ദൂരെ ദൂരെ ഒരു സ്വപ്നം 🥀
ദൂരെ ദൂരെ ഒരു സ്വപ്നം 🥀
" അച്ചേ ഇതൊക്കെ എന്ന മാറാ "
" എന്ത് കണ്ണാ "
" നമ്മടെ കടങ്ങൾ ഒക്കെ എന്നാ വയർ നിറച്ച് ചോറുണ്ണാ "
തന്റെ കുഞ്ഞിന്റെ വാക്കുകൾ അയാളുടെ നെഞ്ചിനെ കീറിമുറിക്കപ്പെട്ടു.
" എന്റെ കുഞ്ഞിന് അച്ഛൻ വയർ നെറയെ ചോർ മേടിച്ച് തരാട്ടോ "
" എന്നോട് കള്ളം പറയണ്ട അച്ഛാ ഇന്നലെ കൂടെ ഇതല്ലേ എന്നോട് പറഞ്ഞത് "
അയാൾ നിശബ്ദനായി. ഇരുളിൽ വെളിച്ചം നൽകുന്ന നിലാവിനെ നോക്കി തന്റെ മകനെ ചേർത്ത് പിടിച്ചു.
" ഒറക്കിതാ അച്ഛാ " അയാൾ അവനെ എടുത്ത് തോളിൽ കിടത്തി.
" മോനറിയോ നിന്റെ അമ്മയും നിലാവിനെ പോലെ ആയിരുന്നു "
" അത്രക്ക് ചന്തോണ്ടോ "
" പിന്നല്ലാതെ സുന്ദരി ആയിരുന്നു അതുപോലെ നമ്മളെ ഒരുപാടിഷ്ട്ടായിന്നു "
" ന്നട്ടെന്തേ നമ്മളെ ഒറ്റക്കാക്കിയേ "
" അറിയില്ല... ദൈവത്തിന് ഒരുപാടിഷ്ട്ടമുള്ളവരെ പെട്ടെന്ന് ദൈവത്തിനടുത്തേക്ക് കൊണ്ടോവും "
" നമ്മളെ എന്തെ ന്നട്ട് കൊണ്ടുവാഞ്ഞേ "
" കൊണ്ടോവും അന്ന് നമക്ക് വയർ നിറയെ ചോറുണ്ണാ " അയാളുടെ ഗദ് ഗദം തൊണ്ടൻ കുഴിയിൽ നിറഞ്ഞുകൊണ്ടുള്ള ശബ്‌ദം അയാളിൽ നിന്ന് പുറപ്പെട്ടു. തന്റെ മകനെ മുതുവിൽ തട്ടി ഉറക്കി. അവൻ നന്നായി ഉറക്കം പിടിച്ചത് കണ്ട് അയാൾ അവനെ ഉള്ളിലേക്ക് കൊണ്ടുപോയി കട്ടിലിൽ കിടത്തി.
നേരം പുലർന്നപ്പോൾ അവൻ ഓടി വന്ന് അടുക്കളയിൽ രാവിളക്കുള്ളത് തയ്യാറാക്കുന്ന അച്ഛനെ വിളിച്ചു.
" എന്താടാ "
" അച്ഛാ ന്നെ അവടെ ഇരുത്തി താ " സ്ലവിലേക്ക് ചൂണ്ടിക്കൊണ്ടവൻ പറഞ്ഞു. അയാൾ അവനെ അവടേക്ക് ഇരുത്തി. അയാൾ ദൃതിപ്പെട്ട് ഓരോ ജോലികളും ചെയ്തു.
" ഇന്ന് ഞാനൊരു സ്വപ്നം കണ്ടച്ചേ ഞാനും അമ്മേം അച്ഛനൂം കൂടെ ദൈവത്തിനടുത്തിരുന്ന് വയർ നിറയെ ദേവ കഴിക്കുന്ന പോലെ ബിരിയാണി കഴിക്കുന്നത്"
അയാൾ ഒരു നിമിഷത്തേക്ക് നിശബ്ദമായി. ഉള്ളിൽ നിന്ന് പുറപ്പെട്ട കരച്ചിൽ മകനെ കാണിക്കാതെ മറച്ചു പിടിച്ചു.
" ആരാ ദേവ " അയാൾ അവനോട് ചോദിച്ചു.
" എന്റെ ക്ലാസ്സിലെ കുട്ടി ആണ് അവൻ എന്നും അവന്റെ അച്ഛന്റെ കാറിലാ വരാർ കൂടെ അമ്മേം ണ്ടാവും അവനെന്നും ബിരിയാണിയോ കൊറേ കറിയേളും ഉപ്പേരീം ഒക്കെ കൊണ്ടെരും ഒരീസം അവനോട് കൊറച്ചു ബിരിയാണി തരോ ചോദിച്ചു അവൻ പോടാ പിച്ചക്കാരാ ന്ന് പറഞ്ഞു ആട്ടി വിട്ടു അച്ചേ "
അവനെ നെഞ്ചോട് ചേർത്ത് നെറുകയിൽ തലോടി. നിറഞ്ഞു തുടങ്ങിയ മിഴികളിൽ നിന്നും ഒരിറ്റ് കണ്ണുനീർ അവന്റെ മുടിയിഴകളിലേക്ക് ഊർന്നു വീണു .
അന്ന് രാത്രി അയാൾ പണി മാറ്റി വന്നപ്പോൾ അവൻ ബിരിയാണി വാങ്ങിക്കൊണ്ട് കൊടുത്തു. അവൻ സന്തോഷത്തോടെ അയാൾ വായിൽ വെച്ച് കൊടുക്കുന്ന ഓരോ ഉരുളയും കഴിച്ചു. അവൻ വയർ നിറയെ കഴിച്ചതിൻ ശേഷം ബാക്കി വന്നത് മാത്രമാണ് അയാൾ കഴിച്ചത്. അന്ന് രാത്രി അയാളുടെ തോളിൽ അവനെ ഉറക്കുമ്പോൾ അയാൾ അവൻ പറഞ്ഞു കൊടുത്തു.
" ദേവാ വല്യ വീട്ടിലെ കൊച്ചാണ് എന്റെ കുഞ്ഞിന് കാറിൽ കൊണ്ടാക്കാനൊന്നും അച്ചന്റെ കയ്യിൽ കാശില്ല അച്ഛന്റെ സ്നേഹം മാത്രോള്ളു തരാൻ അച്ഛന്റെ കടങ്ങളെല്ലാം വീടുമ്പോൾ അച്ഛൻ നിന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരാം
അതുവരെയും ദേവയുടെ ജീവിതം നമുക്ക് സ്വപ്ന തുല്യം മാത്രമാണ്
ദൂരെ ദൂരെ ഒരു സ്വപ്നം മാത്രം
