നന്ദ്യാർവട്ടപൂക്കൾ🌼
നന്ദ്യാർവട്ടപൂക്കൾ🌼
വിക്ടറി കോളേജിന്റെയും കുടുസ്സായ വർക്ഷോപ്പിന്റെയും ഇടയിലായുള്ള നടപ്പാത അതായത് ആണ്ടിപ്പാടത്തിലേക്ക് ഇറങ്ങുന്ന വഴിയുടെ നേർ എതിർവശമുള്ള നിരനിരയായുള്ള ഫ്രൂട്ട്സ് കടയുടെയും അബ്ബാസിന്റെ ചായക്കടയുടെയുമെല്ലാം അറ്റത് ഒരു കോഴിക്കടയുണ്ട് അതിന്റെ ബാക്കിലായാണ് വിക്ടറി കോളേജ്. കോളേജിന്റെ തോറ്റിപ്പുറം ഇടവഴി അതിന്റെയും ഇപ്പുറം ഒരു വീടുണ്ട് ഒരുപാട് സ്ഥലമുള്ള പഴയ മോഡൽ ഒരു കെട്ട് വീട്. അതിന്റെ വാതിൽ ഇളകിയതാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ആ വീട് കാറ്റടിച്ചാൽ നിലപതിക്കുമെന്ന് ഭീതിയോടെ ഓർത്തിട്ടുണ്ട്.
പക്ഷെ എന്റെ കണ്ണുകൾ അതിലല്ല എപ്പോഴും ഉടക്കാർ വൃത്തിയുള്ള ആ മുറ്റത് പല തരാം ചെടികളുണ്ട് പൂക്കൾ കുറച്ചേയുള്ളു ചിലപ്പോഴൊക്കെ അവിടം കുഞ്ഞു കാടാണെന്ന് തോന്നിപ്പിക്കും.
ഞാൻ സ്കൂൾ വിട്ട് അതിലൂടെയാണ് വരാറ് ഇടവഴിയിൽ എത്തുമ്പോൾ ഇത്തിരി നടന്നാൽ ഒരു വളവ് പോലെയാണ് വഴി ഒരു പാമ്പ് കിടക്കുന്നതു പോലെ അതിന്റെ വലതുവശമാണ് ഈ ഒരുകെട്ട് വീട് വളവ് തീരിയുമ്പോൾ തന്നെ കാണാം പൂത്തുലഞ്ഞു നിൽക്കുന്ന നന്ത്യാർവാട്ടപ്പൂക്കൾ. ഏതൊരു മനുഷ്യന്റെയും കണ്ണുകൾ കുളിർപ്പിക്കുമെന്ന് ഞാൻ കരുതുന്നു.
അവയിങ്ങനെ കാറ്റിലാടി മറ്റുചിലപ്പോൾ അനങ്ങാതെ എന്നെ മാടിവിളിക്കുന്നെന്ന് എനിക്ക് തൊന്നും. ഒരിക്കൽ ഞാൻ ആ വീടിന്റെ ഗേറ്റിൽ പിടിച്ച് അവയെ എത്തിനോക്കി. പുറത്ത് നിന്ന് നോക്കുമ്പോൾ അതിന്റെ ഒരുവശം മാത്രമാണ് കാണുക.
അതൊരു ചെറു മരമാണെന്ന് എനിക്ക് തോന്നി അതിനിടയിലൂടെ ചുവന്ന കിരീടം പോലെ അവിടിവിടയായി തെച്ചി പൂവ് അതിന്റെ ചുവട്ടിൽ കൊഴിഞ്ഞു വീണ നന്ത്യാർവട്ടപ്പൂക്കൾ. എനിക്കതിന്റെ ചുവട്ടിൽ കസേര വലിച്ചിട്ടു അതിന്റെ തണലിൽ പുസ്തകം കാർന്നു തിന്നാനേറെ കൊതി തോന്നിയിട്ടുണ്ട്. അതിലെ പോകുമ്പോൾ ഞാനെത്തി നോക്കൽ ഒരു ശീലമാക്കാൻ ശ്രമിച്ചെന്ന് തോനുന്നു. പൂത്തുലഞ്ഞ നന്ത്യാർവട്ടപ്പൂക്കൾ അത്രമാത്രം എന്നെ സ്വാധീനിച്ചിരുന്നു. സ്വാധീനിച്ചിരുന്നു എന്നല്ല ഇപ്പോഴും ഞാവയിൽ കുരുങ്ങി കിടക്കുകയാണ് ഓർക്കണേ ഇത്രയേറെ പ്രശങ്ങൾക്ക് നടുവേ നിൽക്കുമ്പോഴും...
സത്യത്തിൽ ഭ്രാന്ത് ഉള്ളതാണോ ആർക്കെങ്കിലും ഭ്രാന്ത് ഉണ്ടായാൽ എന്ത് ചെയ്യും സൈക്കാട്രിസ്റ്റിനെ കാണിക്കും അല്ലെ എന്നാൽ എന്റെ അത്താന്റെ പ്രിയപ്പെട്ട ഉമ്മ അങ്ങനെയായിരുന്നില്ല അത്താന്റെ സഹോദരിയുടെ മകൾക്ക് സിനിമാ ഭ്രാന്ത് കൂടിയിരിക്കുന്നു അവൾക് ഡയറക്ടറോ പ്രൊഡ്യൂസറോ മ്യൂസിക് ഡയറക്ടറോ ആകണം പോലും... അത് കെട്ട് ആദ്യം ഞാനും എല്ലാവരെയും പോലെ ചിരിച്ചിരുന്നു അവൾക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് കണ്ട് കണ്ണ് തള്ളി ചിരിക്കാൻ പറ്റാത്ത സാഹചര്യത്തിലും ചിരിച്ചിരുന്നു. അത്രമാത്രമുണ്ടായിരുന്നു അവളുടെ ഭ്രാന്ത്
ലാപ്ടോപ് ഐ ഫോൺ ഇയറിങ്സ് മേക്കപ്പ് കിറ്റ് ആൻഡ്രോയ്ഡ് ഫോൺ ഡ്രസ്സസ് അങ്ങനെ ഒന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ...
ഹാ ഞാൻ കാര്യത്തിൽ നിന്നും വ്യതിചലിച്ചു പോകുന്നു... എന്റെ അത്തമ്മ അതായത് എന്റെ ഉമ്മാന്റെ അമ്മായിഅമ്മയും അത്താന്റെ ഉമ്മയുമായ അവർ ചെയ്തത് നേറെ സച്ചിപണിക്കരെ കാണിക്കുകയാണ് ചെയ്തത്... ഭ്രാന്ത് വന്നാൽ പണിക്കമ്മാരുടെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയാൽ മാറുമോ ഹോർമോൺ ചേഞ്ച് അയാൽ അവർ മന്ത്രം ചൊല്ലി ശെരിയാക്കുമോ നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞരമ്പിലൂടെ പോകുന്ന കെമിക്കൽ റീസെപ്റ്റർസ് മന്ത്രം ചൊല്ലിയാൽ ശരിയാകുമോ പടച്ചോൻ അറിയാം...
എന്റെ ഗാഡമായ ചിന്തയെ തകർത്തടിച്ചുകൊണ്ടാൻ ഉമ്മ റിങ് ചെയ്യുന്ന ഫോണുമായി വരുന്നത്. വരവ് കണ്ടാൽ തന്നെ വ്യക്തമാണ് എനിക്കുള്ള ഫോൺ ആണ്.
എന്റെ ഫിയൻസിയാണ് 18 വയസ്സായാൽ കല്യാണം ഉണ്ടാകും പതിനാറര വയസ്സിൽ എന്റെ കല്യാണം എന്റെ പാതിയാരാണെന്ന് ഉറപ്പിച്ച് വെച്ചിരുന്നു.
നിങ്ങൾ കരുതുന്ന പോലെ ഒരിക്കലും ഞാൻ കഷ്ടപ്പെട്ട് വീട്ടുകാരുടെ ഇഷ്ടത്തിന് കല്യാണത്തിന് സമ്മതിച്ചതും അയാളെ കഷ്ടപ്പെട്ട് സ്നേഹിക്കുന്നതുമല്ല അയാളെ ഞാൻ ഇഷ്ടപ്പെട്ട് എന്റെ പൂർണ്ണസമ്മതത്തോടെ മാത്രമാണ് ഈ ബന്ധത്തിന് സമ്മതിച്ചത്.
ഉമ്മ എന്റെ കയ്യിൽ ഫോൺ വെച്ചു തന്ന് പോയി. ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.
" ഇയ്യെവടെ? "
" പെരീൽ ണ്ട് ന്തേയ് "
" അത്തമ്മ ണ്ടോ അവടെ "
" ണ്ട് ന്തേയ് "
എന്ത് പറഞ്ഞിട്ട് ഇയ്യ് പെരേന്ന് ഇറങ്ങും "
" ഏഹ് " സത്യത്തിൽ സന്തോഷം കൊണ്ട് ഞാൻ കൊടുമുടിയുടെ മുകളിൽ എത്തി.
" ഞാനെന്തെങ്കിലും പറഞ്ഞിറങ്ങാം " ആവേശത്തോടെ ഞാൻ പറഞ്ഞു.
" ഹ്മ്മ് ന്നാ കൊളത്തിന്റെ അങ്ങട് വാ " ഞാൻ മൂളിക്കൊണ്ട് കാൾ കട്ട് ചെയ്ത് അടുക്കളയിലുള്ള ഉമ്മാന്റടുത്തേക്ക് റൂമിൽ നിന്നും ഇറങ്ങിയോടി.
" കാക്കു കൊളത്തിന്റെ അങ്ങട് വരാൻ പറഞ്ഞുകുണു ഞാൻ പോവാ " നിലാവുദിച്ച മുഖത്തോടെ ഞാനുമ്മയോട് പറഞ്ഞത് സമ്മതമുമ്മയറിച്ചതും റൂമിലുള്ള കണ്ണാടിക്ക് മുന്നിലേക്ക് ഓടി മുടി വാരി പോണി ടൈൽ കെട്ടി തട്ടം എടുത്ത് കഴുത്തിലൂടെയിട്ടു.
ഞാൻ ഉത്സാഹത്തോടെ പുറത്തേക്കിറങ്ങി. എന്റെ വീടിന്റെ ഒരു മതിലിനപ്പുറം രണ്ട് നില വാടക വീടാണ്. താഴത്തെ നിലയിൽ താമസിക്കുന്നവരുടെ മുറ്റത് സ്ടൂളിൽ അത്തമ്മ ഇരിക്കുന്നുണ്ട്. അവരെന്നെ സംശയത്തോടെ നോക്കുന്നുണ്ട്.
" ശാമിലാനെ കാണാനാ " മുഖത്തു വിരിയുന്ന മനോഹരമായ സന്തോഷത്തിൽ വിരിയുന്ന പുഞ്ചിരി കടച്ചമർത്തി ചെറു ചിരി നിലനിർത്തി അത്തമ്മാനെ തിരിഞ്ഞ് നോക്കാതെ കോമ്പൗണ്ടിന്റെ ഗേറ്റ് കടന്ന് നേറെ നടന്നു പിന്നെ ആദ്യത്തെ വളവിലൂടെ തിരിഞ്ഞു നടന്നു. അതൊരാളുടെ സ്ഥലമാണ് പക്ഷെ അയാളത് മുറിച് വിൽക്കുകയാണ് അഞ്ച് സെന്റ് ആയിട്ട്. ഞാൻ നടക്കുന്നത് ആ സ്ഥലത്തിന്റെ നടുവിലൂടെയാണ്. സ്ഥലം വിൽക്കുമ്പോൾ വഴി വേണ്ടേ അതിനായി രണ്ട് വശങ്ങളിലായി സ്ഥലങ്ങൾ തിരിച് നടുക്കെ വഴി വിട്ടിരിക്കുന്നു. അതിലാദ്യത്തെ അഞ്ച് സെന്റ് ഞാൻ നടക്കുന്നതിന്റെ ഇടത് വശം ഒഴിഞ്ഞ് കിടക്കുകയാണ് മൂച്ചിയെല്ലാം ഉണ്ട്. അതിന് തൊട്ടടുത്ത അഞ്ച് സെന്റിൽ ഒരു വീട് പാതി പൂർത്തിയായി നിലയിൽ കെട്ടി വെച്ചിരിക്കുന്നു. ഞാൻ ഇടതു വശത്തേക്ക് തിരിഞ്ഞു നേറെ നടന്നു.
ഞങളുടെ ജീവിതത്തിലെ രണ്ടാമത്തെ ഒളിച്ചു കാണാലാണ് അത്. ആ ഒറ്റയടി വഴി വിജനമാണ്. ഒരു വശം കാട് പിടിച്ചു കിടക്കുന്നു മറുവശത്തു ടെറസ് വീടുകളാണ്. വലിയ മതിൽ വഴിക്കും വീടുക്കൾക്കും ഉള്ളത് കൊണ്ട് ഞങ്ങൾ നിൽക്കുന്നത് ആരും കാണില്ല. ഇവിടെയാണ് സ്ഥിരം കോളേജ് കുട്ടികളുടെയും സ്കൂൾ കുട്ടികളുടെയും പ്രണയസല്ലാപങ്ങൾ.
ഒന്ന് മുട്ടിയിരുമ്മി നിന്ന് ചുറ്റി പിടിച്ചു ചുണ്ടുകളിലമർത്തി ചുംബിച്ചാൽ ആരും കാണുകയുമില്ല. എന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു കാണാൻ ഏറെ കൊതിച്ചിരുന്നു. അടുത്ത് മുട്ടിയുരുമ്മി ഇരിക്കാൻ തോളിൽ ചായൻ. വീട്ടിലിപ്പോൾ അതിഥികൾ ഉള്ളതിനാൽ അയാൾക് വീട്ടിലേക്കു വരാൻ ഒക്കില്ല അത്തയും ഉമ്മയും ഞങ്ങളും മാത്രമെങ്കിൽ വരും അല്ലാതെ ഞങ്ങളോഴികെ വേറെയാരെങ്കിലുമുണ്ടെങ്കിൽ ആളാ പരിസരത്ത് വരില്ല.
കുറച്ച് നേരം ഞാനാൾക് വേണ്ടി കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പിനും ഒരു സുഖമുണ്ടായിരുന്നു. അയാളുമായുള്ള സുന്ദരമായുള്ള നിമിഷങ്ങൾ കിനാവ് കണ്ടിങ്ങനെ.
വഴിക്കണ്ണുമായി നോക്കി നിൽക്കുന്ന എന്റെ കണ്ണുകളെ കുളിരണിയിപ്പിച്ചു കൊണ്ട് അയാൾ ചുവന്നതും കറുത്തതുമായ അയാളുടെ fz ഇൽ പറന്നു വരുന്നു. എന്നെയാ വഴിയിൽ കണ്ടതും അയാളുടെ വെളുത്ത നീളൻ മുഖം ഒന്നുകൂടെ പ്രകാശിച്ചു.
" ഇയ്യെന്താ പാത്തും പതുങ്ങീമം ഇവടെ നിക്കണേ "
" ഒന്നുല്ല " ഞാൻ അനുസരണയില്ലാതെ അഴിഞ്ഞു വീഴുന്ന എന്റെ തട്ടത്തെ തലയിലുറപ്പിച്ചു നിർത്തി.
" ഹ്മ്മ്... വടം വലിക് കൂടീന്നു "
" തോറ്റില്ലേ " കേട്ടപാടെ എന്റെ മറുപടി അതായിരുന്നു.
" അന്നോടാരാ പറഞ്ഞെ " സത്യത്തിൽ അയാൾ തോറ്റോ എന്ന് പോലും എനിക്കറിയില്ല.
" അതൊക്കെ പറയണോ ഇങ്ങളൊക്കെ വടം വലിച്ചാ ന്തായാലും പൊട്ടും " ഞാനയാളെ കളിയാക്കി.
" മേത്തൊക്കെ ചളിയായി " അയാൾ വെളുത്തതും ഇളം പച്ചയും നിറഞ്ഞ കള്ളി ബനിയനിൽ തെളിഞ്ഞ ചളിയും കാലിന്റെ പാദത്തിലും പാദത്തിന്റെ മേലെയുമായുള്ള ചളിയെനിക് കാണിച്ചു കാണിച്ചു തന്നു. ചിലപ്പോഴൊക്കെ അല്ല പലപ്പോഴും എനിക്കായാൾ ചെറിയ കുട്ടിയായാണ് തോന്നാർ എന്നോട് ചിലപ്പോഴൊക്കെ അങ്ങനെയേ പെരുമാറാറുള്ളു. കുട്ടികളെ പോലെ കുശുമ്പും പെരുമാറ്റവും. എന്നോട് മാത്രമേ അങ്ങനെ പെരുമാറിയിട്ടുള്ളു.
സിനിമയിലൊക്കെ കാണുന്നത് പോലെ എന്റെ വാശിക്കൾക് താഴ്ന്നു തരുന്നു എന്റെ ഭാഗത്താണ് തെറ്റെങ്കിൽ പോലും അയാൾ ക്ഷമ ചോദിച്ച് വന്ന് മിണ്ടിപ്പിക്കും. ഒരുപക്ഷെ അയാളെന്റെ ജീവിതത്തിൽ വരാതിരുന്നെങ്കിൽ ഞാനിത്ര മാത്രം സന്തോഷിക്കില്ലായിരുന്നു.
അയാൾ ബൈക്കിൽ നിന്നുപോലും ഇറങ്ങാതെ ഇരുന്നു. അതൊരു താഴ്വാരമായിരുന്നു ചെറിയ കുന്ന് പോലുള്ള റോഡിന്റെ താഴ്ഭാഗമാണ് അത്. അതിന്റെ ഇടതു വശം കുളവും വലതു വശം ഞാൻ നേരെത്തെ സൂചിപ്പിച്ചില്ലേ ടെറസ് വീടുകൾ അപ്പാർട്മെന്റ് അവ.
ഞങ്ങള്ക് മറു വശത്തിൽ നിന്നും ഇടക്ക് വണ്ടികൾ വരുന്നു. ചിലർകൊക്കെ ആളെ അറിയാം. എനിക്കങ്ങനെ ബൈക്കിനടുത്ത് നിന്ന് അയാളോട് സംസാരിച്ചു നിൽക്കാൻ വല്യ നാണമൊന്നും തോന്നിയില്ല. ഇടക്ക് ഞാൻ മാറി നിൽക്കുന്നത് ആളുകൾ കണ്ടാൽ എന്ത് കരുതും എന്നതുകൊണ്ട് മാത്രം. കുറച്ച് നേരം സംസാരിച്ച് അയാൾ യാത്ര പറഞ്ഞു.
" ഇയ്യ് വര്ണ് ണ്ടോ അവടെ നല്ല രസണ്ട് ഉറിയടിയൊക്കെ ഇണ്ട് ഞാൻ കൊണ്ടാക്കി തരാ "
" ഞാനില്ല "
" ന്തേ "
" ഇൻക്കിഷ്ട്ടല്ല " ഞാൻ ഒഴിഞ്ഞു മാറി.
" ന്നലെയ് ഞാൻ പോട്ടെ " ഞാൻ തലയാട്ടി. അയാൾ പോകുന്നതും നോക്കി ഞാൻ പ്രണയത്തോടെ നോക്കി നിന്നു. ഇടയിലെന്നെ തിരിഞ്ഞു നോക്കി പൊയ്ക്കോളാൻ പറഞ്ഞു. ഞാൻ താലയാട്ടിയെങ്കിലും അയാൾ എന്റെ കണ്ണ് മറയും വരെ ഞാൻ നോക്കി നിന്നു. പോയിക്കഴിഞ്ഞാണ് ഞാൻ തിരിഞ്ഞു നടന്നത്.
തിരിഞ്ഞു നടക്കുമ്പോൾ ഒന്ന് ഞാൻ ഓർക്കാതിരുന്നില്ല ഒരു ഉമ്മയൊക്കെ ആഗ്രഹിച്ച എനിക്ക് അടുത്ത് പോലും വന്ന് ചേർത്ത് നിന്നില്ലല്ലൊ ആൾ... എന്തൊക്കെയായിരുന്നു മനസ്സിലിരിപ്പ് മലപ്പുറം കത്തി അമ്പും വില്ലും പ്പൊ ന്തായി ഞാൻ പവനായി ശവമായി. അതൊക്കെ ഓർത്തപ്പോൾ ഞാൻ ചിരിച്ചു പോയി.
നിങ്ങൾക്കിപ്പോൾ തോന്നുന്നുണ്ടാകും 17 വയസ്സിൽ കല്യാണം ഉറപ്പിക്കാൻ പാടില്ല നിയപരമായി തെറ്റാണ് എന്നെല്ലാം. പക്ഷെ ഒന്നുണ്ട് ഞാനെന്റെ ഉമ്മയെയോ അത്തയെയോ ചതിക്കാതെയല്ലേ ജീവിക്കുന്നത്. ഇന്നത്തെ കാലത്ത് ഒരു പ്രണയം ഇല്ലാത്തവരൊക്കെ വളരെ ചുരുക്കം ആളുകൾ മാത്രമാണ് മിക്കതും മാതാപിതാക്കളെ ചതിച്ചുകൊണ്ട് എന്ത് കൊണ്ടോ എനിക്കതിനേക്കാൾ എന്തിനെക്കാളും നല്ലത് ഇത് തന്നെയാണെന്ന് തോനുന്നു നിങ്ങളുടെ കണ്ണിലിത് മഹാ അപരാധമാണെന്ന് തോനുന്നെകിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല...
നടന്ന് നടന്ന് ഞാൻ വീട്ടിലേക്കെതിയത് അറിഞ്ഞതേയില്ല. മുഖത്തുള്ള നിറഞ്ഞ ചിരിയെ വീടെത്തുന്നതിന് മുന്നേ തന്നെ ചെറു ചിരിയാക്കിയിരുന്നു. വീട്ടിലെത്തി സിറ്റ് ഔട്ടിന്റെ അരഭിത്തിയിൽ ഇരുന്നു. മുന്നിലേക്ക് നോക്കി.
മുന്നിൽ കുറച്ച് സ്ഥലമുണ്ട് അതിന്റെ അതിർത്തിയിൽ കുഞ്ഞു മതിൽ അതിനപ്പുറം അഞ്ച് സെന്റ് നിലത്ത് തറകെട്ടി വെച്ചതുണ്ട്. അതിന്റെ ഇടതു വശം ചെറിയ നടപ്പതക്ക് ഇപ്പുറം ഹിന്ദുക്കളുടെ വീടുണ്ട് അവിടെയും എന്റേയേറെ പ്രിയപ്പെട്ട നന്ത്യാർവട്ടപൂക്കൾ പൂത്തുനിൽക്കുന്നു. അതെന്റെ മനസ്സിനെ വീണ്ടും വീണ്ടും ആഹ്ളാദിപ്പിച്ചു.
അത് നോക്കിയിരിക്കുമ്പോഴാണ് ഞാനൊന്നോർത്തത് ഞാനും അയാളും തമ്മിലിന്നലേ തെറ്റിയെന്നത്. അതിന്റെ പരിഭവമോ വിദ്വേഷമോ ഞങ്ങൾക്കിടയിലുണ്ടായില്ല എന്നതും എന്നെയിത്തിരി കൂടി ആനന്ദിപ്പിച്ചു.
🤍🌼🤍

