Hanoona Sayyidha

Others

3  

Hanoona Sayyidha

Others

മച്ചി 🥀

മച്ചി 🥀

2 mins
117


ഗൈനേക്കോളജി വാർഡിൽ കിടക്കുമ്പോൾ അവളുടെ മിഴികൾ ആനന്ദാശ്രുവിൽ നിറഞ്ഞു. അവളുടെ കൈകൾ അടിവയറിനെ തഴുകി കൊണ്ടിരുന്നു. അവളുടെ കൂടെ അവളുടെ ഭർത്താവും ഇരിക്കുന്നുണ്ട് അവന്റെ ചുണ്ടിലും സന്തോഷത്താലുള്ള ചിരി നിറഞ്ഞിരുന്നു.


പ്രെഗ്നൻസി ഉറപ്പിച്ച് ഡോക്ടറെ കണ്ട് അവർ ഇരുവരും വീട്ടിലേക്ക് തിരിച്ചു . വീട്ടിലെത്തിയെപ്പോഴേ അവളുടെ അമ്മായിഅമ്മ ഒരേ ഒരു മകൻ കുഞ്ഞ് ജനിക്കുമെന്ന സന്തോഷവാർത്ത വീട്ടുകാരോടും കുടുംബക്കാരോടും വിളിച്ചു പറയുന്നുണ്ടായിരുന്നു. മകനെയും മരുമകളെയും കണ്ടപ്പോൾ ഫോൺ വിളി നിർത്തിവെച്ച് അവർക്കടുത്തേക്ക് നടന്നു. അവളെ നെറുകയിൽ തലോടിയും നെറ്റിയിൽ ചുംബനം നൽകിയുമെല്ലാം അവർ സ്നേഹം പ്രകടിപ്പിച്ചു. അവൾക്കവരോട് മനസ്സറിഞ്ഞു പുഞ്ചിരിക്കാൻ സാധിച്ചില്ല എന്നാലും അവൾ ചിരിച്ചെന്നു വരുത്തി തങ്ങളുടെ മുറിയിലേക്ക് പോയി കിടന്നു. ക്ഷീണം കാരണമോ എന്തോ കണ്ണുകൾ ശരവേഗത്തിൽ അടഞ്ഞു.


ഭർത്താവിന്റെ സ്നേഹത്തോടെയുള്ള തലോടെലേറ്റുകൊണ്ടാവളുടെ കണ്ണുകൾ തുറക്കപ്പെട്ടത്.


" എത്ര നേരായി ജീന ഉറങ്ങുന്നേ എഴുന്നേൽക്ക് എന്നിട്ട് കഴിച്ചിട്ട് കിടക്ക് " അയാളുടെ ആർദ്രമായുള്ള സ്വരം അവളെ അത്ഭുതപ്പെടുത്തി. പിന്നീട് അയാളുടെയും അയാളുടെ അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹവും കരുതലും അവളിൽ പുച്ഛം ഉളവാക്കി.


ജീന ആ വീട്ടിലേക്ക് വലതുകാലെടുത്ത് വച്ചിട്ട് വർഷം 5 കഴിഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് അഞ്ചു മാസം വരെ എല്ലാവരും അവളോട് നല്ല രീതിയിൽ ആയിരുന്നു പെരുമാറിയത്.

എന്നാൽ കല്യാണം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിട്ടും ജീനക്ക് ഒരമ്മയാവാൻ സാധിക്കാത്തതിനാൽ അവളെ എല്ലാവരും പഴിചാരാൻ തുടങ്ങിയിരുന്നു.


കുടുംബക്കാരുടെ കണ്ണിൽ അവൾ മച്ചിയായി.


" നീ പെണ്ണാണോടി " ഒരിക്കൽ അമ്മായിയമ്മയിൽ നിന്ന് ഉളവായ വാക്കുകൾ അവളുടെ ഓർമയിൽ ഉടക്കി. അവളിൽ പരിഹാസം നിറഞ്ഞ പുഞ്ചിരി വിടർന്നു. 


ഞാൻ അമ്മയായി എന്നാൽ എനിക്ക് എന്റെ കുഞ്ഞിന് ജന്മം നൽകാൻ സാധിക്കില്ല എന്നവൾക്ക് ഉറക്കെ പറയണം തോന്നി. സാധിച്ചില്ലവൾക്ക് മൗനിയായി തുടർന്നു. എല്ലാവരുടെയും പ്രകടനങ്ങൾ അവളെ വീർപ്പുമുട്ടിച്ചു. 


' മോൾക്കിപ്പോ എരിവുള്ളത് കഴിക്കാനാണോ അതോ മധുരമുള്ളത് കഴിക്കാനാണോ ഇഷ്ട്ടം " അവളുടെ അമ്മായിഅമ്മയുടെ അനുജത്തി ജീനയുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.


" എനിക്ക് ഇപ്പോൾ ഒന്നും വേണ്ട " അവളുടെ അറുത്ത് മുറിച്ചുള്ള പ്രയോഗം അവർക്ക് തീരെ ഇഷ്ടമായില്ല. അവർ അവിടെ നിന്നും എഴുന്നേറ്റ് ജീനയുടെ ഭർത്താവും അമ്മായിഅമ്മയും നിൽക്കുന്ന ഭാഗത്തേക്ക് നിന്ന്.


" അവൾക്കൊന്ന് വലയറ്റിലായതിന്റെ അഹങ്കാരമാണ് " അവർ മൂവർക്കും കേൾക്കാൻ പാകത്തിന്നവർ പറഞ്ഞു.


ജീനയുടെ ഓർമകളിലേക്ക് ഒരു ദിവസം കടന്നുവന്നു. തന്റെ ഭർത്താവ് മാധവന്റെ അമ്മ സുലോചനയുടെ അനിയത്തി രമയുടെ മകൾ സരയു ആണ്കുഞ്ഞിന് ജന്മം നൽകി.


സരയു പ്രസവിച്ചതിന് രണ്ട് ദിവസം കഴിഞ്ഞ് സുലോചനയും മാധവും ജീനയും കുട്ടിയെ കാണാൻ പോയിരുന്നു.


ജീന ആ പിഞ്ചോമനയെ മാതൃവാത്സല്യത്തോടെ നോക്കി. ആ കുഞ്ഞിന്റെ ഓരോ നീക്കവും ശ്രദ്ധയോടെ വീക്ഷിച്ചു. കുഞ്ഞിന്റെ ഓരോ പ്രവർത്തിയും അവളെ അമ്മയെന്ന വികാരത്തിന്റെ കൊടുമുടിയിൽ കൊണ്ടുനിർത്തി. ആ കുഞ്ഞിനെ എടുത്ത് സ്നേഹത്തോടെ ചുംബിക്കാനവൾ ആഗ്രഹിച്ച് ആ കുഞ്ഞിനെ എടുക്കാൻ തുനിഞ്ഞതും രമ അവളെ തടഞ്ഞു.


" വേണ്ട നീ എന്റെ കൊച്ചിനെ തോടേണ്ട കുഞ്ഞിന് എന്തെങ്കിലും ധീനം വരും മച്ചി " അവളിൽ നുരഞ്ഞുപൊന്തിയ സങ്കടവും നിറമിഴികളും കാണാൻ ആരും ഉണ്ടായിരുന്നില്ല.


ദിവസങ്ങളും മാസങ്ങളും കടന്നു പോകെ മാധവ് ഒരച്ഛനിലേക്കുള്ള തയ്യാറെടുപ്പുകളായിരുന്നു എന്നാൽ ജീനയിൽ മാധവിന്റെ മാറ്റം സന്തോഷവും സങ്കടവും നിറച്ചില്ല. അവൾ ആ കുഞ്ഞ് ജനിക്കുന്നതിനു മുന്നേ തന്നെ ആ കുഞ്ഞിനെ സ്നേഹിച്ചു പരിപാലിച്ചു ആവോളം വാല്സല്യത്തോടെ തലോടി.


അവൾക്ക് ശരീരത്തിന് നല്ല തളർച്ചയും ക്ഷീണവും കൂടി ബ്ലീഡിങ്ങും ശർദിയും തലചുറ്റലും കടുത്ത വയറുവേദനയും കഴുത്തും ഷോൾഡറും വേദനയും അധികരിച്ചു. അവളതെല്ലാം തന്റെ ചോരക്കായി സഹിച്ചു ക്ഷമിച്ചു.


അവളുടെ പ്രസവകാലം ഭർത്താവിന്റെയും കുടുംബക്കാരുടെയും പൊള്ളയായ സ്നേഹത്തിലും പരിപാലനത്തിലും ആയിരുന്നെങ്കിലും അവൾക്കറിയാമായിരുന്നു തനിക്കുള്ളതല്ലീ സ്നേഹം അവരുടെ ചോരക്കുള്ളതാണ്!


ജീനക്ക് ഡെലിവറി ഡേറ്റ് ആകുന്നതിനു മുന്നേ അവൾക്ക് വേദന വന്നിരുന്നു. അവളെ ലേബർ റൂമിലാക്കുമ്പോഴും മാധവിന്റെ ഉള്ളിൽ അവന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോ എന്നല്ലാതെ മറ്റൊരു ഭയവും ഉണ്ടായിരുന്നില്ല.


ലേബർ റൂമിന്റെ കതവ് തുറന്ന് ഒരു നഴ്‌സ്‌ പുറത്ത് വന്നു കയ്യിൽ വെളുത്ത പുതപ്പിൽ പൊതിഞ്ഞ ജീനയുടെ പൈതലിനെ മാധവിന്റെ കൈകളിലേക്ക് നൽകി. അവന്റെ മിഴികളിൽ ആനന്ദം നിറഞ്ഞു.


" സർ.... പെൺകുഞ്ഞാണ് പക്ഷെ ജീന "


" ജീനക്ക് എന്ത് പറ്റി " ഭയമേതുമില്ലാതെ അവൻ ചോദിച്ചു.


" അവരെ രക്ഷിക്കാനായില്ല ട്യൂബൽ പ്രെഗ്നൻസി ആയിരുന്നല്ലോ നിങ്ങൾക്ക് അറിയാമല്ലോ റിസ്കാണെന്ന് "



Rate this content
Log in