിറുക്കി.

" ഞാനില്ല " വീണ മടികാണിച്ചു. മെഹർ വെള്ളത്തിൽ നിന്നും പൊന്തി വന്നു. അവളുടെ ശരീരത്തോടെ വസ്ത്രം ഒട്ടിയിരുന്നു. അവളുടെ അങ്കലാവാണ്യം എടുത്തു കാണിച്ചു. വീണ ഉമിനീരിറക്കി അവളുടെ ശ്വാസഗതിയുയർന്നു. പരവേഷത്തോടെയവൾ കണ്ണ് വെട്ടിച്ചു. മെഹർ വീണയെ ചുറ്റിപ്പിടിച്ചു. വെള്ളത്തിലേക്ക് മറിഞ്ഞു. വീണ ഒരു നിമിഷം പകച്ചു രക്ഷക്കായി മെഹറിനെ മുറുകെ പിടിച്ചു. അന്താളിപ്പ് വിട്ടതും അവൾ മെഹറിനോടൊപ്പം കുളിച്ചു. പലപ്പോഴായി അവരുടെ ശരീരം ഉരഞ്ഞു. വീണയത് ആസ്വദിക്കാതിരുന്നില്ല.

നീരാട്ട് കഴിഞ്ഞ് രണ്ട് പേരും വളരെ ആനന്ദത്തോടെ വീട്ടിലേക്ക് കയറിയത്.

" ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യട്ടെ " വീണ കാറിൽ നിന്നും കവറുകൾ എടുത്ത് ഉള്ളിലേക്ക് കയറി ഒരു റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിറങ്ങി. അപ്പോഴും മെഹർ തണുത്ത് വിറച്ചു അവിടെ കൈകൾ പിണച്ചു നിന്നിരുന്നു.

" നീയെന്താ ഡ്രസ്സ്‌ മാറാതിരിക്കുന്നത് "

" ചേച്ചി മറന്നതാണോ ഇവിടെ ഒരു റൂമോള്ളൂ " കുറുമ്പോടെയാണെങ്കിലും അവളുടെ പല്ലുകൾ കൂട്ടിയിടിച്ചു ചുണ്ടുകൾ വിറച്ചു കൊണ്ടിരുന്നു. വീണയുടെ കണ്ണുകൾ അവളുടെ വിറയ്ക്കുന്ന അധരണങ്ങളെ നുണഞ്ഞെടുക്കാൻ വെമ്പൽ കൊണ്ടു. പക്ഷെയവൾ അതിനു മുതിർന്നില്ല.

" ഞാൻ അടുക്കളയിൽ പോകട്ടെ വിശക്കുന്നു എന്തെങ്കിലും ഉണ്ടാക്കട്ടെ " വീണ അവളെ നോക്കാതെ മുഖം വെട്ടിച്ചു മാറ്റി നടന്നകന്നു. അവൾ അടുക്കളയിൽ സാധനങ്ങൾ ഓരോന്നും അടുക്കി വെച്ചു.

ഗ്യാസ് ഓൺ ചെയ്തു സ്റ്റീൽ പാത്രത്തിൽ വെള്ളം വെച്ചു. പഞ്ചസാരയുടെയും ചായപ്പൊടിയുടെയും കവർ കടിച്ചു പൊട്ടിച്ചു. തിള വന്നതും അവ ചേർത്തു നന്നായി തിളച്ചപ്പോൾ ഓഫ്‌ ചെയ്തു രണ്ട് ഗ്ലാസ്സിലേക്ക് പകർത്തി.

അവളുടെ പിന്നിലൂടെയൊരു കൈ ഇഴഞ്ഞു വന്ന് അവളുടെ ഇടുപ്പിൽ വലിഞ്ഞു ചുറ്റി. വീണ വിറയലോടെ പേടിച് തല ചെരിച്ചു. ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിലേക്ക് തല വെച്ച് ചിരിയോടെ നിൽക്കുന്ന മെഹർ.

" പേടിച്ചു പോയി " വീണ ആശ്വാസത്തോടെ നെഞ്ച് തടവി. മെഹർ വീണയുടെ കഴുത്തിൽ മുഖം പൂഴ്ത്തി. വീണയാകെ കോരിത്തരിച്ചു രോമങ്ങൾ എഴുന്നു. തടുക്കാനോ അടുപ്പിക്കാനോ ഒന്നും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു വീണക്ക്.

" ചേച്ചി എനിക്കും ആണുങ്ങളോട് ഒരു ഫീലിങ്‌സും തോന്നിയിട്ടില്ല ഇന്ന് വരെ " വീണ ഞെട്ടി. അവളുടെ കണ്ണുകൾ മിഴിഞ്ഞു.

" ഐ ആം അ ലെസ്ബിയൻ യു ടൂ " മെഹർ അവളെ ഒന്നുകൂടെ ഇറുകെ പുണർന്ന് അവളിൽ നിന്നുമകന്നു. ചായ കപ്പ്‌ എടുത്തു നടന്നു നീങ്ങി.

വീണ അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു കാര്യങ്ങൾ ഉൾകൊണ്ട് തുടങ്ങിയതും അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി തെളിഞ്ഞു. അവൾ ചായ കപ്പ് എടുത്ത് മെഹറിനടുത്തേക്ക് നീങ്ങി.

മെഹറിൻ പുറത്ത് സ്റ്റെപ്പിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ട് ആസ്വദിച്ച് ചായ കുടിക്കുകയാണ്. വീണ അവൾക്കരുകിൽ ഇരുന്നു. മെഹർ അവളുടെ സാമിപ്യം തിരിച്ചറിഞ്ഞതും തല ചെരിച്ചു നോക്കി. വീണയുടെ കണ്ണുകളിലെ സംശയം കണ്ട് അവൾക്ക് ചിരി വന്നു.

" പതിനേഴു വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു പക്ഷെ എനിക്ക് അയാളോട് ഒന്നും തോന്നിയിരുന്നില്ല ആദ്യത്തെ കൗതുകം വിട്ടപ്പോൾ... അപ്പോഴാണ് ലെസ്ബിയൻ എന്നതിനെ കുറിച് കൂടുതൽ അറിയുന്നത് അതെല്ലാം തെറ്റാണ് എന്ന് ഉൾകൊള്ളാൻ ശ്രമിക്കുമ്പോഴും പക്ഷെ ഞാൻ വീണു കൊണ്ടിരുന്നു. അയാളോട് പറയാൻ പേടിയായിരുന്നു അതിന്റെയെല്ലാം പ്രഖ്യാഗാതം എന്താകുമെന്ന് ഭയന്നിരുന്നു പക്ഷെ പിന്നീട് അയാൾക്ക് എന്നെ പതിയെ മടുക്കാൻ തുടങ്ങി അയാളുമായുള്ള സെക്സുവൽ ലൈഫ് എനിക്കോ അയാൾക്കോ സംതൃപ്തി നൽകിയില്ലെന്ന തിരിച്ചറിവ് തന്നെ അയാളെന്നോട് പലയാവർത്തി കാര്യമന്വേഷിച്ചപ്പോൾ എനിക്ക് അടിയറവ് പറയേണ്ടി വന്നു. കല്യാണം കഴിഞ്ഞും രണ്ട് വർഷത്തിനകം പിരിയുക അത് അസാധ്യം തന്നെയായിരുന്നു എനിക്കും അയാൾക്കും... അത്‌ കൊണ്ട് ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു വീട്ടുകാർക്ക് മുന്നിൽ മാതൃക ദാമ്പത്തികൾ പതുക്കെ പതുക്കെ വിള്ളൽ വീഴുന്ന ദാമ്പത്യം... അങ്ങനെ വീട്ടിൽ ഡിവോഴ്‌സിന്റെ കാര്യങ്ങൾ അവതരിപ്പിച്ചു അതൊരിക്കലും എന്റെ കാര്യങ്ങൾ അയാൾ വെളിപ്പെടുത്തി കൊണ്ടായിരുന്നില്ല. ഡിവോഴ്സ് കോടതിയെ മത പ്രകാരവും പിരിഞ്ഞു. പക്ഷെ ഞങ്ങൾക്കുള്ളിലെ അഗാദമായ സൗഹൃദം അതായിരുന്നു ഇപ്പോഴും ഞങ്ങൾ ഒപ്പം താമസിക്കുന്നത് അയാൾ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചാണ് ഇവിടെ എനിക്ക് പഠിക്കാൻ അവസരമൊരുക്കിയതും ഹോസ്റ്റലിൽ നിർത്തിയതും പക്ഷെ ഞാൻ അയാളുടെ കൂടെ നിൽക്കാൻ വല്ലാതെ ആഗ്രഹിച്ചു എന്റെ അഭാവം അയാളിലും വേദന നൽകിയിരുന്നു... പ്രണയമായിരുന്നില്ല സൗഹൃദം ആരും കൊതിച്ചിപോകുന്ന അഗാതമായ സൗഹൃദം. " അവൾ പറഞ്ഞു നിർത്തിയതും വീണ പകപ്പോടെ അവളെ നോക്കുന്നത് തല ചെരിച്ചവൾ നോക്കി കണ്ടു.

" ഹ്മ്മ് " വീണയിൽ നിന്നും നെടുവീർപ്പുണർന്നു.

" ചേച്ചിക്കെന്നോട് ലസ്റ്റ് മാത്രമാണോ " വീണയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. വീണ അല്ലെന്ന് തലയാട്ടി.

" എനിക്കൊത്തിരി ഇഷ്ട്ട ഈ തട്ടക്കാരിയെ " വീണ. മെഹർ നാണിച്ചു. വീണ അവളെ അവളുടെ മടിയിലേക്ക് ക്ഷണിച്ചു. അവൾ അനുസരണയുള്ള പൂച്ചയെ പോലെ പതുങ്ങിയിരുന്നു. വീണയുടെ കൈകൾ അവളുടെ തുടുത്ത ചുണ്ടുകളിൽ തടവി. മെഹർ പരവേഷത്തോടെ അവളുടെ ചുണ്ടുകളിൽ നോക്കി. അധരങ്ങൾ കെട്ടു പിണഞ്ഞു. വീണയുടെ കൈകൾ അവളുടെ ശരീരത്തിലൂടെ ഒഴുകി. ചുംബനത്തിന്റെ തീവ്രതയിൽ അവരുടെ വസ്ത്രങ്ങൾ ചിതറി വീഴുകയും ഇരു ശരീരങ്ങൾ കെട്ടുപിണയുകയും ചെയ്തു.

വീണ ചുണ്ടുകളെ വേർപ്പെടുത്തി അർദ്ധനഗ്നയായി തന്റെ മടിയിലിരിക്കുന്നവളോട് എഴുന്നേൽക്കാൻ പറഞ്ഞു. മെഹർ അവളെ അർത്ഥമറിയാത്തെ നോക്കി. വീണ പുല്ലുകൾ നിറഞ്ഞ നിലത്തേക് കിടന്നു. അവളോടും കിടക്കാൻ പറഞ്ഞു.

" ആരെങ്കിലും വന്നാലോ " മെഹർ പരിഭ്രമിച്ചു.

" ഇല്ല ആരും വരില്ല രണ്ട് ദിവസത്തേക്ക് ഇത് നമ്മുടെ മാത്രമാണ് " വീണ അവളെ അവളുടെ കൂടെ പിടിച്ചു കിടത്തി. അവരുടെ സമാഗമനത്തെ സാക്ഷിയായി മഴയാർത്തലച്ചു പെയ്തു.

                        



Rate this content
Log in

Similar malayalam story from Romance