Hanoona Sayyidha

Others

3.5  

Hanoona Sayyidha

Others

അവരുടെ മാത്രം ലോകം 💗

അവരുടെ മാത്രം ലോകം 💗

2 mins
150


" നിന്റുപ്പാക്കല്ലേലും നമ്മളെ ഒന്നും വേണ്ട കുഞ്ഞാ ചങ്ങായിമാരെ മതി " സൈനു കരയുന്ന കുഞ്ഞിനെ മാറോടണക്കി പരിഭവിച്ചു.


ലാ ഇലാഹ ഇല്ലള്ളാഹു

ലാ ഇലാഹാ ഇല്ലള്ളാ

ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ള


താലോലം താലോലം തലോലം

കുഞ്ഞേ

താലോലം കേട്ടു നീ ഉറങ്ങണം

മോനേ....


ആറ്റലായ പൈതലേ

ആരംഭ പോന്നോമലെ

ആശയേകും ആമ്പലെ

അള്ള തന്ന കാതല്ലെ


ആറ്റലായ പൈതലേ

ആരംഭ പോന്നോമലെ

ആശയേകും ആമ്പലെ

അള്ള തന്ന കാതല്ലെ


ലാ ഇലാഹ ഇല്ലള്ളാഹു

ലാ ഇലാഹാ ഇല്ലള്ളാ

ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ള


സൈനു കുഞ്ഞിനെ മാറോടണക്കി താരാട്ടു പാടി ഉറക്കി.


" ആഹാ ഉപ്പാന്റെ പൊന്ന് ഒറങ്ങിയോ "


" ഓഹ് വന്നോ ഓന്പ്പോ ഒറങ്ങീട്ടൊള്ളു ഇനി എണീപ്പിച്ചാൻ നിക്കണ്ട " ശബ്‌ദം താഴ്ത്തി എന്നാൽ ദേഷ്യത്തിലവൾ പറഞ്ഞുനിർത്തി.


" ന്റെ സൈനു ദേഷ്യത്തിലാണല്ലോ " ഷെരീഫ് സൈനുവിന്റെ പിന്നാലെ നടന്നു. അവൾ കുഞ്ഞിനെ തൊട്ടിലേക്ക് കിടത്തി.


" ഊര് തെണ്ടി വന്നതല്ലേ കുളിച്ചട്ട് കെടന്ന മതി "


" എന്റെ ആകെ ഒരു ഞായറാഴ്ചയാണ് ചങ്ങായിമാരെ ഒക്കെ കാണാ അല്ലാത്തീസം മൊത്തം ഇങ്ങടെ കൂടെ അല്ലെ "


" പിന്നെ അല്ലാത്തീസം ഞങ്ങടെ കൂടെയ് പണി മാറ്റി വന്ന് കുളിച്ച് ചായീം കുടിച്ച് 7:30 ആവുമ്പോത്തിനും ഇറങ്ങിപ്പോണതാ ന്നട്ട് 10 മണി കയ്യാതെ കേറൂല ഹും " സൈനു കെറുവിച്ചു


" ആണുങ്ങളാവുമ്പോ പൊറത്ത് പോയീന്നൊക്കെ വരും "


" അതും കര്തി കെട്ട്യോൾടീം കുട്ട്യേൾടീം കൂടെ ഇരിക്കയൊന്നുല്ല ആരും ഇങ്ങളെ പോലെ "


" ആര് പറഞ്ഞു ഓർടെ കൂടെ ആണേലും ന്റെ മനസ്സ് മൊത്തം ഇങ്ങൾ രണ്ടാളും അല്ലെന്റെ സൈനുവേ " അവൻ അവളെ പിന്നിലൂടെ പുണർന്നു പറഞ്ഞു


" ഉവ്വ ഉണ്ടായ മതി " അവൾ മനസ്സിലുദിച്ച സന്തോഷം ബദ്ധപ്പെട്ട് തടഞ്ഞു നിർത്തി.


" ന്റെ സൈനുവേ നിനക്കീ എയർ പിട്ത്തം തീരെ കൊള്ളില്ല "


" ഹയ്യട സോപ്പിടാൻ ഇങ്ങൾ മതിയല്ലോ "


" അതിൽ വീഴാൻ നീയും " അവളെ ഒന്നുകൂടെ പുണർന്നു കവിളിൽ സ്നേഹത്തിന്റെ അതിലുപരി അവളോടുള്ള പ്രണയത്താൽ ചുംബനം നൽകി.


" അടുത്ത സൺ‌ഡേ നമുക്കൊരു ട്രിപ്പ്‌ പോകാം അങ്ങ് കാശ്മീരിലേക്ക് "


" ഈ ആഴ്ച നമ്മൾ ആലപ്പുഴ മുഴുവൻ ചുറ്റികഴിഞ്ഞല്ലോ അല്ലെ ഇക്കാ " തമാശരൂപേണ അവൾ പറഞ്ഞു.


അവൻ അവളെ നോക്കി കണ്ണടിച്ചു. തൊട്ടിലിൽ കിടക്കുന്ന തന്റെ പോന്നോമനയെ ശബ്‍ദമുണ്ടാക്കാതെ ശല്യപ്പെടുത്താതെ പതുക്കെ വാത്സല്യത്താൽ നെറ്റിത്തടത്താൽ ചുണ്ടുകൾ അമർത്തിക്കൊണ്ടവൻ കിടക്കയിലേക്ക് കിടന്നു തന്റെ എല്ലാമായവളെ പ്രണയത്താൽ വലയം ചെയ്തു.



Rate this content
Log in