STORYMIRROR

Ajay Venugopal

Tragedy Classics Fantasy

4.5  

Ajay Venugopal

Tragedy Classics Fantasy

സന്യാസത്തിന്റെ ഒരു പകല്‍

സന്യാസത്തിന്റെ ഒരു പകല്‍

3 mins
68


എന്റെ കണ്ണുകൾ കലങ്ങിയിരുന്നു. കണ്ണിൽ ചുവപ്പ് നിറം പടർന്ന് കയറി. നേരം വെളുത്തിട്ടേയുളൂ. എന്റെ ഇടതും വലതുമായി ഒരുപ്പാട് സന്യാസിമാരുണ്ട്. ഓംകാര മന്ത്രം ജപ്പിച്ചുകൊണ്ട് ഈ തണുപ്പിൽ അവർ അർദ്ധ നഗ്നരായി യോഗ ചെയ്യുകയായിരുന്നു. അവർക്ക് ഇടയിൽ ഒരുപക്ഷെ വസ്ത്രധാരിയായ ഓരേ ഒരു വ്യക്തി ഞാൻ മത്രമായിരിക്കും. വാരണാസിയിലെ സായാഹ്നങ്ങളെക്കാൾ മനോഹരം പകലുകൾക്കാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സൂര്യൻ ഒരു പുഞ്ചിരിയോടെ കൂടി ഗംഗ നദിയുടെ ഉദരത്തിൽനിന്നും പുറത്തേക്ക് വരുന്നത് ഞാൻ നോക്കി ഇരുന്നു.

.

.

പണ്ടത്തെ അപേക്ഷിച്ചു ഇപ്പോൾ വാർദ്ധക്യം ബാധിച്ചവരെക്കാൾ കൂടുതൽ ഇവിടെ സന്യാസി ആകുവാൻ വരുന്നത് ചെറുപ്പകാരാണെന്ന് എനിക്ക് തോന്നുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോടലാണ് സന്യാസം എന്ന് പറഞ്ഞ ഒരു പണ്ഡിതനെ ഞാൻ ഇപ്പോൾ ഓർത്തു പോകുന്നു.

.

.

അങ്ങനെ പല ചിന്തകളും എന്റെയുള്ളിൽ വന്നും പോയും ഇരുന്നു. അപ്പോഴാണ്, എന്റെ മുന്നിലെ കൽപടവിൽ ഗംഗ നദിയുടെ സമീപം ഒരു യുവാവ് ബലി ഇടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു മണ്‍കുടം അയാളുടെ കൈയിലുണ്ട്, ഒപ്പം കുറച്ച് പുഷ്പങ്ങളും. ആ യുവാവ് മൂന്ന് വട്ടം നദിയിൽ മുങ്ങി നിവർന്നു, കൈയിൽ ഇരുന്ന ചിതാഭസ്മം നിറഞ്ഞ മണ്‍കുടം നദിയിൽ ഒഴുകി വിട്ടു. ഈറൻ കണ്ണുകളുമായി പടവുകൾ കയറി വന്ന അദ്ദേഹം എന്റെ അരുകിലായി ഇരുന്നു. കുറച്ച് നേരം മൗനത്തിൽ ഇരുന്നതിന് ശേഷം, ആ യുവാവ് എന്നോട് സംസാരിക്കുവാൻ തുടങ്ങി. പറഞ്ഞത് മുഴുവൻ അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചാണ്. പൊട്ടി കരഞ്ഞുകൊണ്ട് എന്നോട് സങ്കടം പറഞ്ഞ അയാൾ കൈയിൽ ഉണ്ടായിരുന്ന തന്റെ അച്ഛന്റെ ഫോട്ടോ എടുത്ത് എനിക്ക് കാണിച്ചു തന്നു. ഒരു തൊണ്ണൂറ് വയസ്സ് തോന്നിക്കുന്ന, ചെമ്പൻ താടി രോമങ്ങളുള്ള വൃദ്ധൻ.

.

.

.

എനിക്ക് ആ ഫോട്ടോ വളരെ പരിചിതമായി തോന്നി. എവിടെയോ കണ്ടു മറന്ന് മുഖം. സമയം ഒരുപ്പാട് കഴിഞ്ഞപ്പോൾ, ആ യുവാവ് എന്നോട് യാത്ര പറഞ്ഞ് പിരിഞ്ഞു. അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ആ യുവാവ് ഒഴുക്കി വിട്ട മണ്‍കുടം ഒഴുകി പോയിട്ടില്ല. കൽപടവിന്റെ ഒരു ഭാഗത്തായി നദിയിൽ അത് തട്ടി ഒഴുകാൻ സാധിക്കാതെ നില്കുന്നു. എനിക്ക് എന്റെ നാവ് വറ്റി വരണ്ടത് പോലെ തോന്നി തുടങ്ങി. ഈ തണുപ്പത്ത്ശരീരം പൊള്ളുന്നത് പോലെ ഒരു തോന്നൽ. ഞാൻ എഴുന്നേറ്റ്‌ ചെന്ന് ആ മണ്‍കുടം കൈയിൽ എടുത്തു. അപ്പോഴാണ് ഒരു ചിന്ത എന്റെ മനസിലേക്ക് പറന്ന് ഇറങ്ങിയത്.

.

.

.

"ഈ ഒഴുക്കി വിടുന്ന ചിതാഭസ്മം എവിടെയാവും ചെന്ന് എത്തുക. ഇതിന് എന്താകും സംഭവിക്കുക"

.

.

.

എനിക്ക് ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ തോന്നി. നെഞ്ചിടിപ്പ് കൂടിയത് പോലെ തോന്നി. ഞാൻ ആ മണ്‍കുടം ഒഴുകി വിടുവാൻ തീരുമാനിച്ചു.ശേഷം,വാരണാസിയിലെ എന്റെ സുഹൃത്തും തോണികാരനുമായ ബൻവർ സിംഗിനോട് തന്റെ തോണി കടം തരുമോ എന്ന് ചോദിച്ചു. അയാൾ എന്തിനാണെന്ന് പ

ോലും ചോദിക്കാതെ ആ പങ്കായം എന്റെ നേരെ നീട്ടി. ഞാൻ മുൻപ്പും അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഇങ്ങനെ തോണി കടം വാങ്ങിയിട്ടുണ്ട്.

.

.

.

പെട്ടെന്ന് കാലുകൾക് ബലക്ഷയം സംഭവിച്ചത് പോലെ എനിക്ക് തോന്നി. ഞാൻ പതിയെ തോണിയിൽ കയറി. മണ്‍കുടം ഒഴുകി അകലുന്നത് എനിക്ക് കാണാം. ഞാൻ അതിന്റെ യാത്ര ലക്ഷ്യം വെച്ച പിന്നാലെ തുഴഞ്ഞു. സമയം ഒരുപ്പാട് കടന്ന് പോയി. നദിയെ ഇരുട്ട് പുതച്ച് തുടങ്ങിയിരിക്കുന്നു. അപ്പോഴും എന്റെ മുന്നിൽ ഒഴുകുന്ന ആ മൺകുടത്തിൽ ആയിരുന്നു എന്റെ കണ്ണുകൾ. തോണിയിൽ ഉണ്ടായിരുന്ന റാന്തൽ ഞാൻ കത്തിച്ചു. വീണ്ടും ഞാൻ തുഴയാൻ തുടങ്ങി. അങ്ങനെ പിറ്റേന്ന് പകൽ ആയപ്പോൾ കുടത്തിന്റെ വേഗത കുറഞ്ഞു. അത് പതിയെ ഒഴുകി ഒരു കരയിൽ ചെന്ന് കല്ലിൽ തടഞ്ഞു നിന്നു.

.

.

.

.

.


ഞാൻ എന്റെ തോണി കരയിലേക് ഒതുക്കി, പങ്കായം താഴെ ഇട്ടിട്ട് തോണിയിൽ തന്നെ ഇരുന്ന് ആ കുടത്തിനെ ശ്രദ്ധിച്ചു. ഞെട്ടിക്കുന്ന ഒരു കാഴ്ച ഞാൻ അപ്പോൾ കണ്ടു. ആ കരയിൽ അനേകം കുടങ്ങൾ വന്ന് അടിഞ്ഞിട്ടുണ്ട്. അത് ഒന്നോ രണ്ടോ അല്ല, ആയിരത്തിൽ അധികം. പെട്ടന്ന്, ദൂരെ എവിടെ നിന്നോ ഒരു ചൂളം വിളി ഞാൻ കേട്ടു. അപ്പോഴിതാ, മഞ്ഞുമൂടിയ ആ കരയിൽ നിന്നും ഒരു കൂട്ടം ആളുകൾ പുഴ ലക്ഷ്യമാക്കി നടന്ന് വരുന്നു. വെള്ള നിറമുള്ള വസ്ത്രം ധരിച്ച ഒരു കൂട്ടം ആളുകൾ, പല പ്രായത്തിൽ ഉള്ളവർ.അവർ ഒഴുകിയെത്തിയ മൺകുടങ്ങൾ തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ കണ്ടു. ആ കൂട്ടത്തിൽ, ഞാൻ ഫോട്ടോയിൽ കണ്ട പ്രായമായ ചെമ്പൻ താടി രോമങ്ങളുള്ള ആ വൃദ്ധനെയും കണ്ടു. ഒരു പുഞ്ചിരിയോടെ, അയാൾ ആ കുടം കൈയിൽ എടുത്തു. അത്ഭുതം എന്ന് പറയട്ടെ, ആ കുടം കൈയിൽ എടുത്തതും, അയാളുടെ ശിരസ്സിലേക് ആകാശത്തുനിന്ന് പുഷ്പങ്ങൾ വീഴുവാൻ തുടങ്ങി. വാദ്യഘോഷങ്ങളോടെ കുടം ലഭിച്ച ഓരോ ആളുകളെയും കുറെ ദാസി പെണ്ണുങ്ങൾ വന്ന് കൈയിൽ പിടിച്ചു കൂട്ടികൊണ്ട് പോയി. മൂടൽ മഞ്ഞു മാഞ്ഞു തുടങ്ങിയപ്പോൾ ഒരു വലിയ കൊട്ടാരത്തിന്റെ കവാടം ഞാൻ കണ്ടു. അതെ, ചിത്രഗുപ്തന്റെ കൊട്ടാരമാണ് അത്.

.

.

.

പെട്ടന്ന് ഭൂമി കുലുങ്ങും പോലെ എനിക്ക് തോന്നാൻ തുടങ്ങി. ഒരു നിമിഷം കണ്ണുകൾ ചിമ്മി തുറന്നപ്പോൾ ഞാൻ കണ്ടത്, എന്റെ അരുകിൽ കരഞ്ഞുകൊണ്ട് ശേഷ ക്രിയ ചെയ്തിട്ട് ഇരിക്കുന്ന ആ ചെറുപ്പക്കാരനെ തന്നെയാണ്. എന്നാൽ നദിയിൽ ആ മണ്‍കുടം ഉണ്ടായിരുന്നില്ല. ആ യുവാവ് തന്റെ അച്ഛന്റെ ഫോട്ടോ എടുത്ത് തന്റെ ബാഗിൽ വച്ചശേഷം എന്നോട് യാത്ര പറഞ്ഞു പിരിഞ്ഞു. ഞാൻ ചിന്തിച്ചു, എന്താണ് എനിക്ക് ഇപ്പോൾ സംഭവിച്ചത്. ഞാൻ എന്തിനാണ് ഇങ്ങനൊക്കെ ചിന്തിച്ചത്. ഇനി ഞാൻ ശെരിക്കും സഞ്ചരിച്ചിരുന്നോ തോണിയിൽ. നദിയിലെ വെള്ളംകൊണ്ട് ഞാൻ മുഖമൊന്ന് കഴുകി പതുകെ ക്ഷേത്രത്തിലേക് നടന്നു. പോകും വഴി, ഒരു മരത്തിൽ തൂങ്ങി ആടുന്ന പൊടി പിടിച്ച ബോർഡ്‌ ഞാൻ കണ്ടു, അതിൽ ഇങ്ങനെ എഴുതിയിരുന്നു.

.

.

.


"Drug Free Society"


Rate this content
Log in

Similar malayalam story from Tragedy