Hanoona Sayyidha

Others

3  

Hanoona Sayyidha

Others

അവൾ അഭിരാമി 🖤

അവൾ അഭിരാമി 🖤

3 mins
206


ഹായ് പേരെന്താണ് " മീര അഭിരാമിക്കടുത്തിരുന്നുകൊണ്ട് ചോദിച്ചു.


" അഭിരാമി " പുഞ്ചിരിച്ചുകൊണ്ടവൾ മറുപടി നൽകി.


" ഞാൻ ന്യൂ ജോയിനി ആണ് മീര " മറുപടിയായി അഭിരാമി പുഞ്ചിരിച്ചു.


" താനിവിടെ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് എത്രയായി " മീര


" ഒരു വർഷം " അഭിരാമി


" തന്നെ എന്താണ് വീട്ടിൽ വിളിക്കാറ്? എന്നെ മീരാന്ന് തന്നെയാ വിളിക്കാ തന്നെ അഭി എന്നാണോ വിളിക്കാറ്? "


" ആമി " പതിഞ്ഞ സ്വരത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.


മീര സംസാരം തുടരണമെന്നാഗ്രഹിച്ചുകൊണ്ട് വീണ്ടും ഓരോന്നു ചോദിച്ചു അതിനെല്ലാം ചുരുങ്ങിയ വാക്കുകളിൽ അഭിരാമി മറുപടി നൽകി.


" തനിക്കെന്നോട് ഒന്നും ചോദിക്കാനില്ലേ " മീര


" ചോദിക്കാതെ തന്നെ പറയുന്നുണ്ടല്ലോ " അഭിരാമി. മീര ചമ്മിയ ചിരി അഭിരാമിക്ക് നൽകി.


" എന്നാൽ ശെരി ഞാൻ ഇവിടൊക്കെ ഉണ്ടാകും ബാക്കിയുള്ളവരെ കൂടെ പരിചയപ്പെടട്ടെ " മീര


മീരക്ക് നനുത്ത മന്ദഹാസം അഭിരാമി സമ്മാനിച്ചുകൊണ്ട് അവളുടെ ജോലി തുടർന്നു.


ഒരുപാട് പേരെ പരിചയപ്പെട്ട് ക്ഷീണതയായപ്പോൾ മീര തന്റെ ഇരിപ്പിടത്തിലേക്ക് വന്നിരുന്നു. ഓഫീസിലെ ഓരോ മുഖങ്ങളും അവൾ വീണ്ടും ഓർത്തു.

ആ ഇരുണ്ട മുഖക്കാരി എല്ലാവരിലും തെളിമയോടെ അവളുടെ മനതിലേക്ക് വന്നണഞ്ഞു.

എന്ത് ചോദിച്ചാലും മറുപടി നിറ ചിരിയോടെ അതിലുപരി ചുരുങ്ങിയ മറുപടികൾ മാത്രം തനിക്കായി അവൾ നൽകിയുള്ളൂ.


കറുത്തിരുണ്ട് മുഖത്ത് പിരികങ്ങളുടെ ഒത്തനടുക്കായി ചെറിയ ചുവന്ന വട്ടപ്പൊട്ടും കുഞ്ഞു മൂക്കും എന്നാൽ ഐശ്വര്യം തുളുമ്പുന്ന നീണ്ട മുഖം. ആ ഇരുണ്ട മുഖത്തെ ഏറ്റവും പ്രത്യേകത ഇളം റോസ് അധരങ്ങൾക്കായിരുന്നു. ചുരുളൻ മുടിയിഴകൾ മെടഞ്ഞു വെച്ചിട്ടുണ്ട്. നീണ്ട് മെലിഞ്ഞാണവൾ. ഉടുത്ത സാരി കറക്റ്റ് ആയി നിൽക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ 22 തോന്നിപ്പിക്കും.


തന്റെ ജോലിയിലേക്ക് ശ്രദ്ധ ചെലുത്തിയപ്പോൾ മീര അഭിരാമിയെ മറന്നു കഴിഞ്ഞിരുന്നു. ഉച്ചക്ക് ഊണ് കഴിക്കേണ്ട സമയമായപ്പോഴാണ് മീര തന്റെ ജോലി നിർത്തിയത്. രേഷ്മയുടെ കൂടെ അവൾ ഊണ് കഴിക്കാൻ കാന്റീനിലേക്ക് ചെന്നു. ക്യാന്റീനിൽ ഓഫീസിലെ എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരെയും ഏകദേശം പരിചയമായത് കൊണ്ട് എല്ലാവർക്കും പുഞ്ചിരി നൽകി.


ഊണ് മേശമേൽ വൈറ്റെർ കൊടുന്നുവെച്ചു. കഴിക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ കണ്ണുകൾ തനിയെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അഭിരാമിയിലേക്ക് ചെന്നെത്തിയത്. അവളുടെ കയ്യിൽ സ്റ്റീലിന്റെ ചോറ്റുപാത്രം ഉണ്ടായിരുന്നു.


" രേഷ്മ അഭിരാമി എന്തേ ഒറ്റക്കിരുന്നു കഴിക്കുന്നത് " മീര


" അറിയില്ല അവൾ അങ്ങനെയാണ് സംസാരം കുറവാണ് പിന്നെ ആരോടും സൗഹൃദത്തിനൊന്നും അവൾ നിൽക്കില്ല അവളോടും എല്ലാവരും അങ്ങനെ തന്നെയാ പെരുമാറുന്നതും "


" എന്ത് കൊണ്ട് " മീര


" അവളെ കണ്ടില്ലേ കറുത്ത് ഇരുണ്ട് പക്ഷെ ഒന്നുണ്ട് അവൾ ആര് അവഗണിച്ചാലും ചിരിക്കും ആര് ചീത്ത പറഞ്ഞാലും പുഞ്ചിരിയോടെ കേൾക്കും ആർക്കും ഉപദ്രം ചെയ്യില്ല എന്ത് സഹായത്തിനു അവൾ ഉണ്ടാകും " രേഷ്മ ആദ്യം അവക്നതയോടെ മുഖം തിരിച്ചു. മീര വെറുതെ മൂളിയതെ ഒള്ളു. അഭിരാമിയെ ഒന്നുകൂടെ അവൾ നോക്കി കഴിപ്പ് തുടർന്നു.


_______________🖤


ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. അഭിരാമിയെ കാണുമ്പോൾ ഓഫീസിലുള്ള എല്ലാവരും അവനക്നതയോടെ മുഖം തിരിക്കുന്നത് മീര ശ്രദ്ധിച്ചു തുടങ്ങി. എന്നാൽ മീരക്ക് അഭിരാമിയോട് അവക്നതയോ ഒന്നും തോന്നിയിരുന്നില്ല. അവളെ കാണുമ്പോൾ മീര പുഞ്ചിരിക്കും തിരിച്ചും അവളത് കടമാക്കാതെ നൽകുമായിരുന്നു.



" അഭിരാമി നിന്നെ സാർ വിളിക്കുന്നുണ്ട് " രേഷ്മ


അഭിരാമി മൂളിക്കൊണ്ട് ഏതൊക്കെയോ ഫൈൽ എടുത്തുകൊണ്ടു മാനേജറിന്റെ ക്യാബിനിലേക്ക് കയറി..


അവളെ കണ്ടതും അയാളുടെ ചൊടികളിൽ പരിഹാസം കലർന്ന ചിരി വിടർന്നു. അവളതറിഞ്ഞുവെങ്കിലും പുഞ്ചിരിയാലെ അവഗണിച്ചു. ഫയൽ അയാളെ ഏൽപ്പിച്ചു പുറത്തിറങ്ങി.


" ആമി.... " മധുരമേറിയ ശബ്‌ദം അഭിരാമിയുടെ കാതുകളിലേക്ക് തുളച്ചു കയറി. നേത്രങ്ങൾ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതിൽ ഈറനണിഞ്ഞു.


" അമ്മ " അവളുടെ അധരങ്ങൾ മൊഴിഞ്ഞു.


ആ സ്ത്രീ അഭിരാമിയുടെ അടുത്തേക്ക് വന്നു നെറുകയിൽ തലോടി. ഓഫീസിലുള്ള എല്ലാവരും അവരെ അത്ഭുതത്തോടെ നോക്കി.


" അതാരാണ് " മീര രേഷ്മയുടെ കാതുകളിൽ മന്ദ്രിച്ചു.


" ഈ കമ്പനിയുടെ ഉടമസ്ഥന്റെ ഭാര്യ " രേഷ്മ


" അവരും അഭിരാമിയും തമ്മില്ലെന്താ " വിശ്വാസം വരാതെ മീര ഒന്നുകൂടെ ചോദിച്ചു.


" അറിയില്ല അത് തന്നെയാ ഞാനും ആലോചിക്കുന്നേ " രേഷ്മ


അഭിരാമിയുടെ മുഖം കൈക്കുമ്പിളിലെടുത്തു പരിസരം മറന്നവർ മുഖമാകെ വാത്സല്യയത്താൽ ചുണ്ടുകളമർത്തി.


" ചെറിയമ്മേ ചെറിയച്ഛൻ വരുന്നുണ്ട് " സുന്ദരിയായ ഒരു പെൺകുട്ടി ഓടി വന്നുകൊണ്ട് ആ സ്ത്രീയോട് പറഞ്ഞു. പെട്ടെന്ന് തന്നെ അഭിരാമി അവരിൽ നിന്നും അകന്ന് തന്റെ ഇരിപ്പിടത്തിലേക്ക് പാഞ്ഞു.


" ഗുഡ് മോർണിംഗ് സർ " ഓഫീസിന്റെ കവാടം തുറന്ന് കൊണ്ട് വരുന്ന ആളെ കണ്ട് ഓരോത്തരും വിഷ് ചെയ്തു. അഭിരാമി അയാളെ പുത്രി വാത്സല്യത്തോടെ നോക്കി ഇരുന്നു പോയി. അദ്ദേഹവും ഭാര്യയും ആ പെൺകുട്ടിയും മാനേജറിന്റെ ക്യാബിനിൽ കയറിയ ശേഷം എല്ലാവരും അഭിരാമിയെ നോക്കി. അവൾ അവരെ ഒന്നും ശ്രദ്ധിക്കാതെ തന്റെ ജോലി തുടർന്നു.


" അഭിരാമി " മീര സ്നേഹത്തോടെ വിളിച്ചു. അഭിരാമി അവളെ നോക്കി ചിരിച്ചു. മീര കുറച്ച് നേരം അവളുടെ അടുത്ത് മൗനമായി നിന്നു. തന്റെ ഉള്ളിലുള്ള ചോദ്യം അവളോട് ചോദിക്കാനായി വെമ്പി.


" അഭിരാമി താനും മാഡവും തമ്മിൽ... " മീര പാതിയിൽ നിർത്തി.


അമ്മ എന്ന് പറയാൻ അവളുടെ ഉള്ളം തേങ്ങിയെങ്കിലും പുറത്തേക്ക് വന്നില്ല ഹൃദയത്തിന്റെ കഠിനമായ വേദനയിലും അവൾ പുഞ്ചിരിച്ചു. മീര അവളെ ഉറ്റുനോക്കി.


" താനെന്താ മറുപടി പറയാത്തത് " മീര ഉത്തരം അറിയാനായി വീണ്ടും ചോദിച്ചു.


" അവർക്ക് എന്നെയും അറിയാം എനിക്ക് അവരെയും അത്രമാത്രം " തൊണ്ടയിലെ ഗദ് ഗദം പുറത്തേക്ക് വരാതിരിക്കാൻ അവളാൽ സാധിച്ചു.


" അത്രമാത്രം " വീണ്ടും മറുപടിയായി അഭിരാമി ചിരിച്ചു ആ ചിരിയിൽ പലതും ഒളിഞ്ഞിരിക്കുന്നതായി മീരക്ക് അനുഭവപ്പെട്ടു. പിന്നൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ മീര അവളിൽ നിന്നും പിൻവാങ്ങി.


Rate this content
Log in