STORYMIRROR

Hanoona Sayyidha

Drama Inspirational Others

3  

Hanoona Sayyidha

Drama Inspirational Others

മഞ്ഞപ്പൂ 🌻

മഞ്ഞപ്പൂ 🌻

2 mins
137

അവൻ പോകുന്നിടത്തെല്ലാം എന്റെ കണ്ണുകൾ അലഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഒരു വട്ടം പോലും അവന്റെ കണ്ണുകളിൽ ഞാൻ പെട്ടതേയില്ല. എന്റെ കണ്ണുകൾ അവനിൽ അടിമപ്പെട്ടതുപോലെയായിരുന്നു.


നാട്ടിൽ ഒരുപാട് കണ്ടുവരുന്ന കുഞ്ഞു മഞ്ഞപ്പൂവാണ് ഞാനെന്ന എനിക്ക് തോന്നി. മഞ്ഞ നിറത്തിൽ കുഞ്ഞു കുഞ്ഞു പൂക്കൾ ഒരുപാട് പന്തലിച്ചു കിടക്കുന്ന അതിന്റെ ചെടികളിൽ വിടർന്നു നിൽക്കുന്ന ആ പൂക്കളെ ഒരിക്കൽ പോലും ആരും നോക്കിയില്ല ആരെയും ആകർഷിച്ചില്ല. അവിടെ ഉണ്ടതായി ആരും ഭാവിച്ചില്ല. അതുപോലെ അവൻ ഞാനും അങ്ങനെയാണെന്ന് എനിക്ക് അനുഭവപ്പെട്ടു.


ഓരോ ദിവസവും ക്ലാസ്സിൽ പോയിരുന്നത്. അവന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുത്തിരുന്നു എന്റെ കണ്ണുകൾ. ഒരിക്കൽ ഞാൻ എന്റെ ആളെ വിട്ട് അവനോട് ഇഷ്ടമെന്ന് അഭ്യർത്ഥിച്ചു. അവനത് നിരസിച്ചതായി ഞാൻ അറിഞ്ഞു. കരഞ്ഞു കണ്ണുനീർ വറ്റുവോളം കരഞ്ഞു. പിന്നെയും അവനിലേക്ക് എന്റെ കണ്ണുകൾ പോയികൊണ്ടിരുന്നു.


അവന്റെ കണ്ണുകളും എന്നിലേക്ക് നീണ്ടുകൊണ്ടിരുന്നു എന്നാലവന്റെ കണ്ണുകളിൽ പ്രണയമായിരുന്നില്ല അവഗണന മാത്രം.

ഇപ്പോളാ മഞ്ഞപ്പൂക്കൾ എല്ലാവരും കണ്ടിരിക്കുന്നു എന്നാൽ ആകർഷിച്ചില്ലെന്ന് മാത്രം.


പിന്നീട് പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിൽ നിന്നും ദൂരെയുള്ള സ്കൂളിൽ അവൾക്ക് സീറ്റ്‌ ലഭിച്ചത്. പിന്നീടെപ്പോഴോ അവനെ വീണ്ടും കണ്ടു. പണ്ട് അനുഭവപ്പെട്ട പോലെ അന്നും അവനെ കണ്ടപ്പോൾ അവൾക്കനുഭവപ്പെട്ടു. പ്രണയം നിറഞ്ഞ മിഴികളാൽ അവനിലേക്ക് നോട്ടമർപ്പിച്ചു. ധൈര്യം സംഭരിച്ചുകൊണ്ട് അവനടുത്തേക്ക് പോയി.


ദീർഘമായി നിശ്വസിച്ചു കൊണ്ട് അവനടുത്ത് നിന്നു. അവൻ കണ്ണുകളുയർത്തി എന്തെന്നർത്ഥത്തിൽ നോക്കി. അവനിൽ അപരിചിതത്വം ഇല്ലെന്ന് അവൾ അത്ഭുതത്തോടെ മനസ്സിലാക്കി.


" അത്... സോറി... ഞാൻ.... അന്ന്... "

അവൾ വിക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു. അവൻ മൗനമായി ഗൗരവത്തിൽ അവളെ നോക്കി തലയാട്ടി.


" ഇപ്പോഴും ഇഷ്ട്ടമാണ് പക്ഷെ ശല്യപ്പെടുത്തുന്നില്ലെന്ന് മാത്രം " അവനവളെ ഉറ്റുനോക്കി.


" നിനക്കതിനു എന്ത് യോഗ്യതയാണുള്ളത് "


അവൻ അവഞയോടെ പറഞ്ഞതവളിൽ വല്ലാതെ നോവുണർത്തി. അതവളുടെ കണ്ണുകളും തിരിച്ചറിഞ്ഞു. അവളുടെ മിഴികളിൽ നിന്ന് കണ്ണുനീർ ഉരുണ്ട് കൊണ്ട് നിലമ്പതിച്ചു കൊണ്ടിരുന്നു. അവൻ അതിനെ അവഗണിച്ചുകൊണ്ട് അവളിൽ നടന്നകന്നു നിന്നുമകന്നു.


ഇന്നാ സ്റ്റേജിലിരിക്കുമ്പോൾ അവന്റെ കണ്ണുകൾ എന്നിലേക്ക് നീളുന്നത് ഞാനറിഞ്ഞു. എന്നാൽ എന്നിൽ നിന്ന് ഒരിക്കൽ പോലും അവനിലേക്ക് നോട്ടമെത്തിയില്ല.


" It is with pride and more than respect that I respectfully invite to the stage our dear writer and alumnus of our school Ms. Renuka "


(" അഭിമാനത്തോടെ അതിലുപരി ബഹുമാനത്തോടെ ഞാൻ വേദിയിലേക്ക് ആദരവോട് നമ്മുടെ പ്രിയ എഴുത്തുകാരിയും അതിലുപരി നമ്മുടെ സ്കൂളിന്റെ പൂർവ്വ വിദ്യാർത്തിയുമായ മിസ് രേണുകയെ ക്ഷണിക്കുന്നു ")


സ്റ്റേജിലേക്ക് തന്നെ വിളിക്കപ്പെട്ടപ്പോഴാണ് രേണുക ഓർമകളിൽ നിന്നുമുണരുന്നത്. അവൾ രണ്ട് വാക്ക് സംസാരിച്ചു നിർത്തി. സ്റ്റേജിൽ നിന്നുമിറങ്ങി. അവന്റെ മുഖത്തേക്ക് നോക്കി.


" നോവൽ വായിച്ചിരുന്നു നന്നായിരുന്നു " അവനിൽ നിന്നും അവളിലേക്ക് വാക്കുകൾ പൊഴിഞ്ഞു.


" നന്ദി " അവൾ താല്പര്യമില്ലാത്തതുപോലെ നടന്നു നീങ്ങാനൊരുങ്ങി എന്നാൽ അവൻ തടഞ്ഞു.


" അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു "


" കണ്ടു "


" മറുപടി അനുകൂലമെന്ന് കരുതിക്കോട്ടെ "


" യോഗ്യതയില്ലെനിക്ക് പക്ഷെ ആത്മാഭിമാനമുണ്ട് " അവളുടെ വാക്കുകൾ അവന്റെ കാതുകളിൽ അലയടിച്ചു.


" ഇന്ന് മഞ്ഞപ്പൂവാകും ഞാൻ എല്ലായിടത്തും പരന്ന് എല്ലാവരും നോക്കി ആകർഷിക്കുന്നു എന്നാൽ ആത്മാഭിനത്താൽ ഉയർന്നു നിൽക്കുന്ന ഞാനെന്ന മഞ്ഞപൂവിൻ ആകർഷണം വേണമെന്നുണ്ടായിരുന്നില്ല "



Rate this content
Log in

Similar malayalam story from Drama