STORYMIRROR

Ajay Venugopal

Tragedy Classics

5  

Ajay Venugopal

Tragedy Classics

ഒടുക്കം

ഒടുക്കം

4 mins
19

15 വർഷത്തെ പ്രണയത്തിന്റെ തിരശീല വീണിരിക്കുന്നു. അതിന് ശേഷമുള്ള 10 വർഷത്തെ ദുഃഖാചരണവും കഴിഞ്ഞിരിക്കുന്നു. ഇപ്പോ എനിക്ക് വയസ്സ് 45 ആയി. 45 വയസ്സ് ഒരു പ്രായമാണോ എന്ന് ചോദിച്ചാൽ, അതെ.. അതൊരു പ്രായമാണ്. അത് എങ്ങനെയൊരു പ്രായം ആകുന്നു എന്ന് ചോദിച്ചാൽ വിവാഹ മാർക്കറ്റിലേക് ഒന്ന് ഇറങ്ങിയാൽ മതി, അപ്പോൾ അറിയാം. സ്ത്രീയും പുരുഷനും എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും, വിവാഹ കമ്പോളത്തിൽ 30 കഴിഞ്ഞൊരു പുരുഷനെ വിവാഹം ചെയാൻ ഏതൊരു സ്ത്രീക്കും മടിയാണ്. മടിയില്ലാത്തവരും ഉണ്ടാകും, പക്ഷെ ഞാൻ കണ്ടിട്ടില്ല.


ഒരു പെട്ടികടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ഞാൻ ഇതൊക്കെ വീണ്ടും ഓർത്തത്. കൂടെയുണ്ടായിരുന്ന ബ്രോക്കർ പറഞ്ഞു,


"മാഷേ, ആ പൈസ കൊടുത്താൽ പോകാമായിരുന്നു "


ഇതെന്റെ അറുപതിമൂന്നാമത്തെ പെണ്ണുകാണലാണ്. ഈ പെണ്ണുകാണലിന്ന് ഒരു പ്രത്യേകത കൂടിയുണ്ട്. അടുത്ത രണ്ടാഴ്ചകൂടി കഴിഞ്ഞാൽ എനിക്ക് വയസ്സ് 46 ആകും. ജാതക പ്രകാരം ഇനി ഒരു വിവാഹ യോഗം എനിക്ക് ഇല്ല. ഇനി യോഗം ഉണ്ടെങ്കിൽ തന്നെ ഒരു വിവാഹം ചെയ്യാനും, ഒരു കുടുംബമാകാനുമൊക്കെയുള്ളമാനസികാവസ്ഥ ഉണ്ടാകുമോ എന്ന് എനിക്ക് സംശയം ഉണ്ട്. ഒരു വളവ് തിരഞ്ഞപ്പോൾ ഞങ്ങൾ ഒരു ഒറ്റപെട്ട വീടിന് മുന്നിൽ എത്തി,


"ഇതാണോ വീട് ", ബ്രോക്കർ ഒരു സംശയത്തോടെ ചോദിച്ചു.


എനിക്കും സംശയം തോന്നി, ഇതായിരിക്കണം ആ പെണ്ണിന്റെ വീട്. അല്ല എന്റെ ഭാവി വധുവിന്റെ വീട്. മതിൽക്കട്ടോ, ഒരു ഗേറ്റോ ഇല്ലാത്ത വീട്. മഴക്കാലം ആയതുകൊണ്ട് തന്നെ ആകെ ചെളിയിൽ മുങ്ങി കിടക്കുന്ന മുറ്റം, മുറ്റത്തിന്റെ ഇരുവശവും കാട് പിടിച്ചു, വൃത്തിഹീനമായി കിടപ്പുണ്ട്. വീടിന്റെ വാതിലിന് കുറുകെ ഒരു നായ കിടക്കുന്നുണ്ടായിരുന്നു. തൊടൽ ഇട്ട് പൂട്ടിയിട്ടുണ്ട്. അവൻ ഞങ്ങളെ കണ്ടതും, കുരക്കാനായി എഴുനേറ്റെങ്കിലും, അത് ഒരു കൊട്ട് വായിൽ ഒതുങ്ങി. എല്ലുന്തിയ, രോമങ്ങൾ കൊഴിഞ്ഞ ആ നായയെ കണ്ടപ്പോൾ,എനിക്ക് മനസ്ലായി ആ കുടുംബത്തിൽ ദാരിദ്ര്യം എത്രത്തോളമുണ്ടെന്ന്.


ബ്രോക്കർ വാതിലിൽ മുട്ടി, അകത്തുള്ള ആരെയോ വിളിച്ചു,


"ഇവിടെ ആരുമില്ലേ... ഞാനാ കുഞ്ഞുമോൻ ചേട്ടാ........... വർഗീസ് "


ഉള്ളിൽ നിന്നും ഒരു വൃദ്ധന്റെ ശബ്ദം കേട്ടു, അയാൾ വന്ന് വീടിന്റെ വാതിൽ തുറന്നു. തുറന്നു എന്ന് പറയുന്നതിലും ബേധം, വീടിന്റെ വാതിൽ പൊളിച്ചു മാറ്റിയെന്നോ, എടുത്ത് മാറ്റിയെന്നോ പറയുന്നതാവും നല്ലത്. ബ്രോക്കർ കാര്യങ്ങൾ പറഞ്ഞപ്പോൾ വൃദ്ധൻ വളരെ കാര്യത്തിൽ എന്നെ അകത്തേക്കു ആനയിച്ചു. ഒരു ഹാളും, ഒരു മുറിയും, ഒരു അടുക്കളയും ഉള്ള വീട് ആയിരുന്നു അത്. ഞങ്ങൾ അയാളോട് ഒപ്പം ഹാളിലെ ഒരു പൊടി പിടിച്ച കസേരയിൽ ഇരിന്നു. ബ്രോക്കർ എന്നെ പരിജയപെടുത്തി. കല്യാണം നടക്കാൻ വേണ്ടി എന്റെ എന്റെ പ്രായം 37 എന്നാണ് അയാൾ കാർന്നോരോട് പറഞ്ഞിരിക്കുന്നത് . അങ്ങനെ പരസ്പരം ഒരു ധാരണ ആയപ്പോൾ അയാൾ പറഞ്ഞു,


"എന്നാൽ മോളെ വിളിക്കാലെ.... "


ഞാൻ ഹാളിലെ ഒന്ന് രണ്ട് ഫോട്ടോസൊക്കെ നോക്കി, എല്ലാം മങ്ങിയിരിക്കുന്നു. ചിലതിൽ ആരെടെയോ ഒരാളുടെ മുഖം കറുപ്പിച്ചു വെച്ചിട്ടുണ്ട്. ഇടക്ക് എപ്പോഴോ ഭിത്തിയിലേക്ക് ശ്രദ്ധിച്ചു. പൊളിഞ്ഞു വീഴാറായ ഭിത്തി. ചിലപ്പോൾ അടുത്ത ഒരു മഴയോട് കൂടി, ഈ വീട് നിലം പൊത്തുമെന്ന് എനിക്ക് തോന്നി പോയി. അപ്പോഴാണ്, ഒരു ദുഃഖ മുഖ ഭാവത്തോടെ കൂടി പെൺകുട്ടി ഹാളിലേക്ക് ചായയും, കുറച്ച് പലഹാരങ്ങളുമായി കടന്ന് വന്നത്. പലഹാരം എന്ന പറയുന്നില്ല. പകുതി ഒടിഞ്ഞ രണ്ടു ബിസ്ക്കറ്റുകൾ ആയിരുന്നു ആ സ്റ്റീൽ പ്ലേറ്റിൽ. എനിക്ക് ഉറപ്പായിരുന്നു, ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന അവർക്ക് ആ ഒരു മുറി ബിസ്കറ്റ് ചിലപ്പോൾ ആശ്വാസം ആയെക്കുമെന്ന്.അവൾ ഒരു മങ്ങിയ മഞ്ഞയിൽ നീല ബോർഡറുള്ള ഒരു സാരി ഉടുത്തിരുന്നു. അതിന്റെ അറ്റം കീറിയിട്ടുണ്ടായിരുന്നു. ഞാൻ പെണ്ണ്കുട്ടിയെ ഒന്ന് നോക്കി. മുഖത്തു ചിരിയുടെ ഒരു അംശം പോലും കാണുവാൻ സാധിച്ചിരുന്നില്ല . 


കുറച്ച് സമയം അവിടെ തല കുമ്പിട്ടു നിന്നിട്ട്,അവൾ മുറിയിലേക് നടന്നു.ബ്രോക്കറും, പെണ്ണിന്റെ അച്ഛനും മുറ്റത്തേക് ഒരു ബീഡി വലിക്കാനായി ഇറങ്ങി, ഞാൻ പെൺകുട്ടിയുടെ മുറിയിലേക്കും. എന്താ പഠിച്ചത്, എന്താണ് 33 ആയിട്ടും വിവാഹം നടക്കാഞ്ഞത്, അങ്ങനെ ഒരുപ്പാട് ചോദ്യങ്ങൾ ഞാൻ ആ പെൺകുട്ടിയോട് ചോദിച്ചു. ഒന്നിനും മറുപടി ഉണ്ടായില്ല. എന്റെ കൃഷിയെ പറ്റിയും, കല്യാണം കഴിഞ്ഞാൽ എന്റെയൊപ്പം കൃഷി ചെയാൻ വരുമോ എന്നൊക്കെ ഒരു രസത്തിന് ചോദിച്ചെങ്കിലും, ദുഃഖം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു മറുപടി. അങ്ങനെ മുറിയുടെ പുറത്തേക് ഇറങ്ങാൻ പോയപ്പോൾ അവൾ എന്നെ പിന്നിൽ നിന്നും വിളിച്ചു. കാര്യം അറിയാൻ ഞാൻ വിളി കേട്ടപ്പോഴാണ് ബ്രോക്കറും പെണ്ണിന്റെ അച്ഛനും ഹാളിലേക്കു വന്നത്.


ബ്രോക്കർ പറഞ്ഞു, " ആ ബാക്കിയെല്ലാം കല്യാണം കഴിഞ്ഞിട്ട്, അല്ലെ ചേട്ടാ "


"അതെ അതെ"


ബ്രോക്കർ ബാക്കി ചായയും കുടിച്ചിട്ട് പറഞ്ഞു, "അപ്പോൾ, ഇനിയിപ്പോ വെച്ചു നീട്ടണ്ട.. ഈ വരുന്ന വ്യാഴാഴ്ച രജിസ്റ്റർ അപ്പീസിൽ വെച്ചു നടത്താം. എന്താ, ഓക്കേ അല്ലെ"


എനിക്ക് മറുപടി ഉണ്ടായില്ല, ഇന്ന് നടന്നാലും സന്തോഷം എന്ന ആയിരുന്നു എന്റെ ഉള്ളിൽ.അങ്ങനെ എല്ലാം സംസാരിച്ച അവിടെ നിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുമ്പോൾ ഞാൻ ഒരു വട്ടം തിരിഞ്ഞു നോക്കി. എന്റെ ഭാവി വധു, ജനലിൻ അരുകിൽ നിന്നും കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കുന്നത് ഞാൻ കണ്ടു. പക്ഷെ, ആ നിമിഷം എന്റെയുള്ളിൽ മറ്റൊരു ചിന്ത കിടന്ന് വന്നു. എന്തായിരിക്കും അവൾ എന്നോട് പറയാൻ വന്നത്.


അങ്ങനെ തിരികെ വീട്ടിൽ എത്തി. കല്യാണത്തിനായി ഉള്ള ഒരുക്കങ്ങളൊക്കെ ആരംഭിച്ചു. കല്യാണത്തിന് ഇനി രണ്ടു ദിവസംകൂടിയേ ഒള്ളു. ചെറിയ പരിപാടി ആയോണ്ട് ഞാൻ അധികം ആരെയും ക്ഷണിച്ചിരുന്നില്ല. ഒടുവിൽ കല്യാണത്തിന്റെ അന്ന്, വ്യാഴാഴ്ച രാവിലെ ഞാൻ കുളി കഴിഞ്ഞ് കുപ്പായമൊക്കെ ഇട്ട് പോകാനായി ഇറങ്ങി. പഴയ തറവാട് ആയകൊണ്ട്, ഒരു പൂമുഖമൊക്കെ ഉണ്ട് എന്റെ വീടിന്. അമ്മയും, എന്റെ മൂന്നു സുഹൃത്തുക്കളുമായി ഇറങ്ങാനായി നിൽകുമ്പോഴാണ് പതിവില്ലാതെ അതി ശക്തിയായ കാറ്റും മഴയും ഉണ്ടായത്. സമയം ഉള്ളത്കൊണ്ട്,മഴ കുറഞ്ഞിട്ടു ഇറങ്ങാം എന്ന തീരുമാനിച്ചു. അപ്പോഴാണ് വീടിന് അടുത് താമസിക്കുന്ന പോസ്റ്റ് മാൻ രഘു ചേട്ടൻ ഒരു കത്തുമായി വന്നത്. ഇന്നലെ കൊണ്ടുവന്നതാണത്രേ, പക്ഷെ ഞാനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല.


 അമ്മ ചോദിച്ചു,"ആരുടെയ മോനെ കത്ത് "


"അറിയില്ല അമ്മേ, പരിചയമില്ലാത്ത അഡ്രസ്സ് ആണ് ".ഞാൻ ആ കത്ത് തുറന്ന് വായിച്ചു,


"21/07/1997,


ഞാൻ രേഖയാണ്, ഈ കത്ത് കിട്ടാൻ വൈകല്ലേ എന്ന പ്രാർത്ഥനയോടെയാണ് എഴുതുന്നത്. എന്റെ അച്ഛൻ ചില സത്യങ്ങൾ മറച്ചു വെച്ചുകൊണ്ടാൻ ഈ വിവാഹം നടത്താൻ തീരുമാനിച്ചത്. ഞാൻ രണ്ടു മാസം ഗർഭിണിയാണ്. എന്റെ ഗർഭത്തിന് ഉത്തരവാദി എന്റെ കാമുകനോ ഒന്നും അല്ല, അതെന്റെ സ്വന്തം സഹോദരനാണ്. കഴിഞ്ഞ രണ്ട് മാസമായിട്ട് അവനെ കാണ്മാനില്ല. ഒരാഴ്ച മുൻപ്പ് ഞാൻ ഒരു വാർത്ത കേട്ടു. മംഗലാപുരം മെഡിക്കൽ കോളേജിൽ ഒരു യുവാവിന്റെ ശവം അവകാശികൾ ഇല്ലാതെ കിടപ്പുണ്ടെന്ന്. ലക്ഷണങ്ങൾ വച്ച്, അത് എന്റെ സഹോദരന്റെ ആണെന്നാണ് ഞാൻ മനസിലാകുന്നത്. ഞാൻ അവന്റെയാടുത്തേക് പോവുകയാണ്, അവിടെ നിന്നും ആർക്കും എത്തി പിടിക്കാൻ കഴിയാത്ത മറ്റൊരു ലോകത്തെക്കും. അറിഞ്ഞോ അറിയാതെയോ നിങ്ങളെ ഞാൻ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു "


എന്ന് സ്വന്തം ,

രേഖ 


കത്ത് വായിച്ചു കഴിഞ്ഞതും, ഒരു ഇടി വെട്ടിയ ശബ്ദമാണ് ഞാൻ കേട്ടത്. അത് വെട്ടിയത് ആകാശത്തിലല്ല എന്റെ ഹൃദയത്തിൽ ആണെന്ന് എനിക്ക് തോന്നി പോയി. എന്റെ കൈകൾ വിറച്ചു, കാലിന് ബലക്ഷയം സംഭവിക്കുന്ന പോലെ തോന്നി. കൈയിൽ ഉണ്ടായിരുന്ന കത്ത് പതുകെ എന്റെ കൈയിൽ നിന്നും വഴുതി കാറ്റിൽ പറന്ന് മുറ്റത്തെ ചെളിയിൽ ചെന്ന് പതിച്ചു. ശേഷം, അത് മെല്ലെ ആ ചെളിയിൽ മുങ്ങി താഴാൻ തുടങ്ങി. നിറക്കണ്ണുകളോടെ നിന്നിരുന്ന എന്നോട് അമ്മ ചോദിച്ചു,


"പോകണ്ടേ "..


മേഘം കറുത്തു, മഴ ശക്തി പ്രാപിച്ചു. വിവാഹമെന്ന സ്വപ്നം ആ ചെളിയിൽ ഇല്ലാതാകുന്നത് ഞാൻ നോക്കി നിന്നു......


Rate this content
Log in

Similar malayalam story from Tragedy